ആരാണ് ഹോച്ചിമിൻ പി എച്ച് .....?

എറണാകുളം ഡർബാർ ഹാളിലെ ഹനാൻ ബനാമറിൻ്റെ സൃഷ്ടി നശിപ്പിച്ചതുമായി ( നശിപ്പിച്ചില്ല പറിച്ച് മാറ്റിയതെയൊള്ളൂവെന്ന് ശില്പി ഹോച്ചിമിൻ ) ബന്ധപ്പെട്ട്  ഒട്ടനവധി ആളുകൾ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. അക്കാദമിയുടെ ഭാഗത്തു നിന്ന് അല്ലെങ്കിൽ ചിത്രകാരിയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യത്തിന് ഒറ്റവാക്കിൽ ഉത്തരം കണ്ടെത്താനും കഴിയില്ല. കലാസൃഷ്ടിയുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയമായതിനാൽ വ്യക്തികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.  ഇതൊന്നും ഏകമായൊരു അഭിപ്രായത്തിൽ അവസാനിപ്പിച്ച് പോകാൻ കഴിയുന്നതാണെന്ന് തോന്നുന്നുമില്ല.  ബനാമറിൻ്റെ സൃഷ്ടി ചിത്രമാണോ അല്ലയോ, കലയാണോ അല്ലയോ എന്നുള്ള കാര്യത്തിൽ പോലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. വെറും തെറിവാക്കുകളുടെ ഉള്ളടക്കം മാത്രമല്ല ഇത് കലയല്ല എന്ന ഹോചിമിൻ്റെ നിരീക്ഷണമാണ് അതിനെ കീറിക്കളയുന്നതിലേക്ക് നയിച്ചത്.  ഇവിടെ ഒരു ചോദ്യം പ്രസക്തമായിട്ടുള്ളത് ഈ സൃഷ്ടിയെ കീറിക്കളഞ്ഞ പി എച്ച് ഹോച്ചിമിൻ ആരാണ് ? അദ്ദേഹം സംഘിയാണോ ? സദാചാര പോലീസാണോ ? ഇത്തരം ചോദ്യം ഇന്ന് പല ദിക്കുകളിൽ നിന്നും ഉയർന്നു വരുന്നതായി മനസ്സിലാക്കുന്നുണ്ട്. ചില മാധ്യമങ്ങളുടെ വിശേഷണം ഇത്തരത്തിലെല്ലാം ആണ്.   ഹോചിമിൻ ചെയ്ത പ്രവർത്തിയെ അങ്ങേയറ്റം എതിർത്തുകൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ചില നിരീക്ഷണങ്ങൾ നടത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാൻ പറ്റും, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കണ്ടുവരുന്ന സദാചാര പോലീസിന്റെയോ സംഘപരിവാരങ്ങളുടെയോ ഗണത്തിൽ പെടുന്ന ഒരാളല്ല ഹോചിമിൻ. മുകളിൽ പറഞ്ഞ കൂട്ടർ നടത്തിയ ആക്രമണങ്ങളോട് ഇതിനെ താരതമ്യപ്പെടുത്തുന്നത് ഒരുതരത്തിലും യോജിക്കാവുന്ന ഒന്നല്ല.   1993 മുതൽ ഹോച്ചിമിനുമായി വ്യക്തിപരമായി അടുപ്പമുള്ള ഒരാളാണ് ഞാൻ. മാത്രമല്ല അദ്ദേഹത്തിൻ്റെ സഹോദരൻ ചെഗുവേരയുമായും പിതാവ് ഹനീഫയുമായും സഹധർമ്മിണി സിലയുമായും; ചുരുക്കത്തിൽ ആ കുടുംബവുമായി  ബന്ധമുള്ള ഒരാളാണ്.  മതനിരപേക്ഷ മൂല്യം കാത്തു സൂക്ഷിക്കുകയും ഇടതുപക്ഷ ത്തിൻ്റെ ശരിയായ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവരാണ്  ഹോച്ചിമിനും കുടുംബവും. സമീപകാലത്ത് വിട്ടുപിരിഞ്ഞ അദ്ദേഹത്തിൻ്റെ പിതാവ്  ഹനീഫ ദീർഘകാലം സി പി ഐ എം നേതാവായി പ്രവർത്തിക്കുകയും പ്രത്യയശാസ്ത്രപരമായി നല്ല ധാരണയുമുള്ള ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു.  ഹോച്ചിമിൻ, ചെഗുവേര എന്ന് മക്കൾക്ക് പേരിട്ടത് തന്നെ അതിന് ഉദാഹരണം. തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലമുതൽ തന്നെ ഹോച്ചിമിനും ചെഗുവേരയും ശക്തമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന രണ്ട് വിദ്യാർത്ഥികളായിരുന്നു. ഹോച്ചിമിൻ അന്നും ഏതൊരു വിഷയത്തെ സംബന്ധിച്ചും  അഭിപ്രായം രേഖപ്പെടുത്തുകയും പ്രതികരിക്കുകയും ചെയ്യുമായിരുന്നു.  സമൂഹത്തിന് നിരക്കാത്ത ഏത് പ്രവർത്തി കണ്ടാലും അതിനെതിരായ നിലപാട് സ്വീകരിക്കുന്നതിന് ഒരു മടിയും കാണിച്ചിട്ടില്ല. മതത്തിനും ജാതിയ്ക്കും എതിരായി നിലപാട് സ്വീകരിക്കുകയും, വാക്കിൽ മാത്രം ഒതുങ്ങാതെ ജീവിച്ചു കാണിക്കുകയും ചെയ്തു എന്നതാണ് ഹോചിമിനെ വേറിട്ട് നിർത്തുന്നത്.  അദ്ദേഹത്തെ ഒരു സംഘി /സദാചാര പോലീസ് നിലവാരത്തിലേക്ക്  തരംതാഴ്ത്തി ചിത്രീകരിക്കുന്ന മാധ്യമ സമീപനത്തിലേക്ക് കലാലോകവും  പൊതുസമൂഹവും ചേർന്ന് നിൽക്കരുത്. വർത്തമാനം മതേതരവും ജീവിതം സംഘിവത്കൃതവുമായി കലാലോകത്ത് പ്രവർത്തിക്കുന്നവർക്ക് എത്തിപ്പെടാൻ കഴിയാത്ത മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും മൂല്യങ്ങൾ നന്നായി ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഹോചിമിൻ. ദേശാഭിമാനിയിലെ ജോലി ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ കലാ പ്രവർത്തകനായി മാറിയ വ്യക്തിയാണ് ഇദ്ദേഹം. ദൃശ്യ സംസ്കാരത്തിൽ തുലോം നിരക്ഷരരായ കേരളീയ പശ്ചാത്തലത്തിൽ ഇത് എന്തുമാത്രം റിസ്ക് ആണെന്ന് ഏവർക്കും അറിയാം. ഒരു മുഴുവൻസമയ  കലാ പ്രവർത്തകനായി ധാരാളം മനോഹര ശില്പങ്ങൾ കരിങ്കല്ല് പോലുള്ള അത്യന്തം ദുഷ്കരമായ മാധ്യമങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. ശില്പകലയിൽ ബിരുദാനന്തര ബിരുദവും നേടി. അനേകം ക്യാമ്പുകൾ പ്രദർശനങ്ങൾ എന്നിവയിൽ പങ്കാളിയായി. തൻ്റെ പ്രൊഫഷനെ കുറിച്ചും സമൂഹത്തെ കുറിച്ചും വ്യക്തമായ ധാരണയുള്ള ഹോച്ചിമിനെപ്പോലെയുള്ള കലാകാരൻമാരുടെ പ്രതിഷേധത്തെ ഒരു ക്രിമിനൽ പ്രവർത്തിയായി ചിത്രീകരിക്കുവാൻ കേരളീയ സമൂഹവും ലളിതകലാ അക്കാദമിയും ശ്രമിക്കരുത്.  നിയമപരമായ നടപടികൾ ആവാം; തീർത്തും അനിവാര്യമെങ്കിൽ മാത്രം.  കേരളത്തിലെ മൂന്നാംകിട മാധ്യമങ്ങളും കലാ നിരക്ഷരരായ മാധ്യമ പ്രവർത്തകരും വരച്ചുകാട്ടുന്ന വിവരണങ്ങളെ ഗാലറിയിൽ പ്രദർശിപ്പിച്ച് ലളിതകല അക്കാദമി ആ പ്രദർശനത്തെ മലീമസമാക്കുകയും ചെയ്യേണ്ടിയിരുന്നില്ല എന്ന് ഓർമിപ്പിക്കട്ടെ. മനോജ് നാരായണൻ 27/10/2025


തെറിയുടെ കല അഥവാ കലയിലെ തെറി - സുനിൽ ലിനസ് ഡി

“തെറിയുടെ കല -അഥവാ കലയിലെ-തെറി ” കേരള ലളിത കലാ അക്കാദമിയുടെ പങ്കാളിത്തത്തോടെ , എറണാകുളം ദർബാർ ഹാൾ ആർട്ട്‌ സെന്ററിൽ ഇപ്പോൾ നടക്കുന്ന (2025 ഒക്ടോബർ 18-നവംബർ 15 ) കലാപ്രദർശനം - “ESTRANGED GEOGRAPHIES ”കണ്ടതിനെ ആസ്പദമാക്കി എഴുതുന്ന കുറിപ്പ്. വളരെ ശുഷ്കമായ ഈ പ്രദർശനത്തിൽ മൂന്ന് മലയാളി കലാകാർ ഉൾപ്പെടെ ഏഴു കലാകാർ പങ്കെടുക്കുന്നുണ്ട്. Hanan Benammar എന്ന നോർവീജിയൻ കലാകാരിയുടെ “തെറി -തീട്ട” അഭിഷേക കലാരൂപം അങ്ങേയറ്റം ജുഗുപ്സാവഹമായ സൃഷ്ടിയായി തോന്നി. (പോസ്റ്റിലുള്ള കറുത്ത പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ -ദയവായി വായിക്കുക ) (കലാകാരിയുടെ പേരും മറ്റ് വിവരവും സൃഷ്ടി യോടൊപ്പം ചേർത്തിട്ടില്ല. അക്കാദമിയിൽ നിന്നും ചോദിച്ചറിഞ്ഞ വിവരമാണിത് ) ഏതു പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു കലാരൂപം ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് എന്നതിന് ക്യുറേറ്ററുടെ ഭാഗത്തുനിന്നോ കലാകാരിയുടെ ഭാഗത്ത് നിന്നോ ഒരു ചെറു കുറിപ്പ് പോലും സൃഷ്ടിയോട് ചേർത്ത് പ്രദർശിപ്പിച്ചിട്ടില്ല. സർക്കാർ സംവിധാനത്തിലുള്ള ദർബാർ ഹാളിൽ ഇവ പ്രദർശിപ്പിക്കുമ്പോൾ, ഈ ആവിഷ്കാരത്തിന്റെ രാഷ്ട്രീയ സാമൂഹികമായ പശ്ചാത്തലം എന്താണെന്ന് അറിയാൻ കാഴ്ചക്കാരന് അവകാശമുണ്ട്. Click Here to Shop Now: www.fhcfinemills.com/shop ഈ കലാവിഷ്കാരത്തിനു അതിന്റെതായ പശ്ചാത്തലമുണ്ടെങ്കിൽ, രാഷ്ട്രീയമുണ്ടെങ്കിൽ അവയൊക്കെ ആസ്വാദകനുമായി പങ്കുവെക്കണ്ടേ? സംവദിക്കണ്ടേ? ഇവിടെ എന്തു പശ്ചാത്തലമാണ് ഉള്ളത് ? എന്താണ് സംവദിക്കുന്നത് ? ഇന്ത്യയിലെ - കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ വിമർശിക്കാനായി, കേരളത്തിലെ കലാകാരന്മാർ ഇത്തരം നാല് നല്ല കിണ്ണം കാച്ചിയ തെറി എഴുതി ഫ്രെയിം ചെയ്തു കൊണ്ടു വന്നാൽ, ഭാവിയിൽ അക്കാദമി, അക്കാദമിയുടെ ഗാലറികളിൽ പ്രദർശിപ്പിക്കുമോ? കഴിഞ്ഞ സ്റ്റേറ്റ് എക്സിബിഷനിൽ നിരന്തരം കല പ്രാക്ടീസ് ചെയ്യുന്ന കലാകാരന്മാരുടെ സൃഷ്ടികൾ , ജൂറിയുടെ മുൻപിൽ എത്തുന്നതിനു മുമ്പ് തന്നെ റിജക്റ്റ് ചെയ്യാനുള്ള “വലിയ ശുഷ്കാന്തി ” കാണിച്ച കലാ തെരഞ്ഞെടുപ്പുകാർ, ഈ “തെറി അഭിഷേക കല ” എക്സിബിഷനു വേണ്ടി തിരഞ്ഞെടുത്തത് എന്ത് തരം ശുഷ്കാന്തി മൂലമാണെന്ന് മനസ്സിലാവുന്നില്ല. സർക്കാരിൻറെ പണവും അക്കാദമി ജീവനക്കാരുടെ അദ്ധ്വാനവും ഗാലറിയുടെ സമയവും ഉപയോഗിച്ച് ഏതാണ്ട് ഒരു മാസക്കാലം ഈ എക്സിബിഷൻ നടത്തുമ്പോൾ, വിദേശത്തുനിന്നുള്ള കലാസൃഷ്ടികൾ ഇവിടെ അവതരിപ്പിക്കുമ്പോൾ, അവയുടെ നിലവാരത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതല്ലെ? ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഈ തെറി അഭിഷേകമെങ്കിൽ, എന്താണ് അക്കാദമിയുടെ ഇക്കാര്യത്തിലുള്ള മാനദണ്ഡം ? തെറിയുടെ മീറ്റർ എത്ര വരെ ആകാം? ഇതിനോടകം ധാരാളം നിലവാരമുള്ള പ്രദർശനങ്ങൾ ഏറ്റെടുത്തു നടത്തിയിട്ടുള്ള ലളിതകലാ അക്കാദമിക്ക് ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? (ഇനി ഇത് എൻറെ മാത്രം സംശയമാണോ?) സ്വദേശി കലാകാരന്മാരുടെ ആയാലും, വിദേശി കലാകാരൻമാരുടെ ആയാലും “ഷിറ്റ് എന്നും ഷിറ്റ് ”തന്നെ. അത് ഭാവിയിലെങ്കിലും മഹത്തായ ദർബാർ ഹാളിന്റെ ചുമരിൽ തേച്ചുപിടിപ്പിക്കാതിരിക്കാൻ അക്കാദമി ശ്രദ്ധിക്കുമല്ലോ. ഈ പോസ്റ്റ്‌ വായിച്ചിട്ട് ചുരുളി സിനിമയുടെ ഉദാഹരണവുമായി ന്യായീകരിക്കാൻ വരുന്നവരോട് : ചുരുളി സിനിമ ഏതാനും സ്വകാര്യ വ്യക്തികൾ നിർമ്മിച്ചു, സ്വകാര്യ OTT പ്ലാറ്റുഫോമിൽ പ്രദർശിപ്പിച്ച സിനിമയാണ്. ദർബാർ ഹാൾ ആർട്ട്‌ സെന്റർ ആരുടെയും സ്വകാര്യ സ്വത്തല്ല എന്ന് കൂടി ഓർക്കുക. കലയിലെ നഗ്നത ചൂണ്ടികാണിച്ചും Piero Manzoni ന്റെ Artist's shit കൊണ്ടും ഈ “തെറി“ച്ച കലാസൃഷ്ടിയെ ബാലൻസ് ചെയ്യാൻ ശ്രമിക്കരുതേ (വാൽകഷ്ണം - നല്ല തെറി നാട്ടിൽ കിട്ടും എന്നിരിക്കെ നോർവീജിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്തിന് ??????) Click Here to View Original Post


പൂതനാമോക്ഷം ചമയങ്ങളില്ലാതെ

ഇരിങ്ങാലക്കുട നടനകൈരളിയിൽ നടന്നു വരുന്ന നവരസ സാധന ശിൽപ്പശാലയോടനുബന്ധിച്ചു കപില വേണു പൂതനാമോക്ഷം നങ്ങ്യാർകൂത്ത് ഒക്ടോബർ 23ന് വൈകുന്നേരം 6 മണിക്ക് അവതരിപ്പിക്കുന്നു. നങ്ങ്യാർകൂത്ത് എന്ന അഭിനയകലയുടെ പുനരുജ്ജീവന കാലഘട്ടത്തിൽ നാലു പതിറ്റാണ്ടിനു മുൻപ് നാട്യാചാര്യൻ അമ്മന്നൂർ മാധവ ചാക്യാരാണ് നങ്ങ്യാർകൂത്തിൽ പൂതനാമോക്ഷം ചിട്ടപ്പെടുത്തിയത്.   Click Here to Book your Adventure   കൊടുങ്ങല്ലൂർ കളരിയിൽ ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ്റെ കീഴിൽ അദ്ദേഹം അഭ്യസിച്ച നേത്രാഭിനയവും പ്രത്യേകിച്ചും മരണത്തിൻ്റെ സ്വരവായുവും ഒക്കെ ഉൾക്കൊണ്ട് ചിട്ടപ്പെടുത്തിയിട്ടുള്ള പൂതനാമോക്ഷം പിൽക്കാലത്ത് ഏറെ ശ്രദ്ധേയമായി. അഭിനയം പൂർണരൂപത്തിൽ പ്രകടമാക്കുവാൻ ചമയങ്ങളില്ലാതെ യാണിത് അവതരിപ്പിക്കുക. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും സരിത കൃഷ്ണകുമാർ താളത്തിലും പശ്ചാതല മേളം നൽകും. ശാസ്ത്രീയ അഭിനയത്തിലെ കൊടുങ്ങല്ലൂർ കളരിയുടെ സംഭാവനകളെ കുറിച്ച് വേണുജി ആമുഖ പ്രഭാഷണം നിർവഹിക്കും. Natanakairali, Ammannur Chakyar Madhom, Irinjalalakuda. Email : natanakairali@gmail.com Ph. : 9846452933


ആർട്ട് ഗാലറിയിലെ തെറി എപ്പോഴാണ് കലയാകുന്നത്? - കെ. എസ്. ദിലീപ്കുമാർ

ആർട്ട് ഗാലറിയിലെ തെറി എപ്പോഴാണ് കലയാകുന്നത്? . ഗാലറിയിലെ കലാവസ്തുവിനെ കലയായി സമൂഹം സ്വീകരിക്കുമ്പോഴാണ് അത് കലയായും ക്രിയേറ്റിവിറ്റിയായും മാറുന്നത്. കഴിഞ്ഞനൂറ്റാണ്ടിലും ഈനൂറ്റാണ്ടിലുമായി ഗാലറികൾകേന്ദ്രീകരിച്ച് ഇത്തരം ഒത്തിരിഇടപെടലുകളുടെചരിത്രമുണ്ട് . മാർഷൽ ദുഷാമ്പ് , മറീന അബ്രമോവിച്ച് ,പിയർ മൻസോണിയുടെ “ആർട്ടിസ്റ്റ് ഷിറ്റ്” തുടങ്ങി നിരവധി സംഭവങ്ങൾ കലാചരിത്രത്തിലുണ്ട്. അതൊന്നും ഇവിടെ പരാമർശിക്കുന്നില്ല. പക്ഷേ ഇവയെല്ലാം കലയായി സമൂഹം സ്വീകരിച്ചതോടെ അവയുടെ കലാമൂല്യം ഇപ്പോഴും വളരുന്നു. എറണാകുളം ദാർബർ ഹാൾ ആർട്ട് ഗാലറിയിൽ ഫ്രഞ്ച്/ അൾജീരിയൻ കലാകാരി ഹനാൻ ബെനംമാറിന്റെ കലാസൃഷ്ടി തെറിയായി കേരളീയസമൂഹം സ്വീകരിച്ചിരിക്കുന്നു. അതോടെ അതിന്റെ കലാമൂല്യം കലാസ്വാദകരെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വം ഗാലറിയുടെയും ആർട്ടിസ്റ്റിന്റേതുമായി മാറുന്നു. കേരളത്തെനോക്കി ; “ കലാബോധമില്ലാത്ത സമൂഹം ” എന്നാടാച്ചാക്ഷേപിച്ച് നോർമൽസി ക്രീയേറ്റ് ചെയ്യാൻ അവർക്കാവില്ല. യു. എസിൽ നടന്ന ഡയറ്റർ റോത്തിന്റെ Staple Cheese (A Race ) എന്ന പ്രദർശനം ടോക്സിക്കായി അനുഭവപ്പെട്ട ആരോഗ്യവകുപ്പ് പ്രദർശം അടച്ചുപൂട്ടാൻ ശ്രമിച്ചെങ്കിലും പൊതുസമൂഹം അത് കലയായി അംഗീകരിച്ചതോടെ അവർ പരാജയപ്പെട്ടു. ഹനാൻ ബെനംമാർ എന്ന യുവ ആർട്ടിസ്റ്റ് ഓസ്ലോയിൽ താമസിക്കുന്ന അൾജീരിയൻ/ഫ്രഞ്ച് കലാകാരിയാണ്. ഭൗമരാഷ്ട്രീയ, പരിസ്ഥിതി, സാമൂഹിക വിഷയങ്ങളിൽ കലാ പ്രവർത്തനം നടത്തുന്നു. അവരുടെ കേരളത്തിലെ പ്രദർശനത്തിലെ വിവാദമായകലാവസ്തുവിനെക്കുറിച്ച് ഞാനേറെ ബഹുമാനിക്കുന്ന ഒരു ആർട്ടിസ്റ്റ് സംഘടകരോട് ചോദിച്ചപ്പോൾ അവർ കൊടുത്ത മറുപടി ഇതാണ് ; “ Racial Discrimination അനുഭവിക്കുന്ന Hana Benammar എന്ന കലാകാരിയുടെ Social Media accounts ൽ പലരും എഴുതി വക്കുന്ന പച്ച തെറി അവർ ശേഖരിച്ചു സൃഷ്ടിച്ചവയാണ് ആ തൂങ്ങി കിടക്കുന്ന വെള്ള തുണി installations....എന്നാണ്.“ എന്നാൽ ഹനയുടെ സോഷ്യൽമീഡിയ ഹാൻഡിലുകൾ പരിശോധിച്ചപ്പോൾ അവർ റേഷ്യൽ ഡിസ്ക്രിമിനേഷൻ നേരിടുന്നതിന്റെ തെളിവുകൾ ലഭിച്ചില്ല. എന്നാൽ ഇത്തരമൊരു ന്യായീകരണം സംഘാടകരിൽ നിന്നുണ്ടാകുന്നത് സമൂഹത്തിൽ ഭിന്നതയുണ്ടാക്കും. കലയ്ക്ക് അങ്ങനെയൊരു റോൾ ഇല്ല. Click to View KS Dilipkumar's Facebook Post


ദൃശ്യകലാകാരി കൂട്ടായ്മ വിജയകുമാർ മേനോൻ എൻഡോവ്മെന്റ് സ്കോളർഷിപ്പിന് ഒക്ടോബർ 24 വരെ അപേക്ഷിക്കാം

ദൃശ്യകലാകാരി കൂട്ടായ്മ (Women Visual Artists Collective), കലാചരിത്രാദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന ശ്രീ.വിജയകുമാർ മേനോന്റെ സ്മരണാർത്ഥം കലാവിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പിനുള്ള 2025 ലെ അപേക്ഷകൾ ക്ഷണിക്കുന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയകുമാർ മേനോൻ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് 2025 നവംബർ 1 ന് തൃശൂരിൽ സംഘടിപ്പിക്കുന്ന ‘വിജയകുമാർ മേനോൻ അനുസ്മരണദിന’ ചടങ്ങിൽ വച്ച് അവാർഡുസമർപ്പണം നടക്കുന്നതാണ്. Click Here to Shop Now: www.fhcfinemills.com/shop 2023 മുതൽ ശ്രീ. വിജയകുമാർ മേനോൻ്റെ പേരിൽ നൽകിത്തുടങ്ങിയതാണ് ഈ സ്ക്കോളർഷിപ്പ്. കലാചരിത്രപരമായ ഊന്നലുള്ള അന്വേഷണങ്ങളും ആവിഷ്ക്കാരങ്ങളും നടത്തുന്ന കോളേജു വിദ്യാർത്ഥികളുടെ ലേഖനരൂപത്തിലുള്ള സൃഷ്ടികൾ ആയിരിക്കും തിരഞ്ഞെടുക്കുന്നത്. കലാചരിത്രം, പെയിൻ്റിങ്ങ്, ശില്പകല, എന്നിവ മാത്രമല്ല, വിഷ്വൽ ആർട്സ് എന്ന വ്യവഹാര പരിധിയിൽ ഊന്നിക്കൊണ്ട് നടത്തുന്ന സംസ്ക്കാരപഠനം, സിനിമാപഠനം തുടങ്ങിയ ഏതൊരു ഇൻ്റർ ഡിസിപ്ളിനറി പഠന മേഖലയിലുള്ളവർക്കും ഈ അവാർഡിനായി ലേഖനങ്ങൾ സമർപ്പിക്കാവുന്നതാണ്. Click Here to Shop Now: www.fhcfinemills.com/shop കേരളത്തിലെ കലാവിദ്യാഭ്യാസസ്ഥാപനങ്ങളിൽ BFA, MFA, PhD തുടങ്ങിയ ഔദ്യോഗിക പഠനങ്ങളിലേർപ്പെടുന്നവർക്കും, കേരളത്തിലെ യൂണിവേഴ്സിറ്റികളിലോ അഫിലിയേറ്റഡ് കോളെജുകളിലോ ദൃശ്യകലകളിൽ ഇൻ്റർ ഡിസിപ്ളിനറി ഗവേഷണം നടത്തുന്നവർക്കുമാണ് അവസരമുള്ളത്. സമർപ്പിക്കുന്ന ലേഖനം ഇംഗ്ളീഷിലോ മലയാളത്തിലോ ആകാം. തിരഞ്ഞെടുക്കപ്പെടുന്ന ഒരു കലാവിദ്യാർത്ഥിക്ക് 10,000 രൂപ സ്ക്കോളർഷിപ്പും സർട്ടിഫിക്കറ്റുമാണ് നൽകുന്നത്. 2025 ഒക്ടോബർ 24 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. email: womenartistcollectivekerala@gmail.com   Click Here to View Original Post


സിഎംഐ കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യലും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് അപ്ളൈഡ് സയൻസസിന്റെ ഡയറക്ടറുമായ റവ ഫാദർ മാത്യു വട്ടത്തറ (74) നിര്യാതനായി.

കൊച്ചി: സിഎംഐ കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യലും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് അപ്ളൈഡ് സയൻസസിന്റെ ഡയറക്ടറുമായ റവ ഫാദർ മാത്യു വട്ടത്തറ (74) നിര്യാതനായി. മൃതദേഹം ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ കളമശ്ശേരി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ  പൊതുദർശനത്തിനു വയ്ക്കുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഉച്ച കഴിഞ്ഞു 2.30 നു ആരംഭിക്കും.  ഞാറക്കൽ നായരമ്പലത്തു വട്ടത്തറ കുര്യപ്പ് - മറിയാമ്മ ദമ്പതികളുടെ മകനായി 1950 ൽ ജനിച്ച ഫാദർ മാത്യു 1968 ൽ സിഎംഐ സഭയിൽ ആദ്യവ്രതം ചെയ്തു. 1980ൽ പൗരോഹിത്യം സ്വീകരിച്ചു. ബെൽജിയം ലുവെയ്ൻ സർവ്വകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.  ഫാദർ മാത്യു, കളമശ്ശേരി രാജഗിരി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ, ബാംഗ്ലൂർ ധർമ്മാരാം കോളേജ് പ്രൊഫസ്സർ, ദുബായ് രാജഗിരി സ്കൂൾ ഡയറക്ടർ, പ്രൊവിൻസിന്റെ സാമൂഹിക വകുപ്പ് കൗൺസിലർ, വികർ പ്രൊവിൻഷ്യൽ, പ്രൊവിൻഷ്യൽ എന്നീ പദവികൾ വഹിച്ചിച്ചുണ്ട്,  ഡെയ്സി, സണ്ണി, ചെറിയാൻ, മേരി, സിസ്റ്റർ എലിസബത്ത് SABS, സിസ്റ്റർ ആൻസി SABS, ആന്റണി, ലീന, റോസി, ജെയിംസ് എന്നിവർ സഹോദരങ്ങളാണ്.


റിഫ് ചലച്ചിത്രമേള ബ്ലസി ഉദ്ഘാടനംചെയ്തു.

കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗ് വിഭാഗം മാക്ടയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം, റിഫ് സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്തു. ഇൻഡസ്ട്രി അക്കാദമി ഉച്ചകോടി കോൺഫ്ലുവൻസ് 2.0യുടെ ഭാഗമായാണ് ചലച്ചിത്രോത്സവം . പ്രശസ്ത സംവിധായകൻ കെ.ജി.ജോർജജിന്റെ 2ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രദർശനവും അനുസ്മരണവും സംഘടിപ്പിച്ചു. കെ.ജി ജോർജ്ജിന്റെ മകൾ താരാ കെ.ജോർജ്ജ് ഓർമ്മകൾ പങ്കുവച്ചു. ചടങ്ങിൽ കെ ജി ജോർജിന് 1975 - ൽ ലഭിച്ച ചലച്ചിത്ര പുരസ്ക്കാരം നഷ്ടപ്പെട്ടിരുന്നു അത് കണ്ടെത്തി മാക്ട അംഗങ്ങൾ മകൾക്കു കൈമാറി. എസ്.എച്ച് പ്രൊവിഷ്യാൽ ഫാ. ബെന്നി നാൽക്കര സി.എം.ഐ.അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ ഡോ.മാത്യു വട്ടത്തറ സി. എം.ഐ., പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, മാക്ട ചെയർമാൻ ജോഷി മാത്യു ,അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ഗാനരചയിതാവ് ഷിബു ചക്രവർത്തി, പിന്നണി ഗായിക സോണി സായ്, മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗ് വകുപ്പധ്യക്ഷൻ രഞ്ജു എ. സി എന്നിവർ സംസാരിച്ചു. രാജഗിരി അന്താരാഷ്ട്ര ചലച്ചിത്രോത്സവം(റിഫ്) 26ന് സമാപിക്കും. സമാപന സമ്മേളനത്തിൽ സിബി മലയിൽ, ലാൽ ജോസ് തുടങ്ങി ചലച്ചിത്ര ലോകത്തെ പ്രമുഖർ പങ്കെടുക്കും


പ്രിന്റിങ് പ്രെസ്സ് ഉടമയായ ദാദാസാഹിബ് ഫാൽക്കെയെ അറിയാം...

Facebook Post of Kavitha Balakrishnan                                                                                                                               ദാദാസാഹിബ് ഫാൽക്കെ യെ അറിയാത്ത എല്ലാ രാംഗോപാൽവർമ്മമാരും അറിയാൻ: എൻ്റെ സുഹൃത്ത് Raman VR, ഒരു കുട്ടിയുടെ ചോദ്യം അടിസ്ഥാനമാക്കി മോഹൻലാലിന് കിട്ടിയ അവാർഡിൻ്റെ പ്രാധാന്യം ആളുകൾ കൂടുതൽ ഗഹനമായി മനസ്സിലാക്കാൻ വേണ്ടി കുറിച്ചത് ഇവിടെ പങ്കുവയ്ക്കുന്നു: ഫാൾക്കെ എന്ന വഴിവെട്ടുകാരൻ മോഹൻലാലിന് ദാദാ സാഹിബ് ഫാൾക്കെ അവാർഡ് കിട്ടിയപ്പോഴാണ് ഈ പേര് കേരളത്തിൽ കൂടുതൽ പ്രശസ്തമായത്. അടൂർ ഗോപാലകൃഷ്ണനും 2004ൽ ഈ അവാർഡ് കിട്ടി എങ്കിലും അത് കേരളത്തിൽ ഇത്രയും ജനകീയ ചർച്ച ആയില്ല. പറഞ്ഞുവരുമ്പോൾ കേരളവുമായി മറ്റൊരു ബന്ധമുണ്ട് ധുണ്ഡിരാജ് ഫാൾക്കെ എന്ന, ദാദാ സാഹിബ് എന്ന് വിളിക്കപ്പെട്ട, ഫാൾക്കേക്ക്. അത് വഴിയെ പറയാം. അക്കാലം ബോംബെ പ്രസിഡൻസിയിൽ ഉൾപ്പെട്ട ഇന്ന് മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ച ഫാൾക്കെയുടെ കർമ്മഭൂമി ആദ്യം ബറോഡയും പിന്നീട് മുംബൈയും ആയിരുന്നു. ചലച്ചിത്രമേഖലയിൽ എത്തും മുമ്പ് ജെ ജെ സ്കൂൾ ഓഫ് ആർട്സ് ബോംബേ, കലാഭവൻ ബറോഡ എന്നിവിടങ്ങളിൽ നിന്ന് ചിത്രകല, വസ്ത്രകല എന്നിവ പഠിച്ച ഫാൾക്കേ ആദ്യകാലം ഫോട്ടോഗ്രാഫിയിൽ ഏറെ ആകൃഷ്ടൻ ആയി മികച്ച ക്യാമറകൾ സ്വന്തമാക്കി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചു പക്ഷേ ജോലിയിൽ സന്തോഷം കണ്ടെത്താൻ കഴിയാതെ അത് ഉപേക്ഷിച്ചാണ് അദ്ദേഹം ഫോട്ടോ പ്രിൻ്റിംഗിൽ എത്തിച്ചേർന്നത്. ആദ്യം കലാഭവനിൽ ഫോട്ടോ പ്രിൻ്റിംഗ് ലാബ് തുടങ്ങിയ ഫാൾക്കെ പിന്നീട് രാജാരവിവർമ്മ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യകാല ലിത്ഥോ ബ്ലോക്ക് പ്രിൻ്റിംഗ് സ്ഥാപനമായ രാജാ രവിവർമ്മ ലിത്ഥോഗ്രാഫിക് പ്രസ്സിൻ്റെ നടത്തിപ്പ് ജോലി ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ മരിച്ച ഒഴിവിൽ വേണമെങ്കിൽ ബറോഡ ദിവാൻ ആകാനുള്ള സാധ്യത തുറന്നുകിടപ്പുണ്ടായിരുന്നു ഫാൾക്കെയുടേ മുന്നിൽ എങ്കിലും അയാള് തിരഞ്ഞെടുത്തത് ഈ വേറിട്ട വഴിയാണ്. ഒരുപക്ഷെ ഫാൾക്കെയുടെ ഈ തെരഞ്ഞെടുപ്പും കലാപരമായ പ്രിൻ്റിംഗ് ക്ഷമതയും ഇല്ലായിരുന്നു എങ്കിൽ രാജാ രവിവർമ്മ കലാലോകത്ത് രാജാവ് തന്നെ ആയിരിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ഇത്രമാത്രം എത്തുമായിരുന്നോ എന്നത് സംശയകരമാണ്. രാജാ രവിവർമ്മ, (അതുപോലെ ചുരുക്കം വേറെ ചില കലാകാരൻമാരും) മോഡലുകളെ മുന്നിൽ ഇരുത്തി സൃഷ്ടിച്ച പല ദേവീ ദേവതാ രൂപങ്ങൾ, സുന്ദരചിത്രങ്ങൾ എന്നിവയാണ് ഫാൾക്കെ നടത്തിയിരുന്ന ഇന്ത്യയിലെ ആദ്യത്തെ ലിത്ഥോഗ്രാഫിക്ക് ത്രീ കളർ പ്രിൻ്റിംഗ് പ്രസ്സ് ആയ ലക്ഷ്മി പ്രസ്സിൽ വലിയ തോതിൽ അച്ചടിക്കപ്പെട്ട് ജനിച്ചത്, പിന്നീട് ഇന്ത്യയൊട്ടാകെ ദൈവങ്ങളായി, സുന്ദരരൂപങ്ങളായി നമ്മുടെ പൂജാമുറികളെ, മറ്റിടങ്ങളെ ഒക്കെ അലങ്കരിച്ചത്. ഈ അർത്ഥത്തിൽ നമ്മുടെ മിക്കവാറും ദേവീദേവന്മാരുടെ ഇന്ന് നാം സങ്കൽപിക്കുന്ന സ്വരൂപങ്ങളുടെ അച്ഛനമ്മമാർ രവിവർമ്മയും ഫാൾക്കെയും ആണ്. ആദ്യകാലം ബോംബെ രാജാ രവിവർമ്മ ലിത്ഥോഗ്രാഫിക് (ബ്ലോക്ക്) പ്രസ്സ് നടത്തിപ്പുകാരൻ ആയിരുന്ന ഫാൽക്കെ പിന്നീടാണ് ലക്ഷ്മി പ്രസ്സ് തുടങ്ങിയത്. ഈ സ്ഥാപനവും പ്രധാനമായി അച്ചടിച്ചത് രവിവർമ്മച്ചിത്രങ്ങളുടെ ഭക്തിഭാവമോ രതിഭാവമോ ഉൾക്കൊള്ളുന്ന ചിത്രങ്ങളുടെ ഫോട്ടോകൾ തന്നെ. പിന്നീട് അയാള് ആദ്യകാല നിശ്ചല സിനിമകൾക്ക് വസ്ത്രവിധാനം, രംഗപടം, മേക്കപ്പ്, ഫോട്ടോഗ്രാഫി ഒക്കെ ചെയ്തു. കൂട്ടത്തിൽ മാജിക്കും പഠിച്ചു അയാൾ. ചലിക്കുന്ന ചിത്രങ്ങൾ എന്ന ഭാവന ഒരു പക്ഷെ ഫാൾക്കെയുടെ മനസ്സിൽ ഉദിച്ചതും ഫോട്ടോഗ്രഫിയിലും ലിത്ഥോഗ്രാഫിയിലും തുടങ്ങി പിന്നീട് സിനിമാലോകത്തേക്ക് നടന്ന ഈ വഴിത്താരയിൽ നിന്നാകണം. അതിനെ പിന്നീട് വളർത്തി മൂർത്തമായ ആശയമാക്കിയത് അയാളുടെ പുതിയ പുതിയ ടെക്നോളജികൾ അന്വേഷിച്ചുള്ള യൂറോപ്യൻ യാത്രകളും. അക്കാലം ബോംബെയിലെ അമേരിക്ക ഇന്ത്യ പിക്ചർ ഹൗസിൽ വിദേശ സിനിമകൾ കാണിച്ചു തുടങ്ങിയിരുന്നു. അങ്ങനെ 1907ൽ കണ്ട Amazing Animals എന്ന സിനിമയും, പിന്നീട് കുടുംബത്തോടൊപ്പം ഈ സിനിമ വീണ്ടും കാണാൻ പോയപ്പോൾ ഈസ്റ്റർ നാൾ ആകയാൽ The Life of Christ എന്ന ഫ്രഞ്ച് സിനിമയാണ് കളിച്ചത്, അതും കണ്ടു. ഈ സിനിമയാണ് ഹരിശ്ചന്ദ്രൻ, രാമൻ, കൃഷ്ണൻ, തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ സിനിമാ മാധ്യമത്തിലൂടെ സ്ക്രീനിൽ എത്തിക്കാൻ അയാളെ പ്രചോദിപ്പിച്ചത്. പിന്നീട് രണ്ടു കണ്ണിൻ്റെയും കാഴ്ച നന്നായി കുറയുന്ന തരത്തിൽ ഉറക്കം പോലും ഇല്ലാതെ സിനിമകൾ കണ്ടുകൊണ്ടിരുന്നു അദ്ദേഹം. പ്രിൻ്റിംഗ് പ്രസ്സ് ഉപേക്ഷിച്ച ശേഷം പണമില്ലാത്ത അവസ്ഥയിൽ, ആർക്കും ഫിനാൻസ് ചെയ്യാൻ വിശ്വാസം ഇല്ലാത്ത സ്ഥിതിയിൽ, തൻ്റെ ഇന്ഷുറൻസ് പോളിസികൾ പണയം വെച്ച് കടമെടുത്താണ് അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിൽ പോയി മൂവി ക്യാമറ, ഫിലിം ഒക്കെ കണ്ട് സിനിമാ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളും പിന്നണി സംവിധാനങ്ങളും ഒക്കെ മനസ്സിലാക്കുന്നത്. ശേഷം ക്യാമറ, ഫിലിം റോള് ഒക്കെ വാങ്ങി, ഫിലിം പെർഫോറേഷൻ ടെക്നോളജി പഠിച്ച്, കുടുംബക്കാരെ പഠിപ്പിച്ച്, ഫാൾക്കെ ഫിലിം കമ്പനി തുടങ്ങുന്നു. നാല് നാൽ കൊണ്ടാണ് ദാദറിലെ സ്റ്റുഡിയോ സെറ്റപ്പ് വരച്ച് സ്റ്റുഡിയോ സജ്ജീകരിച്ചത്. ആദ്യം ഒരു വിത്തിൽനിന്ന് ചെടി പിറന്നുവളരുന്ന ഒരു ലഘു ചിത്രമാണ് ഇവിടെ ഉണ്ടാക്കിയത്. 1913ൽ രാജാ ഹരിശ്ചന്ദ്ര എന്ന ഇന്ത്യയിലെ ആദ്യത്തെ ചലിക്കുന്ന സിനിമ അഥവാ മൂവി പിറക്കുന്നതും പിന്നീട് ഇന്ത്യൻ സിനിമയുടെ ആണിക്കല്ലായി അദ്ദേഹം മാറുന്നതും ഇങ്ങനെയുള്ള അന്വേഷണ ശേഷിയുടെ ഭാഗമായാണ്. പുരാണകഥകൾ ആസ്പദമാക്കി അയാള് പിന്നെയും കുറെ സിനിമകൾ സൃഷ്ടിച്ചു, ശബ്ദചിത്രങ്ങൾ അടക്കം പുതിയ സിനിമാ ടെക്ക്‌നോളജികൾ അവതരിപ്പിച്ചു. 1922ൽ സിനിമയിൽ നിന്ന് റിട്ടയർ ചെയ്യാൻ തീരുമാനിച്ച് കുടുംബസമേതം കാശിയാത്രക്ക് തിരിച്ച ഫാൾക്കെ പക്ഷെ തിരിച്ച് വരികയും തൻ്റെ കമ്പനിയെ രത്തൻജി ടാറ്റ, ബാലഗംഗാധര തിലകൻ എന്നിവരുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ ഫിലിംസ് ലിമിറ്റഡ് എന്ന വലിയ കമ്പനി ആയി വളർത്തി അതിലെ വർക്കിംഗ് പാർട്ണർ ആവുകയും ചെയ്തു. പലതരം ഉയർച്ച താഴ്ചകളെ തരണം ചെയ്ത് ആ ജീവിതം ഇന്ത്യൻ സിനിമയിൽ ഒരുപാട് ചരിത്രങ്ങൾ രചിച്ചു. Click to view original post


കാക്കനാട് രാജഗിരി കോളേജിൽ അന്താരാഷ്‌ട്ര ചലച്ചിത്രമേള

കാക്കനാട് രാജഗിരി കോളേജ് ഓഫ്  മാനേജ്‌മെന്റ്  ആൻഡ് അപ്പളയിഡ് സയൻസസിൽ സെപ്റ്റംബർ 24,25,26 തീയതികളിൽ ആനിമേഷൻ ഗ്രാഫിക് ഡിസൈൻ ഡിപ്പാർട്മെന്റും മാക്ടയുമായി സഹകരിച്ചു അന്താരാഷ്ട്ര ചലച്ചിത്രമേള ‘മാക്ട റിഫ് 2025’ നടത്തപ്പെടുന്നു.   പ്രശസ്ത സംവിധായകൻ ബ്ലസി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കെ ജി ജോർജിൻ്റെ ഓർമ്മ ദിവസമായ 24 ന്   ഒൻപതു മണിക്ക് പഞ്ചവടിപ്പാലം പ്രദർശനം,  തുടർന്ന് നടക്കുന്ന അനുസ്മരണ യോഗത്തിൽ കെ ജി ജോർജിൻ്റെ മകൾ താര ജോർജ് സംബന്ധിക്കും. മൂന്ന് ദിവസങ്ങളിലായി മേളയോട് അനുബന്ധിച്ചു  ദേശിയ അന്തർദേശിയ സിനിമകൾ, ഡോക്യൂമെന്ററികൾ എന്നിവയുടെ പ്രദർശനവും വിവിധ  ചലച്ചിത്ര ചർച്ചകൾ, പരിശീലന ക്ലാസുകൾ എന്നിവയും നടത്തപ്പെടും. മേളയിൽ സിബി മലയിൽ, ലാൽ ജോസ്, വേണു, സുന്ദർദാസ്, സിദ്ധാർഥ് ശിവ, സണ്ണി ജോസഫ്, വി കെ അനിൽകുമാർ, മധുപാൽ, ആശാ അച്ചി ജോസഫ്, ഷിബു ചക്രവർത്തി, കുക്കു പരമേശ്വരൻ, വി സജൻ , അപ്പു ഭട്ടതിരി, അപർണ രാജീവ്, ജോസ് തോമസ്,  ആദം അയൂബ്,  ഉദ്‌പ്പൽ നയനാർ, ബാബു പള്ളാശ്ശേരി തുടങ്ങിയവർ വിവിധ ചർച്ചകളും ക്ലാസ്സുകളും നയിക്കും. വിദ്യാർഥികൾക്കും പുറത്തുനിന്നുള്ളവർക്കും മേളയിൽ പ്രവേശനം ഉണ്ടായിരിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9847043280 എന്ന നമ്പറിൽ ബന്ധപ്പെടുക.


പ്രിയപ്പെട്ട സുരേഷ് ഗോപിയേട്ടാ

പ്രിയപ്പെട്ട സുരേഷ് ഗോപിയേട്ടാ, ഏട്ടാ എന്ന് വിളിച്ചത് ഈ പോസ്റ്റിൻ്റെ അടിയിൽ ചിലരെങ്കിലും വന്ന് പറയാൻ സാധ്യതയുള്ളതുപോലെ അങ്ങ് കേന്ദ്ര ടൂറിസം സഹമന്ത്രിയും ഞാൻ ഒരു മുൻ ടൂറിസം ഉദ്യോഗസ്ഥനുമായതുകൊണ്ട് ഏതെങ്കിലും സ്ഥാനം കിട്ടാനുള്ള കുതന്ത്രമല്ല. പക്ഷേ, അങ്ങ് കേന്ദ്രത്തിൽ ടൂറിസം മന്ത്രിയാകുമെന്ന് കേട്ടപ്പോൾ നടക്കില്ല എന്നറിഞ്ഞു തന്നെ അങ്ങനെ ഒരു നിമിഷം ആഗ്രഹിച്ചു എന്ന സത്യം വെളിപ്പെടുത്തട്ടെ. നടക്കില്ല എന്നതുകൊണ്ടല്ല ,അത്യാവശ്യത്തിന് മാത്രം സമ്പാദിച്ച്, എഴുതിയും യാത്ര ചെയ്തും ചില അഭിനിവേശങ്ങളുടെ പിന്നാലെ പോയും ചില നന്മകൾ ചെയ്തും ശിഷ്ടജീവിതത്തിൽ സർവ്വതന്ത്ര സ്വതന്ത്രനായി നടക്കാൻ ആഗ്രഹിച്ചു കൂടി 30 വർഷത്തെ സർക്കാർ ജീവിതത്തിൽ നിന്ന് ഒരു വർഷം മുമ്പേ സ്വയം വിരമിച്ചതാകയാൽ ആ ആഗ്രഹത്തെ അപ്പോൾത്തന്നെ വെള്ളമൊഴിച്ച് കെടുത്തി. ഇനിയും അത്തരം സ്വാതന്ത്ര്യമില്ലായ്മകളുടെ അടിമയാകാനില്ല എന്നത് തീരുമാനം തന്നെയാണ്.ജീവിതത്തിൽ ഒരു പ്രാവശ്യം അങ്ങയുമായി സംസാരിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. സർക്കാരിൻ്റെ ഒരു പരിപാടിയിൽ ചീഫ് ഗസ്റ്റായി പല വിധത്തിലും അന്ന് രാഷ്ട്രീയത്തിലൊന്നും വരാതെ സൂപ്പർ സ്റ്റാർ പദവിയിൽ വിരാജിച്ചിരുന്ന അങ്ങയെ കിട്ടാൻ പല വട്ടം ഞാൻ ശ്രമിച്ചിട്ടും ഒന്നു മുട്ടാൻ പോലും കഴിഞ്ഞില്ല. അപ്പോൾ ജയറാമേട്ടനാണ് എൻ്റെ സഹായത്തിനെത്തിയത്.  2013 ൽ ആണ് സംഭവം. യു . ഡി. എഫ് സർക്കാരാണ്. "ങാഹാ , അവനെ കിട്ടിയില്ലേ? ഞാൻ പറയാം" എന്നു പറഞ്ഞ് ജയറാമേട്ടൻ സംസാരിക്കാൻ ഒരവസരം തരപ്പെടുത്തിത്തന്നു. ഒട്ടും പരിചയമില്ലാത്ത എന്നോട് അന്ന് ഫോണിൽ അങ്ങ് കലയെക്കുറിച്ചും സംസ്ക്കാരത്തെക്കുറിച്ചും നാൽപത് മിനിട്ടിലധികം സംസാരിച്ചു. അതെനിക്ക് ശരിക്കും അത്ഭുതമായിരുന്നു. തുടർന്ന് അങ്ങ് പലപ്പോഴും എടുക്കാറുള്ള മൗനവ്രതത്തിലേയ്ക്ക് പോയെങ്കിലും ആ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അങ്ങയുടെ പ്രസംഗം അങ്ങേയ്ക്കായി എഴുതി മറ്റൊരാളെക്കൊണ്ട് വായിപ്പിച്ചു! സാന്ദർഭികമായി ഓർത്തു എന്നു മാത്രം. അങ്ങ് ഓർമ്മിക്കാൻ യാതൊരു സാധ്യതയുമില്ല. കഴിഞ്ഞ ദിവസവും പൊതു പ്രവർത്തകനും മന്ത്രിയും ആയ ശേഷവും അങ്ങ് തുടരുന്ന നാടകീയ പ്രതികരണ രീതികളെ ന്യായീകരിച്ച് ഒരു സീനിയർ അഡ്വക്കേറ്റിനോട് ഞാൻ സംസാരിച്ചതേയുള്ളൂ. അതങ്ങയുടെ സ്വാഭാവിക പ്രതികരണ രീതിയാണെന്നും പൊതു പ്രവർത്തകനും മന്ത്രിയുമായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് അങ്ങാ സ്വാഭാവിക ശൈലി ഉപേക്ഷിക്കേണ്ടതില്ല എന്നുമാണ് ഞാൻ അഭിപ്രായപ്പെട്ടത്. പക്ഷേ ചേട്ടാ, അങ്ങയുടെ നേതാവും നമ്മുടെ ആരാധ്യനായ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിജിയെപ്പറ്റിയുള്ള ചിലരുടെ ഒരാക്ഷേപം അങ്ങും കേട്ടിട്ടുണ്ടാവും. അത് അദ്ദേഹം പലപ്പോഴും നന്നായി അഭിനയിക്കുന്നു എന്നതാണ്! അത് എനിക്കും തോന്നിയിട്ടുള്ളതാണ്. പക്ഷേ ആ അഭിനയം എന്നത് ഒരു പൊതു പ്രവർത്തകൻ അല്ലെങ്കിൽ ഭരണകർത്താവ് എങ്ങനെ ജനങ്ങൾക്കിടയിൽ, മാധ്യമങ്ങളുടെയും സ്റ്റേറ്റിൻ്റെയും മുന്നിൽ, തങ്ങളെ ഉറ്റു നോക്കുന്ന ലോക രാഷ്ട്രങ്ങളുടെ മുന്നിൽ പെരുമാറണം എന്നതിൻ്റെ ബോധപൂർവ്വവും നിരന്തരവുമായ പരിശീലനമായി കാണാനാണ് എനിക്കിഷ്ടം. ചോദ്യം ചോദിക്കുന്നവരോട് അവർ ആരായാലും കയർത്തു സംസാരിച്ചാൽ, വികാര വിക്ഷോഭങ്ങൾ പ്രകടിപ്പിച്ചാൽ, നടപ്പിലും വസ്ത്രധാരണത്തിലും ആക്ഷൻസിലും ബോധപൂർവ്വമായ ശ്രദ്ധ പ്രകടിപ്പിക്കാതിരുന്നാൽ ലോകം എങ്ങനെയാവും നമ്മുടെ പ്രധാനമന്ത്രിയെ വിലയിരുത്തുക! അത് മോദിജിയ്ക്കറിയാം.  മരണശേഷവും ഭാരതവും ലോകവും വിലയിരുത്തുന്നതാണ് ഒരു ലോക നേതാവിൻ്റെ gestures ഉം mannerisms ഉം way of reactions ഉം. അതു പോലെ ഭാരതം എന്നും വിലയിരുത്തുന്നതാവും അങ്ങയെപ്പോലെ ഒരു കേന്ദ്രമന്ത്രിയുടെ പ്രതികരണ രീതികളും. ഒരു പക്ഷേ, അങ്ങയുടെ രക്തത്തിനായി നിരന്തരം ദാഹിക്കുന്ന ചിലർ, മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നുണ്ടാവാം. ഇത്രയും നാളായിട്ടും അത് മനസ്സിലാക്കി ആ പ്രകോപനത്തിൽ വീഴാതെ മുന്നോട്ടു പോകാൻ കഴിയുന്നില്ല എങ്കിൽ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിച്ചു കൂടേ എന്ന് അപേക്ഷിക്കാനാണീ കുറിപ്പ്. ശ്രദ്ധിച്ചാൽ, ഒറ്റപ്പെട്ട ചില സംഭവങ്ങളെ പർവ്വതീകരിച്ചു കാട്ടി അങ്ങ് ചെയ്യുന്ന നൻമകളെ കെടുത്താനുള്ള ശ്രമങ്ങൾക്ക് ഒരറുതി വരെ പരിഹാരമാകും എന്നും തോന്നുന്നു. അതെ, 'എനിക്ക് ഞാനാകാനേ പറ്റൂ' എന്ന ന്യായം അങ്ങയെപ്പോലെ ഒരു പൊതു പ്രവർത്തകൻ / ഭരണകർത്താവ് ബോധപൂർവ്വം ഉപേക്ഷിക്കാൻ ശ്രമിച്ചാൽ അതല്ലേ നല്ലത്?  സ്നേഹിക്കാനും പിന്തുണയ്ക്കാനും എക്കാലവും ആളുള്ളതു പോലെ എതിർക്കാനും അധിക്ഷേപിയ്ക്കാനും അതുപോലെ ആളുണ്ടാവും എന്നത് വാസ്തവമാണ്. എങ്കിലും പറ്റുമെങ്കിൽ ഇതൊന്ന് ചിന്തിക്കുകയെങ്കിലും വേണം എന്നപേക്ഷിച്ചു കൊണ്ട്, അങ്ങ് ചെയ്യുന്ന നൻമകളെ പിന്തുണച്ച് അങ്ങയെ സ്നേഹിക്കുന്ന ഒരുവൻ.  നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും പ്രശാന്ത് വാസുദേവ് മുൻ ഡപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടന്റ് Click to view original post


ജെയ്സൻ എലുവത്തിങ്കലിന്റെ നോവൽ പ്രകാശനം ചെയ്തു

തൃശൂർ: ജെയ്സൻ എലുവത്തിങ്കൽ രചിച്ച 'സ്‌നേഹക്കൂട്' എന്ന നോവൽ പ്രശസ്ത കവിയും സിനിമാഗാന രചയിതാവുമായ റഫീഖ് അഹമ്മദ്  പ്രകാശനം ചെയ്തു. സിനിമ ഗാന രചയിതാവ് ജ്യോതിഷ് കാശി പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ  വിജോ വിൻസന്റ്, വിമൽ കുമാർ, വിനീഷ് അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.  ഒരു മനുഷ്യന്റെ ബാല്യം മുതൽ വൈവാഹിക ജീവിതം വരെയുള്ള യാത്രകളുടെ ഒരു കഥയാണിത്. ബാല്യം മുതൽ അവൻ അനുഭവിച്ച കഷ്ടതകളുടെയും യാതനകളുടെയും ദിനങ്ങൾ മാറി ഒരു നല്ല പുതുജീവിതം തനിക്കുണ്ടാകണമെന്ന് അവന്റെ ആത്മാർത്ഥമായ കഠിനപ്രയത്നത്തിന്റെ ഫലമായി ലഭിക്കുന്ന സുന്ദരമായ ജീവിതം. അതിനു താങ്ങായി അവന് ചുറ്റുമുള്ള ഒരു കൂട്ടം ആളുകളും അവന്റെ സഹപാഠികളും, അവന്റെ പ്രണയവും ഈ നോവലിൽ തുറന്നുകാട്ടുന്നു. പച്ചയായ ജീവിതസാഹചര്യങ്ങളുടെ ഒരു നേർക്കാഴ്ചയാണ്. ഈ നോവൽ ജെയ്സൻ എലുവത്തിങ്കലിന്റെ നാലാമത്തെ പുസ്തകവും ആദ്യത്തെ നോവലും ആണ് ഈ കൃതി. സംഗീതരംഗത്തും സാന്നിധ്യം അറിയിച്ച വ്യക്തിയാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിൽ നല്ല ചിന്തകളും എഴുത്തുകളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.  തിരുവനന്തപുരം കോർപ്പസ് ആണ് പ്രസാധകർ. പുസ്തകം ആമസോണിൽ ലഭ്യമാണ്



വിദ്യാർത്ഥികൾ കലയിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കണം- ബോസ് കൃഷ്ണമാചാരി

 കാക്കനാട്: വിദ്യാർത്ഥികൾ കലയിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കണമെന്ന് ചിത്രകാരനും  ക്യുറേറ്ററും ബിനാലെ ഫൗണ്ടറുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ വിദ്യാർത്ഥികളുമായുള്ള സംവാദത്തിലാണ് കലയെക്കുറിച്ചും കലയിലെ വിവിധ കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം വിശദമാക്കിയത്.  ഡിപ്പാർട്ട്മെൻ്റ് വെബ്സൈറ്റായ raga.org.in പ്രകാശനവും അസോസിയേഷൻ  ഉദ്ഘാടനവും ബോസ് കൃഷ്ണമാചാരി നിർവ്വഹിച്ചു . കോളേജ് ഡയറക്ടർ  റവ:ഫാ. മാത്യു വട്ടത്തറ സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ  ഡോ.ലാലി മാത്യു, വകുപ്പധ്യക്ഷൻ രഞ്ജു എ.സി. എന്നിവർ സംസാരിച്ചു.Powered by Froala Editor


"പിള്ളേര് പൊളിയാണ്" സജീഷ് കുട്ടനെല്ലൂർ സ്കൂളുകളിലേക്ക്....

സ്കൂൾ വിദ്യാർത്ഥികൾക്ക്  വേണ്ടി സജീഷ് കുട്ടനെല്ലൂർ അവതരണം നിർവഹിക്കുന്ന "വിനോദ വിജ്ഞാന പ്രചോദന ഒറ്റയാൾ പരിപാടിയുടെ പേരാണ് "പിള്ളേര് പൊളിയാണ് "പേര് കേട്ടാൽ തന്നെ അറിയാം ഇത് ഏറ്റവും പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള പരിപാടിയാണെന്ന്.ലോകം ഏറ്റവും വേഗത്തിൽ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാലത്ത് വളർന്നു വരുന്ന പുത്തൻ തലമുറയെ മുന്നിൽ കണ്ട് രൂപപ്പെടുത്തിയ ഒരു ഒറ്റയാൾ പരിപാടിയാണിത്.45 മിനിട്ടാണ് സമയ ദൈർഘ്യം.മലയാളി, കേരളം, ലോകം,സംസ്കാരം ,മൂല്യങ്ങൾ, മോട്ടിവേഷൻ,ഇന്റർനെറ്റ്‌, ലഹരി തുടങ്ങി വിവിധങ്ങളായ വിഷയങ്ങളെ ചരടിൽ കോർത്തിണക്കി ഏകാഭിനയത്തിന്റെയും, സ്റ്റോറി ടെല്ലിങ്ങിന്റെയും, സ്റ്റാൻഡ് അപ്പ് കോമഡിയുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ പരിപാടിയുടെ അവതരണം നടക്കുന്നത്.ഒറ്റവാക്കിൽ പറഞ്ഞാൽ "കുട്ടികൾക്ക് വേണ്ടിയുള്ള ചിരിയിലൂടെ ചിന്തയുണർത്തുന്ന വിനോദ വിജ്ഞാന പ്രചോദന പരിപാടിയാണിത്. കുട്ടികൾക്ക് ഇത് ഒരു പുതിയ അനുഭവം ആകും എന്നതിലും സംശയമില്ല.കേരളത്തിലെ പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയനായ സജീഷ് കുട്ടനെല്ലൂർ 2011 ൽ  "മലയാളപ്പെരുമ "എന്ന പരിപാടി കേരളത്തിലെ 100 വിദ്യാലയങ്ങളിൽ അവതരിപ്പിച്ചിരുന്നു.അന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് ഡോ. സുകുമാർ അഴീക്കോട് ആയിരുന്നു. മഹാകവി അക്കിത്തം ആയിരുന്നു ഓരോ വിദ്യാലയത്തിലും ഉത്സവം സൃഷ്‌ടിച്ച മലയാളപ്പെരുമയുടെ മുഖ്യ ഉപദേഷ്ടാവ്.2000  മുതൽ സ്റ്റേജ്, റേഡിയോ, ടി. വി, പത്രം, ഓൺലൈൻ മാധ്യമങ്ങളിലൂടെ സജീവമായി ഇടപെട്ടു വരുന്ന സജീഷ് കുട്ടനെല്ലൂർ ഇന്ത്യയിലും വിദേശരാജ്യങ്ങളുമായി 2500 ൽ അധികം വേദികളിൽ സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിച്ചിട്ടുണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പ്രസംഗ പരിശീലന കളരികൾക്കും അവധിക്കാല ക്യാമ്പുകൾക്കും നേതൃത്വം വഹിച്ച സജീഷ് കുട്ടനെല്ലൂർമാതൃഭൂമി, ദീപിക പത്രങ്ങളിൽ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള കോളമിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമയുടെ സൺഡേ സപ്ലിമെന്റിലും ഫീച്ചറുകൾ എഴുതിയിട്ടുണ്ട്. "മൊട്ട ഗ്ലോബൽ " എന്ന സംഘടനയുടെ ഫൗണ്ടർ പ്രസിഡണ്ടാണ്. 2025 മെയ്‌ മാസത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടിയുമായി സഞ്ചരിച്ചിട്ടുണ്ട്.പ്രോഗ്രാമിനെ കുറിച്ച്കൂടുതൽ വിവരങ്ങൾക്ക്:9846391755Sajeeshkuttanellur1@gmail.com


അശോകം ഔഷധങ്ങളുടെ രാജാവ്

അശോകം ഔഷധഗുണങ്ങൾ .അശോകത്തൊലി ഉദരവിരകളെ നശിപ്പിക്കുന്നതും ,രക്തശ്രാവം ശമിപ്പിക്കുന്നതും ,ഉദരരോഗങ്ങൾ ശമിപ്പിക്കുന്നതുമാണ് ..പനി ,വായുകോപം ,വെള്ളദാഹം ,ശരീരം പുകച്ചിൽ , മൂത്രാശയരോഗങ്ങൾ, ഗർഭാശയരോഗങ്ങൾ എന്നിവയ്ക്കും അശോകത്തൊലി നല്ലതാണ് .അശോകത്തിന്റെ പൂക്കളും മൂത്രാശയരോഗങ്ങൾക്ക് വിശേഷപ്പെട്ട ഔഷധമാണ് .പിത്തം ,ശരീരം പുകച്ചിൽ ,വയറിളക്കം ,അമിതദാഹം ,കുട്ടികളിലെ കരപ്പൻ എന്നിവയ്ക്കും പൂക്കൾ ഔഷധമാണ് .ഉണങ്ങിയ പൂക്കൾ പ്രമേഹത്തിനും ,രക്താർശസ്സിനും നല്ലതാണ് . മൂത്രത്തിൽ കല്ലിനും അസ്ഥികളുടെ ഒടിവുകൾക്കും അശോകത്തിന്റെ വിത്ത് ഔഷധമാണ് . അശോകത്തിന്റെ ഇല ആമാശയ രോഗങ്ങൾക്കും ,രക്തശുദ്ധികരണത്തിനും, രക്തവർദ്ധനവിനും നല്ലതാണ് .കരപ്പൻ ,ചൊറി ,ചിരങ്ങ് ,വ്രണം തുടങ്ങിയ ഒട്ടുമിക്ക ചർമ്മരോഗങ്ങൾക്കും വിശേഷപ്പെട്ട ഔഷധമാണ് അശോകം.അശോകത്തിന്റെ പൂവ് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പതിവായി ശരീരത്തിൽ തേച്ചുകുളിച്ചാൽ ശരീരത്തിന് സ്വർണ്ണ വർണ്ണ നിറം കിട്ടുന്നതാണ് .അശോകത്തിന്റെ പൂവ് അരച്ച് ശർക്കരയും അരിമാവും ചേർത്ത് കുറുക്കി പതിവായി കഴിച്ചാൽ പ്രതിരോധശേഷി വർധിക്കുകയും രക്തശുദ്ധിയുണ്ടാകുകയും ത്വക് രോഗങ്ങൾ മാറുകയും കറുത്ത മേനി വെളുക്കുകയും ചെയ്യും .ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും പുണ്യവൃക്ഷമാണ് അശോകം .ഹിന്ദുമത വിശ്വാസ പ്രകാരം ഒരുപാട് സവിശേഷതകളുള്ള ഒരു മരമാണ് അശോകം.പുരാണങ്ങളിൽ അശോകവൃക്ഷത്തെപ്പറ്റി പരാമർശിക്കുന്നുണ്ട് .രാമായണത്തിൽ ഹനുമാൻ സീതയെക്കണ്ടതും അശോകമരച്ചുവട്ടിലാണെന്നു പറയുന്നു .വാസ്തുശാസ്ത്രപ്രകാരം വീടിന്റെ വടക്കുവശത്ത് അശോകം നട്ടാൽ വീടിന് പോസിറ്റീവ് എനർജി കിട്ടുമെന്നാണ് വിശ്വാസം .അതേപോലെ അശോകത്തിന്റെ ഇലകൾ വീടിന്റെ മുൻവാതിലിൽ മാലപോലെ കോർത്തിട്ടാൽ വീടിന് ഐശ്വര്യമുണ്ടാകുമെന്നും വിശ്വസിക്കുന്നു .അശോകം വീട്ടുമുറ്റത്ത് നട്ടുവളർത്തി പരിപാലിച്ചാൽ ദുഖങ്ങളും വേദനകളും തുടച്ചുനീക്കുകയും സമൃദ്ധിയും പ്രശസ്‌തിയും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്നുമാണ് വിശ്വാസം .തുടർന്ന്‌ വായിക്കാൻ


സഹകരണരത്നം റിയാലിറ്റി ഷോ; രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു

തൃശൂർ :  സംസ്ഥാന തലത്തിൽ മികച്ച സഹകരണ ബാങ്കുകളെ ഒരു വേദിയിൽ അണിനിരത്തുന്ന സഹകരണരത്നം സഹകരണ റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു. കേരളത്തിലെ സാമൂഹ്യ സാമ്പത്തിക  മേഖലകളുടെ നാഡിമിടിപ്പായ സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ റിയൽ ആയും ലൈവ് ആയും  വേദിയിൽ എത്തുന്ന വേറിട്ട പരിപാടിയാണിത്.  ഓരോ സഹകരണ സ്ഥാപനങ്ങളും നടത്തിയിട്ടുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ, സഹകരണ വിദഗ്ധരുടെ വിലയിരുത്തലുകൾ, സഹകാരികളുമായുള്ള ചോദ്യോത്തര പരിപാടി തുടങ്ങിയ ക്രിയാത്മകമായ സെഷനുകളും ഇതിന്റെ ഭാഗമാണ്.ഒരേസമയം ഇൻഫർമേഷനും ഇന്നോവേഷനും കൂടിച്ചേരുന്ന സഹകരണ വിജ്ഞാനപരിപാടി കൂടിയാണിത്.  പങ്കെടുക്കുന്ന എല്ലാ ബാങ്കുകളേയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നൽകി ആദരിക്കും. ആദ്യഘട്ടം പരിപാടിയുടെ അഭൂതപൂർവ്വമായ വിജയമാണ് രണ്ടാം ഭാഗത്തിന് വഴിയൊരുക്കിയതെന്ന് ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പറഞ്ഞു. മുൻ ഏസിഎസിറ്റിഐയുടെ ഡയറക്ടർ. ബി.പി പിള്ള, കൺസ്യുമർ ഫെഡ് മാനേജിങ് ഡയറക്ടർ & മുൻ എ.സി.എസ്.ടി.ഐ ഡയറക്ടർ ഡോ. എം. രാമനുണ്ണി, മുൻ കണ്ണൂർ ജോയിന്റ് രജിസ്ട്രാറും കേരള ദിനേശിന്റെ ചെയർമാനുമായ എം കെ ദിനേശ് ബാബു, നബാർഡ് റിട്ട. സിജിഎം വി.ആർ രവീന്ദ്രനാഥ് തുടങ്ങിയവരാണ് പരിപാടിയുടെ   മേൽനോട്ടം വഹിക്കുന്നതും സാങ്കേതിക സഹായം നൽകുന്നതും.പ്രോഗ്രാമിൽ അറിയാനും പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും +91 79023 05403, +91 83300 45026 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


രുദ്രാക്ഷം ശുദ്ധീകരിക്കുന്ന വിധം

എല്ലാ അശുദ്ധികളില്‍ നിന്നും പാപങ്ങളില്‍ നിന്നും ധരിക്കുന്നയാളെ രക്ഷിക്കുന്നതാണ് രുദ്രാക്ഷം. എന്നിരുന്നാലും ആ രുദ്രാക്ഷത്തേയും മാസത്തില്‍ ഒരിക്കല്‍ ശുദ്ധി ചെയ്യേണ്ടതുണ്ട്.തിളപ്പിച്ചാറിയ നാല്‍പ്പാമര കഷായത്തില്‍ നാലഞ്ചു മണിക്കൂര്‍ ഇട്ടു വച്ചിരുന്നാല്‍ രുദ്രാക്ഷം ശുദ്ധിയാകും. എല്ലാ മാസവും ഇത് ആവര്‍ത്തിക്കണം. നാല്‍പാമരം തൊലിയായോ പൊടിയായോ മരുന്നുകടകളില്‍ ലഭ്യമാണ്.  കഷായത്തില്‍ നിന്ന് എടുത്ത് ശുദ്ധജലത്തില്‍ കഴുകി ഉണക്കി എള്ളെണ്ണയില്‍ നിക്ഷേപിക്കണം. (ഇതിനാണ് തൈലാധിവാസം എന്ന് പറഞ്ഞിരിക്കുന്നത്) ആവശ്യത്തിന് എണ്ണ പിടിച്ചാല്‍ തുടച്ച് ഉണക്കി ധരിക്കാം. അഴുക്ക് വിയര്‍പ്പ് ഇവ പറ്റിപ്പിടിച്ചിരിക്കുന്ന രുദ്രാക്ഷം ചെറു ചൂടുവെള്ളത്തില്‍ ഷാംപൂ ചേര്‍ത്ത് കഴുകി ബ്രഷ് ചെയ്യണം.ശുദ്ധീകരണത്തിന് പഞ്ചഗവ്യം, കാടിവെള്ളം തുടങ്ങി ഒട്ടനവധി രീതികള്‍ ഉണ്ട്. ശുദ്ധീകരിക്കാതിരുന്നാല്‍ രുദ്രാക്ഷത്തിന്റെ ഫലസിദ്ധി കുറയാനിട വരുന്നു.ഡോ. എൻ. ജി. മുരളികോസ്‌മോകികളിക്കോട്ട പാലസ് റോഡ്‌,തൃപ്പൂണിത്തുറ,എറണാകുളംഫോണ്‍: +91 94470 75 775, +91 9495 985 77 , +91 8848048241വെബ്സൈറ്റ്: www.cosmokirudraksham.com


ഇപ്പോഴും ജോലി അന്വേഷിക്കുകയാണോ? എത്ര കമ്പനികളിലേക്ക് റെസ്യൂം അയച്ചു? എത്ര കമ്പനികൾ ഇന്റർവ്യൂവിന് ക്ഷണിച്ചു?

ആയിരക്കണക്കിന് തൊഴിലന്വേഷകർ പുതിയ ജോലി തിരയുകയാണെങ്കിലും അവർക്കത് കണ്ടെത്താനാവുന്നില്ല. നിങ്ങൾക്ക് അറിയാമോ 150-200 റെസ്യൂം ഒരു ജോലിക്കായി കമ്പനികളിൽ ലഭിക്കുമ്പോൾ അതിൽനിന്നും ആറോ ആറ് മുതൽ 10 വരെ റെസ്യൂം മാത്രമേ എംപ്ലോയറിന്റെ കൈകളിൽ എത്തുന്നുള്ളൂ. ആ 10 പേരിൽ ഒരാൾ ആകുവാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും?2024-ലെ ഏറ്റവും പുതിയ സർവേ പ്രകാരം 87% തൊഴിലുടമകളും സെലക്ഷൻ പ്രോസസ് സുഗമമാക്കുന്നതിനും സമയം ലാഭത്തിനും ജെനുവിൻ ആയിട്ടുള്ള കാൻഡിഡേറ്റിനെ തിരഞ്ഞെടുക്കുന്നതിനുമായി എടിഎസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. 80 ശതമാനത്തിനു മുകളിൽ റെസ്യൂം സ്കോർ ലഭിക്കാത്ത അപേക്ഷകർ എടിഎസ് തന്നെ റിജക്ട് ചെയ്യുന്നു. ഇതിൻ്റെ അർത്ഥം നിങ്ങളുടെ റെസ്യൂം തൊഴിലുടമയുടെ കയ്യിൽ  എത്തുന്നുണ്ട് എന്ന് യാതൊരു ഉറപ്പുമില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് ഇന്റർവ്യൂ കോൾ ലഭിക്കുന്നത്? ഒരു കമ്പനിയിൽ നിന്നും റിപ്ലൈ കിട്ടാതെ വരുമ്പോൾ അതേ റെസ്യൂം തന്നെ അടുത്ത കമ്പനിയിലും അയക്കുന്നു. ഇതാണ് എല്ലാ ജോബ് സീക്കേഴ്സും ചെയ്യുന്നത്. നിങ്ങളും അത്തരത്തിൽ ഒരാളാണോ?എന്തൊക്കെ കാര്യങ്ങളാണ് എടിഎസ് ഫ്രണ്ട്ലി റെസ്യൂം ഫോർമാറ്റിൽ വേണ്ടത്? എങ്ങനെ 80-നു മുകളിൽ സ്കോർ നമുക്ക് നേടുവാൻ സാധിക്കുന്നത്? എന്തൊക്കെ ഉൾപ്പെടുത്താൻ പാടില്ല? ഏത് ഫോർമാറ്റിലാണ് ഡിസൈൻ ചെയ്യേണ്ടത്? എന്തൊക്കെ എസ്സെൻഷ്യൽ കീവേർഡ്സുകൾ ചേർക്കണം? ഇതൊക്കെ അറിഞ്ഞിരുന്നാൽ മാത്രമേ നിങ്ങളുടെ സ്വപ്ന ജോലിക്ക് ഒരു മെച്ചപ്പെട്ട അവസരം തുറന്നു കിട്ടുകയുള്ളൂ.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവോടെ നൂറോളം അൽഗോരിതംസും 20-ഓളം പരിശോധനകളും ഉപയോഗിച്ച് നിങ്ങളുടെ സ്വപ്ന ലോകത്തിലേക്കുള്ള ജോലിയുടെ ആദ്യ പടി തുറന്നു തരുന്നു. ഇത് പ്രാഥമിക സ്ക്രീനിംഗിൽ വിജയിക്കാൻ 87 ശതമാനത്തോളം സാധ്യത വർദ്ധിപ്പിക്കുന്നു. വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ റെസ്യൂം ഹയറിംഗ് മാനേജരുടെ കയ്യിലെത്തുകയും ചെയ്യുന്നു. ഓർക്കുക നിങ്ങളുടെ റെസ്യൂം വെറുമൊരു ഡോക്യുമെൻ്റ് മാത്രമല്ല അത് നിങ്ങളുടെ പേഴ്സണൽ മാർക്കറ്റിംഗ് ടൂൾ കൂടിയാണ്. എത്ര ജോലിക്ക് അപേക്ഷിച്ചു എന്നതല്ല റിക്രൂട്ടർമാർ നിങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നുള്ളതിലാണ് പ്രാധാന്യം. അപേക്ഷിക്കുന്ന കമ്പനി ഏതാണ്? എന്തായിരിക്കും പുതിയ ഡ്യൂട്ടികൾ? ആ ഉത്തരവാദിത്വങ്ങൾ നിങ്ങളുടെ പഴയ എക്സ്പീരിയൻസുമായി എങ്ങനെ താരതമ്യം ചെയ്യും? നിങ്ങൾക്ക് എംപ്ലോയറിന്റെ ആവശ്യങ്ങളെ എങ്ങനെ തൃപ്തിപ്പെടുത്താം? മുതലായ കാര്യങ്ങൾ നിങ്ങളുടെ റെസ്യൂമിൽ അത്യാന്താപേക്ഷിതമാണ്.ഈ ആവശ്യകതകൾ എല്ലാം കൂട്ടിയിണക്കി നിങ്ങളുടെ റെസ്യൂം തയ്യാർ ചെയ്ത് നൽകപ്പെടുന്നു, അതും ജോബ് സീക്കേഴ്സിന് മാച്ചിങ് ആയിട്ടുള്ള കവർ ലെറ്റർ അടക്കമാണ് ലഭിക്കുന്നത്.എടിഎസ് റെസ്യൂം വഴി ഇന്റർവ്യൂ കോൾ കിട്ടിയാൽ എങ്ങനെ ഇന്റർവ്യൂ ഫേസ് ചെയ്യും എന്ന സംശയവും വേണ്ട. ഫ്യൂച്ചർ ഡേയ്സ് എജ്യൂക്കേഷൻ നൽകുന്ന പ്രൊഫഷണൽ ട്രെയിനിംഗ് വഴി ഇന്റർവ്യൂ പ്രിപ്പറേഷനും, സോഫ്റ്റ്‌വെയർ സ്കിൽ ഡെവലപ്മെന്റും, സാമ്പിൾ ഇന്റർവ്യൂ ചോദ്യ  ഫോർമാറ്റും ഈ സേവനത്തിൻ്റെ ഭാഗമാണ്.ഇനി നിങ്ങളുടെ സ്വപ്ന ലോകത്തേക്ക് പറന്നുയരാൻ തയ്യാറായിക്കൊള്ളുക. ഒപ്പം ആധുനിക സാങ്കേതിക വിദ്യകൾ കൂട്ടിനും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: മൊബൈൽ നമ്പർ: 8606001800, 9387001800WhatsApp നമ്പർ: 8606001800ഇമെയിൽ: futuredaysedu@gmail.comഫ്യൂച്ചർ ഡേയ്സ് എജ്യൂക്കേഷൻ


യു. എ. ഇ യിൽ 1000 പേർക്ക് ഇഫ്താർ വിരുന്ന് ഒരുക്കി മൊട്ട ഗ്ലോബൽ

മൊട്ട ഗ്ലോബൽ  UAE ചാപ്റ്ററും  മോഡൽ സർവീസ്  സൊസൈറ്റിയും (MSS) ചേർന്ന്  സജയിലെ  ലേബർ ക്യാമ്പിൽ വെച്ച്  1000 പേർക്കുള്ള   ഇഫ്താർ  വിരുന്ന്‌ നടത്തി. ചാപ്റ്ററിലെ സേവന സന്നദ്ധരായ അമ്പതോളം വരുന്ന  മെമ്പേഴ്‌സ് മുൻ കൈ എടുത്താണ് പ്രോഗ്രാം സംഘടിപ്പിച്ചത്.മുഹമ്മദ്‌ ഷാഫി, ഷിലിൻ ചന്ദ്രൻ,കബീർ, വിഷ്ണു ചന്ദ്രൻ, ദീപു, ⁠റാഫി ഇസ്മായിൽ, ⁠ശ്യാം, സിജിത്ത്, കൃഷ്ണ ചന്ദ്രൻ, മിഥുൻ,  അരുൺ, കണ്ണൻ, ബക്കർ ഹംസ, ബിജു പാറക്കൽ, അരുൺ, മനോജ്‌ കുമാർ, റോഷൻ എന്നീ മെമ്പേഴ്സ് പരിപാടിക്ക് നേതൃത്വം വഹിച്ചുകൊണ്ട് വളണ്ടിയർമാരായി പ്രവർത്തിച്ചു.34 രാജ്യങ്ങളിലായി 1400 ൽ പരം അംഗങ്ങളുള്ള സംഘടന  നേരത്തെ "സ്റ്റോപ്പ് ബോഡി ഷേമിങ് "എന്ന ക്യാമ്പയിനിലൂടെ അന്തർദേശീയ ശ്രദ്ധ നേടിയിരുന്നു.



ലോക്ഡൗൺ കാലത്തെ കലാജീവിതം; മാലതി ചന്ദ്രഹാസന്റെ ചിത്രങ്ങൾ പ്രദർശനത്തിന്

കൊച്ചി: അധ്യാപികയും ചിത്രകലാകാരിയുമായിരുന്ന മാലതി ചന്ദ്രഹാസന്റെ ചിത്രപ്രദർശനും വിൽപ്പനയും തൃപ്പൂണിത്തുറ സ്റ്റാച്യൂ ജം​ഗ്ഷനിലുള്ള കൂത്തമ്പലത്തിൽ വെച്ച് നടക്കും. 2025 ജനുവരി 24 മുതൽ 26 വരെയാണ് പ്രദർശനവും വിൽപ്പനയും നടക്കുന്നത്. 24ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ, പ്രഫ. കെജി പൗലോസ്, പ്രഫ. ജയരാമൻ, ശ്രീ സത്യപാൽ എന്നിവർ പങ്കെടുക്കും.ഔദ്യോ​ഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം മാലതി ചന്ദ്രഹാസൻ സം​ഗീതവും ചിത്രകലയുമുൾപ്പെടേ പല കലകളും വശമാക്കി. ഇതിന്റെയെല്ലാം പ്രദർശനങ്ങൾക്ക് പല വേദികളും സാക്ഷിയായിട്ടുമുണ്ട്. ആഭരണങ്ങൾ, അലങ്കാര തുന്നൽ പണികൾ, ക്രോഷെ-നിറ്റിങ് പണികൾ, ചിത്ര രചനകൾ മുതലായവയുടെ പല പല പ്രദർശനങ്ങൾ കൊച്ചി, ഡൽഹി, അമേരിക്ക എന്നിവിടങ്ങളിലെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്.അവസാനത്തെ ആറ് വർഷങ്ങൾ ഡെൽഹിയിൽ താമസിച്ചിരുന്ന സമയത്ത് ടീച്ചർ തന്റെ കലാ സൃഷ്ടികളുടെ പ്രദർശനങ്ങൾ വീട്ടിലും പുറത്തുമായെല്ലാം നടത്തിയിരുന്നു. ഡെൽഹിയിൽ അവസാനം 2017ൽ നടത്തിയ പ്രദർശനത്തിൽ നിന്നും കിട്ടിയ തുക, തൃപ്പൂണിത്തുറ ആർ.എൽ.വി. അക്കാദമിയിലെ അർഹയായ ഒരു വിദ്യാർഥിനിക്ക് കൈമാറുകയാണുണ്ടായത്.ലോക്ഡൗൺ കാലത്ത് വരച്ച 96 ഛായാചിത്രങ്ങളാണ് ഇപ്പോൾ ചിത്രകാരിയുടെ മരണശേഷം പ്രദർശനത്തിന് വെക്കുന്നത്. കോവിഡ് പാൻഡമിക് കഴിഞ്ഞ് എല്ലാം സാധാരണ നിലയിലിൽ ആകുന്ന സമയത്ത് ഒരു പ്രദർശനം സംഘടിപ്പിക്കാമെന്നും, അതിൽ നിന്നും കിട്ടുന്ന വരുമാനം, കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ആരോ​ഗ്യപ്രവർത്തകരുടെ കുടുംബത്തന് കൊടുക്കാമെന്നുമായിരുന്നു ചിത്രകാരിയുടെ ആ​ഗ്രഹം.പ്രസ്തുത ചിത്രങ്ങളാണ് സമ്പൂർണവും സമ്പന്നവുമായ ജീവനം എന്ന പേരിൽ മാലതി ചന്ദ്രഹാസന്റെ മക്കളും മറ്റ് കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിക്കുന്നത്.ചിത്രകലയെ സ്നേഹിക്കുന്ന എല്ലാവരെയും ഈ കലാപ്രദർശനത്തിലേക്ക് സ്വാ​ഗതം ചെയ്യുന്നു...


മാലതി ടീച്ചർക്ക് കലകൾ ചെയ്യാൻ സമയം തികഞ്ഞിരുന്നില്ല

തൃപ്പൂണിത്തുറയിലെ ചേന്നാട്ട് കുടുംബാന്ഗമായ ശ്രീമതി. മാലതി ചന്ദ്രഹാസൻ, ഏറ്റവും കൂടുതൽ അറിയപ്പെട്ടിരുന്നതും സ്നേഹിക്കപ്പെട്ടിരുന്നതും ഒരദ്ധ്യാപികയായിട്ടായിരുന്നു. തൃപ്പൂണിത്തുറ സർകാർ ഗേൾസ് ഹൈ സ്കൂളിൽവളരെയേറെ കാലം പഠിപ്പിച്ച മാലതി ടീച്ചർക്ക് എവിടെ പോയാലും ശിഷ്യ ഗണങ്ങളുടെ സ്നേഹ ബഹുമാനം സൂലഭമായിരുന്നു.കലാകാരും കലയോട് ആരാധനയുളളവരും ഉണ്ടായിരുന്ന തറവാട്ടിൽ ജനിച്ച മാലതി ടീച്ചർക്ക് കുഞ്ഞുനാൾ മുതൽ പ്രകൃതിയിലെ നിറങ്ങളോട് അടക്കാനാവാത്തഅഭിനിവേശമായിരുന്നു. കുട്ടിക്കാലത്ത് ഒരു വലിയ പ്രകൃതി സ്നേഹിയും ഭാവനാത്മകമായ ലോകത്ത് ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു.പൂക്കളെയും, നിറങ്ങളെയും, ഏറെ സ്നേഹിച്ചിരുന്ന കുട്ടി മാലതി ടീച്ചർക്ക് പൂക്കൾ കൊണ്ട് മാല കെട്ടാനും, നൃത്തം ചെയ്യാനും, പാട്ട് പാടാനുമൊക്കെ ഇഷ്ടമായിരുന്നു.മാലതി ടീച്ചറുടെ സ്കൂൾ കാലം മുതൽ ശക്തമായിരുന്ന കലയോടുള്ള അഭിരുചി കോളേജ് കാലത്തിലേക്ക് നീണ്ടു. കോളേജ് കാലത്ത്, 21 വയസ്സുള്ള മാലതി ടീച്ചർ, ആ കാലത്ത് വളരെ പുതുമയുള്ള ഷാഡോ പ്ലേ (നിഴൽ നാടകം) എന്ന കലാ നൃത്തരൂപത്തിൽ ആകൃഷ്ടയായതും അത് പഠിച്ച് വേദിയിൽ അവതരിപ്പിച്ചതും ഒരു വിപ്ലവാത്മകമായ സംഭവമായിരുന്നു.മാലതി ടീച്ചറുടെ ജീവിത പങ്കാളിയായത് ശ്രീ. കെ. എ. ചന്ദ്രഹാസനായിരുന്നു (1928 – 2002). അവർക്ക് മൂന്നു കുട്ടികളായിരുന്നു. ജയചന്ദ്രൻ (1956 – 2012), Engineer,Ford Company, Michigan, USA, ശൈലജ, retired professor (Delhi University), വാസന്തി, ClinicalPsychologist, Delaware, USA.അധ്യാപികയിൽ നിന്നും. ഹെഡ്മിസ്ട്രസ്, അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ ആയി ജോലിക്കയറ്റം കിട്ടിയ മാലതി ടീച്ചർ, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ പദവിയിൽ അവസാനത്തെ നാലഞ്ച് വർഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് 1983 ൽ വിരമിച്ചത്.കുടുംബ-ഔദ്യോഗിക ജീവിതത്തിനിടയിലും, ടീച്ചർ കുട്ടി കുപ്പായങ്ങളിലും, തൂവാലകളിലും മറ്റും, ചിത്ര തയ്യലിന് സമയം കണ്ടെത്തിയിരുന്നു.വിജയകരമായ ഔദ്യോഗിക ജീവിതത്തിന് ശേഷം, വളരെയധികം അഭിനിവേശത്തോടെ പലതരം കലകൾ പഠിച്ചും, കലാരൂപങ്ങൾ സൃഷ്ടിച്ചും സംപൂർണവും സമ്പന്നവുമായ ജീവിതമാണവർ നയിച്ചത്. ഉതകുന്ന അവസരങ്ങളും, സൌകര്യങ്ങളും, പിന്തുണക്കുന്ന ജീവിത പങ്കാളിയും ടീച്ചറുടെ കലാത്പരമായ മികവുകളെ ഉചിതമായി പരിപോഷിപ്പിച്ചു. പല വേദികളിലും കർണാടക സംഗീതം കാഴ്ച വയ്ക്കാനും, ആഭരണങ്ങൾ, അലങ്കാര തുന്നൽ പണികൾ, ക്രോഷെ-നിറ്റിങ് പണികൾ, ചിത്ര രചനകൾ മുതലായവയുടെ പല പല പ്രദർശനങ്ങൾ കൊച്ചി, ഡൽഹി, അമേരിക്ക എന്നിവിടങ്ങളിൽ സംഘടിപ്പിക്കുവാനും ടീച്ചർക്ക് സാധിച്ചു. 1983ൽ എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റിയിൽ, കർണാടക സംഗീതത്തിൽ അഡ്വാൻസ്ഡ് കോർസിന് ചേർന്നതിൽ പിന്നീട് സംഗീതത്തിൽ മുഴുകിയ ജീവിതമായിരുന്നു ടീച്ചറുടേത്. കുട്ടികളെ പഠിപ്പിച്ചും, റേഡിയോ എഫ്.എമിൽ പാടിയും, ഗുരുവായൂരിലും മറ്റു ക്ഷേത്രങ്ങളിലും പഞ്ചരത്ന കൃതികൾ, അഷ്ടപദി മുതലായവ പാടിയും, ആഭരണങ്ങൾ design ചെയ്തും, വളരെ കലാ പൂർണമായ ജീവിതം ആസ്വദിച്ചു. ഈ കാലമത്രയും, ഭർത്താവ്, ശ്രീ.കെ.എ.ചന്ദ്രഹാസൻടെ (1928-2002) പ്രോത്സാഹനവും, പിന്തുണയും, ടീച്ചറുടെ കലാജീവിത വിജയത്തിന് ഒരു വളരെ പ്രധാനപ്പെട്ട ഘടകമായിരുന്നു. 2008 ൽ, മക്കളും കുടുംബവും താമസിച്ചിരുന്ന, അമേരിക്കയിലെ മിഷിഗനിലും, ഡെലാവറിലും ടീച്ചറുടെ കാലാരൂപങ്ങളുടെ പ്രദർശനം ഒരുക്കുകയും, അതിൽ വളരെയധികം കാണികളുടെ പ്രശംസ പിടിച്ചു പറ്റുകയുമുണ്ടായി.Shop Hereഈ കാലങ്ങളിലത്രയും ടീച്ചറുടെ സംഗീത സപര്യ തുടർന്നു കൊണ്ടേയിരുന്നു. 2009 മുതൽ, കുറെ നാളായി നിന്നു പോയിരുന്ന ചിത്ര രചന വീണ്ടും തുടങ്ങി. പല മീഡിയങ്ങളും പരീക്ഷിക്കുന്നത് ടീച്ചർക്ക് ഏറെ പ്രിയമുള്ള കാര്യമായിരുന്നു. പോസ്റ്റർ കളർ, ഓയിൽ, അക്റിലിക്, അങ്ങനെ പലതും പേപ്പറിലും, കാൻവാസിലും, തുണിയിലും ഒക്കെയായി മാറി മാറി ഉപയോഗിച്ച് വർണ്ണ സമ്മിശ്രണങ്ങളുടെ മാന്ത്രികത സൃഷ്ടിക്കാൻ ടീച്ചർക്ക് സാധിച്ചു. പ്രകൃതി ദൃശ്യങ്ങൾ, പൂക്കൾ, കിളികൾ എന്നിവയായിരുന്നു ഇഷ്ട്ടപ്പെട്ട വിഷയങ്ങൾ. ഇവ കൂടാതെ, പേപ്പർ ഉപയോഗിച്ചുള്ള പൂക്കുലകളും, ഇലകളും, വിൻഡ് കൈമും ഒക്കെ ടീച്ചറുടെ കലാസൃഷ്ടികളായി.അവസാനത്തെ 6 വർഷങ്ങൾ മൂത്ത മകൾ ശൈലജയുടെ കൂടെ ഡെൽഹിയിലാണ് താമസിച്ചിരുന്നത്. ആ കാലയളവിൽ തൻടെ കലാ സൃഷ്ടികളുടെ പ്രദർശനങ്ങൾ വീട്ടിലും പുറത്തുമൊക്കെ നടത്തിയിരുന്നു. പ്രദർശനങ്ങളിൽ നിന്നും കിട്ടിയ തുക, തൃപ്പൂണിത്തുറ ആർ. എൽ. വി. അക്കാദമിയിലെ അർഹയായ ഒരു വിദ്യാർഥിനിക്ക്കൊടുക്കുകയാണുണ്ടായത്. ജീവിതത്തിന്ടെ അവസാന രണ്ടു മൂന്നു വർഷങ്ങളിലെ കലാ സൃഷ്ടികൾ അധികവും ചായാചിത്രങ്ങളും, കുറച്ച് ചിത്ര തയ്യലുകളുമായി ചുരുങ്ങി.എടുത്തു പറയേണ്ട ഒരു കാര്യം, 2020 ൽ കോവിഡ് ലോക് ഡൌൺ കാലത്ത് ചെയ്ത ട്യൂലിപ്സ് പൂക്കളുടെ ഒരു എംബ്രോയ്ഡെറിക്ക് മാലതി ടീച്ചർ കൊടുത്ത തലക്കെട്ട്: ‘കോവിഡിൻടെ ദുരിത ഘട്ടത്തിൽ വിരിഞ്ഞ നല്ല നാളെകളെ കാത്തിരിക്കുന്ന ട്യൂലിപ്സ്’ എന്നായിരുന്നു. നിർഭാഗ്യവശാൽ, ആ നല്ല നാളെകളെ കാണാൻ മാലതി ടീച്ചർ കാത്തുനിന്നില്ല!!കോവിഡ് സമയത്ത് ടീച്ചർ 96 ചായാചിത്രങ്ങൾ ഉണ്ടാക്കിയപ്പോൾ ലക്ഷ്യം, കോവിഡ് ഘട്ടം കഴിഞ്ഞ് എല്ലാം സാധാരണ പോലെ ആകുമ്പോൾ ഒരു പ്രദർശനം സംഘടിപ്പിക്കാമെന്നും, അതിൽ നിന്നും കിട്ടുന്ന വരുമാനം, കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ഡോക്ടറിൻടെയോ, നേഴ്‌സിൻടെയോ കുടുംബത്തിന് കൊടുക്കാമെന്നുമായിരുന്നു.ശ്രീമതി. മാലതി ടീച്ചർ തന്നോട് ഇടപെടുന്ന ആർക്കും ഏറെ പ്രചോദനവും പോസിറ്റീവ് ഊർജ്ജവും പകർന്നു നൽകുന്ന വ്യക്തിത്വത്തിന്റെ ഉടമയും, ജീവിതത്തെ പ്രണയിച്ചിരുന്ന, എന്നും ഉഉളിനുള്ളിൽ യുവത്ത്വം നിലനിർത്തിയിരുന്ന വ്യക്തിയുമായിരുന്നു. മാലതി ടീച്ചറുടെ ജീവിതത്തിൻടെ പ്രമാണ വാക്യം:‘സമയം വളരെ വിലപ്പെട്ടതാണ്. ഒരിക്കലുമത് പാഴാക്കരുത്. എപ്പോഴും ഏതെങ്കിലും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഏർപ്പെട്ടു കൊണ്ടേയിരിക്കുക’


കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്താധ്യാപകൻ ഞാനല്ല ആർ. എൽ. വി. രാമകൃഷ്ണൻ

ആർ. എൽ. വി. രാമകൃഷ്ണൻപ്രിയ സുഹൃത്തുക്കളെ നിങ്ങൾ നൽകിയ വലിയ പ്രോത്സാഹനത്തിന് നന്ദി പറയുന്നതോടൊപ്പം ചില സത്യസന്ധമായ കാര്യങ്ങൾ നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.കലാമണ്ഡലം ഡീംഡ് ടു ബി .യൂണിവേഴ്സിറ്റി ആക്കിയതിനു ശേഷം ഭരതനാട്യവിഭാഗത്തിൽ ഒരു പുരുഷ അധ്യാപകനെ നിയമിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ നിങ്ങൾ എല്ലാവരും കണ്ടതാണല്ലോ.എൻ്റെ അറിവ് ശരിയാണെങ്കിൽ അടുത്ത വർഷം മുതൽ ഭരതനാട്യം, കുച്ചുപ്പുഡി എന്നീ വിഷയങ്ങൾക്ക് പ്രത്യേക വിഭാഗമായി PG ക്ലാസുകൾ തുടങ്ങുന്നതിനായിട്ടാണ് പുതിയ പോസ്റ്റുകൾ വിളിച്ചതും നിയമനങ്ങൾ നടന്നതും. അതിൻ്റെ ഭാഗമായിട്ടുള്ള ആദ്യനിയമനത്തിലാണ് ഞാൻ ഉൾപ്പെട്ടത്. ഈ വാർത്തയാണ് ഇപ്പോൾ ചിലർ വിമർശനങ്ങൾക്ക് വിധേയമാക്കുന്നത്. ആട്ടത്തിലെ ആൺവഴികൾ മോഹിനിയാട്ടവുമായി ബന്ധപ്പെട്ട പഠനം എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നതിനാണ് M.phil with Intagrated കോഴ്സിന് 2007 ൽ ഞാൻ കലാമണ്ഡലത്തിലെത്തുന്നത്. ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളിലെ പുരുഷസാന്നിധ്യങ്ങളെ ഈ ഗവേഷണ പുസ്തകത്തിൽ ഞാൻ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതാണ്. കേരളത്തിലെ കലാ ചരിത്രങ്ങളെ രേഖപ്പെടുത്തുക എന്ന നിലയ്ക്ക് കേരള കലാമണ്ഡലത്തിലെ നൃത്തകളരിലെ പ്രത്യേകിച്ച് മോഹിനിയാട്ട കളരിയിലെ പുരുഷസാന്നിധ്യങ്ങളെ കൃത്യമായി ഈ ഗവേഷണത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ചരിത്രം പഠിക്കുമ്പോൾ എല്ലാം കൃത്യമായി മനനം ചെയ്തിട്ടു ആണല്ലോ ഓരോ ഗവേഷകരും തൻ്റെ കാഴ്ചപ്പാടിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ കേരള കലാമണ്ഡലത്തിലെ കളരിയിലെ പൂർവ്വസൂരികളായ ഗുരുക്കന്മാരെ കൃത്യമായി എൻ്റെ ഗവേഷണത്തിനായി പഠിക്കുകയും ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഇനി കാര്യത്തിലേക്ക് കടക്കട്ടെ !ഇന്നലെ കലാമണ്ഡലത്തിലെ നിയമനവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിൽ എൻ്റെ നിയമനം "ചരിത്രത്തിൻ്റെ ഭാഗമായി " എന്ന തലക്കെട്ടുകൾ കലാമണ്ഡലത്തിന് "പുറത്ത് " ഉള്ള ചിലർക്ക് മനോവിഷമം ഉണ്ടാക്കിയതായി അറിയാൻ കഴിഞ്ഞു.ഇതിൽ എൻ്റെ ഭാഗം ഞാൻ പറയട്ടെ.ഞാനുമായി അഭിമുഖം നടത്തിയ ഓരോ മാധ്യമപ്രവർത്തകരോടും  കലാമണ്ഡലത്തിലെ പൂർവ്വസൂരികളായ ഗുരു ARR ഭാസ്ക്കർ,ഗുരു  രാജരത്നം പിള്ള തുടങ്ങിയ ഗുരുക്കന്മാർ പഠിപ്പിച്ച കളരിയിൽ " ഏകദേശം " 80 വർഷത്തിനിപ്പുറം ഒരു അധ്യാപകനാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് എന്ന് കൃത്യമായി പറഞ്ഞിട്ടുള്ളതാണ്. പല മാധ്യമങ്ങളും അത് പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. പല പത്രപ്രവർത്തകരും ഈ ഗുരുക്കന്മാരുടെ പേരുകൾ എന്നോട് പ്രത്യേകം ചോദിച്ച് എഴുതി എടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എൻ്റെ ഭാഗത്ത് തെറ്റുണ്ടായി എന്ന് ഞാൻ കരുതുന്നില്ലഎന്നാൽ ചില ഗ്രൂപ്പുകളിലും FB പോസ്റ്റിലും വന്ന വാർത്തകൾ ചിലരെങ്കിലും എന്നെ തെറ്റിദ്ധരിക്കാൻ ഇടയാക്കിയിട്ടുണ്ട് എന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ചെയ്യുന്നത്. ഞാൻ വളരെ കൃത്യമായി തന്നെയാണ് കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത് എന്ന  ബോധ്യം എനിക്കുണ്ട്. അതിൽ എന്നെ പഴി പറഞ്ഞിട്ട് കാര്യമില്ല.  പൂർവ്വസൂരികളായ പുരുഷ നട്ടുവന്മാരെയും നർത്തകരെയും ഗുരുക്കന്മാരെയും കുറിച്ച് എൻ്റെ തീസിസിൽ എഴുതിയപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞത് ഞാൻ നേരിൽ കണ്ടതാണ്. അങ്ങനെയൊക്കെ ഉണ്ടോ എന്ന് പലരും ചോദ്യശരങ്ങൾ തൊടുത്തു. തെളിവുകൾ നിരത്തിയിട്ടും ചിലർക്ക് മനസ്സിൽ പിടിച്ചില്ല. അങ്ങനെയുള്ള ചിലർ ഇന്ന് പൂർവ്വസൂരികളായ പുരുഷ പ്രതിഭകളെ  സ്മരിക്കുന്നത് കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്.Shop Hereഒരിക്കലും ചരിത്രത്തിൻ്റെ ഭാഗമാകാൻ വേണ്ടി ആരും കല പഠിക്കില്ലല്ലോ. എൻ്റെ ജീവിതം തന്നെ കലയ്ക്ക് വേണ്ടി മാറ്റി വച്ചതാണ്. പഠനവും ഗവേഷണവും രംഗാവതരണവും പുതു ആവിഷ്ക്കാരങ്ങളുമായി ഞാൻ മുന്നോട്ടു പോകുക തന്നെ ചെയ്യും തീർച്ച.ജോലിയൊന്നും വേണ്ട എന്ന് തീരുമാനിച്ചായിരുന്നു കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ഉണ്ടായിരുന്ന ഗസ്റ്റ് അധ്യാപകൻ്റെ ജോലി രാജിവച്ച് വീണ്ടുമൊരു എം.എ പഠനത്തിനായി പോയതും രണ്ടാം റാങ്കോടെ എം.എ ഭരതനാട്യം പാസ്സായതും..അതിനു ശേഷം കലാമണ്ഡലത്തിൽ ഒരു പോസ്റ്റ് ലഭിച്ചത് സൗഭാഗ്യമായി കാണുന്നു. കുറച്ച് സ്വതന്ത്രമായി കലാരംഗത്ത് സഞ്ചരിക്കണം എന്ന് തോന്നിയതുകൊണ്ടാണ് കാലടിയിൽ നിന്ന് പോന്നത്. ജീവിക്കാൻ അത്ര വലിയ പണം വേണമെന്ന് തോന്നുന്നകയും ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയല്ല ഞാൻ. ഇനി ജോലിയിൽ അത്രകണ്ട് സർവ്വീസും എനിക്ക് ഇല്ല എന്നറിയാം. ഞാൻ കലാമണ്ഡലത്തിൽ നിയമിതനായത് ചിലർക്കെങ്കിലും ഇഷ്ടകേട് ഉണ്ടായിട്ടുണ്ടായിരിക്കാം.ഇനി നിങ്ങൾ എൻ്റെ രാജിയാണോ ആഗ്രഹിക്കുന്നത്.? അങ്ങനെയാമ്പോൾ നിങ്ങൾക്ക് സമാധാനം കിട്ടുമോ? ഇതിൻ്റെയെല്ലാം "ആണി "ആരാണെന്ന് എല്ലാവർക്കും അറിയാം. നമ്മളും കഴിക്കുന്നത് അരിയാഹാരം തന്നെയാണ്. കട പല്ല് കടിച്ച് പിടിച്ച് ചിരിക്കുന്നവരെ കാണാൻ തുടങ്ങിയിട്ട് നാളേറയായി. ചില വിവാദങ്ങൾ ഉണ്ടായപ്പോൾ ആടി കളിക്കുന്ന കുറേ പേരെ ഞാൻ കണ്ടതാണ്. ഇന്നിപ്പോ ഇതിൻ്റെ പുറകിലുള്ള "ആട്ടം " കാണുമ്പോൾ എല്ലാം മനസിലാവും പ്രിയപ്പെട്ടവരെ നിങ്ങൾക്ക് വേണ്ടത് എൻ്റെ ചോരയാണെങ്കിൽ പറയൂ ഞാൻ നെഞ്ചുവിരിച്ച് നിൽക്കാം മുൻപിൽ വന്ന് ഏറ്റുമുട്ടുക . അതല്ലാതെ പിന്നിൽ നിന്ന് കുത്തുകയല്ല വേണ്ടത്.  പുറകിൽ നിന്ന് കുത്തുന്നവരുടെ പേര് പുരാണങ്ങളിൽ നിന്ന് വായിച്ചെടുക്കാം


കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്താധ്യാപകനല്ല ആർ. എൽ. വി. രാമകൃഷ്ണൻ

ഡോ. മേഘാ ജോബികേരള കലാമണ്ഡലം മറന്നുപോയ അവിടുത്തെ ആദ്യത്തെ  ഭരതനാട്യ അധ്യാപകൻ: കേരള കലാമണ്ഡലത്തിലെ ആദ്യത്തെ ഭരതനാട്യ ആചാര്യൻ അഭിനയശിരോമണി തഞ്ചാവൂർ രാജരത്നം പിള്ളയാണ്. ആദ്യത്തെ ബാച്ചിൻ്റെ അരങ്ങേറ്റം നടത്തിയ ശേഷം അദ്ദേഹം കലാമണ്ഡലത്തിൽ നിന്നും പിരിഞ്ഞു പോന്നു. എന്നാൽ കലാമണ്ഡലത്തിൽ പഠിച്ചിരുന്ന ചില വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആഗ്രഹത്തിനും നിർബന്ധത്തിനുമൊടുവിൽ അദ്ദേഹം അവിടെ അടുത്ത് തന്നെ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് ലളിതകലാ സദനം എന്ന പേരിൽ ഭരതനാട്യം അഭ്യസിപ്പിക്കാനുള്ള  കേന്ദ്രം ആരംഭിച്ചു.  കലാമണ്ഡലത്തിലെ വിദ്യാർത്ഥികളായിരുന്ന  പെരുമ്പാവൂർ സ്വദേശി സുമതിയും (കലാമണ്ഡലം സുമതി ടീച്ചർ), മോഹന തുളസി (കലാമണ്ഡലം മോഹന തുളസി ടീച്ചർ) തുടങ്ങി ധാരാളം പേർ ഗുരുവിൻ്റെ  അടുത്ത് ഭരതനാട്യ പരിശീലനം തുടർന്നു. നാട്യരംഗത്തേക്ക്  പ്രത്യേകിച്ച് ഭരതനാട്യ രംഗത്തേയ്ക്ക്  നാട്യകല - സിദ്ധാന്തവും പ്രയോഗവും, നാട്യകല-അഭിനയപാഠം , ശൃംഗാര ലഹരി, താളം-നട്ടുവം തുടങ്ങി 4 പുസ്തകങ്ങളും യുഗാന്തരങ്ങൾ എന്ന ആത്മകഥയും തഞ്ചാവൂർ തനിമയിലുടലെടുത്ത ഭരതനാട്യത്തിൻ്റെ   വ്യായാമ മുറകളുടെയും, അടവുകൾ-മുദ്രകൾ-അഭിനയം-നൃത്ത നാട്യയിനങ്ങൾ എന്നിവയുടെയും ദൃശ്യഭാഷ്യവും  സംഭാവന ചെയ്ത റിട്ടയേഡ് സ്കൂൾ ഹെഡ്മാസ്റ്റർ കൂടിയായ ശ്രീ പി.ജി. ജനാർദ്ദനൻ മാസ്റ്ററുടെ ഗുരുവും തഞ്ചാവൂർ രാജരത്നം പിള്ളയായിരുന്നു. ജനാർദ്ദനൻ മാസ്റ്ററും ലളിതകലാ സദനത്തിത്തിൽ നിന്നുതന്നെയാണ്  ഗുരുവിൽ നിന്നും ഭരതനാട്യം അഭ്യസിച്ചിരുന്നത്.   എന്നാൽ കേരള കലാമണ്ഡലം ഭരണസമിതിയംഗങ്ങൾ തഞ്ചാവൂർ രാജത്‌നം പിള്ളയെ ഫോക്ക് ഡാൻസ് മാത്രം പഠിപ്പിച്ചിരുന്ന ഒരു അധ്യാപകൻ എന്ന നിലയിലാണ് കലാമണ്ഡലത്തിൻ്റെ ചരിത്രം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനെ പി.ജി. ജനാർദ്ദനൻ മാസ്സ്റ്റർ തൻ്റെ നാട്യകല- സിദ്ധാന്തവും പ്രയോഗവും എന്ന പുസ്തകത്തിൽ വളരെ ശക്തമായി വിമർശിച്ചിട്ടുണ്ട്. ഭരതനാട്യത്തിന് പുറമേ മണിപ്പൂരിയും കിഴക്കൻ ഭാരത പ്രവിശ്യകളിലെയും ദക്ഷിണ ഭാരതത്തിലെയും പതിനഞ്ചിലധികം നാടോടി നൃത്തങ്ങളിലും വളരെ പരിജ്ഞാനം നേടിയ ആചാര്യനായിരുന്നു തഞ്ചാവൂർ രാജരത്നം പിള്ള എന്നത്  ശരിയാണ്, ശ്രദ്ധേയമാണ്.  എന്നാൽ കലാമണ്ഡലത്തിൽ അദ്ദേഹം മൂന്ന് കൊല്ലത്തോളം പഠിപ്പിച്ചതും അരങ്ങേറ്റം നടത്തിക്കൊടുത്തതും ഭരതനാട്യമാണ്.  കലാമണ്ഡലത്തിൽ പിന്നീട് പഠിപ്പിക്കാനെത്തിയ ഏ.ആർ. ആർ. ഭാസ്ക്കർ എന്ന അധ്യാപകൻ  ലളിത കലാസദനത്തിൽ  വന്ന്  ഗുരു രാജരത്നo പിള്ളയിൽ നിന്നും ഭരതനാട്യം പ്രത്യേകിച്ചും   അടവുകളിലെ ശുദ്ധത,  പദം, വർണ്ണം, തില്ലാന പോലുള്ള ഇനങ്ങൾ വളരെയധികം പഠിച്ചു പോയിരുന്നതിന് ജനാർദ്ദനൻ മാഷും  അന്നവിടെ ഉണ്ടായിരുന്ന  മറ്റ് വിദ്യാർത്ഥികളും സാക്ഷികളാണ്.    ഭാസ്കർ  റാവു എന്ന അധ്യാപകൻ കലാമണ്ഡലത്തിൽ  വന്നതിന് ശേഷം അദ്ദേഹത്തിൻ്റെയും ഗുരുവായി തീർന്ന  അഭിനയശിരോമണി  തഞ്ചാവൂർ രാജരത്നം പിള്ളയെ   കലാമണ്ഡലത്തിലെ പില്ക്കാല വിദ്യാർത്ഥികൾ അറിയാതെ പോയത്  കലാമണ്ഡലത്തിൻ്റെ അക്കാലത്തെയും തുടർന്നുള്ള കാലങ്ങളിലെയും ഭരണകർത്താക്കൾ ഈ ചരിത്ര സത്യം മൂടിവെച്ചതിനാലാണ്.  ഇപ്പോൾ  ഭാസ്ക്കർ റാവു മാസ്റ്റർ  കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും  ഓർമ്മയിലേക്ക് മാത്രം  ഒതുക്കപ്പെടുന്നതുപോലെ  അന്ന് രാജരത്നം മാസ്റ്ററേയും അദ്ദേഹത്തിൻ്റെ സംഭാവനകളേയും ഒരു കൂട്ടം ആളുകൾ ഒതുക്കി മറച്ചുവച്ചു. എന്നാൽ സത്യമെന്ന  സൂര്യനെ എല്ലാക്കാലത്തും ഒതുക്കി മറച്ചു വക്കാനാവില്ല. സമകാലിക-നവമാധ്യമങ്ങൾ ക്യാപ്ഷനുകളിട്ട് വാർത്തകൾ തട്ടിക്കൂട്ടുമ്പോൾ  ഇടയ്ക്കെങ്കിലും ചരിത്രം പഠിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും.രാജരത്‌നം മാസ്റ്റർ ഒന്നുരണ്ട് വർഷക്കാലം കലാമണ്ഡലം സുമതി ടീച്ചറുടെ വീട്ടിൽ താമസിച്ച് താഞ്ചാവൂരിൽ ഉദ്ഭവിച്ച ഭരതനാട്യത്തിൻ്റെ പാഠങ്ങൾ പകർന്നു നല്ലിയിട്ടുണ്ട്. ആ മഹാഗുരുവിൻ്റെ മരണം വരെ എൻ്റെ ഗുരുനാഥൻ ജനാർദ്ദനൻ മാസ്റ്റർ അദ്ദേഹവു മായുള്ള ഗുരുശിഷ്യബന്ധം തുടർന്നു പോന്നിരുന്നു. ജനാർദ്ദനൻ മാഷിൻ്റെ വാടാനപ്പള്ളിയിലെ വീട്ടിലും ഗുരു ഇടയ്ക്ക് വന്ന് താമസിക്കുമായിരുന്നു. ഇപ്പോഴും ഗുരുവിനെ സ്മരിക്കാത്ത ഒരു ദിനം പോലും ജനാർദ്ദനൻ മാഷിനില്ല.


തൃശ്ശൂരിൻ്റെ പൊൻതിളക്കത്തിന് 11 വർഷമായി പരിചമുട്ട് മത്സരത്തിൽ തിളങ്ങുന്ന മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളും

കൊടകര: പരിചമുട്ട് (എച്ച് എസ്സ് വിഭാഗം ) മത്സരത്തിൽ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിന് 11 -ാം വർഷവും എ ഗ്രേഡ് ലഭിച്ചു. ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്  അർജുൻ കൃഷ്ണ, ആദർശ് മനോജ്, അമർനാഥ് എ ആർ,അഗ്നിമിത്രൻ പി.പി, അർജുൻ ഐ എസ്സ് , അദ്വൈദ് കൃഷ്ണ പി യു , മുഹമ്മദ് തമീം ദേവദത്തൻ കെ എസ് എന്നിവരാണ്.എല്ലാവർഷവും ജൂൺ മാസത്തിൽ സ്ക്കൂൾ തുറന്ന് തൊട്ടടുത്ത ആഴ്ച മുതൽ പരിചമുട്ട് പരിശീലനം ആരംഭിക്കും. നല്ല മെയ് വഴക്കം ആവശ്യമായ കലാരൂപമായതിനാൽ കഠിനമായ പരിശീലനമാണ് നൽകുന്നത്. ആദ്യകാലങ്ങളിൽ മറ്റുജില്ലകളിൽ ന്നിന്നും വന്ന ഗുരുക്കൻമാരായിരുന്നു പരിശീലനം നൽകിയിരുന്നത്. പിന്നീട് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ അമൽ, അനന്തു, അതുൽ, അർജുൻ എന്നിവരാണ് പഠിപ്പിച്ചുവരുന്നത്. ഹെഡ്മിസ്ട്രസ്സ് എം . മഞ്ജു ടീച്ചറിൻ്റെ അഭ്യർത്ഥനപ്രകാരം ഓഫീസ് സ്റ്റാഫായ ജനിൽ വളരെ സന്തോഷപൂർവ്വം ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പരിശീലനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുവരുന്നു. 11 വർഷമായി ജനിലിൻ്റെ നേതൃത്വത്തിലാണ് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളിൽ നിന്നും സബ് ജില്ല തലം മുതൽ സംസ്ഥാന തലം വരെ പരിചമുട്ട് മത്സരത്തിൽ പങ്കെടുക്കുന്നത്.


നാടക ജഡ്ജിങ് പാനൽ വിവാദമുക്തമാക്കുക

നാടകം എന്ന കലയോട് അത് അർഹിക്കുന്ന ബഹുമാനവും ഇടപെടലുകളിൽ ആവശ്യമായ ഗൗരവവും  സംസ്ഥാന സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന ബന്ധപ്പെട്ടവർക്ക് ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയാണ്. ഇപ്പോൾ അടിയന്തരമായി ശ്രദ്ധയിൽ പെടുത്താനുള്ള ഒരു കാര്യം HS ജഡ്ജസ് പാനൽ സംബന്ധിച്ചുള്ളതാണ്. നാളെ ( 07/01/2025) ന് നടക്കാനിരിക്കുന്ന ഹൈസ്കൂൾ നാടക മത്സരത്തിൽ നാടകം പഠിച്ചവരും കുട്ടികളുടെ നാടക മേഖലയെ കുറിച്ച് ബോധവും വിവരവും ഉള്ളവർ ആയിരിക്കണം എന്നതാണ് ആവശ്യം.എപ്പോഴോ നാടകം പഠിച്ചാൽ മാത്രം പോരാ അത് നാടകത്തിൻറെ ഏതെങ്കിലും മേഖലയിൽ  പ്രാക്ടീസ് ചെയ്യുന്നവരാകണം, ഏറ്റവും ചുരുങ്ങിയത് നാടകങ്ങൾ നിരന്തരമായി കാണുന്നവരും ആ മേഖലയിൽ അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് ബോധമുള്ളവരും ആയിരിക്കണം.ഗൗരവ നാടക മേഖലയുടെ ഭാഗമായ സ്കൂൾ നാടക മത്സരത്തിന് വിധി പറയാൻ പ്രൊഫഷണൽ നാടകം മാത്രം ചെയ്തിട്ടുള്ളവരേയും സിനിമ സീരിയൽ കാരേയും ഉൾപ്പെടുത്തുന്ന രീതി ഉണ്ടാവരുത്. അത്തരം പ്രവണതകൾ നാടകത്തിന് ഗുണകരമല്ല എന്നുമാത്രമല്ല വിപരീതമായ ഫലങ്ങൾ നിർമ്മിക്കുകയും ചെയ്യും.സംഘാടകർ പരിപാടിക്ക് ഗുമ്മുണ്ടാകാനോ, ജനങ്ങളുടെ സിനിമാ സീരിയൽ ഭ്രമത്തെ മുതലെടുക്കാനോ ഇക്കാര്യത്തിൽ ശ്രമിക്കുന്നത് ശുദ്ധ ഫോഷ്കാണ്.  വിഷയത്തെക്കുറിച്ച്  ഒട്ടും ശ്രദ്ധയോ ആത്മാർത്ഥതയോ ഇല്ലാതെ നിസ്സാരമായി എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ നാടകത്തോട് തന്നെയുള്ള നിന്ദയും നിഷേധവും ആണ്. ഇന്നലെ നടന്ന ഹയർസെക്കൻഡറി മത്സരത്തിന്റെ ജഡ്ജസ്  പാനൽ വായിച്ചപ്പോൾ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന എല്ലാ നാടകക്കാർക്കും തോന്നിയത് ഒരേ കാര്യമാണ്. എന്തുകൊണ്ട് ഇത്രയും നിരുത്തരവാദപരമായ ഒരു സമീപനം? നാടകക്കാർക്കുള്ള ഇത്തിരി ഇടത്തിലും അവരുടെ ഐഡന്റിറ്റിയും അർഹതയും  തട്ടിപ്പറിക്കുന്ന ഈ പ്രതിഭാസത്തിന് എന്ത് പേരാണ് പറയേണ്ടത്?വിളിക്കുമ്പോൾ ഓസ്കാർ അവാർഡ് ആയി കണ്ടു ഓടി വരുന്ന, അർഹതയില്ലാത്ത സ്ഥലത്ത് വന്നിരിക്കുന്ന ചങ്ങാതിമാർ, നിങ്ങൾ ചെയ്യുന്നത് വലിയ ദ്രോഹം ആണെന്നും ഒരു സമൂഹത്തിനെ  ചവിട്ടിത്താഴ്ത്താൻ നിങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്നും അറിയാതെ പോകരുത്. അതിന് നിങ്ങളെ യോഗ്യരാക്കുന്നത് സിനിമയും സീരിയലും അത്യാവശ്യം സംഗീത നാടക അക്കാദമിയിലെ പ്രൊഫഷണൽ നാടക അവാർഡുകളും ആണെങ്കിൽ നിങ്ങൾ അറിയണം ഈ കടുത്ത രാഷ്ട്രീയ വിവേചനത്തിന് എതിരെ കൂടിയാണ് നാടകം നിലകൊള്ളുന്നത്.യുവജനോത്സവവുമായി ബന്ധപ്പെട്ട്  നാടക മത്സരത്തെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ അക്കമിട്ട്  പറയുവാൻ ഉണ്ട്. അതൊക്കെ ഇനി സമയം പോലെ ആകാം. നാളത്തെ മത്സരത്തിൽ പങ്കെടുക്കുന്ന കുഞ്ഞുങ്ങൾക്ക് അവരെ ജഡ്ജ് ചെയ്യുന്നത് അർഹതയുള്ളവരാകട്ടെ എന്ന് ആശംസിക്കുന്നു. വേണ്ടപ്പെട്ടവർ ഇത് ശ്രദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.എഴുത്ത്: ഷൈലജ ജാലതീയേറ്റർ ഡയറക്ടർ, ഡിസൈനർ ആർട്ടിസ്റ്ഫൗണ്ടിങ് ഡയറക്ടർ ഓഫ് ഇറ്റ്ഫോക്


ക്ലാസിക്കൽ കലകളെ ആൾക്കൂട്ട ആരവങ്ങളും കെട്ടുകാഴ്ചകളും ആക്കരുത്

കെട്ടുകാഴ്ചകളും ആൾക്കൂട്ട അവതരണങ്ങളുമാണ് മൂല്യമുള്ള കലകളെന്ന തെറ്റിദ്ധാരണ വ്യാപകമാകുന്ന കാലമാണിത്. കൊച്ചി മുസരീസ് ബിനാലെയാണ് കെട്ടുകാഴ്ച സംസ്കാരത്തിന് കേരളത്തിൽ തുടക്കമിട്ടത്. മെഗാ തിരുവാതിരകൾ കണ്ടു കണ്ണു മഞ്ഞളിക്കുന്ന സാംസ്കാരിക നായകന്മാരുടെ എണ്ണം സമൂഹത്തിൽ പെരുകുന്ന കാലം കൂടിയാണിത്. അതിന്റെയെല്ലാം പരിണിത ഫലമാണ് എറണാകുളത്തു നടന്ന കലാഭാസവും തട്ടിപ്പും.ഫ്യൂഡൽ കാലങ്ങളിൽ പിറവികൊണ്ട ബലവും സൗന്ദര്യവുമുള്ള കലകൾകാലാതിവർത്തിയായി നമ്മുടെ നാട്ടിൽ നിലകൊള്ളുന്നു. സമൂഹം ഈ കലകളെ പരിപോഷിപ്പിച്ച് നിലനിർത്തി പോരുകയും ചെയ്യുന്നു. ഇത്തരം കലകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭരതനാട്യം. ആർത്തിപൂണ്ട ഒരുപറ്റം സാമൂഹ്യവിരുദ്ധ കൊള്ളക്കാർ ചേർന്നു കൊണ്ട് മനോഹരമായ ഈ നൃത്തരൂപത്തെ അരോചകമായ ആൾക്കൂട്ട കെട്ടുകാഴ്ചയായി എറണാകുളത്തവതരിപ്പിച്ചു. നൃത്തം പരിശീലിക്കുന്ന ആയിരക്കണക്കിനു കലാകാരികളെ അപമാനിക്കുകയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത വൈകൃതമായഒരവതരണമായിരുന്നു എറണാകുളത്ത് നടന്നത്.ദുര മൂത്ത ദിവ്യ ഉണ്ണി എന്ന മൂന്നാംകിട കലാകാരി പ്രശസ്തിക്കു വേണ്ടി ഒരു കൊള്ളസംഘത്തെ കൂട്ടുപിടിച്ചുകൊണ്ട് അനേകം നർത്തകികളിൽ നിന്നും പണം ഈടാക്കി അവരെ നോക്കുകുത്തികളാക്കി വഞ്ചിച്ചു.12000 പെൺകുട്ടികൾ നീല സാരി ഉടുത്തു നിൽക്കുന്നതാണ് ഭരതനാട്യമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി ധരിച്ചു വെച്ചിരിക്കുന്നത്. ഈ കലാഭാസത്തിനു സാന്നിധ്യം നൽകി പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി ചെയ്തത്. ഇത്തരം വൈകൃതങ്ങളെ മഹത്തായ കലാവതരണങ്ങളായി വിലയിരുത്തുന്ന സാംസ്കാരിക വകുപ്പ് മന്ത്രി കേരളത്തിന്റെ സാംസ്കാരിക രംഗം ജീർണ്ണമാക്കുന്നതിനു നേതൃത്വം നൽകുകയാണ്.ശ്രീ പിണറായി വിജയനെ പോലുള്ള ഒരു മികച്ച ഭരണാധികാരിക്ക് തന്റെ സർക്കാരിന് നിരന്തരം ക്ഷതമേൽപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മന്ത്രിയെ മാറ്റിനിർത്താൻ കഴിയേണ്ടതാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ സാംസ്കാരിക വകുപ്പു കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ളവരെ ഈ വകുപ്പ് ഏൽപ്പിക്കുന്നതായിരിക്കും ഈ സന്ദർഭത്തിൽ ചെയ്യാവുന്ന ഏറ്റവും മികച്ച സാംസ്കാരിക ഇടപെടൽ. സാംസ്കാരിക പ്രവർത്തനത്തിൽ പരിചയസമ്പന്നരും ഭരണഘടനയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നവരുമായ നിരവധി പേർ ഈ മന്ത്രിസഭയിൽ തന്നെ ഉണ്ടല്ലോ.......? ടി കെ രാമകൃഷ്ണനും എം എ ബേബിയുമൊക്കെ ഗൗരവത്തോടെ കൈകാര്യം ചെയ്ത സാംസ്കാരിക വകുപ്പിനാണ് ഈ ഗതികേട്.എഴുത്ത്:സത്യപാൽ അരവിന്ദാക്ഷൻ


അഘോരികളുടെ നിഗൂഡമായ വിസ്മയ കാഴ്ചകൾക്കായി ഗുദാമിൻ്റെ അകത്തളങ്ങൾ ഒരുങ്ങുന്നു

അസാധാരണമായ ആചാരാനുഷ്ടാനങ്ങളും നിഗൂഡമായ ജീവിത രീതികളുമുള്ള ഒരു സന്യാസ സമൂഹമാണ് അഘോരികൾ. വിചിത്രമായ മൃഗമാംസങ്ങളും കഞ്ചാവ് ഭാംഗ് പോലുള്ള ലഹരികളും നിർബാധം ഉപയോഗിക്കുന്ന ഇവരെ വാരാണസിയിലെ തീർത്ഥാടന കേന്ദ്രങ്ങളിൽ കാണാറുണ്ട്. ദേഹമാസകലം ഭസ്മംപൂശി സഞ്ചരിക്കുന്ന ഇവർ പേടിപ്പെടുത്തുന്ന ഒരു സന്യാസ കൂട്ടമാണ് . ഇവർക്കൊപ്പം സഞ്ചരിച്ച് ഒളിഞ്ഞും പതിഞ്ഞും ഇവരുടെ ആചാരാനുഷ്ഠാനങ്ങൾ പകർത്തുക എന്നത് അതിസാഹസികമാണ്! പ്രശസ്ത ഫോട്ടോഗ്രാഫർ അൻഷാദ് ഗുരുവായൂർ പകർത്തിയ അഘോരികളുടെ നിഗൂഡ ലോകത്തിൻ്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള അത്യപൂർവ്വ ചിത്രങ്ങളുടെ ഒരു പ്രദർശനം 2024 ഡിസം : 15 മുതൽ 31 വരെ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലുള്ള ഗുദാം ആർട്ട് & ആൻ്റിക് ഗ്യാലറിയിൽ നടക്കുകയാണ്.ഡിസം : 15 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൽത്തുത് മിഷ് എന്ന പ്രശസ്ത എഴുത്തുകാരൻ്റെ നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയും പ്രിയ ഗസൽ ഗായകൻ ഇദ്‌രീസ് മാമ്പി യുടെ ഗസൽ സന്ധ്യയും ഉണ്ടായിരിക്കും. ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത് കോഴിക്കോട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ജീതേഷ് sir ആണ്.അതിശയകരവും അത്യപൂർവ്വവുമായ ആൻ്റിക് ശേഖരങ്ങളുടെ കലവറയായ ഗുദാം ആർട്ട് & ആൻ്റിക്കിൽ കാഴ്ചയുടെയും ആസ്വാദനത്തിൻ്റെയും രുചികളുടെയും  താളരസമുകുളങ്ങൾ വിരിയുന്ന സായാഹ്നത്തിലേക്ക് ഏവർക്കും സ്വാഗതം


പ്രേംകുമാറിനെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത് - ശ്രീകുമാരൻ തമ്പി

''ഞാനാണ്. മോഹനദർശനം, മേളപ്പദം, (രണ്ടും ദൂരദർശൻ) അക്ഷയപാത്രം, സപത്നി, അക്കരപ്പച്ച, ദാമ്പത്യഗീതങ്ങൾ, അമ്മത്തമ്പുരാട്ടി (അഞ്ചും ഏഷ്യാനെറ്റ്), അളിയന്മാരും പെങ്ങന്മാരും, കോയമ്പത്തൂർ അമ്മായി (രണ്ടും അമൃത ടി വി.) പാട്ടുകളുടെ പാട്ട്, (സൂര്യ ടി.വി.) ബന്ധുവാര് ശത്രുവാര് (മഴവിൽ മനോരമ) എന്നീ പരമ്പരകൾ സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്ത വ്യക്തിയാണ് ഞാൻ.ദേശാഭിമാനി വാരികയിൽ വർഷങ്ങൾക്കു മുമ്പ് പരസ്യപ്പെടുത്തിയ എന്റെ അഭിമുഖത്തിലാണ് ഈ ശക്തമായ അഭിപ്രായം ഞാൻ പ്രകടിപ്പിച്ചത്. സ്വന്തമായി പരമ്പര നിർമ്മിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയാണ് ഞാൻ ഈ അഭിപ്രായം തുറന്നു പറഞ്ഞത്, ഇതിനെ പിന്തുണച്ചു കൊണ്ട് മാതൃഭൂമി ടി വിയും മറ്റും അക്കാലത്തു ചർച്ചകൾ നടത്തുകയുണ്ടായി. ഇപ്പോൾ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ. പ്രേംകുമാർ പ്രകടിപ്പിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തോടു പൂർണ്ണമായും യോജിക്കുന്നു. എന്നാൽ പ്രേംകുമാറിനെ എതിർത്തുകൊണ്ട് ആരൊക്കെയോ രംഗത്തു വന്നിരിക്കുന്നതായി കാണുന്നു. തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയ്ക്ക് സെൻസർഷിപ്പ് വേണം, വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമില്ല എന്ന് പറയുന്നതിലെ അനൗചിത്യം ബന്ധപ്പെട്ടവർ മനസ്സിലാക്കണം. ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും ''എൻഡോസൽഫാനേ''ക്കാൾ കൂടുതൽ വിഷം വിളമ്പുന്നവയാണ്. ഒരു സ്ത്രീയെ നശിപ്പിക്കാനായി എന്തു ദ്രോഹവും ചെയ്യാൻ മറ്റൊരു സ്ത്രീയോ സ്ത്രീകളോ തയ്യാറാകുന്നതാണ് പ്രധാന പ്രമേയം. ഈ കൂട്ടത്തിൽ അമ്മയും അമ്മായിയമ്മയും സഹോദരികളും നാത്തൂന്മാരുമൊക്കെ മാറിമാറിയോ ഒരുമിച്ചോ വരും. മലയാളിസ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകൾ.ഈ അനീതിക്ക് അവസാനമുണ്ടായേ മതിയാകൂ. സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരും ബന്ധപ്പെട്ട ചാനലുകളും ഇനിയെങ്കിലും ഒരു ആത്മപരിശോധനയ്ക്കു തയ്യാറാകണം . അല്ലാതെ സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത്.''( ശ്രീകുമാരൻ തമ്പി )


ബാംഗ്ലൂരിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് മൊട്ട ഗ്ലോബൽ

തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബലിന്റെ ബാംഗ്ലൂർ മീറ്റപ്പ് ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ ഉദ്ഘാടനം ചെയ്തു. കബൻ പാർക്കിലേക്ക് ഒന്നൊന്നായി ഒഴുകിയെത്തിയ മൊട്ടകളെ കണ്ട് അവിടെ ഉണ്ടായിരുന്ന സന്ദർശകർ കൗതുകത്തോടെ അടുത്തുകൂടി. ചിലർ ഒരുമിച്ച് നിന്ന് ഫോട്ടോസ് എടുത്തു.മറ്റു ചിലർ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി.  ബാംഗ്ലൂരിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന  മൊട്ട ഗ്ലോബൽ മെമ്പർമാർ ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസും അണിഞ്ഞ് മാസ് ലുക്കിലാണ് എത്തിയത്. ചിലർ കൂളിംഗ് ഗ്ലാസും വെച്ചിരുന്നു.സംഘടനയുടെ പ്രവർത്തനങ്ങൾ ബാംഗ്ലൂർ മഹാനഗരത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചാപ്റ്റർ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഈ സംഗമം നടന്നത്. കേക്ക് മുറിച്ച് മധുരം പങ്കിട്ട് പരസ്പരം സൗഹൃദ സല്ലാപം നടത്തി  ഭാവി പദ്ധതികൾ ആസൂത്രണം ചെയ്തുമാണ് മാസ്സ് മൊട്ടകൾ കബൻ പാർക്ക് വിട്ടത്.27 രാജ്യങ്ങളിലായി ആയിരത്തിൽ താഴെ മെമ്പർമാരാണ് ഇപ്പോൾ  സംഘടനയിൽ ഉള്ളത്. നേരത്തെ സ്റ്റോപ്പ് ബോഡി ഷേമിങ് എന്ന ക്യാമ്പയിൻ നടത്തി സംഘടന അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ക്യാൻസർ രോഗികളിൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ മൂലം മാനസിക ബുദ്ധിമുട്ട് നേരിടുന്നവരെ സപ്പോർട്ട് ചെയ്തുകൊണ്ട് ദേശീയ കാൻസർ ദിനത്തിൽ സംഘടന പുറത്തിറക്കിയ പോസ്റ്റർ വളരെയേറെ വൈറലായിരുന്നു.സംഘടനയുടെ 100 ഇന കർമ്മ പദ്ധതികൾ തയ്യാറായതായി സെക്രട്ടറി അരുൺ ജി നായർ പറഞ്ഞു. ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും, മലേഷ്യ,ആഫ്രിക്ക, കുവൈറ്റ് തുടങ്ങി നിരവധി രാജ്യങ്ങളിലും മൊട്ട ഗ്ലോബലിന്റെ ചാപ്റ്ററുകൾ ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർന്നു.ട്രഷറർ നിയാസ് പാറക്കൽ, ഭരണ സമിതി അംഗം ഡിറ്റോ പോൾ, അബ്ദുൽ റസാഖ്, പ്രദോഷ്, അഭിലാഷ്, സുരേഷ് കൊട്ടെമ്പ്രം, ഷാസ്, ലിനോജ് കെ ജോർജ്, ബിനു ജോൺസൺ, Dr. ജേക്കബ് നെല്ലിമൂട്ടിൽ, വാസുദേവൻ, രെനിൽ രാജ്, ഫിജിൽ ജോൺ, ചന്ദസ് , ടിബിൻ, വിനീത്, ജോബിൻ തോമസ്, മണിക്കുട്ടൻ, മഹേഷ്, സതീഷ് എന്നിവരുമാണ് പരിപാടിയുടെ ഭാഗമായത്.


എറന്നൂർ ശശി ( ശശി മാഷ് ) എഴുതി, കുട്ടി പാടി, ജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം

കൊടകര: 2024-25 വർഷത്തെ തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം സംസ്കൃതം ഗാനാലാപനം മത്സരത്തിൽ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളിലെ അരുണിമ സി.ആർ ന് ഒന്നാം സ്ഥാനം ലഭിച്ചു. അരുണിമ ആലപിച്ച ഈ ഗാനം രചിച്ചത് തൻ്റെ അദ്ധ്യാപകനായ എറന്നൂർ ശശി (ശശി മാഷ്) ആണ്.കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃതത്തിൽ ബിരുദവും പുറനാട്ടുകര രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ -ൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ശശി മാഷ് ഒട്ടനവധി ഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായിട്ടുണ്ട്. രാമമംഗലം പള്ളിപ്പുറത്തു കാവിലമ്മ ക്ഷേത്രത്തിലെ സുപ്രഭാതവും, തൃശൂർ ജില്ലയിലെ മുത്രത്തിക്കര ശാസ്താ ക്ഷേത്രത്തിലെ ശാസ്താ കീർത്തനങ്ങളും മലയാള മഞ്ജരി എന്ന കവിതയും ഋതു നന്ദനേ എന്ന ആൽബത്തിലെ ഗാനവും വളരെ ശ്രദ്ധേയമാണ്.കോടാലി മാങ്കുറ്റിപ്പാടം സ്വദേശിയായ ചൂളക്കൽ വീട്ടിൽ രതീഷിൻ്റെയും ശാലിനിയുടെയും മകളാണ് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളിലെ 6 ാം ക്ലാസ് വിദ്യാർത്ഥിനിയായ അരുണിമ. അരുണിമക്ക് കന്നഡ പദ്യം ചൊല്ലൽ മത്സരത്തിനും ഒന്നാം സ്ഥാനം ലഭിച്ചു. 


ടയർ വാങ്ങാറുണ്ടോ നിങ്ങൾ? ഇനി വാങ്ങുമ്പോൾ ഇവ ശ്രദ്ധിക്കാം

നിങ്ങളുടെ ടയറിന്റെ സൈഡ്‌വാളിലെ എല്ലാ അക്ഷരങ്ങളും അക്കങ്ങളും എന്താണ് അർത്ഥമാക്കുന്നതെന്ന് മനസിലാക്കാൻ എളുപ്പമാണ്. ടയറിന്റെ വലിപ്പം, തരം, പ്രകടനം എന്നിവയുടെ സൂചകങ്ങളാണ് നമ്പറുകൾ.1. ടയർ തരം:"ടയർ സൈസ്" ന്റെ തുടക്കത്തിൽ "P" എന്ന അക്ഷരം നമ്മോട് പറയുന്നത് ടയർ ഒരു പി-മെട്രിക് ടയറാണ്, ഇത് പാസഞ്ചർ വാഹനങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിൽ ചില മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച ടയറുകളെ സൂചിപ്പിക്കുന്നു 2. ടയർ വീതി:സൈഡ്‌വാളിൽ നിന്ന് സൈഡ്‌വാളിലേക്ക് മില്ലിമീറ്ററിൽ അളക്കുന്ന ടയറിന്റെ വീതിയാണിത്. ടയർ വലുപ്പത്തിലെ ആദ്യത്തെ മൂന്നക്ക നമ്പർ ടയറിന്റെ വീതിയെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, P215/65 R15 വലിപ്പമുള്ള ടയറിൽ, വീതി 215 മില്ലിമീറ്ററാണ്.3. Aspect ratioടയറിന്റെ ക്രോസ്-സെക്ഷന്റെ ഉയരവും വീതിയും തമ്മിലുള്ള അനുപാതമാണിത്. ഒരു ടയർ വലുപ്പത്തിൽ സ്ലാഷ് മാർക്കിന് ശേഷമുള്ള രണ്ട് അക്ക സംഖ്യയാണ് aspect ratio. ഉദാഹരണത്തിന്, P215/65 R15 വലിപ്പമുള്ള ടയറിൽ, 65 എന്നാൽ ഉയരം ടയറിന്റെ വീതിയുടെ 65% ആണ്.4. നിർമ്മാണം:ടയർ വലുപ്പത്തിലുള്ള "R" എന്ന അക്ഷരം റേഡിയലിനെ സൂചിപ്പിക്കുന്നു.5. വീൽ വ്യാസം:ഒരറ്റം മുതൽ മറ്റേ അറ്റം വരെ അളക്കുന്ന വീൽ വ്യാസം ടയർ ഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ചക്രത്തിന്റെ വലുപ്പം അത് നമ്മോട് പറയുന്നു. 15" വ്യാസമുള്ള ഒരു ചക്രത്തിനായി P215/65 R15 വലിപ്പമുള്ള ടയർ നിർമ്മിച്ചിരിക്കുന്നു.6. ലോഡ് സൂചിക:എയർ നിറയുമ്പോൾ ടയർനു വഹിക്കാൻ കഴിയുന്ന പരമാവധി ലോഡ് സൂചിപ്പിക്കുന്നു. ടയർ സൈഡ്‌വാളിൽ പൗണ്ടിലും കിലോഗ്രാമിലും പരമാവധി ലോഡ് വഹിക്കാൻ കഴിയുന്ന ലോഡ് ഇവിടെ സൂചിപ്പിക്കുന്നു 7. സ്പീഡ് റേറ്റിംഗ്:ഒരു ടയറിന്റെ പരമാവധി വേഗതയിൽ കറങ്ങുവാൻ എന്നതിനെ സൂചിപ്പിച്ചുന്നു. ഉദാഹരണത്തിന്, H-സ്പീഡ് റേറ്റിംഗ് ഉള്ള ഒരു ടയറിന് പരമാവധി വേഗത 130 mph അല്ലെങ്കിൽ 210 km/h ആണ്.8. ഡോട്ട് ചിഹ്നം:സൈഡ്‌വാളിലെ "DOT" എന്ന അക്ഷരങ്ങൾ സൂചിപ്പിക്കുന്നത്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബാധകമായ എല്ലാ ഫെഡറൽ മോട്ടോർ വെഹിക്കിൾ സേഫ്റ്റി സ്റ്റാൻഡേർഡുകളും ടയർ പാലിക്കുന്നുണ്ടെന്ന്.10. ടയർ നിർമിച്ച വർഷം DOT എന്ന്. എഴുതിയതിനു ശേഷം (40/24) ഇതു പോലെ എഴുതിരിക്കുന്നത് കാണാം ആദ്യത്തെ 2അക്ഷരം 40 വീക്ക്‌ എന്നും പിന്നീട് 2അക്ഷരം 2024 എന്നും കരുതാം ചുരുക്കി പറഞ്ഞാൽ 2024 ലെ 40 ആഴ്ചയിൽ നിർമ്മിച്ചത് എന്ന് അർത്ഥംകടപ്പാട്: ജിപിൻ പ്രസാദ്


ബുള്ളറ്റ് നാരായണി 30 കളിലെ പെൺപുലി

ഈ 2024 കഴിഞ്ഞ് 2025 ആയാൽ പോലും ബൈക്ക് ഓടിച്ച് പോകുന്ന ഒരു പെണ്ണിനെ കണ്ടാൽ ആരും ഒന്ന് നോക്കും. അപ്പോൾ 1930 കളിലെ കാര്യം ഒന്നോർത്ത് നോക്കൂ. കേരളത്തിലാദ്യമായി ബൈക്കിന്റെ പുറത്ത് മഹാറാണിയായിരുന്ന് ചേർത്തലയുടെ പരിസരങ്ങളിലൂടെ സഞ്ചരിച്ച സ്ത്രീ മറ്റാരുമല്ല, സാക്ഷാൽ കെ ആർ ഗൗരിയമ്മയുടെ ചേച്ചി കെ ആർ നാരായണി. അത് വെറും ബൈക്കൊന്നുമല്ല, രാജകീയ പ്രൗഢി നിറഞ്ഞ 3.5 എൻഫീൽഡ് മോട്ടോർ സൈക്കിൾ. അന്ന് കേരളത്തിൽ സൈക്കിൾ പോലും മുഴുവനോടെ ആളുകൾ കാണാത്ത ഒരു കാലമാണെന്നോർക്കണം.റോഡുകള്‍ അധികമില്ലായിരുന്നു.പുതുതായി നിർമിച്ച ചേർത്തല - അരൂർ റോഡിൽ പതിവില്ലാത്ത ഒരു ഇരമ്പം കേട്ടു..കാര്യമറിയാന്‍ ഓടിക്കൂടിയ നാട്ടുകാരുടെ മുന്നിലൂടെ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത, ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ചീറിപ്പാഞ്ഞുപോയി.ചീറിപ്പാഞ്ഞുപോയി.എഴുപതുകള്‍ വരെയൊക്കെ സൈക്കിൾ പോലും അത്യപൂർവമായിരുന്ന ഒരു നാട്ടിലാണ് എന്നോര്‍ക്കണം.കേട്ടവര്‍ കേട്ടവര്‍ അത്ഭുതം കാണാന്‍ ഓടിക്കൂടി.കണ്ടവര്‍ കണ്ടവര്‍ പരസ്പരം പറഞ്ഞു.ഇതെന്താ കഥാ ന്ന്... അന്തംവിട്ടുനിന്ന ചേര്‍ത്തലക്കാരുടെ മുന്നിലേയ്ക്ക് ഒരു ബുള്ളറ്റ് പാഞ്ഞിരമ്പി വന്ന് ബ്രേയ്ക്കിട്ട് നിന്നു.ബുള്ളറ്റില്‍ നിന്നും ഇറങ്ങിയത് ഒരു സ്ത്രീയായിരുന്നു. ആ കൂട്ടത്തിൽ നിന്നും ഒതുക്കിയ ഒച്ചയിൽ ആരോ പേരുപറഞ്ഞു.. നാരായണി.തൊണ്ട് തല്ലും ചിറയും പാടവും നിറഞ്ഞ വഴിയിലൂടെ ബുള്ളറ്റിന്റെ ശബ്ദത്തിനായി ആളുകൾ കാതോർത്തിരുന്നു. സാരിത്തുമ്പ് അരയിലങ്ങ് വരിഞ്ഞ് കെട്ടി രണ്ടും കൽപിച്ചൊരു യാത്ര. അത് കാണാൻ നാട്ടുകാരെല്ലാം റോഡിനിരുവശത്തും വായും പൊളിച്ച് നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു....അന്ധകാരനഴി കളത്തിപറമ്പിൽ വീട്ടിലെ കർഷക പ്രമുഖൻ രാമൻ്റെ മകൾ നാരായണിയെ അങ്ങനെ രഹസ്യമായും അൽപം പരസ്യമായും ആളുകൾ മോട്ടോർ നാരായണിയെന്നും ബുള്ളറ്റ് നാരായണിയെന്നും കൂട്ടി വിളിച്ചു. ആ വിളിയും നാരായണിക്കൊരു ക്രെഡിറ്റ് ആയിരുന്നു. വീണയും സംഗീതവും ഇഷ്‌ട വിനോദമായിരുന്നു. നാരായണി മിടുമിടുക്കിയായിരുന്നു. സംഗീതജ്ഞ, സംഘാടക, സന്നദ്ധ പ്രവർത്തക നല്ലൊരു പ്രാസംഗിക കൂടിയായിരുന്നു.അക്കാലത്ത് ആളുകളെ കയറ്റി വലിക്കുന്ന റിക്ഷകൾ മാത്രമായിരുന്നു യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. പെട്ടെന്നൊരു ദിവസം നാരായണിക്ക് യാത്രയ്ക്കായി വാഹനം വേണമന്ന് തോന്നുകയും സൈക്കിളിനെക്കുറിച്ച് വീട്ടിൽ സംസാരിക്കുകയും ചെയ്‌തു. എല്ലാവരും ചേർന്ന് കളിയാക്കിയതോടെ പിൻമാറാനില്ലെന്നുറച്ച് ബുള്ളറ്റിലങ്ങ് കമ്പം പിടിച്ചു. ചേർത്തലയിൽ മുളക്കച്ചവടം ചെയ്യുന്ന മൂപ്പൻ ആശാന്റെ പക്കൽ നിന്നും സൈക്കിളോടിക്കാനും ബൈക്കോടിക്കാനും പഠിച്ചു. സ്വന്തം റിസ്ക്‌കിൽ ഇംഗ്ലണ്ടിൽ നിന്നും ബുള്ളറ്റ് ഇറക്കുമതി ചെയ്തു..പിന്നെ കുറച്ച് ദിവസത്തേയ്ക്ക് നാരായണിയും ബുള്ളറ്റുമായി നാട്ടിലെ സംസാരവിഷയം.റോഡുകളിലൂടെ,കവലകളിലൂടെ നാരായണി അങ്ങനെ ബുള്ളറ്റ് ഓടിച്ച് നടന്നു.പതിവിനുവിപരീതമായി വലത്തോട്ടുടുത്ത സാരിയുടെ കോന്തല ചുറ്റിയെടുത്ത് അരയില്‍ മുറുക്കിക്കുത്തി നാരായണി ബുള്ളറ്റ് പറപ്പിച്ചു.നാട്ടുകാരാവട്ടെ ആ കാഴ്ചയില്‍ രസം പിടിച്ച് ആ ഇരമ്പം കേള്‍ക്കുമ്പോഴേ വഴിയില്‍ കാത്തുനില്‍ക്കാന്‍ തുടങ്ങി....അങ്ങനെയായിരുന്നു ആ ചരിത്രയാത്രയുടെ തുടക്കം. പ്രമുഖ അഭിഭാഷകനും എസ്.എൻ.ഡി.പി നേതാവുമായിരുന്ന എൻ.ആർ.കൃഷ്ണൻ വക്കീലാണ് നാരായണിയെ വിവാഹം ചെയ്തത്.ഹിന്ദു യുവവനിതാസമാജത്തിന്റെ സ്ഥാപക പ്രസിഡന്‍റായിരുന്നു നാരായണി.ശാരീരികമായ അവശതകള്‍ തളര്‍ത്തുന്നത് വരെ നാരായണി ബുള്ളറ്റ് ഓടിച്ച് നടന്നു. രോഗബാധിതയായി നാഗർകോവിലിലേക്ക് താമസം മാറ്റിയ നാരായണി പിന്നീട് ബുള്ളറ്റിൽ കയറിയിട്ടില്ല.ആരോടും ദേഷ്യപ്പെടാത്ത ശാന്ത സ്വഭാവക്കാരിയായ നാരായണി എല്ലാ കാര്യത്തിലും ഗൗരിയമ്മയിൽ നിന്ന് വ്യത്യസ്ത‌യായിരുന്നു. നാലു വർഷം മുൻപ് വരെ ആ ബുള്ളറ്റ് കുടുംബവീടിൻ്റെ തെക്കുവശത്ത് ചരിത്ര സ്മാരകമായി സൂക്ഷിച്ചിരുന്നു. പിന്നീട് കാലപ്പഴക്കത്താൽ ദ്രവിച്ചു നശിച്ചു പോയി. എങ്കിലും ദ്രവിക്കാതെ നിൽക്കുന്നുണ്ട്കേരളത്തിൽ.പൊതുനിരത്തിലൂടെ.ആദ്യമായി. ഇരുചക്രവാഹനമോടിച്ച വനിതയായ ബുള്ളറ്റ് നാരായണിയുടെ പെരുമ ആ ബുള്ളറ്റ് നാരായണി ഇന്നും ചില മനസ്സുകളിലെങ്കിലും...എഴുത്ത്: ഷാജു ചേലങ്ങാട്


2026 വെനീസ് ബിനാലെ ക്യൂറേറ്ററ്ററായി കോയോ കൂവോയെ നിയമിച്ചു

വെനീസ് ബിനാലെ 1895-ൽ ആരംഭിച്ചശേഷം എക്സിബിഷൻ നയിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ വനിതയായിരിക്കും കോയോ കൂവോ.61 -മത് വെനീസ് ബിനാലെയുടെ തലപ്പത്ത് കോയോ കൂവോ എത്തുന്നത് കേപ് ടൗണിലെ സെയ്റ്റ്സ് മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് ആഫ്രിക്കയുടെ (സെയ്റ്റ്സ് മോക്കാ) എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിലാണ്. ആഫ്രിക്കൻ കലയുടെ ആഗോള പ്രദർശനത്തിനായി ഈ പദവി ഉപയോഗിച്ച കോയോ കൂവോ കാമറൂണിലാണ് ജനിച്ചത്.ഒട്ടോബോംഗ് എൻകാംഗ, ട്രേസി റോസ്, മേരി ഇവാൻസ് എന്നിവരുൾപ്പെടെ ആഫ്രിക്കൻ/ആഫ്രിക്കൻ വംശജരായ ആർട്ടിസ്റ്റുകളുടെ സോളോ എക്സിബിഷനുകൾ കോയോയുടെ നേതൃത്വത്തിൽ മ്യൂസിയം നടത്തി. പെയിന്റിംഗിലെ “ബ്ലാക്ക് ഫിഗറേഷന്റെ ഒരു നൂറ്റാണ്ട്”എന്നായിരുന്നു 2022 മുതൽ 2023 വരെ നടന്ന ഈ പ്രദർശനങ്ങളുടെ വിഷയം.വെനീസ് ബിനാലെ ഒരു നൂറ്റാണ്ടിലേറെയായി കലയുടെ പ്രധാന ആകർഷണ കേന്ദ്രമാണെന്ന് കൂവോ പറഞ്ഞു, 'നാം ഇപ്പോൾ ജീവിക്കുന്ന ലോകത്തിനും,  ഏറ്റവും പ്രധാനമായി നാം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നലോകത്തിനും അർത്ഥം നൽകുന്ന ഒരു പ്രദർശനമാണ് ഒരുക്കുകയെന്ന് കൂവോ കൂട്ടിച്ചേർത്തു. വെനീസ് ബിനാലെ ഒരു നൂറ്റാണ്ടിലേറെയായി ലോകത്തിന് വലിയ സംഭാവനകൾ നൽകി.  ലോകത്തിന് ഭാവിയുടെ കരുതലാകാൻ കഴിയുന്ന ഒരു പ്രദർശനമാണ് ഒരുക്കുകയെന്ന്  ബിനാലെ പ്രസിഡന്റ് പിയട്രാഞ്ചലോ ബട്ടഫൂക്കോ പറഞ്ഞു.- കെ.എസ്. ദിലീപ്കുമാർ


ദുബായ് നാഷണൽ ഡേ മൊട്ട ഗ്ലോബൽ യു എ ഇ ചാപ്റ്റർ ആഘോഷിച്ചു

ചുരുങ്ങിയ കാലയളവിനുള്ളിൽ ആഗോള ശ്രദ്ധ നേടിയ തല മൊട്ടയടിച്ചവരുടെ സംഘടനയായ മൊട്ട ഗ്ലോബലിന്റെ യു. എ. ഇ ചാപ്റ്റർ പ്രതിനിധികൾ ദുബായിലെ ഇത്തിസലാത്ത്‌ അക്കാദമിയിൽ വെച്ച്‌ നടന്ന "മ്മടെ തൃശൂർ" പൂര നഗരിയിൽ "മ്മടെ തൃശൂർ ' പ്രസിഡണ്ട്‌ അനൂപ്‌ , വൈസ്‌ പ്രസിഡന്റ്‌ ഷഹീർ, പൂരം സംഘാടകരായ ഇക്യിറ്റി പ്ലസ്‌ മേധാവി ജൂബി കുരുവിള എന്നിവരോടപ്പം  UAE യുടെ അമ്പത്തിമൂന്നാമത്‌ ദേശീയദിനം കേക്ക്‌ മുറിച്ച്‌ ആഘോഷിച്ചു. ഈയടുത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് റണ്ണിൽ പങ്കെടുത്തു കൊണ്ടും യുഎഇ ചാപ്റ്റർ ജനശ്രദ്ധ നേടിയിരുന്നു.റോഷൻ അമ്പാടത്ത്,കബീർ ഐ പി,സമീർ പറമ്പൻ,ഷിലിൻ ചന്ദ്രൻ,ഷാഫി, ⁠മൻസൂർ വെളിയങ്കോട്, ബിജു പാറക്കൽ,രാം കിഷോർ,ഷാരോൺ, അജയ് ഘോഷ്,ഗോപ കുമാർ,കൃഷ്ണൻ കണ്ണൻ എന്നിവരാണ് പരിപാടിയുടെ ഭാഗമായത്.


ഇസ്രായേലിൽ ഭരണാധികാരികളെ ഞാൻ വെറുക്കുന്നു, പക്ഷെ എന്റെ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു.... പലസ്തീനിനെയും - ഷഹർ അദാൻ

ഞാൻ ക്യുറേറ്റ് ചെയ്ത സമ്മിശ്ര ബിംബങ്ങൾ എന്ന കലാപ്രദർശനം ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ തുടരുകയാണ്. ദൈനംദിനം നിരവധി വിദേശികൾ  ഉൾപ്പെടെയുള്ള  കാണികൾ ഗ്യാലറിയിൽ വന്നു പോകുന്നത് പതിവാണ്.ഇന്ന് രാവിലെ ഗാലറിയിൽ എത്തിയ  ഒരു വിദേശി വനിത ചിത്രങ്ങൾ വിശദമായി കണ്ടതിനുശേഷം എന്റെ അരികിലേക്ക് വന്നു. അവർ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അനീഷ് നെട്ടയത്തിന്റെ  ലാവ എന്ന ഇൻസ്റ്റലേഷനെ കുറിച്ച് എന്നോട് ചില വിശദാംശങ്ങൾ തേടി. ഞാൻ അതിനു മറുപടി നൽകിയതിനെ തുടർന്ന് അവർ  എന്റെ നേരെ ഹസ്തദാനത്തിനായി കൈ നീട്ടികൊണ്ടു പറഞ്ഞു ഞാൻ ഷഹർ അദാൻ........ ഏതു രാജ്യക്കാരിയാണ് നിങ്ങൾ എന്ന എന്റെ ചോദ്യത്തിന് അവർ മടുപടി പറഞ്ഞു ഇസ്രായേൽ............ഷഹർ, ഞാൻ കൊലപാതകികളായ നിങ്ങളുടെ രാജ്യത്തിന്റെ ഭരണാധികാരികളെ  വെറുക്കുന്നു.... നിങ്ങളുടെ രാജ്യത്തെയും.......ഷഹറിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി ഞാനും.... നിങ്ങളെപ്പോലെ തന്നെ എന്റെ രാജ്യത്തെ ഭരണാധികാരികളെ ഞാനും  വെറുക്കുന്നു. എന്നാൽ എന്റെ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു.... ഷഹർ പറഞ്ഞു നിറുത്തി.ഞാൻ പലസ്തീനിലെ മനുഷ്യരെക്കുറിച്ചും അവിട മരിച്ചു വീഴുന്ന കുഞ്ഞുങ്ങളെ  കുറിച്ചും രോഷത്തോടെ അവരോട് സംസാരിച്ചു. ഹിറ്റ്ലർ കൊന്നൊടുക്കിയജൂതരിലേക്കും മട്ടാഞ്ചേരിയിൽ ജീവിച്ചിരുന്ന ജൂത സമൂഹത്തെക്കുറിച്ചും വർത്തമാനം നീണ്ടുപോയി. ഷഹർ അദാൻ അവരുടെ നിലപാടുകൾ എന്നോട് പങ്കുവെച്ചു. ഷഹർ അദാൻ ഇസ്രായേലിലെ പ്രശസ്ത  നാടക പ്രവർത്തകയും നർത്തകിയുമാണ്. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ അവർ പലസ്തീൻ ജനതയുടെ മോചനത്തിനു വേണ്ടി നെതന്യാഹുവിനെതിരെ നിരന്തരം പ്രൊട്ടസ്റ്റുകളിൽ ഏർപ്പെടുന്ന കലാകാരിയാണ്.സയണിസ്റ്റു ഭരണകൂടം പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യ വേട്ടയ്ക്കെതിരെ രോഷത്തോടെ ഷഹർ അദാൻ  എന്നോട് സംസാരിച്ചുകൊണ്ടിരിന്നു. അവർ പറഞ്ഞു ഞങ്ങൾ ജൂത സമൂഹം നെതന്യാഹുവിനെതിരാണ്. നരവേട്ട ജൂത സമൂഹത്തിന്റെ പാരമ്പര്യമല്ല. ഞങ്ങൾ ലോകത്തുള്ള എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു.... ജൂതരെ പോലെ പീഡനത്തിനും കൂട്ടക്കൊലയ്ക്കും വംശഹത്യയ്ക്കും  ഇരയായ ചരിത്രമുള്ള   ഒരു ജനത ജീവിക്കുന്ന രാജ്യത്തു നിന്നും ഹിംസ്സയല്ല ലോകം  പ്രതീക്ഷിക്കുന്നത് ഞാൻ അവളോട് പറഞ്ഞു.ഷഹറിനോട് ഞാൻ ചോദിച്ചു പലസ്തീനിൽ വേട്ടയാടപ്പെടുന്ന മനുഷ്യർക്ക് വേണ്ടി ഇപ്പോൾ ഈ ഗാലറിയിൽ  നിനക്കെന്തു ചെയ്യാൻ കഴിയും. അവൾ മറുപടിയായി പറഞ്ഞു പലസ്തീനിലെ സഹോദരങ്ങൾക്കായി ഞാൻ ഇവിടെ നൃത്തം ചെയ്യാം. 20 മിനിറ്റോളം നീണ്ടുനിന്ന ഒരു നൃത്തം അവൾ പലസ്തീനുവേണ്ടി ഡേവിഡ് ഹാളിൽ അവതരിപ്പിച്ചു. നൃത്തത്തിന് അകമ്പടിയായി ഡേവിഡ് ഹാളിന്റെ കേർട്ടേക്കർ ബിനു കോശി സാക്സഫോൺ വായിച്ചു. നൃത്തത്തിനു ശേഷം  ഷഹർ പലസ്തീനുവേണ്ടി പാടുകയും ചെയ്തു.ഞാൻ ഷഹറിനെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു. ഡേവിഡ് ഹാളിനടുത്തുള്ള കൊറിയാണ്ടർ  എന്ന വെജിറ്റേറിയൻ റെസ്റ്റോറന്റിൽ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ചപ്പാത്തിയും കറിയും വെയ്റ്റർ മേശപ്പുറത്ത് നിരത്തിയപ്പോൾ ഭക്ഷണത്തിനു മുന്നിൽ ഷഹർ അദാൻ തൊഴുകയ്യോടെ പ്രാർത്ഥിച്ചു. ഹീബ്രു വചനങ്ങൾ നിറഞ്ഞ പ്രാർത്ഥന ആറു മിനിറ്റോളം നീണ്ടു പോയി. ഭക്ഷണത്തിനു ശേഷവും കാലിയായ പ്ലേറ്റിന് മുന്നിലിരുന്ന്  ഷഹർ വീണ്ടും പ്രാർത്ഥിച്ചു. ഞാൻ അവളോട് ചോദിച്ചു എന്താണ് ഈ പ്രാർത്ഥനയുടെ പൊരുൾ.. വിതയ്ക്കുന്നവർക്കും  കൊയ്യുന്നവർക്കും വിളമ്പുന്നവർക്കും സർവ്വോപരി ഭക്ഷണം എനിക്കു വാങ്ങി തന്ന താങ്കൾക്കും നന്മ വരണമേ........ എന്നാണ് ഞാൻ പ്രാർത്ഥിച്ചത്. ഈ പ്രാർത്ഥന ഞങ്ങൾ ജൂതരുടെ ദൈനംദിന സംസ്കാരത്തിന്റെ ഭാഗമാണ് അവൾ വിശദീകരിച്ചു.  ഉൾക്കാമ്പിൽ തുടിക്കുന്ന മാനവീകതയുടെ സ്നേഹനക്ഷത്രങ്ങൾ ഷഹർ എന്ന ജൂത പെൺകുട്ടിയുടെ കണ്ണുകളിൽ തിളങ്ങി നിൽക്കുന്നത് ഞാൻ കണ്ടു....ഇസ്രായേലിലെ ജൂത സമൂഹത്തോട് എനിക്കുണ്ടായിരുന്നു അകൽച്ച  അലിഞ്ഞില്ലാതാവുകയും  നെതന്യാഹു ഭരണകൂടത്തിനെതിരെ എനിക്കുള്ള പക  എന്നിൽ അവശേഷിക്കുകയും ചെയ്തു.


ഫോർട്ട് കൊച്ചിയിൽ സി ജി എച്ച് എർത്ത് ഒരുക്കുന്ന കലാപ്രദർശനം

കൊച്ചി: നവംബർ 15 മുതൽ ഡിസംബർ 1 വരെ ഫോർട്ട് കൊച്ചിയിലെ ഡേവിഡ് ഹാളിൽ സി ജി എച്ച് എർത്ത് നടത്തപ്പെടുന്ന കലാപ്രദർശനമായ "സമ്മിശ്ര ബിംബങ്ങൾ" ആസ്വദിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. 28 പേരുടെ കലാസൃഷ്ടികളിൽ നിന്നും തെരഞ്ഞെടുത്ത 80 കൃതികൾ ഉൾപ്പെടുന്ന ഈ പ്രദർശനത്തിൽ ശില്പങ്ങളും ചിത്രങ്ങളും ഉൾപ്പെടുന്ന സമഗ്രമായ ഒരു കലാനുഭവം ആസ്വദിക്കാം. പ്രശസ്ത ചിത്രകാരൻ സത്യപാൽ ക്യൂറേറ്റ് ചെയ്യുന്ന ഈ പ്രദർശനം സി ജി എച്ച് എർത്ത് സംഘടിപ്പിക്കുന്ന എഴാമത്തെ കലാപ്രദർശനമാണ്.ഈ പ്രദർശനത്തിൽ രാജസ്ഥാനി മിനിയേച്ചർ ചിത്രങ്ങളും ഗോണ് പിത്തോറ തുടങ്ങിയ ഗോത്ര രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 15-ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരും കലാനിരൂപകരും പങ്കെടുക്കും. എൻ ഇ സുധീർ, ടി ഡി രാമകൃഷ്ണൻ, ബി ഉണ്ണികൃഷ്ണൻ, ജോസ് ഡൊമിനിക്, ഡോ. സി ബി സുധാകരൻ, അജയകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.നമ്മുടെ സംസ്കാരത്തെയും പരമ്പരയെയും ഉയർത്തിപ്പിടിക്കുന്ന ഈ കലാപ്രദർശനത്തിലേക്ക് എല്ലാ കലാരസികരെയും സ്വാഗതം ചെയ്യുന്നു.


കലാനിരൂപണ-പരിഭാഷാ പുസ്തകങ്ങള്‍ക്ക് അവാര്‍ഡ്

ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കുന്നതിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു.ഇരുവിഭാഗത്തിനും 10,000/-രൂപ വീതം ഓരോ അവാര്‍ഡാണ് നല്‍കുന്നത്. 2022ജനുവരി 1 നുശേഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം.ബയോഡാറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും (ഫോണ്‍ നമ്പറും) സഹിതം പുസ്തകത്തിന്റെ നാല് പ്രതികളും 'സെക്രട്ടറി കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ -20'' എന്ന വിലാസത്തില്‍ 2024 ഡിസംബര്‍ 10-ാം തീയതിക്ക് മുന്‍പായി അയയ്‌ക്കേണ്ടതാണ്. പ്രസ്തുത പുസ്തകത്തിന്റെ പ്രതികള്‍ തിരികെ നല്‍കുന്നതല്ല.എന്‍. ബാലമുരളീകൃഷ്ണന്‍സെക്രട്ടറി


സഖാവ് വി. എസ്സ്. 101 കഴിഞ്ഞു

കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയും ആണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ ((ജനനം - 1923 ഒക്ടോബർ 20, പുന്നപ്ര, ആലപ്പുഴ ജില്ല). ഇദ്ദേഹം കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു. നിലവിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു. ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.1980-92 കാലഘട്ടത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ്‌ 18 ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന്‌ വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എന്നാൽ വി.എസിന്‌ കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി വ്യക്തമാക്കി. അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന്‌ ചേർന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു.ജീവിത രേഖകേരളത്തിലെ കർഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. അവിടെ വെച്ചാണ് തൊഴിലാളികളുടെ ദുരിതം തനേരിട്ട് മനസ്സിലാക്കുന്നത്. മാതാപിതാക്കൾ രോഗബാധിതരായപ്പോൾ കുട്ടിയായ വി.എസ്അവരുടെ ആയുസിനായി പ്രാർത്ഥിച്ചു. പ്രാർത്ഥന ആരും കേട്ടില്ല..ഫലിച്ചില്ല.വി.എസ്.അനാഥനായി.ഇത് മൂലം വി.എസ് കടുത്ത നിരീശ്വരവാദിയായി മാറി.നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.പുന്നപ്ര-വയലാർ സമരംജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി.എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ റ്റ് ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി. എസ്. പാർട്ടി നിർദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം കെ.വി. പത്രോസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു.പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി.എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ അടക്കം നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സി.പിയുടെ ഉറക്കംകെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽ നിന്ന് വി. എസ് അറസ്റ്റിലായത്. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി.പാർട്ടി പ്രവർത്തനം1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി.തുടർന്നു 2008 ൽ നടന്ന പാർടി കോൺഗ്രസ്സിൽ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.പാർലമെന്ററി ജീവിതംസംഘടനാ രംഗത്ത് പടവുകൾ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാർലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികൾ നേരിട്ടുണ്ട്. 1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തോൽ‌വിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു തോൽവി. 1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ൽ ആർ‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോൽപ്പിച്ചത്. എന്നാൽ 1977-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർട്ടി ഭാരവാഹിത്വത്തിൽ ഒതുങ്ങിക്കഴിഞ്ഞു.1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കു തോല്പിച്ചു. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽ‌വിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽ‌വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി.2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽ‌പിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി.പാർലമെന്ററി പ്രവർത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദൻ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ൽ കന്നിക്കാരനായിരുന്നതിനാൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ൽ സി.പി.എംന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽ‌വിയോടെ അതു നടക്കാതെപോയി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ സി.പി.എം. മത്സരരംഗത്തിറക്കുകതന്നെ ചെയ്തു.മുഖ്യമന്ത്രി സ്ഥാനത്തേക്ക്2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർട്ടിയിൽ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മേയ് 13-നു ഡൽ‌ഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാൻ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി നേതൃത്വം പുറത്തിറക്കി. മുഖ്യമന്ത്രിയായ വി.എസ്.അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകളെയും നിർദ്ദയം അമർച്ച ചെയ്തു. ഉദ്യോഗസ്ഥ ദുർഭരണം, കൈക്കൂലി എല്ലാം അവസാനിപ്പിച്ചു.വിഭാഗീയ പ്രവർത്തനങ്ങൾപാർട്ടിയിൽ പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി ആയ ശേഷം ആണ് വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി. എസും വിരുദ്ധ ചേരികളിലായി. അവിടെ വെച്ച് പിണറായി പക്ഷവും വി.എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി ആധിപത്യം ഉറപ്പിച്ചു. പിന്നീട് നടന്ന കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിൽ അതാവർത്തിച്ചു. വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി.ജനകീയതപൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ്‌ വി. എസ്. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തിനുണ്ട്.അനീതിയെയും അഴിമതികളെയും എതിർക്കുന്ന സാധാരണ ജനങ്ങളുടെ സംരക്ഷകനായി വി.എസിനെ നെഞ്ചിലേറ്റുന്നവരുണ്ട്. കോട്ടയം സംസ്ഥാന സമ്മേളനത്തിൽ വി.എസിന്റെ പേര് മൈക്കിൽ പറയുമ്പോൾ വലിയ കരലോഷം ഉയർന്നു. ജനകീയതയുടെ പേരിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ പല്ലപ്പോഴും വി. എസിനനുകൂലമായി മാറ്റിയിട്ടുണ്ട്. വ്യാജ സി.ഡി റെയ്ഡ്ഡ് നടത്തിയ സത്യസന്ധനായ ഋഷിരാജ് സിംഗിനെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ സസ്പെപെന്റ് ചെയ്തപ്പോൾ വി.എസ്.കേന്ദ്ര നേതൃത്വത്തോട്സ ർക്കാർ രാജിവയ്ക്കുകയാണെന്നു പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ചു. കോടിയേരിക്ക് ഇളിഭ്യനാകേണ്ടി വന്നു.2006ലെ തെരഞ്ഞെടുപ്പിൽ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാർട്ടി തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി പാർട്ടി ജനകീയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ പാർട്ടി നിലപാട് മാറ്റി. 2011ലും വി.എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാർട്ടി തീരുമാനിച്ചു. പിന്നീട് പാർട്ടി നിലപാട് മാറ്റി.2011 നിയമസഭാ തെരഞ്ഞെടുപ്പു വിജയം2011 മേയ് 13 ന് നടന്ന വോട്ടെണ്ണലോടെ മലമ്പുഴ മണ്ഡലത്തിൽ നിന്നും 23440 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുക എന്ന കേരളത്തിന്റെ പൊതുസ്ഥിതിക്ക് വ്യാത്യാസം വന്നില്ലെങ്കിലും കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണിയ്ക്ക് മികച്ച വിജയം നൽകി നിയമസഭയിൽ ഉയർന്ന പ്രാതിനിധ്യം നൽകാൻ വി. എസ്. അച്യുതാനന്ദന്റെ പ്രകടനം സഹായകമായി. തെരഞ്ഞെടുപ്പിൽ വി. എസ് ഫാക്ടർ ആഞ്ഞടിച്ചു എന്ന് പൊതുവെ വിലയിരുത്തപ്പെട്ടു. സ്ഥാനാർത്ഥികൾക്കൊപ്പം വി.എസ്സിന്റെ ചിത്രവും നൽകി, പെൺവാണിഭക്കാരെയും അഴിമതിക്കാരെയും തുറുങ്കലിലടയ്ക്കുമെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയതാരമൂല്യത്തോടെ മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഴിമതിവിരുദ്ധപോരാട്ടത്തിൽ നീക്കുപോക്കുകളില്ലാത്ത സഖാവിന്റെ സമീപനം പൊതുസമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ വാക്കുകൾക്കായി തെരഞ്ഞെടുപ്പുപ്രചരണയോഗങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒഴുകിയെത്തി. തെരഞ്ഞേടുപ്പിൽ അനാരോഗ്യം മൂലം മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം അണികളെ വികാരഭരിതരാക്കുകയും അവർ തെരുവിലിറങ്ങുകയും ചെയ്തു. 2006 ന്റെ തനിയാവർത്തനത്തോടെ പോളിറ്റ് ബ്യൂറോ അദ്ദേഹത്തിന് സീറ്റ് നൽകാൻ അനുവദിച്ചു. പൊതുജനമദ്ധ്യത്തിൽ ഏറ്റവും സ്വീകാര്യനായാണ് അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്. അദ്ദേഹം ഉയർത്തിയ ധാർമ്മികപ്രശ്നങ്ങളിൽ ഊന്നി നിന്നുകൊണ്ട് വീണ്ടും കേരളത്തിൽ ജനങ്ങൾക്കുവേണ്ടി ക്രിയാത്മകപ്രതിപക്ഷമായി പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചുകഴിഞ്ഞു.പ്രവർത്തനശൈലിവി.എസ്. ഒരു സമ്മേളനത്തിൽ1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആൾ ആയ വി.എസ് പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ ഏറെക്കാലം പാർട്ടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ.വി.എസ്. മറ്റൊരു സമ്മേളനത്തിൽകമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ പ്രവർത്തനാരംഭം മുതൽ തിരുത്തൽ ശക്തിയായാണ് വി.എസ്. അറിയപ്പെടുന്നത്. 1980കളിൽ പാർട്ടിയിലെ ഒരു വിഭാഗം മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താൻ ശ്രമം നടത്തിയപ്പോൾ അതിനെ ഉൾപ്പാർട്ടിവേദികളിൽ അതിനിശിതമായി എതിർത്തവരിലൊരാളാണ് അച്യുതാനന്ദനെന്നു കരുതപ്പെടുന്നു. ബദൽ രേഖ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നയവ്യതിയാനത്തിനു രൂപം നൽകിയവരെ പിന്നീട് പാർട്ടിയിൽ നിന്നു പുറത്താക്കി. 2006-ൽ സി.പി.എംന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ.കരുണാകരൻ കോൺഗ്രസ് വിട്ട് രൂപവത്കരിച്ച് ഡി.ഐ.സിയുമായി ധാരണയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെയും അച്യുതാനന്ദൻ ശക്തിയുക്തം എതിർത്തു. രൂക്ഷമായ എതിർപ്പിനെത്തുടർന്ന് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ ഇടപെട്ട് ഈ സഖ്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു.എസ്.എൻ.സി. ലാവ്‌ലിൻ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.എം. പി.ഡി.പിയുമായി ഉണ്ടാക്കിയ സഖ്യത്തിൻറെ കാര്യത്തിലും പാർട്ടിയുടെ ഔദ്യോഗികനിലപാടിന് കടകവിരുദ്ധമായ നിലപാടാണ് വി.എസ്. അച്യുതാനന്ദൻ എടുത്തത്. ഇതിനെതിരെ പാർട്ടി സംസ്ഥാനകമ്മിറ്റി ദേശീയനേതൃത്വത്തിന് പരാതി നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ ജുലൈ 11, 12 തീയതികളിൽ നടന്ന കേന്ദ്ര കമ്മിറ്റി വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു. എങ്കിലും കേന്ദ്ര കമ്മിറ്റിയിൽ അംഗമായും കേരള മുഖ്യമന്ത്രിയും ആയി തുടരാൻ അദ്ദേഹത്തിന് അനുമതി നൽകി.അച്ചടക്ക നടപടികൾപാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി.എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ്‌ വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു.പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി. 1985ൽ പി.ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി.ബിയിൽ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി.എസ്. അടുത്ത കാലത്ത് തുടരെ തുടരെ പാർട്ടിയിൽനിന്ന് ശാസന ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർട്ടിയെന്ന് പരിഹസിച്ചപ്പോൾ "ചില തന്തയില്ലാത്തവർ അങ്ങനെയും പറയും"എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി.എസ്.പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി.എസിന്റെ വിധിന്യായം. പല തവണ പാർട്ടിശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും ഇത് വരെ വി.എസിനെ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നു.പാർട്ടി സസ്‌പൻഡ് ചെയ്തെങ്കിലും കൂടുതൽ ശിക്ഷ വേണമെന്നാണ് വി.എസിന്റെ നിലപാട്.വിമർശനങ്ങളും അനുകൂലഘടകങ്ങളുംവി എസു് അച്ചുതാനന്ദൻ പയ്യന്നൂരിൽ തീവണ്ടി കാത്തിരിക്കുന്നുമുഖ്യമന്ത്രി ആയിരിക്കെ ബന്ധുവായ വിമുക്ത ഭടന് ഭൂമി അനർഹമായി അനുവദിച്ചു കൊടുത്തു എന്ന ആരോപണത്തിന്റെ പേരിൽ ഒന്നാം പ്രതിയായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് 2012 ജനുവരി 12-ന് വിജിലൻസ് കമ്മീഷണർ ശുപാർശ ചെയ്യുകയുണ്ടായി.പാർട്ടിയിലെയും പൊതുരംഗത്തെയും കർക്കശ നിലപാടുകൾത്തന്നെയാണ് എതിരാളികൾ അച്യുതാനന്ദനെതിരെ പ്രചാരണായുധമാക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന നേതാവെന്ന നിലയിലാണ് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് അദ്ദേഹത്തെ നേരിട്ടത്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നുവരെ എതിർചേരിയിലെ ഏതാനും നേതാക്കൾ പറഞ്ഞുവച്ചു.ലാവലിൻ, ഐസ്‌ക്രീം, ലോട്ടറി കേസുകൾക്കായി അഭിഭാഷകരെ പുറത്തുനിന്നും കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് 3 കോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് പ്രതിപക്ഷനേതാവെന്ന നിലയിലും അല്ലാതെയും അച്യുതാനന്ദൻ ഏറ്റെടുത്തു നടത്തിയ ചില സമരങ്ങളാണ് അദ്ദേഹത്തെ വിമർശിക്കാൻ എതിരാളികൾ ആയുധമാക്കുന്നത്. 1990കളിൽ ആലപ്പുഴ ജില്ലയിലും പരിസര പ്രദേശങ്ങളിലും സി.പി.എം. ഏറ്റെടുത്തു നടത്തിയ കർഷകത്തൊഴിലാളി സമരമാണ് ഇതിൽ പ്രധാനം. നെൽപ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകൾ തിരിയുന്നതിനെതിരെയായിരുന്നു ഈ സമരം. ഈ പ്രവണതമൂലം നിരവധി കർഷകത്തൊഴിലാളികൾ ജോലിയില്ലാതാവുന്നു എന്നതായിരുന്നു സി.പി.എം. ഉയർത്തിയ വാദം. കേരളത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയെ ഈ പ്രവണത ബാധിക്കുമെന്നും അച്യുതാനന്ദനടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. നെൽ‌കൃഷി ഒഴിവാക്കി ഇതര കൃഷികളിലേക്കു തിരിഞ്ഞ കൃഷിഭൂമികൾ കയ്യേറി വെട്ടിനിരത്തുകയായിരുന്നു ഈ സമരത്തിന്റെ ശൈലി. ഇതുമൂലം വെട്ടിനിരത്തൽ സമരം എന്ന വിളിപ്പേരുണ്ടായി ഈ പ്രക്ഷോഭത്തിന്. ഈ സമരത്തിനു നേതൃത്വം നൽ‌കിയ നേതാവെന്ന നിലയിൽ അച്യുതാനന്ദൻ ഏതാനും മാധ്യമങ്ങളുടെയും ഭൂവുടമകളുടെയും എതിർപ്പു ക്ഷണിച്ചുവരുത്തി.പാർട്ടിക്കുള്ളിൽ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാവെന്ന വിമർശനവും അച്യുതാനന്ദനെതിരായി ഉന്നയിക്കപ്പെടാറുണ്ട്. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന ആരോപണം. സി.പി.എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം.വി.രാഘവൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയവരെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ വി.എസാണ് ചുക്കാൻ പിടിച്ചതെന്നും ആരോപിക്കപ്പെടുന്നു.1996-ൽ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും വി.എസ്. ഇതുപോലെ വെട്ടിനിരത്തി എന്നാണ് മറ്റൊരാരോപണം.പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ്‌ പൊതുജനങ്ങൾക്ക്‌ അഭിമതനാകുന്നത്‌ 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ ആയതോടുകൂടിയാണ്‌. ഇക്കാലത്ത്‌ ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക്‌ പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു,. മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി.



കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ഹിൽ പാലസ് മ്യൂസിയം

ഒരിക്കൽ എങ്കിലും പറ്റുന്നവർ വന്നു കാണണേ.. ചോറ്റാനിക്കര പോകുന്നവർ പ്രത്യേകിച്ചും...കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചി രാജകുടുംബത്തിൻ്റെ പഴയ ഔദ്യോഗിക വസതിയുമായ ഹിൽ പാലസ് 1865 ലാണ് നിർമ്മിച്ചത്. കൊച്ചിയിൽ നിന്ന് എറണാകുളം-ചോട്ടാനിക്കര റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഹിൽ പാലസ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലുള്ള 49 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന കൊട്ടാര സമുച്ചയത്തിൽ കുളങ്ങളും ജലധാരകളും പുൽത്തകിടികളും ഉള്ള 52 ഏക്കർ ടെറസ് ഭൂമിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. സമ്പൂർണ്ണ എത്‌നോ ആർക്കിയോളജിക്കൽ മ്യൂസിയവും കേരളത്തിലെ ആദ്യത്തെ ഹെറിറ്റേജ് മ്യൂസിയവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. സമുച്ചയത്തിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം 1850-ൽ നിർമ്മിച്ച ഒറ്റനില കേരള ശൈലിയിലുള്ള 'എട്ടുകെട്ട്' ആണ്, തൊട്ടടുത്തുള്ള കുളവും ക്ഷേത്രവും ഊരപ്പുരയും. മറ്റ് കെട്ടിടങ്ങൾ പരമ്പരാഗതവും പാശ്ചാത്യ വാസ്തുവിദ്യയും ചേർന്നതാണ്. ഓഫീസായി പ്രവർത്തിച്ചിരുന്ന 1950-ൽ നിർമ്മിച്ച മൂന്ന് നിലകളുള്ള പാശ്ചാത്യ ശൈലിയിലുള്ള കെട്ടിടമാണ് ഏറ്റവും പുതിയ നിർമ്മാണം.1980-ൽ കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും പിന്നീട് ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. 1986-ൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഒരു കുന്നിൻ മുകളിൽ, ജലധാരകൾ, കുളങ്ങൾ, പുൽത്തകിടികൾ എന്നിവയാൽ ചുറ്റപ്പെട്ട ടെറസ്ഡ് പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഈ കൊട്ടാരം മാറിയ ഈ മ്യൂസിയത്തിൽ പെയിൻ്റിംഗുകൾ, ചുവർച്ചിത്രങ്ങൾ, കല്ലിലെ ശിൽപങ്ങൾ, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവയുൾപ്പെടെ 14 വിഭാഗങ്ങളുടെ പ്രദർശനങ്ങളുണ്ട്. , കയ്യെഴുത്തുപ്രതികൾ, ലിഖിതങ്ങൾ, കൊത്തുപണികൾ തുടങ്ങിയവ. അടുത്തിടെ, പുരാവസ്തു വകുപ്പ് മ്യൂസിയം നവീകരിച്ചു, കൊട്ടാര സമുച്ചയത്തിന് ചുറ്റും നിർമ്മിച്ച രണ്ട് മീറ്റർ വീതിയുള്ള നടപ്പാത അലങ്കരിച്ച ഇരുമ്പ് തൂണുകളിലും ഇരുനൂറ് വിളക്ക് തൂണുകളിലും കത്തിച്ചു. അതിരാവിലെയും രാത്രിയും പ്രദേശം പ്രകാശിപ്പിക്കുക. വാതിലുകളും ജനലുകളും നന്നാക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും പുറമേ, പുരാവസ്തു വകുപ്പ് സങ്കീർണ്ണമായ കൊത്തുപണികളാൽ നവീകരിച്ചു.കൊട്ടാരത്തിൻ്റെ വടക്കേ അറ്റത്തുള്ള പരമ്പരാഗത 'നാലുകെട്ട്' സങ്കീർണ്ണമായ ദാരുശില്പങ്ങളാൽ പുതുക്കിപ്പണിതിട്ടുണ്ട്, കുലപ്പുരകൾ കോമ്പൗണ്ട് ഭിത്തികൾ നന്നാക്കിയും ടൈലുകൾ മാറ്റിയും നവീകരിച്ചു. പ്രധാനമായും തിരുവിതാംകൂർ റോയൽ ഹൗസ്, പാലിയം ദേവസ്വം, പുരാവസ്തു വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ശേഖരങ്ങളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. വിലപിടിപ്പുള്ള കല്ലുകളും വിലപിടിപ്പുള്ള നാണയങ്ങളും ആഭരണങ്ങളും ഗാംഭീര്യമുള്ള കിടക്കകളും എപ്പിഗ്രാഫിയുടെ സാമ്പിളുകളും പതിച്ച ഒരു സ്വർണ്ണ കിരീടവും ഇതിലുണ്ട്. ചൈനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള 200 പുരാതന മൺപാത്രങ്ങളും സെറാമിക് പാത്രങ്ങളും, കുടക്കല്ല് (കല്ലറക്കല്ല്), തൊപ്പിക്കല്ല് (ഹൂഡ് സ്റ്റോൺ), മെൻഹിറുകൾ, ഗ്രാനൈറ്റ്, ലാറ്ററൈറ്റ് സ്മാരകങ്ങൾ, ശിലായുഗത്തിലെ പാറ വെട്ടിയ ആയുധങ്ങൾ, തടി ക്ഷേത്ര മാതൃകകൾ എന്നിവയും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ സിന്ധുനദീതട സംസ്കാരത്തിലെ മോഹൻജൊദാരോയിൽ നിന്നും ഹാരപ്പയിൽ നിന്നുമുള്ള വസ്തുക്കളുടെ അത്ഭുതകരമായ പ്ലാസ്റ്റർ കാസ്റ്റ് മോഡലുകൾ ഉണ്ട്. സമകാലിക കലകളുടെ ഒരു ഗാലറിയും മ്യൂസിയത്തിലുണ്ട്. പാലിയത്തച്ചൻ്റെ കുടുംബം സംഭാവന ചെയ്ത ശേഖരങ്ങൾ മ്യൂസിയത്തിലെ പാലിയം ഗാലറിയിലുണ്ട്. പാലിയത്തച്ചൻ ദീർഘകാലം കൊച്ചി മഹാരാജാസിൻ്റെ പ്രധാനമന്ത്രിമാരായിരുന്നു. 1991-ലാണ് ഈ ഗാലറി തുറന്നത്. കാബിനറ്റ് ഹാളിൻ്റെ ഗാലറിയിൽ 'സിംഹാസന' (സിംഹാസനം അല്ലെങ്കിൽ രാജാവിൻ്റെ കസേര) ഉൾപ്പെടെയുള്ള രാജകീയ ഫർണിച്ചറുകൾ പ്രദർശിപ്പിക്കുന്നു. ദിനാറിയസ് (റോമൻ വെള്ളി നാണയങ്ങൾ), പഞ്ച് അടയാളപ്പെടുത്തിയ നാണയങ്ങൾ, ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണയങ്ങൾ തുടങ്ങിയവയാണ് നാണയശാസ്ത്ര ഗാലറിയിലെ പ്രദർശനങ്ങൾ. പോർട്രെയിറ്റ് ഗാലറിയിൽ, കൊച്ചി സംസ്ഥാനത്തിൻ്റെ മഹാരാജാസിൻ്റെ എണ്ണ ഛായാചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. ചില തഞ്ചാവൂർ ചിത്രങ്ങളും ഈ ഗാലറിയിലുണ്ട്. പതിനാലാം നൂറ്റാണ്ടിലെ ഏനാദിമംഗലം ക്ഷേത്രത്തിൻ്റെ ഭാഗമായ വിവിധ മരം കൊത്തുപണികളും അതുല്യമായ ആനക്കൊമ്പുകൾ, തടി ശിൽപങ്ങൾ മുതലായവ വുഡ് കാർവിംഗ് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 1995-ൽ തുറന്ന ഹെറിറ്റേജ് മ്യൂസിയത്തിൽ പരമ്പരാഗത വീട്ടുപകരണങ്ങൾ, കലാ ഇഫക്റ്റുകൾ, മതപരമായ ആരാധനാ സാമഗ്രികൾ എന്നിവ പ്രദർശിപ്പിക്കുന്നു. ആയുധ ഗാലറിയിലും ശിൽപ ഗാലറിയിലും യഥാക്രമം വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച പഴയ ആയുധങ്ങളും പത്താം നൂറ്റാണ്ട് മുതൽ 18 ആം നൂറ്റാണ്ട് വരെയുള്ള ശിലാ ശിൽപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. 14-16 നൂറ്റാണ്ടിലെ അപൂർവ വെങ്കലവും വെള്ളിയും വെങ്കല, ലോഹ വെയർ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. പോർസലൈൻ ഗാലറിയിൽ ഏകദേശം 160 ഇനങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ പോർസലൈൻ അല്ലെങ്കിൽ പാത്രങ്ങൾ, ചൈനീസ് വിഭവങ്ങൾ, കപ്പുകൾ മുതലായവ ഉൾപ്പെടുന്നു. എപ്പിഗ്രാഫി ഗാലറിയിലെ പ്രദർശനങ്ങൾ ശിലാ ലിഖിതങ്ങൾ, ചെമ്പ് തകിടുകൾ, താളിയോല രേഖകൾ, ഗ്രാൻഥകൾ, ഹീബ്രു ഭാഷയിൽ ആടിൻ്റെ തൊലിയിലെ 'തോറ' തുടങ്ങിയവയാണ്. ചാരിയറ്റ്സ് ഗാലറി (രാജ രാദ ദൃശ്യവേദി) ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത കുതിരവണ്ടികൾ പ്രദർശിപ്പിക്കുന്നു, മഹാരാജാസ് ഓഫ് ട്രാവൻകൂർ, ഫോക്ലോർ, ഫോക്ക് ആർട്സ് ഗാലറിയിൽ ചില പഴയ സംഗീതോപകരണങ്ങളും കളിമൺ മോഡലുകളും അടങ്ങിയിരിക്കുന്നു. 2001-ലാണ് കിരീടവും ആഭരണങ്ങളും ഗാലറി തുറന്നത്. ഈ ഗാലറിയിൽ ഏകദേശം 197 ഇനങ്ങൾ അടങ്ങിയിരിക്കുന്നു. രാജകീയ കിരീടവും വിലയേറിയ കല്ലുകൾ കൊണ്ട് അലങ്കരിച്ച സ്വർണ്ണാഭരണങ്ങളും ജ്വല്ലറി ഗാലറിയുടെ പ്രദർശനങ്ങളാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കൂ. അപൂർവ ഔഷധ സസ്യങ്ങൾ ഉൾപ്പെടെ നിരവധി സസ്യജാലങ്ങൾ ഇവിടെ വളരുന്നു. മ്യൂസിയം പരിസരം മധ്യ അമേരിക്ക മുതൽ ഓസ്‌ട്രേലിയ വരെയുള്ള വിദേശ ഉഷ്ണമേഖലാ മരങ്ങളുള്ള ഒരു ബൊട്ടാണിക്കൽ ഗാർഡനാക്കി മാറ്റി. മ്യൂസിയം വ്യാപിച്ചുകിടക്കുന്ന വലിയ പ്രദേശം വിനോദ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നു. 1992-ൽ ആരംഭിച്ച കൊട്ടാര സമുച്ചയത്തിൽ ഒരു മാൻ പാർക്കും കുതിര സവാരിക്കുള്ള സൗകര്യവുമുണ്ട്. ഡിപ്പാർട്ട്‌മെൻ്റ് സ്ഥാപിച്ച ഒരു സെൻ്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് (CHS). സാംസ്കാരിക കാര്യങ്ങളുടെ, ഗവ. കേരളത്തിൽ, ആർക്കിയോളജി, മ്യൂസിയോളജി, കൺസർവേഷൻ & ആർക്കൈവൽ സ്റ്റഡീസ് എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളും ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും ഇവിടെയുണ്ട്.


വിദ്യാരംഭം കുറിക്കാം നല്ലനാളേയ്ക്കായി

വിരൽ കൊണ്ട് അരിമണിയിലും സ്വർണത്താൽ നാവിലും ഹരി ശ്രീ, അറിവിന്റെ ലോകത്തേക്ക് ആയിരങ്ങൾ...സരസ്വതീ! നമസ്‌തുഭ്യം വരദേ കാമരൂപിണിവിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേസദാപത്മപത്രവിശാലാക്ഷി! പത്മകേസരവർണ്ണിനീനിത്യം പത്മാലയാദേവി! സാമാംപാതു സരസ്വതീ!അപർണ്ണാം നാമരൂപേണ ത്രിവർണ്ണാം പ്രാണവർത്തികാംലിപ്യാത്മനൈകപഞ്ചാശവർണ്ണാംവന്ദേ സരസ്വതിംമുദ്ര, പുസ്‌തകഹസ്‌ത്യാഭ്യാം ഭദ്രാസന ഹൃദിസ്ഥിതേപുരസ്സരേ സദാ ദേവീ സരസ്വതി! നമോസ്‌തുതേവന്ദേ സരസ്വതീം ദേവി ഭുവനത്രയ മാതരംയത്പ്രസാദാദൃതേ നിത്യം ജിഹ്വാന പരിവർത്തതേ...ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ: നവഗ്രഹേഭ്യോ നമ:.... ഹരിശ്രീ കുറിച്ചു വിദ്യാരംഭം നടത്തുന്നതു ഭക്തിനിർഭരമായ ഒരു സരസ്വതി പൂജയാണു.വിദ്യ, കലകൾ, ഞ്ജാനം,വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ ഉറവിടമായ സരസ്വതി ദേവി അക്ഷരങ്ങളുടെ ആത്മാവാണു. വിദ്യ എന്ന അറിവിന്റെ ആരംഭമാണു വിദ്യാരംഭം നവരാത്രി പൂജയുടെ അവസാന ദിവസമായ വിജയദശമി ദിവസമാണു വിദ്യാരംഭം നടത്തുന്നതു.കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന പാവനമായ ചടങ്ങാണീതു.കുട്ടികൾക്കു രണ്ടരവയസ്സു കഴിഞ്ഞു മൂന്നു വയസ്സ് തുടങ്ങുന്നതിനു മുൻപായി ഈ ചടങ്ങു നടത്തുന്നു. ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ: നവഗ്രഹേഭ്യോ നമ: ....ഈ മന്ത്രം അരിനിറച്ച തളികയിലോ പൂഴിമണലിലോ കുട്ടികളുടെ വിരൽ പിടിച്ചു എഴുതിച്ചാണു ഗുരുനാഥൻ വിദ്യാരംഭം കുറിക്കുന്നതുവിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്ന പാരമ്പര്യം കേരളത്തിൽ നൂറ്റാണ്ടുകളായുണ്ട്. അറിവിലേക്കുള്ള ആരംഭം എന്നർത്ഥത്തിലാണ് വിജയദശമി ദിനത്തെ വിദ്യാരംഭം എന്ന് കൂടി വിളിക്കുന്നത്. കുട്ടികളെ ആദ്യമായി അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നത്, ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് അവരുടെ നാവിൽ സ്വർണ്ണം കൊണ്ട് എഴുതിയാണ്. പിന്നീട് മണലിലോ നെല്ലിലോ അരിയിലോ ആ മന്ത്രം വീണ്ടുമെഴുതുന്നു.നവരാത്രി പൂജയുടെ അവസാന ദിവസം നടത്തുന്ന വിദ്യാരംഭത്തിൽ കുറിക്കുന്ന ‘ഓം ഹരി ശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം, നാദരൂപിണിയും വിദ്യാദേവതയുമായ സരസ്വതി ദേവിയെ കുറിക്കുന്ന അക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യത്തേത് – ഹരി എന്നത് പരമാത്മാവിനെ പ്രതിനിധീകരിക്കുന്നു. ശ്രീ എന്നത് പരാശക്തിയെ അല്ലെങ്കിൽ ഐശ്വര്യത്തിന്റെ ദേവതയെയാണ് പ്രതിനിധീകരിക്കുന്നത്. ഗണപതി എന്നത് പ്രപഞ്ചത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഓം, പരാശക്തിയിൽ നിന്ന് ഉത്ഭവിക്കുന്ന പ്രണവ മന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്.പരമ്പരാഗതമായി കുട്ടികളുടെ നാവിൽ തേനിൽ മുക്കിയ സ്വർണ്ണം കൊണ്ട് ‘ഹരിശ്രീ’ എന്ന് ഗുരുക്കന്മാരോ ആചാര്യന്മാരോ എഴുതുന്നതിന് പിന്നിൽ നിശബ്ദ പ്രാർത്ഥനയുമുണ്ട്. ഈ കുട്ടി പറയുന്നതെന്തും സ്വർണ്ണം പോലെ വിലമതിക്കട്ടെ എന്നാണ് അത് അർത്ഥമാക്കുന്നത്. ഓരോ കുട്ടിക്കും അറിവിന്റെ യാത്ര തടസ്സങ്ങളില്ലാതെ തുടരാൻ വിദ്യാദേവതയുടെ കൃപയേയും നിശബ്ദ പ്രാർത്ഥന വിളിച്ചോതുന്നു.ആചാരങ്ങളിൽ നേരിയ വ്യത്യാസങ്ങളോടെ ജാതിമത ഭേദമന്യേ പലരും ഇന്ന് വിദ്യാരംഭം നടത്തുന്നുണ്ട്. അറിവ് എന്നത് അമൂല്യമാണെന്നും യോഗ്യനായ ഗുരു കുട്ടിയുടെ കൈപിടിച്ച് ആദ്യാക്ഷരങ്ങൾ എഴുതിക്കുന്നത് അറിവ് അവരിൽ വളരാൻ സാധിക്കുമെന്നും നമ്മുടെ പാരമ്പര്യം വിശ്വസിക്കുന്നു. ഗുരുവിലൂടെ പ്രവഹിക്കുമ്പോൾ മാത്രമേ അറിവ് പൂർണമായി ഗ്രഹിക്കുകയുള്ളൂ എന്നതാണ് വിദ്യാരംഭ ചടങ്ങുകൾക്ക് പിന്നിലുള്ള വിശ്വാസം.ഗുരു ഈശ്വരനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ ഈ ആചാരങ്ങൾ പരമോന്നതത്തിലേക്കുള്ള സമ്പൂർണ്ണ കീഴടങ്ങൽ ആണ്. അറിവിലേക്കുള്ള പാതയിലെ തടസ്സങ്ങൾ മറികടക്കാൻ തന്റെ ശിഷ്യന് നിരുപാധികമായ പിന്തുണ നൽകുന്നതിന് ഗുരുവിനുള്ള പ്രതിബദ്ധതയും ഇതിൽ ഉൾപ്പെടുന്നു. ചൂണ്ടുവിരൽ അഹംബോധത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ഈ ചൂണ്ടുവിരലിൽ പിടിച്ചാണ് ഗുരു ഒരു കുട്ടിയെ തന്റെ ആദ്യ അക്ഷരങ്ങൾ എഴുതാൻ പഠിപ്പിക്കുന്നതും അവനെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതും. യഥാർത്ഥ അറിവും ജ്ഞാനവും നേടുന്നതിന് അഹന്തയുടെ ഭാരം ഉപേക്ഷിക്കാനുള്ള ഒരു ദൃഢനിശ്ചയവും ഇതിനു പിന്നിലുണ്ട്.എല്ലാ വിദ്യാരംഭത്തിലും പ്രായഭേദമന്യേ എല്ലാവരും അടിസ്ഥാന അക്ഷരങ്ങളും പാഠങ്ങളും എഴുതുകയും ഉരുവിടുകയും ചെയ്യാറുണ്ട്. ഈ പാരമ്പര്യങ്ങളിലൂടെ ഉദ്ദേശിക്കുന്നത് എപ്പോഴും ഒരു തുടക്കക്കാരനായി തുടരേണ്ടതിന്റെ പ്രാധാന്യം, ജാഗ്രതയോടും ക്ഷമയോടും ഉത്സാഹത്തോടും കൂടി നിരന്തരം പഠിക്കാൻ കഴിയുന്ന ഒരു പുസ്തകമായി ജീവിതത്തെ സമീപിക്കേണ്ടതിന്റെ ആവശ്യകതയേയുമാണ്. ഒരു തുടക്കക്കാരന്റെ ഹൃദയത്തോടെ ചുറ്റുമുള്ള എന്തിൽ നിന്നും പഠിക്കാൻ ഉത്സുകനായിരിക്കുക എല്ലാറ്റിനെയും ബഹുമാനിക്കുക, എല്ലാവരോടും വിനയത്തോടെ വണങ്ങുക എന്ന ആശയവും ഈ ആചാരങ്ങൾ നൽകുന്നുണ്ട്.മതേതരം  വിദ്യാരംഭത്തിന് കുട്ടികൾ എന്തെഴുതണമെന്നതിൽ അവരവരുടെ വിശ്വാസത്തിനനുസരിച്ച് രക്ഷിതാ ക്കൾക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. കണ്ണൂർ മട്ടന്നൂർ നഗരസഭ ഗ്രന്ഥശാലാ സമിതി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ  എഴുത്തി നിരുത്തൽ ചടങ്ങിന്റെ ഭാഗമായി ഇറക്കിയ നോട്ടീസിനെതിരെ നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവരാജൻ രാമചന്ദ്രന്റേതാണ് ഉത്തരവ് പുറപ്പെടുവിച്ചത് ഹരിശ്രീ ഗണപതയേ നമ:, അല്ലാഹു അക്ബർ, യേശുവേ സ്തുതി, അമ്മ, അച്ഛൻ, അ, ആ, ഇ, ഈ(അക്ഷരമാലകൾ), ഇംഗ്ലീഷ് അക്ഷരമാലകൾ തുടങ്ങിയവ വിദ്യാരംഭത്തിനായി തെരഞ്ഞെടുക്കാം എന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. എഴുത്തിനിരുത്ത് ഗ്രന്ഥശാലയിൽ നടക്കുന്നതിനാൽ മതപരമായ ചടങ്ങായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമങ്ങൾ ലംഘിക്കാതെ മതേതര ചിന്തയോടെ നടത്തുന്ന ഇത്തരമൊരു പരിപാടിയിൽ ഇടപെടാൻ കാരണങ്ങൾ കാണുന്നില്ല. മതബഹുസ്വരയുള്ള ഭൂമിയാണ് ഇന്ത്യയെന്നും കോടതി പറഞ്ഞു.കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…കുഞ്ഞുങ്ങളുടെ വിദ്യാരംഭം പല പത്ര മാധ്യമ സ്ഥാപാനങ്ങളും ഏറ്റെടുത്ത് അവരുടെ കച്ചവടം വർധിപ്പിക്കാനുള്ള ഒരു ആഘോഷമാക്കിയിരിക്കുന്നു.മാത്രമല്ല പ്രശസ്തിയും ഗ്ലാമറും ഉള്ളവരാണ് കുട്ടികളെ എഴുത്തിനിരുത്തേണ്ടത് എന്ന് പൊതുവെ സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു.എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ഓർക്കണം. ഈ ചടങ്ങു വളരെ പവിത്രമായ ഒന്നാണ്. ഇത് പത്രമാദ്ധ്യമങ്ങൾ ആരംഭിച്ചതല്ല. ഋഷിമാർ ആരംഭിച്ചതാണ്.പ്രാഥമിക വിദ്യാഭ്യാസ ത്തിന്റെ കാലഘട്ടം ഒരു വ്യാഴ വട്ടക്കാലം ആണ്. അതായത് 12 വര്ഷം. അതിന്റെ നാലില് ഒന്ന് പ്രായം ആയാല്കുഞ്ഞിനെ എഴുത്തിനു ഇരുത്താം. അതായത് 3 വയസ്സ്.കുട്ടികൾക് മൂന്നാംവയസ്സു തികയുന്നതിനു മുൻപ് ആണ് ഇത് നടത്താറ്.വിജയദശമി ദിവസം മുഹൂര്ത്തം നോക്കാതെയും മറ്റുദിവസങ്ങളില്മുഹൂര്ത്തം നോക്കിയും എഴുത്തിനിരുത്തുന്നു.ഒരു കുട്ടിയെ എഴുത്തിനിരുത്തുന്നയാളുടെ, ജീവിതസംസ്കാരം, വാസന കുട്ടിയിലേക്കും പകരുന്നതാണെന്നു ഋഷീശ്വര സംസ്കാരം നമ്മെ പഠിപ്പിക്കുന്നു. അതിനാൽ തന്നെ കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത് പുണ്യസ്തലത്ത്, ആധ്യാത്മകേന്ദ്രങ്ങളിൽ വച്ച് പുണ്ണ്യത്മാക്കളെക്കൊണ്ടായിരികകണം.കുട്ടികളെ എഴുത്തിനിരുത്തുന്നയാളുടെ ജീവിതശൈലിയും വളരെ പ്രധാനമാണ്. തലേ ദിവസംവരെ മദ്യവും മാംസവും സേവിച്ചുഉറങ്ങിയെഴുന്നേറ്റു വരുന്ന ഒരുസാഹിത്യകാരനല്ല ഒരു സിനിമാനടനല്ല,രാഷ്ദ്രിയ നേതാവല്ല, ഏതെങ്കിലും മേഖലയിൽ പ്രശസ്തനായ വ്യക്തിയല്ല കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത്. മറിച്ചു സാത്വികമായ വിശുദ്ധമായ ആചാരാനുഷ്ടനങ്ങളോടെ ഒരു സാധനാജീവിതം നയിക്കുന്ന വ്യക്തി തന്നെയാകണം കുട്ടികളുടെ വിദ്യാരംഭം നടത്തേണ്ടത്.എഴുത്തിനിരുത്തുന്നത് വിദ്യാഭ്യാസം ഉള്ള രക്ഷിതാക്കള്ആണെങ്കില് പിതാവോ മാതാവോ ആയാല് വളരെ നന്ന് . കാരണം തന്റെ കുഞ്ഞിനു നല്ല വിദ്യ ഉണ്ടാകണം എന്ന് ആത്മാര്ഥമായി ആഗ്രഹിക്കുക രക്ഷിതാക്കള് തന്നെയാണ് സംശയം ഇല്ല. കുട്ടിയുടെ പിതാവ്, മുത്തച്ഛന് ഇവര്ക്കൊക്കെ ആചാര്യസ്ഥാനത്തിരുന്ന് വിദ്യയുടെ ആദ്യാക്ഷരങ്ങള് പകര്ന്നുകൊടുക്കാം.അച്ഛന്റെയും അമ്മയുടെയും മടിയിലിരുന്നാണ് കുഞ്ഞ് ആദ്യാക്ഷരം കുറിക്കുന്നതെങ്കിൽ അതിനും നിയമങ്ങളുണ്ട്. അമ്മയാണെങ്കിൽ കുട്ടിയെ ഇടതുതുടയിലും അച്ഛനാണെങ്കിൽ വലതുതുടയിലും വേണം ഇരുത്താൻ. ആചാര്യന്റെ മടിയിലാണു കുട്ടി ഇരിക്കുന്നതെങ്കിൽ ആൺകുട്ടിയെ വലതുതുടയിലും (വശത്തും) പെൺകുട്ടിയെ ഇടതുതുടയിലും (വശത്തും) ഇരുത്തണം.ക്ഷേത്രത്തില്പോയി കുട്ടിയെ തൊഴുവിച്ചു പ്രദക്ഷിണം വെപ്പിച്ചു വിഘ്നേശ്വരന്, സരസ്വതി, ശ്രീകൃഷ്ണന് എന്നിവരുടെ ചിത്രത്തിനു മുന്നില്ഭദ്രദീപം കൊളുത്തി വെച്ച് കുട്ടിയെ മടിയില് ഇരുത്തി നാക്കിൽ ഹരിശ്രീ ഗണപതയെ നമഃ എന്ന് സ്വര്ണം കൊണ്ട് എഴുതുക.ആദ്യം കുട്ടിയുടെ നാവിൽ തേനിൽ മുക്കിയ സ്വർണം കൊണ്ടു വേണം അക്ഷരം കുറിക്കാൻ.സ്വര്ണം ആയുസ്സാണെന്ന് വേദത്തില് പറയുന്നു. ഇവിടെ നാവിന്തുമ്പില് ഹരിശ്രീ കുറിക്കുമ്പോള് സ്വര്ണം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നു. തേന്പോലെ മധുരമുള്ള വാക്കായിരിക്കണം. ഒപ്പം സ്വര്ണം പോലെ വിലപിടിച്ച വാക്ക് ഉപയോഗിക്കുന്നവനുമാകണം ഈ കുട്ടി.സാധാരണയായി മോതിരം ആണ് എഴുതാൻ ഉപയോഗിക്കുന്നത്. മാതാപിതാക്കളുടെ വിവാഹ മോതിരം ആയാല് വളരെ നന്ന്. മാതാ പിതാക്കള്ക്ക് അതിനു കഴിയില്ലെങ്കില് ഏതെങ്കിലും സാത്വിക ജീവിതം നയിക്കുന്ന അധ്യാപകനോ അധ്യാപികയോ കുട്ടിയെ എഴുത്തിനു ഇരുത്താം.എഴുത്തിനു ഇരുത്തുന്ന ആചാര്യന് പ്രശസ്തന് ആകണമെന്നില്ല. ജീവിതത്തില് മൂല്യങ്ങള് കൈവെടിയാത്ത വ്യക്തി ആയിരിക്കണം, ഭക്തനും ആയിരിക്കണം.താന് കൊടുക്കുന്ന വിദ്യ കുട്ടിയുടെ ഭാവി ശോഭാനമാകുവാന് ഉള്ളതാകണം എന്ന ചിന്തയും ഉണ്ടായിരിക്കണം.എഴുത്തിനിരുത്തുന്ന സ്ഥലങ്ങൾക്കുമുണ്ട് പ്രത്യേകത. പ്രധാനമായും കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിലും, കേരളത്തില് സരസ്വതീ ക്ഷേത്രങ്ങള്, കോട്ടയം പനച്ചിക്കാട്, പറവൂര് ദക്ഷിണ മൂകാംബികാ ക്ഷേത്രം, തൃശ്ശൂർ തിരുവുള്ളക്കാവ്, തിരൂര് തുഞ്ചന്പറമ്പ്, ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവിടങ്ങളിലും എഴുത്തിനിരുത്താറുണ്ട്. ചിലര് വീട്ടില് വെച്ചും നടത്തും. എഴുത്തിനിരുത്തൽ ബിസ്സിനസ്സ് നടത്തുന്ന പത്ര, കച്ചവട സ്ഥാപനങ്ങൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.ദേവീ പൂജയ്ക്ക്ശേഷം മുന്വച്ച താമ്പാളത്തില്പരത്തിയിട്ട അരിയിന്മേല്കുട്ടിയുടെ വിരല്പിടിച്ച് ” ഹരിശ്രി ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ”എന്നെഴുതിക്കുന്നു.എഴുത്തിനു ഇരുത്തുമ്പോൾ എന്ത് കൊണ്ടാണു “ഹരിശ്രീ ഗണപതയേ നമ:” എന്ന് ആദ്യം എഴുതുന്നതെന്ന് നോക്കാം. കടപയാദി സംഖ്യാ സമ്പ്രദായത്തിൽ ഹരിശ്രീഗണപതയേ നമ: എന്നതിന്റെ സംഖ്യ 51 ആണു.ഹരി-28, ശ്രീ-2, ഗ-3, ണ-5, പ-1, ത-6, യേ-1, ന-0, മ-5മലയാളത്തിലെ അക്ഷരങ്ങൾ 51 ആണല്ലോ. അതുകൊണ്ട് നവരാത്രിക്ക് എഴുത്തിനിരുത്തുമ്പോൾ ഹരിശ്രീ ഗണപതയേ നമ: എന്നെങ്കിലും എഴുതുക എഴുതിക്കുക.വിജയദശമി ദിവസം ദശമി തീരുന്നതു വരെ എഴുത്തിനിരുത്തുന്നതിനു മുഹൂർത്തം നോക്കേണ്ടതില്ല. മൂന്നാമതായി അക്ഷരമെഴുത്താണ്. അതെഴുതുന്നതാകട്ടെ അരിയിലും. ഭാരതത്തില് എല്ലാം ഈശ്വരീയമാണ്. അറിവ് ആര്ജിക്കുന്നതും ഈശ്വരീയം തന്നെ. അതിന്റെ ഉത്തമ ഉദാഹരണമാണ് അരിയിലെഴുത്ത്. പുഴുങ്ങി ഉണക്കാത്ത അരിയിൽ കുട്ടിയുടെ ചൂണ്ടുവിരൽ കൊണ്ട് (വ്യാഴത്തെയാണ് ചൂണ്ടുവിരൽ പ്രതിനിധീകരിക്കുന്നത്) അക്ഷരം എഴുതിക്കേണ്ടത്. സരസ്വതി അക്ഷരമാലയാണെങ്കില് അത് ആദ്യം എഴുതിപ്പഠിക്കുന്നത് അരിയിലാണല്ലോ. അരി അന്നമാണ്. അന്നം ബ്രഹ്മമാണെന്ന് (അന്നം വൈ ബ്രഹ്മ) ഉപനിഷത്തുകളില് കാണാം.ഓരോ അക്ഷരവും കുട്ടിയെക്കൊണ്ടു പറയിച്ച് എഴുതിക്കുന്നത് ആരാണോ അവർ വേണം അക്ഷരം മായ്ക്കുവാൻ. കുട്ടിയെക്കൊണ്ട് അതു ചെയ്യിക്കരുത്. ഹരിഃ ശ്രീഃ ഗണപതയേ നമഃ എന്നു വേണം എഴുതിക്കുവാൻ. ‘ഗണപതായേ’ എന്നു ‘ത’ യ്ക്കു ദീർഘം കൊടുത്ത് എഴുതിക്കരുത്. അടുത്ത ദിവസം വീട്ടിൽത്തന്നെ രക്ഷിതാക്കൾ കുട്ടിയെക്കൊണ്ട് എഴുതിക്കണം. അതും അരിയിൽത്തന്നെ വേണം. വ്യക്തിത്വം നേടാന് വിദ്യാഭ്യാസത്തോടൊപ്പം മധുരമായ വാക്കും നോക്കും കലര്ന്ന സംസ്‌കാരം വേണം. സുവര്ണപൂരിതമായ, മൂല്യമേറിയ വാഗ്‌വൈഭവം വേണം. അങ്ങനെ വ്യക്തി സുവര്_ണശോഭിതനായി സമൂഹത്തില്പ്രശോഭിക്കും. ഇതാണ് എഴുത്തിനിരുത്തുമ്പോള്നമുക്കുണ്ടാകേണ്ട കാഴ്ചപാട് . ഈ പവിത്രമായ കര്മ്മത്തിലൂടെ ധാര്മ്മികതയും പരമ്പരാഗതമായി ആചരിച്ചുവരുന്ന സംസ്‌കാരവുമാണ് പുതുതലമുറയിലേക്കു പകര്ന്നുകിട്ടുക.


Be safe, We safe ക്യാമ്പയിന് തുടക്കമായി

സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിൻ്റെയും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൻ്റെയും ആഭിമുഖ്യത്തിൽ ബീ സേഫ്, വീ സേഫ് #BeSafeWeSafe ക്യാമ്പയിന് തുടക്കമായി. ദേശീയ സൈബർ സുരക്ഷാ മാസ ആഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പയിൻ.സൈബർ സുരക്ഷ ദൈനംദിന ജീവിതത്തിലെ പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും ഓൺലൈൻ ഇടപെടലുകളിലൂടെയും ഹാക്കിംഗും ഡാറ്റ മോഷണവും വ്യാപകമായ ഈ കാലഘട്ടത്തിൽ, ദൈനംദിന ജീവിതത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം എല്ലാവരും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.ഡിജിറ്റൽ ശുചിത്വത്തെക്കുറിച്ചും സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും അവബോധം വളർത്തുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ദ്രുതഗതിയിലുള്ള വികാസവും അവയ്ക്കൊപ്പമെത്തുന്ന വലിയ വെല്ലുവിളികളും തിരിച്ചറിയുമ്പോൾ, സുരക്ഷിതമായ ഓൺലൈൻ ഇടപെടൽ ഉറപ്പാക്കേണ്ടത് എന്നത്തേക്കാളും നിർണായകമാണ്.വർക്ക്ഷോപ്പുകൾ, ഇൻ്ററാക്ടീവ് സെഷനുകൾ, റോൾ പ്ലേയിംഗ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ BeSafe: WeSafe കാമ്പെയ്ൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് പതിനായിരത്തിലധികം വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കാനാണ് ഈ ക്യാമ്പെയ്ൻ ലക്ഷ്യമിടുന്നത്.ജീവിതത്തിന്റെ എല്ലാ മേഖലകളിലും സൈബർ സുരക്ഷ പരിശീലിക്കാനും കൂടുതൽ സൈബർ ബോധമുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കാനും സമയമായിരിക്കുകയാണ്.


ടാറ്റാക്ക് കണ്ണീർ നനവുള്ള ടാറ്റ

ഇന്ത്യൻ വ്യവസായിക ചരിത്രത്തിനൊപ്പം എഴുതിച്ചേർത്ത നാമം രാത്തൻ ടാറ്റ ആ​ഗോളതലത്തിൽ വളർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. വിശാലമായ ചക്രവാളങ്ങളിലേക്കു പറക്കാൻ ടാറ്റയെ പ്രാപ്തമാക്കിയ സാക്ഷാൽ ജെ.ആർ.ഡി.ടാറ്റ നടത്തിയ ഏറ്റവും മികച്ച നിക്ഷേപം ഏതായിരുന്നെന്നു ചോദിച്ചാൽ ആ കമ്പനിയുടെ ചരിത്രം അറിയുന്ന ആർക്കും പറയാൻ ഒറ്റ ഉത്തരമേ ഉണ്ടാകൂ: രത്തൻ നവൽ ടാറ്റ. 1991ൽ അദ്ദേഹം രത്തനെ പിൻഗാമിയായി പ്രഖ്യാപിച്ചുടാറ്റയുടെ വളർച്ചയുടെ പിന്നിൽ അടിപതറാതെ വീഴ്ചകളെ ചവിട്ടുപടികളാക്കി ഉയരങ്ങളിലേക്ക് നടന്നുകയറിയ നവഭാരത ശില്പി രത്തൻ ടാറ്റയും. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ അന്തർദേശീയ തലത്തിൽ വളർന്നുപന്തലിച്ച ടാറ്റ എന്ന കുടക്കീഴിൽ ഉയർന്നുവന്നത് നിരവധി ബിസിനസ് സ്ഥാപനങ്ങളും.ടാറ്റയെ ഇന്ത്യയുടെ മുക്കിലും മൂലയിലും നിറഞ്ഞു നിൽക്കുന്ന, 6 ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമുള്ള സാമ്രാജ്യമായി പടുത്തുയർത്തിയിട്ടാണ് രത്തൻ ടാറ്റയുടെ മടക്കം. രത്തൻ വിടപറയുമ്പോൾ ടാറ്റ ഇവിടെത്തന്നെയുണ്ട്, തൂണിലും തുരുമ്പിലും. ഉപ്പിലും ഉരുക്കിലും, കാറിലും ട്രക്കിലും...! പഴയ ബോംബെയുടെ നടുവിൽ, ഒരു കൂറ്റൻ ബംഗ്ലാവിലാണ് രത്തൻ മുത്തശ്ശിയോടൊപ്പം കുട്ടിക്കാലത്തു കഴിഞ്ഞത്. ആ വീടിന്റെ ചില ഭാഗങ്ങളാണ് പിന്നീടു വിഖ്യാതമായ സ്റ്റെർലിങ് സിനിമയും ഡോയിഷ് ബാങ്കുമായി മാറിയത്.1991 മുതൽ 2012 വരെയുള്ള 21 വർഷത്തെ ചെയർമാനും ചീഫ് എക്‌സിക്യുട്ടീവിനുമിടയിൽ ടാറ്റ ഗ്രൂപ്പിന്റെ ലാഭം 50 മടങ്ങ് വർദ്ധിപ്പിക്കുയാണ്ടായി ഇന്ത്യക്കാർക്ക് ടാറ്റയുടെ ഉൽപ്പനങ്ങളും സേവനങ്ങളും വാങ്ങാതെ ദിവസം കഴിയുക എന്നത് മിക്കവാറും അസാധ്യമായിരുന്നു. അവർ ടാറ്റ ചായ കുടിക്കാൻ ഉണർന്നു, ടാറ്റ ഫോട്ടോണിനൊപ്പം ഇന്റർനെറ്റ്‌ സർഫ് ചെയ്തു, ടെലിവിഷനിൽ ടാറ്റ സ്കൈ പ്രോഗ്രാമുകൾ കണ്ടു, ടാറ്റ ടാക്സികളിൽ കയറി അല്ലെങ്കിൽ സ്വന്തം ടാറ്റ കാറുകൾ ഓടിച്ചു, ടാറ്റ സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച എണ്ണമറ്റ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു.മുംബൈയിൽ കനത്തമഴ പെയ്യുന്നൊരു രാത്രി. രത്തൻ ടാറ്റ ആ കാഴ്ച കണ്ടു: നനഞ്ഞൊലിച്ച് സ്കൂട്ടറിൽ ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന കുടുംബം.മഴതോർന്നെങ്കിലും രത്തന്റെ ഉള്ളിൽ ആ കാഴ്ച തോർന്നില്ല. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയ്ക്ക് ഒരു കാറുണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു. ‘താങ്ങാനാവുന്ന വിലയ്ക്ക് അംബാസഡർ കാറിന്റെ ആധുനിക പതിപ്പ്’ എന്നതായിരുന്നു ഉത്തരം. ആ ആശയമാണ് ഇൻഡിക്കയിലേക്കും പിന്നീട് നാനോയിലേക്കും ടാറ്റയെ എത്തിച്ചത്.രത്തൻ ടാറ്റ അവസാനമായി സോഷ്യൽ മീഡിയയിൽ . മരിക്കുന്നതിന് രണ്ടുദിവസം മുൻപ് രത്തൻ ടാറ്റ പങ്കുവെച്ച കുറിപ്പാണിത്. 'എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി


മീൻ വിറ്റ് കോടികളുടെ ആസ്തിയുള്ള ചേർത്തലക്കാരൻ

മത്തി (ചാള), അയല, വറ്റ, കരിമീന്‍, ചെമ്മീന്‍, കിളിമീന്‍, നെയ്മീന്‍, മോദ , വറ്റ, തത്ത, പാമ്പാട അതിന് നല്ല നെയ്മീൻ കിട്ടുമോ, അതും ഫ്രഷായി? മലയാളികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള മീൻ പ്രേമികൾക്ക് വീട്ടിലേക്ക് ഫ്രഷായി മീനും ഇറച്ചിയും വൃത്തിയാക്കി കിട്ടുകയെന്നത് വലിയൊരാശ്വാസം തന്നെയായിരുന്നു. മീൻ ചന്തയിൽ പോയി മീൻ വാങ്ങി, കഴുകി വൃത്തിയാക്കി വരുമ്പോഴേക്കും മണിക്കൂറുകൾ എടുക്കും. ഈ കഷ്ടപാടു മാറ്റാൻ, . കെമിക്കൽ ചേർക്കാത്ത ഫ്രഷ് മീന്‍ വീട്ടിലേക്കെത്തിക്കാൻ ആലപ്പുഴക്കാരൻ മാത്യു ജോസഫ് വേണ്ടിവന്നു. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ മീൻകാരൻ. അന്ന് നാട്ടിൽ ഒരു കറുത്ത അംബാസിഡർ ഉണ്ടായിരുന്നു. ആ കാറിനുള്ളിലെ ബിസ്നസുകാരനെ കൗതുകത്തോടെ നോക്കി നിന്ന ആ നാലാം ക്ലാസ്സിൽ പഠിക്കുന്ന ബാലൻ മനസ്സിൽ പറഞ്ഞു ഞാനും ഒരിക്കൽ ബിസ്നസ് ക്കാരൻ ആകും.ഇതുപോലെ ഒരുദിവസം കാറിൽ ഞാനും ഗമയോടെ മിന്നിച്ചു പോകും. ഇന്ന് രാവിലെ നിങ്ങളുടെ വീട്ടിൽ ആ സ്കൂട്ടറിലും സൈക്കിളും നടന്നും വന്നു മീങ്കച്ചവടം ചെയ്ത ആ ചേട്ടനും ഈ ചേട്ടനും ചെയ്യുന്ന ഒരേ പണിയാണ്. എന്നാൽ ചെയ്യുന്നതിലെ വ്യത്യസ്തത ആണ് അദ്ദേഹത്തെ പറ്റി എഴുതാനുള്ള കാരണം. ചേർത്തലയിൽ പാവപെട്ട കുടുംബത്തിൽ ജനിച്ച പയ്യൻ. കൗമാരം മുതൽ മീനിനെ പ്രണയിച്ചവൻ.ഒരു 24 വയസ്സുകാരൻ മീൻ എക്സ്പോർട്ട് ചെയ്യുന്ന കമ്പനിയിൽ ജോലിക്ക് കയറുന്നു.പണം മാത്രം ഉണ്ടാക്കാൻ അല്ലായിരുന്നു. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന മീൻ വിപണിയെപ്പറ്റി പഠിക്കുവാൻ ആണ് അവിടെ കയറിയത്. കമ്പനി അഞ്ച് മണിക്ക് അടച്ചാലും ഈ പയ്യൻ അവിടെ നിൽക്കും. അവന്റെ ലക്ഷ്യം വേറെ ആയിരുന്നു.ജോലിയില്‍ എല്ലാവരെയും സഹായിച്ചും മത്സ്യ സംസ്കരണത്തിന്‍റെ ഓരോ ഘട്ടവും അടുത്തറിഞ്ഞും കുറഞ്ഞകാലം കൊണ്ടുതന്നെ ആ ഇരുപതുകാരന്‍ കമ്പനിയുടെ പ്രിയപ്പെട്ടവനായി. ഒരു ദിവസം കമ്പനിയുടെ എംഡി മാത്യുവിനെ വിളിച്ചു.ഈ വ്യവസായത്തെ കൂടുതല്‍ അടുത്തറിയാന്‍ താല്‍പര്യമുളള അങ്ങയെ ഞങ്ങള്‍ പര്‍ച്ചേസിലേക്ക് മാറ്റുവാൻ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞതുപോലെ കമ്പനിയുടെ അസിസ്റ്റന്‍റ് മാനേജര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മാത്യു മത്സ്യത്തിന്‍റെ ഗുണമേന്മ പരിശോധിക്കുന്നതിനും വാങ്ങുന്നതിനുമായി ഇന്ത്യയിലെ കടപ്പുറങ്ങളിലൂടെ യാത്ര ചെയ്തു. ഒരുപാട് വ്യക്തികളുമായി പരിചയപ്പെട്ടു. ഈ യാത്രകളിലൂടെ ലഭിച്ച വലിയ സൗഹൃദ വലയമാണ് പിന്നീട് ബിസിനസില്‍ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം മാത്യുവിനെ തുണച്ചത്. ഇന്ത്യയിലെ വിവിധ മത്സ്യ സംസ്കരണ ഫാക്ടറികള്‍ സന്ദര്‍ശിച്ചു, ബിസ്നസ് പഠിച്ചു.അങ്ങനെ പതിനൊന്ന് വര്‍ഷം കോള്ത്തറ എക്സപോര്‍ട്ടേഴ്സ് എന്ന കമ്പനിയില്‍ മാത്യു ജോലി ചെയ്തു.ഇനിയും സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നൊരു ചിന്ത.അരൂരില്‍ കമ്പനികള്‍ക്ക് ഉല്‍പ്പാദനത്തിന് ആവശ്യമായ മീന്‍ വിതരണം ചെയ്യുന്ന ഒരു ചെറുസംരംഭവുമായിട്ടായിരുന്നു മാത്യുവിന്‍റെ ആദ്യ ചുവടുവെയ്പ്പ്. 1997 ലായിരുന്നു ഇത്. എന്നാല്‍, പല കമ്പനികളും പണം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതോടെ മാത്യുവിന്‍റെ സംരംഭം സാമ്പത്തികമായി വിഷമവൃത്തത്തിലായി. തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു അദ്ദേഹം സ്വന്തമായി മത്സ്യം കയറ്റുമതി ചെയ്യുന്ന കമ്പനി തുടങ്ങാന്‍ പദ്ധതിയിട്ടു.അന്നൊക്കെ ശീതീകരിച്ച എന്നാല്‍, അതിന് ആവശ്യമായ ശീതീകരണ സംവിധാനമുളള ഫാക്ടറി പണിയണമെങ്കില്‍ അക്കാലത്ത് അഞ്ച് കോടി രൂപയെങ്കിലും വേണ്ടി വരുമായിരുന്നു. ആ ചെലവ് താങ്ങില്ലായിരുന്നു. അതുകൊണ്ട് ആ പദ്ധതി ഉപേക്ഷിച്ചു.പച്ചമീനിന് ദുബായിയില്‍ നല്ല ആവശ്യകതയുണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞു.1998 ല്‍ മാത്യു ആദ്യമായി ദുബായിലേക്ക് വച്ചുപിടിച്ചു. അതൊരു വഴിത്തിരിവായി. 50 ഓളം രാജ്യങ്ങളില്‍ നിന്ന് പച്ച മത്സ്യം ദുബായ് മാര്‍ക്കറ്റില്‍ എത്തുന്നതും അത് വാങ്ങാനായി മാത്രം നിരവധി ആവശ്യക്കാരുളളതായും മനസ്സിലായി. രണ്ടാഴ്ച ദുബായിയില്‍ തന്നെ നിന്നു, സുഹൃത്തുക്കളുടെ സഹായത്തോടെ കച്ചകടക്കാരെയും ഇറക്കുമതി കമ്പനികളിലെ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ദുബായിയില്‍ നിന്ന് തിരിച്ച് കൊച്ചിയിലേക്ക് വിമാനം കയറിയത് ആ നിര്‍ണായക തീരുമാനമെടുത്തുകൊണ്ടായിരുന്നു. 2000 ത്തില്‍ Atelier Exports എന്ന പേരില്‍ കമ്പനി സ്ഥാപിച്ചു. ആദ്യമായി ദുബായിയിലേക്ക് തന്നെ പച്ചമത്സ്യം കയറ്റുമതി ചെയ്തു. അഞ്ച് വര്‍ഷം കൊണ്ട് ഗള്‍ഫ് മേഖലയില്‍ മുഴുവന്‍ മാത്യുവിന്‍റെ കമ്പനിക്ക് സ്വാധീനം വര്‍ധിച്ചു. 2008 ല്‍ ലോകത്തെ പിടികൂടിയ സാമ്പത്തിക മാന്ദ്യം തടസ്സം സൃഷ്ടിച്ചു. 2011 ആയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ദുബായ് അടക്കമുളള നഗരങ്ങളിലേക്കുളള കയറ്റുമതി വന്‍ നഷ്ടം മാത്യുവിന് സമ്മാനിച്ചുഎല്ലാം തകർന്ന സമയം, എല്ലാം വിറ്റ് പറക്കി നഷ്ടങ്ങൾ നികത്തി. നേടിയതെല്ലാം വിറ്റു . വീടും , വണ്ടിയും , ലോറിയും എല്ലാം.ഒരു ദിവസം അത്താഴം കഴിച്ചുകൊണ്ടിരിക്കെ തന്റെ ഭാര്യ പറഞ്ഞ വാക്കുകളാണ് എനിക്ക് പുതിയ ജീവിതം സമ്മാനിച്ചതെന്ന് മാത്യു പറയുന്നു. 'ഈ വിലകുറയുന്ന രാജ്യത്തേക്ക് എന്തിനാണ് ഇച്ചായാ കയറ്റിവിടുന്നത്, ഇവിടെ വില കുറയുന്നില്ലല്ലോ നമുക്ക് ഇവിടെ വിറ്റാല്‍ പോരെ'. അവിടെ നിന്നാണ് ഫ്രഷ് ടു ഹോമിന്‍റെ ആദ്യ രൂപമായ സീ ടു ഹോമിന് 2012 ല്‍ മാത്യു തുടക്കം കുറിക്കുന്നത്. പനങ്ങാട് ഫിഷറീസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെയും സുഹൃത്തിന്‍റെ സോഫ്റ്റ്‍വെയര്‍ കമ്പനിയിലെ ടെക്നീഷ്യന്മാരുടെയും സഹായത്തോടെയായിരുന്നു സീ ടു ഹോമെന്ന വെബ്സൈറ്റ് പറക്കുന്നത്. സൈറ്റിന് അധികം പരസ്യമൊന്നും മാത്യു നല്‍കിയില്ല, എന്നാല്‍, കുറച്ചുകാലം കൊണ്ടുതന്നെ സംഭവം 'ക്ലിക്കായി'. അതോടെ സേവനം കേരളത്തിന് പുറത്ത് ബാംഗ്ലൂരേക്കും ദില്ലിയിലേക്കും വ്യാപിപ്പിച്ചു. ദിവസേന ഏതാണ് 500 കൂടുതല്‍ ആളുകള്‍ വെബ്സൈറ്റ് വഴി മീന്‍ വാങ്ങാന്‍ തുടങ്ങി.ദില്ലിയില്‍ നിന്ന് മാത്യുവിന്‍റെ വിജയകഥ കേട്ടറിഞ്ഞ് ഫോബ്സ് മാഗസിന്‍ പ്രതിനിധികള്‍ കൊച്ചിയില്‍ എത്തി. മാത്യുവിനെക്കുറിച്ച് അവര്‍ ലേഖനം തയ്യാറാക്കി. അവര്‍ പ്രസിദ്ധീകരിച്ച ലേഖനം രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതോടെ സീ ടു ഹോമിന്‍റെ വെബ്സൈറ്റില്‍ മീന്‍ വാങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടി. ശരിക്കും മാത്യുവിനെ മറ്റൊരു വലിയ പ്രതിസന്ധിയെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു...ഒരു ദിവസം ഉച്ചയോടെ വെബ്സൈറ്റില്‍ ഉപഭോക്താക്കളുടെ എണ്ണം 1,000 ത്തിന് മുകളിലേക്ക് കയറി, സൈറ്റ് പൊളിഞ്ഞു !. മാത്യു വിഷമവൃത്തത്തിലായി... ടെക്നിക്കല്‍ സപ്പോള്‍ട്ട് ടീമുകളെ സമീപിച്ചെങ്കിലും സെര്‍വറിന്‍റെ ശേഷി കൂട്ടണമെന്ന ഉപദേശമാണ് ലഭിച്ചത്. അതിനുളള പണം ചെലവഴിക്കാന്‍ ഫെഡറല്‍ ബാങ്കും തയ്യാറായി. എന്നാല്‍, തല്‍ക്കാലത്തേക്ക് സേവനം അടച്ചുപൂട്ടാനായിരുന്നു മാത്യുവിന്‍റെ തീരുമാനം!. ഈ ആശങ്കയുടെ ഘട്ടത്തിലാണ് ഷാന്‍ കടവിലിന്‍റെ രംഗപ്രവേശം. ഒരു പ്രമുഖ ഗെയിമിങ് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗം സിഇഒയായി ജോലി ചെയ്യുകയായിരുന്ന ഷാന്‍ മാത്യു സഹായിക്കാമെന്ന് ഏറ്റു. 2014 ല്‍ തുടങ്ങിയ ഈ സൗഹൃദമാണ് ഫ്രഷ് ടു ഹോമിനെ ഇന്ന് കാണുന്ന ശക്തമായ കമ്പനിയാക്കി മാറ്റിയത്. ആ സൗഹൃദത്തെക്കുറിച്ച് മാത്യു പറയുന്നത് ഇപ്രകാരമാണ്. 'കോര്‍പ്പറേറ്റും മാര്‍ക്കറ്റും കണ്ടുമുട്ടി !'. ഇരുവരുടെയും സൗഹൃദത്തിന്‍റെ ഉല്‍പ്പന്നമായിരുന്നു 2015 ല്‍ ആരംഭിച്ച ഫ്രഷ് ടു ഹോം !. ഇന്ന് കമ്പനിയുടെ വിറ്റുവരവ് കോടികളാണ്.പ്രിയപ്പെട്ടവരെ ചെറിയ തുടക്കങ്ങൾ ആണ് വലിയതാവുന്നത്. പല ഘട്ടങ്ങളിലും തോൽവികൾ നേരിടാം . നമ്മൾ അടിക്കുന്ന എല്ലാ ബോളും ഗോൾ പോസ്റ്റിൽ കയറില്ല. അവിടെ മനസ്സ് മടിക്കാതെ മുന്നോട്ട് പോകുക എന്നുളളതാണ്. നാം എന്ത് ചെയ്യുന്നു എന്നുള്ളതല്ല എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം.പ്രിയപ്പെട്ടവരെ ഇന്ത്യിലെ ലോക്കൽ മീൻ ചന്ത എന്ന് പറയുന്നത്50 ബില്യൺ ഡോളർ ബിസ്നസ് സാമ്രാജ്യമാണ് അത് ഹോളിവുഡ് സിനിമക്കളേക്കാൾ വലുതാണ്.മാത്യൂ നമുക്ക് ഒരു മോട്ടിവേഷൻ ആണ്. വൻ തകർച്ചയിലും മുന്നോട്ടുപോകുവാൻ ഉള്ള ധൈര്യം തരുന്നതാണ്. നിങ്ങളുടെ സഹോദരൻജെറി പൂവക്കാല



ഓടിക്കോ...! ഹൃദ്രോഗം വരുന്നുണ്ടൈ

ചെറു പ്രായത്തിൽ ഹൃദ്രോഗം  കൂടുന്നു എന്നുള്ളത് വാസ്തവംആ മൊബൈലും ലാപ്ടോപ്പും താഴെ വെച്ച് ഇറങ്ങി ഓടുന്നതാണ് നല്ലത് .ഇല്ലെങ്കിൽ ഹൃദ്രോഗം വരും ഉറപ്പാണ് .എല്ലാരും കൂടി ആ കോവിഡ് വാക്സിൻ്റെ  തലയിൽ കൊണ്ടുവച്ചു. കഷ്ടമാണ്!! ദശലക്ഷക്കണക്കിനാ ൾക്കാരുടെ ജീവൻ രക്ഷിച്ച വാക്സിനാണ്. അവനാണ് ഈ ഹൃദ്രോഗമൊക്കെയു ണ്ടാക്കുന്നതെന്നാണ് ചിലരുടെ വിദഗ്ധമതം .ഇതിനൊക്കെ  വാക്സിൻ അല്ലേയല്ല കാരണം .മറിച്ച് ലാപ്ടോപ്പിൽ നിന്നും മൊബൈലിൽ നിന്നും കണ്ണെടുക്കാതെ ശരീരം അനങ്ങാതെ അങ്ങനെയങ്ങ് കുത്തിയിരിക്കുന്നതാണ് കാരണങ്ങളിൽ ഒന്ന് .ശരീരം ഒട്ടും തന്നെ അനങ്ങില്ല ,അനക്കില്ല !ഏതാണ്ട്  പ്രീ സ്കൂൾ മുതൽ അങ്ങനെ തന്നെ ടീനേജിൽ എത്തിയാൽ പിന്നെ പറയുകയും വേണ്ട .ആഹാരമൊ? കെങ്കെമവുംഎന്തും തിന്നും! ഏതും തിന്നും !വണ്ണം കൂടിയാൽ അച്ഛന് വണ്ണമുണ്ട് ,അപ്പുപ്പന്റെ വണ്ണമുണ്ട് എനിക്ക് തൈറോയ്ഡുണ്ട് അങ്ങനെ 100 എസ്ക്യൂസുകൾ പറഞ്ഞ് ,ഒളിച്ചുവച്ച ചിപ്സിൽ നിന്നും ഒരു പിടി അകത്താക്കുകയും ചെയ്യും.പൊണ്ണ തടി ഉണ്ടാക്കുന്ന സർവ്വതും ഫുൾടൈം സ്റ്റോക്കിൽ. പഠിക്കാനൊ ജോലിക്കൊ പോയാൽ ലോകത്തുള്ള സ്ട്രെസ്സുകളും  തലയിൽ !സമ്പാദിച്ചു കൂട്ടുവാനുള്ള ബന്ധപ്പാടിലാണ് സർവ്വരും !പണത്തിന്മേൽ പരുന്തും പറക്കില്ല എന്നാണ് ചൊല്ല്. പക്ഷേ ഇങ്ങനെ പോയാൽ ചുറ്റിലും കഴുകനൻ  പറക്കും . കൂടെ കാലനും.എട്ടു മണിക്കൂർ ഉറങ്ങാനോ, എട്ട് ഗ്ലാസ് വെള്ളം കുടിക്കാനോ, മാനസിക ശാരീരിക ഉല്ലാസം കിട്ടുന്ന വ്യായാമങ്ങളിൽ ഏർപ്പെടാനോ സമയമില്ല തന്നെ. വീക്കെന്റിൽ പബിലൊ ബാറിലോ പോയി രണ്ടെണ്ണം .അതാണ് റിലാക്സേഷൻ എന്നാണ് വിചാരം !പുകവലി മാത്രമല്ല അത്യാവശ്യം എന്തും  പറ്റുമെങ്കിൽ ഉപയോഗിക്കും പാരമ്പര്യ ഘടകമില്ലെങ്കിലും ഡയബറ്റിസോ ഹൈപ്പർ ടെൻഷനോ ഇല്ലെങ്കിലും ഇതൊക്കെ മതി ഹൃദ്രോഗം ഉണ്ടാക്കാൻ .ഇറങ്ങി ഓടുന്നതാണ് നല്ലത്,എല്ലാ ദിവസവും .ഓടിയില്ലെങ്കിൽ, നടക്കുക  ദിവസവും 30 മിനിറ്റ് ആഹാരം ശത്രുവാണെന്ന് ന്യൂ നോർമൽ മറക്കാതെ ഓർത്തുവയ്ക്കണം.സെപ്റ്റംബർ 29 വേൾഡ് ഹാർട്ട്  ഡെ ഡോ.സുൽഫി നൂഹു


ശ്രദ്ധിക്കൂ ! ഒക്ടോബറിൽ വെള്ളിക്കെട്ടെൻ്റെ കടിയേൽക്കാതെ

സംസ്ഥാനത്ത് ഈ വർഷം ആഗസ്റ്റ് 31 വരെ എട്ട് മാസത്തിനിടെ പാമ്പുകടിയേറ്റ് മരണപ്പെട്ടത് 8 പേരാണ്. എന്നാൽ 2024 സെപ്റ്റംബറിൽ മാത്രം 6 പേർ ഇതുവരെ പാമ്പുകടിയേറ്റ് മരിച്ചു. പാമ്പുകടിയേറ്റത് മരണത്തിൽ കലാശിക്കാൻ കാരണമെന്താണ്?ചികിത്സ ലഭ്യമാക്കാൻ വൈകിച്ചതും, തെറ്റായ ചികിത്സയ്ക്കായി വിലപ്പെട്ട സമയം പാഴാക്കിയതും തന്നെയാണ് മരണകാരണം. വരുന്ന ആഴ്ചകളിലും മാസങ്ങളിലും പാമ്പുകടിയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്.പൊതുവെ ഒക്ടോബർ ആരംഭത്തോടെ വെള്ളിക്കെട്ടൻമാരുടെ പ്രജനനകാലം തുടങ്ങുകയായി. സ്വതവേ നമ്മുടെ കണ്ണിൽ പെടാതെ നമുക്കിടയിൽ കഴിഞ്ഞു കൂടുന്ന വെള്ളിക്കെട്ടൻമാർ, പ്രജനനകാലത്ത് മാത്രം അധികമായി പുറത്ത് കാണപ്പെടാറുണ്ട്. പെൺപാമ്പുകളുടെ ഫിറോമോണുകൾ സെൻസ് ചെയ്ത് അവയുടെ അടുത്തേക്ക് പലയിടങ്ങളിൽ നിന്ന് ആൺപാമ്പുകൾ ഇഴഞ്ഞെത്തുന്നു. ഈ അന്വേഷണയാത്രയിൽ അവ കൂടുതൽ സമയവും ഒളിയിടങ്ങൾക്ക് പുറത്തായിരിക്കും. ആൺപോരുകൾ നടക്കുന്നതിനാലും ഇണചേരൽ മൂഡിലായതിനാലും, പൊതുവെ മനുഷ്യരെ കണ്ടാൽ ഒഴിഞ്ഞുമാറുന്ന അവ ഇണചേരൽ കാലത്ത് മനുഷ്യരെ കണ്ടാലും ഇഴഞ്ഞ് മാറാതെ തിരിഞ്ഞ് കടിക്കാനുള്ള സാധ്യതയുണ്ട്. ഈ ആഴ്ചകളിൽ പകൽസമയങ്ങളിൽ പോലും അവയെ ഒറ്റയ്ക്കും, ജോഡികളായും, യുദ്ധത്തിലേർപ്പെട്ടും കാണാൻ കഴിയും. ഒന്നിനെ കണ്ട പരിസരത്ത് ഒന്നിലധികം പാമ്പുകളുണ്ടാകാനും സാധ്യതയുണ്ട്, അതും ശ്രദ്ധിക്കണം.വെള്ളിക്കെട്ടൻമാരുടെ പ്രജനന കാലത്തെ തുടർന്ന് മൂർഖൻ, അണലി(ചേനത്തണ്ടൻ) മുതലായ വിഷപ്പാമ്പുകളുടെയും, വിഷമില്ലാത്ത പലയിനം പാമ്പകളുടെയും ഇണചേരലും പ്രജനനവും നടക്കും. ഫെബ്രുവരി-മാർച്ച് വരെ ഇത് നീളും. പിന്നെ പലയിനം നവജാതരായ കുഞ്ഞുങ്ങളെ കണ്ടു തുടങ്ങും.പാമ്പുകളെ റെസ്ക്യൂ ചെയ്യുന്നവർക്ക് ഇക്കാലം വലിയ തിരക്കായിരിക്കും. പകലും രാത്രിയും അനവധി കോളുകൾ ലഭിക്കും. സ്വതവേ ശാന്തരായ ഇനങ്ങൾ പോലും ഇണചേരൽ കാലത്ത് വളരെ aggressive ആയി പെരുമാറും. അതിനാൽ റെസ്ക്യൂവർമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രികളിലും ഇക്കാലത്ത് പ്രത്യേക കരുതലുണ്ടാകണം. ആരോഗ്യപ്രവർത്തകരുടെ ലഭ്യതയും ഇത്തരം സാഹചര്യത്തിൽ പ്രധാനമാണ്. പാമ്പുകടിയേറ്റതായി സംശയം ഉണ്ടായാൽ പോലും ഉടനടി ചികിത്സ തേടുക എന്നത് വളരെ പ്രധാനമാണ്.


മഹാരാജാസ് രാജ്യത്തെ മികച്ച സർക്കാർ സ്വയംഭരണ കോളേജ്

രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി എറണാകുളം മഹാരാജാസ്‌ കോളേജ്‌. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ കോളേജ്‌ റാങ്കിങ്ങിലാണ് മഹാരാജാസിന്റെ നേട്ടം.കരിക്കുലം, വിദ്യാർഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമവും വികസനവും തുടങ്ങിയ മാനദണ്ഡങ്ങൾ പരി​ഗണിച്ചാണ് നേട്ടം. മഹാരാജാസ്‌ എല്ലാ മേഖലയിലും 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടി. ഹൈദരാബാദ് ​ഗവ. ഡി​ഗ്രി  വിമൻസ്‌ കോളേജിനാണ്‌ ഒന്നാം സ്ഥാനം.സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ്‌ ഒരു സർക്കാർ സ്വയംഭരണ കോളേജ്‌ മികച്ച നേട്ടം സ്വന്തമാക്കിയത്‌.


കുറുപ്പിൻ്റെ വീട്

ഈ ഫോട്ടോയിൽ കാണുന്ന പണിതീരാത്ത വീടിന് ഒരു പ്രത്യേകതയുണ്ട്. ഒരു പക്ഷേ മലയാളികളുള്ളിടത്തോളം മറക്കാനാകാത്ത ഒരു ക്രൈം സ്റ്റോറിയുടെ മൂലകാരണമാണീ വീട്. അതെ, ഇതാണ് സുകുമാര കുറുപ്പിന്റെ വീട്..!! ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനുള്ള പണം കുറുക്കു വഴിയിലൂടെ നേടാനുള്ള തിരക്കഥ നടപ്പിലാക്കിയതോടെയാണ് മലയാളികളുടെ മനസ്സിൽ കുറുപ്പ് കുപ്രസിദ്ധനായത്.സ്വന്തമായി വീടും അത്യാവശ്യം സാമ്പത്തികവുമൊക്കെയുണ്ടായിരുന്ന ഗൾഫുകാരനായിരുന്ന കുറുപ്പ് പുതുതായി വാങ്ങിയ ഈ സ്ഥലത്ത് ഒരു വലിയ വീട് പണിയാനുള്ള ശ്രമത്തിലായിരുന്നു. അന്നത്തെ നിലയിൽ തികച്ചും ആഡംബരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ വീടിന്റെ സ്ട്രകച്ചർ പൂർത്തിയാക്കി ഇലൿട്രിറ്റിക് വർക്കുകൾക്കായി വാൾകട്ടിങ് വരെ ചെയ്തിട്ടതായി കാണം. അപ്പോഴേക്കും സാമ്പത്തിക ഞെരുക്കത്തിലായ കുറുപ്പ്, തന്റെ പേരിൽ ഗൾഫിൽ നിന്നും എടുത്തിരുന്ന ലക്ഷങ്ങളുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടാനായി കരുതിക്കൂട്ടിയ ഒരു കൊലപാതകത്തിലൂടെ 'ആത്മ നാശം' നടപ്പിലാക്കിയ കഥ മലയാളികൾക്ക് മനപ്പാഠമാണ്. 1984 ജനുവരി 22 നു പുലർച്ചെ ഡ്രൈവറടക്കം കത്തിയ നിലയിൽ സുകുമാരക്കുറുപ്പിന്റെ കറുത്ത അംബാസഡർ കാർ മാവേലിക്കര-ചെങ്ങന്നൂർ റോഡിൽ നിന്നും വയലിലേക്ക് ഇറങ്ങിയ നിലയിൽ കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. സുകുമാരക്കുറുപ്പ് മരണപ്പെട്ടു എന്ന് കരുതിയ സംഭവത്തിൽ സംശയം തോന്നിയ ചെങ്ങന്നൂർ DySP ഹരിദാസൻ പോസ്റ്റ് മോർട്ടത്തിന് നൽകിയ അപേക്ഷയിൽ മരിച്ചയാളുടെ പേര് "Said to be Sukumarakurupu" (സുകുമാര കുറുപ്പ് എന്ന് പറയപ്പെടുന്നയാൾ) എന്നെഴുതിയതു മുതൽ നടന്ന നാടകീയ ശാസ്ത്രീയ അന്വേഷണങ്ങളുടെ സംഭ്രമജനകമായ അന്വേഷണകുറിപ്പുകൾ അന്ന് ആ ബോഡി പോസ്റ്റ് മോർട്ടം ചെയ്‌ത ഫോറൻസിക് സർജൻ ഡോക്ടർ ബി.ഉമാദത്തൻ അദ്ദേഹത്തിന്റെ "ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ " എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഇനിയത് #DQSalmaan ന്റെ #kurup സിനിമയായി പുതിയ രൂപത്തിൽ കാണാം. ഏതായാലും 'ഒരു പ്രവാസിയുടെ ദാരുണമായ മരണമെന്നോ അതിലും കടന്നു ഒരു പ്രവാസിയുടെ കൊലപാതകമെന്നോ വിലയിരുത്തി ക്രൈം രേഖകളിൽ ഇടം പിടിക്കുമായിരുന്ന / അവസാനിക്കുമായിരുന്ന ഒരു കേസാണ് അവിശ്വസനീയമായ വഴിത്തിരിവുകളിലേക്കു പൊടുന്നനെ മാറിപ്പോയത്'. പ്രതികൾ പലരും പിടിയിലായെങ്കിലും പ്രധാന ആസൂത്രികൻ കുറുപ്പിനെ മാത്രം കിട്ടിയില്ല.കേസിനു എന്നേക്കാൾ പഴക്കമുണ്ടെങ്കിലും, കുറുപ്പും കൂട്ടരും കൊലപാതക പദ്ധതി ആസൂത്രണം ചെയ്ത ആലപ്പുഴ ദേശീയ പാതയിലെ കൽപകവാടി റിസോർട്ട് , ഫിലിം റിപ്രസന്റെറ്റ്റീവ് ചാക്കൊ ദുർമരണമെന്ന തന്റെ വിധിയിലേക്ക് കാത്തു നിന്ന കരുവാറ്റ ദേശീയ പാത, കാറടക്കം ചാക്കോയെ കത്തിച്ച മാവേലിക്കര-ചെങ്ങന്നൂർ റോഡിൽ കൊല്ലകടവ് പാലത്തിന് സമീപമുള്ള കുന്നം വയൽ പ്രദേശം, കൃത്യത്തിന് ശേഷം കുറുപ്പ് മരിച്ചെന്ന് പറഞ്ഞു ഡ്രൈവർ പൊന്നപ്പൻ കുറുപ്പിന്റെ ഭാര്യക്ക് ടെലിഗ്രാം ചെയ്‌ത ആലപ്പുഴ ഇരുമ്പ് പാലം പോസ്റ്റ് ഓഫിസ് , ഒടുവിൽ കുറുപ്പ് താമസിച്ചു എന്ന് പോലീസ് പറയുന്ന ആലുവ റെയിൽവേ സ്റ്റേഷന് മുൻപിലെ അലങ്കാർ ഹോട്ടൽ തുടങ്ങി ആ കേസ് നടന്ന പല സ്ഥലങ്ങളും എനിക്ക് പരിചിതമായ ഇടങ്ങളായതുകൊണ്ട് പലരും പൊതുവേ കരുതും പോലെ 'എവിടയോ പണ്ട് നടന്ന ഒരു കഥയായല്ല' മറിച്ചു എന്റെയടുത്ത് നടന്ന ഒരു സംഭവമായാണ് തോന്നാറ്..!!ചാക്കോ കൊല്ലപ്പെടുമ്പോൾ 6 മാസം ഗർഭിണിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ശാന്തമ്മ. ക്രൈമിനു സഹായിയായ കുറുപ്പിന്റെ സുഹൃത്ത് ഷാഹുവിനെ മാപ്പ് സാക്ഷിയാക്കി നടന്ന അന്വേഷണത്തിൽ കൊലപാതകം നേരിട്ട് നടത്തി എന്ന കുറ്റത്തിന് കുറുപ്പിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്‌കരപിള്ളയേയും കൂട്ടുനിന്നതിനു ഡ്രൈവർ പൊന്നപ്പനേയും ജീവപര്യന്തം ശിക്ഷിച്ചു. പന്ത്രണ്ടു വർഷത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ ഭാസ്‌കരപിള്ള പിന്നീട് മരണപ്പെട്ടു. പൊന്നപ്പൻ ആത്മത്യ ചെയ്തു. കേസിൽ പെട്ട് ജീവിതം തീർന്നു പോയെങ്കിലും മരിയ്‌ക്കും മുൻപ് ഭാസ്‌കരപിള്ള മറ്റൊന്നിനും കൂടി സാക്ഷിയായി... കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യ ശാന്തമ്മ തന്റെ ഭർത്താവിന്റെ കൊലപാതകിയായ ഭാസ്‌കരപിള്ളയെ ചെന്ന് കണ്ടു കുറുപ്പുൾപ്പെടെ കേസിൽഉൾപ്പെട്ട എല്ലാവർക്കും മാപ്പ് നൽകുന്നതായി പറഞ്ഞു..!! പക്വതയില്ലാത്ത തന്റെ പ്രായത്തിൽ വരുംവരായ്കകൾ അറിയാതെ ചെയ്ത ഒരു അപരാധമായിരുന്നു അതെന്ന് അന്ന് മുഴുമിക്കാനാകാത്ത വാക്കുകളിലൂടെ ഭാസ്കരപിള്ള അവരോട് പറഞ്ഞത്രെ.. ഇരയുടെ മാപ്പ് എന്ന കൊടിയ ശിക്ഷ ഒരു പക്ഷെ ആ പ്രായത്തിൽ അയാൾ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല..37 വർഷങ്ങൾക്ക് ശേഷവും സുകുമാര കുറുപ്പിനോളം കുപ്രസിദ്ധനായ മറ്റൊരു കുറ്റവാളി മലയാളികൾക്കിടയിലുണ്ടോ എന്ന് സംശയമുണ്ട്. അന്ന് തന്നെ ഹൃദ്രോഗ ബാധിതനായിരുന്ന അയാൾ ഇപ്പോഴും ജീവിചിരിപ്പുണ്ടോ എന്നറിയില്ല. കുറുപ്പിനെ തപ്പി പോലീസ് പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ട്. ഒരു പക്ഷേ കേരള പോലീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രാവലിംഗ് എക്സ്പെൻസ് വേണ്ടി വന്ന അവസാനിക്കാത്ത കേസാണ് ഇതെന്ന് ഒരു പോലീസ് മേധാവി പറയുന്നത് മുൻപ് കേട്ടിരുന്നു. എന്നെങ്കിലും കുറുപ്പ് വീട്ടിൽ വരുമെന്ന് കരുതി ഏതാണ്ട് 8 വർഷത്തോളം സുകുമാര കുറുപ്പിന്റെ വീടിനു സമീപം മറ്റൊരു വീടിന്റെ മുകളിൽ രണ്ടു പോലീസുകാരെ താമസിപ്പിച്ചിരുന്നതായി SP ജോർജ്ജ് ജോസഫ് വെളുപ്പെടിത്തിയിട്ടുണ്ട്. കുറുപ്പിനെ കണ്ടു എന്ന് പറഞ്ഞു ഭൂലോകത്ത് പലയിടത്തുമുള്ള മലയാളികൾ കേരളാ പോലീസിനെ പലവട്ടം വട്ടം ചുറ്റിച്ചിട്ടുണ്ട്. 1990 ൽ സുകുമാരകുറുപ്പിന്റെ അയൽവാസിയായിരുന്ന ഒരു നേഴ്‌സ് ബീഹാറിലെ ധൻബാദ് ജില്ലാ ഹോസ്പിറ്റലിൽ വെച്ച് കുറുപ്പിനെ കണ്ടു തിരിച്ചറിഞ്ഞു എന്ന് പോലീസ് പറയുന്നതാണ് അൽപമെങ്കിലും വിശ്വസനീയമായ വിവരം. കാഷായ വസ്ത്രധാരിയായിരുന്ന അയാൾ ഹൃദ്രോഗം മൂലം അവിടെ അഡ്‌മിറ്റായിരുന്നു. ജോഷി എന്നപേരിൽ അവിടെ ചികിത്സയ്ക്ക് വന്ന അയാൾ അവിടെ നിന്നും ചികിത്സാരേഖകൾ അടക്കം വാങ്ങി ഇടയ്ക്ക് മുങ്ങുകയായിരുന്നു..! തുടർന്ന് നടന്ന അന്വേഷണത്തിൽ പല സംസ്ഥാനങ്ങളിലേയും റയിൽവേ സ്റ്റേഷൻ തൊട്ടടുത്തുള്ള, ഐസിയു സംവിധാനമുള്ള ജില്ലാ ഹോസ്പിറ്റലുകളിൽ ഇതേ പേരിൽ ഇതേ ലക്ഷണങ്ങളോടെ ഒരു മലയാളി ചികിത്സക്ക് ചെന്നിരുന്നതായി കണ്ടെത്തി. അയാൾ തീരെ അവശനായിരുന്നു. അധികം ജീവിക്കാൻ സാധ്യതയില്ല എന്ന് ചികിൽസിച്ച ഡോക്ടർ പോലീസിനോട് പറഞ്ഞു. തെളിവ് കൊണ്ട് തിരിച്ചറിഞ്ഞില്ല എങ്കിലും കുറുപ്പിന്റെ ബ്രില്യൻസിന്റെ സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ട് അതയാൾ തന്നെയാകാമെന്ന് പോലീസ് വിശ്വസിക്കുന്നു. അപ്പോഴേക്കും പരമ ദരിദ്രനായിരുന്ന അയാൾ വഴിയിലെവിടെയെങ്കിലും കിടന്ന് അവസാനിച്ചിട്ടുണ്ടാകാം എന്നാണ് കേരളാ പോലീസ് കരുതുന്നത്.അത്യാവശ്യം സാമ്പത്തിക ഭദ്രതയിൽ സമൂഹത്തിൽ ജീവിച്ചിരുന്ന കുറുപ്പിന്റെ അത്യാഗ്രഹം മൂലം അയാൾക്കും കൂട്ടർക്കും സംഭവിച്ച ദുര്യോഗങ്ങളുടെ ഒരു സ്‌മരകമായി ഈ വീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനടുത്തായി ഇങ്ങനെ നിൽക്കുകയാണ്. സർക്കാർ ഇപ്പോൾ റെവന്യൂ റിക്കവറി ചെയ്തിരിക്കുന്ന സുകുമാരകുറുപ്പിന്റെ ഈ ആഡംബര സ്വപ്‍ന ഗേഹത്തിൽ ഇന്ന് അയൽക്കാർ ആട് വളർത്തുന്നു..! എല്ലാവർക്കും ഒരു പാഠമായി..എഴുതിയത്: നസീം ഖാൻ.എംഫോട്ടോ: 2019 ൽ എടുത്തത്


ഫ്ലിക്സ് ബസ് ഭാരതത്തിലും

എന്താണ് flixbus ❓2011-ൽ സ്ഥാപിതമായ FlixBus, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 40-ലധികം രാജ്യങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇന്റർസിറ്റി ബസ് സർവീസുകൾ വാഗ്ദാനം ചെയ്യുന്നു.ഈ വർഷം ഫെബ്രുവരിയിലാണ് ട്രാവൽ ടെക് കമ്പനി ഇന്ത്യയിൽ പ്രവേശിച്ചത്. ഡൽഹി കേന്ദ്രമാക്കി രാജ്യത്ത് പ്രവർത്തനം ആരംഭിക്കുകയും പ്രധാനപ്പെട്ട നഗരങ്ങൾ ആസ്ഥാനമാക്കി അഞ്ച് പ്രാദേശിക ബസ് കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തു. ഫ്ലിക്സ് ബസ് ഇന്ത്യയിൽ എത്തുമ്പോൾ2011 ൽ ജർമ്മനിയിൽ സ്ഥാപിക്കപ്പെട്ട ഒരു പാസഞ്ചർ ബസ് ശൃംഖലയാണ് ഫ്ലിക്സ് ബസ്. അഞ്ഞൂറും ആയിരവും കിലോമീറ്റർ അകലെയുള്ള നഗരങ്ങളിലേക്ക് സുഖപ്രദമായി യാത്ര ചെയ്യാവുന്ന ബസുകൾ. വിമാന സർവീസുകൾ പോലെ ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാം, ബസുകൾ തത്സമയം ട്രാക്ക് ചെയ്യാം. മുൻ‌കൂർ ബുക്ക് ചെയ്താൽ ചാർജ്ജ് വളരെ കുറവ്, ഇതൊക്കെയാണ് ഫ്ലിക്സ് ബസിന്റെ രീതി. ജർമ്മനിയിൽ വളരെ പെട്ടെന്ന് ഇവർ മാർക്കറ്റ് ഉണ്ടാക്കി.വർഷത്തിൽ എട്ടു കോടി യാത്രക്കാരും പതിനാറായിരം കോടി രൂപയുടെ വരുമാനവും ഉണ്ട്.യൂറോപ്പിൽ നഗരത്തിനുള്ളിൽ ബസും ട്രാമും അടുത്ത നഗരത്തിലേക്ക് ട്രെയിൻ, അങ്ങനെ ആയിരുന്നു സഞ്ചാരത്തിന്റെ രീതി. ട്രെയിൻ സർവീസുകൾ നല്ലതാണെങ്കിലും വിമാനത്തിനേക്കാൾ ചിലവ് കൂടുതലാണ് പലപ്പോഴും. ആകർഷകമായ ടിക്കറ്റിങ്ങ് രീതികളിലൂടെ യൂറോപ്പിലെ യാത്രാസംസ്ക്കാരം തന്നെ ഫ്ലിക്സ് ബസ് മാറ്റിമറിച്ചു. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ടൂറിസ്റ്റുകൾക്കും ഫ്ലിക്സ്ബസ് വലിയ സഹായമായി.ബെംഗളൂരുവിന് ചുറ്റുമുള്ള ആറ് പുതിയ റൂട്ടുകളിലായി 14 പുതിയ ബസുകൾ പുറത്തിറക്കിക്കൊണ്ട് ഫ്ലിക്സ് ബസ് ഇപ്പോൾ തെക്കെ ഇന്ത്യയിലേക്ക് പ്രവേശിച്ചു മാത്രമല്ല ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം 101 നഗരങ്ങളിലേക്ക് വ്യാപിച്ചതായി ഫ്ലിക്സ് ബസ് അറിയിച്ചുഇന്ത്യയുടെ ഗതാഗത ശൃംഖലയിൽ  തന്നെ  വിപ്ലവകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കട്ടെഉറവിടം ഗൂഗിൾ മുരളി തുമ്മരാക്കൂടി #Flixbus


ഓഗസ്റ്റ് 30 കാസറ്റിന് 61-ാം പിറന്നാൾ

ഗ്രാമഫോണിനും റിക്കാർഡ് പ്ലെയറിനും ശേഷം വലിയ വിപ്ലവമായി വന്ന് ആരുമറിയാതെ തിരശ്ശീലയ്ക്കുള്ളിലേക്ക് മറയേണ്ടിവന്ന കാസറ്റിന് ആഗസ്ത് 30 ന് 61 വയസ്സ്. അമ്മയ്ക്കു പകരം താരാട്ടുപാടി... പ്രണയസന്ദേശങ്ങളായി... ആരെയും ഭാവഗായകനാക്കുന്ന മധുരഗാനങ്ങള്‍ പൊഴിച്ച... കാസറ്റുകള്‍ ഒരു കാലത്ത് മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. ഇന്ത്യയിൽ HMV, വീനസ്, ടിപ്സ്, ടൈം മുതലായ പേരെടുത്ത കമ്പനികളും കേരളത്തിൽ തരംഗിണി, രഞ്ജിനി, നിസരി, സരിഗ തുടങ്ങി അമ്പതോളം കാസറ്റ് കമ്പനികളും തമിഴിൽ ഇളയരാജയുടെ ഉടമസ്ഥയിലുള്ള എക്കോ, രാജാ മ്യൂസിക്, പിരമിഡ്, ലഹരി, സ്റ്റാർ മ്യൂസിക്, സംഗീത മുതലായ കമ്പനികളും ആ കാലഘട്ടത്തിലെ സംഗീത ആസ്വാദകരുടെ മനസ്സിലെ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന ബ്രാൻഡുകളാണ്.വരവേല്‍പ്പ് ഗംഭീരമാക്കിയെങ്കിലും സി.ഡി.കളുടെ കടന്നുവരവോടെ കാസറ്റിന് ഡിമാന്‍ഡ് കുറഞ്ഞു. (യൂട്യൂബ് മുതലായ നവമാധ്യമങ്ങളുടെ കടന്നുവരവോടെ ഇപ്പോൾ സിഡി പ്ലെയറുകളുടെയും കാലം കഴിഞ്ഞു) ഇന്നിപ്പോള്‍ കാസറ്റുകള്‍ ലൈബ്രറികളിലും പുരാവസ്തുശേഖരണം ഇഷ്ടപ്പെടുന്നവരുടെയും കൈകളില്‍ മാത്രമായി ഒതുങ്ങി. 1963 ആഗസ്ത് 30 നാണ് ലൂ ഓട്ടന്‍സിന്റെ നേതൃത്വത്തിലുള്ള ഫിലിപ്‌സിന്റെ സംഘം ഓഡിയോ കാസറ്റ് ആദ്യമായി പുറത്തിറക്കിയത്. കോമ്പാക്ട് കാസറ്റ് എന്ന പേരാണ് സംഘം ശബ്ദങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഈ ഉപകരണത്തിന് നല്‍കിയത്. തുടക്കത്തില്‍ 8 ട്രാക്കോടെയാണ് കാസറ്റ് അവതരിച്ചത്.കോമ്പാക്ട് കാസറ്റിന് മുമ്പ് ഫിലിം റീലുകളിലാണ് ടേപ്പ് റെക്കോഡര്‍ പ്രവര്‍ത്തിച്ചത്. ചെലവേറിയതും സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ പ്രയാസമുള്ളതുമായിരുന്നു ഈ ഫിലിം റീല്‍ ടേപ്പ് റെക്കോഡര്‍. റേഡിയോ സ്റ്റേഷന്‍, റെക്കോഡിങ് സ്റ്റുഡിയോ എന്നിവിടങ്ങളില്‍മാത്രമേ ഈ ടേപ്പ് റെക്കോഡറുകള്‍ ഉപയോഗിച്ചിരുന്നുള്ളൂ. വിപണിയില്‍ വന്ന് 3 വര്‍ഷത്തിനുള്ളില്‍ രണ്ടരലക്ഷത്തോളം കോമ്പാക്ട് കാസറ്റുകളാണ് അമേരിക്കയില്‍മാത്രം വിറ്റഴിച്ചത്. 1968 ല്‍ 85 കമ്പനികള്‍ ലോകമൊട്ടാകെ 240 ലക്ഷം കാസറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. വാക്മാന്റെ വരവോടുകൂടി നടത്തത്തിനിടയിലും യാത്രയിലും പാട്ടുകേള്‍ക്കുന്നത് ട്രെന്‍ഡായി മാറി. ഓഡിയോ കാസറ്റിന് പിന്നാലെ ദൃശ്യങ്ങളുമായി വീഡിയോ കാസറ്റുകളും വിപണിയിലെത്തി. അതോടെ ദൂരദര്‍ശന്‍ ചാനലിനെ ആശ്രയിക്കാതെ ടി.വി.യില്‍ സിനിമ കാണാന്‍ പ്രേക്ഷകനായി. കോമ്പാക്ട് കാസറ്റുകളുടെ പിന്‍ഗാമികളായി എല്‍ കാസറ്റ്, മിനി ഡിസ്‌ക്, ഡിജിറ്റല്‍ കോമ്പാക്ട് കാസറ്റ്, മൈക്രോ കാസറ്റ്, കോമ്പാക്ട് ഡിസ്‌ക് (സി.ഡി.) എന്നിവ വന്നു. സി.ഡി.യൊഴികെ ബാക്കിയെല്ലാം കാസറ്റുകളുടെ വിവിധതരങ്ങളാണ്. അതുകൊണ്ടുതന്നെ ഇതൊന്നും കാസറ്റ്‌ വിപണിയെ ബാധിച്ചില്ല. പക്ഷേ, സി.ഡി.യുടെ വരവോടെ മാര്‍ക്കറ്റില്‍നിന്ന് കാസറ്റ് പതുക്കെ പിന്‍വാങ്ങി. 2003 നുശേഷം പ്രമുഖ കമ്പനികളെല്ലാം കാസറ്റ് ഉത്പാദിപ്പിക്കുന്നത് പൂര്‍ണമായും നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്തു. ചെലവും ഭാരവും കുറവ്, സൂക്ഷിക്കാന്‍ എളുപ്പം, ശബ്ദത്തിനും ദൃശ്യത്തിനും വ്യക്തത, കൂടുതല്‍ ഫയലുകള്‍ 'സ്റ്റോര്‍'ചെയ്യാനുള്ള സംവിധാനം എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ കാസറ്റുകളെ അപേക്ഷിച്ച് സി.ഡി.കളെ കൂടുതല്‍ ജനപ്രിയമാക്കി. എങ്കിലും ഇന്ത്യയില്‍ അപൂര്‍വമായി ചില ഭക്തികാസറ്റുകള്‍ വിപണിയില്‍ കാണാം. ക്രമേണ അവയും ഇല്ലാതാകും. തട്ടിന്‍പുറങ്ങളില്‍ പഴയ ഗ്രാമഫോണ്‍ പ്ലേറ്റുകളെപ്പോലെ കാസറ്റുകളും ഇടംപിടിച്ചുകഴിഞ്ഞു. പുതിയ തലമുറയ്ക്ക് മറ്റൊരു പുരാവസ്തുവായി 61 വയസ് പ്രായമുള്ള കാസറ്റ് മാറി. പിറന്നാള്‍ ആഘോഷം കഴിഞ്ഞാലും സ്വീകരണമുറി കാസറ്റിന് അന്യമാണ്, ഇന്നും നാളെയും!കടപ്പാട് : കെ. എം. രൂപ.


പണമുള്ളവന് സ്ത്രീവിരുദ്ധത പറയാമോ? അനു ചന്ദ്ര എഴുതുന്നു

ബോച്ചേ പച്ചക്കെന്തശ്ലീലം വിളിച്ചു പറഞ്ഞാലും മലയാളികളത് വിട്ടു കളയുമെന്നേ. ഷൈൻ ടോം ചാക്കോ ഏതേലും പെണ്ണിന്റെ മുഖത്ത് നോക്കിയവളെ കൂടെ കിടക്കാൻ വിളിചെന്നറിഞ്ഞാലും മലയാളികളത് നിസ്സാരവുമാക്കും. 3000 സ്ത്രീകളുടെ കൂടെ കിടന്നെന്നൊക്കെയുള്ള പ്രചരണം നടക്കുന്നെന്നറിഞ്ഞിട്ടും അതിനെയൊക്കെ ചിരിച്ചു നേരിട്ട നടൻ ഇനിയേതെലും സ്ത്രീക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിലവരോട് ഫ്ളേർട്ട് ചെയ്യുന്നെന്നറിഞ്ഞാൽ അതെല്ലാമയാളുടെ കുസൃതിയെന്നും പറഞ്ഞു മലയാളികളതിനെയും ലഘുകരിക്കും.അതായത് അവരുടെയൊക്കെ മനസ്സിന്റെയും ചിന്തകളുടെയും വൈകല്യത്തെ കുറിച്ചുള്ള കൃത്യമായ ധാരണ മലയാളികൾക്കൊക്കെ അവർ തന്നെ തന്നു കഴിഞ്ഞിട്ടുണ്ട്. അതും മുൻകൂട്ടി തന്നെ. എന്നുവെച്ചാൽ അവർ തന്ന പ്രീ സജഷനിൽ നിന്ന്കൊണ്ടാണ് നമ്മളവരെയൊക്കെ അളക്കുന്നത് പോലും. ആയതിനാൽ അവരിൽ നിന്നുണ്ടാകുന്ന (അ)സ്വഭാവികമായ യാതൊന്നും തന്നെ ആരെയും കൂടുതലായി അത്ഭുതപ്പെടുത്താനും പോകുന്നില്ല ചൊടിപ്പിക്കാനും പോകുന്നില്ല.ഒന്നൂടെ വ്യക്തമാക്കിയാൽ, സ്ഥിരമായി കള്ളവും കൊലപാതകവും നടത്തുന്ന മനുഷ്യർ പിന്നേയും പിന്നെയുമതാവർത്തിച്ചാൽ നമുക്ക് വല്ല അത്ഭുതോം തോന്നോ? നമ്മളതോർത്തു അതിശയിക്കുമോ? ‘ഇല്ല’അതായത് അവരിങ്ങനെയൊക്കെയാണെന്ന പ്രീസജഷൻ നമ്മുടെ ബ്രെയിനിലേക്ക് അവർ തന്നെ തന്നു കഴിഞ്ഞ സ്ഥിതിക്ക് അവരിൽ നിന്നും ഇത്തരം പ്രവർത്തികളിൽ കുറഞ്ഞതായ യാതൊന്നും തന്നെ ആരും പ്രതീക്ഷിക്കേണ്ടതില്ല എന്നത് തന്നെ. അതവർ തന്നെ പറയാതെ പറഞ്ഞു വെക്കുന്നുണ്ട്.അതുകൊണ്ടാണ് കണ്ണിൽ കണ്ട ഇന്റർവ്യൂസിലൊക്കെ വന്നിരുന്ന് പെൺകുട്ടികളെ കണ്ടാൽ എനിക്ക് ശാരീരിക ബലഹീനതയുണ്ടെന്ന് പച്ചക്ക് വിളിച്ചു പറയുന്ന ഷൈൻ ടോം ചാക്കോയേ കണ്ടിട്ടും, ഹണി റോസിനെ കണ്ടാൽ എനിക്ക് കുന്തീ ദേവിയെയാണ് ഓർമ്മ വരുന്നതെന്ന ദ്വയാർത്ഥ വാചകം പച്ചയിൽ വിളിച്ചു പറയുന്ന ബോച്ചേയെ കണ്ടിട്ടുമൊക്കെ നമുക്കൊന്നും തോന്നാത്തതും.കാരണം അവർ തന്ന് കഴിഞ്ഞ പ്രീ സജഷനിൽ മാത്രം അവരെ നോക്കി കാണുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.ഇനി ഇത് മാത്രമാണോ സത്യാവസ്ഥ എന്ന് ചോദിച്ചാൽ പൂർണ്ണമായും ‘അതല്ല‘.ഇതിനൊക്കെ പുറകിൽ Money Power എന്ന വലിയൊരു സാധനമുണ്ട്.അവരുടെ കൈയ്യിൽ കോടാനുകോടി പണമുണ്ട്. നമ്മുടെ കൈയ്യിലതില്ല. അതിനാൽ അവർക്കാരെയും ഭയക്കേണ്ട.എന്നാൽ നമുക്ക് ചുറ്റുപാടിനെയെങ്കിലും മാനിക്കേണം. അതിനാൽ അവർക്കാർക്ക് മുൻപിലും അടിയറവ് നിൽക്കേണ്ട. എന്നാൽ നമുക്ക് മിനിമം ഓഫീസ് സ്ഥാപനത്തിലെ മേലുദ്യോഗസ്ഥർക്ക് മുൻപിലെങ്കിലും തലകുനിച്ചു നിൽക്കേണം.ആ അവരും ഈ നമ്മളും തമ്മിൽ അതിന്റെതായ വലിയൊരു വ്യത്യാസം തന്നെയുണ്ട്.പണമുള്ളവനും പണമില്ലാത്തവനും തമ്മിലുള്ള, ആശ്രിതനും നിരാശ്രിതനും തമ്മിലുള്ള വ്യത്യാസം. ആയതിനാൽ പണമുള്ള ആ മനുഷ്യർ തരുന്ന പ്രീ സജഷനിൽ വിധേയപ്പെട്ട മനുഷ്യരാണ് നമ്മളിൽ ഭൂരിഭാഗവും.പണമുള്ള ധൈര്യത്തിൽ മാത്രം അവർ വഷളത്തരം പറയും നമ്മളത് കേൾക്കും പണമുള്ള ധൈര്യത്തിൽ മാത്രം അവർ സ്ത്രീവിരുദ്ധത പറയും നമ്മളതും കേൾക്കുംപണമുള്ള അവർക്ക് നിയമത്തെ പേടിക്കേണ്ട, മനുഷ്യരെ പേടിക്കേണ്ട.നമുക്കാണേൽ എല്ലാത്തിനെയും മുഖവിലക്കെടുക്കണം.പണമുള്ള ധൈര്യത്തിൽ മാത്രം അവർ വഷളത്തരവും അശ്ലീലതയും സ്ത്രീവിരുദ്ധതയും പറഞ അതേ സമയം തന്നെ പാവപ്പെട്ടവർക്ക് നേരെ അതേ പണവും നീട്ടിയവർ സ്നേഹം പ്രകടിപ്പിക്കുമ്പോൾ നമ്മളിതിനെയും വാഴ്ത്തിപ്പാടും.ബിക്കോസ് ‘ Money is power ‘എന്നുവെച്ചാൽ, പണം കൊണ്ടവർ നമ്മുടെ ചിന്തകളെയൊക്കെ എന്നേ വിലക്കെടുത്തു കഴിഞ്ഞിരിക്കുന്നു! അതും വെറും പ്രീ സജഷനിലൂടെ!


"കട്ടപ്പാടത്തെ മാന്ത്രികൻ്റെ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ തിയ്യേറ്റർ റിലീസിന് തെയ്യാറായി.ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ 22ന് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെൻ്ററികളും ഒരുക്കി ശ്രദ്ധേയനായഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് "കടപ്പാടത്തെ മാന്ത്രികൻ". അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം.ശിവജി ഗുരുവായൂർ, നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ, ഫാറൂഖ് മലപ്പുറം, തേജസ്സ്, നിവിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി .  വി.പി.ശ്രീകാന്ത് നായരുടെയും നെവിൻ ജോർജിന്റെയും വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിബു സുകുമാരനും, മിഥുലേഷ് ചോലക്കലും ചേർന്നാണ്.പ്രോജക്റ്റ് കോഡിനേറ്റർ സലാം ലെൻസ് വ്യൂ . വിതരണം മൂവി മാർക്ക്.


കുട്ടികൾ കലകൾ അറിഞ്ഞു വളരട്ടെ

അഭിമാനം.. സന്തോഷം.....കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പൊതുവിദ്യാലയങ്ങളില്‍ ചിത്രകല, സംഗീതം, നൃത്തം, നാടകം, സിനിമ ഉള്‍പ്പെടെ അഞ്ചുമേഖലകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കലാവിദ്യാഭ്യാസത്തിന് ഒരു പാഠപുസ്തകം കുട്ടികളിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. പതിറ്റാണ്ടുകള്‍ നീളുന്ന കലാദ്ധ്യാപകരുടെ സ്വപ്‌നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. 5,7,9 ക്ലാസുകളിലാണ് ഈ വര്‍ഷം പുസ്തകമെത്തിയത്. 6,8,10 ക്ലാസുകളിലും അടുത്ത വര്‍ഷം പുസ്തകമെത്തും. എന്നെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ മുഹൂര്‍ത്തമാണിത്.  പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായ പാഠപുസ്തകരചനാസമിതിയില്‍ ഒരംഗമായി എന്നെ ഉള്‍പ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസവകുപ്പിനോടും, എസ്.സി.ഇ.ആര്‍.ടി യോടും, വിശിഷ്യാ റിസര്‍ച്ച് ഓഫീസര്‍ സതീഷ് കുമാര്‍ സാറിനോടും എന്റെ സുഹൃത്തുക്കളായ, ഊര്‍ജസ്വലരായ കലാദ്ധ്യാപകരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കട്ടെ...തിക്താനുഭവങ്ങള്‍ മാത്രം നിറഞ്ഞ 12 വര്‍ഷത്തെ എളിയ അദ്ധ്യാപനജീവിതത്തില്‍ ഇന്ന് ആദ്യമായി ക്ലാസില്‍ പുസ്തകത്തോടൊപ്പം കുട്ടികളെ കലാകാശങ്ങളിൽ സഞ്ചരിപ്പിക്കാനായതില്‍ ഏറെ സന്തോഷം.. മുന്‍പുളള പാഠപുസ്തകസമിതിയിലും അംഗമായിരുന്നെങ്കിലും അന്നത്തെ പുസ്തകങ്ങള്‍ ഒന്നും തന്നെ വെളിച്ചം കണ്ടിരുന്നില്ല. എന്നാല്‍ അത് ആവര്‍ത്തിക്കരുതെന്നുള്ള ഉറച്ച തീരുമാനത്തോടെ തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ സിലബസ് ഗ്രിഡ് ഉള്‍പ്പെടെ സമഗ്രമേഖലകളും അഴിച്ചുപണിതുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച ഒരു കൂട്ടം ചെറുപ്പക്കാരായ കലാധ്യാപകരും വിഷയവിദഗ്ധരും അവര്‍ക്ക് നേതൃത്വം നല്‍കിയ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ സതീഷ് കുമാര്‍ സാറും എസ്.സി.ആര്‍.ടിയും ഈ പുസ്തകപ്പിറവിക്കു നല്‍കിയ പ്രചോദനം ചെറുതല്ല. ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് പുസ്തകരചന നടന്നത്. സ്‌കൂളുകളില്‍ കല പഠിക്കേണ്ടതില്ല എന്നും കലാദ്ധ്യാപകര്‍ എന്നും ഇകഴ്ത്തപ്പെടേണ്ടവരും തഴയപ്പെടേണ്ടവരുമാണെന്ന ചില വികലമനസ്‌കരുടെയും അരസികവാദികളുടെയും മുനകളാണ് ഇതോടെ ഒടിയുന്നത്. രചന പൂര്‍ത്തിയായിട്ടും പുസ്തകം ഇറങ്ങില്ല എന്നു തന്നെ പല അദ്ധ്യാപകരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ആയതിന് വിരാമമിട്ട് 2024 ജൂണ്‍ മാസം കേരളത്തിലെ നാലരലക്ഷം വരുന്ന വിദ്യാര്‍ത്ഥികളിലേക്ക് പുസ്തകമെത്തി...ഇനി കുട്ടികളിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങട്ടെ...നന്ദി.....അഭിമാനം....ഒരു കലാദ്ധ്യാപകനെന്ന നിലയില്‍...- പി.എസ്. അജിത്.*ഇത് അഭിമാനകരം... !കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ചിത്ര-ശില്പകല, സംഗീതം, നൃത്തം, നാടകം, സിനിമ എന്നീ അഞ്ച് കലാമേഖലകളെ ഉൾപ്പെടുത്തിക്കൊണ്ട് കലാവിദ്യാഭ്യാസത്തിന് പാഠപുസ്തകം നിലവിൽ വന്നിരിക്കുന്നു...!കേരളത്തിൽ സമഗ്രമായ പാഠ്യപദ്ധതിപരിഷ്കരണം നടന്നുവരികയാണ്. ഒന്നാം ഘട്ട പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തിക്കഴിഞ്ഞു.ജ്ഞാനസമൂഹനിർമ്മിതിയിലധിഷ്ഠിതമായ നവകേരളത്തെ വിഭാവനം ചെയ്യുന്നതിൽ വിദ്യാഭ്യാസരംഗത്തെ സമഗ്രപുരോഗതി അത്യന്താപേക്ഷിതമാണ്.  ദീർഘകാലത്തെ പഠനങ്ങളും ഗവേഷണങ്ങളും ചർച്ചകളും നടത്തിയാണ് കേരളം സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് എത്തിച്ചേർന്നത്. ശിശുകേന്ദ്രീകൃത സമീപനവും സാമൂഹിക ജ്ഞാനനിർമിതിവാദത്തെ മുൻനിർത്തിയുള്ള ദാർശനികതലവും ഏറ്റവും ഫലപ്രദമായി വിളക്കിച്ചേർത്തുകൊണ്ട് നിർമിക്കപ്പെട്ട പാഠപുസ്തകങ്ങൾ കേരളത്തിലെ വിദ്യാലയങ്ങളിൽ, കുട്ടികളുടെ കൈകളിൽ എത്തുമ്പോൾ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നീണ്ട കാലത്തെ ആവശ്യവും ആവശ്യകതയും ആയിരുന്ന കലാവിദ്യാഭ്യാസ പാഠപുസ്തകം യാഥാർത്ഥ്യമാവുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇന്നോളം കലാവിദ്യാഭ്യാസത്തിന് പാഠ്യപദ്ധതിയോ നിലപാട് രേഖയോ പാഠപുസ്തകമോ ഉണ്ടായിരുന്നില്ല. എന്നാൽ അതിൽ നിന്നും വിഭിന്നമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാപ്യമാകുന്ന രീതിയിൽ അവരുടെ കൈകളിലേക്ക് കലാവിദ്യാഭ്യാസ പാഠപുസ്തകം എത്തുകയാണ്. തീർത്തും ശിശുകേന്ദ്രീകൃത സമീപനത്തിൽ ഉറച്ചുനിന്നുകൊണ്ട് തയ്യാറാക്കിയ കലാവിദ്യാഭ്യാസ പാഠപുസ്തകങ്ങളിലെ പുതുമ അതിന്റെ കവർ ചിത്രം മുതൽ തന്നെ ആരംഭിക്കുന്നു. പ്രശസ്ത കലാകാരരായ  Reji Kp Ratheesh T എന്നിവരുടെ പെയ്ന്റിംഗുകളാണ് 7,9 ക്ലാസുകളിലെ കവർചിത്രമായി കൊടുത്തിരിക്കുന്നത്. അഞ്ചാംക്ലാസിന്റെ കവർചിത്രം ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂൾ, വടക്കാഞ്ചേരിയിലെ കുട്ടികളാണ് വരച്ചിരിക്കുന്നത് എന്നതിനാൽ തന്നെ സവിശേഷത പുലർത്തുന്നു.കുട്ടികളുടെ സർഗവാസനകളെയും കലാവബോധത്തെയും സാമൂഹിക-സാംസ്കാരിക ബോധത്തെയും വളർത്താനും മുന്നോട്ടു നയിക്കാനും ഉതകുന്നതാണ് ഇതിലെ ഓരോ പേജുകളും. ഇതിലുൾച്ചേർത്തിരിക്കുന്ന കലയറിവുകൾ പഠിതാക്കളിൽ ഉണ്ടാക്കാനിരിക്കുന്ന മാറ്റങ്ങൾ പ്രതീക്ഷകൾക്കും അപ്പുറമായിരിക്കും. അടുത്ത അധ്യയനവർഷം മുതൽ 2, 4, 6, 8, 10 ക്ലാസുകളിലെ കലാവിദ്യാഭ്യാസ പാഠപുസ്തകങ്ങൾ കൂടി കുട്ടികളുടെ കൈകളിലെത്തുമ്പോൾ ഈ മാറ്റങ്ങളുടെ സമഗ്രത നമുക്ക് ദർശിക്കാനാവും.Scert Kerala കലാവിദ്യാഭ്യാസം റിസർച്ച് ഓഫീസർ Satheesh Kumar K യുടെ നേതൃത്വത്തിൽ കലാധ്യാപകരുടെയും വിഷയ വിദഗ്ദരുടെയും കലാകാരരുടെയും കലാചരിത്രകാരരുടെയും അക്കാദമിഷ്യരുടെയും  കഴിഞ്ഞ രണ്ട് വർഷക്കാലത്തെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ പാഠപുസ്തകങ്ങൾ. ഇതിൽ ഭാഗഭാക്കായിക്കൊണ്ട്പാഠപുസ്തക സമിതിയിൽ അംഗമായി പാഠഭാഗരചനകകൾ നടത്താൻ സാധിച്ചതിലെ നിസ്തുലമായ സന്തോഷവും അഭിമാനവും ഈ അവസരത്തിൽ പങ്കുവെക്കുന്നു...തലമുറകളിൽ കലയറിവുകൾ നിറയട്ടെ...✨️കലാസാക്ഷരരായ ജനസമൂഹം നിർമിക്കപ്പെടട്ടെ... ✨- ഷിനോജ് ചോറൻ


'ഫ്യൂണറൽ എറ്റിക്കെറ്റ്' അഥവാ ശവസംസ്കാര ചടങ്ങിൽ സ്വീകരിക്കേണ്ട ആചാരമര്യാദകൾ

നടൻ സിദ്ധിഖിന്റെ മകൻ അകാലത്തിൽ  മരിച്ചപ്പോൾ പുറകെ ക്യാമറയുമായി ഓൺലൈൻ ബ്ലോഗേഴ്സ് കൂടിയപ്പോൾ കടുത്ത വേദന തോന്നി. ആദ്യം മനസ്സിലാക്കേണ്ട കാര്യം ശവസംസ്കാരം ഒരു പൊതു ചടങ്ങല്ല. വളരെ സ്വകാര്യമായ, വേണ്ടപ്പെട്ടവർക്കു മാത്രം പങ്കെടുക്കുവാൻ ഉള്ളതായ ഒരു ചടങ്ങാവണം എന്നതാണ്. പലരും മൃതദേഹം കാണാൻ വരുന്നത്, മരണപ്പെട്ട ആളോടുള്ള സ്നേഹം കൊണ്ടോ, ആ കുടുംബത്തോടുള്ള അടുപ്പം കൊണ്ടോ അല്ല, മറിച്ച് അവിടെ നടക്കുന്ന വികാര പ്രകടനങ്ങൾ കാണാനാണ്. എന്റെ ഓർമ്മയിൽ ഉള്ള ഒരു അനുഭവം പറയാം. ഏകദേശം മുപ്പതു വർഷങ്ങൾക്ക് മുൻപാണ്. വളരെ അടുപ്പം ഉള്ള ഒരു യുവാവ് മരണപ്പെടുന്നു. ഞങ്ങൾ കുറെ കൂട്ടുകാരായി പുറത്തു നിൽക്കുകയാണ്. അപ്പോൾ അവിടേയ്ക്ക് വന്ന മറ്റൊരു സുഹൃത്ത് പറയുകയാണ് "ചേട്ടാ, നിലവിളി ഒന്നും കേൾക്കുന്നില്ലല്ലോ" എന്ന്. സമാനമായ അനുഭവം മറ്റൊരു അവസരത്തിലും ഉണ്ടായിട്ടുണ്ട്. ഇതേപോലെ, 'നിലവിളി' കേൾക്കാനും 'വികാര പ്രകടനങ്ങൾ' കാണാനും ശവസംസ്കാര ചടങ്ങിൽ പോകുന്നവർ ധാരാളം ഉണ്ടാവും. എങ്ങിനെയാണ് നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് അവരുടെ മരണശേഷമുള്ള സ്വകാര്യതയെയും, ബന്ധുക്കളുടെ സ്വകാര്യതയെയും മാനിക്കുന്നത്?   വിദേശത്ത് ഒക്കെ ഇതിനു കൃത്യമായ മാർഗ്ഗ രേഖകൾ ഉണ്ട്. എന്റെ രണ്ട് അനുഭവങ്ങൾ പറയാം. ഏകദേശം പത്തിനഞ്ചു വർഷം മുൻപാണ്, ഒരു സഹപ്രവർത്തകന്റെ ഭാര്യ മരണപ്പെടുന്നു. അത്ര അടുപ്പം ഉള്ള ആളല്ല, എങ്കിലും ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിലെ ഡയറക്ടർ പോകുന്നുണ്ട്, കൂടെ ഞാനും ചെല്ലണം എന്ന് ആവശ്യപ്പെട്ടു. എനിക്കാണെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഒന്നും ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു പരിചയവും ഇല്ല. ഞാൻ അദ്ദേഹത്തോട് പറഞ്ഞു "ഡേവിഡ്, എനിക്ക് പരിചയം ഇല്ല, ഇങ്ങനെയുള്ള ചടങ്ങുകളിൽ പങ്കെടുത്ത്‌, താങ്കൾ പറഞ്ഞു തരണം." അദ്ദേഹം പറഞ്ഞു, "ഒന്നും അറിയാനില്ല സുരേഷ്, പൊതു സന്ദർശന സമയം അറിയണം, നിശബ്ദമായി നില്ക്കണം, ക്യൂ പാലിക്കണം ബാക്കി ഞാൻ അവിടെ ചെല്ലുമ്പോൾ പറയാം."ഞാൻ ചോദിച്ചു "പൊതു സന്ദർശന സമയമോ? അതെന്താണ്, ഞാൻ ഓർത്തു എപ്പോൾ വേണം എങ്കിലും മരണപ്പെട്ട വീടുകളിൽ പോകാം എന്ന്."ഡേവിഡ് പറഞ്ഞു "അതായത് 'മരണ അറിയിപ്പുകൾ' പത്രത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ അതിൽ പറയും പൊതു ജനങ്ങൾക്കായുള്ള സമയം. ഇന്ന് നമ്മൾ കാണാൻ പോകുന്ന വ്യക്‌തിയുടെ സന്ദർശന സമയം വൈകുന്നേരം ആറു മുതൽ പത്തു വരെയാണ്. ബാക്കിയുള്ള സമയം ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രം ഉള്ളതാണ്."ഞാൻ ആലോചിച്ചു, എത്ര നല്ല ആശയമാണ്. ഇനിയും ഒരിക്കലും കാണാത്ത അവസ്ഥയിലേക്ക് പോകും മുൻപേ, വേണ്ടപ്പെട്ടവരുടെ കൂടെ വളരെ സ്വകര്യമായി സമയം ചിലവഴിക്കുക. നമ്മുടെ ദുഃഖം മറ്റുള്ളവരുടെ മുൻപിൽ വെളിപ്പെടുത്തേണ്ട കാര്യവും വരുന്നില്ല. അങ്ങിനെ ആറു മണിയോടെ ഞാനും ഡേവിഡും അവിടെ ക്യൂ നിന്നു. ഏകദേശം ഇരുനൂറോളം പേരോളം ഉണ്ട്. ആരും സംസാരിക്കുന്നില്ല, ആരുടേയും കയ്യിൽ മൊബൈൽ ഇല്ല, വളരെ അച്ചടക്കത്തോടെ ഓരോ ആൾക്കാരായി, ശവപ്പെട്ടിയുടെ ചുറ്റും നീങ്ങുന്നു. പത്തു നിമിഷത്തോളം അവിടെ നിൽക്കുന്നു. ഭർത്താവിന്റെ അടുത്തു ചെന്ന് ചിലർ മാത്രം ഷേക്ക് ഹാൻഡ് കൊടുക്കുന്നു, മുൻപോട്ടു നീങ്ങുന്നു.  ഇത് ഒരു Closed Casket ആയിരുന്നു. എന്ന് പറഞ്ഞാൽ നമ്മൾ ശവശരീരം കാണുന്നില്ല. ചില അവസരങ്ങളിൽ മരണപ്പെട്ട വ്യക്തിയുടെയോ, കുടുംബങ്ങളുടെയോ തീരുമാനം ആയിരിക്കും ഇത്. [വേറൊരു അവസരത്തിൽ പങ്കെടുത്ത ഫ്യൂണറലിൽ  Open Casket ആയിരുന്നു. അവിടെ നമുക്ക് ആളെ കാണാൻ പറ്റും]. പുറത്തിറങ്ങി അവിടെ ഒരുക്കിയിരുന്ന ചായയും, ബിസ്കറ്റും കഴിച്ചാണ് തിരികെ പോന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ വർഷങ്ങളോളം കൊണ്ട് ഉണ്ടാക്കിയെടുത്ത അച്ചടക്കം ആണിത്. ഇതു പോലെയുള്ള അവസ്ഥ നാട്ടിൽ നടപ്പിൽ ആകാൻ ചിലപ്പോൾ അമ്പതോ, നൂറോ വർഷങ്ങൾ ഇനിയും എടുക്കും. എങ്കിൽപ്പോലും മരണപ്പെട്ട ആളിനെയും, ബന്ധുക്കളുടെയും സ്വകാര്യത സംരക്ഷിക്കാൻ വേണ്ട ചില മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് പറയുന്നത്. 1. ഫോട്ടോഗ്രാഫി, വീഡിയോ എന്നിവ കർശനമായി നിയന്ത്രിച്ചിരിക്കുന്നു എന്ന് മരണപ്പെട്ട വീടുകളിൽ വലിയ അക്ഷരത്തിൽ എഴുതാം.2. മൊബൈൽ ഫോൺ ഒരു കാരണവശാലും സന്ദർശന സമയത്ത് ഉപയോഗിക്കാൻ അനുവദിച്ചു കൂടാ.3. മരിച്ച ആളിന്റെ ചിത്രം, വിവരങ്ങൾ, തുടങ്ങിയവ ഒരു കാരണവശാലും സാമൂഹ്യ മാധ്യമങ്ങളിൽ ബന്ധുക്കളുടെ അനുവാദം കൂടാതെ ഇടാൻ അനുവദിക്കരുത്. 4. സന്ദർശന സമയം കൃത്യമായി പൊതു ജനങ്ങളെ അറിയിക്കുക. ഉദാഹരണത്തിന് 'പൊതു സന്ദർശനം രാവിലെ പത്തു മുതൽ പന്ത്രണ്ടു മണി വരെ മാത്രം, ബാക്കിയുള്ള സമയം കുടുംബങ്ങൾക്ക് മാത്രമായുള്ളതാണ്, ദയവായി സ്വകര്യത മാനിക്കുക എന്ന അറിയിപ്പ് കൊടുക്കാം. 5.  ക്യൂ പാലിച്ചേ മൃതദേഹം കാണാൻ അനുവദിക്കാവൂ.6. മൃതദേഹത്തിന്റെ അടുത്ത് ഒരു മിനിറ്റിൽ കൂടുതൽ സമയം ചിലവഴിക്കരുത് എന്ന മാർഗ്ഗനിർദ്ദേശവും കൊടുക്കാം.7 . ഒന്നോ രണ്ടോ വോളന്റീയർമാർ ഇതൊക്കെ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നോക്കാനായി നിർത്താം.8. "സ്വകാര്യത എന്നാൽ ആഡംബരം അല്ല, മറിച്ച്  ഓരോ പൗരന്റെയും അവകാശമാണ് എന്ന കാര്യം ഓർമ്മപ്പെടുത്താം.9.  മരണ വീട്ടിൽ മൗനം ആണ് കൂടുതൽ ഉചിതം. ആവശ്യമെങ്കിൽ മാത്രം മരിച്ച ആളിന്റെ ബന്ധുക്കളും ആയി, അവർക്ക് ആശ്വാസകരമായ ചുരുക്കം വാക്കുകൾ  ഉപയോഗിക്കാം.  പാശ്ചാത്യ രാജ്യങ്ങളിൽ ഞാൻ പങ്കെടുത്ത ഫ്യൂണറൽ ചടങ്ങുകളിൽ കണ്ടിട്ടുള്ളത് വളരെ അടുപ്പം ഉള്ളവർ "“I am sorry for your loss (നിങ്ങളുടെ ഈ വലിയ നഷ്ടത്തിൽ എനിക്കും വേദനയുണ്ട്). അല്ലെങ്കിൽ "നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു" എന്ന് പറയുന്നതാണ്. അധികം അടുപ്പം ഇല്ലെങ്കിൽ മൗനമായി കുറച്ചു നിമിഷം നിന്നിട്ട് നിന്നിട്ട് മാന്യമായി തിരികെപ്പോരം. 10. ഏറ്റവും പ്രാധാന്യം ഉള്ളതും, നമ്മൾ പലപ്പോളും മറന്നു പോകുന്നതും ആയ ഒരു കാര്യമാണ്, മരിച്ചു കിടക്കുന്ന ആളിന്റെ സ്വകാര്യത. പ്രതീക്ഷിച്ചുള്ള മരണം ആണെങ്കിൽ ഒരു പക്ഷെ നേരത്തെ പറഞ്ഞിട്ടുണ്ടാവും എങ്ങിനെയാണ് ബോഡി പ്രദർശിപ്പിക്കേണ്ടത് എന്ന്. അത് കൃത്യമായി പാലിക്കുക. ചിലർക്ക് മരണ ശേഷം തന്റെ ബോഡി പ്രദർശിപ്പിക്കാൻ താത്പ്പര്യം കാണില്ല. അങ്ങിനെ ഉള്ളപ്പോൾ    'Closed Casket (അടച്ച ശവപ്പെട്ടി)' എന്ന ആശയം നടപ്പിലാക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ വളരെ പ്രചാരത്തിൽ ഉള്ള ഒരു രീതിയാണ്.  തുറന്നു കാണുന്നത് വളരെ അടുപ്പം ഉള്ള ബന്ധുക്കൾക്ക് മാത്രമായി ചുരുക്കാം.സുരേഷ് - സി - പിള്ള


FYUP വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും വലക്കുമോ?

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രധാനമായ ഒരു മാറ്റം എന്ന നിലയിലാണ് ജൂലൈ ഒന്നുമുതൽ നാലുവര്‍ഷ ബിരുദ പ്രോഗ്രാം അഥവാ FYUP -Four Year Undergraduate Program നടപ്പിലാക്കുന്നത്. ഇത് വിദ്യാഭ്യാസ പ്രശ്‌നമെന്നതിനപ്പുറം അതിനുവേണ്ടി ഒരു വര്‍ഷം 'കൂടുതല്‍' പഠിക്കുന്ന യുവതലമുറയുടെയും, പണം ചെലവഴിക്കുന്ന രക്ഷിതാക്കളുടെയും അവരുടെ കുടുംബ ബജറ്റിന്റെയും കൂടി പ്രശ്‌നമാണ്.നാലുവര്‍ഷ ബിരുദത്തെ കുറിച്ച് ആദ്യം കേള്‍ക്കുന്നത് 2013-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ഈ സമ്പ്രദായം  നടപ്പാക്കാന്‍ ശ്രമിക്കുന്ന കാലത്താണ്. സ്വയംഭരണാവകാശമുള്ള കേന്ദ്രസര്‍വകലാശാലയായ, ഡല്‍ഹി സര്‍വകലാശാല അടുത്തവര്‍ഷം മുതല്‍ ബിരുദം നാലുവര്‍ഷമായിരിക്കും എന്ന് ഏകപക്ഷീയമായി  പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുയര്‍ന്നത് അധ്യാപകരില്‍ നിന്നും എ.ബി.വി.പി പോലുള്ള വിദ്യാര്‍ഥി സംഘടനകളില്‍ നിന്നുമാണ്. അന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എയുടേതായിരുന്നു കേന്ദ്ര ഭരണം. അന്ന് കേന്ദ്രമാനവശേഷി സഹമന്ത്രി ഡോ.ശശി തരൂര്‍ ആയിരുന്നു. പള്ളം രാജു ആയിരുന്നു കേന്ദ്രമന്ത്രി. നാലുവര്‍ഷ പ്രോഗ്രാമിന്റെ പ്രസക്തിയെ കുറിച്ച് അതിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞിരുന്ന ഒരു വാദം, വിദേശത്ത് മാസ്‌റ്റേഴ്‌സ് ചെയ്യാന്‍ പോകുന്നവര്‍ക്ക് ഇത് എളുപ്പമായിരിക്കും എന്നതാണ്. പല വിദേശരാജ്യങ്ങളിലും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ഒരുവര്‍ഷമാണെന്നതിനാല്‍ ഫോര്‍ പ്ലസ് വണ്‍ എന്ന ഘടനയിലേക്ക് മാറുമ്പോള്‍ വിദേശ സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ ചെയ്യാന്‍ സൗകര്യമാകും. ഇതിനെ എതിര്‍ക്കുന്നവര്‍ പറഞ്ഞത് വിദ്യാഭ്യാസം വരേണ്യര്‍ക്കുമാത്രമായി ചുരുക്കുകയും രണ്ടുതരം ബിരുദധാരികളെ സൃഷ്ടിക്കുന്ന നടപടിയാണിതെന്നുമാണ്.ഡല്‍ഹിയില്‍ ഒരോ വര്‍ഷവും എക്‌സിറ്റ് എന്ന രീതിയിലായിരുന്നു FYUP. ആദ്യവര്‍ഷം കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഡിപ്ലോമ, മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ബാക്കലോറിയറ്റ്, നാലുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഓണേഴ്‌സ്..അങ്ങനെ. (ഇവിടെയാണെങ്കില്‍ മൂന്നുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ എക്‌സിറ്റ് ഉള്ളൂ എന്നാണ് മനസിലാക്കുന്നത്.)ഡല്‍ഹിയില്‍ നാലുവര്‍ഷം ബിരുദ നീക്കംനടന്നപ്പോൾ എതിര്‍ത്ത് രംഗത്തുവന്ന രണ്ടുപാര്‍ട്ടികള്‍ സി.പി.എമ്മും ബി.ജെ.പിയുമായിരുന്നു. അന്നത്തെ പ്രതിഷേധത്തില്‍ ബി.ജെ.പി നേതാവ് ഡോ.ഉദിത് രാജും സി.പി.എം.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എഴുത്തുകാരി അരുന്ധതി റോയിയും ഒക്കെ ഉണ്ടായിരുന്നു. അന്നത്തെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത രണ്ട് അധ്യാപകരെ പിന്നീട് തീവ്രവാദബന്ധം ആരോപിച്ച് പോലീസ് അറസ്റ്റുചെയ്തു. ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകരായിരുന്ന പ്രൊഫ.ജി.എന്‍.സായിബാബയും മലയാളിയായ ഡോ.ഹാനിബാബുവും ആയിരുന്നു അവര്‍. ജി.എന്‍.സായിബാബയെ പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തനാക്കി. ഇതോടൊപ്പം നിരവധി അധ്യാപകര്‍ക്കെതിരെ പലതരം നടപടികളുണ്ടായി. ഡല്‍ഹി സര്‍വകലാശാലയുടെ നീക്കം യു.ജി.സി അംഗീകാരം നേടുന്നതിന് മുമ്പായിരുന്നു. ഒരുവര്‍ഷത്തിന് ശേഷം കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നാലുവര്‍ഷ ബിരുദ സമ്പ്രദായം നിര്‍ത്തിവെക്കാന്‍ യു.ജി.സി ആവശ്യപ്പെട്ടു.ഇതേസമയം, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നാലുവര്‍ഷ ബിരുദം നടപ്പാക്കിയെങ്കിലും ഇതിന്റെ നടത്തിപ്പിലെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ ചൂണ്ടിക്കാട്ടി ഓണേഴ്‌സ് ബിരുദങ്ങള്‍ അവരും പിന്‍വലിച്ചു. പിന്നീട് എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം(NEP) പ്രഖ്യാപിച്ചതോടെയാണ് FYUP വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നത്. ദേശവ്യാപകമായി ബിരുദ കോഴ്‌സുകള്‍ 4+1 എന്ന ക്രമത്തിലേക്ക് മാറാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നുവെന്നാണ് മനസിലാകുന്നത്. ഇതില്‍ പൊതുവായി പറയാവുന്ന കാര്യം ഇന്ത്യയിലെ മൂന്നുപാര്‍ട്ടികള്‍, കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം എന്നിവ ഈ സമ്പ്രദായം നടപ്പാക്കാന്‍ പലഘട്ടങ്ങളിലായി നേതൃത്വം നല്‍കുന്നു എന്നതാണ്. നേരത്തെ ഉണ്ടായ എതിര്‍പ്പുകളില്‍ നിന്ന് മലക്കം മറിഞ്ഞുകൊണ്ട്.കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ ഫ്രെയിംവര്‍ക്കിലും വ്യക്തമായ ഉത്തരമില്ല.മനസിലാക്കാൻ കഴിഞ്ഞത് നോളജ് ഇക്കോണമി- അഥവാ ജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാന പങ്കുവഹിക്കാവുന്ന പുതിയലോക ക്രമത്തില്‍ അതിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ പ്രാപ്തമാക്കാനുള്ള നടപടിയുടെ ഭാഗമാണിത് എന്നാണ്.അറിവധിഷ്ഠിത സമ്പദ് വ്യവസ്ഥ കാപ്പിറ്റലിസ്റ്റ് വികസനവുമായിബന്ധപ്പെട്ടുരൂപപ്പെട്ട ജ്ഞാന സമ്പ്രദായമാണ്.ഇനി കൂടുതൽ പറയേണ്ടത് അക്കാദമിക് വിദഗ്ദരാണ്.


സുരേഷിന്റെ രാഷ്ട്രീയയാത്ര: ഒരു വിയർപ്പിന്റെ കഥ

തിരക്കുകളെല്ലാമൊഴിയാൻ കാത്തു നിന്നു.എൻ്റെ കൺഗ്രാറ്റ്സ് മെസേജ് , മിസ്ഡ് കാൾ കണ്ടിട്ടാകണം സുരേഷിൻ്റെ ഫോൺ . ഞാൻ ചോദിച്ചു." സുരേഷേ, കേരള രാഷ്ട്രീയത്തിലെ ഒരു ചരിത്ര നിയോഗ നിമിഷത്തിലാണ് നിങ്ങളെന്നറിയാമോ?""വേണൂ, എൻ്റെ മനസിൽ വേറൊന്നുമില്ല. ഞാൻ ജയിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം. തോറ്റാൽ രാധികയ്ക്കും മക്കൾക്കും കൊള്ളാം"ഈ മനുഷ്യൻ എന്നുമിങ്ങനെയായിരുന്നു. പ്രത്യേകിച്ചൊരു ആസക്തി ഒന്നിനോടുമില്ലാതെ, തന്നിലേക്ക് എത്തിച്ചേരുന്ന ജോലി പൂർണ്ണതയോടെ ചെയ്യാൻ തന്നെ തന്നെ മെഴുകുതിരി പോൽ ഉരുക്കിയൊഴിക്കുന്നൊരുത്തൻ.മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ പരിചയപ്പെട്ട അഭിനയമോഹിയായ ആ സുന്ദരൻ ചെറുപ്പക്കാരനെ ഞാനോർത്തെടുക്കാൻ ശ്രമിച്ചു. ഇഷ്ടപ്പെട്ട ഇടങ്ങളിൽ നിന്ന് കടുത്ത വാക്കുകൾ നേരിടേണ്ടി വന്നാൽ കണ്ണ് നിറച്ചിരുന്ന ഒരു സുരേഷിനെ എനിക്കറിയാം. പിൽക്കാലത്ത് അറയ്ക്കുന്ന ആക്ഷേപ വാക്കുകളും ചതിയുടെ പതിനെട്ടടവുകളും നേരിടേണ്ടി വരുമ്പോൾ ഉള്ളിൽ രോഷം പതഞ്ഞു പുകഞ്ഞ് നിയന്ത്രണം വിട്ടു പെരുമാറുന്ന സുരേഷിനെയും എനിക്കറിയാം. പക്ഷേ അവിടെയൊന്നും കൗശലക്കാരനായ ഒരു കാരിയറിസ്റ്റ് സുരേഷിനെ ഞാൻ കണ്ടിട്ടില്ല. പൊളിറ്റിക്കലി കറക്റ്റ് ആയ വാക്കുകളൊരിക്കലും സുരേഷ് പറഞ്ഞിട്ടില്ല. സുരേഷിനെ ഇഷ്ടപ്പെടുന്നവർ അത് പ്രതീക്ഷിച്ചുമില്ല.പത്ത് വർഷങ്ങൾക്ക് മുൻപ് ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശവാഹകൻ സുരേഷിനെ തേടിയെത്തുമ്പോൾ സന്ദർഭവശാൽ ഞാൻ സുരേഷിനൊപ്പമുണ്ട്. ഇഷ്ടമുള്ളൊരു നേതാവിനെ കാണാൻ, സംസാരിക്കാനായിരുന്നു അന്ന് സുരേഷിന് താൽപര്യം. കേരള ബി.ജെ. പി യുടെ നായകസ്ഥാനം സുരേഷിലേക്കെത്തിച്ചേരുന്നു എന്നു കേട്ടപ്പോൾ ഞാൻ വിളിച്ചു. " ഒരിക്കലും ഞാനത് ഏറ്റെടുക്കില്ല" എന്ന് പറഞ്ഞു. പിൽക്കാലത്ത് കേന്ദ്രമന്ത്രിപദം ഒരു തളികയിൽ വച്ചു നീട്ടി അതേ സന്ദേശവാഹകൻ എത്തുമ്പോൾ സുരേഷ് കൃത്യമായി പറഞ്ഞു. "ഞാനാദ്യം ഒരു ഇലക്ഷൻ ജയിക്കട്ടെ, എന്നിട്ട് മതി"."രാഷ്ട്രീയത്തിൽ ഇത്രയും ഒഴിഞ്ഞു മാറലുകൾ സാധ്യമാണോ? മേലാളന്മാർ അത് സമ്മതിക്കുമോ?" ഞാൻ ചോദിച്ചു."എന്നെ ജനത്തിനും പാർട്ടിക്കും വേണമെങ്കിൽ മതി വേണൂ. ആ ഒരു അവസരം വരട്ടെ. ഇല്ലെങ്കിൽ വേണ്ട "ബി.ജെ.പി. പോലത്തെ ഒരു കാഡർ ബേസ്ഡ് പാർട്ടിയിൽ അതോടെ സുരേഷ് നിഷ്പ്രഭനാകുമെന്ന് ഞാനുൾപ്പെടെ പലരും വിശ്വസിച്ചു. ഇത്തവണത്തെ ഇലക്ഷന് മുൻപ് സുരേഷ് പാർട്ടിക്ക് മുൻപിൽ വച്ച ഒരാവശ്യം, രണ്ട് വർഷം തനിക്ക് സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കണമെന്നതാണ് . "എൻ്റെ വരുമാനം അതാണ്. കുടുംബത്തെ പോറ്റണം." കിട്ടിയതിനെക്കാളേറെ കൊടുത്തിട്ടുള്ളൊരുത്തനാണ് സുരേഷ് എന്നത്, ജനങ്ങളെപ്പോലെ പാർട്ടിയും തിരിച്ചറിഞ്ഞു. അത്യപൂർവ്വമായ ഈ നിസ്സംഗ സേവന സ്വഭാവം മറ്റുള്ളവരിൽ നിന്നെല്ലാം സുരേഷിനെ മാറ്റി നിർത്തുന്നു. ഇലക്ഷൻ കാമ്പയിൻ കഴിഞ്ഞ് തളർന്ന് തരിപ്പണമായി വീട്ടിൽ ചികിത്സയുമായ് കഴിയുന്ന സുരേഷിനെ ഞാൻ മടിച്ചു മടിച്ചു വിളിച്ചു. "എനിക്കെത്തിച്ചേരാൻ സാധിച്ചില്ല. വിജയം ആശംസിക്കുന്നു". സുരേഷ് പറഞ്ഞു. "എന്നോടടുപ്പമുള്ളവരോടെല്ലാം ഞാൻ പറഞ്ഞതാണ്. ആരുമെൻ്റെ കാമ്പയിനിങ്ങിന് വരണ്ട. സോഷ്യൽ മീഡിയയിലെ തെറി എനിക്ക് പരിചിതമാണ്. നിങ്ങൾക്കത് ബുദ്ധിമുട്ടാകും. ഇവിടെ കേരളത്തിൽ തൊട്ടു കൂടാത്ത, തീണ്ടിക്കൂടാത്ത പാർട്ടിയാണ് ബി.ജെ.പി. അത് മാറി വരും''എം.പി. ആയാലുമില്ലെങ്കിലും, മന്ത്രിയായാലുമില്ലെങ്കിലും, സുരേഷ് നല്ലത് മാത്രമേ ആഗ്രഹിക്കൂ , എതിരാളികൾക്കും.കേരളത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമാറാകട്ടെ സുരേഷേ.ചന്ദനം പോലെ മുഴുവനങ്ങ് അരഞ്ഞരഞ്ഞില്ലാണ്ടാകേണ്ട ആവശ്യമില്ലെന്ന് ഞാൻ സുരേഷിനെ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്താറുണ്ട്.ഒരൽപ്പം തടി, പരിമളം, ആരോഗ്യം, രാധികയ്ക്കും കുടുംബത്തിനും, ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾക്കും ബാക്കി വയ്ക്കുക! - VG


സംഗീതസംവിധായകൻ രവീന്ദ്രൻ്റേത് സങ്കീർണ്ണമായ പാട്ടുകൾ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു പി. ജയചന്ദ്രൻ. ഈ വാദഗതിയെക്കുറിച്ച് ഒരു അന്വേഷണം

രവീന്ദ്രൻറ്റേത് സങ്കീർണ്ണ പാട്ടുകളോ?സംഗീതസംവിധായകൻ രവീന്ദ്രൻ്റെ പാട്ടുകൾ  ആവശ്യമില്ലാതെ സങ്കീർണ്ണമാക്കപ്പെട്ടവയാണെന്നും അതുകൊണ്ട് അദ്ദേഹം ‘ മാസ്റ്റർ’ എന്ന് വിളിയ്ക്കപ്പെടാൻ അർഹനല്ലെന്നും പി. ജയചന്ദ്രൻ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. പക്ഷേ ആ പ്രസ്താവനയിൽ ഉടൻ അദ്ദേഹം ഈ അഭിപ്രായം മാറ്റിപ്പറയുന്നുണ്ട്. ചില പാട്ടുകൾ മാത്രമാണിവയെന്നും അദ്ദേഹം തന്നെ പാടിയ ‘ആലീലത്താലിയുമായ’ (മിഴിരണ്ടിലും) വളരെ സൗമ്യതരവുമാണെന്ന് സമ ർത്ഥിയ്ക്കുന്നുമുണ്ട്, ഒരു തെറ്റ് തിരുത്തുന്നതുപോലെ. പക്ഷേ മാദ്ധ്യമങ്ങൾ അദ്ദേഹത്തിൻ്റെ ആദ്യത്തെ വാചകം മാത്രം ഏറ്റെടുത്ത് ഒരു വിവാദം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. നല്ലപാട്ടുകൾ കമ്പോസ് ചെയ്തിരുന്ന രവീന്ദ്രൻ “കോമ്പ്ളിക്കേറ്റെഡ്’ പാട്ടുകൾ കമ്പോസ് ചെയ്യാൻ നിർബ്ബന്ധിതനായിത്തീരുകയായിരുന്നു എന്നും അഭിപ്രായപ്പെടുന്നുണ്ട് അദ്ദേഹം.ശ്രീ ജയചന്ദ്രൻ രവീന്ദ്രനെ ജോൺസണുമായി താരതമ്യപ്പെടുത്തുന്നുമുണ്ട്. സംഗീതസംവിധായകകരെ താരതമ്യപ്പെടുത്തുന്നത് യുക്തിഭദ്രമല്ല, ഒരേ കാലത്ത് രംഗത്തുണ്ടായിരുന്ന ഇവർ രണ്ടു പേരും അത്യാകർഷകവും പോപുലറുമായ പാട്ടുകൾ വിരചിച്ചവരുമാണ്.സങ്കീർണ്ണമായ പാട്ടുകൾ രവീന്ദ്രൻ നിർമ്മിച്ചു എന്നാണ് ജയചന്ദ്രൻ്റെ പരാതി. അതിൽ ശരിയുണ്ട് താനും.യേശുദാസുമായി ചേർന്ന് അങ്ങനെയൊരു പതിവ്  വന്നുഭവിച്ചിട്ടുണ്ട്, സത്യമാണ്. പക്ഷേ ഇത് രവീന്ദ്രൻ്റെ പാട്ടുകളെ അടച്ചാക്ഷേപിക്കാനുള്ള വക നൽകുന്നതേ ഇല്ല. അത്രമാത്രം വൈവിദ്ധ്യമിയന്നതായിരുന്നു രവീന്ദ്രൻ്റെ സംഗീതസംവിധാന സപര്യ. യേശുദാസിനെക്കൊണ്ട്  അദ്ദേഹം പാടിപ്പിച്ച ജനപ്രിയഗീതങ്ങളൊക്കെ വൻ പ്രചാരത്തിലായവയാണ്. അവയിൽ ചിലതു മാത്രമേ സങ്കീർണ്ണമായിട്ടുള്ളു.  ആദ്യകാല പാട്ടുകളായ ‘തേനും വയമ്പും’ , ‘ഒറ്റക്കമ്പി നാദം മാത്രം’ ഒക്കെ ക്ളിഷ്ടതരമോ മനഃപൂർവ്വം ജടിലത ഉൾച്ചേർത്തവയോ അല്ല.അധികം താമസിയാതെയാണ് ‘ഉത്രാടപ്പൂനിലാവേ വാ’, ‘മാമാങ്കം പലകുറി.’ ഒക്കെ മലയാളികൾ സഹർഷം നെഞ്ചിലേറ്റുന്നത്. സങ്കീർണ്ണത നിർമ്മിച്ചെടുത്തതിനെപ്പറ്റി പരാതി പറയുന്ന ശ്രീ ജയചന്ദ്രൻ തീർച്ചയായും “അതിമനോഹരം ആദ്യത്തെ ചുംബനം” കേട്ടിട്ടുണ്ടാവണം. ലാളിത്യത്തോടൊപ്പം മാധുര്യം നിറച്ചിരിക്കയാണ്.  ഒരു സംഭാഷണം പോലെ സ്വരങ്ങൾ തിരിച്ചും മറിച്ചും പാടുന്ന സംഘങ്ങൾ കൂടെയുണ്ട്. പാട്ടുകാരന്മാരും പാട്ടുകാരികളും. ജിമ്മിക്കുകൾ തൻ്റെ ലക്ഷ്യങ്ങളിലൊന്നല്ല എന്ന രവീന്ദ്രൻ്റെ പ്രഖ്യാപനം കൂടിയാണ് ഈ പാട്ട്. പ്രശ്നം ഗുരുതരത്തിലെ “ ലീലാതിലകം ചാർത്തി…” വ്യക്തമായി രാഗം അടിസ്ഥാനമാക്കിയ പാട്ടാണെങ്കിലും സങ്കീർണ്ണത തെല്ലുമില്ല, സ്വരാലാപനങ്ങൾ സർക്കസ് കളിയ്ക്കുന്ന മട്ടിൽ ചിട്ടപ്പെടുത്തിയവയുമല്ല.“താരകേ മിഴിയിതളിൽ..” ആദ്യം യേശുദാസിനെക്കൊണ്ട് പാടിപ്പിയ്ക്കുമ്പോൾത്തന്നെ ലളിതമെന്ന് തോന്നിപ്പിയ്ക്കുന്ന മന്ദഗതിയിലാണെങ്കിലും താഴ്ന്ന സ്ഥായിയിലാണ്. യേശുദാസ് അനായാസമായി പാടുന്നുണ്ടെങ്കിലും ഈ കീഴ്സ്ഥായിയിൽ പലർക്കും സുന്ദരമായി പാടാൻ സാധിയ്ക്കുകയില്ല. താഴ്ന്ന സ്ഥായിയിൽ പലരുടെയും ശബ്ദസൗകുമാര്യം പമ്പ കടന്നേയ്ക്കും.  യേശുദാസിനു വെല്ലുവിളികൾ നൽകുക എന്നത് രവീന്ദ്രൻ്റെ പതിവായിത്തീർന്നു എന്നത് സത്യമാണ്. പിന്നീട് കമ്പോസിങ്ങ് സമയത്ത് ഇരുവരും തീക്ഷ്ണമായ അഭിപ്രായപ്രകടങ്ങൾ പ്രകാശിപ്പിക്കുക് വഴി ചൂടൻ ചർച്ചയിൽ എത്താറുണ്ടായിന്നു എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യേശുദാസിൻ്റെ എല്ലാ ആലാപനമികവുകളും പുറത്തെടുക്കാനുള്ള യത്നം ആയിട്ടു വേണം ഈ സംഭവങ്ങളെ വിലയിരുത്തേണ്ടത്.1986 ലെ “ശ്രീലതികകൾ’ (സുഖമോ ദേവീ) ആയിരിക്കണം ഇത്തരം നിഷ്ക്കർഷകൾ തീക്ഷ്ണമായതിൻ്റെ ആദ്യ സൂചന. ചടുലമായ അക്ഷരവിന്യാസങ്ങളും യമകപ്രയോഗങ്ങളും സ്ഥയികളുടെ ഉയർച്ചകളും നിപാതങ്ങളും ആവോളം നിറച്ചിട്ടുണ്ട് ഈ പാട്ടിൽ.  നൃത്തരംഗൾക്ക് വേണ്ടിയുള്ളതോ കച്ചേരി മട്ടിൽ പാടുന്നതോ ആയ പാട്ടുകളിൽ മാത്രമേ അന്ന് വരെ സ്വരങ്ങൾ ഉപയോഗിച്ചിരുന്നുള്ളു. ഈ കീഴ് വഴക്കം പാടേ മാറ്റി മറിച്ചുകൊണ്ടാണ് ഒരു സാധാരണ പാട്ടിൽ സ്വരാലാപനം രവീന്ദ്രൻ നിബന്ധിച്ചത്.  ചരണത്തിൻ്റെ ആദ്യവരി കഴിഞ്ഞ് ‘സരിമ സരിമപ സരിമപനിസ...’ എന്നിങ്ങനെ ഓരോ ആവർത്തനത്തിനും ഓരോ സ്വരങ്ങൾ ഒന്ന് വെച്ച്  കൂട്ടി വ്യാപ്തികൂട്ടുന്ന കച്ചേരി പ്രയോഗവും വ്യത്യസ്തത വരുത്താനുള്ള വ്യഗ്രതയുടെ ഉദാഹരണമാണ്.  ഒന്നിടവിട്ട് ‘" പോരികെൻ- കരളിൽ- ആകവേ- മലയസാനുവിൽ- നിറനിലാവുപോൽ" എന്നതിൽ ഉയർന്നതും താഴ്ന്നതുമായ സ്ഥായികൾ ഒന്നിടവിട്ട് പ്രയോഗിച്ചിട്ടുമുണ്ട്.  ചടുലമായ മൃദംഗ നടകൾ അത്യപൂർവ്വമായ ചാതുരിയോടെയാണ് താളക്കൊഴുപ്പ് സൃഷ്ടിയ്ക്കുന്നത്. ഇതിനും തൊട്ടുമുൻപ് 1984 ഇൽ ‘മനതാരിലെന്നും കൊണ്ടുവാ....” അയത്നസുന്ദരമായി ചിട്ടപ്പെടുത്തിയിതാണ് എന്നത് ഓർമ്മിക്കാം. പക്ഷേ ചരണങ്ങളുടെ അവസാനം “ഹൃദയം-പിടയും-പുതുലഹരിയിൽ-മിഴികൾ-തിരയും-തവവദനം” എന്ന രീതിയിൽ ചടുലത  നിബന്ധിച്ചിട്ടുണ്ട്. ഇത് രവീന്ദ്രൻ്റെ ചിട്ടപ്പെടുത്തലുകളിൽ ഒരു കയ്യൊപ്പ് പോലെ പതിഞ്ഞു കിടക്കുന്നതാണ്. ഒരു സങ്കീർണ്ണതയും അനുഭവപ്പെടുന്നില്ല, എന്ന് മാത്രമല്ല, പാട്ടിൻ്റെ ഗതി ഒന്ന് മാറി ഒഴുകുന്നത് ആസ്വാദ്യത വർദ്ധിപ്പിക്കുന്നുമുണ്ട്. 1984 ഇൽത്തന്നെ “മനസ്സേ നിൻ്റെ മണിനൂപുരങ്ങൾ..’ അതിമന്ദ്രമായി ചിട്ടപ്പെടുത്തി വെച്ചിരുന്നിട്ടുമുണ്ട്, ഓരോ വാക്കിലും പരമശാന്തത ഘനീഭിവിപ്പിച്ചിട്ടുമുണ്ട്.‘ഭരത’ത്തിലെ ‘രാമകഥാഗാനലയം’  (1991) ജയചന്ദ്രനെ തെല്ല് ചൊടിപ്പിക്കുന്നുണ്ട്. സങ്കീർണ്ണതയുടെ ഉദാഹരണമായി ആ ട്യൂൺ ചൊല്ലിക്കേൾപ്പിക്കുന്നുമുണ്ട്. ചടുലമായും അതി വേഗതയോടും സ്ഥയികൾ ഉയർത്തി താഴ്ത്തുന്നത് ആവർത്തിച്ച് സംഘർഷാത്മകത സൃഷിടിയ്ക്കുന്നുണ്ട് എന്നതാണ് അദ്ദേഹത്തെ സ്വൽപ്പം രോഷാകുലനാക്കുന്നത്, രവീന്ദ്രൻ ‘മാസ്റ്റർ’ ബിരുദത്തിനു അർഹനല്ലെന്ന് വിധിയ്ക്കാൻ പ്രേരിപ്പിക്കുന്നത്. രാമകഥാ-ഗാനലയം-മംഗളമെൻ- തംബുരുവിൽ എന്ന വാക്കുകളാണ് പൊടുന്നനവേ ഉയരുകയും താഴുകയും ചെയ്യുന്നത്. മൃദംഗത്തിൻ്റെ ശ്രുതിയും ഇതോടൊപ്പം പൊങ്ങിത്താഴുന്നുണ്ട്.  പിന്നെ വരുന്ന സ്വരങ്ങൾ സങ്കീഋണ്ണാലാപനമാക്കിയിട്ടുണ്ട് സത്യമാണ്. സ്ഥായി ഉയർത്തിത്താഴ്ത്തുന്നത് സർക്കസ്സിൻ്റെ ചാതുര്യത്തോടെ തന്നെ.കച്ചേരികളിൽ സംഗീതജ്ഞർ തങ്ങളുടെ പാടവം പ്രദർശിപ്പിക്കാനുള്ള വിദ്യകളുടെ ഭാഗമാകാറുണ്ട് എന്നത് വിസ്മരിക്കാൻ വയ്യ. “ഇന്ദ്രധനുസ്സുകൾ മീട്ടിദേവകൾ.. ‘എന്ന ഭാഗം അത്യന്തം ക്ളിഷ്ടതരമാണ്, “പ്രണവം വിടർന്നുലഞ്ഞ സരയുവിൽ” പാടുമ്പോഴൊക്കെ സ്ഥായി പെട്ടെന്ന് ഉയർന്ന് താഴുകയാണ്. സിനിമയിലെ ആ രംഗത്തിൻ്റെ സംഘർഷാവസ്ഥ കൃത്യമായി ആവിഷ്ക്കരിക്കപ്പെടുകയാണിവിടെ. നായകൻ്റെ മനസ്സ് പ്രക്ഷുബ്ധമാണ്. ഈ പാട്ട് പാടാൻ എളുപ്പമല്ല. രവീന്ദ്രൻ്റെ കമ്പോസിങ്ങ് ചാതുര്യവും യേശുദാസിൻ്റെ ആലാപനവൈദഗ്ദ്ധ്യവും സമ്മിളിതമാകുന്ന വേളയാണിത്. സിനിമാസംഗീതത്തിൽ ഭാവതീവ്രത ആവശ്യപ്പെടുമ്പോൾ അത് നൽകുന്നത് ഉചിതമെന്നേ കരുതാനാകൂ. അത് കച്ചേരികളിലെ ചില ട്രിക്കുകൾ വിപുലീകരിച്ചെടുക്കുന്നതായാൽ തെറ്റ് പറയാനില്ല. ഇതേ സിനിമയിലെ മറ്റ് കർണാടക സംഗീത കീർത്തനങ്ങൾ -“ശ്രീവിനായകം നാമാമ്യഹം’,  “രഘുവംശപതേ’ എന്നിവ യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചപ്പോൾ രവീന്ദ്രൻ ഈ സങ്കീർണ്ണതകളൊന്നും നിബന്ധിച്ചില്ല എന്നത് ‘രാമകഥാഗാനലയ’ത്തിൻ്റെ ചിട്ടപ്പെടുത്തൽ ആ രംഗത്തിൻ്റെ തീവ്രതയോട് യോജിച്ചു പോകുവാനാണ് എന്നത് വ്യക്തമാക്കുന്നു. ജയചന്ദ്രൻ ഇക്കാര്യം ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.”കോമ്പ്ളിക്കേറ്റഡ്’ ആക്കാൻ രവീന്ദ്രനെ ആരും വഴിതിരിച്ചു വിട്ടതല്ല എന്ന് തെളിയുകയാണ്.ഈ പാട്ട് കമ്പോസ് ചെയ്യുന്നതിനു തൊട്ടു മുൻപ് 1990 ഇൽ ‘ഹിസ് ഹൈനെസ് അബ്ദുള്ള’യിൽ ‘ പ്രമദവനം വീണ്ടും’ ,’ഗോപികാവസന്തം’,, ‘ദേവസഭാതലം’ ഒക്കെ യേശുദാസിനെക്കൊണ്ട് പലരീതിയിൽ ആവിഷ്ക്കരിച്ചെടുത്തത് രവീന്ദ്രൻ്റെ മിടുക്ക് എന്ന് തന്നെയേ പറയേണ്ടൂ. ‘പ്രമദവനം ‘ ഗമകപ്രയോഗങ്ങളാൽ സമൃദ്ധമാണ്, പാടി ഫലിപ്പിക്കാൻ എളുപ്പവുമല്ല. മന്ദ്രമായാണ് പാട്ട് തുടങ്ങുന്നത്,  പക്ഷേ “കവിയുടെ ഗാനരസാമൃതലഹരിയിൽ.....” പടിപടിയായി സ്ഥായി ഉയർത്തി ഒരു  ക്ളൈമാക്സിൽ ‘ഇന്നിതാ’ യിൽ എത്തിക്കുന്നതൊക്കെ രവീന്ദ്രൻ്റെ ചില വിദ്യകളിൽപ്പെടുന്നതാണ്, ആസ്വാദ്യത വർദ്ധിപ്പിക്കുന്നതേ ഉള്ളു. 1991 ഇലെത്തന്നെ ‘അരുണകിരണമണിയുമുടയും”’ (കിഴക്കുണരും പക്ഷി) നാലു സ്വരങ്ങൾ മാത്രം ഉപയോഗിക്കുന്ന ലവംഗി രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്. എന്നിട്ടും അപാര ചടുലതയാണ്, സ്ഥായി ഉയർത്തി താഴ്ത്തുന്നുണ്ട് പാട്ടിൽ ഉടനീളം.ഗാനരചയിതാവിനെക്കൊണ്ട് യമകപ്രയോഗങ്ങൾ പോലെ “അനുപമസ്വരഗതി അതിലൊരു നിർവൃതി’ എന്നതൊക്കെ എഴുതി വാങ്ങിയിട്ടുണ്ട് രവീന്ദ്രൻ. ‘മദനഭരം-സ്വരസദനം-മമസദനം-തവ ഹൃദയം’ ഒക്കെ ഉയർന്നു താഴാനുള്ള വാക്കുകളാണ്.  ഇതിനും വളരെ മുൻപേ 1986 ഇൽ ‘ശ്രീലതികകൾ’ ഇൽ ഇത് തുടങ്ങി വെച്ചിരുന്നു: അത് നേരത്തെ പരാമർശിച്ചിട്ടുണ്ട്. 1997 ഇലെ ‘പാടീ തൊടിയിലേതോ..” താളങ്ങളെക്കൊണ്ടുള്ള ലീലാവിനോദമാണ്, അക്ഷരങ്ങളെ അമ്മാനമാടുന്നുമുണ്ട്.  “ഗോപികേ ഹൃദയമൊരു ‘ (നന്ദനം)  പല്ലവിയിൽ തന്നെ അഗാധമായി താഴുന്ന ശ്രുതി പൊടുന്നനവേ അത്യുയരത്തിൽ എത്തുന്ന പടിയാണ് കമ്പോസ് ചെയ്യപ്പെട്ടിരിക്കുന്നത്. “ഗംഗേ തുടിയിൽ..” (വടക്കുന്നാഥൻ) അക്ഷരക്കൂട്ടങ്ങൾ പെരുമഴപോലെ ഉതിർന്നു വീഴുന്ന പോലെയാണ് ചിട്ടപ്പെടുത്തൽ. “കാർ കൂന്തൽ-ചുരുളിലരിയവര-വാർതിങ്കൾ-തുളസി-“ ഭാഗത്ത്  അക്ഷരങ്ങളും സ്ഥായി കയറ്റിറങ്ങളും കൂടെ കളിയിലേർപ്പെടുകയാണ്.  “തംബുരു കുളിർ ചൂടിയോ”  സൂക്ഷ്മമായ സ്വരനിബന്ധനകളും അവയുടെ അവിചാരിതമായി പ്രതിഷ്ഠിക്കപ്പെടുന്ന രീതിയും കൊണ്ട് സാധാരണ പാട്ടുകാർക്ക് പാടി ഫലിപ്പിക്കാൻ പ്രയാസമേറിയതാണ്. പക്ഷേ പാട്ടാകട്ടെ ആകപ്പാടെ സ്നിഗ്ദ്ധത തൊട്ടുപുരട്ടപ്പെട്ടതാണ്. രവീന്ദ്രൻ്റെ പാട്ടുകളെ വേറിട്ടതാക്കുന്നത് ഇത്തരം സാഹസികമായ ഒരുമ്പെടലുകളാണ്, അത് സർഗ്ഗാത്മകതയുടെ നിദർശനവുമാണ്.1981 ഇൽ ‘തേനും വയമ്പും നാവിൽ തൂകി” മാധുര്യം ഇറ്റിച്ചാാണ് രവീന്ദ്രൻ സ്വയം പരിചയപ്പെടുത്തിയതു തന്നെ. പിന്നീട് “ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം” എന്ന് വരാൻ പോകുന്ന പാട്ടുകളെക്കുറിച്ച് പ്രവചിച്ചിട്ടുമുണ്ട്. സമുദ്രദിഗന്തങ്ങളുടെ ശാന്തതയും  സൗമ്യതയും സാന്ദ്രമാക്കിയ എത്രയൊ പാട്ടുകൾ ആദ്യചുംബനം പോലെ അതി മനോഹരങ്ങളായി നമ്മുടെ ചുണ്ടുകളിൽ മാധുര്യം ഇറ്റിച്ചു, കാതിൽ തേന്മഴയായി പെയ്തിറങ്ങി. ‘വികാരനൗകയുമായി” ഏതോ നിദ്രതൻ”, ‘മനസ്സിൻ മണിച്ചിമിഴിൽ’, ‘നിറങ്ങളേ പാടൂ’, ‘ഹൃദയം ഒരു വീണയായ്’, ‘ചന്ദനമണിവാതിൽ പാതി ചാരി’, ‘കുടജാദ്രിയിൽ’, ‘ആത്മാവിൻ പുസ്തകത്താളിൽ’, ‘ഇരുഹൃദയങ്ങളിൽ ഒന്നായ്’, ‘ഇന്നുമെൻ്റെ കണ്ണുനീരിൽ’....... ലിസ്റ്റ് നീളുകയാണ്. നിശിതമായി ആത്മനൊമ്പരവും വിരഹവേദനയും നഷ്ടബോധവും സൃഷ്ടിച്ച് ആ പാട്ടുകൾ ഹൃദയത്തിൽ തറച്ച് കയറ്റാൻ ഉദ്ദേശിക്കപ്പെട്ടവ തന്നെ.  കസർത്തുകൾ നിബന്ധിച്ച പാട്ടുകളേക്കാൾ (ജയചന്ദ്രൻ്റെ വീക്ഷണത്തിൽ): ഇത്തരം പാട്ടുകളണേറെ. എന്തുകൊണ്ട് രവീന്ദ്രനെ സൗമ്യമായ ആത്മനൊമ്പര ഗാന കമ്പോസർ എന്ന് വിശേഷിപ്പിക്കുന്നില്ല എന്ന് ചോദിക്കേണ്ടത് സംഗതമാണ്.സിനിമാഗാനങ്ങൾ കഥയുടെ ഘട്ടങ്ങൾക്കും വികാരപരതയ്ക്കും അനുയോജ്യമായി ചിട്ടപ്പെടുത്തുന്നവയാണ്. യേശുദാസ് ആവട്ടെ കച്ചേരി പാടുന്ന സംഗീത്ജ്ഞനാണ്, കയ്യിലിരിപ്പുകൾ ചില്ലറയല്ല. അദ്ദേഹത്തെക്കൊണ്ട് സാദ്ധ്യമാകുന്നതൊക്കെ സന്ദർഭമനുസരിച്ച് പുറത്തെടുക്കാനായിരുന്നു രവീന്ദ്രൻ നിഷ്ണാതനായത്. വെല്ലുവിളികൾ ധാരാളം ഇട്ടു കൊടുത്തു, യേശുദാസ് അതിലെല്ലാം വിജയിച്ചു എന്ന് രവീന്ദ്രൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കച്ചേരികളിൽ കേൾവിക്കാർ സമക്ഷം അവതരിക്കപ്പെടുന്ന ട്രിക്കുകൾ പലതും ചുരുക്കിയോ വിപുലീകരിച്ചോ എടുക്കാൻ യേശുദാസിനെ പ്രേരിപ്പിക്കുകയായിരൂന്നു രവീന്ദ്രൻ. കച്ചേരികൾക്ക് സാധകവും കൃത്യപരിശീലനവും ഒക്കെ അനുഷ്ഠിച്ച ശേഷമാണ് അവതരണം. പക്ഷേ സിനിമാപ്പാട്ടുകൾ പെട്ടെന്ന് പാടിത്തീർക്കുന്നവയാണ്. ട്രാക്ക് പാടിയത് ഒന്നോ രണ്ടോ തവണ കേട്ട് പെട്ടെന്ന് പാടി റെക്കോർഡ് ചെയ്യുകയാണ് പതിവ്. യേശുദാസിനു പോലും അത്തരം എളുപ്പങ്ങൾ നിഷേധിച്ചു രവീന്ദ്രൻ. അത് സംഗീതത്തിൻ്റെ പൂർണ്ണതയ്ക്ക് വേണ്ടി മാത്രം ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.കമ്പോസിങ്ങ് സമയത്ത് എന്ത് കശപിശകൾ നടന്നാലും നമുക്ക് ലഭിച്ചത് ഗംഭീരവും വെല്ലുവിളികൾ നിറഞ്ഞതും പാടി ഫലിപ്പിക്കാൻ പ്രയാസമേറിയതുമായ  ചില പാട്ടുകളാണ്. ആകെയുള്ള പാട്ടുകളിൽ ഒരു ചെറിയ ശതമാനമേ ഉള്ളു ഇത്തരം പാട്ടുകൾ  പക്ഷേ ഇത് രവീന്ദ്രൻ്റെ മുഖമുദ്രയായിരുന്നില്ല. മലയാളികളുടെ ഹൃദയത്തിൻ്റെ നുനുത്ത കോണുകളിലാണ് ആന്തരസ്പർശിയായ പാട്ടുകളെ  അദ്ദേഹം പ്രതിഷ്ഠിച്ചത്.സമഗ്രമായ ഒരു ലേഖനം...ശ്രീ. Ethiran kathiravan...🌹🌹🌹#എന്റെരവീന്ദ്രൻമാസ്റ്റർ...


എം ജി ബിരുദാനന്തര ബിരുദ ഏകജാലകം ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

എം ജി ബിരുദാനന്തര ബിരുദ ഏകജാലകം ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷന് മുൻപായി അപേക്ഷകർ പ്രോസ്പെക്ടസ്, ഇൻസ്ട്രക്ഷനുകൾ, വീഡിയോ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഓപ്‌ഷനുകൾ നൽകേണ്ടതാണ്. ഫൈനൽ സബ്മിറ് ചെയ്ത അപേക്ഷകളിൽ ഡാറ്റാ മോഡിഫിക്കേഷനു നിശ്ചയിച്ചിട്ടുള്ള തീയതികളിൽ അല്ലാതെ തിരുത്തലുകൾ വരുത്തുന്നതിന് സാധിക്കുന്നതല്ല.https://cap.mgu.ac.in/pgcap2024/MA അപേക്ഷ സമർപ്പിക്കുന്നതിന് മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത്  മെനുവിലെ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് 1)account creation2) personal details 3) qualification details 4) option registration 5)fee payment 6) upload certificates7) final submission എന്നീ ഘട്ടങ്ങൾ പൂർത്തീകരിച്ച് അപേക്ഷ സമർപ്പിക്കാം. Mozilla Firefox ബ്രൗസർ ഉപയോഗിക്കുന്നത് കൂടുതൽ അനുയോജ്യമായിരിക്കും.



ആർ എൽ വിയിൽ BA Honours/BFA Honours പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

ആർ.എൽ.വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ BA/BFA Honours പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. 25.05.24 വരെ കോളേജ് ഓഫീസിൽ നിന്നും രാവിലെ 10.30 മുതൽ 3.30 വരെ അപേക്ഷ ഫോമുകൾ ലഭിക്കുന്നതാണ്. അപേക്ഷാഫോമിന് 65 രൂപയാണ് വില.SSLC, പ്ലസ്ടു സർട്ടിഫിക്കേറ്റുകളുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കോപ്പി, സംവരണത്തിന് അർഹരായവർ ജാതി സർട്ടിഫിക്കറ്റ്, ഫീ ആനുകൂല്യത്തിന് അർഹരായവർ വരുമാന സർട്ടിഫിക്കറ്റ്, EWS സംവരണത്തിന് അർഹരായവർ EWS സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.അപേക്ഷാർഥികൾ കോളേജിൽ നേരിട്ടുവന്ന് ഫീ അടച്ച് അപേക്ഷാഫോം കൈപ്പറ്റേണ്ടതാണ്.ഫോൺ: 0484 2779757


കേരളത്തിലെ മുഴുവൻ ഊത്തപിടുത്തക്കാരുടെ സമക്ഷത്തിലേക്ക് വരാൽ (ബ്രാൽ ) സമർപ്പിക്കുന്ന അപേക്ഷ

പ്രിയരേ,വളരെ പാവപ്പെട്ട ഒരു ശുദ്ധജല മത്സ്യമാണ് ഞാൻ.ഇന്ന് ഇടവം ഒന്നാണെങ്കിലും രണ്ടു മൂന്നു ദിവസമായി മഴ പെയ്യുകയാണല്ലോ?! കാലാവസ്ഥ വ്യതിയാനമാണ് എന്നൊക്കെ പറഞ്ഞാലും മഴ വരുമ്പോഴേ ഞങ്ങൾക്കൊരു സന്തോഷമാണ് കാരണം, ഞങ്ങൾ ഇണകൾ ഉല്ലാസയാത്രയ്ക്ക് തെരെഞ്ഞെടുക്കുന്ന സമയമാണിത്. പരക്കെ മഴ പെയ്യുമ്പോൾ ഞങ്ങൾക്ക് ചില മാറ്റങ്ങളൊക്കെയുണ്ടാവും.വാലിലും, കവിളിലും ചില മറുകുകളും നിറവും ഒക്കെയായി വയറു നിറയെ മുട്ടകളുമായിട്ടാണ് യാത്ര....പക്ഷേ ഇതുവരെ വളരെ അപൂർവ്വം ആളുകൾ മാത്രമേ ആയാത്ര പൂർത്തീകരിച്ചിട്ടുള്ളൂ! ശുദ്ധജലമെന്ന ഓമനപ്പേരേയുള്ളൂ, മലിനജലത്തിൽ കിടന്നു കഷ്ടപ്പെടുകയായിരുന്നു ഇതുവരെ.... പ്ലാസ്റ്റിക് മീനും, മറ്റ് ചെറുമീനുകളെയുമിട്ട് കത്തുന്ന വിശപ്പുമായി പുളയുന്ന ഞങ്ങളെ മരണച്ചൂണ്ടയുമായി കാത്തിരിക്കുന്നവരെ ഓർക്കുക!വിശന്നിട്ടാണ്, കഴിക്കുന്ന ആഹാരത്തിൽ മരണം ചേർക്കുന്നതിനെ എന്താണു പറയുക.തോട്ടിനരികിലും, കണ്ടത്തിൻ വരമ്പിലും ചേർന്നു നില്കുമ്പോൾ അവിടെയും വരും ഒറ്റാലുമായി ചിലർ ....പരമാവധി ചാടി നോക്കും എവിടെ....!!അവിടുന്നു മുന്നോട്ട് പോയാൽ വളരെ സൂക്ഷിക്കണം ഓരോ മുട്ടിലും വലിയ വലയുമായി തലേക്കെട്ടും, എരിഞ്ഞ ബീഡിയുമായി കുറേപ്പേരുണ്ട് വീശിപ്പിടിക്കും.... അങ്ങനെ ജീവിതം ഹോമിച്ചവർ നിരവധിയാണ്.ആറ്റിലോ തോട്ടിലോ കുറുകെ വലയിട്ടു നിൽക്കും ചിലർ ....ഞങ്ങളുടെ കൂടെയുള്ളവർ കൂരിയും, മുഷിയും, കല്ലേ മുട്ടിയുമൊക്കെ അതിൽ ചെകിള കുരുങ്ങിക്കിടക്കും ....പിന്നെയൊരു കൂട്ടർ കൂട് വെക്കും ! നല്ല മനോഹരമാണ് ഉൾവശം.. കൂട്ടുകാരുടെ കൂടെ കളിച്ചു തിമിർത്തു പോകുകല്ലേ ഒരാവേശത്തിന് അങ്ങ് ചെന്നു കേറും.. പിന്നെയൊരു രക്ഷേമില്ല! അവിടെ അതവസാനിക്കും....കണ്ണിച്ചോരയില്ലാത്ത കുറച്ചാൾ ക്കാൾക്കാർ, ദയയില്ലാത്തവർ.ഞങ്ങളുടെ വഴിമുടക്കി കൂടു വെച്ചാൽപതിനയ്യായിരം രൂപേം, ആറു മാസം തടവു മുണ്ടെന്ന് നിയമമുണ്ടെങ്കിലും, ആരെയെങ്കിലും ശിക്ഷിച്ച വാർത്ത കേട്ടിട്ടുണ്ടോ...?ചെറുതോട്ടിലൂടെ പോവാംന്നു വെച്ചാൽ കുട്ടികൾ മുതൽ വലയുമായി ചവിട്ടിപ്പിടിച്ചു നില്ക്കുകയല്ലേ !തീർന്നു ഞങ്ങളുടെ വംശം അവസാനിക്കാറായി...ഈ തടസ്സങ്ങൾ ഒക്കെ കടന്നു ഞങ്ങൾ ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് കടക്കും... അവിടെ മിക്കവാറും അധികം വെള്ളം കാണില്ല ഞങ്ങൾ നീന്തുന്ന ഓളങ്ങൾ കാണാം ചിലപ്പോൾ ഞങ്ങളെ തെളിഞ്ഞുകാണാം ..കൊയ്ത്ത് കഴിഞ്ഞ നെല്ലിന്റെ കുറ്റികളും ചെറു സസ്യങ്ങളും ഉള്ള കണ്ടത്തിൽ ഞങ്ങൾ അല്പം സ്നേഹിച്ചു മുട്ടയിടും മീൻ കടിക്കുക ഊത്ത് കടിക്കുക എന്നാണ് ആൾക്കാർ പറയുന്നത് മിക്കവാറും വള്ളങ്ങളും വെട്ടുകത്തികളും ചെറു വലകളും ഒക്കെയായി ആളുകൾ ഞങ്ങളെ കൊല്ലാൻ വരും ഓടിയിട്ടും രക്ഷയില്ല അവർ ഞങ്ങളെ മാരകമായി മുറിവേൽപ്പിക്കും എവിടെ എങ്കിലും പിടിക്കും ചിലപ്പോൾ ഞങ്ങൾ മുട്ടകൾ ഇട്ടു കാണില്ല ....പലപ്പോഴും ഇണ നഷ്ടപ്പെട്ടു ഞങ്ങൾ തന്നെ ആയി പോകാറുണ്ട് ഒരു പ്രാവശ്യമെങ്കിലും ഞങ്ങൾ കുഞ്ഞുങ്ങളെ പോറ്റാനുള്ള ഞങ്ങളുടെ വംശം നിലനിർത്താനുള്ള ജീവശാസ്ത്രപരമായ അവകാശത്തെ പോലും അനുവദിക്കാതെ അവർ നിഷ്ക്കരുണം ഞങ്ങളെ കൊല്ലും...പ്രകൃതിയുടെ നിയമങ്ങൾക്കെതിരെ ആയി നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തി നിങ്ങൾ എവിടെ സാധൂകരിക്കും...നിങ്ങൾ ഒരു വലിയ വരാലിനെ പിടിച്ചു എന്നുള്ള ഒരു ചെറിയ സന്തോഷം മാത്രമേ കിട്ടൂ പക്ഷേ ഞങ്ങൾ നഷ്ടപ്പെടുന്നത് ഞങ്ങളുടെ വംശം തന്നെയാണ്! പണ്ട് ഞങ്ങൾക്ക് ചെറിയ അഹങ്കാരം ഉണ്ടായിരുന്നു ഇപ്പോൾ അതുമാറി ഭയം മാത്രമേയുള്ളൂ.....!നാടൻ മത്സ്യങ്ങൾ ആയ ഞങ്ങളുടെ കുഞ്ഞുങ്ങളെ സർക്കാർ ജലാശയങ്ങളിൽ വിടാറില്ല എന്നാൽ വിദേശികളായ കാർപ്പുമത്സ്യങ്ങൾ കട്ല ,രോഹു  ഗ്രാസ് കാർപ് തുടങ്ങിയ മത്സ്യങ്ങളുടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ അവർ ഞങ്ങളുടെ വീടുകളായ ആറ്റിലും മറ്റുംഇറക്കി വിടുന്നു ....തനിയെ വംശവർദ്ധന നടത്തുമത്രേ. എന്നാൽ അതിനോട് എനിക്കത്ര വിശ്വാസമില്ല, അവരിപ്പോൾ ഭൂരിപക്ഷം ആയിരിക്കുന്നു..ഞങ്ങളുടെ പണ്ടത്തെ കൂട്ടുകാരായ നാടൻ മത്സ്യങ്ങൾ ആയ  മുഷി,കുയിൽ കാരി, കുറുവ ,പള്ളത്തി, വയമ്പ് കോല ,ആരകൻ ,മൂളി, കല്ലേമുട്ടി തുടങ്ങി പല മത്സ്യ വംശത്തിനും ഇതൊക്കെ തന്നെ ഇപ്പോഴത്തെ സ്ഥിതി.അതുകൊണ്ട് ഞങ്ങളുടെ അപേക്ഷ എന്തെന്നാൽ ജീവൻ കാണില്ല എന്ന് ഉറപ്പിച്ചുള്ള ഞങ്ങൾ ചെയ്യുന്ന ഈ യാത്രയിൽ നിങ്ങൾക്ക് ഞങ്ങളോട് അല്ല, നിങ്ങളുടെ തന്നെ തലമുറയോട്, പ്രകൃതിയോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് ഈ സമയത്ത് ഞങ്ങളെ ഉപദ്രവിക്കാതിരിക്കുക എന്നത് ഈ ചെറിയ കാലയളവിൽ, വർഷകാല ആരംഭത്തിൽ ഞങ്ങളെ ഉപദ്രവിക്കാതെ വിടാൻ നിങ്ങൾക്ക് കഴിയുമോ ,...?! അടുത്ത വർഷം മുതൽ ഇഷ്ടംപോലെ മത്സ്യസമ്പത്ത് തരാൻ ഞങ്ങൾക്കു പറ്റും...എന്ന വിശ്വാസത്തോടെ, ഭയത്തോടെ ....,ഒരു വരാൽ (ഒപ്പ്)എഴുത്ത്: സജിത് സംഘമിത്ര9847818037കടപ്പാട്: ഒരു വാളയുടെ കത്ത് വായിച്ചത്, പൊളിച്ചെഴുതിയത്


പൗരത്വ നിയമഭേദഗതി പ്രാബല്യത്തിൽ വന്നിരിക്കുന്നു; ഇപ്പോൾ അപേക്ഷിക്കാം

പൗരത്വം ലഭിക്കാൻ ഓൺലൈൻ അപേക്ഷ സ്വീകരിക്കാൻ തുടങ്ങി- കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്‌തിട്ടുണ്ട്. വിജ്ഞാപനത്തില്‍ പറയുന്നതനുസരിച്ച് നിശ്ചിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായെത്തിയ ആറ് വിഭാഗക്കാർക്ക് പൗരത്വം ലഭിക്കും. പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്‌ത്യന്‍, ബുദ്ധ, പാര്‍സി മത വിശ്വാസികള്‍ക്കാകും പൗരത്വം ലഭിക്കുക.പൗരത്വ അപേക്ഷ ഓൺലൈൻ നൽകാൻ  ചുവടെയുള്ള വെബ്‌സൈറ്റ് സന്ദർശിക്കുക https://indiancitizenshiponline.nic.in/


രതീഷ് രവി കാരിട്ടൂൺ ഡയറക്ടർ

കേരള കാർട്ടൂൺ അക്കാദമി ഈ വർഷം നടത്തുന്ന കാരിട്ടൂണിൻ്റെ ഡയറക്ടറായി പ്രശസ്ത കാരിക്കേച്ചറിസ്റ്റ് രതീഷ് രവിയെ തിരഞ്ഞെടുത്തു. ലോക കാർട്ടൂൺ ദിനമായ മെയ് 5 മുതൽ ലോക ചിരി ദിനമായ മെയ് 8 വരെ എറണാകുളത്ത് ആണ് പരിപാടി.കേരള കാർട്ടൂൺ അക്കാദമി നിർവ്വാഹക സമിതി യോഗത്തിലാണ് ഡയറക്ടറെ നിശ്ചയിച്ചത്. കേരള ലളിത കലാ അക്കാദമി, കൊച്ചിൻ കോർപ്പറേഷൻ, കേരള സർക്കാർ ഐ ആൻ്റ് പി. ആർ. ഡി വകുപ്പിൻ്റെയും സഹകരണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.വൈവിധ്യങ്ങളായ കാർട്ടൂൺ വിഷയമായ പരിപാടികളാണ് കാരിട്ടൂണിൽ സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നൂറിലേറെ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ കാരിട്ടൂണിൽ കാർട്ടൂൺ സ്നേഹികളുടെ വലിയ പങ്കാളിത്തം ഉണ്ടാകുമെന്ന് കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ് പറഞ്ഞു. കാർട്ടൂൺ പ്രദർശനങ്ങൾ, സെമിനാറുകൾ, കാർട്ടൂൺ വർക്ക്ഷോപ്പുകൾ തുടങ്ങിയവ കാരിട്ടൂണിൻ്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കാർട്ടൂൺ അക്കാദമി സെക്രട്ടറി എ സതീശ് പറഞ്ഞു.25 വർഷമായി കാരിക്കേച്ചർ, കാർട്ടൂൺ, ചിത്രകലാ, ഡിസൈൻ രംഗത്ത് പ്രവർത്തിക്കുകയും കേരളാ കാർട്ടൂൺ അക്കാഡമി അംഗവുമായ രതീഷ് രവി കൊച്ചി പെരുമാനൂർ സ്വദേശിയാണ്. കാർട്ടൂണിൽ നിരവധി അന്തർദേശീയ പുരസ്കാരം നേടിയ രതീഷ് രവി 2020 ൽ ലളിതകലാ അക്കാദമി അവാർഡ് ജേതാവ് കൂടിയാണ്. തൃപ്പൂണിത്തുറ ആർ.എൽ.വി.  ഫൈൻ ആർട്സ് കോളേജിൽ നിന്നും ചിത്രകലയിൽ ബിരുദം നേടുകയും ഒപ്പം കാർട്ടൂൺ കാരിക്കേച്ചർ രംഗത്ത് സജ്ജീവമാകുകയും, പഠനശേഷം കലാപ്രവർത്തനങ്ങൾക്കായി കൊച്ചി ഗിരിനഗറിൽ ഗിഫ്റ്റർമാൻ എന്ന ഡിസൈൻ സ്ഥാപനം നടത്തിവരുന്നു. ചിത്രകാരിയും ഡിസൈനറുമായ ഐശ്വര്യയാണ് ഭാര്യ. ശ്രേയ, വർഷ എന്നിവരാണ് മക്കൾ.


ചരിത്ര രചനയ്ക്ക് ഒരുങ്ങി കേരള സംഗീത നാടക അക്കാദമി : പൊതുജനങ്ങളില്‍ നിന്നും കലാസംഘടനകളില്‍ നിന്നും ചരിത്ര രേഖകള്‍ ക്ഷണിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ 65 വര്‍ഷത്തെ സുവര്‍ണ്ണ ചരിത്രത്തെ താളുകളില്‍ രേഖപ്പെടുത്തി വെയ്ക്കാന്‍ അക്കാദമി ഒരുങ്ങുന്നു.1958 ഏപ്രില്‍ 26 ന് കേരള സംഗീത നാടക അക്കാദമിയുടെ ഉദ്ഘാടനം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു നിര്‍വഹിച്ചതുമുതലുളള ചരിത്രമാണ്  അക്കാദമി രേഖപ്പെടുത്തിവെയ്ക്കാന്‍ പോകുന്നത്.സംഗീതം, നൃത്തം, നാടകം,നാടന്‍ / രംഗ കലകള്‍, പ്രക്ഷേപണ കല എന്നീ വ്യത്യസ്ത സര്‍ഗ്ഗ മേഖലകളുടെ ഉന്നമനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുന്നതിനുമായി രൂപം കൊണ്ട  അക്കാദമിയുടെ വളര്‍ച്ചയുടെ നാള്‍വഴികള്‍ അടക്കമുള്ള വിവരങ്ങള്‍ ഈ ചരിത്രത്തിന്റെ ഭാഗമാകും.ഈ ഉദ്യമം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനായി അക്കാദമിയുടെ ആരംഭകാലം തൊട്ട്, ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി പല ഘട്ടങ്ങളിലായി വിവിധതലങ്ങളില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച വ്യക്തികള്‍, സംഘടനകള്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന, അക്കാദമിയെ സംബന്ധിച്ചുള്ള കത്തുകള്‍, ചിത്രങ്ങള്‍, മറ്റു രേഖകള്‍ എന്നിവ  അക്കാദമിക്ക് അയച്ചു തന്ന് സഹകരിക്കണമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.അക്കാദമിക്ക് നേരിട്ടോ,തപാല്‍ മാര്‍ഗ്ഗമോ കൈമാറുന്ന രേഖകള്‍,പകര്‍ത്തിയതിനുശേഷം ഭദ്രമായി തിരിച്ചു നല്‍കും.രേഖകള്‍ അയച്ചു തരേണ്ട വിലാസം: സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി,ചെമ്പൂക്കാവ്,തൃശ്ശൂര്‍ -20.ksnakademi@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും രേഖകള്‍ അയച്ചു നല്‍കാവുന്നതാണ്.


നമ്പർ വൺ മലയാളി വാഹനം ഓടിക്കുമ്പോൾ ഇവ പാലിക്കാറുണ്ടോ ?

വെളിച്ചത്തിന്റെ ഉപയോഗം ഒരു വാഹനത്തിൽ വ്യത്യസ്ത തരം ലൈറ്റുകൾ ഉണ്ട്, അവ വ്യത്യസ്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.ഒരു ഡ്രൈവർ എന്ന നിലയിൽ, ഈ ലൈറ്റുകളുടെ പ്രവർത്തനം അറിയുകയും ഉചിതമായ സാഹചര്യങ്ങളിൽ അവ ഉപയോഗിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.ഫുൾ ബീം ലൈറ്റ്, ഡിപ് ലൈറ്റ്, ഹസാർഡ് ബ്ലിങ്കറുകൾ, ഫോഗ് ലൈറ്റ്, ടേണിംഗ് ഇൻഡിക്കേറ്ററുകൾ, പാർക്കിംഗ് ലൈറ്റ് എന്നിവ ഉൾപ്പെടുന്ന വിവിധ തരം ലൈറ്റുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇനിപ്പറയുന്നവയാണ്. ഫുൾ/ഹൈ ബീം ലൈറ്റുകൾ: ഫുൾ ബീം ലൈറ്റുകളുടെ അനുചിതമായ ഉപയോഗം പലപ്പോഴും അന്ധതയ്ക്ക് കാരണമാകുന്നു (താൽക്കാലിക അന്ധത തെളിച്ചമുള്ള വെളിച്ചം കാരണം), മറ്റ് റോഡ് ഉപയോക്താക്കൾക്ക് ശ്രേദ്ധതിരിയാനും കാരണം ആകുന്നു കൂടാതെ ശല്യവും  . അതിനാൽ, മറ്റ് റോഡ് ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടാക്കാതെ ഫുൾ ബീം ലൈറ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. a) മതിയായ തെരുവ് വിളക്കുകൾ ഇല്ലാത്തതും വഴി കാണാൻ ബുദ്ധിമുട്ടുള്ളതും ആണെങ്കിൽ മുഴുവൻ ബീം ലൈറ്റുകൾ ഉപയോഗിക്കുക.b) നല്ല തെരുവ് വിളക്കുകൾ ഉണ്ടെങ്കിൽ ബിൽറ്റ്-അപ്പ് ഏരിയയിൽ ഫുൾ ബീം ലൈറ്റുകൾ ഉപയോഗിക്കരുത് (eg: റെസിഡൻഷ്യൽ ഏരിയ, കൊമേർഷ്യൽ ഏരിയ) c) ട്രാഫിക്കിൽ നിർത്തി ഇരിക്കുമ്പോൾ ഫുൾ ബീം ലൈറ്റുകൾ ഉപയോഗിക്കരുത്.d) അവിഭാജ്യ റോഡിലൂടെ വരുന്ന വാഹനങ്ങളോ സൈക്കിളുകളോ കാൽനടയാത്രക്കാരോ വരുമ്പോൾ ഫുൾ ബീം ലൈറ്റുകൾ ഉപയോഗിക്കരുത്.e) നിങ്ങളുടെ വാഹനം നിർത്തി ഇട്ടിരിക്കുമ്പോഴോ പാർക്ക് ചെയ്തിരിക്കുമ്പോഴോ  ഫുൾ ബീം ലൈറ്റുകൾ ഉപയോഗിക്കരുത്. ലോ ബീം/ഡിപ്പ് ലൈറ്റുകൾ:ലോ ബീം ലൈറ്റുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെകൊടുത്തിരിക്കുന്നു: a) നല്ല തെരുവ് വിളക്കുകൾ ഉള്ള ബിൽറ്റ്-അപ്പ് ഏരിയയിൽ ഡ്രൈവ് ചെയ്യുമ്പോൾ ഡിപ്പ് ലൈറ്റുകൾ ഉപയോഗിക്കുക.b) മറ്റൊരു വാഹനത്തിന് പുറകിലായി നിങ്ങൾ പോകുമ്പോഴോ, വാഹനത്തിൻ്റെ പുറമേ ചുവന്ന ലൈറ്റുകൾ കാണുമ്പോഴോ,  ഡിപ്പ് ലൈറ്റുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക . ഹസാർഡ് ബ്ലിങ്കർ: ഹസാർഡ് ബ്ലിങ്കർ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇനിപ്പറയുന്നവയാണ്:a) മുന്നിലുള്ള റോഡിൽ അപകടസാധ്യത ഉണ്ടെങ്കിൽ ഹസാർഡ് ബ്ലിങ്കറുകൾ ഉപയോഗിക്കുക, അതുവഴി അപകടത്തെക്കുറിച്ച് മറ്റ് ഡ്രൈവർക്ക് മുന്നറിപ്പ് കൊടുക്കുക.b) നിങ്ങളുടെ വാഹനം നിശ്ചലമാകുകയും താൽക്കാലിക തടസ്സം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ ഹസാർഡ് ബ്ലിങ്കറുകൾ ഉപയോഗിക്കുക.c) അപകടകരമായ സ്ഥലത്ത് തകരാർ ഉണ്ടാകുമ്പോൾ ഹസാർഡ് ബ്ലിങ്കറുകൾ ഉപയോഗിക്കുക.d) കുറഞ്ഞ ദൃശ്യപരത ഉള്ളപ്പോൾ പ്രതികൂല കാലാവസ്ഥയിൽ ഹസാർഡ് ബ്ലിങ്കറുകൾ ഉപയോഗിക്കുക.e)നിങ്ങൾ ചലനത്തിലായിരിക്കുമ്പോൾ എന്തെങ്കിലും കുഴപ്പം സംഭവിക്കുക ആണെങ്കിൽ ഹസാർഡ്ബ്ലിങ്കറുകൾ ഉപയോഗിക്കുക(eg:ബ്രേക്ക് പ്രവർത്തിക്കുന്നില്ല).f)നിങ്ങൾ ആഗ്രഹിക്കുന്നിടത്ത് നിർത്താൻ ഹസാർഡ് ബ്ലിങ്കറുകൾ  ഉപയോഗിക്കരുത്.g)നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ ഹസാർഡ് ബ്ലിങ്കറുകളെ മാത്രം ആശ്രയിക്കരുത്.ഫോഗ് ലൈറ്റുകൾ:ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു:a) നിങ്ങൾ മൂടൽമഞ്ഞിൽ വാഹനമോടിക്കുകയാണെങ്കിൽ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുക.b) ദൃശ്യപരത നല്ലതായിരിക്കുമ്പോൾ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കരുത്.ടേണിംഗ് ഇൻഡിക്കേറ്റർ:ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നത് സൂചിപ്പിക്കാൻ മാത്രമേ ടേണിംഗ് ഇൻഡിക്കേറ്റർ ഉപയോഗിക്കാവൂ.നേരായ ചലനം സൂചിപ്പിക്കാൻ ടേണിംഗ് ഇൻഡിക്കേറ്ററോ ഹസാർഡ് ബ്ലിങ്കറോ ഉപയോഗിക്കരുത്.


ഖാദിയണിഞ്ഞ് നവവൽസരത്തെ വരവേൽക്കാം; റിബേറ്റു മേളയ്ക്ക് തുടക്കമായി

കൊച്ചി: നവവത്സര നാളുകൾ ആഘോഷ പൂർണമാക്കാൻ ഖാദിയണിയാൻ കാരണങ്ങൾ നിരവധിയാണ്. ആധുനിക ട്രെൻഡിനോടു മത്സരിക്കാൻ പ്രാപ്തമായ മികച്ച തുണിത്തരങ്ങളാണ് ക്രിസ്മസ് - നവവത്സര വേളയിൽ ഖാദി അവതരിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഖാദി ഷോ റൂമായ കലൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഖാദി റിബേറ്റു മേളയ്ക്കു തുടക്കമായി. മുൻവർഷങ്ങളെ അപേക്ഷിച്ച് പുതുമയാർന്ന കളക്ഷൻ്റെ വലിയ ശേഖരമാണ് ഇവിടെയൊരുക്കിയിട്ടുള്ളത്. ശീതീകരിച്ച സിൽക് ഷോറൂമിൽ 1450 രൂപ മുതൽ 4800 രൂപ വരെ വിലയുള്ള കോട്ടൺ സാരി ഇവിടെ ലഭിക്കും. ഏറ്റവും പുതിയ രൂപകൽപ്പനയിലുള്ള സിൽക് സാരികൾക്ക് 3800 രൂപ മുതൽ 17000 രൂപ വരെയാണ് വില. റെഡിമെയ്ഡ് ഷർട്ടുകൾ 800- 4000 രൂപ റേഞ്ചിലും 720 രൂപ മുതലുള്ള ചുരിദാർ ടോപ്പുകളും പുതിയ ആകർഷണമാണ്. മസ്ലിൻ നൂലിൽ നെയ്തെടുത്ത വെള്ള ഷർട്ടിങ് തുണിയും പാൻ്റ്സ്, തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കാക്കി തുണി എന്നിവ യഥേഷ്ടം കിട്ടും.ജനുവരി ആറു വരെ നീളുന്ന റിബേറ്റു മേള ഖാദി ബോർഡംഗം കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ രജനി മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ജെ. കുഞ്ഞുമോൻ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ജില്ല ഖാദിഗ്രാമ വ്യവസായ ഓഫീസർ പി.എ. അഷിത സ്വാഗതവും ഗ്രാമ വ്യവസായ ഓഫീസർ പി.കെ. ലതീഷ് കുമാർ നന്ദിയും പറഞ്ഞു. എല്ലാ കോട്ടൺ തുണിത്തരങ്ങൾക്കും സിൽക് സാരിക്കും 30 ശതമാനം വരെയും പോളി, വുള്ളൻ തുണിത്തരങ്ങൾക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും.


ജലതരംഗം - നീന്തൽ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച (ഡിസംബർ 16 )

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ജലതരംഗം - നീന്തൽ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം  ശനിയാഴ്ച (ഡിസംബർ 16 ) ഉച്ചയ്ക്ക് 2 ന് കാരിക്കോട് ഗവ. യു.പി. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ദുരന്തനിവാരണ സമിതി മെമ്പർ സെക്രട്ടറി ശേഖർ എൽ. കുര്യാക്കോസ് നിർവഹിക്കും.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. കളക്ടർ എൻ. എസ്. കെ. ഉമേഷ് മുഖ്യാതിഥിയാകും. മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ഷാജി മാധവൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി പദ്ധതി വിശദീകരണം നടത്തും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, സ്ഥിരം സമിതി അംഗങ്ങളായ റാണിക്കുട്ടി ജോർജ് , കെ.ജി. ഡോണോ, ആശ സനിൽ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷെഫീഖ്, ഡെപ്യൂട്ടി കളക്ടർ കെ. ഉഷാ ബിന്ദുമോൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. ഫാത്തിമ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.ജില്ലാ പഞ്ചായത്തിന്റെ 2023 - 24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ ശാരീരിക-മാനസിക ആരോഗ്യം ഉള്ളവരാക്കുക, അപകടങ്ങളെ മനസാന്നിധ്യത്തോടെ നേരിടുവാൻ പ്രാപ്തരാക്കുക, നിശ്ചയദാർഢ്യത്തോടെ പെരുമാറാൻ കഴിവുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എട്ടു മുതൽ 11 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുക.


ശബരിമല: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു.          മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളിൽ എത്തിച്ചേർന്ന തീർത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബർ 6 മുതലുള്ള നാലു ദിവസങ്ങളിൽ ഇത് 88,000 ആയി വർദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാൻ ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്‌പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.          നേരത്തെ വിവിധ ഘട്ടങ്ങളിലായി ശബരിമല ദർശനം സുഗമമാക്കാനുള്ള കൂടിയാലോചനാ യോഗങ്ങൾ നടത്തിയിരുന്നു. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത് നടത്തിയ യോഗങ്ങളുടെ തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.             പാർക്കിംഗ് സംവിധാനം മുൻ നിശ്ചയിച്ച പ്രകാരം നടക്കണം. അതിന് ദേവസ്വം ബോർഡ് ക്രമീകരണമുണ്ടാക്കണം. ട്രാഫിക്ക് നിയന്ത്രണത്തിലും നിഷ്‌കർഷ പുലർത്തണം. പോലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചുപേരെ നിലനിർത്തിക്കൊണ്ടുള്ള മാറ്റമാണ് വേണ്ടത്. കഴിഞ്ഞ സീസണിലേതിനേക്കാൾ കൂടുതൽ പോലീസ് സേനയെ ഇത്തവണ ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. യുക്തമായ ഏജൻസികളിൽ നിന്ന് വളണ്ടിയർമാരെ കണ്ടെത്തണം.          ശബരിമലയിൽ പതിവിനു വിപരീതമായ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല. വരുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയ സൗകര്യങ്ങളും ജനങ്ങളെ യഥാസമയം അറിയിക്കാനും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ മനസ്സിലാക്കി തിരുത്തിക്കാനുമുള്ള ഇടപെടലാണ് വേണ്ടത്. തെറ്റായ വാർത്തകൾ സംസ്ഥാനത്തും പുറത്തും പ്രചരിപ്പിക്കുന്നത് മനസ്സിലാക്കി യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കാൻ ഇടപെടൽ ഉണ്ടാവണം. ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സന്നിധാനത്ത് തുടർന്ന് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. തീർത്ഥാടകർ വരുന്ന പാതകളിൽ ശുചീകരണം ഉറപ്പാക്കണം. തീർത്ഥാടനത്തിനെത്തിയ കുട്ടിയുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.


നവകേരള സദസ്സ് : വിദ്യാർത്ഥികളുടെ തിരുവാതിര അരങ്ങേറി

നവകേരള സദസ്സിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിൽ വിദ്യാർത്ഥികളുടെ തിരുവാതിര സംഘടിപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കണ്ടറി സ്കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ തന്മയ സോൾ തിരുവാതിര ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ നവകേരള സദസ്സ് ജനപങ്കാളിത്തത്തോടെ വിജയമാക്കി തീർക്കണമെന്ന് എം.എൽ. എ പറഞ്ഞു. കഴക്കൂട്ടം സ്കൂളിലെയും സർക്കാർ വനിതാ ഐ.ടി.ഐ ലെയും വിദ്യാർത്ഥികളായ 108 പെൺകുട്ടികളാണ് തിരുവാതിരയ്ക്ക് ചുവടുകൾ വച്ചത്.കഴക്കൂട്ടം കൗൺസിലർ എൽ .എസ് കവിത ചടങ്ങിൽ അധ്യക്ഷയായി. കൗൺസിലർമാരായ ഡി.രമേശൻ, ശ്രീദേവി,ബി.നാജ, സംഘടക സമിതി കൺവീനറും ജില്ലാ സപ്ലൈ ഓഫീസറുമായ കെ. അജിത് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രൻ എന്നിവരും പങ്കെടുത്തു.നവകേരളസദസിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച  ക്രിക്കറ്റ് ടൂർണമെന്റ്  മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. കൂടാതെ ചെമ്പഴന്തി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്റർ ആഡിറ്റോറിയം, ശ്രീനാരായണ ഗുരുകുലത്തിൽ  മണ്ഡലത്തിലെ കാർഷിക മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് "നവകേരളം കർഷകരിലൂടെ" എന്ന വിഷയത്തിൽ കർഷകസംഗമവും കിസാൻമേളയും നടക്കും.കർഷക സംഗമത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രിയായ എം. വിജയകുമാർ നിർവഹിക്കും. മുൻകൃഷി മന്ത്രിയായ വി. എസ് സുനിൽ കുമാർ മുഖ്യ അതിഥിയാകും. രാവിലെ 10 മണി മുതൽ സർക്കാർ സ്ഥാപനങ്ങൾ, കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവരുടെ നവസംരംഭങ്ങളുടേയും ആശയങ്ങളുടേയും പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2 മണിമുതൽ "നല്ലകൃഷി മുറകളും സുരക്ഷിത ഭക്ഷണവും നവകേരളത്തിനായി" എന്ന വിഷയത്തിൽ സെമിനാറും തുടർന്ന് കർഷകസംഗമവും ഉണ്ടായിരിക്കും.


ദുബായ് - കൊച്ചി ഇനി കപ്പലിൽ പോകാം

അറേബ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെക്ക് കപ്പൽ യാത്ര എന്ന പ്രവാസികളുടെ എക്കാലത്തെയും സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു ദുബായ് മിന അൽ റാഷിദ്‌ തുറമുഖത്തു നിന്ന് കൊച്ചി വിലിങ്ടൺ ഐലന്റിലേക്ക് പാസേഞ്ചർ കപ്പൽ സർവ്വീസ് ഉടൻ ആരംഭിക്കുന്നു. മാസത്തിൽ രണ്ട് സർവീസ് വീതമാകും തുടക്കത്തിൽ ഉണ്ടാവുക. പിന്നീട് ബുക്കിങ് കണക്കിൽ എടുത്ത് സർവ്വീസുകൾ വർധിപ്പിക്കും.200കിലോ ലഗേജ്, ഫുഡ്‌ ഉൾപ്പെടെ പതിനായിരം രൂപ ആയിരിക്കും ബേസിക് ടിക്കറ്റ് റേറ്റ്. ഉയർന്ന ക്ലാസുകളും ഉണ്ടാകും. ബേയ്പ്പൂർ കൊല്ലം പോർട്ടുകളിൽ ഇന്റർനാഷണൽ പാസേഞ്ചർ എമ്പാർക്കേഷൻ സെന്റർ ആരംഭിച് അങ്ങോടു കൂടെ സർവിസ് ദീർഖിപ്പിക്കാനും ചർച്ചകൾ നടക്കുന്നു. നിലവിൽ കൊച്ചിൻ പോർട്ടിൽ മാത്രമാണ് ഇന്റർനാഷണൽ പാസഞ്ചർ എമ്പാർക്കേഷൻ ഫെസിലിറ്റിയും ഇന്റർനാഷണൽ പാസഞ്ചർ ടെർമിനേലും ഉള്ളത്.


കേരളം രാജ്യത്ത് ഒന്നാമത്: 21 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം

കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾക്ക് എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ചു. യാത്രക്കാർക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്മെന്റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകൾക്ക് അംഗീകാരം ലഭിച്ചത്. രാജ്യത്ത് 114 റയിൽവേ സ്റ്റേഷനുകൾക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. അവയിൽ ഏറ്റവും കൂടുതൽ അംഗീകാരം ലഭിച്ചത് കേരളത്തിനാണ്.കേരളം ഭക്ഷ്യസുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ സൂചികയിൽ അടുത്തിടെ കേരളം ദേശീയ തലത്തിൽ ആദ്യമായി ഒന്നാം സ്ഥാനം നേടിയിരുന്നു. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനം നേടി 2022-23 കാലയളവിൽ റെക്കോർഡിട്ടു. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി. 'നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിൻ' ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീൻ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ക്ലീൻ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾ മാർക്കറ്റ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും യാഥാർത്ഥ്യമാക്കി. ഇത് കൂടാതെയാണ് ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂർ, പാലക്കാട് ജങ്ഷൻ, ചെങ്ങന്നൂർ, ഷൊർണൂർ ജങ്ഷൻ, തിരൂർ, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വർക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നീ റെയിൽവേ സ്റ്റേഷനുകൾക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ചത്.റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലെ റീട്ടെയിൽ ഔട്ട്‌ലെറ്റ്‌(സ്റ്റാറ്റിക്), റീട്ടെയിൽ കം കാറ്ററിംഗ് സ്ഥാപനം (സ്റ്റാറ്റിക്), ഫുഡ് പ്ലാസ/ ഫുഡ് കോർട്ടുകൾ/ റെസ്റ്റോറന്റുകൾ (സ്റ്റാറ്റിക്), പെറ്റി ഫുഡ് വെണ്ടർമാർ/ സ്റ്റാളുകൾ/ കിയോസ്‌കുകൾ (സ്റ്റാറ്റിക്/ മൊബൈൽ), കൂടാതെ സ്റ്റേഷൻ യാർഡിലെ വെയർഹൗസ്, ബേസ് കിച്ചൺ തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴിൽ വരുന്നവയാണ്. ഇവിടെയെല്ലാം ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും യാത്രക്കാർക്ക് ഭക്ഷണം നൽകുമ്പോഴും സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ. ഉറപ്പ് വരുത്തിയ ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഈ പദ്ധതി പ്രകാരം സർട്ടിഫൈ ചെയ്യണമെങ്കിൽ സ്റ്റേഷൻ കോംപ്ലക്സിലെ മുഴുവൻ ഭക്ഷ്യ സംരംഭകരും എഫ്.എസ്.എസ്.എ.ഐ. റജിസ്ട്രേഷൻ/ ലൈസൻസ് നിർബന്ധമായും കരസ്ഥമാക്കിയിട്ടുണ്ടാവണം. കുടാതെ സ്റ്റേഷനിലെ സ്ഥാപനങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നവർ എഫ്.എസ്.എസ്.എ.ഐ.യുടെ ഫോസ്റ്റാക് പരിശീലനം ലഭിച്ച സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടാവണം.


സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് -ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

എസ് ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് -ട്രെയിനിംഗ് പ്രോഗ്രാമിന് (ആറ് മാസം) ഓണ്‍ലൈനായി അപേക്ഷിക്കാം.പോഷണശാസ്ത്രം, ശരീരഘടനാശാസ്ത്രം, വിവിധ വ്യായാമ രീതികള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടും. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ( എന്‍ എസ് ഡി സി) അംഗീകൃത കോഴ്‌സാണ്. ഉയര്‍ന്ന പ്രായപരിധി ഇല്ല.യോഗ്യത: പത്താംക്ലാസ്. https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: www.srccc.in / ലൈഫ് സ്റ്റെല്‍ ജിം, പൂങ്ങോട്ടൂകുളം, തിരൂര്‍, മലപ്പുറം.ഫോണ്‍: 9847444462


28-ാമതു കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരിതെളിഞ്ഞു; ലോകത്തെ ഏതു മേളയോടും കിടപിടിക്കുന്ന മേളയെന്നു മുഖ്യമന്ത്രി

28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. പ്രദർശിപ്പിക്കുന്ന സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഐ.എഫ്.എഫ്.കെ. ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിടപിടിക്കുമെന്നതിൽ സംശയമില്ലെന്നു മേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്ത നടൻ നാനാ പടേക്കർ മുഖ്യാതിഥിയായി പങ്കെടുത്തു.ഇത്തവണത്തെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പൊരുതുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുന്നതുകൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അപൂർവം മേളകൾക്കു മാത്രമേ ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാകൂ. കെനിയൻ സംവിധായിക വനുരി കഹിയുവിനാണ് ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സമ്മാനിക്കുന്നത്. കൊളോണിയലിസത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും അവശേഷിക്കുന്ന കെനിയൻ സാഹചര്യത്തിൽ വിലക്കുകൾക്കും സെൻസർഷിപ്പുകൾക്കുമെതിരേ പടവെട്ടി മുന്നേറുന്ന കലാകാരിയാണ് വനുരി കഹിയു. ഈ കലാപ്രവർത്തകയെ ആദരിക്കുകവഴി ഈ ചലച്ചിത്രോത്സവവും നമ്മുടെ നാടും ആർക്കൊപ്പമാണു നിൽക്കുന്നതെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം വനുരി കഹിയുവിന് മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ സമർപ്പിച്ചു. ഫെസ്റ്റിവൽ കാറ്റലോഗ് വി.കെ പ്രശാന്ത് എം.എൽ.എ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാലിന് നൽകി പ്രകാശനം ചെയ്തു.ഐ.എഫ്.എഫ്.കെ. ഡെയ്‌ലി ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ. മായയ്ക്കു നൽകി പ്രകാശനം ചെയ്തു. അക്കാദമി ജേണൽ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പിന്റെ പ്രകാശനം ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകി നിർവഹിച്ചു.        ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകൾ പരിചയപ്പെടുത്തി. അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർപേഴ്‌സണും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ്, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുത്തു.        ഉദ്ഘാടന ചടങ്ങിനെത്തുടർന്ന് ഉദ്ഘാടന ചിത്രമായ ഗുഡ് ബൈ ജൂലിയ പ്രദർശിപ്പിച്ചു. മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാൻ ചലച്ചിത്രമേളയിൽ ഔദ്യോഗിക സെലക്ഷൻ ലഭിച്ച ആദ്യ സുഡാൻ ചിത്രമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് ജേതാവും കർണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാൽ നയിക്കുന്ന സ്ത്രീ താൽ തരംഗിന്റെ 'ലയരാഗ സമർപ്പണം' എന്ന സംഗീതപരിപാടിയും അരങ്ങേറി.


കൊച്ചി വൃത്തിയാകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ? ഇതൊരു മാതൃകയാണ് - ഡോ.തോമസ് ഐസക് (മുൻ ധനകാര്യ മന്ത്രി)

കൊച്ചി വൃത്തിയാകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ പൊന്നുരുന്നി മേൽപ്പാലത്തിന് ഓരത്തോടെയുള്ള നാരായണനാശാൻ റോഡിൽ ചെല്ലുക. മേൽപ്പാലത്തിനു താഴെ 30 തുമ്പൂർമുഴി മോഡൽ എയ്റോബിക് ടാങ്കുകൾ കാണാം. പൊന്നുരുന്നി വാർഡിൽ പ്രതിദിനം 1.2 ടൺ മുതൽ 1.7 ടൺ വരെ ജൈവമാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. അവ പൂർണ്ണമായും കമ്പോസ്റ്റ് ചെയ്യുന്നതിനുള്ള കപ്പാസിറ്റി ഈ ടാങ്കുകൾക്കുണ്ട്.ചകിരിച്ചോർ ഇനോക്കുലം മിശ്രിതം ഇടകലർത്തിയാണ് മാലിന്യ ടാങ്കുകളിൽ നിക്ഷേപിക്കുക. 90 ദിവസംകൊണ്ട് നല്ല ജൈവവളമാകും. ചകിരിച്ചോറ് വലിച്ചെടുക്കുമെന്നതിനാൽ മലിനജലം ഒട്ടും ഉണ്ടാവില്ല. മണമോ പുഴുവോ ഇല്ല. സമീപവാസികളിൽനിന്ന് യാതൊരു എതിർപ്പുമില്ല.ഇനിമേൽ വൃത്തിയാക്കിയ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ഇവിടേയ്ക്കാണു കൊണ്ടുവരിക. എംസിഎഫ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. മേൽപ്പാലത്തിന്റെ ഇരുവശങ്ങളും പൂർണ്ണമായും വൃത്തിയാണ്. വലിച്ചെറിയാൻ തോന്നാത്തവണ്ണം പച്ചപ്പുല്ല് പിടിപ്പിച്ചിരിക്കുന്നു.ഈ മരുപ്പച്ചയുടെ സൂത്രധാരൻ കൗൺസിലർ ദിപിൻ ദിലീപാണ്. ഏതൊരു കൗൺസിലർക്കും ഇതു ചെയ്യാവുന്നതേയുള്ളൂ. പൊന്നുരുന്നിയിൽ സാങ്കേതികസഹായം നൽകുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിലെ സുഗതനെപ്പോലെ ഒരാളെ കണ്ടെത്തണം. പൊന്നുരുന്നിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജിയെപ്പോലൊരു ഉദ്യോഗസ്ഥനുമുണ്ടാകണം. ഇവർ രണ്ടുപേരും വി.കെ. പ്രശാന്ത് മേയർ ആയിരുന്നപ്പോൾ തിരുവനന്തപുരത്തു നടത്തിയ ശുചിത്വ ക്യാമ്പയിനിലെ അംഗങ്ങളായിരുന്നു എന്നതും ഓർക്കുന്നു. പിന്നെ പൊന്നുരുന്നിയിൽ മെഡിമിക്സിനെപ്പോലൊരു സ്പോൺസറെ കണ്ടെത്തണം. അവസാനമായി സന്നദ്ധപ്രവർത്തകരുടെ ചെറിയൊരു ടീം വേണം. പൊന്നുരുന്നിയിൽ അവർ ഹീൽ പൊന്നുരുന്നി സൊസൈറ്റിയുടെ പ്രവർത്തകരാണ്. ഇത്തരമൊരു സന്നദ്ധപ്രവർത്തക സേന ഇല്ലായെന്നതാണ് കൊച്ചിയിലെ ശുചിത്വ ക്യാമ്പയിന്റെ പ്രധാന ദൗർബല്യം.കേരളത്തിലെ മറ്റു നഗരങ്ങളിൽ നിന്നും കൊച്ചിക്കുള്ള ഒരു പ്രത്യേകത ഒരു കാലത്തും വീടുകളിൽ ജൈവമാലിന്യം സംസ്കരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതാണ്. ബ്രഹ്മപുരത്ത് അവ ഡംപ് ചെയ്യുകയായിരുന്നു. അതാണു ദുരന്തമായി പരിണമിച്ചിരിക്കുന്നത്. വാർഡ് അടിസ്ഥാനത്തിലാണെങ്കിലും ജൈവമാലിന്യം മുഴുവൻ ഒരു കേന്ദ്രത്തിൽ സംസ്കരിക്കുന്നതിനു പകരം ഗണ്യമായൊരു ഭാഗം വീടുകളിൽ തന്നെ സംസ്കരിക്കുന്നതിനെക്കുറിച്ച് ഭാവിയിൽ ആലോചിക്കേണ്ടതുണ്ട്. പൊന്നുരുന്നിയിലെ കരുത്ത് പ്രതിബദ്ധതയുള്ള ഹരിതകർമ്മസേനയാണ്. 150 വീടുകളുടെ ക്ലസ്റ്ററിന് ഒരാൾ വീതം 9 പേർ ഇപ്പോൾ ഉണ്ട്. ഇതു സംബന്ധിച്ച് ദിപൻ പറഞ്ഞത് കൗതുകകരമായി തോന്നി. ഹരിതകർമ്മസേനയായി പ്രവർത്തിക്കാൻ വാർഡിൽ നിന്നും തൊഴിലാളികളെ ലഭിച്ചില്ലപോലും. ഇപ്പോൾ പ്രവർത്തിക്കുന്നവർ എരമല്ലൂർ നിന്നു വരുന്ന കുടുംബശ്രീ ടീമാണ്. 15000 രൂപ വീതം സൊസൈറ്റി നൽകുന്നു. 20000 രൂപയെങ്കിലും നൽകാൻ കഴിയണം.ഒരു വർഷം മുമ്പ് കൗൺസിലർ അംബിക ഇങ്ങനെയൊരു പദ്ധതിക്കു തുടക്കംകുറിച്ചിരുന്നു. അതു പൂർണ്ണ വിജയത്തിലെത്തിയോയെന്ന് അറിയില്ല. ഏതായാലും ദിപന്റെ പരിശ്രമം ഫലംകണ്ടിരിക്കുന്നു. തന്റെ ഡിവിഷനിലെ മുഴുവൻ മാലിന്യവും വാർഡിൽ തന്നെ സംസ്കരിക്കുന്നു.


അരൂര്‍- തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം: വ്യാഴാഴ്ച്ച മുതല്‍ ഗതാഗത ക്രമീകരണം

എല്ലാ ഹെവി ചരക്ക് വാഹനങ്ങളും വഴിതിരിച്ചു വിടുംഅരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ തുറവൂര്‍ മുതല്‍ എറണാകുളം ജില്ലയിലെ കുണ്ടന്നൂര്‍ വരെ ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഹെവി ചരക്ക് വാഹനങ്ങളും വഴി തിരിച്ചുവിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നവംബര്‍ 2 വ്യാഴം മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ദേശീയപാതയില്‍ എറണാകുളം ജില്ലയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനും, വഴി തിരിച്ചു വിടുന്നതിനുമാണ് തീരുമാനം. ദേശീയ പാത വികസനം നാടിന്റെ വികസനത്തിന് ആവശ്യമായതിനാല്‍ വ്യാപാരി വ്യവസായികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍, പൊതുഗതാഗത മേഖലാ വാഹന ഉടമകളും ജീവനക്കാരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. എല്ലാ ഹെവി വാഹനങ്ങളും ചുവടെ ക്രമീകരിച്ചതു പോലെ യാത്ര ചെയ്യണം:പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ വഴി കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വരുന്ന കാര്‍ഗാഡി പോലുളള കണ്ടെയ്‌നറൈസ്ഡ് ബോഡി 4.5 മീറ്ററിനു മുകളില്‍ ഉയരമുളള എല്ലാ ചരക്കു വാഹനങ്ങളും അങ്കമാലി എം.സി റോഡ് വഴി തിരിഞ്ഞു പോകണം. വളരെ വലിപ്പമുളള കാര്‍ഗാഡി പോലുളള കണ്ടെയ്‌നറൈസ്ഡ് ബോഡി, വലിയ ക്ലോസ്ഡ് ട്രെയ്‌ലറുകള്‍ നിര്‍ബന്ധമായും അങ്കമാലിയില്‍ നിന്നും എം.സി റോഡ് വഴി തിരുവനന്തപുരം ഭാഗത്തേക്കും, അവിടെ നിന്നും തിരിച്ചുള്ളവയും ഇതേവഴി ഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണം. അരൂര്‍ വഴിയുള്ള ഇത്തരം വാഹനങ്ങളുടെ ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കര്‍ശനമായും നിരോധിച്ചു.എറണാകുളം ജില്ലയില്‍ നിന്നും ആലപ്പുഴ ജില്ലയിലേക്ക് പോകുന്ന 4.5 മീറ്ററിനു മുകളില്‍ ഉയരമുളള ചരക്ക് വാഹനങ്ങള്‍ അരൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി വഴി തുറവൂര്‍ എത്തി ദേശീയപാതയില്‍ യാത്ര  തുടരാം. 4.5 മീറ്ററിനു താഴെ ഉയരമുളളതും 5.5 മീറ്ററിനു താഴെ വീതിയുള്ളതുമായ വാഹനങ്ങള്‍ക്ക് അരൂര്‍-തുറവൂര്‍ ദേശീയ പാതയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടങ്ങളില്‍ ഇരുവശങ്ങളിലായി ഗതാഗത തടസം വരുത്താത്ത രീതിയില്‍ കടന്നു പോകാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും വരുന്ന 4.5 മീറ്റര്‍ വരെ ഉയരമുള്ള കണ്ടെയ്‌നര്‍ ലോറികളും മറ്റു വലിയ ചരക്കു വാഹനങ്ങളും ആലപ്പുഴ ജില്ലയില്‍ തുറവൂരില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി ബി.ഒ.ടി പാലം, വില്ലിംഗ്ടണ്‍ ഐലന്റ്, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം, യു.പി.പാലം വഴി കുണ്ടന്നൂര്‍ ജംഗ്ഷന്‍ വന്ന് ഇടത്തോട്ട് തിരിഞ്ഞ് ദേശീയപാത 66 ല്‍ യാത്ര തുടരാം. വഴി തിരിച്ചു വിടുന്ന റോഡുകളില്‍ കൂടി ഇരു ദിശകളിലും കൂടി കടന്നുപോകുന്ന ചരക്കു വാഹനങ്ങള്‍ റോഡ് നശീകരണം വരുത്താതിരിക്കുവാന്‍ അമിതഭാരം ഒഴിവാക്കണം. ഇത് പരിശോധിച്ച് നടപടിയെടുക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പ് പോലീസ് എന്നിവരെ ചുമതലപ്പെടുത്തി.ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന എല്ലാ റോഡുകളിലേയും കൈയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കി നല്‍കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും ദേശീയപാത അതോറിറ്റിക്കും കരാര്‍ കമ്പനിക്കും ആയിരിക്കും.വഴി തിരിച്ചുവിടുന്ന റോഡുകളില്‍ കൂടി ഇരുദിശകളിലും കൂടി കടന്നുപോക വാഹനങ്ങള്‍ റോഡ് നശീകരണം വരുത്താതിരിക്കുവാന്‍ അമിതഭാരം പരിശോധിച്ച് നടപടിയെടുക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പ്, പോലീസിനെ ചുമതലപ്പെടുത്തി.കരാര്‍ കമ്പനിയായ അശോക ബില്‍ഡ് കോണ്‍ ലിമിറ്റഡ് ഗതാഗതം തിരിച്ചു വിടുന്നത് സംബന്ധമായ കൃത്യമായ അറിയിപ്പു ബോര്‍ഡുകള്‍ തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ് മുതല്‍ തെക്കോട്ടുളള എല്ലാ സ്ഥലങ്ങളിലും, എറണാകുളം ജില്ലയില്‍ വഴി തിരിച്ചു വിടുന്ന ഇട റോഡുകളിലും സ്ഥാപിക്കുന്നതിനും ആവശ്യമായ ഫീല്‍ഡുമാര്‍ഷല്‍ മാരെ നിയമിക്കുന്നതിനും റിഫ്‌ളക്ടര്‍ സിഗ്‌നല്‍ ലൈറ്റുകളും, മറ്റ് സൂചന ബോര്‍ഡുകളും വ്യക്തമായി കാണുംവിധം സ്ഥാപിക്കണം. ഗതാഗതം തിരിച്ചു വിടുന്നതിനും അങ്കമാലി മുതല്‍ ബന്ധപ്പെട്ട കരാര്‍ കമ്പനി ജീവനക്കാരെ ചുമതലപ്പെടുത്തേണ്ടതും, പോലീസ് മേധാവികള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. അമിതമായി ഉയരമോ വീതിയോ ഇല്ലാത്തതും, ലൈറ്റ്, മീഡിയം വാഹനങ്ങള്‍ ഇരു ദിശകളിലും ദേശീയപാതയില്‍ യാത്ര ചെയ്യാവുന്നതാണ്.


എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവാണോ നിങ്ങൾ....? എങ്കിൽ ഇതു ശ്രദ്ധിക്കൂ.......

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMSE)സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ( SCERT ) സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് (NMMSE) സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം .ഏഴാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ളവരും രക്ഷിതാക്കളുടെ വാർഷിക വരുമാനം 3,50,000 രൂപയിൽ കൂടാത്ത വിദ്യാർഥികളുമാണ് അപേക്ഷിക്കേണ്ടത്.പ്രതിവർഷം 12,000 രൂപയാണ് സ്കോളർഷിപ്പ്. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ നാലുവർഷത്തേക്ക് ആകെ 48,000/- രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക. യോഗ്യതാ പരീക്ഷയായ സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT), മെന്റൽ എബിലിറ്റി ടെസ്റ്റ് (MAT) എന്നീ വിഷയങ്ങൾക്ക് ഒന്നാകെ 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ഈ പരീക്ഷക്ക് വേണ്ടിയിട്ടുള്ള പരിശീലനത്തിന് പങ്കെടുക്കാൻ താല്പര്യമുള്ളവർ +918078169676 എന്ന നമ്പറിൽ ബന്ധപ്പെടുക.കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകhttps://sites.google.com/view/ekalavyaifce/home


2024-ൽ ഏറ്റവും ഡിമാൻഡുള്ള ഡിസൈൻ ജോലികൾ ഏതൊക്കെയായിരിക്കും

• പ്രോഡക്റ്റ് ഡിസൈനർ • ഡിജിറ്റൽ ഡിസൈനർ• യു എക്സ്  ഡിസൈനർ• യു ഐ ഡിസൈനർ • മോഷൻ ഗ്രാഫിക് ഡിസൈനർ • ഗ്രാഫിക് ഡിസൈനർ • ആര്ട്ട് ഡയറക്ടർ • അനിമേഷൻ ഡിസൈനർ ഒരു ഡിസൈനർ ആകാൻ ആവശ്യമായ കഴിവുകൾ :ക്രീയേറ്റീവിറ്റി ഒരു ഡിസൈനർ എന്ന നിലയിൽ, ഗ്രാഫിക്‌സ്, ഗെയിമുകൾ, വസ്ത്രങ്ങൾ, വെബ്‌സൈറ്റുകൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ പുതിയ കാര്യങ്ങൾ സൃഷ്‌ടിക്കാനും രൂപകൽപ്പന ചെയ്യാനും നിങ്ങൾക്ക് പ്രവർത്തിക്കാം. പുതിയതും നൂതനവുമായ കാര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കഴിവാണ് സർഗ്ഗാത്മകത. പുതിയ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും പുതിയ ഡിസൈനുകൾ കൊണ്ടുവരുന്നതും ഒരു മികച്ച ഡിസൈനർ ആകാൻ നിങ്ങളെ സഹായിക്കും.കമ്പ്യൂട്ടർ സ്‌കിൽസ് ഡിസൈനിംഗ് ജോലികൾ വ്യത്യസ്ത തരത്തിലുള്ള പ്രത്യേക ഉപകരണങ്ങളും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്നു. ഒരു ഡിസൈനർ ആകുന്നതിന്, അടിസ്ഥാന കമ്പ്യൂട്ടർ കഴിവുകൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, അതുവഴി നിങ്ങൾക്ക് പുതിയ സോഫ്‌റ്റ്‌വെയറുകളും ഉപകരണങ്ങളും വേഗത്തിൽ മനസ്സിലാക്കാനും പഠിക്കാനും കഴിയും. അടിസ്ഥാന കമ്പ്യൂട്ടർ വൈദഗ്ധ്യം ഉണ്ടായിരിക്കുന്നത് ആകർഷകമായ റിപ്പോർട്ടുകൾ, അവതരണങ്ങൾ, ക്ലയന്റ് പിച്ചുകൾ എന്നിവ സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കും.കമ്മ്യൂണിക്കേഷൻ ഡിസൈനർമാർക്ക് വ്യത്യസ്ത വലുപ്പത്തിലുള്ള ടീമുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളുമായും പ്രവർത്തിക്കാം. ഫലപ്രദമായി ആശയവിനിമയം നടത്തുന്നത് അത്തരം വൈവിധ്യമാർന്ന പരിതസ്ഥിതികളിൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ഒരു പ്രധാന വൈദഗ്ധ്യമാണ്. മികച്ച ആശയവിനിമയ വൈദഗ്ധ്യം ക്ലയന്റുകൾ, ഡെവലപ്പർമാർ,, സഹപ്രവർത്തകർ എന്നിവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നു.ടീം വർക്ക് ഡിസൈനർമാർക്ക് ഒരേസമയം നിരവധി പ്രോജക്ടുകളിൽ പ്രവർത്തിക്കാം. ഇത് ടീം വർക്കിനെ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്ന ഒരു ഡിസൈനർക്ക് ഉണ്ടായിരിക്കേണ്ട ഒരു സുപ്രധാന വൈദഗ്ദ്ധ്യം ആക്കുന്നു. നിങ്ങളുടെ സ്വന്തം ജോലി കൈകാര്യം ചെയ്യുക, നിങ്ങളുടെ ടീം അംഗങ്ങളെ പിന്തുണയ്ക്കുക, ഫീഡ്‌ബാക്ക് കൈമാറുക, ടൈംലൈനുകൾ പിന്തുടരുക എന്നിവ വിജയത്തിന് അത്യന്താപേക്ഷിതമാണ്. രൂപകല്പന ചെയ്യാത്ത പശ്ചാത്തലങ്ങളിൽ നിന്നും ജോലികളിൽ നിന്നുമുള്ള പ്രൊഫഷണലുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ഡിസൈനർമാരെ സഹായിക്കാൻ ശക്തമായ ടീം വർക്കുകളും സഹകരണ കഴിവുകളും സഹായിക്കും.


കാടിൻ്റെ വന്യതയിലേക്ക് ആതിരപ്പള്ളി വിളിക്കുന്നു

അതിരപ്പിള്ളി ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവേകികൊണ്ട്  വനംവകുപ്പിന്റെ നേതൃത്വത്തിൽ പെരിങ്ങൽകുത്ത് കാരാംതോട് ട്രക്കിംഗ് ആരംഭിക്കുന്നു. വാഴച്ചാൽ FDA യുടെ കീഴിൽ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായാണ് ട്രെക്കിങ് ആരംഭിച്ചിരിക്കുന്നത്. വാഴച്ചാൽ റേഞ്ചിനു കീഴിലുള്ള പൊകലപ്പാറ, പെരിങ്ങൽകുത്ത് എന്നീ  ആദിവാസി ഊരുകളിൽ നിന്നും, പുളിയിലപ്പാറ VSS. ൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 13  ഗൈഡുമാരുടെ സേവനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസൽ വച്ചാണ് ഗൈഡ് മാർക്ക് പരിശീലനം നൽകിയത്. പദ്ധതിയിലൂടെ പൊകലപ്പാറ,പെരിങ്ങൽകുത്ത് ആദിവാസി മേഖലയിലെയും പുളിയിലപ്പാറയിലെയും യുവാക്കൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനാവും. പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. പെരിങ്ങൽകുത്ത് ഡാം വരെ വനംവകുപ്പിന്റെ വാഹനത്തിലും ഡാമിൽ നിന്ന് കാരംതോട് വരെ 7 കിലോമീറ്റർ കാനനപാതയിലൂടെ കാൽനടയായും ആണ് പോകേണ്ടത്. യാത്രയിൽ വാഴച്ചാൽ വനമേഖലയുടെ വന്യതയും സൗന്ദര്യവും ആസ്വദിക്കാനാവും. കാടിനെ കുറിച്ചുള്ള അറിവുകളും നിർദ്ദേശങ്ങളും പകർന്നു നൽകാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും ഓരോ സംഘത്തോടൊപ്പവും രണ്ട് ഗൈഡുമാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും. കാരംതോടുള്ള വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിൽ നിന്നും ലഘുഭക്ഷണം കഴിച്ച ശേഷം ആയിരിക്കും മടക്കയാത്ര. പരമാവധി 8 പേർക്കാണ് ഒരു സംഘത്തിൽ യാത്ര ചെയ്യാൻ ആവുക. 1000 രൂപയാണ് ഒരാളുടെ നിരക്ക്. തിങ്കളാഴ്ച്ചയോടെ ട്രക്കിംഗ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എട്ടു പേരടങ്ങുന്ന മൂന്നു സംഘങ്ങൾക്കാണ് ഒരു ദിവസം പോവാനാവുക.ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും :PH- 8547601991


കട്ടപ്പാടത്തെ മാന്ത്രികൻ ടൈറ്റിൽ പോസ്റ്റർ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു.

തിരുവനന്തപുരം : നാട്ടിൻപുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ നജീബ് അൽ അമാനയ്ക്ക് നൽകി പ്രകാശനം ചെയ്തു. വിനോദ് കോവൂർ, ശിവജി ഗുരുവായൂർ, ഷുക്കൂർ വക്കീൽ, വിജയൻ കാരന്തൂർ, നിവിൻ, തേജസ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷോർട്ട് ഫിലീമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്നത്. നിർമ്മാണം അൽ അമാന  പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ്. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ്.ക്ലാസിൽ ഇരുന്ന് അഞ്ചന ടീച്ചറുടെ പാട്ടിനൊത്ത് ബെഞ്ചിൽ കൊട്ടി വൈറലായ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കട്ടപ്പാടത്തെ മാന്ത്രികൻ. അഞ്ചന ടീച്ചർ ഇതിൽ മനോഹരമായ ഗാനം ആലപിക്കുന്നുണ്ട്.വി.പി.ശ്രീകാന്ത് നായരും, നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു. പ്രോജക്റ്റ് കോഡിനേറ്റർ - സലാം ലെൻസ് വ്യൂ, സ്റ്റിൽസ് - അനിൽ ജനനി, പി.ആർ.ഒ - സുഹാസ് ലാംഡ, ലൊക്കേഷൻ മാനേജർ - ഷരീഫ് അണ്ണാൻ തൊടി ,ജംഷിദ് പോസ്റ്റർ ഡിസൈൻ - അഖിൽ ദാസ്, നൃത്ത സംവിധാനം -അദുൽ കമാൽ, മേക്കപ്പ് - അനീഷ് പാലോട്പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.


ഒറ്റയ്ക്കുള്ള 'ചിരിപ്പരിപാടി'യുമായി സജീഷ് കുട്ടനെല്ലൂർ

ഹാസ്യ കലാകാരൻ സജീഷ് കുട്ടനെല്ലൂരിന്റെ ഒറ്റയ്ക്കുള്ള ചിരിപ്പരിപാടിയാണ് "കുട്ടനെല്ലൂക്കാരൻ കോമഡി". മലയാളികൾക്ക് സ്റ്റാൻഡ് അപ്പ് കോമഡി പരിചയപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച സജീഷ് കുട്ടനെല്ലൂർ ഇന്ത്യയ്ക്കകത്തും വിദേശരാജ്യങ്ങളിലും ആയി 2000 ത്തിലധികം വേദികളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മുണ്ഡനം ചെയ്ത ശിരസ് മുഖമുദ്രയായ സജീഷ് കയ്യിൽ ഒരു മൈക്കുമായി കടന്നുവന്ന് സമകാലികമായ വിഷയങ്ങളെ അനുകരണത്തിന്റേയുംയും നർമ്മത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുമ്പോൾ സദസ്സിൽ ചിരി നിറയും. ഉത്സവപ്പറമ്പോ, കോർപ്പറേറ്റ് വേദിയോ, സാംസ്കാരിക വേദിയോ എന്നൊന്നും ഇല്ല എത്തുന്ന ഇടത്തിനനുസൃതമായ അവതരണം അതാണ് സജീഷ് കുട്ടനെല്ലൂരിന്റെ പ്രത്യേകത. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വേദികളിലൊന്നായ സൂര്യ ഫെസ്റ്റിവെല്ലിൽ 2019 ൽ സജീഷ് പ്രോഗ്രാം  അവതരിപ്പിച്ചിരുന്നു. ഈ വേദിയിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ മലയാളി സ്റ്റാൻഡ് അപ്പ്‌ കൊമേഡിയനാണ് സജീഷ് കുട്ടനെല്ലൂർ.2011ൽ മാതൃഭാഷാ പ്രചരണ പരിപാടിയായ മലയാള പ്പെരുമയുടെ അവതരണവുമായി ബന്ധപ്പെട്ട് ഏഷ്യയിലെ ഏറ്റവും വലിയ ഗേൾസ് സ്കൂൾ ആയ തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂൾ ഉൾപ്പെടെ 100 സ്കൂളിലെ വിദ്യാർത്ഥികളുമായി സജീഷ് കുട്ടനെല്ലൂർ സംവദിക്കുകയുണ്ടായി. ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് മലയാളത്തിന്റെ സാഗര ഗർജ്ജനം ഡോ.സുകുമാർ അഴീക്കോട് ആയിരുന്നു. മാതൃഭൂമി, രാഷ്ട്രദീപിക തുടങ്ങിയ പത്രങ്ങളിൽ  കോളമിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. അമൃത TV യിലെ "ഫൺസ് അപ്പ് ഓൺ എ ടൈം" ഫ്‌ളവേഴ്സ് TV കോമഡി ഉത്സവം എന്നീ പരിപാടികളിൽ നിന്നും ആദരവ് ലഭിച്ചിട്ടുണ്ട്. മലയാളി മീഡിയയിലെ "ചോയ്ക്കൂ പറയാം " എന്ന ജനപ്രിയ ഇന്റർവ്യൂ പ്രോഗ്രാമിന്റെ അവതാരകനാണ്.9846391755Facebook / Sajeesh Kuttanellur


കലാത്മിക '23 - ദി ഡിസൈൻ കളക്ഷൻ

വസ്ത്രരൂപകല്പനകളിലെ വൈവിദ്ധ്യങ്ങളുമായി കോതമംഗലം എൽദോ മാർ ബസേലിയോസിലെ ഫാഷൻ ടെക്നോളജി വിഭാഗം അവസാന വർഷ വിദ്യാർത്ഥികളുടെ fashion show, കലാത്മിക '23, മുവാറ്റുപുഴ നക്ഷത്ര കൺവെൻഷൻ സെന്ററിൽ ഏപ്രിൾ 29 ശനിയാഴ്ച വൈകിട്ട് 5.30ന് തെന്നിന്ത്യൻ ചലച്ചിത്രതാരം ഭാമ ഉത്ഘാടനം ചെയ്യുന്നു. നിരവധി ദേശീയ അന്തർദേശീയ ഫാഷൻ ഷോകളുടെ ഡയറക്ടറും മോഡൽ കോർഡിനേറ്ററുമായ ദാലു കൃഷ്ണദാസ് കൊറിയോഗ്രാഫറാകുന്ന ഈ ഫാഷൻ ഷോയുടെ വിധികർത്താക്കളാകുന്നത് സംസ്ഥാന പുരസ്‌കാര ജേതാവ് മെൽവി. ജെ (വസ്ത്രലങ്കാരം), ഫാഷൻ- പരസ്യരംഗത്ത് ശ്രദ്ധേയനായ ക്രീയേറ്റീവ് ഡയറക്ടർ അച്ചു, മോഡലും സംരംഭകയുമായ ഈവ്‌ലിൻ ജൂലിറ്റുമാണ്. രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ പതിനഞ്ചോളം പ്രൊഫഷണൽ മോഡലുകൾ, വിദ്യാർത്ഥികൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങളുമായി റാംപിൽ അണിനിരക്കുന്നു.


വേരുറയ്ക്കാനും വഴിതേടാനും 36 വിദ്യാർത്ഥികൾ

ക്യാൻവാസിൽ കവിതകൾ രചിച്ച് കോതമംഗലം  എൽദോമാർ ബസേലിയോസിലെ ബി എ വിഷ്വൽ അർട്ട്സ് ഇൻ്റീരിയർ ഡിസൈൻ വിദ്യാർത്ഥികളായ മുപ്പത്തിയാറ് പേരുടെ ചിത്ര പ്രദർശനം ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ ഏപ്രിൾ 27 ന് വൈകിട്ട് 4.30ന് പ്രശസ്ത ചിത്രകാരനും എഴുത്തുകാരനും മുൻ കേന്ദ്ര ലളിതകല അക്കാദമി സെക്രട്ടറിയും, കേരള ലളിതകലാ അക്കാദമി ചെയർമാനും സെക്രട്ടറിയും ആയിരുന്ന സത്യപാൽ നിർവ്വഹിക്കുന്നു.  കോളേജ് ചെയർമാൻ ഷെവലിയാർ പ്രൊഫസർ ബേബി എം വർഗ്ഗീസ്‌ ,അദ്ധ്യക്ഷനകുന്നതാണ് .കോളേജ് സെക്രട്ടറി ജസി ബേബി വർഗ്ഗീസ്‌, വൈസ് ചെയർമാൻ അജയ് ബേബി വർഗ്ഗീസ്‌, മാനേജിംഗ് ഡയറക്ടർ ജി അരവിന്ദ് തുടങ്ങിയവരുടെ സാന്നിദ്യം ഉണ്ടാകുന്നതാണ്. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ എം ജോർജ്, ഡീൻ ഡോ.എം കെ മോഹനൻ, ചിത്രകാരനും തൃശൂർ ഫൈൻ ആർട്ട് കോളേജ് അദ്ധ്യാപകൻ എ കെ സലീം, ചിത്രകാരൻ സതീഷ് കെ.കെ. ചിത്രകാരി കാജൽ ദത്ത്, ഗവൺമെൻ്റ ആൽ എൽ വി കോളേജ് അപ്ലൈയിഡ് ആർട്ട് വിഭാഗം അദ്ധ്യാപകൻ മനുമോഹൻ, ശിൽപ്പി ലിനു ചക്രപാണി ഫാക്കൽറ്റി കോഓർഡിനേറ്റർ  അനീഷ് എസ് ജെ തുടങ്ങിയവർ ആശംസകൾ  അർപ്പിക്കുന്നു. ഇൻ റ്റീരിയർ ഡിസൈൻ വിഭാഗം എച്ച് ഒ ഡി ജാസ്മിൻ എം.എ സ്വാഗതവും ,   സെക്കൻ്റ് ഇയർ വിദ്യാർത്ഥിനി ആവണി കൃഷ്ണ നന്ദിയും പറയുന്നു. പ്രദർശ്ശനം ഏപ്രിൽ 30 ഉച്ചക്ക് 12 മണിക്ക് അവസാനിക്കും.



ബിനാലെ സുതാര്യമാകണം

ക്ഷമാപണമല്ല വേണ്ടത് സുതാര്യതയാണ്............... ബിനാലെ നടത്തിപ്പിലെ സുതാര്യമില്ലായ്മയും അധാർമ്മികമായ നിലപാടുകളും അഴിമതിയും തുറന്നുകാട്ടി ഞാൻ ഉൾപ്പെടെ അഞ്ചുപേർ കേരളത്തിലെ മന്ത്രിമാർക്കും അധികാരികൾക്കും നാലുമാസം മുൻപ് കത്തുകൾ അയച്ചിരുന്നു. തിരുവനന്തപുരം ഫൈനാൻസ് കോളേജ് പ്രിൻസിപ്പാളും മുൻ ലളിത കലാ അക്കാദമി സെക്രട്ടറിയുമായിരുന്ന അജയകുമാർ, ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനും പത്രപ്രവർത്തകനുമായ കെ എ ഫ്രാൻസിസ്, മുതിർന്ന ചിത്രകാരനായ ബി ഡി ദത്തൻ, കലാപ്രവർത്തകനും ഡോക്ടറുമായ അജിത് കുമാർ എന്നിവരാണ് എന്നെ കൂടാതെ കത്തുകളിൽ ഒപ്പു വച്ചിരുന്നവർ. ബിനാലെക്ക് ഞങ്ങൾ ഒരിക്കലും എതിരല്ല. എന്നാൽ ബിനാലെ നടത്തിപ്പിലെ കൊള്ളയെ ഞങ്ങൾ എതിർക്കുന്നു. ഞാനും അജയകുമാറും ഇവർ ആലപ്പുഴയിൽ സംഘടിപ്പിച്ച "ലോകമേ തറവാട്" പ്രദർശനത്തിൽ പങ്കെടുത്തവരാണ്. ലോകമേ തറവാടിന്റെ പിന്നിൽ നടന്ന അവിഹിതമായ ഇടപാടുകൾ എനിക്കും അജയകുമാറിനും ബോധ്യപ്പെട്ടതാണ്. പണം കൊള്ളയടിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ബിനാലെ നടത്തിപ്പുകാരുടെ ലക്ഷ്യം. ബിനാലെ കേരളത്തിൽ ആവിഷ്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മറ്റൊരാളാണ് പ്രതിഭാധനനായ കലാകാരൻ റിയാസ് കോമു, റിയാസിനെ ബിനാലെ ഫൗണ്ടേഷനിൽ നിന്നും ചതിച്ചു പുറത്താക്കിയ മഹാനാണ് ബിനാലയ ഇപ്പോൾ കുളം തോണ്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബിനാലയിൽ പങ്കെടുക്കുന്ന 50 കലാകാരന്മാർ പരസ്യമായി നിലപാടെടുത്തപ്പോൾ ക്ഷമാപണവുമായി വന്നിരിക്കുകയാണ് ബിനാലെ മുതലാളി. ഞങ്ങൾ അഞ്ചു പേർ സർക്കാരിന് സമർപ്പിച്ച കത്തിന്റെ കോപ്പി കയ്യിൽ കിട്ടിയ "ബിനാലെ ഗുണ്ടാ തലവൻ" അഥവാ പോസോ* തന്റെ അനുയായി ഗുണ്ടകളെ അഥവാ ലക്കികളെ * കൊണ്ട് സർക്കാരിൽ കത്ത് സമർപ്പിച്ച കാരണത്താൽ ഞങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചെളി വാരി എറിയിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, വാരിയെറിയുന്ന ചെളി മുഴുവൻ ഈ അഭിനവ "പോസ്സോ"*യുടെ അഥവാ ഷൈലോക്ക് യജമാനന്റെ മുഖത്ത് വീണു നാറുന്ന ദയനീയമായ കാഴ്ചയാണ് കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്, ലക്കികൾ എഴുതുന്ന അപവാദങ്ങൾ ഗുണ്ടാനേതാവായ പോസോ വാട്സ് ആപ് വഴി പ്രചരിപ്പിക്കുന്നു, ആർടിസ്റ്റ് നമ്പൂതിരിക്കു വരെ പോസോ "ലക്കി സാഹിത്യം" അയച്ചുകൊടുത്തു, അദ്ദേഹം അതിനു മറുപടിയും കൊടുത്തു കഴിഞ്ഞു. പോസ്സൊയുടേയും ലക്കികളുടേയും നീച പ്രചാരവേലകൾ കൊണ്ടു ഞങ്ങളെ തടയാനാവില്ല. സർക്കാരിന്റെ പണം ജനങ്ങളുടെ പണമാണ്. ഷൈലോക്കിന്റെ സന്തതിയായ "യജമാനൻ" ബിനാലെ പ്രവർത്തനങ്ങൾ സുതാര്യമാക്കു ന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.......... * പോസോയും *ലക്കിയും സാമുവൽ ബക്കറ്റിന്റെ വെയിറ്റിംഗ് ഫോർ ഗോദോയിലെ കഥാപാത്രങ്ങളാണ്. മുൻ അക്കാദമി ചെയർമാൻ സത്യപാലിൻ്റെ ഫേസ്ബുക് പോസ്റ്റ് https://m.facebook.com/story.php?story_fbid=pfbid02NRzacymvkrNsJKfhbi6c2Ek6JhCRfk8334RKGALujPs4NT8XVkRjkjJuE4aHAqyKl&id=100017059067954&mibextid=Nif5o... Read more at: https://nethavu.com/news-details.php?newsid=563


ദക്ഷിണാമൂർത്തിസംഗീതോത്സവത്തിൽ പാടാൻ അവസരം

ഈ വർഷത്തെ ദക്ഷിണാമൂർത്തിസംഗീതോത്സവത്തിന്റെ ഭാഗമായി വൈക്കം മഹാദേവക്ഷേത്ര കലാമണ്ഡപത്തിൽ 2023 ജനുവരി 15ന് രാവിലെ ഏഴു മുതൽ വൈകുന്നേരം 5 30 വരെ നടക്കുന്നു. സംഗീതാർച്ചനയിൽ പങ്കെടുക്കുന്നതിനായുള്ള നിബന്ധനകൾ താഴെ പറയുന്നവയാണ് . സംഗീതോത്സവത്തിൽ പങ്കെടുക്കുവാനുള്ള ചുരുങ്ങിയ പ്രായപ്പരിധി 13 വയസാണ്. അപേക്ഷകർ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം അഭ്യസിച്ചിരിക്കണം. എല്ലാ അപേക്ഷകളും ഓൺലൈൻ വഴി മാത്രമേ സമർപ്പിക്കുവാൻ പാടുള്ളൂ. അപൂർണ്ണവും അവ്യക്തവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരും കീർത്തനവും അപേക്ഷയിൽ തന്നിട്ടുള്ള ഫോൺ നമ്പറിൽ വിളിച്ചു അറിയിക്കുന്നതാണ്. അപേക്ഷകർ പാടുന്നതിന് അനുവദിക്കപ്പെട്ട സമയത്തിന് ഒരു മണിക്കൂർ മുൻപ് തങ്ങളുടെ ഫോട്ടോ ഉള്ള തിരിച്ചറിയൽ രേഖ (ആധാർ) സഹിതം റിസപ്ഷൻ കൗണ്ടറിൽ എത്തി റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്. വോയിസ്‌ ഫൌണ്ടേഷൻ തിരഞ്ഞെടുത്തു നൽകിയ ഒരു കീർത്തനം 5 മിനുട്ടിൽ കവിയാതെ പാടേണ്ടതാണ്. കീർത്തനങ്ങളുടെ ഭേദഗതി അനുവദിക്കുന്നതല്ല. യാത്രബത്തയോ, താമസ സൗകര്യമോ, നൽകുന്നതല്ല. പാക്കവാദ്യങ്ങൾ വോയിസ്‌ ഫൌണ്ടേഷൻ നൽകുന്നതാണ്. ഓൺലൈൻ അപേക്ഷ https://www.voicefoundation.in/front.php എന്ന വോയ്സ് ഫൗണ്ടേഷൻ്റെ ലിങ്കിൽ ലഭ്യമാണ്. ഓൺലൈനിലൂടെ മാത്രം സ്വീകരിക്കുന്ന അപേക്ഷകൾ ജനുവരി മൂന്നിന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ 9846220707 എന്ന എൻക്വയറി നമ്പറിൽ ലഭ്യമാണ്.


ഗ്രാഫിക് ഡിസൈനർമാർക്ക് 2023 ലെ ട്രെൻ്റ് എന്തായിരിക്കും

പ്രോഡക്റ്റ് ഡിസൈനർ ഡിജിറ്റൽ ഡിസൈനർ യു എക്സ് ഡിസൈനർ യു ഐ ഡിസൈനർ മോഷൻ ഗ്രാഫിക് ഡിസൈനർ ഗ്രാഫിക് ഡിസൈനർ ആര്ട്ട് ഡയറക്ടർ അനിമേഷൻ ഡിസൈനർ ഒരു ഡിസൈനർ ആകാൻ ആവശ്യമായ കഴിവുകൾ ക്രീയേറ്റീവിറ്റി ഒരു ഡിസൈനർ എന്ന നിലയിൽ, ഗ്രാഫിക്‌സ്, ഗെയിമുകൾ, വസ്ത്രങ്ങൾ, വെബ്‌സൈറ്റുകൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ പുതിയ കാര്യങ്ങൾ സൃഷ്‌ടിക്കാനും രൂപകൽപ്പന ചെയ്യാനും നിങ്ങൾക്ക് പ്രവർത്തിക്കാം. പുതിയതും നൂതനവുമായ കാര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കഴിവാണ് സർഗ്ഗാത്മകത. പുതിയ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും പുതിയ ഡിസൈനുകൾ കൊണ്ടുവരുന്നതും ഒരു മികച്ച ഡിസൈനർ ആകാൻ നിങ്ങളെ സഹായിക്കും. കമ്പ്യൂട്ടർ സ്‌കിൽസ് ഡിസൈനിംഗ് ജോലികൾ വ്യത്യസ്ത തരത്തിലുള്ള പ്രത്യേക ഉപകരണങ്ങളും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്നു. ഒരു ഡിസൈനർ ആകുന്നതിന്, അടിസ്ഥാന കമ്പ്യൂട്ടർ കഴിവുകൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, അതുവഴി നിങ്ങൾക്ക് പുതിയ സോഫ്‌റ്റ്‌വെയറുകളും ഉപകരണങ്ങളും വേഗത്തിൽ മനസ്സിലാക്കാനും പഠിക്കാനും കഴിയും. അടിസ്ഥാന കമ്പ്യൂട്ടർ വൈദഗ്ധ്യം ഉണ്ടായിരിക്കുന്നത് ആകർഷകമായ റിപ്പോർട്ടുകൾ, അവതരണങ്ങൾ, ക്ലയന്റ് പിച്ചുകൾ എന്നിവ സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കും. കമ്മ്യൂണിക്കേഷൻ ഡിസൈനർമാർക്ക് വ്യത്യസ്ത വലുപ്പത്തിലുള്ള ടീമുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളുമായും പ്രവർത്തിക്കാം. ഫലപ്രദമായി ആശയവിനിമയം നടത്തുന്നത് അത്തരം വൈവിധ്യമാർന്ന പരിതസ്ഥിതികളിൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ഒരു പ്രധാന വൈദഗ്ധ്യമാണ്. മികച്ച ആശയവിനിമയ വൈദഗ്ധ്യം ക്ലയന്റുകൾ, ഡെവലപ്പർമാർ,, സഹപ്രവർത്തകർ എന്നിവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നു. ടീം വർക്ക് ഡിസൈനർമാർക്ക് ഒരേസമയം നിരവധി പ്രോജക്ടുകളിൽ പ്രവർത്തിക്കാം. ഇത് ടീം വർക്കിനെ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്ന ഒരു ഡിസൈനർക്ക് ഉണ്ടായിരിക്കേണ്ട ഒരു സുപ്രധാന വൈദഗ്ദ്ധ്യം ആക്കുന്നു. നിങ്ങളുടെ സ്വന്തം ജോലി കൈകാര്യം ചെയ്യുക, നിങ്ങളുടെ ടീം അംഗങ്ങളെ പിന്തുണയ്ക്കുക, ഫീഡ്‌ബാക്ക് കൈമാറുക, ടൈംലൈനുകൾ പിന്തുടരുക എന്നിവ വിജയത്തിന് അത്യന്താപേക്ഷിതമാണ്. രൂപകല്പന ചെയ്യാത്ത പശ്ചാത്തലങ്ങളിൽ നിന്നും ജോലികളിൽ നിന്നുമുള്ള പ്രൊഫഷണലുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ഡിസൈനർമാരെ സഹായിക്കാൻ ശക്തമായ ടീം വർക്കുകളും സഹകരണ കഴിവുകളും സഹായിക്കും.


2023ലെ ഡയറി പുറത്തിറക്കി

ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ ക്കോടതി യൂണിറ്റ് കഴിഞ്ഞ 5 വർഷമായി അഭിഭാഷകർക്കായി ഡയറി പുറത്തിറക്കുന്നു. ഒരോ പേജിലും ഒരോ പ്രധാനപ്പെട്ട വിധികളുടെ citation കൾ ഉൾപ്പെടുത്തിയാണ് ഡയറി തയ്യാറാക്കിയിട്ടുള്ളത്. 2023 ലെ Advocate ഡയറി ഇന്ന് ജില്ലാ ക്കോടതി അസോസിയേഷൻ ഹാളിൽ ബഹു ഹൈക്കോടതി ജഡ്ജി എ എ സിയാദ് റഹ്മാൻ പ്രകാശനം ചെയ്തു പരിപാടിയിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി . ഹണി എം. വർഗീസ് ആശംസകൾ നേർന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ് രാജ്, മറിയാമ്മ മേഴ്സി, സജ്ജീവ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. 200 രൂപക്ക് ഡയറി എറണാകുളം ബാർ അസോസിയേഷൻ പരിസരത്ത് ഡയറി ലഭ്യമാണ്.


സിനിമ ഓപ്പറേറ്റര്‍ പരീക്ഷ ഡിസംബര്‍ 27, 28, 29 തീയതികളില്‍

തിരുവനന്തപുരം: കേരള സംസ്ഥാന സിനിമാ ഓപ്പറ്റേര്‍ പരീക്ഷാ ബോര്‍ഡ് 2022 ല്‍ നടത്തുന്ന സിനിമ ഓപ്പറേറ്റര്‍ പരീക്ഷ ഡിസംബര്‍ 27, 28, 29 എന്നീ തീയതികളിലായി നടക്കും. രാവിലെ 7.30 മണി മുതല്‍ 10.30 മണി വരെയാണ് പരീക്ഷ. തിരുവനന്തപുരം കലാഭവന്‍ തീയേറ്ററിലാണ് പരീക്ഷ നടക്കുകയ. യോഗ്യരായ അപേക്ഷകര്‍ക്ക് ഹാള്‍ടിക്കറ്റ് അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ പരീക്ഷാ ദിവസം തിരിച്ചറിയല്‍ രേഖകളും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷാ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാം. പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ വകുപ്പിന്റെ വെബ്‌സൈറ്റായ http://celkerala.gov.in ലഭ്യമാണ്.


കുടുംബശ്രീയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്: അപേക്ഷ ഡിസംബര്‍ 28വരെ

തിരുവനന്തപുരം: കുടുംബശ്രീ മുഖാന്തരം നടപ്പിലാക്കുന്ന കേന്ദ്ര സംസ്ഥാന ആവിഷ്‌കൃത പദ്ധതിയായ എന്‍ ആര്‍ എല്‍ എം പദ്ധതിയുടെ ഭാഗമായി അക്കൗണ്ടന്റ് നിയമനം നടത്തുന്നു. രണ്ട് ഒഴിവാണ് ഉള്ളത്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. ബികോം, ഡിസിഎ, ടാലി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകള്‍. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/പ്രോജക്ടുകള്‍, കുടുംബശ്രീ എന്നിവയില്‍ അക്കൗണ്ടന്റായി രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധമാണ്. പ്രായപരിധി 40 വയസ്സ്. ശമ്പളം 30, 000രൂപ. നിയമനം സംബന്ധിച്ച നടപടികള്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖാന്തരം ആണ് നടപ്പിലാക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 28 വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും http://cmdkerala.net സന്ദര്‍ശിക്കുക.


സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ മാത്തമാറ്റിക്സ് ടീച്ചര്‍: ഭിന്നശേഷിക്കാര്‍ക്ക് അവസരം

ആലപ്പുഴ: ജില്ലയിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മാത്തമാറ്റിക്സ് ടീച്ചര്‍ തസ്തികയില്‍ ഭിന്നശേഷി-കാഴ്ച പരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. സ്ഥിരം നിയമനമാണ്. 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ടാവണം. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. ബി.എഡും സെറ്റ്/ നെറ്റ്/ എം.എഡ്/ എം.ഫില്‍/ പി.എച്ച്.ഡി ഉണ്ടായിരിക്കണം. പ്രായപരിധി 01.01.2022ന് 40 വയസു കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 45,600-95,600 രൂപയാണ് ശമ്പളം. ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 23നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി. നല്‍കണം.


"രാജാക്കന്മാരും കാലാവസ്ഥ വ്യതിയാനവും "

രാജാക്കന്മാരും കാലാവസ്ഥ വ്യതിയാനവും' കെ ആർ സുനിലിന്റെ ഫോട്ടോഗ്രാഫുകൾ മനുഷ്യഹൃദയത്തോടെ നേരിട്ട് സംവദിക്കുന്നവയാണ്. ജീവിതത്തിലെ നിസ്സഹായതയും അനിശ്ചിതത്വവും നേർക്കാഴ്ച്ചകളാക്കുന്ന മഞ്ചു ക്കാർക്കും കടലെടുത്ത വീടുകൾക്ക് തുടർച്ചയായി സുനിലിന്റെ അടുത്ത ഫോട്ടോഗ്രാഫി പ്രദർശനം. ഇത്തവണ ചവിട്ട് നാടകവും കടലുമായി ബന്ധപ്പെട്ട പശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി സുനിൽ ഈ സംരംഭത്തിന് പുറകിൽ ഉണ്ട് . കാലാവസ്ഥ വ്യതിയാനം മൂലമുള്ള വേലിയേറ്റം വിതയ്ക്കുന്ന ദുരിതങ്ങൾ പേറുന്ന ജീവിത പരിസരങ്ങൾ . തട്ടിൽ അവർ രാജാക്കന്മാരും റാണികളുമാണ്. നാടകത്തിലുള്ള അഭിനിവേശമാണ് ഇല്ലായ്മ യോടും വെള്ളക്കെട്ടിനോടും പൊരുതുന്ന കലാകാരന്മാരുടെ കൈമുതൽ. മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും ദുരിതവും നിന്ദയും അനുഭവിച്ച് സ്വന്തം കലയിൽ മുഴുകിയ കലാകാരന്മാരുടെ തീവ്രസൗന്ദര്യമുള്ള ഈ ചിത്രങ്ങൾ നേരിട്ട് കാണുക തന്നെ വേണം. മട്ടാഞ്ചേരിയിലെ ജ്യൂ സ്ട്രീറ്റിലുള്ള കാശി ഹല്ലേ ഗ്വ ഹൗസിലാണ് കാഴ്ചയുടെ ഈ വിരുന്നൊരുക്കിയിരിക്കുന്നത്.


ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

1. ഒരിക്കലും നിങ്ങളുടെ പിൻ നമ്പർ കാർഡിൽ എഴുതിവയ്ക്കരുത്. 2. തത്സമയ ഇടപാട് അലെർട്ടുകൾക്കായി നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്കിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. 3. ഓൺലൈൻ അക്കൗണ്ട് ശക്തമായ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുക. 4. പോപ്പ്-അപ്പ് വിൻഡോയിലൂടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാൽ ചെയ്യരുത്. 5. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുന്ന സൈറ്റുകളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക. കബളിപ്പിക്കപ്പെടാൻ ഇടയുണ്ട്. 6. സഹായത്തിനായി ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു കോളിനും/എസ്എംഎസിനും/ഇമെയിലിനും പ്രതികരിക്കരുത്. 7. ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലെ CVV നമ്പർ രഹസ്യമായി സൂക്ഷിക്കുക. കടപ്പാട് കേരള പോലീസ് f bപോസ്റ്റ്


പോലീസിൽ ചേരാൻ അവസരം

ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 537/2022) വിദ്യാഭ്യാസ യോഗ്യത: ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം. പ്രായപരിധി: 18 – 26 വയസ്സ്. 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു) ശാരീരിക യോഗ്യതകൾ ഉയരം - 168 സെ.മീ, നെഞ്ചളവ് -81 -86 സെ.മീ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023 യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ്. കടപ്പാട് കേരള പോലീസ് f bപോസ്റ്റ്


ഉപഭോഗ സംസ്ക്കാരത്തിനടിപ്പെടുന്ന സാമൂഹ്യ വിമർശനമാണ് മുബൈ ജഹാംഗീറിൽ നടക്കുന്ന അനീഷ് നെട്ടയത്തിൻ്റെ ശിൽപ്പങ്ങളിൽ ദ്യശ്യമാകുന്നത്

ഗ്രാമീണ ജീവിതത്തിൽ നിന്നും പാരമ്പര്യവിഞ്ജാനങ്ങളും, ശീലങ്ങളും പുതിയ കാലത്തിന്റെ ഉപഭോഗ സംസ്ക്കാരത്തിനു വഴിമാറിക്കൊടുക്കുമ്പോളുണ്ടാകുന്ന ആത്മസംഘർഷങ്ങളെ അനാവരണം ചെയ്യുന്ന ശിൽപ്പങ്ങളാണ് അനീഷ് നെട്ടയത്തിന്റേത്, വ്യവസായവൽക്കരണത്തെ തുടർന്നു കടന്നു വന്ന ആധുനികമായ യന്ത്രങ്ങൾ അടുക്കളയുൾപ്പെടെയുള്ള വീടകങ്ങൾ കീഴടക്കുമ്പോൾ മനുഷ്യരാശിയെ മുന്നോട്ടു നയിച്ചിരുന്ന പണിയായുധങ്ങൾ സ്വന്തം ശരീരത്തോട് ആത്മനിർവൃതിയോടെ ചേർത്തു പിടിച്ചിരിക്കുന്ന മനുഷ്യ രൂപങ്ങളാണ് അനീഷിന്റെ ഫൈബർ ഗ്ലാസിൽ തീർത്ത ശിൽപ്പങ്ങൾ. കാർഷികവൃത്തിയിൽ നിന്നും അന്യവൽക്കരിക്കപ്പെട്ടു ഉപഭോഗസംസ്‌ക്കാരത്തിനടിപ്പെടുന്ന സാമൂഹ്യ വിമർശനം കൂടിയാണ് അനീഷിന്റെ സൃഷ്ട്ടികൾ.


സത്യപാലിൻ്റെ വീലിംഗ് ഓൺ ബോർഡർലൈൻ ബുംബെ ജഹാംഗീർ ആർട്ട് ഗ്യാലറിൽ 19 വരെ

സത്യപാലിന്റെ "വീലിംഗ് ഓൺ ബോർഡർ ലൈൻസ് " എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം മുംബൈ ജഹാംഗീർ ആർട്ടുഗലറിയിൽ സത്യപാലിന്റെ ഇരുപത്തി രണ്ടാമത് ഏകാങ്ക പ്രദർശനമാണ് ജഹാംഗീർ ആർട്ട്‌ ഗാലറിയിൽ നടക്കുന്നത്. ദീർഘകാലം ഇന്ത്യൻ ഗോത്ര സമൂഹങ്ങളുമായിട്ടുള്ള ബന്ധങ്ങളിൽ നിന്നും ആർജിച്ചെടുത്ത അനുഭവങ്ങളാണ് സത്യപാലിന്റെ ചിത്രങ്ങൾ. ആദിവാസി സമൂഹംങ്ങളുടെ സംസ്കാരവും മിത്തുകളും, വരകളും വർണങ്ങളും കൊണ്ട് പരുപരുത്ത ക്യാൻവാസ് പ്രതലത്തിലേക്കു ചിത്രങ്ങളായി പരാവർത്തനം ചെയ്യുകയാണ്. അരികുവൽക്കരിക്കപ്പെട്ട ഗോത്ര ജീവിതങ്ങളുടെ വ്യാകുലതകൾ സത്യപാൽ ചിത്രങ്ങളിൽ പ്രകടമാണ്. കേരള ലളിത കലാ അക്കാദമിയുടെ മുൻ ചെയർമാനാണ് സത്യപാൽ. സത്യപാലിന്റെ അൻപതു ചിത്രങ്ങളാണ് ഒന്നാം നമ്പർ ഗാലറിയിൽ പ്രദർശിപ്പിക്കുന്നത്. പ്രശസ്ത കവിയും ക്യുറേറ്ററുമായ ബിന സർക്കാർ ഏലിയാസ് ആണ് പ്രദർശനം ഉൽഘാടനം ചെയ്തത് പ്രദർശനം ഡിസംബർ 19നു സമാപിക്കും.


ഗ്രാമീണ ശീതളതയുടെ രജ്ഞിത് ലാലിൻ്റെ ആവിഷ്ക്കാരം മുബൈ നഗരജീവിതങ്ങളെ വളരെയേറെ ആകർഷിക്കുന്നു

ഗ്രാമീണജീവിതം നയിച്ചിരുന്ന വ്യക്തി നഗരജീവിയായി മാറുമ്പോളനുഭവിക്കുന്നക്കുന്ന സംഘർഷങ്ങളുടെയും, നഗരങ്ങളുടെ യാന്ത്രിക ഘടനക്കകത്തു ജീവിച്ചു കൊണ്ട് ഗ്രാമീണ ജീവിതത്തിന്റെ ഗ്രഹാതുരമായ ഓർമ്മകളെ അയവിറക്കുന്ന അനുഭവതലങ്ങളുടെയും ആവിഷ്ക്കാരമാണ് രഞ്ജിത്ത് ലാലിന്റെ ചിത്രങ്ങൾ. മൂർത്തവും അമൂർത്തവുമായ ബിംബങ്ങളെ ഒരേ സ്പേസ്സിൽ സ്മാന്വയിപ്പിക്കുന്ന രചനാരീതിയാണ് രഞ്ജിത്ത് ചിത്രരചനയിൽ സ്വീകരിക്കുന്നത്. യാന്ത്രികതയുടെ ഭ്രമാത്മകമായ ബിംബങ്ങളെ ഗ്രാമീണമായ പഛാത്തലത്തിൽ പ്രതിഷ്ടിക്കുന്നതിലൂടെ ഗ്രാമങ്ങലിലേക്ക് നഗര സംസ്കാരം പടർന്നുപിടിച്ചു ഗ്രാമജീവിതം യാന്ത്രിമായി പരിണമിക്കുക്കുന്നതിന്റ വിഹ്വലതകളും രഞ്ജിത്ത് ലാലിന്റെ ചിത്രങ്ങൾ കാണിക്കളുമായി പങ്കുവയ്ക്കുന്നു


അമ്പല മുറ്റത്തെ കറുത്ത ദളിത് സ്ത്രീയും ശ്രീ കോവിലിലെ സ്വർണ്ണ ദേവിയും

ശ്രീകോവിലിൽ ഭക്തരെ പ്രസാദിക്കുവാൻ ഉപവിഷ്ടയായ ദേവിക്കുമുന്നിൽ കയ്യിൽ ചൂലുമായി ക്ഷേത്രമുറ്റം വൃത്തിയാക്കുവാൻ നിൽക്കുന്ന ഒരു ദളിത്‌ സ്ത്രീ, സ്വർണ നിറമുള്ള ദേവിയും കറുത്തനിറമുള്ള സാരിയുടുത്ത സ്ത്രീയും. ദേവിയുടെ നഗ്നതയെ മറക്കുന്നത് ദളിത്‌ സ്ത്രീയുടെ രൂപമാണ്. നാലടി നീളവും മൂന്നടി വീതിയുമുള്ള അക്രിലിക്കിൽ സിന്ധു ദിവാകരൻ രചിച്ച ചിത്രത്തിന്റെ ശീർഷകം രണ്ടു സ്ത്രീദൈവങ്ങൾ (two goddess ) എന്നാണ്. ഇന്ത്യൻ കീഴാള ജീവിതാവസ്ഥകളോട് തന്റെ കലാപ്രയോഗത്തിലൂടെ രാഷ്ട്രീയമായി പ്രതികരിക്കുകയാണ് സിന്ധു ദിവാകരൻ. അരാഷ്ട്രീയതയുടെ പക്ഷത്തേയ്ക്ക് കലാലോകം ചുവടുറപ്പിക്കമ്പോൾ തന്റെ രാഷ്ട്രീയ നിലപാടുകൾ ചിത്രങ്ങളിലൂടെ വിശദീകരിക്കുകയാണ് സിന്ധു. ഭരണകുട ഭീകരതയോട് പ്രതികരിക്കുന്ന നിരവധി ചിത്രങ്ങൾ സിന്ധുവിന്റെതായിട്ടുണ്ട്. ആശയങ്ങളെ മൂർത്തമായി ആവിഷ്ക്കരിക്കുമ്പോൾ തന്നെ നിറങ്ങൾകൊണ്ട് സൗന്ദര്യത്തിന്റെ അമ്മൂർത്തതലങ്ങൾ ചിത്ര പ്രതലത്തിൽ സൃഷ്ടിക്കുന്ന ശൈലി സിന്ധുവിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ദിശ തെറ്റി അപചയം സംഭവിച്ച ദേശീയ പ്രസ്ഥാനത്തിന്റെ അവസ്ഥയെ സിന്ധു ചിത്രീകരിക്കുന്നത് ചർക്കയിൽ നീന്നും കുതറിമാറി കെട്ടു പിണഞ്ഞു കിടക്കുന്ന നൂലുകൾ ത്രിവർണ്ണങ്ങളിൽ അമൂർത്തമായി ആവിഷ്‌കരിച്ചുകൊണ്ടാണ്. Vanishing green white and Orange എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഷ്ട്രീയമായ ഓർമ്മപ്പെടുതലാണ്.


മുംബൈ ജഹാൻഗീർ ആർട്ട് ഗാലറിയിൽ ഇല്ല്യൂഷൻ ആൻഡ് റിയാലിറ്റി ഓഫ് ഇമേജസ് എന്ന ചിത്രപ്രദർശനം ഡിസംബർ 18 വരെ

മുംബൈ ജഹാൻഗീർ ആർട്ട് ഗാലറിയിൽ ഡിസംബർ 12 നു ആരംഭിച്ച ഇല്ല്യൂഷൻ ആൻഡ് റിയാലിറ്റി ഓഫ് ഇമേജസ് എന്ന ചിത്രപ്രദർശനത്തിൽ സിന്ധു ദിവാകരൻ അവതരിപ്പിക്കുന്ന ചിത്രങ്ങൾ പല മാനങ്ങളിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. പരിസ്ഥിതിയെയും അരികുവൽക്കരിക്കപ്പെട്ട കീഴാള ജീവിതങ്ങളെയും അഭിസംബോധന ചെയ്യുന്നതാണ് സിന്ധുവിന്റെ ചിത്രങ്ങൾ. ശ്രീകോവിലിൽ ഭക്തരെ പ്രസാദിക്കുവാൻ ഉപവിഷ്ടയായ ദേവിക്കുമുന്നിൽ കയ്യിൽ ചൂലുമായി ക്ഷേത്രമുറ്റം വൃത്തിയാക്കുവാൻ നിൽക്കുന്ന ഒരു ദളിത് സ്ത്രീ, സ്വർണ നിറമുള്ള ദേവിയും കറുത്ത നിറമുള്ള ദളിത്‌ സ്ത്രീയും. ദേവിയുടെ നഗ്നതയെ മറക്കുന്നത് സാരി ചുറ്റിയ ദളിത് സ്ത്രീയുടെ രൂപമാണ്. നിരവധി അടരുകളുള്ള രാഷ്ട്രീയവായനകളുടെ സാധ്യതകളാണ് ഈ ചിത്രം മുന്നോട്ടു വയ്ക്കുന്നത്. നാലടി നീളവും മൂന്നടി വീതിയുമുള്ള അക്രിലിക്കിൽ സിന്ധു ദിവാകരൻ രചിച്ച ചിത്രത്തിന്റെ ശീർഷകം രണ്ടു സ്ത്രീദൈവങ്ങൾ (two goddess ) എന്നാണ്. ഇന്ത്യൻ കീഴാള ജീവിതാവസ്ഥകളോട് തന്റെ കലാപ്രയോഗത്തിലൂടെ രാഷ്ട്രീയമായി പ്രതികരിക്കുകയാണ് സിന്ധു ദിവാകരൻ. അരാഷ്ട്രീയതയുടെ പക്ഷത്തേയ്ക്ക് കലാലോകം ചുവടുറപ്പിക്കമ്പോൾ തന്റെ രാഷ്ട്രീയ നിലപാടുകൾ ചിത്രങ്ങളിലൂടെ വിശദീകരിക്കുകയാണ് സിന്ധു. ഭരണകുട ഭീകരതയോട് പ്രതികരിക്കുന്ന നിരവധി ചിത്രങ്ങൾ സിന്ധുവിന്റെതായിട്ടുണ്ട്. ആശയങ്ങളെ മൂർത്തമായി ആവിഷ്ക്കരിക്കുമ്പോൾ തന്നെ നിറങ്ങൾകൊണ്ട് സൗന്ദര്യത്തിന്റെ അമ്മൂർത്തതലങ്ങൾ ചിത്ര പ്രതലത്തിൽ സൃഷ്ടിക്കുന്ന ശൈലി സിന്ധുവിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ദിശ തെറ്റി അപചയം സംഭവിച്ച ദേശീയ പ്രസ്ഥാനത്തിന്റെ അവസ്ഥയെ സിന്ധു ചിത്രീകരിക്കുന്നത് ചർക്കയിൽ നീന്നും കുതറിമാറി കെട്ടു പിണഞ്ഞു കിടക്കുന്ന നൂലുകൾ ത്രിവർണ്ണങ്ങളിൽ അമൂർത്തമായി ആവിഷ്കരിച്ചുകൊണ്ടാണ്. വാനിഷിങ് ഗ്രീൻ ആൻഡ് വൈറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഷ്ട്രീയമായ ഓർമ്മപ്പെടുതലാണ്. നാലു മലയാളി കലാകൃത്തുക്കളുടെ ഗ്രൂപ്പ്‌ ഷോയിൽ സിന്ധു ദിവാകരൻ, ഷീല കൊച്ചൗസേപ്പ്, അനീഷ് നെട്ടയം, രഞ്ജീത് ലാൽ, എന്നിവർ പങ്കെടുക്കുന്നു.


സത്യഭാമയുടെ ചിത്രപ്രദർശനം

നാടൻ പണിയെടുത്ത് ഉപജീവനം കഴിക്കുന്ന കുറ്റിപ്പുറത്തിനടുത്തുള്ള കൊളത്തൂർ പാങ്ങിലെ സത്യഭാമ തന്റെ കഴിവുകളെ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. പ്രായമാവുന്തോറും തൊഴിലെടുക്കാൻ വയ്യാതെ വന്നപ്പോഴാണ് തന്റെ ചുററുപാടുമുള്ള കാഴ്ചകളെ കുത്തിക്കുറിക്കുവാൻ ശ്രമം തുടങ്ങിയത്. ജീവിത പരിസരങ്ങളിൽ നിന്നുള്ള കാഴ്ചകളെ വളരെ ലളിതമായി ചിത്രീകരിക്കുവാൻ ശ്രമിച്ചതിന്റെ ഫലമായി സാമ്പ്രദായികമല്ലാത്തതും തികച്ചും പുതുമയുമുള്ള ഒരു ശൈലി അവരുടെ ചിത്രങ്ങളിൽ ഉരുത്തിരിഞ്ഞു വന്നു. ചിത്രകലയിൽ Naive Art എന്നെക്കെ വിവക്ഷിക്കപ്പെടുന്ന ഈ ശൈലിയിൽ നിരവധി ചിത്രങ്ങൾക്ക് പുറമെ കളിമണ്ണിൽ ചെയ്ത Installation എന്ന് വിളിക്കാവുന്ന രീതിയിലുള്ള സൃഷ്ടികളും ഉണ്ട്. മുററത്ത് ഉണക്കാനിടുന്ന മഞ്ഞളും അതിനടുത്ത് കിളികളുമൊക്കെയായി തികച്ചും സാധാരണമായ കാഴ്ചകളാണ് സത്യഭാമ ചേച്ചി കളിമണ്ണിൽ തീർത്തിരിക്കുന്നത്. ഏപ്രിൽ മാസം കോഴിക്കോട് നടന്ന ചിത്ര പ്രദർശനത്തിനു ശേഷം ഈ ചിത്രങ്ങൾ 2022 ഡിസം. 15 മുതൽ 20 വരെ തലശ്ശേരി ആർട്സ് സൊസൈറ്റി ഗാലറിയിൽ പ്രദർശിപ്പിക്കുകയാണ്. പ്രശസ്ത ചിത്രകാരനും പ്രഭാഷകനുമായ കെ.കെ. മാരാർ ഉൽഘാടനം ചെയ്യും


പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഇരട്ട നീതി

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഹൈസ്‌ക്കുകളില്‍ KER ( KERALA EDUCATION RULE ) പ്രകാരം ആഴ്ചയില്‍ 5 പിരീഡുകളിൽ കൂടുതലുള്ള സ്ക്കൂളുകളിൽ ഒരു കായിക അദ്ധ്യാപകനോടൊപ്പം ചിത്രകല, സംഗീതം, എന്നിവയില്‍ ഏതെങ്കിലും ഒരു അദ്ധ്യാപകനെ    നിയമിക്കണം എന്നു വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പ്രകാരം എയ്ഡഡ് സ്‌കൂളുകളില്‍ മാനേജര്‍മാര്‍ ചിത്രകല, സംഗീതം,ഇവയില്‍ ഏതെങ്കിലും ഒരു അദ്ധ്യാപകരെ നിയമിച്ചു വരുന്നു. എന്നാല്‍ ഇതേ നിയമം തന്നെ ബാധകമായ ഗവണ്മെന്റ് സ്‌കൂളുകളില്‍ ആഴ്ചയില്‍ അഞ്ചു പിരീഡില്‍ കൂടുതല്‍ ഉണ്ടായിട്ടും പല സ്‌കൂളുകളിലും കലാദ്ധ്യാപകരെ നിയമിക്കുന്നില്ല. ഇത് മൂലം psc പരീക്ഷയെഴുതി ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കു അവരുടെ അവസരം നഷ്ടമാകുന്നു . പലതവണ സര്‍ക്കാരിന് നിവേദങ്ങൾ  നല്‍കിയെങ്കിലും യാതൊരുവിധ അനുകൂല തീരുമാനങ്ങളും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ല ഈ നിയമം ഗവണ്മെന്റ് പാലിച്ചാല്‍ ഫൈന്‍ആര്‍ട്‌സ് കോളേജുകളില്‍ പഠിച്ചിറങ്ങി  ജോലി കാത്തിരിക്കുന്ന   ധാരാളം യുവതി യുവാക്കള്‍ക്ക് അവസരം ലഭിക്കും .


അംബേഡ്കറൈറ്റുകളുടെ പുസ്തകം

കണ്ണന്‍ മേലോത്ത്ഇന്ത്യന്‍ ഭരണഘടനാശില്പി ഡോ. ബി ആര്‍ അംബേഡ്കറുടെ സമകാലികരും പിന്തുടര്‍ച്ചക്കാരും സഹപ്രവര്‍ത്തകരും ആരാധകരുമായിരുന്നിട്ടുള്ള 28 വ്യക്തിത്വങ്ങളുടെ ജീവിതരേഖകളാണ് ഈ പുസ്തകം. ഡോ. ബി ആര്‍ അംബേഡ്കറെക്കുറിച്ച് ഒരു അധ്യായം ഇതിലില്ല. എന്നാല്‍ 28 അധ്യായങ്ങളിലും നിറയെ ആവര്‍ത്തിക്കപ്പെടുന്ന നാമധേയം അദ്ദേഹത്തിന്റേതാണ്. മലയാളത്തില്‍നിന്ന് ഇ കണ്ണന്‍ (എക്‌സ് എംഎല്‍എ), ദാക്ഷായണി വേലായുധന്‍, വെട്ടിയാര്‍ പ്രേനാഥ്, ടി കെ നാരായണന്‍ എന്നിവരാണ് ഡോ. അംബേഡ്കറെ വായിക്കുന്നത്.ഇടനേരം പുസ്തകങ്ങള്‍1. അംബേഡ്കറൈറ്റുകളുടെ പുസ്തകം -കണ്ണന്‍ മേലോത്ത് 2002. കേരളം അറിയുന്ന അംബേഡ്കര്‍ -കണ്ണന്‍ മേലോത്ത് 2003. അയ്യന്‍കാളി അരുന്ധതി ഗാന്ധി -എഡി. കണ്ണന്‍ മേലോത്ത് -2004. നാഗവംശി ഡോ. ബി ആര്‍ അംബേഡ്കര്‍ -കണ്ണന്‍ മേലോത്ത് 2005. സ്വാതന്ത്ര്യസമരവും സാമ്രാജ്യത്വശക്തിയും ഡോ. അംബേഡ്കറും -ഡോ. സുരേഷ് മാനെ. പരിഃ ഡോ. എന്‍ കെ രജിത്ത് 1406. ഒരു വിസക്കുവേണ്ടിയുള്ള കാത്തിരിപ്പ് -ഡോ. ബി ആര്‍ അംബേഡ്കര്‍. പരിഃ നിയന്തിക എം കെ 1007. ഓണം ദേശികരുടെ ചെറുത്തുനില്പ് ചരിത്രം -എഡി. കണ്ണന്‍ മേലോത്ത് 3408. സംവരണം സാമൂഹ്യനീതി -കണ്ണന്‍ മേലോത്ത് 2009. അംബേഡ്കറിസം കേരളചരിത്രത്തില്‍ -എഡി. കണ്ണന്‍ മേലോത്ത് 44010. റാഡിക്കല്‍ അംബേഡ്കര്‍ -പ്രവീണ്‍ പി കെ 250


ശ്രീ മീഡിയ സൗണ്ട് റിക്കോർഡിങ് സ്റ്റുഡിയോ ഓപ്പൺ ചെയ്തു

ഡിജിറ്റല്‍ മീഡിയാ രംഗത്തെ അനന്ത  സാദ്ധ്യതകള്‍ ഇതാ നിങ്ങള്‍ക്ക് മുന്‍പില്‍ തുറന്നിരിക്കുന്നു അത്യാധുനിക സൗണ്ട് റിക്കോര്‍ഡിംഗ് സൗകര്യങ്ങള്‍ ഇനി തൃപ്പൂണിത്തുറയിലും.  ശ്രീ മീഡിയ ഡിജിറ്റല്‍ സൗണ്ട് റിക്കോര്‍ഡിംഗ് സ്റ്റുഡിയോ ശ്രീ വെങ്കിടേശ്വര സ്കൂളിന്  എതിർ വശം, മിനി ബൈപ്പാസിൽ തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഇതിൻറെ ഉത്‌ഘാടനം പ്രശസ്ത സിനിമ പിന്നണിഗായകൻ  ബിജു നാരായണൻ നിർവഹിക്കുകയും അതിഥികളായി  ഗണേഷ് സുന്ദരവും,  പ്രിയ ആർ പൈയും പങ്കെടുത്തു.  റെക്കോര്‍ഡിംഗ് രംഗത്തെ അതി നൂതന സൗകര്യങ്ങള്‍ കോര്‍ത്തിണക്കി തൃപ്പൂണിത്തുറയിൽ  ഡിജിറ്റല്‍ സൗണ്ട് റിക്കോര്‍ഡിംഗ് സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു . സൗണ്ട് റിക്കോര്‍ഡിംഗ്, മിക്സിംഗ്, ഡബ്ബിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഈ  സ്ഥാപനത്തില്‍ നിന്നും ലഭ്യമാണ്. പരസ്യങ്ങള്‍, അനൗണ്‍സ്മെന്‍റ്, സ്റ്റേജ് ഷോ തുടങ്ങി വിവിധ രംഗങ്ങള്‍ക്കാവശ്യമായ ഓഡിയോ റിക്കോര്‍ഡിംഗ് ഉത്തരവാദിത്വത്തോടെ പ്രൊഫഷണലുകളുടെ സഹായത്തോടെ ഇനി ഒരുക്കാം. ഓഡിയോ റിക്കോര്‍ഡിംഗ് സേവനം ഇനി നിങ്ങളുടെ നഗരത്തിലും റിക്കോര്‍ഡിംഗ് രംഗത്ത് മികവ് തെളിയിച്ച പ്രൊഫഷണലുകളുടെ സഹായത്തോടെ നിങ്ങള്‍ക്കാവശ്യമായ റിക്കോര്‍ഡിംഗ് ഏറ്റവും കൃത്യതയോടെ തയ്യാറാക്കാം ഈ സ്റ്റുഡിയോയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത് ഇടുക്കി സ്വദേശിയായ ശ്രീകാന്ത് രാജപ്പൻ എന്ന സൗണ്ട് എൻജിനീയറാണ്. ഇദ്ദേഹം ത്രിപ്പൂണിത്തുറ ആർ എൽ വി കോളേജിൽനിന്നും  സംഗീതത്തിൽ ബിരുദവും,  സൗണ്ട്  എൻജിനീയറിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കിയ ആളാണ് കൂടാതെ ഗാനമേള വേദികളിൽ തിളങ്ങുന്ന ഒരുഗായകനുമാണ്. കേരളത്തിനകത്തും പുറത്തുമുള്ള  പ്രശസ്തമായ അനേകം റിക്കോർഡിങ് സ്റ്റുഡിയോകളിൽ സൗണ്ട്എൻജിനീയറായി പത്തിലധികം വർഷത്തെ പ്രവർത്തി പരിചയവും ഇദ്ദേഹത്തിനുണ്ട്. ശ്രീകാന്തിൻറെ ഭാര്യ  അഞ്ജുവും, സാത്വിക എന്ന മകളും ഉണ്ട്. മകളും പാട്ടുവഴിയിൽ തന്നെ കൂടെയുണ്ട്.


ലാലേട്ടന് വ്യത്യസ്തമായ ഒരുപിറന്നാൽ സമ്മാനം 'ആറാം തമ്പുരാൻ'

മലയാളത്തിന്‍റെ നടന വിസ്മയം, താരരാജാവ് വിശേഷണങ്ങളൊരുപാടുള്ള താരമാണ് മോഹൻലാൽ. വാത്സല്യമുള്ള അച്ഛനായും കർക്കശക്കാരനായ ഭർത്താവായും കുസൃതി നിറഞ്ഞ കാമുകനായും അനുസരണയുള്ള മകനായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം. മാസ് സിനിമകളും ക്ലാസ് സിനിമകളും കൈയ്യടക്കത്തോടെ ചെയ്യുന്ന താരം. ചിലപ്പോള്‍ സ്ക്രീനിൽ അദ്ദേഹത്തെ കാണുമ്പോള്‍ അയലത്തെ യുവാവായി തോന്നാം, മറ്റ് ചിലപ്പോള്‍ അതിമാനുഷികാനായും. എന്നാലും ഏവര്‍ക്കും ഇഷ്ടമാണ് അദ്ദേഹത്തെ, അദ്ദേഹത്തിന്‍റെ അഭിനയത്തെ.പിറന്നാള്‍ ദിനത്തില്‍ ഒന്നക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത നടന്‍ മോഹന്‍ലാലിന് നന്ദി അറിയിച്ച്  ഇപ്പോൾ  ആരോഗ്യ മന്ത്രി വീണ ജോര്‍ജും, കഴിഞ്ഞ ദിവസമായമായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍. എന്നാൽ എളങ്കൂർ പി.എം.എസ്.എ ഹയർ സെക്കണ്ടറി സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകൻ  വി.പി ശ്രീകാന്ത് നായർ ലാലേട്ടന്റെ 61-ാം പിറന്നാളിന് സമ്മാനമായി ലാലേട്ടൻ അഭിനയിച്ച 61 സിനിമകളുടെ പേര് ഉൾപ്പെടുത്തിയ ഒരു മനോഹരമായ കവിതയാണ് യു ട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.  " ആറാം തമ്പുരാൻ ". എന്ന് പേരിട്ടിരിക്കുന്ന ഈകവിത  വി.പി ശ്രീകാന്ത് നായർ എഴുതി  പ്രശസ്ത ഗായകനായ കാവാലം ശ്രീകുമാർ ആണ് ഈണം നല്കി ആലപച്ചിരിയ്ക്കുന്നത്. ഈ കവിത ഇപ്പോൾ തന്നെ അനേകം ആളുകൾ കണ്ടു കഴിഞ്ഞു.കവിതആറാം തമ്പുരാൻആകാശ ഗോപുരമിറങ്ങിവന്നു വർണ്ണപ്പകിട്ടിന്റെ ദേവദൂതൻഒരോ തന്മാത്രയും വിസ്മയത്തുമ്പത്ത്നായക രസതന്ത്ര ദൃശ്യമേകിഒരു മുഖം പല മുഖം മറക്കില്ലൊരിക്കലുംജീവന്റെ ജീവനാണെന്നുമെപ്പോഴുംഎന്തിനോ പൂക്കുന്ന പൂക്കൾക്കുമീ മഞ്ഞിൽവിരിഞ്ഞ പൂവു പവിത്രംകൂട്ടു തേടുന്ന പറവകളെല്ലാംചക്രവാളം ചുവന്നതു കണ്ടനേരംഅറിയാത്ത വീഥിയിൽ പറന്ന് വന്ന് ഇനിയിവിടെ കൂട് കൂട്ടുംചങ്ങത്തമെന്നൊരാഅഴിയാത്ത ബന്ധങ്ങൾ മനസ്സിലൊരു മണി മുത്തായ് ചെപ്പിലൊളിയ്ക്കുംനോക്കെത്താ ദൂരത്ത് കണ്ണും നട്ട് ആൾക്കൂട്ടത്തിൽ തനിയെയിരിക്കാതെ ഒന്നാണു നമ്മളെന്നൊരു ചിന്തയാൽ കൈയ്യെത്തും ദൂരത്തു വിളങ്ങി സ്ഫടികമായ്പരദേശിയായപകൽ നക്ഷത്രങ്ങൾ തൻപടയോട്ടമനുവദിക്കാതെ യധിപനായ് ഉയരങ്ങളിൽ കർമ്മയോദ്ധാവായ് കിരീടവും ചെങ്കോലുമേന്തി ഒന്നാമനായ്പ്രജകൾക്കൊഒപ്പം വെറുമൊരു നരനായ്അവരിലെ കനലായ നാട്ടുരാജാവ്അഭിനയ സർവ്വകലാശാലയായ് അഹമെന്ന അടിയൊഴുക്കുകളില്ലാത്ത സഞ്ചാരി ഇരുപതാം നൂറ്റാണ്ടിൻ വിസ്മയചിത്രമായ്ആറാട്ട്ലാണി പുലിമുരുകൻഇന്ദ്രജാലത്തിൻ താണ്ഡവം തുടരുന്നുമിഴികൾ സാക്ഷിയായ് ഒടിയന്റെ മാന്ത്രികംലൂസിഫറല്ല നീരാളിയല്ലഇവിടം സ്വർഗ്ഗമാക്കുമിതാറാം തമ്പുരാൻവി പി ശ്രീകാന്ത് നായർകവിത കേൾക്കാം 


സൈക്ലോണുകള്‍ക്ക് ആരാണീ പേരിടുന്നത്?

വാർത്തകളിൽ സൈക്ലോണുകളെ കൗതുകകരമായ പേരുകൾ കൊണ്ട് അടയാളപ്പെടുത്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ആരാണീ പേരിടുന്നത്?ഈ പേരിട്ടുവിളിയ്ക്ക് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും, അതിന് ഒരു ഔദ്യോഗിക രീതി വന്നിട്ട് അധികമായിട്ടില്ല. സൈക്ലോണുകൾ പൊതുജനത്തെ നേരിട്ട് ബാധിക്കുന്ന വിഷയമായതുകൊണ്ട് തന്നെ, മുന്നറിയിപ്പുകളിലും വാർത്താ വിവരണങ്ങളിലും നംബറുകളോ സാങ്കേതികപദങ്ങളോ ഉപയോഗിക്കേണ്ടിവരുന്നതിൽ ഒരു അനൗചിത്യം ഉണ്ട്. സൈക്ലോണുകളെ പെട്ടെന്ന് തിരിച്ചറിയുന്നതിനും, അതിന്റെ ഉത്ഭവപരിണാമങ്ങളെക്കുറിച്ച് ജനങ്ങൾക്ക് വായിച്ചറിയുന്നതിനും, വലിയ സൈക്ലോണുകളൊക്കെ ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ അവയെ പെട്ടെന്ന് ഓർത്തെടുക്കുന്നതിനും, മുന്നറിയിപ്പുകൾ പെട്ടെന്ന് പരക്കുന്നതിനും ഒക്കെ പേരിടൽ വളരെയധികം സഹായകമാണ്. അതുകൊണ്ടാണ് അന്താരാഷ്ട്രതലത്തിൽ ഈ ഒരു പതിവ് തുടരുന്നത്. ഒരു സൈക്ലോണിന്റെ കാറ്റുവേഗം 62 km/h ൽ കൂടുതലാണെങ്കിൽ, അതിന് മാത്രമായി ഒരു സവിശേഷ പേര് നൽകും.സൈക്ലോണുകൾക്ക് അവയുടേതായ ഒരു ജനനപ്രക്രിയ ഉണ്ട്. സൈക്ലോജനസിസ് (cyclogenesis) എന്ന് വിളിക്കും അതിനെ. അത് തന്നെ പലതരം സൈക്ലോണുകൾക്കും പല രീതിയിലാണ്. കേരളം പോലെ ഉഷ്ണമേഖലയിലുള്ള പ്രദേശങ്ങളിൽ അഭിമുഖീകരിക്കേണ്ടിവരുന്ന  കാറ്റുകൾ ട്രോപ്പിക്കൽ സൈക്ലോണുകൾ എന്ന ഗണത്തിൽ പെടുന്നവയാണ്. അവയുടെ ജനനത്തിൽ ഉയർന്ന സമുദ്രജല താപനില, വായുവിലെ ഉയർന്ന ജലബാഷ്പ അളവ് (ആർദ്രത അഥവാ humidity), അന്തരീക്ഷത്തിൽ ലംബദിശയിൽ വലിയ മാറ്റമില്ലാത്ത കാറ്റുവേഗം, ഭൂമിയുടെ കറക്കം കാരണമുള്ള കൊറിയോലിസ് പ്രഭാവം, എന്നിങ്ങനെ പല ഘടകങ്ങൾ നിർണായകപങ്ക് വഹിക്കുന്നുണ്ട്. സൈക്ലോജെനസിസ് ഒന്നോ രണ്ടോ പാരഗ്രാഫിൽ പൂർണമായി വിവരിക്കാവുന്നത്ര ലളിതമായ ഒരു പ്രക്രിയ അല്ലാത്തതിനാൽ തത്കാലം നമ്മളതിലേയ്ക്ക് കടക്കുന്നില്ല. ചുറ്റുപാടുകളെ അപേക്ഷിച്ച് മർദ്ദം താഴ്ന്ന് നിൽക്കുന്ന ഒരു പ്രദേശം ഉണ്ടാകുന്നിടത്തുനിന്നാണ് ഇത് തുടങ്ങുന്നത്. ഇതിനെയാണ് ന്യൂനമർദ്ദകേന്ദ്രം (low-pressure centre) എന്ന് പൊതുവേ വിളിക്കുന്നത്. ഭൂമിയുടെ കറക്കം കാരണം കാറ്റ് ഈ മർദ്ദകേന്ദ്രത്തിനുള്ളിലേയ്ക്ക് നേരേ ഒഴുകുന്നതിന് പകരം, ഈ മർദ്ദകേന്ദ്രത്തെ ചുറ്റി കറങ്ങാനായിരിക്കും ശ്രമിക്കുക. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ, ഈ മർദ്ദകേന്ദ്രത്തിലെ മർദ്ദം പിന്നേയും പിന്നേയും കുറയുന്ന ഒരു രീതി സംജാതമാകാം. അപ്പോൾ അതൊരു തീവ്ര ന്യൂനമർദ്ദം (depression) ആയും, പിന്നെ അതിതീവ്ര ന്യൂനമർദ്ദമായും (deep depression) എന്നിങ്ങനെ ഘട്ടം ഘട്ടമായി ഒരു സൈക്ലോൺ ആയി വളരും. അപ്പോഴേയ്ക്കും നടക്കുള്ള മർദ്ദകേന്ദ്രത്തെ ചുറ്റിക്കറങ്ങുന്ന കാറ്റിന് 62 km/h നെക്കാൾ വേഗം ഉണ്ടായിരിക്കും. ഈ സമയമൊക്കെ, നടുക്കുള്ള മർദ്ദകേന്ദ്രത്തിന് ചുറ്റും നടക്കുന്ന അതിസങ്കീർണമായ വായുപ്രവാഹ പാറ്റേണുകൾ കാരണം നൂറുകണക്കിന് കിലോമീറ്റർ വ്യാസത്തിലുള്ള ഒരൊറ്റ കാലാവസ്ഥാവ്യൂഹമായി (weather system) ഇത് പരിണമിച്ചിട്ടുണ്ടാകും. സർപ്പിളാകൃതിയിൽ (spiral) ബാൻഡുകൾ പോലെ മർദ്ദകേന്ദ്രത്തിലേയ്ക്ക് വന്നുകൂടുന്ന ഭീമൻ മേഘപടലങ്ങൾ, അതിന് കീഴിൽ വായു താഴേയ്ക്ക് പ്രവഹിക്കുന്ന, താരതമ്യേന തെളിഞ്ഞ ആകാശഭാഗങ്ങൾ എന്നിവയൊക്കെ അതിന്റെ ആന്തരഘടനയുടെ ഭാഗമാണ്. ഒത്ത നടുവിലായുള്ള മർദ്ദകേന്ദ്രം, മേഘങ്ങളൊന്നുമില്ലാത്ത തെളിഞ്ഞ ഒരു പ്രദേശമായിരിക്കും. അതിനെയാണ് സൈക്ലോണിന്റെ കണ്ണ് (cyclone eye) എന്ന് വിളിക്കുന്നത്. മുപ്പതോ നാല്പതോ കിലോമീറ്റർ വ്യാസമുള്ള ഈ പ്രദേശമാണ് സൈക്ലോണിലെ ഏറ്റവും ശാന്തമായ ഭാഗം. അതേസമയം  ഈ കണ്ണിന്റെ വക്കിലൂടെയായിരിക്കും (eye wall) സൈക്ലോണിനുള്ളിൽ ഏറ്റവും വേഗത്തിൽ കാറ്റടിക്കുന്നത്. അവിടന്ന് ദൂരേയ്ക്ക് പോകുന്തോറും ഈ വേഗം കുറഞ്ഞുവരും.സൈക്ലോണിലെ കാറ്റുവേഗം കൂടുന്നതനുസരിച്ച് അതിന് പിന്നേയും വകഭേദങ്ങളുണ്ട്. 88 km/h -ൽ കൂടുതൽ വേഗത്തിൽ കാറ്റടിച്ചാൽ അതിനെ Severe cyclone എന്നും, അത് 118 km/h ൽ കൂടിയാൽ അതിനെ Very severe cyclone എന്നും വിളിക്കും. ഈ പറയുന്ന വേഗത, സൈക്ലോണിന്റെ കണ്ണിന് ചുറ്റും വട്ടത്തിൽ വീശിയടിക്കുന്ന കാറ്റിന്റെ വേഗതയാണെന്നത് ശ്രദ്ധിക്കണം. ഇതിന്റെ പാതയിൽ പെട്ടുപോകുന്ന ഒരാൾക്ക് ഇത് വട്ടത്തിലാണ് വീശുന്നത് എന്നൊന്നും തിരിച്ചറിയാനാകില്ല. കാരണം ആ വട്ടത്തിന് നൂറുകണക്കിന് കിലോമീറ്റർ വ്യാസമുണ്ടാകും. ഇവിടെ മറ്റൊരു വേഗത കൂടി ഉൾപ്പെട്ടിട്ടുള്ളത്, സൈക്ലോൺ മൊത്തത്തിൽ നീങ്ങുന്ന വേഗമാണ്. കണ്ണിന്റെ സ്ഥാനമാറ്റത്തിലൂടെയാണ് ഇത് പ്രകടമാകുക. ആ വേഗത പക്ഷേ മണിക്കൂറിൽ പത്തോ പതിനഞ്ചോ കിലോമീറ്റർ എന്ന കണക്കിൽ വളരെ ചെറുതായിരിക്കും.സൈക്ലോൺ ഉത്ഭവപ്രദേശങ്ങളെ സമുദ്രങ്ങളിലെ വിവിധ ഭാഗങ്ങളായി തിരിച്ച്, ഓരോ ഭാഗത്തും ഉത്ഭവിക്കാൻ പോകുന്ന സൈക്ലോണുകൾക്ക് നൽകാൻ പറ്റിയ പേരുകളുടെ ഒരു ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കിവെക്കുന്നതിന് കൃത്യമായ മാർഗരേഖകൾ നിലവിലുണ്ട്. സമുദ്രത്തിലെ ഓരോ സൈക്ലോണുത്ഭവ പ്രദേശങ്ങളുടേയും ചുമതല ഓരോരോ ഏജൻസികളെ ഏൽപ്പിച്ചിട്ടുണ്ട്. അതിന് പുറമേ, അതത് പ്രദേശങ്ങളിൽ സൈക്ലോണുകളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിക്കുന്നതിനായി Regional Specialized Meteorological Centres (RSMC) എന്ന സ്ഥാപനങ്ങളും ഉണ്ടാകും. ഇൻഡ്യയ്ക്ക് ചുറ്റുമുള്ള, ഇൻഡ്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നീ ഭാഗങ്ങൾ ലോക കാലാവസ്ഥാ സംഘടന (WMO, World Meteorological Organization), ഐക്യരാഷ്ട്രസഭയുടെ Economic and Social Commission for Asia and the Pacific (ESCAP) എന്നിവയുടെ സംയുക്തസംരംഭമായ WMO/ESCAP Panel on Tropical Cyclones എന്ന സമിതിയുടെ ചുമതലയിലാണ് വരുന്നത്. ഈ പ്രദേശത്തെ RSMC ന്യൂ ഡൽഹിയിലാണുള്ളത്. ഇവരാണ് സൈക്ലോണുകൾക്ക് പേരും നൽകുന്നത്.2004 മുതലാണ് നമ്മൾ ഔദ്യോഗികമായി ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. WMO/ESCAP പാനൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളിൽ നിന്നും ഒരു നിശ്ചിത എണ്ണം പേരുകൾ വീതം ശേഖരിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കും. എന്നിട്ട് ഓരോരോ സൈക്ലോൺ ഉണ്ടാകുന്നതിനനുസരിച്ച് ഇതിൽ നിന്ന് പേരുകൾ തെരെഞ്ഞെടുക്കും. 2020 ഏപ്രിലിലാണ് ഇപ്പോൾ ഉപയോഗത്തിലുള്ള പുതിയ ലിസ്റ്റ് നിലവിൽ വന്നത്. നിലവിലെ 13 അംഗരാജ്യങ്ങൾ ഓരോന്നും 13 പേരുകൾ വീതം സംഭാവന ചെയ്ത് മൊത്തം 169 സൈക്ലോൺ പേരുകൾ ആ ലിസ്റ്റിൽ ഉണ്ട്. അതിൽ നിന്ന് നിസർഗ, ഗതി, നിവർ, ബുറേവി, എന്നിവയും, ഇപ്പോൾ ടൗക്‌ടേ എന്ന പേരും ഉപയോഗിക്കപ്പെട്ടുകഴിഞ്ഞു. ഇനി യാസ്, ഗുലാബ്, ഷഹീൻ, ജൊവാദ്, എന്നീ ക്രമത്തിലായിരിക്കും അടുത്ത പേരുകൾ വരിക. ഈ ലിസ്റ്റിലെ മുഴുവൻ പേരുകളും കഴിയുമ്പോഴേയ്ക്കും പുതിയ ലിസ്റ്റ് നിലവിൽ വന്നിരിക്കും. (സൈക്ലോണുകൾക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ പല പേരാണ്. ഹരിക്കെയ്ൻ, ടൈഫൂൺ, വില്ലി-വില്ലീസ് എന്നൊക്കെ വിളിക്കപ്പെടുന്നത് ഒരേ തരം കാറ്റുകൾ തന്നെയാണ്. ചിത്രത്തിലുള്ളത്, ഒരു സൈക്ലോണിന്റെ ബഹിരാകാശചിത്രം)കടപ്പാട് ഫേസ്ബുക് 


തൃപ്പൂണിത്തുറക്ക് പുണ്യ പ്രവർത്തി ചെയ്തയാൾ - സ്വരാജ്

പുഴകളെ മരണത്തിന്  വീട്ടുകൊടുക്കാതിരിക്കുക എന്നതാണ് മനുഷ്യസംസ്കാരത്തിനു ചേരുന്ന  ഏറ്റവും വലിയ പുണ്ണ്യ പ്രവർത്തന ങ്ങളിലൊന്ന്.  പ്രകൃതിക്കും മനുഷ്യകുലത്തിനും വേണ്ടി ജീവിതം സമർപ്പിച്ചവർക്കേ അത്തരത്തിലുള്ള പ്രവർത്തി സാധ്യമാകൂ........ഈ ഗണത്തിൽ പെടുന്ന ജന്മമാണ് എം. സ്വരാജിന്റേത്. അതുകൊണ്ട് തന്നെയാണ്  അഴുക്കടിഞ്ഞു കരിങ്കൂവളങ്ങൾ മൂടി  മരിച്ചുകൊണ്ടിരുന്ന അന്തകാരത്തോടിൽ ജീവജലം നിറച്ച് അതിനെ വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. മനുഷ്യവിചാരവും, ചരിത്രവിചാരവും, പ്രകൃതിവിചാരവും ഇവയെ  സംബന്ധിക്കുന്ന മാർക്സിസ്റ്റ് ധാരണയും   ആഴത്തിൽ തന്നെ സ്വരാജിന്റെ ബോധമണ്ഡലത്തെ ആവേശിച്ചു കിടക്കുന്നതു കൊണ്ടാണ് ഈ നീർച്ചലിന് പുനർജ്ജനിയേകാൻ എം. സ്വരാജിനായത് ..................എത്രയോ ജനപ്രതിനിധികൾ തൃപ്പൂണിത്തുറ മണ്ഡലത്തെ പ്രതിനിധീകരിച്ചു കടന്നു പോയിരിക്കുന്നു അവർക്കാർക്കും ഈ നീർച്ചാലിനെ പരിഗണിക്കണം എന്നു തോന്നിയിട്ടേയില്ല..അതിനുള്ള സാംസ്കാരിക വിചാരം അവർക്കാർക്കും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.സ്വരാജിന്റെ വികസന സങ്കല്പത്തിൽ മനുഷ്യനോടൊപ്പം  പ്രകൃതിക്കും പ്രസക്തി നന്നായിട്ടുള്ളതിനാലാണ് ഇങ്ങനെയെല്ലാം  സംഭവിക്കുന്നത്. ഉയർന്ന മാനവിക ബോധവും റോഡുകളും പാലങ്ങളും മേൽപ്പാലങ്ങളും പള്ളിക്കൂടങ്ങളും  നമുക്ക് സമ്മാനിക്കുന്നതോടൊപ്പം ഈ കൊച്ചു പുഴയെയും സ്വരാജ് നമുക്ക് ജീവനോടെ തിരിച്ചു നൽകി.....ഈ പ്രദേശത്തിന്റെ കാർഷിക ജീവിതത്തിന്റെ ജലസ്രോതസ്സായിരുന്ന അരയങ്കാവ് മുതൽ കാക്കാനാട് വരെ തൃപ്പൂണിത്തുറയിലൂടെ ഒഴുകുന്ന  കൊണോത്തു പുഴയുടെ കൈവഴിയാണ്അന്ധകാരത്തോട്......ഒരുകാലത്തു തൃപ്പൂണിത്തുറയിലേക്ക്  ചരക്കുകളുമായി വഞ്ചികളുംകെട്ടുവള്ളങ്ങളും വേമ്പനാട്ടു കായലിൽ നിന്നും  തുഴഞ്ഞെത്തിയിരുന്നതും അന്ധകാരത്തോടിലൂടെ ആയിരുന്നു.അത്രമേൽ ചരിത്രപ്രധാന്ന്യം ഈ നീർച്ചാലിനുണ്ട്. സ്വരാജ് വീണ്ടുംഎം എൽ എ ആയി തൃപ്പൂണിത്തുറയിൽഉണ്ടാകുമെന്ന്  ഉറപ്പാണ്.....കൊണോത്തു പുഴ പലമണ്ഡലങ്ങളിലൂടെയാണ് ഒഴുകുന്നതെങ്കിലും  ഈ പുഴക്കും ശപമോക്ഷം നൽകുവാനുള്ള നേതൃത്വം ഏറ്റെടുക്കുവാൻ നമുക്ക് സ്വരാജ് എം എൽ എയോട്  അഭ്യർത്ഥിക്കാം........ (കൊണോത്തു പുഴയെ വീണ്ടെടുക്കാൻ സി. വി  ഔസഫ്, വി രവീന്ദ്രൻ, ടി. ആർ ഗോപിനാധ്, സി. എൻ സുന്ദരൻ, ടി സി ഷിബു  തുടങ്ങിയവർ മുൻകൈ എടുത്തിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു  ) സ്വകാര്യവ്യക്തികൾക്ക്  സ്കൂളും  വില്ലകളും പണിയാൻ കൊണോത്തു പുഴ നികത്താൻ കൂട്ടുനിന്ന്‌  പണം പിടുങ്ങിയ അഴിമതിക്കാരനായ ഒരു പുഴ വിഴുങ്ങിയുള്ള തൃപ്പൂണിത്തുറയുടെ കിഴക്കൻ (east)പ്രദേശത്താണ് ഞാൻ ജീവിക്കുന്നത്...അത്തരത്തിലുള്ള ഹീനസംസ്ക്കാരം വയറ്റിപ്പിഴപ്പായി കൊണ്ടുനടക്കുന്ന പൊതുപ്രവർത്തകന്റെ മേലങ്കി അണിഞ്ഞ കെ. കെ കുഞ്ഞാഞ്ഞയെ കണ്ടുശീലിച്ചവർക്ക്‌  സ്വരാജ് ഒരു അത്ഭുതവും ആവേശവുമാണ്.നന്ദി സ്വരാജ്.... നന്ദി.


എം സ്വരാജ് രചിച്ച പൂക്കളുടെ പുസ്തകം ഒരു സാധാരണ പുസ്തകമല്ല

എം സ്വരാജ് രചിച്ച പൂക്കളുടെ പുസ്തകം ഒരു സാധാരണ പുസ്തകമല്ല........ ഒറ്റയിരുപ്പിൽ ഞാൻ വായിച്ചു തീർത്തു.സ്വരാജിന്റെ ഹൃദയവിശാലതയുടെ ആഴം അനുഭവിപ്പിക്കുന്ന ഒന്നാം തരം രചന. ഈ പുസ്തകം പൂക്കളെക്കുറിച്ചു കാവ്യഭാഷയിൽ കടഞ്ഞെടുത്ത ഒരു കൃതിയാണ്.പൂക്കളുടെ സസ്സ്യശാസ്ത്രപരമായ വിവരണം പുസ്തകത്തിലുണ്ട് എന്നാൽ അതു മാത്രമല്ല പൂക്കളുടെ പുസ്തകം. പൂക്കളുടെ വൈവിധ്യമാർന്ന തീഷ്ണ സൗമ്യ ഭാവരൂപങ്ങൾ വെളിവാക്കുന്ന പുസ്തകം, മനുഷ്യൻ ഈ ഭൂമുഖത്ത് വരുന്നതിനു മുൻപുള്ള പൂക്കളുടെ ചരിത്രം, ചരിത്രപരമായി തന്നെ പൂക്കൾ സമൂഹത്തെ സ്വാധീനിച്ചതിന്റ അടയാളങ്ങൾ, വിപ്ലവങ്ങളെ നയിച്ച പൂക്കൾ,ഫാസിസത്തിനെതിരെ പൊരുതി മരിച്ച പൂക്കൾ , ചുമ്പിച്ചപ്പോൾ ചുവന്ന പൂക്കൾ,ദൈവത്തിന്റെ സ്വന്തം പൂക്കൾ,പ്രണയത്തിന്റെ പ്രകാശം പരത്തുന്ന പൂക്കൾ.... ഇങ്ങനെയെല്ലാം നിരവധി തലങ്ങളിലുള്ള പൂക്കളുടെ പുരാവൃത്തം രേഖപ്പെടുത്തുന്ന കവിയും ചരിത്രകാരനുമാണ് ഈ പുസ്തക രചനയിൽ എം സ്വരാജ്.വിവിധ ചരിത്രഘട്ടങ്ങളിൽ പൂക്കൾ സമൂഹത്തെയും വ്യെക്തികളെയും രാഷ്ട്രീയത്തെയും സ്വാധീനിച്ചതിന്റെ നല്ല സൂചനകളും ഈ പുസ്തകം നമുക്ക് തരുന്നു. പി എച് ഡി ക്കു വേണ്ടി സമർപ്പിക്കുവാൻ പോലും കഴിയുന്ന ഒന്നാം തരം തിസീസ് കൂടിയാണ് കാവ്യാഭാഷ തുളുമ്പുന്ന ഈ പുസ്തകം.പൂക്കളും മരങ്ങളും മനുഷ്യരും മാത്രമല്ല തനിക്കു ചുറ്റുമുള്ളതെല്ലാം തന്നെക്കാൾ വലുതും വിലയേറിയതുമാണന്നു കരുതുന്ന വലിയ ചിന്തയുള്ള, വിനയവും, വിവരവുമുള്ള സ്വരാജ് തന്നെ ആയിരിക്കണം തുടർന്നും തൃപ്പൂണിത്തുറയുടെഎം എൽ എ.



പിൻവാതിൽ നിയമനങ്ങൾ ഒരിക്കലും തുറന്ന് പറയാനിഷ്ടപ്പെടാത്തത് - റീമ ശ്യാം ഫേസ്ബുക്കിൽ കുറിച്ചത്

കോളേജ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പക്ഷം പിടിക്കുന്ന ചേരികളിൽ നിന്ന് മാറി നിന്നുകൊണ്ടുള്ള ആത്മനൊമ്പരങ്ങളിൽ ചിലത്... ( ഒരിക്കലും തുറന്ന് പറയാനിഷ്ടപ്പെടാത്തതാണെങ്കിലുംസയൻസ് ഗ്രൂപ്പിൽ നിന്ന്, ബിരുദത്തിന് മലയാളം ഐച്ഛികമായെടുത്തത് ഇഷ്ടം കൊണ്ടു തന്നെയാണ് . ബാല്യകൗമാരങ്ങളിലെ നൊമ്പരങ്ങളെ, തുറന്നിട്ട പുസ്തക അലമാരകളിൽ ഇറക്കിവയ്ക്കാനിഷ്ടപ്പെട്ടതുകൊണ്ട്, 16-17 വയസ്സിനകത്തു തന്നെ മലയാളത്തിലെ പ്രശസ്തമായ സകലമാന കൃതികളും, തർജമകളും തലയിലിരുന്ന് പുളഞ്ഞു - സമ്മാനമായി കിട്ടുന്ന രൂപകൾ DC യുടെ VIP മെമ്പർഷിപ്പിനും, ഇൻസ്റ്റാൾമെൻ്റ് ബുക്കുകൾക്കുമായി മാത്രം മാറ്റിവച്ചു - അങ്ങനെ ഭാഷാ സാഹിത്യം, കുറുപ്പു സാറിൻ്റെ (Bhaskara Kurup - ഞാൻ ജീവിതത്തിൽ ഒരുപാട് ബഹുമാനിക്കുന്ന അധ്യാപകൻ) ക്ലാസ്സ് മുറികളിലും വർക്കല എസ്.എൻ കോളേജിലും പ0ന വിഷയമാക്കി ആസ്വദിച്ച് പഠിച്ചു. ഫസ്റ്റ് റാങ്കിന് തുശ്ചമായ മാർക്ക് വ്യത്യാസത്തോടെ കോളേജിലെ അതുവരെയുള്ള record mark തിരുത്തി ഒന്നാം സ്ഥാനത്തോടെ വിജയിച്ചു.  MA, കാര്യവട്ടം കാമ്പസ്സിലായപ്പൊ ലൈബ്രറികൾ നമുക്കായി രാവേറെയോളം തുറന്ന് കിടന്നു - സ്വയം പഠനവും അതിബുദ്ധി അലങ്കാരമായ സുഹൃത്തുക്കളും, ഡി. ബഞ്ചമിൻ സാർ, എൻ.ആർ.ജി തുടങ്ങിയ വമ്പർ, ധൈഷണികതയിൽ തകർത്താടുന്ന സീനിയേഴ്സ്.. ലോകം മറ്റൊന്ന്! എന്നെയും, ഭ്രാന്ത് പിടിക്കും വിധം അക്ഷര ലോകം കീഴടക്കി. MA - ഒന്നാം റാങ്കോടെ Dr. ഗോദവർമ മെമ്മോറിയൽ പ്രൈസ്, മീനാക്ഷി അമ്മ മെഡൽ എന്നിവ കരസ്ഥമാക്കി പൂർത്തിയാക്കി. സർക്കാർ ഉദ്യോഗസ്ഥയായ അമ്മ,  ബി.എഡ് എടുത്തില്ലെങ്കിൽ ജോലി കിട്ടാൻ വൈകും എന്നോർമ്മിപ്പിച്ചു കൊണ്ട് ബി.എഡിന് ചേർത്തു - മലയാളം തലയ്ക്ക് പിടിച്ചതുകൊണ്ട് അധ്യാപന പാഠങ്ങൾ ദഹിച്ചില്ലെങ്കിലും - കോളേജ് ടോപ്പ് എന്ന പദവി അലങ്കരിച്ച് (1 റാങ്കിൽ നിന്നും അല്പ മാർക്കിൻ്റെ വ്യത്യാസത്തിൽ) ജയിച്ചു .ഒപ്പം അന്നത്തെ attraction SET in MALAYALAm - എന്ന യോഗ്യതാ പരീക്ഷ first chance എഴുതി എടുത്തു.- വരുന്ന ടെസ്റ്റിൽ +2 ടീച്ചർ- മനസ്സിൽ കണക്ക് കൂട്ടി. എന്നാലും  കോളേജ് അധ്യാപനം മുൻ കണ്ട് Manscript Dept - ൽ Mphil ന് ചേർന്നു - പുൽതൈലം മണക്കുന്ന മനോഹരമായ അന്തരീക്ഷത്തിൽ വട്ടെഴുത്തും കോലെഴുത്തും, താളിയോലകളുമായി- കേരളത്തിലെ ആദ്യ പോസ്റ്റ് ഡോക്ടറേറ്റ് നേടിയ വനിത- ഡോ- സുമതി റ്റീച്ചറിൻ്റെ കീഴിൽ - അതിനിടയിൽ MEd - ൻ്റെ മിനിമം സീറ്റിൽ ഒന്ന് കൊതുപ്പിച്ചത് വീട്ടുകാരെയാണ് - അച്ഛൻ പ്രഖ്യപിച്ചു - MEd. കഴിഞ്ഞാൽ ജോലി സാധ്യത കൂടുകയാണ് - അങ്ങനെ Dept. of Education, Trivandrum ൽ MEd. ന് ചേർന്നു. ബുദ്ധി ഭീകരതകൊണ്ട് വിഭ്രമിപ്പിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കും വിശ്വനാഥൻ സാർ, എക്സമ്മാൾ ടീച്ചർ തുടങ്ങിയ ഗുരുക്കൾക്കുമൊപ്പം - അതും കടന്നു പോയി - നല്ല മാർക്കോടെ വിജയം.  തുടർന്ന് വിവാഹം. കുറച്ചു നാളുകൾക്കകം +2 ഗസ്റ്റ് ലക്ച്ചർ പദവിയിൽ കുറച്ചു മാസം- തുടർന്ന് MG യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന കോളേജിൽ അധ്യാപിക (contract) - ഒരു വർഷം  മലയാളം പഠിപ്പിച്ചു - പിന്നങ്ങോട്ട് Edl. Psychology. ഇതിനിടയിൽ ആദ്യ കുഞ്ഞായി- ഒപ്പം കാലം കാത്തു വച്ചിരുന്ന ഒരു പാട് ദു:ഖങ്ങളും അങ്കലാപ്പുകളും, കഷ്ടതകളും... അമ്മയുടെ അപ്രതീക്ഷ വേർപാട് - അച്ഛൻ്റെ രോഗപീഡകൾ - തുടർന്ന് മരണം -ആരോരുമില്ലാതായിപ്പോയ അനുജനേയും,   സ്വന്തം കുടുബത്തിനൊപ്പം ചേർത്ത് പിടിച്ച് മുന്നോട്ട് പോയി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചു.അതിനിടവേളകളിലും വായിച്ചു കൊണ്ടേയിരുന്നു.- കുറേ കാലങ്ങൾക്ക് ശേഷം വീണ്ടും പരീക്ഷകൾ എഴുതാൻ തുടങ്ങി - ആദ്യം Education - ൽ NET - സ്ഥിരം കോളോജ്  ജോലി ഉറപ്പെന്ന് കരുതി -  ഇറ്റർവ്യൂകൾ അറ്റൻ്റ് ചെയ്തു - National and international Seminar കളിൽ ഒരു പാട് പേപ്പറുകൾ അവതരിപ്പിച്ചു - അടുത്ത  UGC എഴുത്തിൽ JRF IN EDUCATION. സന്തോഷം. fellow Ship ഓടെ research ചെയ്ത് എത്രയും പെട്ടെന്ന് കോളേജ് പ്രഫസർ ആകണം എന്ന് തോന്നി-തുടർന്ന് MALAYALAM NET കിട്ടി. അപ്പോൾ കരുതി രണ്ടിടങ്ങളിലും സാധ്യത ഉണ്ട് - Arts and Science colleges ഉം Bed ,Med കോളേജസ്സും - പ്രതീക്ഷകൾ നിറഞ്ഞു:സ്വകാര്യ കോളേജുകളിൽ (aided) ഉൾപ്പെടെ അപേക്ഷകൾ അയച്ചു. - തിളങ്ങുന്ന certificate കൾ - 7-8 വർഷത്തെ കോളേജ് അധ്യാപന പരിചയം -   - ജോലിയിൽ നിന്ന് leave എടുത്ത് MG . University യിലെ School of Pedegogical Sciences ൽ JRF Scholar ആയി course work തുടങ്ങി- Guide Dr.സെലിൻ പെരേര മാഡം.  അതിസുന്ദരമായ കാലം - കുറേ "മനുഷ്യരെ " കൂട്ടുകാരായി കിട്ടി - above 30' s കടന്നു നിന്ന എൻ്റെ മന്ദീഭവിച്ച ബുദ്ധിയിലും അവിടേയും കോഴ്സ് വർക്ക് പരീക്ഷയിൽ ഒന്നാം സ്ഥാനത്തേക്ക് - സന്തോഷിച്ചു. കാലം കടന്നു പോയി...ഇപ്പൊ Part time research തുടരുന്നുഇക്കാലങ്ങൾക്കിടയിൽ എത്ര എത്ര ഇൻ്റർവ്യൂവുകൾ - പ്രതീക്ഷകൾ, Test കൾ - ഇൻറർവ്യൂവിനായുള്ള ഉറക്കം ഒഴിച്ച തയ്യാറെടുപ്പുകൾ - രണ്ട് ബാഗുകളിലായി കുത്തി നിറച്ച സർട്ടിഫിക്കറ്റുകളും, ഡസർട്ടേഷൻസും, ബുക്കുകളുമായി അഭിമുഖങ്ങൾക്ക് ക്യൂ നിന്നു, മതമേലധ്യക്ഷൻമാരുമായുള്ള ( Christian , Islam , NSS, SN ) കൂടിക്കാഴ്ച്ചകൾ - CV കാണിച്ച് ജോലി കിട്ടാൻ സാധ്യതയുണ്ടോ എന്ന അന്വേഷണങ്ങൾ - കേരളത്തിൽ അങ്ങിങ്ങോളം അലഞ്ഞു - അവരെല്ലാം മുഖത്ത് നോക്കി പറഞ്ഞു - "ഞങ്ങളുടെ സ്ഥാപനം 'കഴിവിനാണ് ' പ്രാധാന്യം കൊടുക്കുന്നത്. ജാതിയോ മതമോ പണമോ സ്വാധീനമോ ഞങ്ങൾ പരിഗണിക്കാറില്ല - നിങ്ങളുടെ 'Performence ' -അതനുസരിച്ച് നിങ്ങൾ നിയമിതരാകും " അവരുടെ വാക്കുകൾ "പ്രായോഗിക ബുദ്ധി" ശുഷ്ക്കിച്ച അവസ്ഥയിലുള്ള ഞങ്ങൾ അപ്പാടെ വിഴുങ്ങി - വീണ്ടും ഇൻ്റർവ്യൂ സ്ഥലങ്ങളിലേക്ക് പ്രതീക്ഷാവണ്ടി ഓടിച്ചു. ഇൻ്റർവ്യൂ കഴിഞ്ഞിറങ്ങി രണ്ട് രീതിയിൽ പ്രതികരിച്ചു. - 1. ഈശ്വര സഹായത്താൽ ചോദിച്ച എല്ലാ ചോദ്യത്തിനും അതിഗംഭീരമായി പ്രതികരിക്കാൻ പറ്റി- പറഞ്ഞ topic നന്നായി പഠിപ്പിച്ചു കാണിച്ചു. നമ്മളീ Field - ൽ തന്നെയല്ലേ - പഠനം തുടരുകയല്ലേ -ആത്മാഭിമാനം തോന്നിപ്പോയി - ഉറപ്പായും കിട്ടുമായിരിക്കും .അവർ ചിരിച്ചാണ് യാത്രയാക്കിയത്. "2. ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു - പക്ഷേ അവർ കേൾക്കാൻ തയ്യാറാകാത്ത വിധം മറു ചോദ്യങ്ങൾ ദേഷ്യപ്പെട്ട് ചോദിച്ചു - കറങ്ങിയിട്ടാക്രമിക്കും വിധം - എന്നെ വല്ലാതെ insult ചെയ്യും വിധം - നമ്മുടെ academic achievements - ലെല്ലാം അവർ കുറ്റം കണ്ടെത്തി - പഴയ കുറേ മാർക്കും പിടിച്ചിരുന്നിട്ടൊരു കാര്യവുമില്ലെന്ന് അധിക്ഷേപിച്ചു - സ്വയം കൊച്ചായിപ്പോയി - പ്രതികരിക്കാൻ കഴിയാതെ തല കുനിച്ച് ഇറങ്ങിയ വന്ന എന്നോട് പുശ്ചം തോന്നുന്നു. ഇവിടം വരെ വരേണ്ടിയിരുന്നില്ല "ഒരു കൂട്ടർ സുഖിപ്പിച്ച് നിശബ്ദയാക്കി, മറു കൂട്ടർ ഭയപ്പെടുത്തി നിശബ്ദയാക്കി.ഓരോ ഇടങ്ങളിലും നമ്മുടെ " ശക്തരായ " സുഹൃത്തുക്കളോ പരിചയക്കാരോ കോളേജ് അധ്യപകരായിക്കൊണ്ടിരുന്നു. അവർക്ക് എന്നെ നോക്കാൻ ശക്തി ഇല്ലാതിരുന്നതിനെക്കാളേറെ ഞാൻ ഉള്ളിലേക്ക് വലിയാൻ ശ്രമിച്ചു - "വിധി" എത്ര ശക്തമാം വിധം അഭയം തരുന്ന വാക്കാണെന്ന് തിരിച്ചറിഞ്ഞു - എവിടെയെങ്കിലും ''ഗുരുനിന്ദ " ചെയ്തിട്ടുണ്ടോ എന്നും unfare means ലുടെയോ സ്വാധീനത്തിലകടെയോ, നൈതികമല്ലാത്ത വിധം മാർക്ക് നേടിയിട്ടുണ്ടോ എന്നും വീണ്ടും വീണ്ടും ചിന്തിച്ചു - ഉത്തരം ശാന്തമാക്കി - ഇല്ല - സ്ഥിര ജോലി സ്വപ്നമാക്കി വയസ് കടന്നു പൊയ്ക്കൊണ്ടിരുന്നു - കുഞ്ഞുങ്ങളെ നോക്കാൻ / ഏൽപ്പിച്ചിട്ടു പോകാൻ ആളില്ലാതിരുന്നതുകൊണ്ട് പല Test - കളും എഴുതിയില്ല - എഴുതിയതിൽ ചിലത് താഴത്തെ റാങ്കുകളിൽ കൊണ്ടിട്ടു - കാരണം പ്രതീക്ഷ നശിച്ച കാലത്ത് പരീക്ഷാസമയം പോലും പൂർത്തിയാക്കാതെ ഇറങ്ങി പോന്നു - ഫോട്ടോക്ക് താഴെ ഫോട്ടോ എടുത്ത Date പൂർണമായും കാണാൻ കഴിയില്ല എന്ന് പറഞ്ഞ് വർഷങ്ങൾക്ക് ശേഷം വിളിച്ച PSC കോളേജ് അധ്യാപന നിയമനത്തിൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല -  ചില ഇൻ്റർവ്യൂ ബോർഡ് അംഗങ്ങൾ തുറന്നു പറഞ്ഞു - നിങ്ങളുടെ അത്ര അക്കാഡമിക്ക് പെർഫോമൻസോ experience - ഓ ഇല്ലാത്തവർ നിങ്ങളുടെ മുൻ റാങ്കുകളിൽ വന്നതെങ്ങനെ? sorry to say .. You will not...ചോദ്യം തയ്യാറാക്കി consolidate ചെയ്യുന്ന അധ്യാപകരിൽ നിന്നും ചോർന്നു പോകുന്ന ചോദ്യപേപ്പറോ, manupulateചെയ്യപ്പെടുന്ന discriptive answer Paper റുകളോ, പണവും, പദവിയും, രാഷ്ട്രീയവും, വ്യക്തി ബന്ധങ്ങളും വിഴുങ്ങിയ ഇൻ്റർവ്യൂ ബോർഡുകളോ കേരളം കാണുന്നത് ഇപ്പോൾ മാത്രമല്ല - ''പകരത്തിന് പകരം " ൻ്റെ താത്ത്വികത കണ്ടെത്താൻ ചേരിതിരിഞ്ഞ് നടത്തിയ മുൻ ചൊന്ന ''Academic Intelligence fight " ആണ് കുത്തഴിഞ്ഞ് പോകുന്ന നമ്മുടെ വിദ്യാഭ്യാസ രംഗത്തെ സൃഷ്ടിക്കുന്നത്- നമുക്ക് നല്ല അധ്യാപകരെ നഷ്ടപ്പെട്ടു പോകുന്നതും ഈ "സ്വജനപക്ഷപാതം " കൈമുതലായ തലമുറ മാറ്റുരക്കുന്ന applicants ൽ നിന്നാണ്. അധ്യാപന രംഗത്തേക്ക്  "തിരുവുകൾ " എത്തപ്പെടുന്നതും ഇതുകൊണ്ടുതന്നെയാണ്.. ഇന്ന് നമ്മുടെ സർവ്വകലാശാല / എയിഡറ്റ് കോളേജുകളിൽ ഇരിക്കുന്ന എത്ര പേർക്കാണ് തല ഉയർത്തി പിടിച്ച് തൻ്റെ students - നെ അഭിമുഖീകരിക്കാനാവുക? - ഉണ്ട് - ഒരു ന്യൂനപക്ഷമുണ്ട്. പൂർണത തികഞ്ഞ അധ്യാപകർ - അവരെ നിലനിർത്തിയതും "ചോദ്യങ്ങൾ " ഒഴിവാക്കാനാണ് - ജാതി സീറ്റിൽ ചില reservation candidates ൻ്റെ നമ്പർ "മിനിമം" ആക്കി നിലനിർത്തി നാട്ടുകാരെ പറ്റിക്കുന്നതു പോലെ മറ്റൊരു തന്ത്രം...ഇപ്പോൾ നടക്കുന്നതും മറ്റൊന്നല്ല -  എന്നാലും " ഞാൻ (ഞങ്ങൾ ) ഇട്ട മാർക്കിന് വിലയില്ലേ" - എന്ന ചോദ്യത്തിൽ ആർജവമുണ്ട് - ഞാൻ (ഞങ്ങൾ) നിഷ്പക്ഷനാണെങ്കിൽ - ആണെങ്കിൽ മാത്രം .NB : യാതൊരു "മുകളിൽ പിടിയും" ഇല്ലാതെ തന്നെ കേന്ദ്ര സർക്കാരിൻ്റെ ശബളം സ്ഥിരമായി കൈപ്പറ്റി "അ ആ ഇ ഈ ... " പഠിപ്പിച്ച് കേരളത്തിന് വേണ്ടാത്ത ഞാൻ ഉത്തരേന്ത്യയിൽ കഴിയുന്നു - ഇത് എൻ്റെ മാത്രം കഥയല്ല - കേരളത്തിൻ്റെ അധികാര വിഭാഗം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ഒരു പാട് പേർ- ഒരു പാട് കഴിവുകളുണ്ടായിട്ടും ഒന്നുമാകാതെ പോയവർ, തൻ്റെ പ്രിയപ്പെട്ടവരേയും നാടും വിട്ട് വിദേശങ്ങളിലേക്ക് തൊഴിൽ തേടി ഓടിയവർ, കരിപുരണ്ട ഇരുട്ടറകളിൽ സ്വയം കല്ലറ പണിതവർ, അക്ഷരം മങ്ങി പുരാവസ്തുവാകാൻ പോകുന്ന സർട്ടിഫിക്കറ്റുകൾ കത്തിച്ച് കാറ്റിൽ പറത്തി സ്വയം ബലി ഇട്ടവർ ::... ഇത് Escapism അല്ല - പിടിച്ചുനിൽപ്പാണ്.റീമ ശ്യാം ,7/02/2021.ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/syam.reema/posts/3673132262802050


റിലാക്‌സായി ആ 'ശങ്കമാറ്റാം' ആപ്പ്.വരുന്നു

കൊച്ചി: വിനോദ സഞ്ചാര മേഖലകളിലും കേരളത്തിലെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും മിനി ടോയ്‌ലറ്റ് കോംപ്ലക്സ് പദ്ധതിയുമായി കൊച്ചി ആസ്‌ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി. റിലാക്സേഷൻ എന്ന ബ്രാൻഡ് നാമത്തിലാകും പദ്ധതി നടപ്പാക്കുക. സുരക്ഷയും, വൃത്തിയും, ഉറപ്പ് നൽകുന്ന ടോയ്‌ലറ്റ് കോംപ്ലക്സുകൾ ആപ്പുമായി ബന്ധിപ്പിക്കും. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ റിലാക്സേഷൻ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ടോയ്‌ലറ്റ് കോംപ്ലക്സുകൾ സ്‌ഥിതി ചെയ്യുന്ന സ്‌ഥലങ്ങൾ കണ്ടെത്താനും ഉപഗത്തിനായി മുൻകൂട്ടി ടോക്കൺ എടുക്കാനും കഴിയും.പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടു ശുചിമുറികൾ, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കായി ഒരു ശുചിമുറി, വാഷ് റൂം, സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ, ഫീഡിങ്ങ് റൂം, കുടിവെള്ള സൗകര്യം, ഓക്സിജൻ പാർലർ എന്നിവയടങ്ങുന്നതാണ് ടോയ്‌ലറ്റ് കോംപ്ലക്സ്. പണം നൽകി ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോയ്‌ലറ്റ് കോംപ്ലക്സുകൾക്ക് പുറത്ത് ക്യാമറ നിരീക്ഷണവും ഉണ്ടാവുമെന്നതിനാൽ സുരക്ഷയും ഉറപ്പ് നൽകുന്നു.900  ചതുരശ്ര അടി സ്‌ഥലമാണ്‌ ഇതിനായി ആവശ്യമുള്ളത്. കൊച്ചി നഗരത്തിലാണ് പദ്ധതി ആദ്യം ആരംഭിക്കുക. ഓരോ ടോയ്‌ലറ്റ് കോംപ്ളക്സിലും മൂന്ന് പേർക്ക് വീതം തൊഴിൽ നൽകാനും കഴിയും. ആപ്പിന്റെ ഓരോ പതിനായിരം ഡൗൺലോഡിനും ഒരു കുട്ടിയുടെ വീതം വിദ്യാഭ്യാസം സ്പോൺസർ ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഒരു വർഷത്തിനകം ഇരുപതോളം മിനി ടോയ്‌ലറ്റ് കോംപ്ലക്സുകൾ നിർമ്മിക്കാനാണ് പദ്ധതി. പാർക്കിങ്ങ് സൗകര്യവും ഉണ്ടാകും.നഗരത്തിൽ സ്‌ഥലം കണ്ടെത്തൽ പ്രധാന വെല്ലുവിളിയാണെന്നും സ്‌ഥലം ലഭ്യമായാൽ  എത്രയും വേഗം പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നും ടീം റിലാക്സേഷൻ സി.ഇ.ഒയും സ്‌ഥാപകനുമായ അനീഷ്, പി.ആർ.മാനേജർ ശ്യാം ശീതൾ, പ്രമോദ് എന്നിവർ അറിയിച്ചു. റിലാക്സേഷൻ പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞാൽ കൊച്ചിയിലെ മാലിന്യ സംസ്കരണത്തിനായി നൂതന ആശയം നടപ്പാക്കുമെന്നും അനീഷ് പറഞ്ഞു.


തോടുകൾ, റോഡായ കഥ : ഒരു ജനസേവകന്റെയും

പതിറ്റാണ്ടുകളായി തോടുകളിലൂടെ നടന്നു സാധാരണ ജീവിതം അസാധ്യമായ  ഒരു പിടി ആളുകളുടെ ബുദ്ധിമുട്ടുകളുടെ അനുഭവങ്ങളാണ് താഴെ. "എന്റെ മകളുടെ കല്യാണത്തിന് വെള്ള വസ്ത്രം ധരിച്ചു ഈ തോട് വഴിയിലൂടെ നടന്ന ചെളി പുരണ്ടാണ് പള്ളിയിൽ എത്തിയത് " ഒരമ്മ..."അരക്കൊപ്പം വെള്ളമുണ്ടാകും ഇപ്പോഴും, മുണ്ടുടുത്താണ് വീട്ടിൽ നിന്നും ഇറങ്ങുക,  പിന്നീട് പാൻസിട്ടു കോളേജിൽ പോകും " ഒരു കോളേജ് പയ്യൻസ് "എന്നെ വിവാഹം കഴിച്ചു കൊണ്ട് വന്ന സമയത് , രണ്ടു പലകയിലൂടെ ട്രപ്പീസ് നടത്തിയാണ് പുതിയ വീട്ടിലേക്ക് എത്തിയത്. പതിറ്റാണ്ടുകൾ കഴിഞ്ഞു ഈ തോട് , റോഡായി മാറാൻ. " ഒരു വീട്ടമ്മഇന്നീ നാട്ടുകാരുടെ വീടിന്റെ മുൻപിൽ ഒരു കാറോ ഓട്ടോയോ വന്നു നിൽക്കും, ഒരത്യാവിശ്യത്തിനു. ഇവരൊക്കെ നന്ദിയോടെ , സ്നേഹത്തോടെ , പ്രാർത്ഥനയോടെ പറയുന്ന ഒരു പേരുണ്ട്. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മാർട്ടിൻ ആന്റണിയുടെ. ഒരായിരം നന്മകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയാണവർ.


തലസ്ഥാനത്തേക്ക് നിഹംഗ് സിഖും എത്തി കുതിരകളും കഴുകനുമായി

കർ‍ഷകർക്കെതിരെ കേന്ദ്ര സർ‍ക്കാർ‍ ബലം പ്രയോഗിച്ചാൽ‍ തടുക്കാൻ‍ മുന്നിൽ‍ ഞങ്ങളുണ്ടാകുമെന്ന് ഉറക്കെ പറഞ്ഞാണ് നിഹാംഗുകളും സമരഭൂമിയിലേക്കെത്തി. സായുധ സേനയെന്നറിയപ്പെടുന്ന നിഹംഗ് സിഖ് ഏറ്റവും തീവ്രവും സിഖുമതത്തിന്റെ രണോത്സുക ചരിത്രം മുഴുവൻ ബന്ധപ്പെട്ടുകിടക്കുന്നതുമാണ് ഈകൂട്ടർ.അകാലി (അനശ്വരന്മാർ‍) അഥവാ നിഹാംഗുകൾ‍ എന്നറിയപ്പെടുന്ന വിഭാഗം സിഖ് മതത്തിലെ സായുധരായ സിഖ് യോദ്ധാക്കളാണ്. 1699 ഗുരു ഗോവിന്ദ് സിംഗാണ് നിഹാംഗ് സൈന്യം രൂപീകരിച്ചത്. സിഖ് മതത്തിന്‍റെ ചരിത്രത്തിൽ‍ നിരവധി അധിനിവേശ ശക്തികളെ പ്രതിരോധിച്ച കഥയും ഇവർ‍ക്കുണ്ട്. സംസ്കൃതത്തിൽ‍‍ നിന്നാണ് നിഹാംഗ് എന്ന പേരിന്‍റെ ഉത്ഭവം, ഭയമില്ലാത്തവന്‍ പോരാളി എന്നർ‍ത്ഥം.ആദ്യകാല സിഖ് സൈനിക ചരിത്രത്തിൽ നിഹാംഗുകൾക്ക് ഏറെ പ്രധാന്യമുണ്ട്. അവരുടെ പല സൈനീക വിജയങ്ങൾ‍ക്കും ചുക്കാൻ‍ പിടിച്ചത് നിഹാംഗുകളാണ്. പരമ്പരാഗതമായി യുദ്ധഭൂമിയിലെ ധീരതയ്ക്കും ക്രൂരതയ്ക്കും പേരുകേട്ട നിഹാംഗ് വിഭാഗം ഒരിക്കൽ സിഖ് സാമ്രാജ്യത്തിലെ സായുധ സേനയായ സിഖ് ഖൽസ സൈന്യത്തിൽ‍ സ്വന്തമായി ഗറില്ലാ വിഭാഗങ്ങൾ‍ അടക്കം ഉണ്ടായിരുന്നവരാണ്. ഇന്ന് ദില്ലിയിൽ‍ കേന്ദ്ര സർ‍ക്കാറിന്‍റെ കർഷക നിയമങ്ങൾ‍ക്കെതിരെ സമരം നയിക്കുന്ന സിഖ് കർഷകരുടെ സംരക്ഷണം സ്വയം ഏറ്റെടുത്താണ് ദില്ലി അതിർ‍ത്തിയിലേക്ക് തങ്ങളുടെ വാഹനമായ കുതിരകളുമായി നിഹാംഗുകൾ‍ എത്തിയിരിക്കുന്നത്.കർ‍ഷകരെ കേന്ദ്ര സർ‍ക്കാറിന്‍റെ ദില്ലി പൊലീസ് നേരിട്ട രീതിയിലുള്ള പ്രതിഷേധവുമായാണ് നിഹാഗുകളുടെ വരവ്. സഹജീവികളുടെ സുരക്ഷയാണ് തങ്ങളുടെ ചുമതലെയെന്നും നിഹാഗുകൾ‍ പറയുന്നു. യുദ്ധസമയങ്ങളിലോ മറ്റ് അപകട സമയങ്ങളിലോ തങ്ങളുടെ ജനത്തെയും വിശ്വാസത്തെയും സംരക്ഷിക്കാൻ അവർ ബാധ്യസ്ഥരാണെന്ന് നിഹാംഗുകൾ‍ കരുതുന്നു. നീല നിറം നിഹാംഗുകളെ സംബന്ധിച്ച് ദേശസ്നേഹത്തിന്‍റെ പ്രതീകം കൂടിയാണ്.അതിർത്തിയിൽ‍  കർ‍ഷകർ സമരം ചെയ്യുമ്പോൾ അവരുടെ സമരത്തിന് പിന്തുണയുമായാണ് ഞങ്ങൾ‍ എത്തിയതെന്ന് നിഹാംഗ് പോരാളിയായ അമർ‍ സിംഗ് പറഞ്ഞു. കർഷകരുടെ സമരത്തെ മോദി സർക്കാർ‍ ഇങ്ങനെയല്ല നേരിടേണ്ടിയിരുന്നത്. കർഷകരോട് ഹിംസയാണ് സർക്കാർ‍ കാണിച്ചതെന്നും അമർ‍സിംഗ് പറഞ്ഞു.


ഉണ്ണിയാർച്ചയല്ല രേഷ്മ അംഗത്തട്ടിൽ

അറിയണം നിങ്ങൾ  ആരാണ് രേഷ്മ എന്ന്..ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പടനിലം ഡിവിഷൻ ബിജെപി  സ്ഥാനാർത്ഥിയെ നിങ്ങൾ പരിചയപ്പെടണം.ലോക ചരിത്രത്തിൽ ആദ്യമായി കളരിപ്പയറ്റിലൂടെ റെക്കോർഡ് നേടിയ ആദ്യ പെൺകുട്ടി ..കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിലെ കോൽത്താരി വിഭാഗത്തിൽ ഉൾപ്പെടുന്ന വടി വീശൽ ഇനത്തിൽ തുടർച്ചയായി 3 മണിക്കൂർ  50 മിനിട്ട് നേരം പ്രകടനം കാഴ്ചവെച്ച് രേഷ്മ ലിംക ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് കെ പി സി ജി എം കളരിസംഘത്തിന്റെ പതിനാലാമത്തെ ബ്രാഞ്ച് ആയ നൂറനാട്, പടനിലം കളരിയിൽ വെച്ചായിരുന്നു പ്രകടനം. ലോക റെക്കോർഡ് കരസ്ഥമാക്കിയ ആരോമൽ എം രാമചന്ദ്രൻ ഗുരുക്കളുടെ ചിട്ടയായ പരിശീലനത്തിലൊടുവിലാണ് രേഷ്മക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചത്. കഴിഞ്ഞ 3 വർഷക്കാലമായി ആരോമൽ ഗുരുക്കളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന നൂറനാട്, പടനിലം കളരിയിലെ ശിഷ്യയാണ് രേഷ്മ. നവംബർ 22ന് റെക്കോർഡ് അധികൃതരുടെ സാന്നിധ്യത്തിൽ പ്രകടനം കാഴ്ച്ചവെച്ചാണ് രേഷ്മ റെക്കോർഡ് കരസ്ഥമാക്കിയത്. പെൺകുട്ടികളിൽ അധികം ആരും കടന്ന് വരാത്ത ഇത്തരമൊരു മേഖലയിൽ ആദ്യമായാണ് ഒരു പെൺ സാന്നിധ്യം തന്റെ കരുത്തു തെളിയിയിച്ചിരിക്കുന്നത്. ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള രേഷ്മ വാൾപ്പയറ്റിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പടനിലം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ പഠനത്തിന് ശേഷം ഗവണ്മെന്റ് HSS തോട്ടക്കോണം സ്കൂളിൽ നിന്നും പ്ലസ് ടു പഠനം പൂർത്തിയാക്കി. തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും Bcom ബിരുദം നേടി. രേഷ്മ ഇപ്പോൾ കളരിപ്പയറ്റ് - യോഗ റിസേർച്ചിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നൂറനാട് പടനിലം നാടുവിലേമുറി, മിനി ഭവനത്തിൽ രാജന്റെയും മിനിയുടെയും മകൾ ആണ് 23 കാരിയായ രേഷ്മ. സഹോദരൻ രാകേഷ്.


പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് ദേവസം ബോർഡ് അംഗങ്ങമാകാം

തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാർ ബോർഡിലേക്ക് ഹിന്ദു വിശ്വാസികളായ രണ്ടു അംഗങ്ങളെയും തിരഞ്ഞെടുക്കുന്നു. ഡിസംബർ 23ന് രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെയാണ് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെ ഹിന്ദു എം.എൽ.എ മാരാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. വിരമിച്ച ജില്ല ജഡ്ജും സംസ്ഥാന മുൻ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ കെ.ശശിധരൻ നായർക്കാണ് ചുമതല.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. നവംബർ 23ന് രാവിലെ 11ന് കരട് വോട്ടർ പട്ടിക നിയമസഭ മന്ദിരം, ഐ&പി.ആർ.ഡി, റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധീകരിക്കും. അക്ഷേപങ്ങൾ ഉണ്ടെങ്കിൽ 23 മുതൽ 25 വൈകുന്നേരം നാലുമണി വരെ റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ (ഗവ. സെക്രട്ടറിയറ്റ് അനക്‌സ് 2 ലെ ഒന്നാം നിലയിലുളള 107-ാം നമ്പർ മുറി) ഓഫീസിൽ സമർപ്പിക്കാം. ആക്ഷേപങ്ങൾ 27ന് 11 മണിക്ക് ചെയർമാന്റെ ഓഫീസിൽ പരിശോധിച്ച് തീർപ്പ് കല്പിക്കും. അന്തിമ വോട്ടർ പട്ടിക അന്ന് തന്നെ പ്രസിദ്ധീകരിക്കും. ഡിസംബർ രണ്ടിന് രാവിലെ മുതൽ വൈകുന്നേരം ചെയർമാൻ മുമ്പാകെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നാമ നിർദ്ദേശപത്രിക സമർപ്പിക്കാം. നാമ നിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന അന്ന് വൈകുന്നേരം 4.15 മുതൽ നടത്തും. തുടർന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഡിസംബർ മൂന്നിന് വൈകുന്നേരം നാലുമണിക്കു മുമ്പ് നാമനിർദ്ദേശപത്രിക പിൻവലിക്കാം. പിൻവലിക്കുവാനുളള അപേക്ഷ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥി രേഖാമൂലം റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് നൽകണം. ഡിസംബർ മൂന്നിന് വൈകുന്നേരം 4.15ന് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ പട്ടിക പ്രസിദ്ധീകരിക്കും.നോമിനേഷൻ ഫോമുകൾ റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസിൽ (റൂം നമ്പർ 107, അനക്‌സ് 2, ഒന്നാം നില, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം) നിന്നും നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ചു മണിവരെ ലഭിക്കും. വോട്ടർ പട്ടികയും പരിശോധനക്ക് ലഭിക്കും. വിശദവിവരങ്ങൾക്ക് 0471-2518397/0471-2518147.


ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുളള മെറിറ്റ് കം മീൻസ് (എം.സി.എ) സ്‌കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം

ഭാരത സർക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് നവംബർ 30 വരെ ഓൺലൈനായി എം.സി.എം സ്‌കോളർഷിപ്പിന് അപേക്ഷ നൽകാം. 2019-20 അധ്യായനവർഷം രജിസ്‌ട്രേഷൻ പൂർത്തികരിക്കാത്ത പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾ നടത്തുന്ന സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റി/കോളേജകളും സാധുവായ എ.ഐ.എസ്.എച്ച്.ഇ കോഡ് ലഭ്യമാക്കി നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തികരിക്കണം. സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുളള ഓൺലൈൻ അപേക്ഷകൾ സമയബന്ധിതമായി സൂക്ഷ്മ പരിശോധന നടത്തി സ്റ്റേറ്റ് നോഡൽ ഓഫീസിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2561214, 9497723630, www.minorityaffairs.gov.in, https://nsp.gov.in  പല സ്കോളർഷിപ്പുകളും വൈകിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിനു  അപേക്ഷിക്കേണ്ടതെങ്ങനെയെന്നും ഇതിന് അപേക്ഷിക്കാൻ ആരൊക്കെ യോഗ്യരാണെന്നും നോക്കാം. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ നിന്ന് മൈനോറിറ്റി കമ്മ്യൂണിറ്റിക്ക് വേണ്ടി ലഭിക്കുന്ന ഏറ്റവും മികച്ച സ്കോളർഷിപ്പാണിത്.മുപ്പതിനായിരം രൂപയാണ് ആനുകൂല്യം ലഭിക്കുക. മെയിൻറനൻസ് അലവൻസും ഹോസ്റ്റൽ ഫീസും വരുമ്പോഴാണ് ടോട്ടൽ മുപ്പതിനായിരം വരുന്നത്.ഈ പദ്ധതിയിൽ അപേക്ഷിക്കാൻ ടെക്നിക്കൽ, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്കാണ്. അപേക്ഷ സമർപ്പിക്കുന്നവരുടെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികമാവാൻ പാടില്ല. പുതുതായി അപേക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം MCM സ്കോളർഷിപ്പിനെ സംബന്ധിച്ചിടത്തോളം അവരുടെ മെറിറ്റ് അടിസ്ഥാനമാക്കിയാണ്.കൂടാതെ മുൻതൂക്കം നൽകുന്നത് വരുമാനം നോക്കിയാണ്. പുതുക്കൽ പ്രക്രിയ ഓരോ വർഷവും ഉണ്ട്. അപ്പോൾ നോക്കുന്നത് 50% മാർക്കാണ്. അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ആക്ടീവായ ആധാർ ലിങ്ക് ചെയ്ത ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. IFSC കോഡ് മറ്റ് വിശദാംശങ്ങളും ഉള്ള ആക്ടീവായ ബാങ്ക് അക്കൗണ്ടിൽ മാത്രമാണ് തുക ട്രാൻസ്ഫർ ചെയ്യേണ്ടത്.അപേക്ഷകൻ സമർപ്പിക്കേണ്ട രേഖകൾ  ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, സ്റ്റുഡൻ്റിൻ്റെ ഫോട്ടോ, ഫീസ് അടച്ച സ്ലിപ്പ്, ബാങ്ക് പാസ് ബുക്ക്, ഇൻസ്റ്റിറ്റ്യൂഷൻ വെരിഫിക്കേഷൻ ഫോം, സെൽഫ് അറ്റസ്റ്റഡ് മാർക്ക് ലിസ്റ്റ്, സെൽഫ് ഡിക്ലറേഷൻ ഫോർ കമ്മ്യൂണിറ്റി, മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണെങ്കിൽ ബോണഫെഡ് സർട്ടിഫിക്കറ്റ്, റെസിഡൻസ് സർട്ടിഫിക്കറ്റ് ഇത്തരം രേഖകൾ ഹാജരായിരിക്കണം.ഈ കോഴ്സുകൾ പൊവയ്ഡ് ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂഷൻ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റേഡാണെങ്കിൽ മാത്രമേ വിദ്യാർത്ഥിക്ക് ഈ ആനുകൂല്യം ലഭിക്കൂ. വിദ്യാർത്ഥികൾഓൺ ലൈനിൽ അപേക്ഷിച്ച ശേഷം ഇതിൻ്റെ പ്രിൻറ് ഔട്ട് ഇൻസ്റ്റിറ്റ്യൂഷനിൽ സമർപ്പിക്കണം. അവിടുന്ന് അപ്ലിക്കേഷൻ അപ്രൂവ് ചെയ്താൽ ആണ് സ്റ്റേറ്റ് ലെവൽ വരിഫിക്കേഷനു വേണ്ടി പോവുക.പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് ഒരു വീട്ടിലെ 2 കുട്ടികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ വരെ ആണ് അപേക്ഷിക്കാനുള്ള സമയം. അതു കൊണ്ട് ഈ മൂന്നു സ്കോളർഷിപ്പിനും അപേക്ഷിക്കാൻ അർഹരായവർ പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കുക. 


ഗാര്‍ഹിക പീഡന പരാതി ഫേസ്ബുക്കിലൂടെയും കേസെടുക്കാം

എറണാകുളം:  ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍. വനിത കമ്മീഷന്‍റെ മെഗാ അദാലത്തിലാണ് യുവതിയുടെ പരാതിയിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടത്. യുവതിക്ക് പ്രൊട്ടക്ഷന്‍ ഓര്‍ഡറും വനിത കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ യുവതിയുടെ പരാതി ചര്‍ച്ചയായതോടെ കമ്മീഷന്‍ അംഗങ്ങള്‍ യുവതിയെ നേരില്‍ കണ്ട് സംസാരിച്ച് ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. അതിന് ശേഷം നടന്ന ആദ്യ അദാലത്തില്‍ തന്നെ യുവതിയുടെ പ്രശ്നം കമ്മീഷന്‍ വീണ്ടും പരിഗണിക്കുകയായിരുന്നു. ചോറ്റാനിക്കരയില്‍ സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ 13 സ്ത്രീകള്‍ നല്‍കിയ പരാതിയിലും അന്വേഷണം നടത്താന്‍ ജില്ല പോലീസ് മേധാവിയോട് ആവശ്യപ്പെടാൻ വനിത കമ്മീഷന്‍ അദാലത്തില്‍ തീരുമാനമായി. പ്രദേശത്ത് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന വ്യക്തിക്കെതിരെ നിരവധി പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉള്ളത്. പരാതികളുടെ വിശദാംശങ്ങളും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനുകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും വനിത കമ്മീഷന്‍ ആവശ്യപ്പെടും.പ്രായമായ അമ്മയെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം ഒറ്റക്കാക്കിയ മകനെതിരായ പരാതിയും വനിത കമ്മീഷന്‍ പരിഗണിച്ചു. വനിത കമ്മീഷന് മുമ്പ് തന്നെ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അമ്മയുടെ അനുവാദമില്ലാതെ വീട് വാടകക്ക് നല‍്കിയെന്നതായിരുന്നു പുതിയ പരാതിയുടെ ആധാരം. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തുവെന്ന പരാതിയും അദാലത്തില്‍ കമ്മീഷന്‍ പരിഗണിച്ചു. പ്രദേശത്തെ ലഹരി വില്‍പനസംഘവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അപകീര്‍ത്തികരമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മാതാപിതാക്കള്‍ ഗൗരവകരമായ സമീപനം കാണിക്കണമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. നിരവധി അപകടങ്ങളും സാമൂഹിക പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെന്നും ലഹരി ഉപഭോക്താക്കള്‍ ആയിട്ടുള്ളവരെ കൗണ്‍സിലിങ്ങിന് വിധേയരാക്കാന്‍ മടി കാണിക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. അയല്‍പക്ക തര്‍ക്കം, ഗാര്‍ഹിക പീഡനം തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പരാതികള്‍ ആണ് അദാലത്തില്‍ വനിത കമ്മീഷന് മുമ്പിലെത്തിയത്.  ലോക്ക് ഡൗണിന് ശേഷം നടത്തിയ വനിത കമ്മീഷന്‍ അദാലത്തില്‍ 55 പരാതികള്‍ ആണ് ആകെ പരിഗണിച്ചത്. ഇതില്‍ 15 കേസുകള്‍ തീര്‍പ്പാക്കി. 5 കേസുകള്‍ അന്വേഷണത്തിനായി അയച്ചിട്ടുണ്ട്. ഒരു പരാതിയില്‍ കൗണ്‍സിലിങ്ങ് നിര്‍ദേശിച്ചിട്ടുണ്ട്. 34 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. കേരള വനിത കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേട്ടു.


ലഘുലേഖകളിലും പോസ്റ്ററുകളിലും അച്ചടിക്കുന്നയാളിന്റെ പേരും വിലാസവും നിർബന്ധം

തദ്ദേശ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്ത് രാജ്/മുനിസിപ്പൽ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. അച്ചടിക്കുന്നതിനു മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിനായ് രണ്ട് ആളുകൾ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിലുള്ള പ്രഖ്യാപനം പ്രസുടമ നൽകേണ്ടതും അച്ചടിച്ച ശേഷം മേൽപ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകർപ്പ് സഹിതം പ്രസുടമ നിശ്ചിത ഫോറത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചു തരേണ്ടതുമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥയുടെ ലംഘനം ആറുമാസത്തോളം ആകാവുന്ന തടവുശിക്ഷയോ, 2000രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്ന കുറ്റമാണ്.


ബിനാലെ മാറ്റിവയ്ക്കപ്പെടുമ്പോള്‍

കെ. എസ് ദിലീപ്കുമാർ. കൊച്ചി മുസിരിസ് ബിനാലെ അഞ്ചാംപതിപ്പ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കേണ്ടി വന്നത് ഒരുപക്ഷെ നിലവിലുള്ള സാമ്പത്തിക സാഹചര്യത്തിന്റെകൂടി സൃഷ്ടിയാകാം. പ്രവേശനടിക്കറ്റ് വരുമാനംമാത്രമല്ലല്ലോ ബിനാലെയുടെ സാമ്പത്തിക അടിത്തറ. മാറ്റിവച്ചു എന്ന അറിയിപ്പ് വരുന്നതിനു മുൻപ്തന്നെ ബിനാലെ ഫൌണ്ടേഷൻ സ്ഥാപകാംഗം ബോസ് കൃഷ്ണമാചാരി ശ്രദ്ധേയമായ കേരളയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. കേരളത്തിലെ കലാകാരന്മാരുടെ വീട് /സ്റ്റുഡിയോകളിലേയ്ക്കാണ് അദ്ദേഹം നേരിട്ടെത്തുന്നത്. വാണിജ്യവിജയത്തിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്നവരെ എന്നതിനേക്കാൾ അരികുവൽക്കരിക്കപ്പെട്ട കലാകാരന്മാരിലേയ്ക്ക് ആ യാത്ര നീളുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെശ്രദ്ധേയമായ സാമ്പത്തികശാസ്ത്ര വിശകലനമാണ് കനേഡിയൻ എഴുത്തുകാരി നവോമി ക്ലെയ്നിന്റെ (Naomi Klein) "ദുരന്തമുതലാളിത്തം " എന്നു സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ അറിയപ്പെടുന്ന ' ദ് ഷോക്ക് ഡോക്ടറിൻ : ദ് റൈസ് ഓഫ് ഡിസാസ്റ്റർ കാപ്പിറ്റലിസം'(2007). ലോകത്ത് ദുരന്തങ്ങളെ മറയാക്കി ചെറുസംഘങ്ങൾ ഉർജ്ജസ്വലമായി പ്രവർത്തിച്ചു ലാഭം കൊയ്യുകയും ; ഭൂരിപക്ഷം വരുന്നജനസംഖ്യ, പൊതുവിഭവങ്ങൾ നശിച്ചതിനെത്തുടർന്ന് തൊഴിലില്ലായ്‌മ രൂക്ഷമായി, വരുമാനമില്ലാതെ ദുരന്തത്തിലാകുകയും ചെയ്യുന്നു. ഇതേതുടർന്ന് സ്വതന്ത്രസാമ്പത്തിക നയങ്ങൾ പിൻവലിക്കാൻ രാഷ്ട്രീയനേതൃത്വം നിർബന്ധിതമാകുന്നു. പ്രാദേശിക /ദേശീയ വിഭവങ്ങളിലും വിപണിയിലും കേന്ദ്രീകരിച്ചു തൊഴിലും ഉല്പാദനമേഖലയും സൃഷ്ടിക്കാൻ ലോകത്ത് ദുരന്തമുതലാളിത്തം എങ്ങനെ പ്രേരണയായിയെന്ന് നവോമി വിശദീകരിക്കുന്നു. ബിനാലെയുമായി ബന്ധപെട്ടതല്ല ബോസിന്റെ കേരളയാത്രയെന്ന് ലേഖകൻ കരുതുന്നു. മറിച്ചു ബോസ് മുൻപ് നടത്തിയ ഒരു യാത്രയുടെ രണ്ടാംപതിപ്പായി ഈ യാത്രയെകാണാം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ ഇന്ത്യയിൽ ഉണ്ടായ ആഗോളീകരണം വലിയ സാമ്പത്തികവളർച്ചയ്ക്കു കാരണമായി.ആഗോളീകരണ സാമ്പത്തീക നയങ്ങൾ കലയെയും സ്വാധീനിച്ചു. ഗ്ലോബലൈസെക്ഷന്റെ ചുവടുപിടിച്ചു ഇന്ത്യൻ ആർട്ടിന്റെ അന്താരാഷ്ട്രവൽക്കരണം നടന്നു. മെട്രോപൊളിറ്റൻ ഇന്ത്യൻ നഗരങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന കലയുടെ രൂപത്തിലും ഉള്ളടക്കത്തിലും മാധ്യമത്തിലും ആഗോളീകൃത കലാലോകത്തിന്റെ സ്വാധീനമുണ്ടായി. കേരളത്തിലെ കലാകാരന്മാരും കലയുടെ ആഗോള വിപണിയ്ക്കു മുൻപിലെത്തി. ഒപ്പം ക്യുറേറ്റർമാർ എന്നപുതിയ സംഘത്തിന്റെ ക്യുറേറ്റോറിയൽ ആശയങ്ങളും, ലോകജ്ഞാനവും, മാനേജ്‍മെന്റ് കഴിവുകളും, പ്രോത്സാഹനതന്ത്രങ്ങളും (promotion skills ) കേരളത്തിലെ കലാകാരന്മാർക്കും ഒഴിച്ചുകൂടാൻമേലാത്തതായി. ഗീത കപൂർ ഇന്ത്യൻ കലയെക്കുറിച്ചുപറഞ്ഞ 'ദേശീയതയുമായും ആധുനികതയുമായുമുള്ള ഇരട്ടസംവാദം ' ഇവിടെ പ്രസക്തമാണ്. ദേശീയ ആധുനികതയുമായും ആഗോളീകരണം സൃഷ്ടിച്ച സാർവ്വദേശീയ ആധുനികതയുമായും ഇരട്ടസംവാദത്തിന് മലയാളികലാകാരനും നിർബന്ധിതരായി. ഇന്ത്യ ആകെയുള്ള കലാവിപണി (pan indian art market ) ആഗോളീകൃത വിപണിയ്ക്കു വഴങ്ങി.2005ൽ ബോസ് ക്യുറേറ്റു ചെയ്ത 'ഡബിൾ എൻഡേർസ് '(snake boat - ചുണ്ടൻ വള്ളം ) എന്ന പ്രദർശനം സമകാലിക ഇന്ത്യൻ കലാചരിത്രത്തിലെ നാഴികകല്ലായിമാറി. ഈ പ്രദർശനം ഡൽഹിയിലും, മുംബൈയിലും, ബാംഗളൂരിലും, കൊച്ചിയിലുമാണ് നടന്നത്. ലബ്ധപ്രതിഷ്ഠരായ മലയാളികലാകാരന്മാർക്കൊപ്പം യുവകലാകാരന്മാർക്കും ഈപ്രദർശനം അവസരം നൽകി. ഗാലറി പരിലാളനത്തിൽ (patronage )നിന്നു മാറ്റിനിർത്തപ്പെടുകയോ ഗാലറികളെ മാറ്റിനിർത്തുകയോ ചെയ്തകലാകാരന്മാരുടെ ജീവിതത്തിലും ഈ പ്രദർശനം വഴിത്തിരിവു സൃഷ്ടിച്ചു. വിപണികേന്ദ്രീകൃതമായ കേരളീയകലയ്ക്ക് ആഗോളവൽക്കരിക്കപ്പെട്ട കലാവിപണിയെ സ്വാധീനിക്കാനുള്ള കരുത്തുണ്ടെന്ന് തെളിയിച്ചു. തുടർന്നു 2006ൽ കേരളത്തിലുണ്ടായ ആർട്ട് ബൂം മുഖ്യധാരാ കലാവിപണിയിൽ കേരളത്തിൽ നിന്നുള്ള കലാകാരന്മാരുടെ സാന്നിധ്യം ഉറപ്പിച്ചു. ഇവിടെയാണ്‌ ബോസ് ഇപ്പോൾ നടത്തുന്ന കേരളയാത്രയുടെ രണ്ടാംപതിപ്പിന്റെ പ്രസക്തി. ആഗോളീകരണം അതിന്റെ പ്രവചിക്കപ്പെട്ട മരണത്തിലൂടെകടന്നു പോകുകയാണ്. പകർച്ചവ്യാധിസൃഷ്ടിച്ച സാമ്പത്തികതിരിച്ചടി അതിന് ആക്കംകൂട്ടിയിട്ടുണ്ട്. ഇന്ത്യൻ കോർപ്പറേറ്റുകൾ ഗവൺമെന്റ് നയങ്ങളെ സ്വാധീനിച്ച് വിപണിഇടപെടലുകൾ തങ്ങൾക്ക് അനുകൂലമാക്കുകയും, ആഭ്യന്തര ഉത്പാദനത്തിനു കരുത്തുപകരാൻ രാഷ്ട്രീയ നേതൃത്വം സാമ്പത്തികരംഗത്തെയും രാഷ്ട്രീയനയങ്ങളെയും സജ്ജമാക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തിലാണ് ബോസ് കൃഷ്ണമാചാരി അരികുവൽക്കരിക്കപ്പെട്ട മലയാളി കലാകാരന്മാരിലേയ്ക്ക് യാത്ര നടത്തുന്നത്.സമകാലിക കലയിലെ വലിയൊരു അധികാരസ്ഥാപനമാണ് ആഗോളപ്രശസ്തനായ ചിത്രകാരൻ ബോസ് കൃഷ്ണമാചാരി അദ്ദേഹം കേരളത്തിലെ അരികുവൽക്കരിക്കപ്പെട്ട കലാകാരന്മാരിലേയ്ക്ക് എത്തുന്നത് വലിയ പ്രതീക്ഷ നൽകുന്നു.



'സരസ്വതി' സംഗീത സമർപ്പണവുമായി സംഗീത എൻ റാവു

ഗീത വാദ്യ നൃത്ത സമന്വയം 'സരസ്വതി'     സാത്വികലാളിത്യത്തിന്റെയും ശാലീനലാവണ്യത്തിന്റെയും മൂര്‍ത്തിമദ്ഭാവമാണ് കേരളീയസങ്കല്‍പ്പത്തില്‍ സരസ്വതി. സാഹിത്യ-സംഗീതാദികലകളുടെയും ജ്ഞാനം, ബുദ്ധി എന്നിവയുടെയും ദേവതയാണ് വാങ്മയിയും അക്ഷരസ്വരൂപിണിയും വേദമാതാവുമായ ദേവി. വിദ്യാരംഭത്തോടനുബന്ധിച്ച എല്ലാ ചടങ്ങുകളും കേരളത്തില്‍ സരസ്വതീദേവിയോടു ബന്ധപ്പെട്ടിരിക്കുന്നു.ഈ നവരാത്രി നാളുകളിൽ  സരസ്വതി ഓംകാര രൂപിണി എന്നുള്ള ഗാനം ജതികളും സ്വരങ്ങളും സാഹിത്യവും കോർത്തിണക്കി വാദ്യവും നൃത്തവും സംഗീതവും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ സംഗീത വിരുന്നായ 'സരസ്വതി' ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്, സംഗീതയുടെ കുറേ കാലത്തെ ആഗ്രഹസാഫല്യമാണ് ഈ  ഗാനം.  ഗീതവും വാദ്യവും നൃത്തവും സമന്വയിക്കുമ്പോൾ ലഭിക്കുന്ന ഒരു ദൃശ്യ ശ്രവണാനുഭൂതിയാണ് 'സരസ്വതി' എന്ന ക്ലാസിക്കൽ സംഗീത ആൽബത്തിൽ ആസ്വദിക്കാൻ കഴിയുന്നത്.ഹരിപ്പാട് സ്വദേശിയും എറണാകുളം തൃപ്പൂണിത്തുറയിൽ ഇരുപത്‌ വർഷമായി സ്ഥിരതാമസവുമായ സംഗീത എൻ റാവു എന്ന കര്‍ണ്ണാട്ടിക് സംഗീതജ്ഞയാണ് ഗാനത്തിന് വരികള്‍ എഴുതി സംഗീതം നൽകി പാടിയിരിക്കുന്നത്. സംഗീത തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ നിന്നും സംഗീതപഠനം പൂർത്തിയാക്കി കർണാടക സംഗീത കച്ചേരികൾ അവതരിപ്പിച്ചു വരുന്നു. 'സരസ്വതി' യുടെ ഡാൻസും കോറിയോഗ്രഫിയും ചെയ്തിരിക്കുന്നത്  കോറിയോഗ്രാഫറും നൃത്ത അധ്യാപകനുമായ അബ്ബാദ് റാം മോഹനാണ്. സംഗീതവും നൃത്തവും വാദ്യോപകരണങ്ങളും ചേർന്ന് ഒരു സംഗീത ശിൽപം ഉണ്ടായി തീരുന്നതെങ്ങനെയെന്നാണ് 'സരസ്വതി'യിൽ അവതരിപ്പിച്ചിരിക്കുന്നത്. നടിയും നര്‍ത്തകിയുമായ ആശ ശരത്താണ് 'സരസ്വതി' സോഷ്യൽമീഡിയയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്, ഈ ആൽബം  രണ്ടുദിവസംകൊണ്ടുതന്നെ   6K  ആളുകൾ കണ്ടുകഴിഞ്ഞു.പൂങ്കാട്ട് മനയിലാണ് 'സരസ്വതി'യുടെ ഷൂട്ടിംഗ് നടന്നത്. സംവിധാനം ശിവപ്രസാദ് പിക്സൽ, ഛായാഗ്രഹണം രതീഷ് നിറം, അസി.ക്യാമറ ദയാദാസ് പൗലോസ്, എഡിറ്റര്‍ തുഷാര്‍ എൻ സുകുമാരൻ, അസി.ഡയറക്ടര്‍ മീര കൃഷ്ണകുമാര്‍, റെക്കോർഡിംഗും മിക്സിംഗും ശ്രീകാന്ത് രാജൻപ്പൻ (പൂജ സ്റ്റുഡിയോ), മൃദംഗം രാമക്കൽമേട് കലൈനാഥ് , ഘടം വാഴപ്പിള്ളി ആര്‍ കൃഷ്ണകുമാര്‍, വയലിൻ തിരുവിഴ വിജു എസ് ആനന്ദ്, പുല്ലാങ്കുഴൽ ശ്രീജിത് ജി കമ്മത്ത്, കോറിയോഗ്രഫി അബ്ബാദ് റാം മോഹൻ, കീബോര്‍ഡ് ജോൺ വില്ല്യംസ്, വീണ ധര്‍മ്മതീര്‍ത്ഥൻ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.


വൈറ്റ്റോസ് മൂവ്മെൻറിൻ്റെ രാമായണ പാഠങ്ങൾ ആരംഭിച്ചു

"രാമായണപാഠങ്ങൾ"വൈറ്റ് റോസ് അവതരിപ്പിക്കുന്ന രാമായണ പാഠങ്ങൾ ആരംഭിച്ചു. രാമായണ ഓൺലൈൻ പ്രഭാഷണങ്ങളോടെയാണ് രാമായണ പാഠങ്ങളുടെ തുടക്കം. പ്രശസ്ത എഴുത്തുകാരൻ അശോകൻ ചെരുവിൽ രാമായണ പാഠപരമ്പര ഉൽഘാടനം ചെയ്തു. പ്രശസ്‌ത സൂഫി ഗായിക നിസ്സ അസ്സീസി രാമായണം പാടിക്കൊണ്ടായിരുന്നു രാമായണ  പാഠങ്ങളുടെ തുടക്കം തുടർന്ന് രാമകഥയും പല രാമായണങ്ങളും എന്ന വിഷയത്തിൽ സുനിൽ പി ഇളയിടവും, രണ്ടു രാമൻമ്മാർ എന്ന വിഷയത്തിൽ സ്വാമി സന്ദീപാനന്തഗിരിയും പ്രഭാഷങ്ങൾ നടത്തി ചിത്രകാരൻ സത്യപാൽ സംസ്സാരിച്ചു. വരും മാസങ്ങളിൽ ഡോക്ടർ അശോക് വാജ്‌പേയി, ഡോക്ടർ കല്യാൺ കുമാർ ചക്രവർത്തി ഡോക്ടർ ജി. എൻ ദേവി, ഡോക്ടർ ഉമ്മർ തറമേൽ തുടങ്ങിയ പ്രഭാഷണങ്ങൾ നടത്തും. പ്രഭാഷണങ്ങൾ വൈറ്റ്റോസ് മൂവ്മെന്റിൻറെ താഴെകാണുന്ന വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും കാണാൻകഴിയുന്നതാണ്.https://www.whiterosemovement.in/https://www.facebook.com/2020whiterose


ഓണനിറവിൽ മനോഹരഗാനമായി ഓണക്കിളി

ഗത കാല സ്മരണകളുണര്‍ത്തുന്ന, നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളിലെ  തുമ്പപ്പൂ  വെണ്മയുള്ള, ഒരു ഓണപ്പാട്ടുകൂടി "ഓണക്കിളി 2020" ആൽബത്തിന്റെ   രണ്ടാമത്തെ ഗാനം അത്തം 1 നു പുറത്തിറങ്ങി. ദാമോദരൻ കുമ്പളച്ചോലയുടെ വരികൾക്ക് അഭിലാഷ് കടത്തനാടിന്റ സംഗീതത്തിൽ മലപ്പുറം സ്വദേശികളായ രഞ്ജിത്തിന്റേയും സുമിയുടെയും മകൾ നാലാം ക്ലാസ് വിദ്യാർത്ഥി കൂടിയായ അദിതി രഞ്ജിത്താണ് ഗാനം ആലപിച്ചത്. ശ്രീരാഗ് ജയൻ സംവിധാനവും നിസ്മൽ നൗഷാദ് ക്യാമറയും നിർവഹിച്ചു.      പുതിയ ഗായികാ ഗായകൻ മാർക്ക് ഒരവസരം എന്ന നിലയിൽ കഴിഞ്ഞ വർഷമായിരുന്നു  ഓണക്കിളി 2019 എന്ന പേരിൽ ആൽബത്തിനു  തുടക്കം കുറിച്ചത്. ചിന്മയ വിദ്യാലയത്തിലെ പ്രിൻസിപ്പൽ പ്രിയ സി പിള്ളയായിരുന്നു ഉത്ഘാടനം നിർവഹിച്ചത്. ഓണക്കിളി 2019 ലെ ഗാനം പാടിയത്,  തൃപ്പൂണിത്തുറ സ്വദേശികളായ ബാലസുന്ദറിന്റെയും വിദ്യയുടെയും മകളും ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും  കൂടിയായ സാത്വിക ബാലസുന്ദർ ആയിരുന്നു. ജിജി സ് കുമാറിന്റെ വരികൾക്ക് അഭിലാഷ് കടത്തനാട് സംഗീതം നിർവഹിച്ചു.


സ്കൈ ബ്ലൂ - ഷാഡോസ് ഓഫ് നാഗസാക്കി കലാപ്രദർശനം ഉൽഘാടനം നിർവ്വഹിച്ചു.

ഹിരോഷിമയുടെയും നാകാസാക്കിയുടെയും നീറുന്ന മുറിപ്പാടുകളുടെ ഓർമ്മകളുമായി  യുദ്ധത്തിനെതിരെ  സമാധാനത്തിനായി  സമർപ്പിക്കുന്ന     " സ്കൈ  ബ്ലൂ  - ഷാഡോസ് ഓഫ്  നാഗസാക്കി " ഓൺലൈൻ ദേശീയ കലാ പ്രദർശനം  നാഗാസ്സാക്കി ദിനത്തിൽ  ആരംഭിച്ചു. പ്രദർശനത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 75 കലാകാരൻമാരുടെ  150 കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു . പദ്മശ്രീ ശ്യാം ശർമ, മുത്തുക്കോയ, എസ്.  ജി വാസുദേവ്, യുസഫ്, റിയാസ് കോമു, ആർ.  എം  പളനിയപ്പൻ, വിപുൽ കുമാർ, പ്രണാം സിംഗ്, മനാസ് രഞ്ജൻ ജീന, രമേശ് റാവു, ശ്രീധർ അയ്യർ, സിദ്ധാർഥ് ഘോഷ്, വി സതീശൻ , വിശാഖ  ആപ്തെ  തുടങ്ങയ 75 പേർ  ഉൾപ്പെടുന്ന കലാ  പ്രദർശനത്തിൽ ചിത്രങ്ങളും ശില്പങ്ങളും ഫോട്ടോ ഗ്രാഫുകളും ഉൾപ്പെടുന്നു.  പ്രദർശനം ക്യുറേറ്റു ചെയ്തിരിക്കുന്നത് ചിത്രകാരൻ സത്യപാലാണ്.  സ്കൈ ബ്ലൂ പ്രദർശനം പ്രശസ്ത ചരിത്രകാരൻ  ഡോക്ടർ കല്ല്യാൺ കുമാർ ചക്രവർത്തി ഐ  എ  എസ്   പുലർച്ചെ ഒരുമണിക്ക് ഉൽഘാടനം ചെയ്തു.മുൻ എം പി പി രാജീവ്   അധ്യക്ഷനാ  യിരുന്നു ബോസ് കൃഷ്ണമാചാരി, റിയാസ് കോമു,  സത്യപാൽ എന്നിവർ സംസാരിച്ചു. വൈറ്റ് റോസ് പൂമൂവ്മെൻറ്  ആണ്  പ്രദർശനത്തിന്റെ  സംഖാടകർ . വൈറ്റ് റോസ് മൂവേമെന്റ് സംഘടിപ്പിച്ച യുദ്ധത്തിനെതിരെയുള്ള ആദ്യ പ്രദർശനം "ബ്ലൂ സ്കൈ - ഷാഡോസ് ഓഫ് ഹിരോഷിമ " ഹിരോഷിമ ദിനമായ ഓഗസ്റ്റ് ആറിന് ആരംഭിച്ചു.  വൈറ്റ് റോസ് മൂവേമെന്റിന്റെ ഫേസ് ബുക്ക് പേജിലും, വെബ്സൈറ്റിലും, യൂട്യൂബിലും  ബ്ലോഗിലും പ്രദർശനം കാണാം.                                                                                                                          YOU TUBE-  https://www.youtube.com/channel/UCnTRlyUniDZ9uAQ--8U9_0gFace Book Id_ facebook.com/2020whiteroseBLOG ID _ 2020whiterose.blogspot.comWeb id _ www.whiterosemovement.in


സ്കൈ ബ്ലൂ ഷാഡോസ് ഓഫ് ഹിരോഷിമ" ഓൺലൈൻ ദേശീയ ചിത്രകലാ പ്രദർശനം വേറിട്ടഅനുഭവമാകുന്നു

ഹിരോഷിമയുടെയും നാകാസാക്കിയുടെയും നീറുന്ന മുറിപ്പാടുകളുടെ ഓർമ്മകളുമായി  യുദ്ധത്തിനെതിരെ  സമാധാനത്തിനായി  സമർപ്പിക്കുന്ന "സ്കൈ ബ്ലൂ  - ഷാഡോസ് ഓഫ് ഹിരോഷിമ" ഓൺലൈൻ ദേശീയ കലാ പ്രദർശനം   ആരംഭിച്ചു. പ്രദർശനത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 75 കലാകാരൻമാരുടെ  150 കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു . സി എൻ കരുണാകരൻ,  അർപ്പണ കൗർ, അച്യുതൻ കൂടല്ലൂർ, അസിറ്റ് പട്നായിക്, ആർ. എം പളനിയപ്പൻ, അസ്മ മേനോൻ, ചന്ദ്രനാഥ് ആചാര്യ, അറ്റിൻ ബസ്സാക്, അദിതി ചക്രവർത്തി, ജനക് ജങ്കാർ  നർസാരി, ലതിക ഘട്ട്, ഡോക്ടർ രാഖി കുമാർ  തുടങ്ങയ75 പേർ  ഉൾപ്പെടുന്ന പ്രദർശനത്തിൽ ചിത്രങ്ങളും ശില്പങ്ങളും ഫോട്ടോ ഗ്രാഫുകളും അടങ്ങുന്ന പ്രദർശനം ക്യുറേറ്റു ചെയ്തിരിക്കുന്നത് ചിത്രകാരൻ സത്യപാലാണ്.  പ്രദർശനം പ്രശസ്ത കവി  ഡോക്ടർ അശോക് വാജ്പേയ് ഓഗസ്റ്റ് ആറിന് പുലർച്ചെ ഒരുമണിക്ക് ഉൽഘാടനം ചെയ്തു,  മുൻ  മന്ത്രി എം.  എ  ബേബി അധ്യക്ഷൻ ആയിരുന്നു ജോസ് ഡൊമിനിക്,  സത്യപാൽ എന്നിവർ സംസാരിച്ചു. വൈറ്റ് റോസ് പൂമൂവ്മെൻറ്  ആണ്  പ്രദർശനത്തിന്റെ സംഖാടകർ. 70 കലാകാരൻമാരുടെ 150 സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന  "സ്കൈ ബ്ലൂ  ഷാഡോസ് ഓഫ്  നാകാസ്സാക്കി " ആഗസ്റ്റ് 9 നാകാസ്സാക്കി ദിനത്തിൽ ഡോക്ടർ കല്യാൺകുമാർ ചക്രവർത്തി ഉൽഘാടനം ചെയ്യും, മുൻ എം പി  പി രാജീവ് അദ്യക്ഷനാകും  ചിത്രകാരൻമ്മാരായ ബോസ് കൃഷ്ണ മാചാരി റിയാസ് കോമു  എന്നിവർ പ്രസംഗിക്കും. രണ്ടു കലാപ്രദര്ശനങ്ങളും ക്യുറേറ്റു ചെയ്തത്  ചിത്രകാരൻ സത്യപാൽ ആണ്. വൈറ്റ് റോസ് മൂവേമെന്റിന്റെ ഫേസ് ബുക്ക് പേജിലും, വെബ്സൈറ്റിലും, യൂട്യൂബിലും പ്രദര്ശനം കാണാം, സൈറ്റ് അഡ്രസ് താഴെ കൊടുക്കുന്നുFaceBook id_  facebook.com/2020whiteroseWeb id _   https://whiterosemovement.in/Blogg id _  2020whiterose.blogspot.comYoutube id_  https://youtu.be/AD1ym-k4dmY


പ്രവാസികൾക്കായി കേരള സർക്കാരിന്റെ ഡ്രീം കേരള പദ്ധതി

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് 'ഡ്രീം കേരള' എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.വിദേശങ്ങളില്‍ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്ന വലിയ വിഭാഗം പ്രൊഫഷണലുകളുണ്ട്. വിവിധ തൊഴിലുകളില്‍ അന്താരാഷ്ട്ര വൈദഗ്ധ്യം നേടിയവരും സംരംഭങ്ങള്‍ നടത്തി പരിചയമുള്ളവരുമാണ് ഇവരില്‍ നല്ല പങ്ക്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്.കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ സംഭാവന നല്‍കുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍. ആളോഹരി വരുമാനം കേരളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ പ്രധാന കാരണം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്.2018ലെ സര്‍വെ പ്രകാരം ഒരു വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുക 85,000 കോടി രൂപയാണ്. ഇപ്പോള്‍ അത് ഒരു ലക്ഷം കോടി രൂപയില്‍ അധികമായിരിക്കും. 2018ലെ കണക്ക് പ്രകാരം (സാമ്പത്തിക അവലോകനം) കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,69,944 കോടി രൂപയാണ്.എന്നാല്‍ കോവിഡ് മഹാമാരി ഈ രംഗത്ത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സാമ്പത്തികാഘാതം എല്ലാ രാജ്യങ്ങളിലെയും വ്യവസായവാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡ്രീം കേരള പദ്ധതി ആരംഭിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ എങ്ങനെ നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ഹാക്കത്തോണ്‍ നടത്തും.ഓരോ ആശയവും നടപ്പാക്കുന്നതില്‍ വിദഗ്‌ദോപദേശം നല്‍കുന്നതിന് യുവ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിക്കു രൂപം നല്‍കും. ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയമാണ് നല്‍കുക. നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകള്‍ക്ക് ശുപാര്‍ശ നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളില്‍ വകുപ്പുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും.ഇതിനു വേണ്ടി ഒരു സ്റ്റീയറിങ് കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയര്‍മാനായ കമ്മിറ്റിയില്‍ നിയമസഭ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍  തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.  പദ്ധതി നടത്തിപ്പിന് ഡോ. കെ.എം. എബ്രഹാം ചെയര്‍മാനായി വിദഗ്ധ സമിതിയും രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ്.ഡി. ഷിബുലാല്‍ (ഇന്‍ഫോസിസ് സഹസ്ഥാപകന്‍), സി. ബാലഗോപാല്‍ (ടെറുമോ പെന്‍പോള്‍ സ്ഥാപകന്‍), സാജന്‍ പിള്ള, ബൈജു രവീന്ദ്രന്‍, അബ്ദുള്‍ റസാഖ് (വികെസി ഗ്രൂപ്പ്) എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്.പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഡ്രീം കേരള കാമ്പയിന്‍, ഐഡിയത്തോണ്‍  ജൂലൈ 15 മുതല്‍ 30 വരെ, സെക്ടറല്‍ ഹാക്കത്തോണ്‍  ആഗസ്റ്റ് 1 മുതല്‍ 10 വരെ, തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വെര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കല്‍  ആഗസ്റ്റ് 14, പദ്ധതി നിര്‍വഹണം  100 ദിവസം എന്നിങ്ങനെയാണ് സമയക്രമം. 2020 നവംബര്‍ 15നു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ആശക്കും സാഫിക്കും കോവിഡ് രോഗികളെ പേടിയില്ല

 കൈയ്യില്‍ കുഞ്ഞി ട്രേയും പിടിച്ച് സമയാസമയം മുരുന്നും ഭക്ഷണവും വെള്ളവും ബെഡ്ഷീറ്റുമായി കോവിഡ് രോഗികളുടെ മുറിയിലെത്തി നിറചിരിയും സമ്മാനിച്ച് അവര്‍ തിരികെ പോകും. ചികിത്സയിലുള്ളവര്‍ക്ക് ഡോക്ടറെയോ വീട്ടുകാരേയോ കാണണമെന്ന ആവശ്യം പറഞ്ഞാല്‍ ഞൊടിയിടയില്‍ വീഡിയോ കോളിലൂടെ അവരെയും അടുത്തെത്തിക്കും. നാലടി പൊക്കം മാത്രമുള്ള ഇത്തിരി കുഞ്ഞന്‍ റോബോട്ട് 'നഴ്‌സുമാര്‍' ചെയ്തുനല്‍കുന്ന സേവനങ്ങളാണിത്. ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ കോവിഡ് കെയര്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് 'ആശ സാഫി' എന്ന് പേരുള്ള രണ്ടു റോബോട്ടുകളുടെ സേവനം ലഭിക്കുക. ആരോഗ്യരംഗത്ത് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനത്തിനുനല്‍കുന്ന ആദര സൂചകമായിട്ടാണ് റോബോട്ടുകള്‍ക്ക് ആശ എന്ന് പേരിട്ടത്.  ഒരേസമയം (ഒരു മണിക്കുറില്‍) ഒരു റോബോട്ടിന് നാലു മുറികളിലേക്കുള്ള സാധനങ്ങളെത്തിക്കാന്‍ സാധിക്കും. കോവിഡ് കെയര്‍ സെന്ററില്‍ രണ്ടു നിലകളിലായി 40 മുറികളാണുള്ളത്. മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ എത്തിക്കുക മാത്രമല്ല ഡ്യൂട്ടി ഡോക്ടര്‍ക്കും ഡി എം ഒ അടക്കമുള്ള മറ്റ് നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരേസമയം രോഗിയെ കണ്ടുകൊണ്ട് ആശവിനിമയം നടത്തുവാനുള്ള സൗകര്യം ഈ റോബോട്ടിലുണ്ട്. റോബോട്ടുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനിലൂടെ ഇത് സാധിക്കും. 15 മീറ്റര്‍ ദൂരത്തുനിന്നുവരെ ഇവയെ നിയന്ത്രിക്കാം. എട്ടു കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കള്‍ ഇവര്‍ക്ക് എടുക്കാന്‍ കഴിയും. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാകും ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ രോഗിക്ക് നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍ റോബോട്ടിലൂടെ നല്‍കാനും സാധിക്കും. നിലവില്‍ ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ കോവിഡ് രോഗികളില്ല. റോബോട്ടുകളുടെ ഡെമോണ്‍സ്‌ട്രേഷന്‍ വീണാ ജോര്‍ജ് എം.എല്‍.എ. നിര്‍വഹിച്ചു. നാടിന്റെ നന്മയ്ക്കായി ഇത്തരം നൂതന ആശയങ്ങള്‍ ഇനിയും ഉണ്ടാകണമെന്നും ഇതിലൂടെ സമൂഹവ്യാപന സാധ്യത തടയാന്‍ സാധിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗികളെ പരിചരിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗവ്യാപനം എങ്ങനെ കുറയ്ക്കാം എന്ന ചിന്തയാണ് റോബോട്ടുകളിലെത്തിച്ചതെന്ന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ് പറഞ്ഞു. രോഗിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുവാനും ഇത്തരത്തിലുള്ള രോഗവ്യാപനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകാതിരിക്കുന്നതിനും കഴിയുമെന്നതാണു നേട്ടം. വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളിലെ അഡല്‍ ലാബില്‍ നിര്‍മ്മിച്ച റോബോട്ടുകളെ തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊപ്പല്ലര്‍ ടെക്‌നോളജി ഗ്രൂപ്പാണ് വികസിപ്പിച്ചെടുത്തത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ. എല്‍. ഷീജ വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ പങ്കെടുത്തു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. കെ. ഓമനക്കുട്ടന്‍, സാബു ചക്കുംമൂട്ടില്‍, സാലി ജേക്കബ്, ജയപാലന്‍, പ്രസന്നകുമാര്‍, സെക്രട്ടറി സുജകുമാരി, ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി. ശ്രീകാന്ത്, നാഷണല്‍ സ്‌കൂള്‍ എച്ച്.എം. ആര്‍. ആശാലത, നാഷണല്‍ ഹൈസ്‌കൂള്‍ ടെക്‌നിക്കല്‍ ഓഫീസര്‍ എം. ജയന്‍, പ്രൊപ്പല്ലര്‍ ടെക്‌നിക്കല്‍ ടീം അംഗങ്ങള്‍ മുബീന്‍ റഹ്മാന്‍, ഫിലിപ്പ് സാമുവല്‍ ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


പൊതുജനസേവനരംഗത്തെ നൂതന ആവിഷ്‌കാരം: അവാർഡിന് അപേക്ഷിക്കാം

പൊതുജനസേവനരംഗത്തെ നൂതന ആശയ ആവിഷ്‌കാരത്തിനുള്ള 2018 ലെ മുഖ്യമന്ത്രിയുടെ അവാർഡിന് വിവിധ വകുപ്പുകളിൽ നിന്നും നാമനിർദ്ദേശം ക്ഷണിച്ചു. പ്രശസ്തി പത്രവും അഞ്ച് ലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ്. പബ്ലിക് സർവീസ് ഡെലിവറി, പേഴ്‌സണൽ മാനേജ്‌മെന്റ്, പ്രൊസീജ്വറൽ ഇന്റർവെൻഷൻസ്, ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻസ് എന്നീ വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. അപേക്ഷകൾ ദ ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി), വികാസ് ഭവൻ(പി.ഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ 31നകം ലഭിക്കണം. നാമനിർദ്ദേശത്തിനുള്ള അപേക്ഷാഫോമും അവാർഡ് സംബന്ധിച്ച വിശദവിവരങ്ങളും www.img.kerala.gov.in ൽ ലഭിക്കും. നോഡൽ ഓഫീസർ: കെ.കെ.രാജഗോപാലൻനായർ, ഐ.എം.ജി, ഫോൺ:9074825944.


ലോക്ഡൗണിലും കർമനിരതരായ ഹരിതകർമ്മസേന: ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് നാളെ (ജൂലൈ 2 )

ലോക്ഡൗൺ കാലത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഹരിതകർമ്മസേനകളെക്കുറിച്ച് ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ശുചിത്വമിഷൻ, കുടുംബശ്രീ, ക്ലീൻകേരള കമ്പനി എന്നിവരുമായി ചേർന്ന് നാളെ (ജൂലൈ 2) വൈകിട്ട് മൂന്ന് മുതൽ 4.30 വരെയാണ് പരിപാടി. വീടുകളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ച് സംഭരണകേന്ദ്രങ്ങളിലെത്തിക്കുക, തരംതിരിക്കുക, പുനചംക്രമണത്തിനു നൽകുക തുടങ്ങിയ സുപ്രധാന ജോലികളാണ് ഹരിതകർമ്മസേന ചെയ്യുന്നത്. 32000ലധികം പേരാണ് സംസ്ഥാനമൊട്ടാകെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ ഹരിതകർമ്മസേനാംഗങ്ങളുടെ സുരക്ഷ, ആരോഗ്യ   സുരക്ഷ, പാഴ്‌വസ്തുക്കൾ തരംതിരിക്കേണ്ട ആവശ്യകത എന്നിവയും ഇതു സംബന്ധിച്ച പൊതുവിലുള്ള സംശയനിവാരണവും ഫേസ്ബുക്ക് ലൈവിൽ ഉണ്ടാകുമെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ അറിയിച്ചു. ഹരിതകേരളം മിഷൻ ഫേസ്ബുക്ക് പേജിൽ  fb.com/harithakeralamission, ലൈവ് പരിപാടി കാണാം. സംശയങ്ങൾക്ക് തൽസമയം മറുപടിയും നൽകും.


പുസ്തക വിതരണം ഒന്നിന് പുനരാരംഭിക്കും

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ജൂലൈ ഒന്നു മുതൽ പുസ്തക വിതരണം പുനരാരംഭിക്കും. റഫറൻസ്, പത്ര, മാഗസിൻ, വായനാമുറികൾ എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുസ്തക വിതരണം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെയും മെമ്പർഷിപ്പ് വിതരണം രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയും ഉണ്ടായിരിക്കും.കൊവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് തിരക്ക് കുറയ്ക്കുന്നതിനായി അംഗത്വ നമ്പറിന്റെ അവസാന അക്കത്തിന്റെ ക്രമത്തിലായിരിക്കും പ്രവേശനം. പൂജ്യം, ഒന്ന് അക്കങ്ങളിൽ നമ്പർ അവസാനിക്കുന്നവർക്ക് തിങ്കളാഴ്ചയും രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ചയും നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ബുധനാഴ്ചയും ആറിലും, ഏഴിലും അവസാനിക്കുന്ന നമ്പറുള്ളവർക്ക് വ്യാഴാഴ്ചയും എട്ട്, ഒൻപത് അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് വെള്ളിയാഴ്ചയും പ്രവേശിക്കാം. കണ്ടെയിൻമെന്റ് സോണിലുള്ളവരും ക്വാറന്റൈനിലുള്ളവരും വരരുത്.ഫോട്ടോ പതിച്ച ലൈബ്രറി ഐഡന്റിറ്റി കാർഡ് ഉള്ളവർക്കുമാത്രമാണ് പ്രവേശനം. ലൈബ്രറി പരിസരത്ത് കൂട്ടംകൂടാൻ അനുവദിക്കില്ല. പരമാവധി വാഹനങ്ങൾ ഗേറ്റിനു പുറത്ത് പാർക്ക് ചെയ്യണം. ജീവനക്കാരുമായി അകലം പാലിക്കണം.


എസ്.എസ്.എൽ.സി ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി 'കൈറ്റ്'

ചൊവ്വാഴ്ച (ജൂൺ 30) www.result.kite.kerala.gov.in  എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും  'സഫലം 2020 ' എന്ന മൊബൈൽ ആപ് വഴിയും എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'Saphalam 2020' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.പ്രൈമറിതലം മുതലുളള 11769 സ്‌കൂളുകളിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ 'സമ്പൂർണ' ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാൻ ഇത്തവണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്  കൈറ്റ് സിഇഒ  കെ. അൻവർ സാദത്ത് അറിയിച്ചു.


പ്രതിമാസം 2000 രൂപ ലഭിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരേയും ഉൾപ്പെടുത്തി

കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ രണ്ട് വർഷം വരെ പ്രതിമാസം 2000 രൂപ നിരക്കിൽ ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതിയിൽ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരെ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. വിവിധതരം വെല്ലുവിളികൾ കാരണം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുന്ന നിരവധി അമ്മമാർക്ക് ഈ പദ്ധതി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് മാതൃജ്യോതി പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതി പ്രകാരം പ്രതിമാസം ഒരു ഗുണഭോക്താവിന് 2000 രൂപ നിരക്കിൽ ഒരു വർഷം 24,000 രൂപയും രണ്ട് വർഷത്തേക്കുമായി ആകെ 48,000 രൂപയുമാണ് ആകെ ലഭിക്കുന്നത്. മൂന്നുമാസത്തിനകം അപേക്ഷ സമർപ്പിക്കുന്നവർക്കാണ് 24 മാസത്തെ ആനുകൂല്യം ലഭിക്കുക. മൂന്ന് മാസത്തിന് ശേഷം ഒരു വർഷം വരെ കാലതാമസം വരുന്ന അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ കുട്ടിയ്ക്ക് രണ്ട് വയസാകുന്നത് വരെയുള്ള കാലയളവിലേക്കാണ് ആനുകൂല്യം അനുവദിക്കുക.  


പോലീസ് നടപടി കർശനമാക്കും

ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന് പൊലീസ് നടപടി ഊർജിതപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടകൾ, ചന്തകൾ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങൾ അണുവിമുക്തമാക്കണം. ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിന് അയച്ചു നൽകാൻ പൊതുജനങ്ങൾ തയ്യാറാകണം. വിദേശങ്ങളിൽ നിന്ന് എത്തുന്നവർ വിമാനത്താവളങ്ങളിൽ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയിൽ ബന്ധുവീടുകൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങൾ സന്ദർശിക്കുന്നത് അനുവദിക്കില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് മേഖലകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതൽ കർശനമാക്കും. ഇത്തരം സ്ഥലങ്ങളിൽ ആർക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആൾക്കാരെ മാത്രമേ വാഹനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. രാത്രി ഒൻപതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും. അവശ്യസർവീസുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. ഇരുചക്രവാഹനത്തിൽ മാസ്‌ക്കും ഹെൽമെറ്റും ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും. എയർപോർട്ടുകളിൽ ഭക്ഷണം ലഭ്യമാക്കുമ്പോൾ അമിതവില ഈടാക്കരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. ലഘുഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കും. സിയാൽ എയർപോർട്ടിൽ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ സന്നദ്ധ സംഘടനകളുടെയും മറ്റും പേരിൽ സ്വീകരിക്കാൻ ആരും പോകേണ്ടതില്ല. വിമാനം ഇറങ്ങി വാഹനത്തിൽ പോകുന്നവരെ തടഞ്ഞുനിർത്തി വഴിയിൽ സ്വീകരണം നൽകുന്നതും അനുവദിക്കില്ല. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാൽ മൃതദേഹം കാലതാമസം ഇല്ലാതെ വിട്ടുകൊടുക്കും. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളും ലാബുകളും അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ നിരക്ക് ഏകീകരിക്കും. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്കാണ്. ജില്ലാ പൊലീസ് മേധാവിമാർ പൊലീസ് പിക്കറ്റുകളും മറ്റു പരിശോധനസ്ഥലങ്ങളും സന്ദർശിക്കും. ക്വാറന്റൈനിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിക്കാതെ വീടുകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. മാസ്‌ക് ധരിക്കാത്ത 6187 സംഭവങ്ങൾ സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച 11 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന് കീഴിലുളള ഗവ. മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് യൂണിറ്റും കോവിഡ് ഒ.പി.യും ഇൻപേഷ്യന്റ് വിഭാഗവും ആരംഭിച്ചു. ടെസ്റ്റിംഗ് യൂണിറ്റിന് ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചു. ഇവിടെ പ്രതിദിനം 300 സാമ്പിൾ പരിശോധിക്കാനാവും.


കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി: അപേക്ഷ തീയതി നീട്ടി

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുളള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി 2020-2021 കോഴ്‌സുകളിലേക്ക് ജൂലൈ പത്ത് വരെ അപേക്ഷിക്കാം.അപേക്ഷകർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്റ്റസും 100 രൂപക്ക് നേരിട്ടും 125 രൂപ മണി ഓർഡർ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ നൽകിയാൽ തപാലിൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: www.captkerala.com. ഫോൺ: 0471-2467728, 0471-2474720.


1056: വിദ്യാർഥികൾക്ക് മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'ദിശ'യിൽ വിളിക്കാം

വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ മാനസിക-സാമൂഹ്യ ആരോഗ്യപദ്ധതിയുമായി സർക്കാർ. ലോക്ഡൗൺ, പഠന സംബന്ധ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് ദിശാ നമ്പറായ 1056 ലും ജില്ലാ മാനസിക ആരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാമെന്ന് ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷാഫലങ്ങൾ ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ മാനസിക ബുദ്ധിമുട്ടുകളും വിഷാദവും ഉത്കണ്ഠയുമുള്ളവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഇക്കാര്യത്തിൽ രക്ഷിതാക്കളും ശ്രദ്ധപുലർത്തണമെന്നും മന്ത്രി പറഞ്ഞു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 'ഒറ്റക്കല്ല, ഒപ്പമുണ്ട്' കാമ്പയിന്റെ ഭാഗമായി വിവിധ മേഖലകളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. ആരോഗ്യവകുപ്പും വനിതാ-ശിശു വികസന വകപ്പും വിവിധ എൻ.ജി.ഒകളുമായി സഹകരിച്ച് കൗൺസിലർമാരെ ഒരുമിപ്പിച്ച് മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള നടപടികളെടുക്കുന്നുണ്ട്.കോവിഡ് കാലത്ത് ജനുവരി മുതൽ അഞ്ചുലക്ഷത്തിലേറെപ്പേർക്ക് കൗൺസിലിംഗ് നൽകിയിട്ടുണ്ട്. ക്വാറൻൻൈറിൽ പോകുന്നവരെ അങ്ങോട്ടുവിളിച്ച് ആത്മവിശ്വാസം പകരുകയും ആവശ്യങ്ങൾ ചോദിച്ചുമനസിലാക്കുകയും ചെയ്തിട്ടുണ്ട്.കുട്ടികളുടെ മാനസിക സംഘർഷങ്ങൾ അഭിമുഖീകരിക്കാൻ താഴെത്തട്ടിൽ അങ്കണവാടി, ആശാ വർക്കർമാരുടെ സേവനം ഉപയോഗപ്പെടുത്തും. ഇതുസംബന്ധിച്ച് ഒരു ചെക്ക്ലിസ്റ്റ് തയാറാക്കി അവരുടെ പ്രവർത്തനപരിധിയിലെ മാനസിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ കണ്ടെത്തി ആവശ്യാനുസരണം സഹായത്തിനും കൗൺസിലിംഗിനും തുടർനടപടി സ്വീകരിക്കും. സ്‌കൂളുകളിലെ കൗൺസലർമാരുടെ സേവനവും ഉപയോഗപ്പെടുത്തും.ജില്ലാ അടിസ്ഥാനത്തിൽ മാനസികാരോഗ്യ പദ്ധതികൾക്ക് ഹെൽപ്പ്ലൈൻ ഉണ്ടെങ്കിലും സംസ്ഥാനതലത്തിൽ ഏകീകൃതമായി ഈ സേവനം ഉപയോഗിക്കാൻ ദിശാ ഹെൽപ്പ്ലൈനിൽ (1056) തന്നെ വിദ്യാർഥികൾക്ക് ഉപയോഗിക്കാം. ഇവിടെനിന്ന് അതത് ജില്ലാ ഹെൽപ്പ്ലൈനിലേക്ക് കണക്ട് ചെയ്യാൻ സൗകര്യമൊരുക്കും.ലോക്ഡൗൺ കാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നം മുതിർന്നവരിൽ നിന്ന് വിഭിന്നമാണ്. ഈ വിഷയം രക്ഷിതാക്കളും പൊതുസമൂഹവും ഗൗരവമായി ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതൊരു സാമൂഹ്യ വിഷയമായി കണ്ട് സൈക്കളോജിക്കൽ ഫസ്റ്റ് എയ്ഡ് നൽകാൻ നമുക്കാവണം.എല്ലാ മെഡിക്കൽ കോളേജുകളിലും ആത്മഹത്യാ പ്രതിരോധ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആശ്വാസ് ക്ലിനിക്കുകൾ വഴിയും അനേകർക്ക് മാനസിക പ്രയാസങ്ങൾക്കും വിഷാദത്തിനും കൗൺസിലിംഗും തുടർസഹായവും നൽകുന്നുണ്ട്.മാധ്യമങ്ങളും ആത്മഹത്യാ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മിതത്വം പാലിക്കുകയും വിശദാംശങ്ങൾ ഒഴിവാക്കുകയും വേണം.വിദ്യാർഥികളുടെ ആത്മഹത്യകളുടെ കാരണങ്ങൾ പരിശോധിച്ച് ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ പഠനം നടത്തുമെന്നും ഇതിനായി വനിതാ-ശിശു വികസന വകുപ്പ് നേതൃത്വം നൽകുമെന്നും മന്ത്രി പറഞ്ഞു. യൂനിസെഫുമായി ചേർന്നുള്ള പഠനങ്ങളും നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് സൈക്കോളജി വിഭാഗം പ്രൊഫസർ ഡോ: ടി.വി. അനിൽകുമാർ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, മെൻറൽ ഹെൽത്ത് പ്രോഗ്രാം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ: പി.എസ്. കിരൺ എന്നിവരും സംബന്ധിച്ചു.



കെ.എസ്.ആർ.ടി.സിയുടെ 'ബസ് ഓൺ ഡിമാൻറ്' പദ്ധതിക്ക് തുടക്കമായി

യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്‌കരിച്ച 'ബസ് ഓൺ ഡിമാൻറ്' ( BOND ) പദ്ധതി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലുള്ള സെക്രട്ടേറിയറ്റ്, പബ്ളിക് ഓഫീസ്, ജലഭവൻ, പി.എസ്.സി ഓഫീസ്, എസ്.എ.ടി, ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരേയും ഉദ്യോഗസ്ഥരെയും ഉദ്ദേശിച്ചാണ് ഇത്തരം സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്ന് രണ്ടുവീതം സർവീസുകളാകും ബുധനാഴ്ച മുതൽ ആരംഭിക്കുക.ഇത്തരം സർവീസുകളിൽ യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പാക്കും. ഇത്തരത്തിൽ യാത്രചെയ്യുന്നവരുടെ ഓഫീസിനു മുന്നിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും.  രാവിലേയും വൈകുന്നേരവുമായി വരുന്ന യാത്രയ്ക്ക് പ്രതിദിനം 100 രൂപ നിരക്കിലുള്ള തുക ഈടാക്കും. തുടർച്ചയായ 10 ദിവസത്തേക്കുള്ള ടിക്കറ്റ് മുൻകൂട്ടി എടുക്കാൻ 950 രൂപ നൽകിയാൽ മതി. 15 ദിവസത്തേക്കുള്ള ടിക്കറ്റിന് 1400 രൂപയും, 20 ദിവസത്തേക്കുള്ള ടിക്കറ്റിന് 1800 രൂപയും, 25 ദിവസത്തേക്കുള്ള ടിക്കറ്റിന് 2200 രൂപയും നൽകിയാൽ മതി.നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നീ സ്ഥലങ്ങളിൽ യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. യാത്രക്കാർ ഓഫീസുകളിൽ എത്താൻ ചെറുവാഹനങ്ങൾ ഒഴിവാക്കുന്നത് വഴി നഗരത്തിലെ തിക്കും തിരക്കും കുറയ്ക്കാനും കഴിയും. ഇത്തരം ബസ് യാത്രക്കാർക്ക് അപകട സമൂഹ ഇൻഷുറൻസ് കെ.എസ്.ആർ.ടി.സി ലഭ്യമാക്കും. വായുമലിനീകരണം കുറയ്ക്കാനും സുഖകരമായ യാത്രയൊരുക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് ജീവനക്കാരായ ആന്റോ, പ്രശാന്ത് എന്നിവർക്ക് 'ബസ് ഓൺ ഡിമാൻറ്' ടിക്കറ്റുകൾ നൽകിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. പരീക്ഷണം വിജയമായാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജി. അനിൽകുമാർ, ഷറഫ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.



സെക്രട്ടേറിയറ്റിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

ഞാറ്റുവേലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല  ചന്തയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ചു.  ഞാറ്റുവേല കലണ്ടർ, സുഭിക്ഷകേരളം ബ്രോഷർ, വീട്ടുവളപ്പിലെ പച്ചക്കറി കൃഷി എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ഞാറ്റുവേലയെ മുൻനിർത്തി കൃഷിവകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ നഴ്സറികളിൽ നിന്നെത്തിച്ച പച്ചക്കറി, തെങ്ങ്, വാഴ, ഫലവൃക്ഷം എന്നിവയുടെ തൈകളാണ് വില്പനയ്ക്കായുള്ളത്. ഇതോടൊപ്പം വിത്തിനങ്ങളും, ജൈവവളം, കീടനാശിനി എന്നിവയും വിൽക്കുന്നു.  എല്ലാ കൃഷിഭവൻ മുഖേനയും ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നുണ്ട്. മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ സംബന്ധിച്ചു.


ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച വിശദമായ പ്രൊപ്പോസലിന് സർക്കാർ അനുമതി നൽകി. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 40 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്.പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് ആറ് കിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നൽകുക. സപ്ലൈക്കോ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. ഭക്ഷ്യകിറ്റ് വിതരണം ജൂലൈ ആദ്യവാരത്തോടെ ആരംഭിക്കും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും.


നാഷണൽ ഹൈഡ്രോളജി പ്രൊജക്ട്: റാങ്കിംഗിൽ വൻ കുതിപ്പുമായി കേരളം രണ്ടാം സ്ഥാനത്ത്

നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിന്റെ പുതിയ റാങ്കിംഗിൽ കേരളത്തിന് വൻ കുതിപ്പ്. ഏഴാം സ്ഥാനത്ത് നിന്നും അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് കേരളം എത്തി. കേന്ദ്രസർക്കാരാണ് പുതിയ റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചത്. 2020 ജനുവരിയിലെ റാങ്കിങ്ങിൽ കേരളത്തിന് പതിമൂന്നാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്ത് എത്തിയിരുന്നു.റാങ്കിംഗ് പട്ടികയിൽ കേരളത്തിന് തൊട്ടുമുന്നിലുള്ളത് ദാമോദർ വാലി കോർപ്പറേഷൻ മാത്രമാണ്. വെറും 0.67 പോയിന്റിന്റെ വ്യത്യാസത്തിലാണ് ദാമോദർ വാലി കോർപ്പറേഷൻ ഒന്നാം സ്ഥാനത്ത്  എത്തിയത്.ഐഡിആർബി-യുടെ ഹൈഡ്രോളജി വിഭാഗത്തിന്റെ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ജലസേചന വകുപ്പിന് റാങ്കിംഗിൽ മുന്നിൽ എത്താൻ കഴിഞ്ഞത്.ലോകബാങ്ക് സഹായത്തോടെയുള്ള ഈ പദ്ധതിയിൽ അനുവദിച്ച തുക മുഴുവൻ ഗ്രാൻഡായാണ് ലഭിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളടക്കം 44 ഏജൻസികളാണ് നാഷണൽ ഹൈഡ്രോളജി പ്രൊജക്ട് ഏറ്റെടുത്ത് നടപ്പാക്കുന്നത്. 2016 ൽ ആരംഭിച്ച പദ്ധതി 2024 ലാണ് അവസാനിക്കുന്നത്. എട്ടു വർഷത്തേക്ക് 44 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.സംസ്ഥാനത്തെ 44 നദികളിലൂടെയും ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവ് രേഖപ്പെടുത്തൽ, ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവ് രേഖപ്പെടുത്തൽ, റിയൽ ടൈം ഡാറ്റാ കളക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ വരുന്നത്. ജലവിഭവ വിവരങ്ങളുടെ വ്യാപ്തി, ഗുണനിലവാരം, പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്തുക, വെള്ളപ്പൊക്കത്തിനായുള്ള തീരുമാന പിന്തുണാ സംവിധാനം തയാറാക്കുക, ബേസിൻ ലെവൽ റിസോഴ്‌സ് അസസ്‌മെന്റ് / പ്ലാനിംഗ്, ടാർഗെറ്റുചെയ്ത ജലവിഭവ പ്രൊഫഷണലുകളുടെയും മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും ശേഷി ശക്തിപ്പെടുത്തുക, തുടങ്ങിയവയും ഈ പ്രൊജക്ട് ലക്ഷ്യം വയ്ക്കുന്നു.പി.എൻ.എക്സ്. 


രോഗ പ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകൾ

സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജനി, അമൃതം പദ്ധതികളുമായി രോഗപ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകളമായി ആയുർവേദ വിഭാഗം സജീവം. ഗവ. ആയുർവേദ  സ്ഥാപനങ്ങളിൽ  ആയുർരക്ഷാ ക്ലിനിക്കുകൾ രൂപീകരിച്ചാണ് സർക്കാർ ഈ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നത്. ഈ കോവിഡ് കാലയളവിൽ 'കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം' എന്ന  രീതിയിലാണ് പൊതുജനാരോഗ്യത്തിൽ സർക്കാർ നിർദേശപ്രകാരം പ്രവർത്തിക്കുന്നത്.തിരുവനന്തപുരം ജില്ലയിൽ 113 ആയുർ രക്ഷ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം ഉൾപ്പെടെ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധമാർഗങ്ങൾക്കു മുൻതൂക്കം നൽകി ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വരും.  പ്രധാനമായും മാസ്‌ക്, സോപ്പ്, സാനിട്ടൈസർ എന്നിവയുടെ ശരിയായ ഉപയോഗവും അതിനൊപ്പം രോഗപ്രതിരോധശക്തി ശരിയായവിധം പ്രവർത്തനക്ഷമമായിരിക്കുകയും ചെയ്താൽ കോവിഡ്-19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാനാകും.മരുന്നുകൾ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ,ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടൽ നടത്തുകയാണ് 'സ്വാസ്ഥ്യം' പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യം വർദ്ധിപ്പിച്ച് ശാരീരികവും മാനസികവുമായ രോഗങ്ങളെ അകറ്റുവാനുള്ള മാർഗ്ഗങ്ങളാണ് ഉപദേശിക്കുന്നതും ബോധവൽക്കരിക്കുന്നതും. അതായത് ആരോഗ്യവാനായ ഒരാളിന്റെ ആരോഗ്യാവസ്ഥ തുടർന്നും നിലനിർത്തികൊണ്ട് പോകാനുള്ള മാർഗ്ഗങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.പകർച്ചവ്യാധികൾ ഏറ്റവും വേഗത്തിൽ പിടികൂടാൻ സാധ്യതയുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നൽകണം. അവർക്കുള്ള മരുന്നുകൾ അവരുടെ ദേഹബലത്തെ ക്ഷീണിപ്പിക്കാത്തവിധം വീര്യം കുറഞ്ഞവയും എന്നാൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നവയും ആയിരിക്കണം.  ഇതിലുപരി നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് തടസ്സമാകാത്തവിധമുള്ളതും കൂടി ആയിരിക്കണം. അതിനുള്ള പദ്ധതിയാണ് സുഖായുഷ്യം എന്ന പേരിൽ ആയുർരക്ഷാ ക്ലിനിക്കുകൾ വഴി ഒരുക്കിയിട്ടുള്ളത്. നിലവിലുള്ള രോഗങ്ങളുടെ ശമനത്തിനുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾക്കൊപ്പമാണ് ഈ മരുന്നുകളും കഴിക്കേണ്ടത്.കോവിഡ്19 പോസിറ്റീവ് ആയിരുന്നവർ, ചികിത്സ കഴിഞ്ഞ് നെഗറ്റീവ് ആയ ശേഷം വീണ്ടും 15 ദിവസത്തെ വിശ്രമം കൂടി കഴിഞ്ഞിട്ട് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതല്ലെങ്കിൽ കോവിഡ് വന്നതു കാരണമുള്ള നിരവധി മറ്റ് രോഗങ്ങൾ കൂടി അവരെ തേടി വരും. അതിനാവശ്യമായ പ്രതിരോധ ഔഷധങ്ങളാണ് 'പുനർജ്ജനി' പദ്ധതി വഴി നൽകുന്നത്. കൂടുതൽ കൃത്യതയോടെയുള്ള ചികിത്സകളും വിവിധതരത്തിലുള്ള മരുന്നുകളും ശ്രദ്ധയും ഇതിനായി വേണ്ടിവരും.ക്വാറന്റയിനിൽ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ ഔഷധങ്ങൾ നൽകുന്ന  പദ്ധതിയാണ് 'അമൃതം'.  ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ ഗവ.ആയുർവേദ ഡിസ്പെന്സറികളിലും ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്.ഓൺലൈൻ സംവിധാനം വഴി ഡോക്ടറോട് വിവരങ്ങൾ പറയുന്നതിനും ഏറ്റവും അടുത്ത സർക്കാർ സ്ഥാപനത്തിൽ നിന്നും ഔഷധങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയാണ് 'നിരാമയ'. വാർഡ് തല സമിതികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി നിരവധിപേർ രോഗികൾക്ക് സഹായം എത്തിക്കാനുള്ള ഈ പദ്ധതിയിൽ സഹായകരായി മാറും. പരമാവധി ആൾക്കാരെ  വീട്ടിലിരുത്തുക എന്നതും ആധുനിക വിനിമയ സംവിധാനങ്ങളിലൂടെ ചികിത്സ യഥാസമയം ലഭ്യമാക്കുക എന്നതും കൂടി  ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.മരുന്ന് മാത്രമല്ല ഒപ്പം നല്ല ഭക്ഷണവും നല്ല ജീവിത  ശീലങ്ങളും രോഗശമനത്തെ ഉണ്ടാക്കുമെന്നു ഓർക്കുക. ഹിതമായത് ഉപയോഗിച്ചും ആവശ്യമില്ലാത്തത് ഉപേക്ഷിച്ചും മരുന്ന് കഴിക്കുമ്പോളാണ് അസുഖം എളുപ്പം നിയന്ത്രിക്കുവാൻ സാധിക്കുന്നത്. സമ്പൂർണ്ണ ആരോഗ്യം ഉണ്ടായിരിക്കുക എന്നതുവഴി രോഗങ്ങളകറ്റാനുള്ള അവസരമാണ് ആയുർവേദ സ്ഥാപനങ്ങൾ ഒരുക്കുന്നതെന്ന് ജില്ലാ ആയുർവേദ കോവിഡ്19 റെസ്പോൻസ് സെൽ അറിയിച്ചു.പി.എൻ.എക്സ്. 



വനമിത്ര അവാർഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷിക്കാം. 25,000 രൂപയും ഫലകവുമാണ് അവാർഡ്. കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഒരു ജില്ലയിൽ ഒന്നുവീതം അവാർഡ് നൽകും. തിരുവനന്തപുരം ജില്ലയിൽ താത്പര്യമുളള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് ജൂലൈ 30 വരെ അപേക്ഷ നൽകാം.പി.എൻ.എക്സ്. 


ഹാന്റ് സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് വേണം

ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുൽപ്പാദന ലൈസൻസോടെ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വിൽപ്പന ലൈസൻസുകൾ വേണമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. നിലവിൽ ലൈസൻസുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങൾ ഹാന്റ് സാനിറ്റൈസറുകൾ വിതരണവും വിൽപനയും നടത്തുന്നതിന് ലൈസൻസ് എടുക്കണം. ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ് 1940ലെ വ്യവസ്ഥകൾക്കു വിരുദ്ധവും കുറ്റകരവും, ശിക്ഷാർഹവുമാണ്. മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങൾ, ഫാറം 20എ/20ബി/20 ലൈസൻസുകൾ ഉളള വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമേ ഹാന്റ് സാനിറ്റൈസറുകൾ വിൽക്കാവൂ. ആയുർവേദ ലൈസൻസിന്റെ കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾക്ക് ഈ നിബന്ധനകൾ ബാധകമല്ല. കോസ്‌മെറ്റിക് ഉൽപ്പാദന ലൈസൻസ് പ്രകാരം നിർമ്മിച്ച് വിതരണം/വിൽപ്പന ചെയ്യുന്ന ഹാന്റ് സാനിറ്റൈസറുകൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കൺട്രോളർ അറിയിച്ചു.പി.എൻ.എക്സ്. 


ഗാർഹിക വൈദ്യുതി ബില്ലിൽ കെ. എസ്. ഇ. ബി ഇളവ് നൽകും; 90 ലക്ഷം ഉപഭോക്താക്കൾക്ക് പ്രയോജനം

ഗാർഹിക വൈദ്യുതി ബില്ലിൽ കെ. എസ്. ഇ. ബി ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ പ്രയോജനം 90 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭിക്കും.40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് നിലവിൽ വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോൾ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ സൗജന്യം അനുവദിക്കും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് ഇപ്പോൾ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കിൽത്തന്നെ ബില്ല് കണക്കാക്കും.പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബിൽ തുക വർദ്ധനവിന്റെ പകുതി സബ്‌സിഡി നൽകും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബിൽ തുകയുടെ വർദ്ധനവിന്റെ 30 ശതമാനം സബ്‌സിഡി അനുവദിക്കും. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബിൽ തുകയുടെ വർദ്ധനവിന്റെ 25 ശതമാനമായിരിക്കും സബ്‌സിഡി. പ്രതിമാസം 150 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന മുഴുവൻ ഉപഭോക്താക്കൾക്കും അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള വർദ്ധനവിന്റെ 20 ശതമാനം സബ്‌സിഡി നൽകും. ലോക്ക്ഡൗൺ കാലയളവിലെ വൈദ്യുതി ബിൽ അടയ്ക്കാൻ മൂന്ന് തവണകൾ അനുവദിച്ചിരുന്നു. ഇത് അഞ്ച് തവണകൾ വരെ അനുവദിക്കും.സാധാരണ നിലയിൽത്തന്നെ വൈദ്യുതി ഉപഭോഗം വർധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗൺ കൂടി ആയതിനാൽ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിച്ചു. ലോക്ക്ഡൗൺ മൂലം റീഡിങ് എടുക്കാൻ കഴിയാതിരുന്നതിനാൽ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തത്. അതോടെ ബിൽ തുക കണ്ട് പലരും അമ്പരന്നു. താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോൾ വരുത്തിയിട്ടില്ല. എങ്കിലും പരാതികൾ ഉയർന്ന സാഹചര്യത്തിൽ അവ പരിശോധിക്കാനും പിശകുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്താനും വൈദ്യുതി ബോർഡിനോട് പരാതി ശ്രദ്ധയിൽ വന്നപ്പോൾ തന്നെ സർക്കാർ നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് ഇളവുകൾ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ബോർഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഇതുമൂലം ഉണ്ടാകും.പി.എൻ.എക്സ്.


നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 25 ഏക്കറിൽ മാതൃകാ കശുവണ്ടി തോട്ടത്തിന് തുടക്കമായി

* തോട്ടണ്ടി ഉത്പാദനത്തിൽ വർദ്ധനവും കൂടുതൽ തൊഴിൽ ദിനങ്ങളുമാണ് ലക്ഷ്യംകശുമാവ് കൃഷി  വ്യാപനത്തിലൂടെ തോട്ടണ്ടി ഉത്പാദനത്തിൽ വർദ്ധനവിനും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്  ഫിഷറീസ് - ഹാർബർ എൻജിനിയറിങ് - കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.  നെട്ടുകാൽത്തേരി തുറന്ന ജയിലിലെ  25 ഏക്കർ മാതൃകാ കശുവണ്ടി തോട്ടത്തിന്റെ തൈ നടീൽ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.  കശുവണ്ടി വികസന ഏജൻസി വഴി തുറന്ന ജയിലിൽ ആരംഭിക്കുന്ന മാതൃകാ കൃഷിത്തോട്ടം കാലക്രമത്തിൽ കശുവണ്ടി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായ പ്രവർത്തനമാണ്.  കൂടുതൽ    ജയിലുകളിൽ സ്ഥലം ലഭ്യമാക്കി കശുമാവിൻ കൃഷി വ്യാപിപ്പിക്കുമെന്ന്  മന്ത്രി വ്യക്തമാക്കി.    ആറ് ലക്ഷം ടൺ കശുവണ്ടി സംസ്ഥാനത്തിന് ആവശ്യമുള്ളപ്പോൾ 83,000 ടൺ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് കശുവണ്ടി മേഖലയിൽ  പ്രവർത്തിക്കുന്നത്.  ഇവരിൽ 80 ശതമാനത്തിലധികവും വനിതകളാണ്.  കശുവണ്ടി തൊഴിലാളികൾക്ക് 200 ദിവസമെങ്കിലും തൊഴിൽ നൽകണം. ഇതിനാവശ്യമായ കശുവണ്ടി സംസ്ഥാനത്തു തന്നെ ഉത്പാദിപ്പിക്കാനാണ്  സർക്കാർ  ശ്രമിക്കുന്നതെന്ന്  മന്ത്രി പറഞ്ഞു.സർക്കാർ അധികാരത്തിലെത്തിയതിനുശേഷം പുതിയതായി 12,100 ഹെക്ടർ സ്ഥലത്ത് കശുവണ്ടി   വികസന ഏജൻസി വഴി കശുമാവ് കൃഷി ആരംഭിച്ചു.  ഏജൻസിയുടെ നേതൃത്വത്തിൽ 39,418 ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാനത്തുല്പാദിപ്പിക്കുന്ന കശുവണ്ടി കാഷ്യൂ ബോർഡിന്റെ നേതൃത്വത്തിൽ സമാഹരിച്ച്  കാപ്പെക്‌സിനും കാഷ്യൂ കോർപ്പറേഷനും നൽകുന്നു.സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ തരിശായി കിടക്കുന്ന 25 ഏക്കറിൽ കൂടുതലുള്ള സ്ഥലം ഉപയോഗപ്പെടുത്തി മാതൃകാ കൃഷിത്തോട്ടം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള കശുമാവ് തൈകൾ കാർഷിക സർവകലാശാല കശുമാവ് ഗവേഷണ കേന്ദ്രമായ മാടക്കത്തറ, കേന്ദ്ര കശുമാവ് ഗവേഷണ കേന്ദ്രമായ ഐ.സി.എ.ആർ, പുതൂർ എന്നിവിടങ്ങളിലാണ് ഉത്പാദിപ്പിക്കുന്നത്.  മൂന്ന് വർഷം കൊണ്ട് ഫലം തരുന്ന അധികം ഉയരം വെയ്ക്കാത്ത അത്യുല്പാദനശേഷിയുള്ള തൈകളാണ് വികസന ഏജൻസി വഴി കർഷകർക്ക് വിതരണം ചെയ്യുന്നതെന്ന്  മന്ത്രി പറഞ്ഞു.ഡയറക്ടർ ജനറൽ ഓഫ് പ്രിസൺ ഋഷിരാജ് സിംഗ്, പ്രിസൺ ഡി.ഐ.ജി. എസ്. സന്തോഷ്,  ഡി.ഐ.ജി. പി. അജയകുമാർ, നെട്ടുകാൽത്തേരി തുറന്ന ജയിൽ സൂപ്രണ്ട് ബി. രമേഷ് കുമാർ, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത, കാഷ്യു സ്‌പെഷ്യൽ ഓഫീസർ കെ. ഷിരീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.  പി.എൻ.എക്സ്.


ജലജീവൻ പദ്ധതിക്കു തുടക്കം; 2020-21ൽ 10 ലക്ഷം ഗ്രാമീണ വീടുകൾക്ക് കുടിവെള്ളം

സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും അഞ്ചുവർഷംകൊണ്ട് പൈപ്പ് വഴി കുടിവെള്ളമെത്തിക്കാൻ കേന്ദ്രസർക്കാരുമായി ചേർന്ന് സംസ്ഥാനം നടപ്പാക്കുന്ന ജലജീവൻ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാരംഭം കുറിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ജലജീവൻ പദ്ധതി നിർവഹണം സംബന്ധിച്ച മാർഗരേഖയുടെ മലയാളം പതിപ്പ് മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീനു നൽകി പ്രകാശനം ചെയ്തു. ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടി സന്നിഹിതനായിരുന്നു.  ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകൾക്കും സുസ്ഥിരമായ ജലലഭ്യതയുള്ള ദീർഘകാല കുടിവെള്ള പദ്ധതികൾക്ക് രൂപംനൽകി നടപ്പിലാക്കുകയാണ് ജലജീവൻ പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് 2024 ആകുമ്പോഴേക്കും ജലജീവൻ പദ്ധതി വഴി 50 ലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ളമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നടപ്പുസാമ്പത്തിക വർഷം 10 ലക്ഷം ഗ്രാമീണ വീടുകളിൽ പൈപ്പ് വഴി കുടിവെള്ളമെത്തിക്കും. ഇതിനായി 1525 കോടിരൂപ കണക്കാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മാർഗരേഖയനുസരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 50:50 എന്ന അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന വിഹിതം.കേരളത്തിൽ 67 ലക്ഷം ഗ്രാമീണ വീടുകളാണുള്ളത്. ഇതിൽ നിലവിൽ ഗാർഹിക കുടിവെള്ള കണക്ഷൻ മുഖേന ജലവിതരണം നടത്തുന്നത് 17.50 ലക്ഷം വീടുകളിലാണ്. കൂടാതെ ഗ്രാമീണ മേഖലയിൽ 1.56 ലക്ഷം പൊതുടാപ്പുകൾ വഴിയും കുടിവെള്ളവിതരണം നടക്കുന്നു. ഗ്രാമപഞ്ചായത്ത്, ഗ്രാമീണ-സാമൂഹിക കൂട്ടായ്മകൾ എന്നിവ മുഖാന്തിരം ഗ്രാമീണ കുടിവെള്ള പദ്ധതികൾ പരിപാലിച്ച് നടപ്പിലാക്കുന്ന സംവിധാനമാണ് ജലജീവൻ പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തുകൾക്ക് പദ്ധതി സ്വന്തമായി നടത്താൻ ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കുകയും തദ്ദേശ കൂട്ടായ്മയുടെ നേതൃത്വത്തിൽ പദ്ധതിക്ക് സുസ്ഥിരത നേടുകയുമാണ് ഉദ്ദേശ്യം.ഗ്രാമപഞ്ചായത്തുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020-21ൽ 1525 കോടി രൂപ പദ്ധതി അടങ്കലിൽ ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നൽകാൻ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെ മുൻഗണനാക്രമം അനുസരിച്ച് ഉൾപ്പെടുത്തും. പഞ്ചായത്ത് വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിവ അടയ്ക്കുന്ന മുറയ്ക്ക് പദ്ധതിനിർവഹണം ആരംഭിക്കും. പദ്ധതി നടത്തിപ്പിനായി വിവിധതലങ്ങളിൽ കമ്മറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.പി.എൻ.എക്സ്. 


ഭിന്നശേഷി കുട്ടികൾക്കായുള്ള 'വൈറ്റ് ബോർഡ്' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആവിഷ്‌ക്കരിച്ച  'വൈറ്റ് ബോർഡ്' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഭിന്നശേഷി വിഭാഗത്തിൽപെടുന്നവർക്കായുള്ള പ്രത്യേക അവകാശ നിയമപ്രകാരവും ഭിന്നശേഷികുട്ടികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ ചുമതലയാണ്.ആദ്യഘട്ടത്തിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മുഴുവൻ ഭാഷാ വിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും 'വൈറ്റ് ബോർഡ്' പഠനം ഒരുക്കും. സമഗ്ര ശിക്ഷാ കേരളയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 168 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ കേന്ദ്രീകരിച്ച് 2500 ഓളം റിസോഴ്‌സ് അധ്യാപകരും പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരും ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളും ചേർന്നാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്.വാട്‌സപ് കൂട്ടായ്മ രൂപീകരിച്ച് പാഠഭാഗങ്ങൾ ഭിന്നശേഷി കുട്ടികളിലെത്തിക്കും. കുട്ടികളെ കൂടാതെ രക്ഷിതാക്കളും അധ്യാപകരും ഗ്രൂപ്പുകളിലുണ്ടാകും.  ഓരോ കുട്ടിക്കും വേണ്ട വർക്ക് ഷീറ്റുകൾ വീടുകളിൽ നേരിട്ട് എത്തിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാദേശിക പൊതു പഠനകേന്ദ്രങ്ങളിലും ഓട്ടിസം സെന്ററുകളിലുമെല്ലാം ഇവ  ലഭ്യമാക്കും. ജൂൺ 22 മുതൽ 'വൈറ്റ് ബോർഡ്' ക്ലാസുകൾ നവമാധ്യമങ്ങൾ വഴി കുട്ടികളിലെത്തും.മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഡയരക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ ജീവൻ ബാബു,  സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്റ്റ്  ഡയരക്ടർ ഡോ.എ പി കുട്ടികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.പി.എൻ.എക്സ്. 


വൈദ്യുതി ബില്ല് വായിക്കാം

നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും.., സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ വിഷമം., അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും. ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും. നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ. 1.Customer care number - വിളിക്കാം 2. Section number - കണക്ഷൻ ഉള്ള സെക്ഷൻ 3. Section office and Phone number 4. Bar code 5. C# - Customer number - വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും. 6. Bills - ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്. 7. Name - കൺസ്യൂമറുടെ പേര് 8. Pole  - കണക്ഷൻ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പർ. 9. Trans - ഏത് ട്രാൻസ്ഫോർമറിൽ നിന്നാണ് വീട്ടിലേക്ക്‌ വൈദ്യുതി എത്തുന്നത് - LT line (  Light Tension )  415 V/ 230 V.  10. Bill Area  / Day / - Area  ഏത് ഏരിയയിൽ ആണ് മീറ്റർ റീഡ് ചെയ്യുന്നത്. Day സാധാരണ മീറ്റർ റീഡ് ചെയ്യുന്ന തീയതി. Walk മീറ്റർ റീഡിങ്ങ് എടുക്കുന്ന കൺസ്യൂമർ നമ്പറുകളുടെ ഓർഡർ. 11. Bill date - റീഡിങ്ങ് എടുത്ത് ബില്ല് കൊടുക്കുന്ന ഷെഡ്യൂൾഡ് ഡേറ്റ്. 12. Due date - സർചാർജ് ( ഫൈൻ ) ഇല്ലാതെ ബില്ല് അടക്കാനുള്ള തീയതി. ബിൽ ഡേറ്റ് മുതൽ 10 ദിവസം വരെ ഈ തീയതി ഉണ്ടാകും. 13. Disconn Dt - ഡിസ്കണക്ഷൻ ഡേറ്റ് ( DC date ) - പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി. ബിൽ ഡേറ്റ് മുതൽ 25 ദിവസം വരെ ഉണ്ടാകും. 14. 15.  Tariff - കൺസ്യൂമർക്ക് നൽകിയിരിക്കുന്ന കണക്ഷൻ താരിഫ്. വീടുകൾക്ക് അത് LT 1 A ( Domestic ). 16. S. Deposit - കണക്ഷൻ എടുത്ത സമയത്ത് അടച്ച സെക്യൂരിറ്റി തുക. 17. Meter ( MM ) status  - മീറ്ററിന്റെ അപ്പോഴത്തെ അവസ്ഥ OK - Meter good SF - Suspected Faulty - റീഡിങ്ങ് കൃത്യം ആണോ എന്ന് സംശയം. ഒബ്സർവേഷനിൽ വയ്ക്കാൻ ആവശ്യപ്പെടാം. DG - Meter ഇൻ Damage DL - Door Locked - വീട് പൂട്ടി കിടക്കുന്നു. അതുപോലെ ബില്ല് റീഡ് ചെയ്യാൻ കഴിയാത്ത മറ്റ് സാഹചര്യങ്ങൾ. അപ്പോൾ SBM ( Spot Billing Machine ) നൽകുന്ന ആവറേജ് ഉപയോഗം ബിൽ തുകയാകും. 18. Load - കൺസ്യൂമർക്ക് അനുവദിച്ച വൈദ്യുതി ഉപയോഗം ( ലോഡ് ) . kW ( kilo Watt ). 19. C Demand - Contract Demand - അനുവദിച്ച ലോഡ് kVA ( kilo Volt Ampere ). അത് 1.2 kVA ആണെങ്കിൽ യഥാർത്ഥ ലോഡ് 1200 Watts. 20. Phase - ഏത് തരം കണക്ഷൻ. Phase 1 ( Single Phase ) Phase 3 ( Three Phase ). 21. Prv Rd dt - Previous Reading date - അവസാനത്തെ മീറ്റർ റീഡിങ്ങ് എടുത്ത തീയതി. 22. Prs Rd dt - Present Reading date - മീറ്റർ റീഡിങ്ങ് എടുക്കുന്ന തീയതി. 23. Mt Rd Meter OMF - ബില്ല് ചെയ്യുന്ന Multiplication factor. 24. Current Reading Unit kWh / A / 1 - മീറ്റർ എടുക്കുന്ന സമയത്തെ റീഡിങ്ങ് kWh ( kilo Watt hour ) ൽ - C kWh Single phase / t1+t2+t3 in 3 phase. ഇതിൽ വരിയായി കാണുന്നത് 24. Curr- Current reading - അപ്പോഴത്തെ റീഡിങ്ങ് 25.  Prev - Previous reading - അവസാനം എടുത്ത റീഡിങ്ങ് 26. Cons - Consumption - രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി. kWh or Unit. Current reading - Previous reading = Consumed electricity in kWh or Unit. ഇതു ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് ആണ്. 27. Avg - Average consumption - മുൻപിലത്തെ ഉപയോഗം വച്ച് ഓട്ടോമാറ്റിക് ആയി കണക്കു കൂട്ടുന്ന വൈദ്യുതി ഉപയോഗം. 27 A.  Bill calculation - ബിൽ തുകയുടെ split up 28. Payment amount - Payment calculation - അടക്കേണ്ട തുക. അഡ്ജസ്റ്റ്‌മെന്റ് കഴിഞ്ഞ്. 29. മീറ്റർ റീഡ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും, ഔദ്യോഗിക പേരും. 30. Date and Time - ബില്ല് എടുത്ത തീയതിയും സമയവും. C&Pകടപ്പാട് whatsaap 


അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നടപടി

അനര്‍ഹമായി എ. എ. വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ക്ക് ഈ കാര്‍ഡുകള്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്നതിന് അവസരങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ഇപ്പോഴും നിരവധി ആളുകള്‍ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ ഉപയോഗിച്ച് അനര്‍ഹമായി റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പെട്ടതായും ഇത്തരം കാര്‍ഡുടമകളെ കണ്ടെത്തുന്നതിനും ഇങ്ങനെ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് അര്‍ഹരായകാര്‍ഡുടമകളെ ഉള്‍പ്പെടുത്തുന്നതിനും നടപടികള്‍ ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍, 1000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, ആദായ നികുതി അടക്കുന്നവര്‍ ,ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങള്‍ എന്നിവര്‍ എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകള്‍ അതാത് താലൂക്ക്/സിറ്റിറേഷനിംഗ് ഓഫീസുകളില്‍ ഹാജരാക്കി മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റണം. അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റിയ മുന്‍ഗണനാ കാര്‍ഡുകളില്‍ നിന്ന് റേഷന്‍ സാധനങ്ങളുടെ വിപണി വിലയായി അരി കിലോ ഗ്രാമിന് 40 രൂപയും ഗോതമ്പിന് 29 രൂപയും പിഴയും ഉള്‍പ്പെടെ ഈടാക്കും. ഇത്തരം കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ഫോണ്‍ മുഖേന അറിയിക്കാം. ജില്ലാ സപ്ലൈ ഓഫീസര്‍ കോഴിക്കോട്. 0495 2370655, താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട്. 0495 2374885, സിറ്റി റേഷനിംഗ് ഓഫീസര്‍ നോര്‍ത്ത് കോഴിക്കോട്. 0495 2374565, സിറ്റി റേഷനിംഗ് ഓഫീസര്‍ സൗത്ത ്കോഴിക്കോട്. 9188527401, താലൂക്ക് സപ്ലൈ ഓഫിസര്‍ കൊയിലാണ്ടി. 9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര. 9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി 9188527399.


കൊറോണാന്തരം വിവാഹഫോട്ടോഗ്രാഫി റേറ്റുകൾ കുറയുന്നുവോ ?

കൊവിഡിന് ശേഷം മനുഷ്യർ  തമ്മിൽ അകലം കൂടിവരുന്ന  സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട്  മനുഷ്യരുടെ ഒത്തുചേരലുകൾക്കെല്ലാം വലിയ രീതിയിലുള്ളൊരു ഭീഷണിയാണ് നേരിടാൻ  പോകുന്നത്.  ഇത് ഏറ്റവും അധികം ബാധിക്കാൻ പോവുന്നത് ഒഴിവാക്കാനാവുന്ന ജോലികളെയാണ്. എല്ലാവരും  ഒത്തു കൂടുന്ന  വിവാഹങ്ങളിൽ ഫോട്ടോഗ്രാഫി പോലെയുള്ളവയെ ഇത് സാരമായി ബാധിക്കാനിടയാകും. ഫോട്ടോഗ്രാഫി മേഖല  ആദ്യമായിട്ടല്ല ഇത്തരം ചലഞ്ച്  നേരിടുന്നത്. ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ  കടന്നു വരവോടെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ് എന്ന അവസ്ഥയാണ്. ഒരു ആവശ്യമില്ലെങ്കിലും മൊബൈലിൽഫോട്ടോയെടുത്തു ഡിലീറ്റ് ചെയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാൽ അവിടെയാണ്  കഴിവുള്ള പ്രൊഫഷണലായ ഫോട്ടോഗ്രാഫർമാരുടെ ആവശ്യം വേണ്ടിവരുന്നത്.  കൊറോണ അനിശ്ചിതമായൊരു അവസ്ഥയുമായി മുന്നോട്ട് പോവുമെന്ന് തോന്നുന്നില്ല.  ഫോട്ടോഗ്രാഫിയൊക്കെ യൊക്കെ വീണ്ടും തിരികെ വരുകതന്നെ ചെയും. എന്നാൽ ഇന്ന് ഫോട്ടോഗ്രാഫർമാർ അവരുടെ നിക്ഷേപത്തിന്റെയും കടങ്ങളുടെയൊക്കെ കാര്യങ്ങൾ മാറ്റിനിർത്തി  കൊറോണക്കാലത്തെ അതിജീവിക്കാൻ റേറ്റുകുറച്ചു  കാണാനിടയായി എല്ലാരീതിയിലും നഷ്ട്ടങ്ങൾ സംഭവിക്കുന്ന ഈകാലഘട്ടത്തിൽ ഇരു ഭാഗത്തും വിട്ടുവീഴ്ച്ചകൾക്കു തയാറാവുന്നത് നല്ലരു തുടക്കമാണ്.


" മൃഗമനുഷ്യൻ ''

മനുഷ്യന്റെ  ക്രൂരതക്കിരയായി സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മേൽത്താടിയും കീഴ്ത്താടിയും തകർന്ന് ചരിഞ്ഞ കാട്ടാന ഗർഭിണിയായിരുന്നു. തിരുവിഴാംകുന്ന് വനമേഖലയിൽ അമ്പലപ്പാറയിലെ വെള്ളിയാറിൽ. 15 വയസ്സ് തോന്നിക്കുന്ന പിടിയാന മേയ് 27-നാണ് ചരിഞ്ഞത്. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളിയാറിലെ വെള്ളത്തിൽ തുമ്പിയും വായും മുക്കി നിൽക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ്വാലി വനമേഖലയിൽനിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.ഈ ക്രൂരതയെ ആസ്പദമാക്കി വി.പി ശ്രീകാന്ത് നായർ രചിച്ച കവിതയാണ് മൃഗമനുഷ്യൻ കവിത" മൃഗമനുഷ്യൻ  ''"കാതടപ്പിക്കുമൊരു വിസ്ഫോടനം..ശിരസ്സുപിള൪ത്തിയൊരിടിമിന്നലായ്...നാസികാഗ്രത്തിൽകടലിരമ്പീ നിണം ജിഹ്വാത൯ ആ൪ത്തിയടക്കി...കുഞ്ചരം തളർന്നു തരിച്ചുനിന്നുസ്പന്ദനം നിലയ്ക്കാതെ പിടിച്ചു നിന്നുള്ളളിൽ  പിടയ്ക്കുന്ന കുഞ്ഞുജീവൻ മെല്ലെ ചലനം നിലയ്ക്കുന്നതവളറിഞ്ഞൂഇത്തിരി മധുരമാ കുഞ്ഞിനേകാൻ അവസാനമായ് ശ്രമിച്ചു നോക്കിഉമീ നീരു പോലും തിളച്ചുവറ്റിയെന്നറിഞ്ഞവൾ ഉറക്കേ കരഞ്ഞു പോയിഎന്തിനീ ജീവൻ ബാക്കിയായി ഉള്ളിലാകെ നീറി എരിയുന്നു വായിൽ പുകയും വൃണങ്ങളിൽ നിന്നും മാംസം കരിഞ്ഞ മണം വരുന്നുഇനിയി മുറിവുകൾ പുഴുക്കൾ നിറഞ്ഞ്ജീവനോടെന്നേ തിന്നു തീർക്കുംഈച്ചകളും പല കിളികളും ചേർന്ന് കണ്ണുകൾ ചൂഴ്ന്നു പകുത്തെടുക്കുംപല മൃഗങ്ങൾ പല ഭാഗങ്ങളേ കൂർത്ത നഖങ്ങളാൽ പൊളിച്ചു തിന്നുംജീവനോടെ ഞാൻ പിടയുമെങ്കിലും നീയതു കണ്ടും രസിച്ചു നില്ക്കുംമനുഷ്യാ ഞാൻ നിന്നെ വിശ്വസിച്ചുനീ തന്ന കൈതചക്ക തിന്നൂക്രൂരതയിത്രയും ക്രൂരമാണോ നിൻ മുഖമാലതു നീ മറയ്ക്കുംആമുഖത്തും ഒരുനാൾ ഭയം നിറയും ശാപങ്ങൽ നിന്നെ തേടിയെത്തുംനിൻ്റെയീ പാപങ്ങൾ നിൻ്റെ മുന്നിൽ കോലങ്ങൾ കെട്ടി അലറിയാടും.പേടിയാലന്നു നീ വിറച്ചു പോകുംനിൻ്റെ ശ്വാസവും നിലച്ചുപോകും.


ജനനി ശിശു സുരക്ഷാകാര്യ ക്രമം (JSSK) (അമ്മയും കുട്ടീം പദ്ധതി) അറിയാതെ പോകരുത്

അമ്മയുെടയും കുഞ്ഞി ന്റെയും  ആരോഗ്യസംരക്ഷണത്തിനായുള്ള സൗജന്യചികിത്സാപദ്ധതിയാണ് അമ്മയും കുഞ്ഞും  പദ്ധതി. സർക്കാരാശുപത്രിയിൽ ചികിത്സ തേടുന്ന എല്ലാഗർഭിണികളും 30 ദിവസം വരെയുള്ള നവജാതശിശുക്കളുമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ പദ്ധതിവഴിയുള്ള സേവനങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും  അവകാശമായി പരിഗണിക്കുന്നു. ഗർഭിണികൾįള്ള അവകാശങ്ങൾ1. സൗജന്യ˗പ്രസവ ചികിത്സ, സൗജന്യസിസേറിയൻ2. സൗജന്യ പരിശോധനകൾ, മരുന്നുകൾ3. സൗജന്യ താമസവും ഭക്ഷണവും – സാധാരണ˗പ്രസവത്തിന് മൂന്നുദിവസം, സിസേറിയന് ഏഴുദിവസം (പേവാർഡ് ഉപയോഗിച്ചാൽ വാടക ഇതിൽ പെടുന്നില്ല)4. സൗജന്യരക്തദാനം5. പ്രസവത്തിനായി ആശുപത്രിയിലേക്കും  ˗പ്രസവാനന്തരം വീട്ടിേലക്കും  റഫർ ചെയ്യുമ്പോഴും  സൗജന്യ യാത്രസൗകര്യം.6. എല്ലാ ആശുപത്രിചെലവുകളും  (ഒ.പി. ടിക്കറ്റ് ചാർജ് ഉൾെപ്പെട) സൗജന്യം.7. പ്രസവാനന്തരം 42 ദിവസം വെര ചികിത്സാചെലവ്  സൗജന്യം ജനിച്ച് 30 ദിവസം വെര നവജാതശിശുക്കൾįള്ള അവകാശങ്ങൾ1. സൗജന്യ മരുന്നും  മറ്റ്  പരിശോധന, ചികിത്സാ സൗകര്യങ്ങളും2. വീട്ടിൽനിന്ന് ആശുപത്രിയിക്കും  റഫർ ചെയ്യുമ്പോൾ  മറ്റ് ആശുപതിയിലേക്കും തിരിച്ച് വീട്ടിലേക്കും  സൗജന്യയാത്ര  ആരോ ഗ്യവകുപ്പ്കൂടുതൽ വിവരങ്ങൾക്ക്:സ്റ്റേറ്റ് പ്രോഗ്രാം  മാേനജർ (എൻ എച്ച് എം)ഹെൽത്ത് സർവ്വീസസ് ഡയറക്ടേററ്റ്,ജനറൽ ആശുപത്രി  ജംഗ്ഷൻ, തിരുവനന്തപുരംഫോ ൺ: 0471-2301181, 9946105484



ലാലേട്ടന് ബർത്ത്ഡേ സമ്മാനമായി ഒരുകവിത

ഫിസിക്സ് (Physics) എന്ന ഇംഗ്ലീഷ് പദം വന്നത് പ്രകൃതി എന്നർത്ഥമുള്ള φύσις (phúsis) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്. ഇവിടെ ലാലേട്ടൻ്റെ കട്ട ഫാനായ ഭൗതികശാസ്ത്രം അദ്ധ്യാപകനും കവിയുമായ വി.പി ശ്രീകാന്ത് നായർക്കു പ്രകൃതിയോട് ഒടുങ്ങാത്ത അഭിനിവേശമാണ്.  ഇദ്ദേഹം മഞ്ചേരി എളങ്കൂർ പി.എം.എസ്.എ.ഹയർ സെക്കണ്ടറി  സ്കൂളിലെ ഭൗതികശാസ്ത്രം അധ്യാപകനാണ്. ഇതിനോടകം തന്നെ കൊറോണയുമായി ബന്ധപ്പെട്ടുംമറ്റും  അനേകം കവിതകളും ചൊൽക്കാഴ്ചകളും  പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ ലാലേട്ടൻറെ അറുപതാം ജന്മദിനമായ ഇന്ന് അദ്ദേഹത്തിനുള്ള ജന്മദിന സമ്മാനമായി ഒരു കവിത എഴിതിയിരിക്കുകയാണ് അദ്ദേഹം കവിത"സ്വന്തം ലാലേട്ടൻ ""വെള്ളിത്തിരയ്ക്കു ജീവനേകാൻ സർവ്വം സമർപ്പിച്ച ജന്മമല്ലേചിന്തകൾ വെട്ടിത്തുറന്നു പറയുവാൻ ചങ്കുറപ്പുള്ളൊരുലാലേട്ടൻവത്സലരാകും അമ്മമാരെയെന്നും ചേർത്തു പിടിച്ചതു കാണുമ്പോൾഅമ്മതൻ ലാലുവായ് മാറുവാനാഗ്രഹം നമ്മിൽ നിറയ്ക്കുമീ ലാലേട്ടൻ സ്നേഹനിധിയാം പ്രിയതമക്കെന്നും തണലായിരിപ്പതു കാണുമ്പോൾപ്രണയം മണക്കുന്ന പ്രിയതമനാകുവാൻകാട്ടിത്തരുന്നൂ ലാലേട്ടൻഅഭിനയമില്ലാത്തൊരച്ഛനായി മക്കൾക്കു സ്വതന്ത്ര്യ മേകുമ്പോൾ താരങ്ങളാകുവനല്ല നല്ലമനുഷ്യരാവാൻ ചൊല്ലിലാലേട്ടൻനടനാത്ഭുതങ്ങളാം താരകങ്ങൾ രണ്ടുമൊരു മനസ്സായിങ്ങു വാഴുമ്പോൾ സഹോദരബന്ധമായ് സൗഹൃദത്തിനർത്ഥം  നെഞ്ചിൽ എഴുതുന്നു ലാലേട്ടൻജീവൻ്റെ ജീവനാം കൂട്ടുകാരെ ചേർത്തു പിടിയ്ക്കുന്നുവെന്നുമെന്നും കാലിടറാതെ മുന്നേറുവാനായ് എന്തിനും തുണയായി ലാലേട്ടൻകൂടെ നടിയ്ക്കുവോർക്കത്ഭുതമായ് വിരലുകൾ പോലും കഥ പറയുംഅഭിനയമില്ലാതലിഞ്ഞു ചേരും വിസ്മയ കാഴ്ച്ചയായ് ലാലേട്ടൻപകയോ പുച്ഛമോ ആരോടുമില്ലാതെ പുഞ്ചിരിയ്ക്കുന്ന മുഖവുമായിമനസ്സിലേയ്ക്കാഴ്ന്നിറങ്ങുന്നു അവിടെ സ്വന്തമാക്കുന്നു ലാലേട്ടൻനമ്മുടെ സ്വന്തം ലാലേട്ടൻ."


സ്വാമി വിവേകാനന്ദന്റെ പേരിലുള്ള യുവപ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് 2019ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ) മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈൻ ആർട്‌സ്, കായികം (വനിത, പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം 11 പേർക്കാണ് അവാർഡ് നൽകുന്നത്. അവാർഡിനായി സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. അതത്  മേഖലയിൽ വിദഗ്ദ്ധരുൾപ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. അവാർഡിനായി അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകും. കൂടാതെ  സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് / യുവാക്ലബുകളിൽ നിന്നും അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിനർഹത നേടിയ ക്ലബുകളെയാണ് സംസ്ഥാന അവാർഡിന് പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നൽകും. ഇതിനുള്ള അപേക്ഷകൾ മെയ് 25നകം ജില്ല യുവജനകേന്ദ്രത്തിൽ ലഭിക്കണം. അപേക്ഷഫോറം  യുവജനക്ഷേമ ബോർഡിന്റെ വെബ്‌സൈറ്റിലും ലഭിക്കും. വെബ്‌സൈറ്റ് www.ksywb.kerala.gov.in വിലാസം: ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ല യുവജനകേന്ദ്രം, മിനി സിവിൽ സ്റ്റേഷൻ തത്തംപള്ളി പി.ഒ, ആലപ്പുഴ. ഫോൺ 0477 2239736.


കുപ്പികൾ കൊണ്ട് മായാജാലം തീർക്കുന്ന ഫോട്ടോഗ്രാഫർ

                 ഈ കൊറോണ കാലത്തു ഫോട്ടോഗ്രാഫർ മാരുടെ പണിപോയി എന്ന് വിലപിക്കുന്നവർക്കിടയിൽ വ്യത്യസ്തമായ ഒരു ആർട്ടുമായാണ് എറണാകുളം സൗത്തിലുള്ള ഗണേഷ്  എന്ന ഫോട്ടോഗ്രാഫർ. ഏതു തരം  മദ്യക്കുപ്പികൾ കിട്ടിയാലും അതിലെല്ലാം ഒരു ആർട്ട് കണ്ടുപിടിക്കുകയാണ് ഗണേഷ്. ഇദ്ദേഹം ഒരു കുപ്പികിട്ടിയാൽ ആദ്യം അതിന്റെ ഷേപ്പുകളിൽതന്നെ എന്തുചെയ്യാം എന്ന് ഒരു ഐഡിയ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷം അത്  ഗ്ലാസ് കട്ടർ ഉപയോഗിച്ച് കട്ടുചെയ്കയും. ആ കുപ്പിയെ ആകർഷകങ്ങളായ അലങ്കാര വസ്തുക്കൾ നിർമ്മിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.                ആദ്യം മക്കളായ ദീപികയ്ക്കും ദൃശ്യയുമായുള്ള ഒരുനേരം പോക്കായാണ് തുടങ്ങിയത്. ഇത് ഫേസ്ബുക്കിലും ഫോട്ടോഗ്രാഫർമാരുടെ എ കെ പി എ ഗ്രൂപ്പിലും ഷെയർ ച്യ്തപ്പോൾ നല്ല അഭിപ്രായങ്ങളാണ് എല്ലാവരിൽ നിന്നും ഉണ്ടായതു.ഇപ്പോൾ ഈ കലാസൃഷ്ടിക്കു ആവശ്യക്കാരേറെയാണ്. കുപ്പികൾ കൊണ്ട് അലങ്കര മൽസ്യ ടാങ്കുകൾ, ബെഡ്‌ലാമ്പുകൾ, അലങ്കാര ചെടിച്ചട്ടികാലൊക്കെ ആവശ്യാനുസരണം നിർമ്മിച്ച് നൽകുന്നുണ്ട്.  



കോവിഡ് ജാഗ്രത: കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം

കോവിഡ് 19 വൈറസ് ജാഗ്രതക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ് കുഞ്ഞുങ്ങളുടെ പരിചരണം. പ്രത്യേക കരുതലോടെയാവണം മുലയൂട്ടല്‍. കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീട്ടിലെ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. നിരീക്ഷണത്തില്‍ അല്ലാത്തവരും കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തണം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:1. കുഞ്ഞുങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ തികഞ്ഞ വ്യക്തിശുചിത്വം പാലിക്കണം.മുലയൂട്ടുന്ന അമ്മയുടെ കൈകള്‍ ചുരുങ്ങിയത് ഇരുപത് സെക്കന്‍ഡെങ്കിലും സോപ്പുപയോഗിച്ച് കഴുകിയിരിക്കണം.2. മുലയൂട്ടുന്ന അമ്മമാര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. 3. കൊറോണ ജാഗ്രത തീരുംവരെ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണം.4. അമ്മയ്ക്ക് ചുമയോ തുമ്മലോ ഉണ്ടെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം. 5. ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണം. ആശുപത്രിയില്‍ പോകേണ്ടത് അനിവാര്യമാണെങ്കില്‍ മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. കുഞ്ഞുങ്ങളെ മറ്റുള്ളവര്‍ക്ക് കൈമാറരുത്. 5.കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതിന് മുന്‍പായി അമ്മ കൈകളും സ്തനങ്ങളും കഴുകി വൃത്തിയാക്കണം. 6. കുഞ്ഞിനെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ അമ്മ സമയാസമയം ദേഹശുദ്ധി വരുത്തി മുലപ്പാല്‍ പിഴിഞ്ഞ് നല്‍കണം.7. നിരീക്ഷണത്തിലായ അമ്മ കൈകളും സ്തനങ്ങളും നന്നായി സോപ്പുപയോഗിച്ച് കഴുകിയ ശേഷം മാസ്‌ക് ധരിച്ചുകൊണ്ട് കുഞ്ഞിന് മുലപ്പാല്‍ നല്‍കാം. 8. വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം.സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. അത്യാവശ്യഘട്ടങ്ങളില്‍ വൈദ്യസഹായത്തിന് 'ദിശ'യുടെ 1056 എന്ന സൗജന്യ നമ്പറില്‍ വിളിക്കണം.


സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് മുതൽ ആരംഭിക്കും

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതൽ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും സേവനങ്ങളും കാലോചിതമായി സംരക്ഷിക്കുന്നതിനോടൊപ്പം കടൽ ആവാസ വ്യവസ്ഥയിൽ മത്സ്യബന്ധനംമൂലം ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിനും വിവിധ മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുമാണ് ട്രോളിംഗ് നിരോധനം സർക്കാർ നടപ്പാക്കി വരുന്നത്.   ഓരോ ട്രോളിംഗ് നിരോധനത്തിനു ശേഷവും ഉണ്ടാകുന്ന മത്സ്യ വർദ്ധനവ് ട്രോളിംഗ് നിരോധനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായി മന്ത്രി വ്യക്തമാക്കി.  ട്രോളിംഗ് നിരോധന സമയത്ത് കടൽ രക്ഷാ പ്രവർത്തനങ്ങൾക്കും പെട്രോളിംഗിനുമായി എല്ലാ തീരദേശ ജില്ലകളിലുമായി 20 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുത്ത് പ്രവർത്തനം ആരംഭിക്കും.   നേരത്തെ പരിശീലനം ലഭിച്ചിട്ടുള്ള  80 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും.   ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകൾ ട്രോൾ ബാൻ കാലയളവിൽ പ്രവർത്തിക്കില്ല. മറൈൻ ആംബുലൻസിന്റെ സേവനം ജൂൺ, ജൂലൈ മാസങ്ങളിൽ ലഭ്യമാക്കും.  50 പേർക്ക് പോകാവുന്ന വള്ളങ്ങളിൽ 30 പേർക്ക് പോകാൻ അനുമതി നൽകും.  അഞ്ചു പേർക്ക് പോകാവുന്ന ഒരു കാരിയർ വള്ളം കൂടി ഇത്തരം വള്ളങ്ങളുടെ കൂടെ അനുവദിക്കും. അന്യ സംസ്ഥാന ബോട്ടുകൾ ജൂൺ ഒൻപത് അർദ്ധരാത്രിക്ക് മുമ്പ് ഹാർബറുകളിൽ നിന്ന് അവരുടെ സ്ഥലങ്ങളിലേക്ക് പോകണം.   1800 കിലോയോളം തൂക്കം വരുന്ന ഇപ്പോൾ ഉപയോഗിക്കുന്ന വലകൾക്ക് പകരം ചെറിയ വലകൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ എണ്ണവും വലകളുടെ ഭാരവും കുറയുന്നതുകൊണ്ട് ശക്തിയേറിയ എൻജിനുകൾ ഉപയോഗിക്കാതിരിക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം. ലേലം നിർത്തിവെച്ചുള്ള വിലനിർണ്ണയം ഹാർബറുകളിൽ നടക്കുന്നതിനാൽ അവസാനം വരുന്ന മത്സ്യത്തിനും നിശ്ചിത വില ലഭിക്കും.  വലിയ എൻജിൻ ഉപയോഗിക്കുന്നതിലൂടെയുള്ള  കൂടുതൽ മണ്ണെണ്ണ ഉപഭോഗം കുറയ്ക്കാനും മണ്ണെണ്ണ വഴിയുള്ള കടൽ മലിനീകരണം ഒഴിവാക്കാനും സഹായിക്കുമെന്ന്  മന്ത്രി അറിയിച്ചു.ഫിഷറീസ് സെക്രട്ടറി ഇഷിതാറോയ്, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേശപതി, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, ചാൾസ് ജോർജ്, ഓസ്റ്റിൻ ഗോമസ്, ഉമ്മർ ഓട്ടുമ്മൽ, റ്റി. പീറ്റർ, രജനീഷ് ബാബു, സോണിയ ജോർജ്ജ് എന്നിവർ പങ്കെടുത്തു.



കാംകോ അഗ്രി ടൂൾ കിറ്റ് വിപണിയിലിറക്കി

എന്റെ പച്ചക്കറി എന്റെ വീട്ടിൽ എന്ന ലക്ഷ്യത്തോടെ ഗാർഹിക പച്ചക്കറി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കാംകോ അഗ്രി ടൂൾ കിറ്റ് വിപണിയിലിറക്കി. ടൂൾ കിറ്റിന്റെ വിപണനോദ്ഘാടനം ധനമന്ത്രി ഡോ.തോമസ് ഐസക്കിന് നൽകി കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഡോ.കെ.ടി.ജലീൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൊതുവിപണിയിൽ 1586 രൂപ വിലവരുന്ന ഉപകരണങ്ങൾ അടങ്ങിയ കിറ്റ് 985 രൂപയ്ക്കാണ് കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) വിപണനം നടത്തുന്നത്. ചെറിയ ഹാൻഡ് ട്രൊവൽ, പ്രൂണിംഗ് സെകട്ടർ റോൾ കട്ട്, ഹാൻഡ് കൾട്ടിവേറ്റർ, സ്പ്രേയർ, വാട്ടറിംഗ് കാൻ, ഹൊ-വിത്ത് ഡിഗ്ഗർ, ഫോൾഡിംഗ് സ്റ്റൂൾ എന്നീ ഉപകരണങ്ങളാണ് കിറ്റിലുള്ളത്.സ്ത്രീകൾക്കും കുട്ടികൾക്കും വരെ അനായാസേന ഇത് ഉപയോഗിക്കാനാകും. നഗരങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും യുവാക്കളെ കൂടുതൽ കൃഷിയിലേക്ക് ആകർഷിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃഷിഭവനുകൽ നിന്നും കാംകോ ഔട്ട്ലെറ്റുകളിൽ നിന്നും കിറ്റുകൾ വാങ്ങാം.


കാലവർഷം: മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജം

*മുന്നൊരുക്കങ്ങൾ വിലയിരുത്തിമഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന റിലീഫ് കമ്മീഷണറും റവന്യൂ-ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ: വി. വേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.കാലവർഷത്തിനു മുന്നോടിയായുള്ള തയാറെടുപ്പുകൾ സംബന്ധിച്ചാണ് വിവിധ സേനാ വിഭാഗങ്ങളുടെയും വകുപ്പുകളുടെയും അവലോകനയോഗം ചേർന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതിയുടെയും റവന്യു, ആരോഗ്യ ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളുടെയും സന്നദ്ധ സേനാംഗങ്ങളുടെയും സേനകളുടെയും സഹകരണത്തോടെയാകും മഴക്കെടുതികൾ നേരിടുക.കാലവർഷം സാധാരണനിലയിൽ ലഭിക്കുമെന്നാണ് കാലവസ്ഥാ പ്രവചനം. മഴക്കെടുതികൾ കുറയ്ക്കാനുള്ള മുൻകരുതൽ കൈക്കൊള്ളണമെന്നും യോഗത്തിൽ തീരുമാനമായി. സംസ്ഥാനതല  അടിയന്തരഘട്ട കാര്യനിർഹണ കേന്ദ്രം ജൂൺ ഒന്നുമുതൽ പ്രവർത്തനം തുടങ്ങും. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കോവിഡ്-19 സാഹചര്യം കൂടി കണക്കിലെടുത്താണ് തദ്ദേശ, റവന്യൂ, ആരോഗ്യ വകുപ്പുകൾ പ്രദേശികതലത്തിൽ പ്രവർത്തിക്കുക. മുൻവർഷങ്ങളിലെ മഴക്കെടുതികളിൽനിന്നും ദുരന്തങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും വിശദമായ ദുരന്ത നിവാരണ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഇതിനനുസൃതമായി ലഭ്യമായ വിശദ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല ദുരന്ത പ്രതികരണ പ്ലാൻ ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്കിൽ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഇതു ഉൾക്കൊണ്ടുള്ള മഴക്കാല പൂർവ മുന്നൊരുക്കങ്ങളാണ് വകുപ്പുകൾ നടത്തേണ്ടത്.  ഇത്തരം ദുരന്ത നിവാരണ പദ്ധതികളിലൂടെ ഓരോ പ്രാദേശിക സർക്കാരിനും പ്രശ്നസാധ്യതാ മേഖലകളും കൂടുതൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ള വ്യക്തികളെയും അടയാളപ്പെടുത്താനും ആവശ്യമുള്ളപ്പോൾ തുടർനടപടികൾ സ്വീകരിക്കാനും ഇപ്പോൾ സൗകര്യമുണ്ട്. ദുരന്ത പ്രതികരണ സേനകളും ഇപ്പോൾ നിലവിലുണ്ട്.ഇത്തവണത്തെ ഏറ്റവും ശ്രദ്ധിക്കേണ്ടത് കോവിഡ് സാഹചര്യത്തിൽ ക്യാമ്പുകൾ ഒരുക്കുകയെന്നതാണ്. ഇതിനായി ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ കൂടി നിർദേശങ്ങൾ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രായമേറിയവർക്കും രോഗലക്ഷണങ്ങളുള്ളവർക്കും പ്രത്യേക വിഭാഗങ്ങളും കെട്ടിടങ്ങളും ഒരുക്കേണ്ടിവരും. ഇത്തരം സൗകര്യങ്ങൾ തദ്ദേശസ്ഥാപനങ്ങളും റവന്യൂ വിഭാഗവും പ്രാദേശികമായി കണ്ടെത്തേണ്ടിവരും.സന്നദ്ധസേനയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിച്ച് മൂന്നു ലക്ഷത്തിലധികം സന്നദ്ധ സേനാംഗങ്ങളെ ഒരുക്കാനായതും ഈ വർഷത്തെ പ്രത്യേകതയാണ്. ഇവർക്ക് വരുന്ന ആഴ്ചകളിൽ കൂടുതൽ ഓൺലൈൻ പരിശീലനം നൽകും. അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് സേനയും ദുരന്തപ്രതികരണത്തിന് തുണയാകും. ഓരോ ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ടും സേനയെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയിൽ ദുരന്ത പ്രതികരണത്തിന് പ്രത്യേക കിറ്റുകളുമായി 'ആപ്താ മിത്ര' സംഘവും പ്രവർത്തിക്കുന്നുണ്ട്.പ്രാദേശികമായി ഒഴിപ്പിക്കൽ മാർഗരേഖ, മാപ്പുകൾ എന്നിവ വകുപ്പുകൾ ഏകോപിപ്പിച്ച് തയാറാക്കി വിവരങ്ങൾ പരസ്പരം ലഭ്യമാക്കണം.വിവിധ സ്ഥലങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താൻ ദുരന്ത നിവാരണ അതോറിറ്റി 150 ലേറെ ഹെലി ലാൻഡിംഗ് സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ലഭ്യമായ എല്ലാ ശേഷിയും ഉപയോഗിച്ചുള്ള സഹകരണത്തിന് തയാറാണെന്ന് വിവിധ സേനാ വിഭാഗങ്ങൾ യോഗത്തിൽ ഉറപ്പുനൽകി.യോഗത്തിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ: കെ. സന്തോഷ്, കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ. കെ.പി. സുധീർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ: ശേഖർ എൽ. കുര്യാക്കോസ്, ലാൻറ് റവന്യൂ കമ്മീഷണർ സി.എ. ലത, വിവിധ കേന്ദ്ര സേനാ വിഭാഗങ്ങളുടെ പ്രതിനിധികൾ, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.



സംസ്ഥാനത്ത് ഹ്രസ്വദൂര ബസ് സർവ്വീസുകൾ നാളെ മുതൽ പുനരാരംഭിക്കും

കോവിഡ് 19 നെ തുടർന്ന് തടസ്സപ്പെട്ട കെ.എസ്.ആർ.ടി. സി. ഹ്രസ്വദൂര സർവ്വീസുകൾ ഇന്ന് (മെയ് 20) മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനത്തൊട്ടാകെ 1850 ഷെഡ്യൂൾ സർവീസുകളാണ് ജില്ലാടിസ്ഥാനത്തിൽ ആരംഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് സർവ്വീസ് നടത്തുക. യാത്രക്കാരുടെ ആവശ്യവും ബാഹുല്യതയും അനുസരിച്ച് മാത്രമേ സർവ്വീസ് നടത്തുകയുള്ളു. ബസിന്റെ പുറകുവശത്തെ  വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുൻവാതിലൂടെ പുറത്തിറങ്ങണം. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക  അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാൻ പാടുള്ളു. ഓർഡിനറിയായി മാത്രമേ ബസുകൾ സർവ്വീസ് നടത്തുകയുള്ളു.ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ജില്ല, സർവീസുകളുടെ എണ്ണം എന്നിവ ക്രമത്തിൽ:  തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശ്ശൂർ-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂർ-100, കാസർഗോഡ്-68


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിയ്ക്കുന്ന നമ്മുടെ സർക്കാർ, ആരോഗ്യ പ്രവർത്തകർ,  നിയമ പാലകർ മറ്റനേകം സന്നദ്ധ പ്രവർത്തകർ, പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവർക്കു സമർപ്പിച്ചു കൊണ്ട് എം ലാബ് ക്രീയേഷനു  വേണ്ടി വി.പി.ശ്രീകാന്ത് നായർ രചിച്ച് ഹാരിസ് മുഹമ്മദ് ബാബു സംഗീതം നൽകി  പിന്നണി ഗായകനായ  മിഥുൻജയരാജ് പാടിയ ആൽബമാണ്  " കരുതലോടെ ". മാധ്യമ പ്രവർത്തകനായ സാലി മേലാക്കമാണ്  സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇതിൻറെ ക്യാമറ ഇന്ദു പ്രസാദും ഓഡിയോ മിക്സിങ്  ഇമാം  മജ്‌മൂറും  വീഡിയോ എഡിറ്റിംഗ് ഫർഹാൻ ഹബീബും മാസ്റ്ററിങ് ശ്രീകുമാർ തൃശൂരും  നിർവഹിച്ചിരിക്കുന്നു." എന്തെ മുകിലിനു കൺനിറഞ്ഞുവോ" എന്ന് തുടങ്ങുന്ന ഗാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പിരിമുറുക്കം കുറക്കാൻ മിഥുൻറെ മധുര ശബ്ദത്തിന് കഴിയുന്നുണ്ട്.


മഹാമാരിയില്‍നിന്നൊരു ഉയര്‍ത്തെഴുനേല്‍പ്പ്, ഗീതവുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍

കോവിഡ് 19എന്ന മഹാ മാരിയോട് പൊരുതുന്ന ലോക ജനതയ്ക്ക് ആത്മ വിശ്വാസം പകർന്നുകൊണ്ട് ഒരു ഉയർത്തെഴുനേൽപ്പ്‌ ഗീതവുമായി ഒരുകൂട്ടം ചെറുപ്പക്കാർ...                കൊറോണ വൈറസ് -ന്റെ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി  Break the chain രണ്ടാം ഘട്ടമായ SMS ( Soap  Mask Social distance ) എന്നീ പ്രതിരോധ മാർഗങ്ങൾ ഉൾപ്പെടുത്തി ചിത്രീകരിച്ചിരിക്കുകയാണ് ഈ ആൽബം. ലോക രാജ്യങ്ങൾ തന്നെ മാതൃക ആക്കുന്ന ഈ കൊച്ചു കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചു കഴിഞ്ഞു.            കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്ത്ന്റെ  സഹകരണത്തോടെ ചെയ്തിട്ടുള്ള ഈ ആൽബത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അമൃത്‌രാജ് ആണ്.            ബാബുനാരായണൻ എന്ന യുവ എഴുത്തുകാരന്റെ രചനയിലും സംഗീതത്തിനും ശബ്ദം നൽകിയത് ബിനു ആന്റണി ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ആൽബം ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഗ്രാമ ഭംഗിയും   പ്രതിരോധ മാർഗങ്ങളും ഉൾക്കൊണ്ട്  പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്ന ഈ ആൽബത്തിന്റ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനർവിശ്വം ആണ്. ലോക ജനതയ്ക്ക് മാർഗം ആക്കാവുന്ന ഈ ആൽബത്തിന് വിജയാശംസകൾ നേരുന്നു.


അന്യദേശത്തായവർക്കു മടങ്ങിവരാൻ രജിസ്റ്റർ ചെയ്യാം

മടങ്ങിവരാൻ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ,  പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്ക് പ്രഥമ പരിഗണന നൽകും. മടങ്ങി വരുന്നവർക്ക് ക്വാറന്റൈൻ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിനാണ് രജിസ്ട്രേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു.


വൈദ്യുതിബിൽ അധികം അടക്കേണ്ടി വരില്ല

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ബോര്‍ഡ് മീറ്റര്‍ റീഡിംഗ് തല്‍ക്കാലത്തേക്ക് ഒഴിവാക്കുകയും  ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ ബില്ല് ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല ഇത്തരം ബില്ലുകളെല്ലാം മെയ് മുന്നിന് ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം മാത്രം അടച്ചാല്‍ മതിയെന്നും തീരുമാനിച്ചിരുന്നു. ഈ കാലയളവില്‍ യാതൊരു വിധ പിഴയും ഈടാക്കുന്നതല്ല എന്നും വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഫിക്സഡ് ചാര്‍ജ്ജ് ആറുമാസത്തേക്ക് മാറ്റിവെക്കുന്നതിനും തീരുമാഇക്കുകയുണ്ടായി. ജനങ്ങളുടെ പ്രയാസം കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ ഉദാരമായ സമീപനം വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ മീറ്റര്‍ റീഡിംഗ് പുനരാരംഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ബില്ലും നല്‍കി വരുന്നുണ്ട്. രണ്ടുമാസത്തെ റീഡിംഗിന് പകരം ചിലര്‍ക്കെങ്കിലും 65ഉം 70ഉം ദിവസത്തെ ഉപഭോഗത്തിനുള്ള റീഡിംഗാണ് എടുത്തിട്ടുള്ളത്. ഇതുവെച്ച് ബില്ല് തയ്യാറാക്കുമ്പോള്‍ ചിലരെങ്കിലും സ്ലാബു മാറി ഉയര്‍ന്ന നിരക്ക്  നല്‍കേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് ആക്ഷേപം ഉയരുകയുണ്ടായി. ഇക്കാര്യം പരിശോധിച്ചതില്‍ രണ്ടുമാസത്തില്‍ കൂടുതല്‍ ദിവസത്തെ റീഡിംഗ് വരുമ്പോള്‍ ആ റീഡിംഗ് രണ്ടുമാസത്തേത് എന്ന നിലക്കാണ് ബില്ലിംഗിനുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കണക്കാക്കുന്നത് എന്നാണ് കാണുന്നത്. ഇങ്ങിനെ വരുന്ന റീഡിംഗ് രണ്ടുമാസത്തേക്ക് എത്രവരും എന്ന് കണക്കുകൂട്ടി ആ സ്ലാബിലുള്ള നിരക്കില്‍ ആകെ യൂണിറ്റിനുള്ള ബില്ല് കണക്കാക്കുകയാണ് ശരിയായ രീതി. അങ്ങിനെയല്ലാതെ വന്നതിനാല്‍ ചില ബില്ലുകളില്‍ യഥാര്‍ത്ഥത്തില്‍ അടക്കേണ്ടതിനേക്കാള്‍ തുക കാണിച്ചിട്ടുണ്ടെങ്കില്‍ അത് പിശകാണ്. ഇക്കാര്യത്തില്‍ സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റം വരുത്താന്‍ വൈദ്യുതി ബോര്‍ഡിനോട്  നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ഒരുപഭോക്താവുപോലും നിശ്ചയിക്കപ്പെട്ട നിരക്കിലുള്ളതിനപ്പുറം യാതൊരു തുകയും അടക്കേണ്ട സാഹചര്യം ഉണ്ടാകില്ല. ബില്ലില്‍ പിശക് വന്നിട്ടുണ്ടെങ്കില്‍ ആയത് ബില്ലടക്കുന്ന സമയത്ത് തിരുത്തി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരെങ്കിലും തിരുത്തല്‍ വരുത്താതെ ബില്ല് അടച്ചിട്ടുണ്ടെങ്കില്‍ അധികത്തുക കണക്കാക്കി അഡ്വാന്‍സായി വരവുവെക്കുന്നതിനും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനും ആവശ്യമായ നടപടിയും സ്വീകരിക്കുന്നതാണ്.  മീറ്റര്‍ റീഡിംഗ് എടുക്കുന്നതില്‍ വന്ന കാലതാമസംമൂലം വൈദ്യുതി ബോര്‍ഡിന്റെ ഒരുപഭോക്താവിനും യാതൊരു നഷ്ടവും വരുന്നതല്ല.


പ്രവാസി മടക്കയാത്രാ രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു

ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ   ആരംഭിച്ചു.www.norkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.                    ക്വാറൻ്റയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ  ബാധകമല്ല.            കേരളത്തിലെവിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ  ക്വാറൻ്റയിൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തിയിട്ടുണ്ട്.രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷൻ വൈകാതെ ആരംഭിക്കുമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.www.registernorkaroots.org


പ്രവാസികൾക്കും ധനസഹായം

കോവിഡ്  പ്രതിസന്ധിയുടെ കാലത്തു നാട്ടിൽ കുടുങ്ങിപ്പോയ  പ്രവാസികൾക്ക്  കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക യിൽ നിന്നും  സാമ്പത്തിക സഹായങ്ങൾ ലഭിക്കും   പാസ്‌പോർട്ടുമായി 2020 ജനുവരി ഒന്നിന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ എല്ലാവർക്കും 5000 രൂപ അടിയന്തര ദുരിതാശ്വാസ സഹായമായി നോർക്ക നൽകുംസഹായം ആർക്കെല്ലാം ലഭിക്കും. 01 – 01-2020 നു ശേഷം നാട്ടിൽ ഉള്ളവർക്ക് ,  പ്രാബല്യമുള്ള വിസയും , പാസ്സ്പോര്ട്ടും ഉണ്ടാവുകവും , എന്നാൽ ഇപ്പോഴത്തെ കൊറോണ ലോക്ക് ഡൌൺ പ്രതിസന്ധിയിൽ പെട്ട് വിദേശ രാജ്യത്തേക് മടങ്ങി പോകാൻ കഴിയാത്തവർക്ക്   5000 രൂപ സാമ്പത്തിക സഹായം ലഭിക്കും  ( നോർക്ക അംഗത്വം ഇല്ലാത്തവർക്കും ലഭിക്കും ).ലോക്കഡോൺ പ്രഖ്യാപിച്ച 26/03/2020 തിയതി മുതൽ ഇനി ഔദ്യോഗികമായി ലോക്ക് ഡൌൺ പിൻവലിക്കുന്നതുവരെയുള്ള  തിയതിക്കുള്ളിൽ ജോബ് വിസയുടെ കാലാവധി തീരുന്നവർക്കും നോർക്ക യിൽ നിന്നും തികച്ചും സൗജന്യമായി  അയ്യായിരം രൂപ ലഭിക്കും കോവിഡ് -19 പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സും കേരള പ്രവാസി വെൽഫെയർ ഫണ്ടും. അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും, പെൻഷൻ തുകയ്ക്ക് പുറമേ. 1000 രൂപ അനുവദിക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിനേയും, എംബസി, NGO, എന്നിവയുഡേയും  ശ്രദ്ധയിൽപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബന്ധപെടുകമേല്പറഞ്ഞ വിഭാഗത്തിൽ പെടുന്നവർ അർഹത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും കോപ്പിയും , നാട്ടിലെ മേൽവിലാസ രേഖയും സഹിതം തൊട്ടടുത്ത നോർക്ക ഓഫീസിൽ സമീപിക്കുക . ലോക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെവന്ന പ്രവാസി കേരളീയര്‍ക്കനുവദിച്ച 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഇപ്പോൾ സ്വീകരിക്കുന്നുആവശ്യമായ വിവരങ്ങൾമൊബൈല്‍ നമ്പർപാസ്പോര്‍ട്ട് നമ്പർഅപേക്ഷകന്‍റെ പേര് അപേക്ഷകന്‍റെ അഡ്രസ്സ്ജില്ലതിരികെയെത്തിയ തീയതിഇപ്പോള്‍ ജോലി ചെയ്തുവന്നിരുന്ന രാജ്യംഇ-മെയില്‍ജനന തീയതിബാങ്ക് അക്കൗണ്ട് നമ്പര്‍ബാങ്ക് Passbook ലെ പേര്ബാങ്കിന്‍റെ പേരും, ബ്രാഞ്ചും IFSC കോഡ്ആവശ്യമായ രേഖകൾ പാസ്പോര്‍ട്ടിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി പാസ്പോര്‍ട്ടിന്‍റെ അഡ്രസ്സ് പേജ് ജനുവരി 1നു ശേഷം Arrival രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് പേജ് / ടിക്കറ്റിന്‍റെ കോപ്പി പാസ്പോര്‍ട്ടില്‍ നിലവിലെ വിസ രേഖപ്പെടുത്തിയപേജിന്‍റെ / വിസയുടെ കോപ്പി ബാങ്ക് പാസ്ബുക്കിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി അപേക്ഷകന്‍റെ ഫോട്ടോധനസഹായം ബാങ്ക് അക്കൗണ്ടിൽകോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അനുവദിക്കുന്ന ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ NRO(ഇന്ത്യയിൽ നേടിയ വരുമാനം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു എൻ‌ആർ‌ഐയുടെ അക്കൗണ്ട് ആണിത്) അല്ലെങ്കിൽ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. അത്തരത്തിലുള്ള അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം.എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.അവസാന തീയതി: ഏപ്രിൽ 30OFFICIAL NOTIFICATION: CLICK HEREAPPLY LINK: CLICK HERECOVID RELIEF FUND HELP DESK PHONE NUMBERS (Time: 10.30 AM to 3.30 PM)1 Thiruvananthapuram 81379407532 Kollam 82898896103 Pathanamthitta 94952317494 Alappuzha 94460950995 Kottayam 9847463156 6Ernakulam 94976856537 Thrissur 9995885281, 94974927788 Palakkad 80781883159 Idukki 854778469410 Wayanad 7909363045 949685296511 Kozhikkode 9495106941 984716544812 Kannur 9447619044 974598675313 Kasargode 903773030414 Malappuram 9447653355, 9446793250 വിലാസങ്ങൾErnakulamNORKA-ROOTS Certificate Authentication Centre06th Floor, Commercial Building MG RoadMetro Station Ernakulam, Pin: 6820350484 2371830,0484 2371810 Email cacekm@norkaroots.netKozhikodeNORKA-ROOTS Certificate Authentication Centre 1st Floor, Vikas Building LinkRoad, Kozhikkode 0495 2304882,0495 23048850495 2304883Email:cacclt@norkaroots.netKollam:Civil StationNORKA ROOTS CELL IMG HALL2nd FLOOR,CIVIL STATIONKOLLAM-6900130474-2791373Pathanamthitta: Civil StationPathanamthitta -6896450468-2229951Alapuzha :Civil Station AnnexOpp. Boat Jetty,Alappuzha0477-2969100Kottayam :04th FloorCivil Station,Kottayam - 6860020481-2580033Idukki : Civil StationPainavuIdukki -685603   04862-233140Thrissur : 2nd  floor, Civil Station Thrissur 6800030487-2360707Palakkad : A Block First FloorCivil Station,District CollectoratePalakkad -678001,0491-2505606Malappuram  :Annex BuildingCivil StationMalappuram 676505 ,0483-2732922Wayanadu :Civil StationKalpattaWayanad – 673121 ,0493-6204243Kannur : Annex BuildingCivil StationKannur- 6700020497-2765310Kasarakode: Civil StationKasarode -671123 ,04994-257827NORKA ROOTSHead OfficeNORKA CenterNORKA ROOTSNear Government Guest HouseThycaudThiruvananthapuram 695 0140471 2770500Tollfree (India) : 1800 425 39390091 8802 012345 mail@norkaroots.org, mail@norkaroots.net


റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ഒഴിവുകള്‍

ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള പാലക്കാട് ഡിവിഷനിൽ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ മുഖേനയുള്ള അഭിമുഖത്തിൻറെ  അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ്-19 രോഗബാധയെത്തുടർന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനാണ് പാലക്കാട് ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ, ഷൊർണ്ണൂർ സബ്ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്ഒഴിവുകകൾ  ഡോക്ടര്‍ – 32 അനസ്തേഷ്യോളജിസ്റ്റ് – 6 ഫിസിഷ്യൻ – 6 പീഡിയാട്രീഷൻ – 6 ഗൈനക്കോളജിസ്റ്റ് – 4 ഇൻ്റര്‍സിവിസ്റ്റി – 4 ജിഡിഎംഒ – 8 യോഗ്യതഎംബിബിഎസ് ബിരുദവും സ്പെഷ്യലൈസേഷൻ .പ്രായം55 വയസ്സിനു താഴെ ആയിരിക്കണം.ശമ്പളം95000 രൂപവരെ . സ്റ്റാഫ് നേഴ്സ് – 14 യോഗ്യതജനറൽ നേഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നേഴ്സിങ് .പ്രായം55 വയസ്സിനു താഴെ ആയിരിക്കണം.ശമ്പളം44900 രൂപവരെ .  ലാബ് ടെക്നീഷ്യൻ – 6 യോഗ്യതബയോ കെമിസ്ട്രി അല്ലെങ്കിൽ മൈക്രോ ബയോളജിയിൽ ബി.എസ്.സി ബിരുദം.പ്രായം55 വയസ്സിനു താഴെ ആയിരിക്കണം.ശമ്പളം21700 രൂപവരെ . റേഡിയോഗ്രാഫര്‍ -3 യോഗ്യതറേഡിയോഗ്രഫി അല്ലെങ്കിൽ എക്സ്റേ ടെക്നീഷ്യൻ ഡിപ്ലോമ .പ്രായം55 വയസ്സിനു താഴെ ആയിരിക്കണംശമ്പളം29200 രൂപവരെ . ഡയാലിസിസ് ടെക്നീഷ്യൻ – 2 ബി.എസ്.സിയും സ്പെഷ്യലൈസേഷനും നിര്‍ബന്ധം.പ്രായം 55 വയസ്സിനു താഴെ ആയിരിക്കണം.ശമ്പളം29200 രൂപവരെ. ഹോസ്പിറ്റൽ അറ്റൻഡ് – 30 പത്താം ക്ലാസ് ജയം.പ്രായം55 വയസ്സിൽ കവിയരുത്.ശമ്പളം18000 രൂപവരെ . ഹൗസ്കീപ്പിങ് സ്റ്റാഫ് – 55 പത്താം ക്ലാസ് ജയം.പ്രായം55 വയസ്സിൽ കവിയരുത്.ശമ്പളം18000 രൂപവരെ . അപേക്ഷകൊറോണ വൈറസ് ബാധയെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനാണ് പാലക്കാട്, ഷൊര്‍ണൂര്‍ ഡിവിഷണിലെ റെയിൽവേ ഹോസ്പിറ്റലുകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൂന്നുമാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഗൂഗിൽ ഫോമിൻ്റെ രൂപത്തിലാണ് അപേക്ഷ സമര്‍പ്പിക്കണ്ടത്.ഏപ്രിൽ 24 വരെ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം:sr.indianrailways.gov.in, //bit.ly/2GSTsC7, //rebrand.ly/pgtഎന്നീ വിലാസങ്ങളിലൂടെ അപേക്ഷിക്കാം. ഗൂഗിൾ ഫോമിന്റെ രൂപത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ആവശ്യമുള്ള രേഖകൾഫോട്ടോ , ഐഡന്റിറ്റി കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ , എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് , ജാതി സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് srdpopgt@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണം.ഏപ്രിൽ 24 വരെ അപേക്ഷിക്കാം.അഭിമുഖം1. ഡോക്ടര്‍ തസ്തിക – ഏപ്രിൽ 27 2. നേഴ്സിങ് സ്റ്റാഫ് – ഏപ്രിൽ 28 3. ലാബ് ടെക്നീഷ്യൻ, റേഡിയോ ഗ്രാഫര്‍, ഡയാലിസിസ് ടെക്നീഷ്യൻ – ഏപ്രിൽ 29 4. മറ്റ് ഒഴിവുകൾ – ഏപ്രിൽ 30 ഇപ്പോൾ അപേക്ഷിക്കാം1. Registration link for NURSES — https://forms.gle/HMsDkGixuLfRfW1662. Registration link for LAB ASSISTANTS — https://forms.gle/TbV5bzP5tptwdqtSA3. Registration link for HOSPITAL ATTENDANTS & HOUSE KEEPING ASSISTANTS — https://forms.gle/TeFLLQ9TzPDgyyW7A4. Registration link for RADIOGRAPHER — https://forms.gle/9fSqzDu3wLSB1dsh95. Registration link for PHYSIOTHERAPIST — https://forms.gle/gMTbYDktWsXfHwM766. Registration link for DIETICIAN — https://forms.gle/q8YLQ48wa8PzYXdM97. Registration link for SKILLED TECHNICIAN — https://forms.gle/CqgqHGf4XQAVTU6778. Registration link for HAEMODIALYSIS TECH.– https://forms.gle/tJreeCzHaDs8C3mLA


ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ A,B,C ആരോഗ്യമന്ത്രി ഷൈലജ ടീച്ചറിന്റെ ഫേസ്ബുക് പോസ്റ്റ്

പ്ലാന്‍ എജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പ്ലാന്‍ എയും പ്ലാന്‍ ബിയും തയ്യാറാക്കുകയും പ്ലാന്‍ എ നടപ്പിലാക്കുകയും ചെയ്തു. 50 സര്‍ക്കാര്‍ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പിലാക്കിയത്. 974 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്ന് പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.പ്ലാന്‍ ബിവുഹാനില്‍ നിന്നും ആദ്യ കേസ് വന്നപ്പോള്‍ പ്ലാന്‍ എയോട് അനുബന്ധമായാണ് പ്ലാന്‍ ബിയും തയ്യാറാക്കിയത്. 71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ ബി ആവിഷ്‌ക്കരിച്ചത്. 1408 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ പ്ലാന്‍ എയാണ് നടപ്പിലാക്കി വരുന്നത്. പ്ലാന്‍ എയില്‍ 1000ത്തോളം ഐസൊലേഷന്‍ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനനാലും പ്ലാന്‍ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.പ്ലാന്‍ സിഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയ്യാറാക്കിയത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ നമുക്ക് പിടിച്ച് നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ച് വന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ സഹകരണത്തോടെയാണ് പ്ലാന്‍ സി നടപ്പാക്കുക. ഇതിനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്‍ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്ലാന്‍ സിയില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.


ആരോഗ്യ വകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍

ആരോഗ്യ വകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.1. ചുമ, ശ്വാസതടസം എന്നിവ നേരിടുന്ന വ്യക്തികള്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക.2. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുനാശിനി കൊണ്ട് വൃത്തിയാക്കേണ്ടതാണ്.3. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, ഹെയര്‍ നെറ്റ് എന്നിവ ധരിക്കേണ്ടതാണ്.4. വൃത്തിയാക്കിയ പാത്രങ്ങളും ഗ്ലാസുകളും മാത്രം ഉപയോഗിക്കുക5. നേര്‍പ്പിക്കാത്ത ഹാന്റ് വാഷ്/സോപ്പ്‌നിര്‍ബന്ധമായും ഹോട്ടലുകളിലെ കൈ കഴുകുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.6. ഉപയോഗിക്കുന്ന സോപ്പ്, ഹാന്റ് സാനിറ്റൈസര്‍ എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുക.7. ക്യാഷ് കൗണ്ടറില്‍ഇരിക്കുന്നവര്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യരുത്8. ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ വഴി കോവിഡ് 19 പകരുമെന്നത് ശരിയല്ല.9. പാല്‍, മുട്ട, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് ഉപയോഗിക്കുക.10. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശുദ്ധമായ വെളളത്തില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.11. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അണുവിമുക്ത പ്രതലങ്ങളില്‍ സൂക്ഷിക്കുകകെ കെ ശൈലജ ടീച്ചര്‍ആരോഗ്യ വകുപ്പ് മന്ത്രി


കൊവിഡ് 19, അറിയേണ്ടതെല്ലാം

അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും ഉണ്ടെന്നറിയുമ്പോള്‍ അതിന് പിന്നാലെയുണ്ടാകുന്ന ആശങ്കകളുമാണ് ബാക്കി. എന്നാല്‍ ഈ സ്ഥിരീകരണത്തിന് പിന്നില്‍ വൈറോളജി ലാബുകളും അവിടെ ഉറങ്ങാതെ 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുമാണുള്ളത്.കേരളത്തില്‍ ഇപ്പോള്‍ 7 ലാബുകളിലാണ് കോവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. എന്‍.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. മാര്‍ച്ച് 10ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും മാര്‍ച്ച് 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും (വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടി) ആരംഭിച്ചു. മാര്‍ച്ച് 16ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള വി.ആര്‍.ഡി.എല്‍. ആരംഭിച്ചിട്ടുണ്ട്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയ്ക്കും കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു.സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ?കോവിഡ് 19 രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധനയ്ക്കായി എടുക്കുന്നത്. വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍ സ്റ്റെറൈല്‍ സ്വാബ് ഉപയോഗിച്ച് വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡയത്തിലാണ് (വി.ടി.എം.) ശേഖരിക്കുന്നത്. ഇതിനെ ട്രിപ്പിള്‍ ലെയര്‍ പാക്കിംഗ് ചെയ്ത് സുരക്ഷിതമാക്കുന്നു. അതില്‍ രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐ.ഡി. നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തുന്നു. ഇതിനോടൊപ്പം രോഗവിവരവും യാത്രാ വിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോം, അയയ്ക്കുന്ന വ്യക്തികളുടെ പൂര്‍ണ മേല്‍വിലാസവും ഫോണ്‍നമ്പരും എന്നിവ നല്‍കണം.ലാബിലേക്ക് അയക്കുന്നതെങ്ങനെ?തൊട്ടടുത്ത് പരിശോധനാ സംവിധാനമുള്ള ലാബിലാണ് അയക്കുന്നതെങ്കില്‍ ട്രിപ്പിള്‍ ലയര്‍ പാക്കിംഗാണ് ഉപയോഗിക്കുന്നത്. പൂനെ വൈറോളജി ലാബിലോ മറ്റോയുള്ള വിദൂര സ്ഥലത്താണ് അയക്കുന്നതെങ്കില്‍ ഡ്രൈ ഐസ് പാക്ക് സൗകര്യമുള്ള തെര്‍മ്മോകോള്‍ ബോക്‌സിലാണ് അയക്കുന്നത്. രണ്ട് ദിവസം വരെ ഈ സാമ്പിളുകള്‍ ഉപയോഗിക്കാനാകും. വൈറോളജി ലാബിലെത്തിയാല്‍ ഈ സാമ്പിളുകള്‍ ഫ്രീസറിലേക്ക് മാറ്റും. കൂടുതല്‍ ദിവസങ്ങളില്‍ സൂക്ഷിക്കുന്നെങ്കില്‍ -80 ഡിഗ്രിയിലുള്ള ഡീപ്പ് ഫ്രീസറിലേക്ക് മാറ്റും.കോവിഡ് ഇല്ലെന്ന് എങ്ങനെ സ്ഥിരീകരിക്കുംരണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് പി.സി.ആര്‍. എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്. എന്‍.ഐ.വി. പൂനയില്‍ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി മീഡിയത്തിലെത്തുന്ന സാമ്പിളുകളില്‍ നിന്ന് ആര്‍.എന്‍.എ.യെ വേര്‍തിരിക്കുന്നു. ഇതിന് 3 മുതല്‍ 4 മണിക്കൂര്‍ വേണം. ഇതിനെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. ഈ മെഷീനിലൂടെ 2 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുന്നതാണ്. കോവിഡ് ഇല്ലെങ്കില്‍ ഈ പരിശോധനയില്‍ തന്നെ അറിയാനാകും. ഇ-ജീന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കാനാകും. സങ്കീര്‍ണമായ ഇത്തരത്തിലുള്ള 40 ഓളം ഒന്നാംഘട്ട പരിശോധനകളാണ് ഒരു ലാബില്‍ 24 മണിക്കൂറിനുള്ളില്‍ ചെയ്യാന്‍ കഴിയുക.കോവിഡ് ഉണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കുംകോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയാണ് രണ്ടാമത്തേത്. ഇ-ജീന്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെ രോഗം സ്ഥിരീകരിക്കാന്‍ ഒരു പരിശോധന കൂടി നടത്തണം. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണിത്. ഇതിനായി വേര്‍തിരിച്ച ആര്‍.എന്‍.എ.യെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. 3 മണിക്കൂറിനുള്ളില്‍ ഈ ഫലവും ലഭിക്കുന്നു. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്തിയാല്‍ കോവിഡ് 19 രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഈ ഫലം ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു.എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രണ്ടാംഘട്ട പരിശോധന നടത്താനുള്ള സംവിധാനങ്ങളുണ്ട്. എന്‍.ഐ.വി. പൂനെ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും നിലനിര്‍ത്തുന്ന തരത്തിലുള്ള സംവിധാനമാണ് എല്ലാ സെന്ററുകളിലും സജ്ജമാക്കിയിരിക്കുന്നത്.അധികം വരുന്ന സാമ്പിളുകളില്‍ നിന്നും രോഗപകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് നശിപ്പിച്ച് കളയുന്നു.രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതെങ്ങനെ?രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂറിന് ശേഷം ആ രോഗിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുന്നു. അങ്ങനെ രണ്ട് പ്രാവശ്യം പരിശോധനാ ഫലം നെഗറ്റീവ് കിട്ടിയാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.പരിശോധന തികച്ചും സൗജന്യംഒരു കോടിയോളം ചെലവഴിച്ചാണ് ഓരോ വൈറോളജി ലാബും സജ്ജമാക്കിയിരിക്കുന്നത്. 2500 ഓളം സാമ്പിള്‍ പരിശോധനകളാണ് കേരളത്തിലെ വൈറോളജി ലാബുകളില്‍ നടത്തിയത്. ആദ്യത്തെ 3 പോസിറ്റീവ് കേസുകളൊഴികെ 24 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചത് ഇവിടെതന്നെയാണ്. ചില ടെസ്റ്റുകള്‍ വീണ്ടും സ്ഥിരീകരിക്കാനായി എന്‍.ഐ.വി. പൂനെയിലേക്ക് അയച്ചിരുന്നു. 3,000 രൂപ ചെലവ് വരുന്ന പരിശോധന തികച്ചും സൗജന്യമാണ്.


കൊവിഡ് 19, പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല അവലോകന യോഗം ചേർന്ന് സുപ്രധാനമായ തീരുമാനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്നലെ നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ കൂടുതൽ നടപടികളിലേക്ക് രാജ്യം കടക്കുകയാണ്.കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്, കൂടുതൽ ആളുകളിലേക്ക് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാരിനൊപ്പം നാം ഓരോരുത്തരും അണി ചേരേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്കായി കാത്തിരിക്കാം.#പരിഭ്രാന്തിയരുത്_കരുതലാകാം#IndiaFightsCorona#SayYes2PrecautionsPrime Minister Narendra Modi ji will address the country tonight at eight pm in the background of keāviḍ 19 pm. The High Review meeting in the Prime Minister's President has reached the important decisions in the Prime Minister's President. The Central Human Resources Ministry had said yesterday to replace all exams as part of the 19's 19's 19's 19's 19's. The country is crossing to more activities like this.To More States, we need to join each other with the central government to make the monitoring system more performance in the background of keāviḍ 19 to more states. Let's wait for the Prime Minister's advice.#പരിഭ്രാന്തിയരുത്_കരുതലാകാം#IndiaFightsCorona#SayYes2Precautions


കോവിഡ് 19, 50 കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 9 ജില്ലകളിലായി 50 കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2 ആംബുലന്‍സുകളില്‍ നിന്നാണ് രണ്ടാം ഘട്ടത്തില്‍ ആവശ്യകതയനുസരിച്ച് 50 എണ്ണമാക്കി ഉയര്‍ത്തിയത്. ഇതുകൂടാതെ സര്‍ക്കാര്‍ ആംബുലന്‍സുകളും സേവനമനുഷ്ഠിക്കുന്നുണ്ട്. ഐ.എം.എ.യും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആവശ്യകതയനുസരിച്ച് കനിവ് 108 ആംബുലന്‍സുകളുടെ എണ്ണം കൂട്ടും.രോഗലക്ഷണം ഉള്ളവരെയും രോഗ ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്കും ഹോം ഐസൊലേഷനിലേക്കും മാറ്റുന്നതിനാണ് വിവിധ ജില്ലകളില്‍ 108 ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം 2, കൊല്ലം 3, എറണാകുളം 26, തൃശൂര്‍ 3, പാലക്കാട് 4, മലപ്പുറം 4, കോഴിക്കോട് 3, കണ്ണൂര്‍ 3, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലും 108 ആംബുലന്‍സുകള്‍ വിന്യസിച്ചിച്ചിട്ടുണ്ട്.ജില്ലാ കൊറോണ മോണിറ്ററിങ് സെല്ലിന്റെ മേല്‍നോട്ടത്തിലാണ് ഓരോ ജില്ലകളിലും ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. ഓരോ ട്രിപ്പിന് ശേഷവും ആംബുലന്‍സുകള്‍ അണുവിമുതമാക്കിയ ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. പൈലറ്റും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷനും ഉള്‍പ്പെടെ 200ഓളം ജീവനക്കാരാണ് ഷിഫ്റ്റടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നത്.എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ട്. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ജീവനകാര്‍ക്ക് ധരിക്കാനുള്ള സുരക്ഷാ മാസ്‌ക്, കണ്ണട, കൈയുറകള്‍, പുറം വസ്ത്രം ഉള്‍പ്പെടുന്ന പി.പി.ഇ. കിറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസുകളുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് 108 ആംബുലന്‍സുകള്‍ കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കനിവ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരും 24 മണിക്കൂറും ജാഗരൂകരാണ്. കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്ന വിളികളില്‍, വിളിക്കുന്നയാള്‍ നല്‍കുന്ന വിവരങ്ങളില്‍ കോവിഡ് 19 രോഗ ലക്ഷണങ്ങള്‍ ഉള്ളതായി തോന്നുകയാണെങ്കില്‍ വിവരം അതാത് ജില്ലകളിലെ ബന്ധപ്പെട്ട കൊറോണ സെല്ലിനെ അറിയിക്കുന്നു. തുടര്‍ന്ന് ഈ വിവരം കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിയിട്ടിരിക്കുന്ന 108 ആംബുലന്‍സുകള്‍ക്ക് അയച്ചു നല്‍കുകയും ആവശ്യമായ മുന്നൊരുക്കത്തോടെ ആംബുലന്‍സുകള്‍ എത്തുകയും ചെയ്യുന്നു. ഇതുവരെ 500 ഓളം പേരെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 108 ആംബുലന്‍സുകളുടെ സഹായത്തോടെ ഐസോലേഷനിലേക്ക് മാറ്റിയിട്ടുള്ളത്.ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിൽനിന്നും 


ഒരുമിക്കാം, കേരളത്തെ കൂടുതല്‍ സുരക്ഷിതം ആക്കാം സാമൂഹിക സന്നദ്ധ സേനയിൽ അംഗമാകാം

പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സർക്കാരിനു മുന്നോട്ടു പോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ പിന്തുണയും പങ്കാളിത്തവും കാരണമാണ്. ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിൻ്റെ നന്മയെക്കരുതി ആയിരങ്ങളാണ് സഹായഹസ്തങ്ങളുമായി ആ സന്ദർഭങ്ങളിൽ മുന്നോട്ടു വന്നത്.ഇന്ന് വീണ്ടും അത്തരമൊരു സാഹചര്യം നമുക്കു മുൻപിൽ ഉരുത്തിരിഞ്ഞിരിക്കുന്നു. ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ടു പടരുന്ന കോവിഡ്-19 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മുടെ സർക്കാർ-ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർ സധൈര്യം മുന്നോട്ട് വന്നു സർക്കാരിനൊപ്പം കൈകൾ കോർക്കണമെന്നും, നമ്മുടെ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കണമെന്നും അതിനായി സർക്കാരിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ https://sannadham.kerala.gov.in/registration.html എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യുക. ആവശ്യമായ ട്രെയിനിംഗ് നൽകിയതിനും വേണ്ട തയ്യാറെടുപ്പുകൾക്കും ശേഷം മാത്രമായിരിക്കും പ്രവർത്തനങ്ങളിൽ നിങ്ങളെ പങ്കാളികളാക്കുന്നത്.പദ്ധതി ലക്ഷ്യങ്ങൾകേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധ സേന ഉണ്ടാകണം എന്നാണ് കണക്കാക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാൻ ഉള്ള ഒരു പൊതു വേദി ആയി ഈ സേനയെ പരിഗണിക്കാം.വിവിധ വൈദഗ്ധ്യം ഉള്ള, അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തന സജ്ജരായ കേരളത്തിന് അകത്തും പുറത്തും ഉള്ള സന്നദ്ധ പ്രവർത്തകരുടെ ഏകീകൃത രൂപം ആയിട്ടാണ് സാമൂഹിക സന്നദ്ധ സേനയെ കണക്കാക്കേണ്ടത്.സിവിൽ ഡിഫൻസ് സംവിധാനത്തിൽ ചേരുവാനും സുദീര്‍ഘമായ പരിശീലനത്തിനും സാധ്യതയില്ലാത്ത, സ്വദേശ, വിദേശ വാസികളായ സന്നദ്ധരായ മലയാളികളെ ആണ് സാമൂഹിക സന്നദ്ധ സേനയിൽ ഉൾപ്പെടുത്തുക.കൂടാതെ തദ്ദേശ സർക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുടെ രൂപീകരിക്കുന്ന വാർഡ് അടിസ്ഥാനത്തിൽ ഉളള എമർജൻസി റെസ്പോൺസ് ടീം അംഗങ്ങളെയും ഈ സേനയിൽ അംഗം ആക്കും.അംഗത്വംഅംഗത്വ റജിസ്ട്രേഷനായി Www.Sannadham.Kerala.Gov.In എന്ന വെബ്സൈറ്റ് സസന്ദർശിക്കുക ആദ്യ ഘട്ടമായി അംഗത്വ അപേക്ഷ 30 ദിവസത്തേക്ക് സ്വീകരിക്കുന്നതാണ്മലപ്പുറം ട്രോമകെയർ സെന്റർ, സീ റെസ്ക് സ്ക്വാഡ്, ആരോഗ്യ സേന, കുടുംബശ്രി വിജിലന്റ് ഗ്രൂപ്പ്, യുവ കർമ്മസേന, ഗോത്ര ജീവിക എന്നിവരിൽ നിന്നും സന്നദ്ധരായ ആർക്കും ഈ സേനയിലും അംഗം ആകാം. സിവിൽ ഡിഫൻസിൽ പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകർ ഈ സേനയിൽ അംഗം ആകേണ്ടതില്ല.1. ഇന്ത്യയിൽ വസിക്കുന്ന മലയാളി, എൻ ആർ ഐ ആയ മലയാളി2 പ്രായം - 18 മുതൽ 65 വയസ് വരെ3. ആധാർ നംബർ/ എൻ ആർ ഐ ആണെങ്കിൽ പാസ്പോർട്ട് നംബർ4. ജനന തിയതി5. പ്രവർത്തിക്കുന്ന, സ്വന്തം പേരിൽ ഉളള മൊബൈൽ നംബർ (എൻ ആർ ഐ ആണെങ്കിൽ ഐ എസ് ഡി കോഡ് ഉൾപ്പടെ)6. ആർജിച്ചിട്ടുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത7. അടിയന്തിര പ്രവർത്തനത്തിന് സഹായകമാകുന്ന മുൻ പരിശീലനങ്ങൾ ലഭിച്ചിട്ടുണ്ടോ - എൻ.എസ്.എസ്,എൻ.സി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, മറ്റ് രാജ്യങ്ങളിലെ സിവിൽ ഡിഫൻസ് പരിശീലനം, ബേസിക് ലൈഫ് സപോർട്ട്, അഡ്വാൻസ്ഡ് ലൈഫ് സപോർട്ട്, സ്റ്റുഡന്റ് പോലീസ്, എക്സ്-സർവീസ്, മറ്റ് ഏതെങ്കിലും യോഗ്യത തെളിയിക്കുന്ന രേഖയുടെ കോപ്പി ചേർക്കുക.8. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ ആകരുതു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം.9. അടിയന്തിര ഘട്ടങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ആരോഗ്യ ശേഷി ഉണ്ട് എന്ന് സ്വയം സാക്ഷ്യപ്പെടുത്തുകരക്ഷാ പ്രവർത്തനം നടത്തുക - ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുവാൻ പറ്റുന്ന ആർക്കും.ദുരിതാശ്വാസ സഹായം എത്തിക്കുക - ഓട്ടോ-ടാക്സി-ജീപ്പ്-ബോട്ട്-ട്രക്ക്-ലോറി-ജെ.സി.ബി ഡ്രൈവർമാർ, ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക്മുൻഗണന.ജലരക്ഷ - മത്സ്യ തൊഴിലാളികള്‍, ഹൗസ്ബോട്ട് തൊഴിലാളികള്‍, മണല്‍ വാരല്‍ തൊഴിലാളികള്‍, കാക്ക വാരല്‍ തൊഴിലാളികള്‍മുന്നറിയിപ്പ്  നൽകൽ - തദ്ദേശീയരായ ഓട്ടോ ടാക്സി - ജീപ്പ് -ബോട്ട് ഡ്രൈവർമാർ, ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന.രക്ഷാ പ്രവർത്തന സഹായം - തദേശീയരായ ഓട്ടോ ടാക്സി - ജീപ്പ് -ബോട്ട് ഡ്രൈവർമാർ , ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന.ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള സഹായം - തദേശീയരായ ഓട്ടോ-ടാക്സി-ജീപ്പ്-ബോട്ട് ഡ്രൈവർമാർ, ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന.ക്യാമ്പുകളുടെ നടത്തിപ്പിൽ സഹായിക്കുക തദേശീയരായ സന്നദ്ധ പ്രവർത്തകർക്ക് മുൻഗണന.പരിസരം വൃത്തിയാക്കൽ - ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുവാൻ പറ്റുന്ന ആർക്കും.ആശുപത്രികളിൽ സഹായിക്കുക.പ്ലംബിംഗ് - അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.ഇലെക്ട്രിക്കൽ വർക്ക് - അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം - എക്സ് - സർവീസ് ഉദ്യോഗസ്ഥർക്കും, ഐടി, കമ്മ്യൂണിക്കേഷൻ മേഖലയിൽ ഉള്ളവർക്കും ആയിരിക്കും കൂടുതൽ ഉചിതം. വിദേശത്തുള്ള സന്നദ്ധ പ്രവർത്തകർക്കും സഹായിക്കുവാൻ സാധിക്കും .വിവര ശേഖരണം, വിവര അവലോകനം - ഐടി മേഖലയിൽ ഉള്ളവർക്കായിരിക്കും കൂടുതൽ.മരാമത്ത് ജോലികൾ - എഞ്ചിനീയർമാർ, മേസൺമാർ, മരാമത്ത് പണിക്കാർ.നിയമ സഹായം - വക്കിലുമാർ, വക്കീൽ ഓഫീസിൽ പ്രവർത്തിക്കുന്ന ഗുമസ്തർ, മുൻ ഉദ്യോഗസ്ഥർ എന്നിവർക്ക് മുൻഗണന.അടിയന്തിര ദുരന്ത സാധ്യതാ അവലോകനം - ഭൂമിശാസ്ത്ര അദ്ധ്യാപകർ, ജിയോജോളിസ്റ്റുകൾ, ഭൂമിശാസ്ത്ര ഗവേഷകർ, ജിയോജോളി ഗവേഷകർ, പരിസ്ഥിതി ശാസ്ത്ര അദ്ധ്യാപകർ, പരിസ്ഥിതി ശാസ്ത്ര ഗവേഷകർ, ദുരന്ത നിവാരണ ഗവേഷകർ. ഈ മേഖലകളിലെ വിധക്തർക്കും സഹായിക്കുവാൻ സാധിക്കും.ആംഗ്യ ഭാഷ വിധക്തർ, അസ്സമീസ്, ഒറിയ, ബംഗാളി, നേപ്പാളി, ഭാഷ വിധക്തർ.സന്നദ്ധ പ്രസ്ഥാനങ്ങൾക്കും, സ്ഥാപനങ്ങൾക്കും, പ്രസ്ഥാനം എന്ന നിലയിൽ ജനകീയ രക്ഷാ സേനയിൽ അംഗം ആകാം. ഇതിനായി പ്രത്യേകം മാനദണ്ഡം ചുവടെ ചേർക്കുന്നു1. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത, എല്ലാ വർഷവും നിയമപരമായി റിപ്പോർട്ട് സമർപ്പിക്കുന്ന എൻ.ജി.ഓ, അല്ലെങ്കിൽ സ്ഥാപനം ആയിരിക്കണം.2. ചുരുകിയത് 5 വർഷത്തെ പ്രവർത്തന പരിചയം തെളിയിക്കുന്ന വാർഷിക പ്രവർത്തന റിപ്പോർട്ട് ഉണ്ടായിരിക്കണം.3. കേരളത്തിൽ രജിസ്റ്റർ ചെയ്ത കാര്യാലയം ഉണ്ടാകണം4. ചുരുങ്ങിയത് 10 വ്യക്തികൾ എങ്കിലും സ്ഥിരമായി പ്രവർത്തിക്കുന്ന സ്ഥാപനം ആകണം5. അടിയന്തിര പ്രവർത്തനത്തിന് സഹായമാകുന്ന മുൻ പരിശീലനങ്ങൾ ലഭിച്ചിട്ടുള്ള പ്രവർത്തകരുടെ എണ്ണം6. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമ നടപടികൾക്ക് വിധയമായി ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത എന്ന് സ്ഥാപന മേധാവി സ്വയം സാക്ഷ്യപ്പെടുത്തണംപരിശീലനംതദ്ദേശ സർക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതി രൂപകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ രൂപീകരിക്കുന്ന വാർഡ് അടിസ്ഥാനത്തിലുള്ള എമർജൻസി റെസ്പോൺസ് ടീം അംഗങ്ങളുടെ ഏകോപനവും തുടർ പരിശീലനവും തദ്ദേശ വകുപ്പിൽ നിക്ഷിപ്തമായിരിക്കും.കേരളത്തിനു പുറത്തുനിന്നും സേനയിൽ ചേരുന്ന മലയാളികളുടെയും, വിഷയ വിധക്തരായ സന്നദ്ധ പ്രവർത്തകരുടെയും പരിശീലനം സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ നേരിട്ട് നടത്തും. ഇതിനായി Massive Online Open Course മാർഗം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിനിയോഗിക്കും.1. ദുരന്ത നിവാരണ സ്ഥാപനങ്ങളും സംവിധാനങ്ങൾ2. അടിയന്തിരഘട്ട പ്രവർത്തന മാർഗ്ഗ രേഖ3. പ്രഥമ ശുശ്രൂഷഎന്നീ വിഷയങ്ങൾ ആണ് പരിശീലന പരിപാടിയിൽ ഉൾപെടുത്തുക.ഏകോപനംസന്നദ്ധ പ്രവർത്തകരുടെ വിവരവും, അവർ വസിക്കുന്ന സ്ഥലവും സഹിതം ജി ഐ.എസ് സാങ്കേതിക വിദ്യയിൽ അടയാളപ്പെടുത്തി ഇവരെ ഏകോപിപ്പിക്കുന്നതിനുo പ്രാദേശികമായി വിവിധ മേഖലയിൽ ഉള്ള ഉദ്യോഗസ്ഥർക്ക് വിവരം ലഭ്യമാക്കുന്നതിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സുരക്ഷായനം എന്ന മൊബൈൽ ആപ്പ് വികസിപ്പിക്കുന്നതാണ്.



കോവിഡ് 19 വൈറസ് : വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യജവാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടിയുമായി പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈ ടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ, എല്ലാ ജില്ലകളിലെയും സൈബർ സെല്ലുകൾ എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി.കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


കൊറോണ: മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതില്‍ മൂന്നുപേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. എട്ടുപേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും.ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലാണുള്ളത്. 149 പേര്‍ ആശുപത്രികളിലുമുണ്ട്. സംശയിക്കുന്ന 807 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. അതില്‍ 717ന്‍റെയും ഫലം നെഗറ്റീവായിട്ടാണ് വന്നിട്ടുള്ളത്. ബാക്കി വരാനുണ്ട്.സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാല്‍, കോവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോര. സ്ഥിതി നിയന്ത്രിച്ചുനിര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. ബഹുജന സംഘടനകള്‍ മുന്നിട്ടിറങ്ങണം.നിലവില്‍ സംസ്ഥാനത്തുള്ള സാഹചര്യങ്ങള്‍ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിപുലവും ശക്തവുമായ ഇടപെടല്‍ തുടരേണ്ടതുണ്ട് എന്ന് തീരുമാനിച്ചു. അതിന്‍റെ ഭാഗമായി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.ഒന്നാംക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ഈ നിയന്ത്രണം സിബിഎസ്സി, ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്കും അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ബാധകമാണ്.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളും  മാര്‍ച്ച് 31 വരെ അടച്ചിടും. എസ്എസ്എല്‍സി പരീക്ഷയും  എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും മാറ്റിവെയ്ക്കുന്നില്ല. ആ പരീക്ഷകള്‍ എഴുതാന്‍ വരുന്നവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയില്‍ പരീക്ഷ എഴുതിക്കും.ട്യൂഷന്‍ ക്ലാസുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണം.മദ്രസകള്‍, അങ്കണവാടികള്‍, ട്യൂറ്റോറിയലുകള്‍ എന്നിവയും മാര്‍ച്ച് 31 വരെ അടച്ചിടണം. അങ്കണവാടികളില്‍ പോകുന്ന കുട്ടികള്‍ക്കുള്ള ഭക്ഷണം അവരവരുടെ വീടുകളില്‍ എത്തിക്കും.പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരം പഠനപ്രവര്‍ത്തനവും മാര്‍ച്ച് 31 വരെ ഉണ്ടാകരുത് എന്നാണ് തീരുമാനം.എല്ലാതരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകള്‍ മാത്രമായി നടത്തുകയും ചെയ്യണം. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ ഒഴിവാക്കാന്‍  ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു.ശബരിമലയില്‍ പൂജകള്‍ നടക്കും. എന്നാല്‍ ഈ ഘട്ടത്തില്‍ ദര്‍ശനത്തിന്  പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍ മാത്രം നടത്തണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.സിനിമാശാലകളും മാര്‍ച്ച് 31 വരെ അടച്ചിടേണ്ടതാണ്. നാടകം പോലെ ആളുകള്‍ അധികമായി ഒത്തുചേരുന്ന കലാസംസ്ാരിക പരിപാടികളും മാറ്റിവെക്കണം.നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമുണ്ടാക്കും.സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവെക്കും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളും ഇതില്‍ പെടും.സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തും. എല്ലായിടത്തും സാനിറ്റൈസര്‍ ലഭ്യമാക്കും.ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധ ഗണ്യമായി തന്നെയുണ്ട്. അവിടങ്ങളില്‍നിന്ന് വരുന്നവര്‍ സ്വയം സന്നദ്ധരായി മുന്‍കരുതലുകള്‍ എടുക്കണം. അത്തരക്കാര്‍ വീടുകളിലോ ഹോട്ടലുകളിലോ മറ്റ് ആളുകളുമായി സമ്പര്‍ക്കമില്ലാതെ കഴിയേണ്ടതും ആരോഗ്യവകുപ്പിനെ അക്കാര്യം അറിയിക്കേണ്ടതുമാണ്.രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് വൈറസ് ബാധ ഉണ്ടാകുന്നത് എന്നതുകൊണ്ട് രോഗലക്ഷണമുള്ളവരും രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകളുമായോ പ്രദേശങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയവരും ജാഗ്രതയോടെ പെരുമാറണം. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയില്‍ പെടുത്തും എന്നതാണ് മുന്നിലുള്ള അനുഭവം.സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. കൂടുതല്‍ രോഗികള്‍ വരുന്നതനുസരിച്ച് ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലും പുറത്തുനിന്ന് ആളുകള്‍ എത്തുന്ന മറ്റ് യാത്രാമാര്‍ഗങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലേക്ക് ഇതിനാവശ്യമായി കൂടുതല്‍ സ്റ്റാഫിനെ നല്‍കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാര്‍ഡ് മെമ്പര്‍മാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താന്‍ നിരീക്ഷണസംവിധാനം  ശക്തിപ്പെടുത്തും. ഇതിന് നഗര പ്രദേശത്ത് റസിഡന്‍സ് അസോസിസിയേഷന്‍റെ സഹായം ലഭ്യമാക്കും. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.  ടെസ്റ്റിങ് ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സര്‍ട്ടിഫിക്കറ്റ് നിഷ്കര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാനും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.സര്‍ക്കാരിന്‍റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിര്‍ദേശങ്ങളല്ലാതെ വാര്‍ത്ത പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കും.വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ഇന്നത്തെ സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്‍റര്‍നെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കും.


കേരള എന്‍ട്രന്‍സ് രജിസ്ട്രേഷൻ നാളെക്കൂടി മാത്രം(25-02-2020)

കേരള എന്‍ട്രന്‍സ് രജിസ്ട്രേഷൻ നാളെക്കൂടി മാത്രം(25-02-2020)കേരളത്തിലെ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുളള പ്രവേശനം- അപേക്ഷകള്‍ ക്ഷണിച്ചുLast Date : ഫെബ്രവരി 25 വൈകുേ ന്നരം 5.00 മണി▪കേരളത്തിലെ മെഡിക്കൽ, എഞ്ചിനിയറിംഗ്, ആർക്കിടെക്ച്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ  കോ ഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ  01.02.2020 മുതൽ ആരംഭിക്കും Medical Courses i) MBBS(ii) BDS(iii) BHMS(Homoeo)(iv) BAMS(Ayurveda)(v) BSMS (Siddha)(vi) BUMS (Unani) Medical Allied Courses(i) BSc. (Hons.) Agriculture(ii) BSc. (Hons.) Forestry(iii) Veterinary (BVSc. & AH)(iv) Fisheries (BFSc.)Pharmacy Course :B.PharmArchitecture Course :B.Arch.എഞ്ചിനയറിങ്  കോഴ്സുകള്‍ബി. ടക് ഡിഗ്രി കോഴ്സുകള്‍ (കേരള കാര്‍ഷിക സര്‍വകലാശാല യുടെ കീഴിലുള്ള ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുക ള്‍, കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കിഴിലുള്ള ബി.ടെക് ഡയറി ടെക്നോളജി, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകള്‍, കേരള യൂണിേവഴ്സിറ്റിയുടെ ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസിന്‍റെ കീഴിലുളള ബി.ടെക് ഫുഡ് ടെക്നോളജികോഴ്സ് ഉള്‍പ്പെടെ)◼ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പ്രവേശനത്തന് NEET - UG 2020 യോഗ്യത നേടിയിരിക്കണം. ◼  എഞ്ചിനീയറഗ്/ഫാര്‍മസി കോഴ്സുകളി ലക്കുള്ള പ്രവേശനം പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തന്ന പ്രവേശന പരീക്ഷയടെ അടിസ്ഥാനത്തിലായിരിക്കും. ◼ ഫാര്‍മസി കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയുടെ പേപ്പര്‍- 1 (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം. *പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം🤳ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും , എലിജിബിലിറ്റി, പാറ്റേൺ, സിലബസ്, ഫീസ് മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക➤ ലിങ്ക്http://bit.ly/keam-2020-exam-dates-released➤ ലിങ്ക്http://bit.ly/keam-2020-exam-dates-release◼  ആര്‍ക്കിെടക്ചര്‍ കോഴ്സ് പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിെടക്ചര്‍ നടത്തുന്ന NATA-2020 യോഗ്യത നേടിയിരിക്കണം .▪നിലവിൽ മെഡിക്കൽ കോഴ്സുകൾക്ക് ചേരാൻ പ്ലസ് ടുവിന് ബയോളജിക്കുമാത്രം 50 ശതമാനം മാർക്ക്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങൾക്കുംകൂടി 50 ശതമാനവും വേണം.▪ഇനിമുതൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്കെല്ലാംകൂടി ആകെ 50 ശതമാനം മാർക്ക് മതിയാവും. ബയോളജിക്ക് പ്രത്യേക മിനിമം ഇല്ല.▪കീം അപേക്ഷയോടൊപ്പം മൊബൈൽ നമ്പറും നൽകണം. അതിൽവരുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഒരപേക്ഷയ്ക്ക് ഒരു ഫോൺ നമ്പറേ നൽകാനാകൂ. ▪ നീറ്റിന് അപേക്ഷിച്ചവരും, കേരളത്തിലെ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരുമായവർ നിർബന്ധമായും കീമിന് അപേക്ഷിക്കേണ്ടതാണ്.▪കീം പ്രത്യേക മെഡിക്കൽ പ്രവേശന പരീക്ഷ നടത്തുന്നില്ല. നീറ്റ് സ്കോർ അടിസ്ഥാനത്തിൽ കേരള മെഡിക്കൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കിയാണ് മെഡിക്കൽ പ്രവേശനം നടത്തുക.▪കേരളത്തിൽ എം. ബി ബി. എസ്, ബി. ഡി. എസ്, ആയുർവേദ, ഹോമിയോ, യുനാനി, സിദ്ധ, വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി തുടങ്ങിയ കോഴ്സുകൾക്ക് പ്രവേശനം നൽകുന്നത് നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നാണ്.▪പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പംതന്നെ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കേണ്ടതാണ്.▪എൻ.ആർ.ഐ,  നോൺ ക്രീമിലിയറിൽ പെടാത്ത മൈനോറിറ്റി വിഭാഗം എന്നീ അപേക്ഷകരും അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന സമയത്തുതന്നെ നിശ്ചിത രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. ഈ വിഭാഗത്തിൽ പെട്ടവരും ആവശ്യമായ രേഖകൾ മുൻകൂട്ടി തയ്യാറാക്കേണ്ടതാണ്.


24 മണിക്കൂറും സജീവമാകുന്ന നഗരകേന്ദ്രങ്ങള്‍

തിരുവനന്തപുരം നഗരത്തില്‍ 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.   സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും. മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രില്‍ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.


പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികള്‍

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന്  മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികള്‍കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിര്‍മ്മാണവും പരിപാലനവും. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം.


ഇത് കേരളമാണ് പരാതികൾക്ക് പരിഹാരം ഉടൻ അറിയാം

കേരള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്ന് അറിയാം.മുഖ്യമന്ത്രിക്ക് നൽകിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി ഈ നമ്പറിലൂടെ അറിയാനാകും. പൊതു അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും 24 മണിക്കൂറും കാൾസെന്റർ പ്രവർത്തിക്കും. കാൾ സെന്ററിൽ ലഭിക്കുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സമയബന്ധിതമായി തുടർനടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും സംവിധാനം ഉണ്ട്.പരാതികളുടേയും അപേക്ഷകളുടേയും തൽസ്ഥിതി അറിയാൻ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോർവേർഡിലും ടോൾ ഫ്രീ നമ്പർ നിലവിലുണ്ട്. 18004257211 ആണ് നമ്പർ. എല്ലാ പ്രവർത്തി ദിവസവും രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ഈ നമ്പറിലൂടെ വിവരങ്ങൾ അറിയാം.


പ്രകൃതി ദുരന്തം നേരിടാന്‍ സാമൂഹിക സന്നദ്ധസേന

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യയില്‍ നൂറു പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാവുന്നതാണ്. സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.സന്നദ്ധസേനയുടെ ഘടനയും പരിശീലന പരിപാടിയും മന്ത്രിസഭ അംഗീകരിച്ചു. സേനയുടെ മേല്‍നോട്ടത്തിന് ഡയറക്ടറേറ്റ് രൂപീകരിക്കാനും  തീരുമാനിച്ചു. സേനയുടെ പ്രഖ്യാപനം പുതുവര്‍ഷ ദിനത്തില്‍ നടക്കും. ജനുവരി 15ന് മുന്‍പായി 700 മാസ്റ്റര്‍ ട്രെയിനര്‍മാരെ കണ്ടെത്തും. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജനുവരി 10 മുതല്‍ 31 വരെ ലഭ്യമാകും. ഫെബ്രുവരി മാസം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 15 വരെ 14 ജില്ലകളിലും മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്ക് പിശീലനം നല്‍കും. അഗ്നിരക്ഷാസേന, പോലീസ്, സംസ്ഥാന ദുരന്തപരിപാലന അതോറിറ്റി, അതോറിറ്റിയുടെ ഭരണ ചുമതലയുള്ള റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്‍.സി.സി., എന്‍.എസ്.എസ്., എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സേനയുടെ ഡയറക്ടറേറ്റ്. സംസ്ഥാനത്തെ കര-നാവിക-വ്യോമസേനാ വിഭാഗങ്ങളുടെ തലവډാരും ഡയറക്ടറേറ്റിന്‍റെ ഭാഗമായ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ടാവും. ഡയറക്ടറേറ്റിന്‍റെ ഭരണ ചുമതല പൊതുഭരണവകുപ്പിനായിരിക്കും.ജില്ലാതലത്തില്‍ ജില്ലാകലക്ടറുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും കോര്‍പ്പറേഷന്‍ മേയറും ഉള്‍പ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഉണ്ടാവുക.പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രതികരണ സംവിധാനമായാണ് സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്കു പുറമേ പ്രാദേശികമായി ഉണ്ടാകുന്ന ഏത് അപകട ഘട്ടത്തിലും സേനയുടെ സഹായം ഉറപ്പുവരുത്തും. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ആവര്‍ത്തിച്ചുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ സമൂഹമൊന്നാകെ ഒന്നിച്ചു നില്‍ക്കുകയുണ്ടായി. പ്രത്യേക ആഹ്വാനമൊന്നുമില്ലാതെ സമൂഹം വളരെവേഗം പ്രതികരിച്ചു. ഈ സന്നദ്ധത മികച്ച ദുരന്ത പ്രതികരണ സംവിധാനമായി മാറ്റുന്നതിനാണ് സേന രൂപീകരിക്കുന്നത്.


മുന്നോക്കക്കാർക്കും സംവരണം

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ശ്രീധരന്‍ നായര്‍ കമ്മിഷന്‍  റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികളോടെ അംഗീകരിക്കാന്‍ തീരുമാനിച്ചു.നിലവിലുള്ള സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ കവിയാത്തവരുമായ എല്ലാവര്‍ക്കും സംവരണത്തിന്‍റെ ആനുകൂല്യമുണ്ടാകും. പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും  മുനിസിപ്പാലിറ്റിയില്‍ 75 സെന്‍റിലധികവും  കോര്‍പ്പറേഷനില്‍ 50 സെന്‍റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്‍റെ പരിധിയില്‍ വരില്ല.മുനിസിപ്പല്‍ പ്രദേശത്ത് 20 സെന്‍റില്‍ അധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും കോര്‍പ്പറേഷന്‍ പ്രദേശത്ത് 15 സെന്‍റിലധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണത്തിന്‍റെ പരിധിയില്‍ വരില്ല.സംസ്ഥാന സര്‍വ്വീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കും.സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10 ശതമാനം സംവരണം നല്‍കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ പദ്ധതി പ്രാബല്യത്തില്‍ വരുന്ന തീയതി സര്‍ക്കാര്‍ തീരുമാനിക്കും. ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും  പൊതുവിഭാഗത്തിലെ څസാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെچ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യും. ഈ വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കുന്നതിന് സെക്രട്ടറിയേറ്റില്‍ പരിശോധനാസെല്‍ ഉണ്ടാകും.  



സഹകരണ സംഘങ്ങളില്‍ 344 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 344 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്ന് സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. തസ്തികയും യോഗ്യതയുംജൂനിയർ ക്ലാർക്ക്/കാഷ്യർ: സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സുമാണ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യത.ഡേറ്റ എൻട്രി ഓപ്പറേറ്റർ: ബിരുദവും അംഗീകൃത ഡേറ്റാ എൻട്രി കോഴ്സ് വിജയവും.സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഫസ്റ്റ് ക്ലാസ് ബി.ടെക്. (കംപ്യൂട്ടർ സയൻസ്, ഐ.ടി., ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്) /MCA/MSc (Computer Science or IT). റെഡ്ഹാറ്റ് സർട്ടിഫിക്കറ്റ് അധിക യോഗ്യതയായി പരിഗണിക്കും.അപേക്ഷയും, ചെല്ലാനും,  ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകhttp://bit.ly/kerala-cooperative-service-examinationhttp://bit.ly/kerala-cooperative-service-examination അപേക്ഷയും അനുബന്ധങ്ങളും ഡിസംബർ 31-ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം. വിലാസം: സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, തിരുവനന്തപുരം-695001.


കീം 2020 പ്രവേശന നടപടികൾ ജനുവരി മുതല്‍

കീം 2020പ്രവേശന നടപടികൾ ജനുവരി മുതല്‍  കേരള എൻജിനിയറിങ് മെഡിക്കൽ ആർക്കിടെക്ചർ ഫാർമസി മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശന നടപടികൾ ജനുവരിയിൽ തുടങ്ങും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പംതന്നെ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നുള്ള  ജാതി സർട്ടിഫിക്കറ്റ് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വരുമാന സർട്ടിഫിക്കറ്റ്  നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം ഓൺലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കൂ.  അതിനാൽ റവന്യൂ അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെയോ സർട്ടിഫിക്കറ്റുകളുടെയോ ഒറിജിനൽ/പ്രിന്റൗട്ട് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.  എൻ.ആർ.ഐ., ന്യൂനപക്ഷ വിഭാഗം അപേക്ഷകർക്ക് ജനുവരിയിൽ അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന സമയത്തുതന്നെ നിശ്ചിത രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യാൻ അവസരം ലഭിക്കുന്നതാണ്.*  റവന്യൂ അധികാരികളിൽനിന്നുള്ള ഇ-ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റും സ്വീകരിക്കുന്നതാണ്



കൊച്ചിൻ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലാർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ്, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി. ക്ലാർക്ക്

കൊച്ചിൻ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലാർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ്, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി. ക്ലാർക്ക്കൊച്ചിൻ ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലാർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ്, എൽ.ഡി.ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് നേരിട്ടും തസ്തികമാറ്റം വഴിയുളള നിയമനത്തിനും, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ നേരിട്ടുളള നിയമനത്തിനുളള വിജ്ഞാപനം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പുറപ്പെടുവിച്ചു. എൽ.ഡി.ക്ലാർക്ക് തസ്തികയിൽ എസ്.എസ്.എൽ.സിയും എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ എസ്.എസ്.എൽ.സി, ടൈപ്പ്‌റൈറ്റിങ് മലയാളം (ലോവർ), ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ഹയർ), കമ്പ്യൂട്ടർ വേഡ്‌പ്രോസസിങ് എന്നിവയുമാണ് യോഗ്യത. തസ്തികമാറ്റം വഴിയുളള നിയമനത്തിന് അപേക്ഷിക്കുന്നവർ കൊച്ചിൻ ദേവസ്വം ബോർഡിലെ താഴ്ന്ന ശമ്പളക്കാരായ സ്ഥിരം ക്ഷേത്രജീവനക്കാർ ആയിരിക്കണം.കൂടൽമാണിക്യം ദേവസ്വം - എൽ.ഡി. ക്ലാർക്ക് തസ്തികയ്ക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. എല്ലാ തസ്തികകളിലേയ്ക്കും അപേക്ഷിയ്ക്കുന്നതിനുളള അവസാന തീയതി ജനുവരി 18 ആണ്. അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ കേരള ദേവസ്വം റിക്രട്ട്‌മെന്റ് ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ ലഭിക്കും.


പഠിച്ച സ്ക്കൂളിൽ വീണക്കച്ചേരിയുമായി പൂർവ്വവിദ്യാർത്ഥി ധർമ്മ തീർത്ഥൻ

 തൃശ്ശൂർ: പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹയർ സെക്കന്ററി സ്ക്കൂളിൽ പുതുതായി നിർമ്മിച്ച സ്വാമി ശക്രാനന്ദ ഹാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 2019 ഡിസംബർ 20 ഉച്ചയ്ക്ക് 12:30ന് സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും വീണാവാദകനും കൂടിയായ പ്രഗത്ഭ കലാകാരൻ ധർമ്മതീർത്ഥൻ നയിക്കുന്ന 'നാദലയം' അരങ്ങേറും, തൃപ്പൂണിത്തുറ ആർ എൽ വി കോളേജിലെ വീണ അധ്യാപകൻ കൂടിയായ അദ്ദേഹം നിരവധി വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു വരുന്നു. തന്റെ ഗുരുവായ സ്വാമി ശക്രാനന്ദയുടെ പേരിലുള്ള ഹാളിൽ ആദ്യ സംഗീത പരിപാടി അവതരിപ്പിക്കുവാൻ തന്നെ ക്ഷണിച്ചത്  പൂർവ്വജന്മപുണ്യമായി കരുതുന്നുവെന്ന് അദ്ദേഹം നേതാവ് ന്യൂസിനോട് പ്രതികരിച്ചു.


വീട് വിൽപ്പനക്ക്

ഇരുമ്പനം സീ പോർട്ട്  - എയർപോർട്ട് റോഡിൽ   നിന്ന് 300 മീറ്റർ മകളിയം - ചിത്രപ്പുഴ റോഡിൽ, മകളിയം ശ്രീരാമ ക്ഷേത്രത്തിന് കിഴക്കുവശം, 6.5 സെൻറ്, രണ്ടു കാറുകൾ പാർക്കുചെയ്യാൻ കഴിയുന്ന 1800 sqft വീട് വില്പനക്ക്. പഴയവീട് കണ്ടംപററി രീതിയിൽ പുതുക്കിപ്പണിതതു  • 4 വശവും മതിൽ • നല്ല കുടിവെള്ളമുള്ള വറ്റാത്ത കിണർ• സ്വകാര്യ ടാർ റോഡ് 4 മീറ്റർ • ഇലട്രിക്കൽ , പ്ലംബിംഗ്  എല്ലാം പുതിയത്.•  ലിവിങ്ങ് റൂം• ഫാമിലി  ലിവിങ്ങ് റൂം• ഡയനിംഗ്‌ ഹാൾ• മോഡുലാർ കിച്ചൻ  • 3 ബെഡ്‌റൂം • സ്റ്റഡി റൂം • സെർവെൻറ്സ് ബാത്റൂം • സ്‌പേഷ്യസ്  ബാൽക്കണി • 4 മീറ്റർ  ടാർ റോഡ്  വീട് ആവശ്യമുള്ളവർ മാത്രം വിളിക്കുക.  ഫോൺ നമ്പർ :  88480 48241


കയർ ഡോക്യുമെന്ററിയുമായി രണ്ടു യുവാക്കൾ

അലപ്പുഴയിൽ കയർ കേരള തകൃതിയായി നടക്കുമ്പോൾ കൊല്ലത്തു നിന്നും ഒരു കയർ ഡോക്യുമെൻട്രിയുമയി ഒരു പറ്റം ചെറുപ്പക്കാർ ഇന്ത്യയിൽ കയർവ്യവസായം ഉത്ഭവംകൊണ്ട നാടാണ് കേരളം. പ്രത്യേകിച്ച് തെക്കൻകേരളത്തിലെ കയറുത്പന്നങ്ങൾക്ക് ലോകരാജ്യങ്ങൾക്കിടയിൽ ഇപ്പോഴും വലിയ ഡിമാന്റാണ്. പക്ഷേ തെങ്ങുകൃഷിയുടെയും കർഷകരുടേയും തകർച്ചയോടെ കേരളത്തിൽ നിന്നും കയർ വ്യവസായം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ഏറ്റെടുത്തു. സർക്കാർസഹായം കൂടി സമയത്തുലഭിക്കാതായതോടെ കേരളത്തിലെ കയർവ്യവസായം തകർച്ചയിലായി. ഇപ്പോൾ വിരലിലെണ്ണാവുന്ന യൂണിറ്റുകൾ മാത്രമേ കേരളത്തിലുള്ളൂ. ഇലക്ട്രിക് ഉപകരണങ്ങളുടെ വരവോടെ പരമ്പരാഗത കയർതൊഴിലാളികളുടെ ജീവിതമാർഗ്ഗവും ഇല്ലാതായി. കേരളത്തിലെ പ്രധാനപ്പെട്ട ഒരു കയർവ്യവസായ മേഖലയാണ് കൊല്ലംജില്ലയിലെ പരവൂർ കായൽത്തീരം.  ഈ ഡോക്യുമെന്റടിയുടെ എഡിറ്റിംഗ്, ക്യാമറ, ഡയറക്ഷൻ ,സുജേഷ് . എസ്സും മനോജ് അനന്ദും ആണ് നിർവ്വഹിച്ചിരിക്കുന്നത് . ഇവർ രണ്ടു പേരും എഡിറ്റർമാരാണ്.  കേരളത്തിലെ പരമ്പരാഗതമായ തൊഴിൽ ,കല ,യാത്ര, ടൂറിസം ഇവയൊക്കെ ഉൾപ്പെടുത്തി ഇതു പോലുള്ള പൊതു ജന താൽപര്യമുള്ള വിഷയങ്ങൾ വീണ്ടും ചെയ്യുക എന്നതാണ് ഇവരുടെ ഒരു താൽപ്പര്യം .പരമ്പരാഗത കയർ നിർമ്മാണം ഇപ്പോൾ ഇലട്രോണിക്സ് രീതിയിലേക്ക് മാറി വരുന്നു അതിനു മുൻപ് ഇങ്ങനെ ഒരു വീഡിയോ ചെയുന്നത് വരും തലമുറയ്ക്ക് ഉപകാരപ്പെടുമെന്നു തോന്നി അങ്ങനെ ആണ് ഈ വീഡിയോ ചെയ്തത് എന്ന് അവർ പറഞ്ഞു#Coirkerala2019#coirkeralafest2019#coirkeralafest#kerala#alappuzha#Coirfair#coirkeralafair


കയറും ജീവിതവും; കയർ കേരള സംസ്ഥാന ഫോട്ടോഗ്രാഫി മൽസരം

ഡിസംബറില്‍ നടക്കുന്ന കയർ കേരള 2019ന്റെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘കയറും ജീവിതവും’ എന്ന വിഷയത്തില്‍ എടുത്ത പുതിയ ചിത്രങ്ങളാണ് മല്‍സരത്തിന് അയക്കേണ്ടത്. ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും നല്‍കും.ഫോട്ടോഗ്രാഫുകള്‍ ഡിസംബർ നാലിനകം coirkeralafair19@gmail.com എന്ന മെയിൽ-ഐഡിയിൽ അയയ്ക്കണം. 12 X 18 ഇഞ്ച് വലിപ്പമുള്ള കളര്‍ ചിത്രങ്ങളാണ് അയക്കേണ്ടത്. 10 മെഗാബൈറ്റിനും 20 മെഗാബൈറ്റിനും ഇടയിലായിരിക്കണം സൈസ്.തെരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങള്‍ ആലപ്പുഴയിലെ ഇന്റർനാഷണൽ കയർ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്നവയുടെ മാസ്റ്റര്‍ കോപ്പി പരിശോധിച്ചശേഷമായിരിക്കും അന്തിമമായി വിജയികളെ നിശ്ചയിക്കുക. വിജയികള്‍ക്ക് കയര്‍ കേരള സമാപന സമ്മേളനത്തില്‍ സമ്മാനം നൽകും. വിശദവിവരങ്ങള്‍ക്ക്: 9633105727, 7034347546


കയർ കേരള വടംവലി ഫോട്ടോ വൈറലാകുന്നു

ആലപ്പുഴ ഡിസംബർ 4 മുതൽ 8 വരെ നടക്കുന്ന കയർ കേരള 2019 ന്റെ പ്രജരണാർത്ഥം ആലപ്പുഴയിലെ കോളേജുകളിൽ നടത്തിയ വടംവലി മൽസരത്തിൽ കുട്ടികളുടെ ആവേശം ഒട്ടും ചോരാതെ ഫ്രയിമിനുള്ളിലാക്കി കാജൽ ദത്ത് ശ്രദ്ധേയമായി. ഒരോ ഫോട്ടോകളിലും കുട്ടികളുടെ വികാരങ്ങൾ ഇത്ര മനോഹമായി ചിത്രീകരിക്കുകയും അത് കയർ കേരളയുടെ പ്രൊമോഷനുകളെ വളരെയേറെ സഹായിക്കുകയും ചെയ്യുണ്ട്. . കാജൽ ദത്ത് പ്രൊഫഷണൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമാണ്, കേരളത്തിലും കേരളത്തിന് പുറത്തുമായി അനേകം ഫോട്ടോഗ്രാഫി, ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.   തൃപ്പൂണിത്തുറ ആർ ,എൽ, വി കേളേജിൽ നിന്നും പെയിന്റിംഗിൽ ബി എഫ് എ ബിരുദം കരസ്ഥമാക്കിട്ടുണ്ട്. കാജൽ ഒരു പാരമ്പര്യ കയർ കുടുംബത്തിൽ നിന്നുള്ള വ്യക്തി കൂടിയാണ്. ആലപ്പുഴയിലും പരിസരത്തും ഉള്ള എല്ലാ സാമൂഹ്യ പ്രവർത്തനങ്ങളിലും അവർ പങ്കാളിയാണ്.സ്കൂളുകളിൽ കുട്ടികളുടെ വായനാശീലം വളർത്താൻ ഫെയ്സ് ബുക്കിലൂടെയും മറ്റും ബുക്ക്കൾ ശേഖരിച്ച് സ്കൂളുകളിൽ നൽകിവരുന്നുണ്ട്.


സോഷ്യൽ മീഡിയയെ സർക്കാർ അംഗീകരിച്ചു. കയർ കേരള 2019 സോഷ്യൽ വീവേഴ്സ്സിനെ തെരെഞ്ഞെടുത്തു

കേരള സർക്കാർ കയർ വികസന വകുപ്പ് കേരള കയർ, പ്രകൃതിദത്ത ഫൈബർ ഉൽ‌പന്നങ്ങൾ എന്നിവയെക്കുറിച്ച് ഒരു അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നു - കയർ കേരളം 2019, 2019 ഡിസംബർ മാസത്തിൽ കേരളത്തിലെ ആലപ്പുഴയിൽ. വാർഷിക കയർ കേരള മേളയുടെ എട്ടാമത്തെ പതിപ്പാണിത്. കേരളത്തിൽ നിന്നുള്ള കയർ ഉൽ‌പന്നങ്ങളുടെ അന്താരാഷ്ട്ര വിപണി പര്യവേക്ഷണം ചെയ്യാനും വിപുലീകരിക്കാനും കയർ ഉൽ‌പാദന മേഖലയിലെ ഏറ്റവും പുതിയ യന്ത്രസാമഗ്രികളുടെ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ഇവന്റ് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലെ ഇടപെടുന്ന യുവാക്കളെ സങ്കടിപ്പിച്ചു  സോഷ്യൽ വീവേഴ്സ് മീറ്റ് ആലപ്പുഴ പമേര ഹോട്ടലിൽ നടന്നു. ചടങ്ങിൽ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ അദ്ധ്യക്ഷനായിരുന്നു. ബഹുമാനപെട്ട  ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ചലച്ചിത്ര നടനും സംവിധായകനുമായ സാജിദ്യഹിയ, ഗാനരചയിതാവ് ''ജാതിക്കാത്തോട്ടം" സുഹൈൽ, സംഗീത സംവിധായകൻ ജയ ഹരി, ബാലതാരം മിനോൺ എന്നിവർ അതിഥികളായി അഡ്വ.ആർ.റിയാസ് സ്വാഗതവും ആദിൽ നന്ദിയും പറഞ്ഞു. മീറ്റിൽ അമ്പതോളം  സോഷ്യൽ മീഡിയ കമ്പനികളും പേജ് മാനേജ് ചെയ്യുന്നവരും പങ്കെടുത്തു. ഏറ്റവും നല്ല രീതിയിൽ പ്രൊമോട്ട് ചെയ്യുന്നവർക്ക്  ക്യാഷ് പ്രൈസും സോഷ്യൽ മീഡിയ അവാർഡും നൽകുന്നതാണ്. സർക്കാർ തലത്തിൽ ആദ്യമായാണ് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു അവസരം നൽകുന്നത്. കയർ കേരളയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ  പാർട്ണറായി നേതാവ് മീഡിയയെയും  തെരഞ്ഞെടുത്തു.


തിരു: വൈക്കത്തപ്പന്റെ അകമ്പടിപ്പോലീസ്. കേരള പോലീസ്

വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ക്ഷേത്രോത്സവങ്ങൾക്കും കുംഭാഷ്ട്ടമിക്കും സായുധ സേനാ പോലീസുകാർ നിർബന്ധമാണ്. പണ്ട് നമ്പൂതിരി ഇല്ലക്കാർ തമ്മിൽ വഴക്കുണ്ടായിരുന്ന സാഹചര്യം ഉണ്ടായിരുന്നു... അതിൽ ഒരു കൂട്ടരാവണം എഴുന്നെള്ളിനിന്നിരുന്ന ആനയുടെ തുമ്പിക്കൈ വെട്ടിയത്രേ. അതിനു ശേഷമാണ്. ഇവിടെ എഴുന്നെള്ളത്തിന് മുൻപിൽ സായുധ സേനകൾ ഇരുവശങ്ങളിലും അകമ്പടി സേവിച്ചു തുടങ്ങിയത്... ഒരിക്കൽ ഒരു കുംഭാഷ്ടമി നാൾ ഉദയനാപുരത്തപ്പനെ പുറത്തേക്ക് എഴുന്നെള്ളിക്കുന്നതിന് ഒരു ഗജരാജനെത്തി. ആ ആന ഉദയനാപുരത്തപ്പന്റെ സുവർണ്ണ ബിംബം ശിരസ്സിലേറ്റിയതു മുതൽ മുന്നോട്ട് നീങ്ങാൻ വിസമ്മതിക്കുന്നു. പാപ്പാൻ മർദ്ദിക്കുകയും കൊമ്പേൽ പിടിച്ചു വലിക്കുകയും പരാക്രമം കാട്ടുകയും എല്ലാം ചെയ്തു നോക്കി. എന്ത്‌ സംഭവിച്ചിട്ടും ആന അനങ്ങിയില്ല. അപ്പോൾ എന്താണ് സംഭവം.എല്ലാരും സംശയിച്ചു എന്താണ് പറ്റിയത്. അപ്പോൾ പോലീസുകാർ ആരും വന്നിട്ടില്ല. കോട്ടയത്ത് എവിടേയോ തീ പിടുത്തം ഉണ്ടായതിനാൽ എല്ലാവരും അവിടെയാണ്. വൈക്കം സ്റ്റേഷനിൽ ആരും ഇല്ലായിരുന്നു. അമ്പലത്തിൽ നിന്നും വലിയ ഉദ്യോഗസ്ഥരെ വിളിച്ചു വിവരം പറഞ്ഞു. ആന  നടക്കാൻ വിസമ്മതിക്കുന്നു ഉദയനാപുരത്ത്. കുറച്ചു പോലീസു കാരെ എങ്കിലും അയക്കണം.വൈക്കത്തും വേണം. അവർ ലീവിൽ നിന്ന ഉദ്യോഗസ്ഥരെയോ മറ്റോ അത്യാവശ്യ കാര്യമാണ് എന്ന് പറഞ്ഞ് അയച്ചതിൽ പിന്നെയാണ്‌ എഴുന്നെള്ളത്ത് ഇരു ക്ഷേത്രങ്ങളിലും നടന്നത്. ഇതാണ് സായുധ സേനക്ക് വൈക്കം ഉദയനാപുരം എഴുന്നെള്ളത്തുകളിൽ ഉള്ള പ്രാധാന്യം..കടപ്പാട് - ജയദേവ് ആർ നായർ


അബുദാബിയിൽ താരമായി സൗമ്യ

അബുദാബിയിലെ പെൺകൂട്ടായ്മ കേരള വുമൺ ഇൻ അബുദാബി എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച മലയാളി മങ്ക പ്രോഗ്രാമിലാണ് മാവേലിക്കര സൊദേശി സൗമ്യ മിസിസ് ഫോട്ടോ ജനിക്കായി തെരെഞ്ഞെടുത്തത് . മൂവായിരത്തിലധികം മെമ്പേഴ്സുള്ള ഒരു പെൺകൂട്ടായ്മയാണ് ഇത്. തൃപ്പൂണിത്തുറ ആർ  എൽ വി സർക്കാർ ഫൈൻ ആർട്ട് കോളേജിൽ നിന്നും ഡാൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സൗമ്യ കഴിഞ്ഞ എട്ട് വർഷത്തോളമായി അബുദാബിയിലാണ് ജോലി ചെയ്യുന്നത് . ഇപ്പോൾ അബുദാബി ഇന്ത്യൻ സ്കൂളിലെ ഡാൻസ് അദ്ധ്യാപികയാണ്. അബുദാബിയിലെ മലയാളി സമൂഹത്തിൽ വ്യത്യസ്തമായ തൃത്തരൂപങ്ങൾ അവതരിപ്പിച്ച് സുപരിചിതയാണ് .


വട കഴിച്ച് വടിയാകണോ?

മലയാളിയുടെ ഭക്ഷണ ശീലത്തെ മുതലെടുക്കുകയും മോശം ഭക്ഷണം തന്ന് മലയാളികളെ പറ്റിച്ച് ക്യാൻസറടക്കമുള്ള രോഗങ്ങളുടെ പിടിയിലാക്കുന്ന അന്യസംസ്ഥാനക്കാരുടെ പിടിയിൽ വീഴാതിരിക്കാൻ തൃശൂർ സ്വദേശിയായ ബാലൻ കല്യാണി എന്നയാൾ ഫെയ്സ് ബുക്കിൽ കുറിച്ച എഴുത്ത് കാലിക പ്രസക്തിയുള്ളതാണ്.  ഈ പോസ്റ്റിന്റെ ലിങ്കും ഇതിനോടൊപ്പം കൊടുക്കുന്നു.വീണ്ടുംഒരുഓർമ്മപ്പെടുത്തൽകഴിയുമെങ്കിൽഷെയർചെയ്യുക മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ്...ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തട്ടുകടകളുടെ രൂപത്തിലും ഓൺലൈൻ വ്യാപാരങ്ങളുടെ രൂപത്തിലാണവയൊക്കെ നമ്മെ ആക്രമിക്കുന്നത്. അതും വെറും "പൊരിപ്പന്‍ തട്ടുകടകള്‍", ചില അനധികൃത ഹോട്ടലുകൾ... നടത്തിപ്പുകാര്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനക്കാര്‍. നമ്മുടെ ആഹാരശീലത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം നമ്മുടെ സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുകയുമാണവര്‍ ചെയ്യുന്നത്. വൈകുന്നരങ്ങളില്‍ ഇടറോഡുകളിലും ചില മെയിൽ റോഡിൽ പോലും ഉന്തുവണ്ടിക്കടകളുടെ മുന്നിലും ചില ചൈനീസ് ഹോട്ടലുകളുടെ മുന്നിലും വല്ലാത്ത തിരക്കാണ്, അഞ്ചുരൂപാ കടിക്കു വേണ്ടിയുള്ള കാത്തുനില്‍പ്പ്. പരിപ്പ് വട ഉഴുന്നുവട ഉള്ളിവട മുട്ട വട പപ്പട വട മുളക് വട കാബേജ് വട, കെമിക്കൽ ചേർത്ത കോഴി പദാർത്ഥങ്ങൾ, പല ഭക്ഷണങ്ങളുംപിന്നെ ബജികള്‍... അങ്ങിനെ പോകുന്നു പലതും.... എല്ലാം ലിക്വിഡ് പാരഫിൻ അഥവാ മിനറൽ ഓയിൽ കലര്‍ത്തിയ വിലകുറഞ്ഞ എണ്ണകളില്‍ ആണ് വറുത്തെടുക്കുന്നതെന്നോര്‍ക്കണം... അറിഞ്ഞുകൊണ്ട് നമ്മള്‍ കാന്‍സര്‍ എന്നാ മഹാരോഗത്തെയാണ് ന്യൂസ്‌ പേപ്പറുകളില്‍ പൊതിഞ്ഞു വീട്ടിലേക്കു കൊണ്ടുപോകുന്നതെന്ന് ഓര്‍ക്കുക. തട്ടുകടക്കാര്‍ കാശുണ്ടാക്കുന്നു, നമ്മുടെ നാട്ടിലെ വ്യവസായികള്‍ ആശുപത്രികള്‍ പണിയുന്നു നമുക്കായ്. നമ്മള്‍ നേരമെത്തും മുന്നേ മരിച്ചു മണ്ണടിയുന്നു ഒപ്പം കുടുംബത്തെയും കുഴിവക്കില്‍ ഇരുത്തുന്നു ..ചിന്തിക്കുക വട കഴിച്ചു വടിയാവണോ ???വട കഴിക്കാതെ വടിപിടിച്ച്‌ വിട പറയണോ ??? എന്നാൽ തട്ടുകടകൾ പെരുകി കൊണ്ടിരിക്കുമ്പോഴും അധികാരികൾ കണ്ണടച്ചിരിക്കുന്നു. കേരളത്തിലെ ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഉണർന്നു പ്രവർത്തിച്ചാൽ കേരള ജനതയെ ഒരു വൻ ദുരന്തത്തിൽ നിന്നു ഒരു പരിധി വരെ രക്ഷിക്കാം. എന്നാൽ ലൈസൻസ് ഫീസ് മാത്രം ഈടാക്കാൻ മാത്രമായി ഒരു ഫുഡ് ആന്റ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ്. ....:പൊതു നിരത്തുകളിൽ കൂണുപോലെ വളർന്ന അന്യസംസ്‌ഥാന തട്ടുകടകളിലെ വൃത്തിഹീനമായ ആഹാരം കഴിച്ചു മരിക്കണോ. അധികാരികൾ ഉണരട്ടെ. നമ്മൾക്ക് പ്രാർത്ഥിക്കാം.https://www.facebook.com/100003698046059/posts/1714220925377826/


ഷെയർ ചെയ്താലും അകത്ത്

1. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നൽകി.2. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്.3. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും  എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ  ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.



ഡ്രൈവിങ് ലൈസൻസ് പുതുക്കൽ. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലേക്ക്

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ; മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലേക്ക്തിരുവനന്തപുരം : കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനുള്ള കാഴ്ച, ശാരീരികക്ഷമതാ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലേക്ക്. ഡോക്ടർമാരിൽനിന്ന് മോട്ടോർവാഹനവകുപ്പിന് നേരിട്ട് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിനുള്ള മൊബൈൽ ആപ്പ് തയാറായി. ലൈസൻസ് പുതുക്കുന്നുന്നതിന് അപേക്ഷകർ മോട്ടോർവാഹനവകുപ്പ് ഓഫീസിലെത്തേണ്ട.  രാജ്യവ്യാപകശൃംഖലയായ സാരഥിയിൽ ലൈസൻസ് വിവരങ്ങൾ ഉള്ളവർക്കാണ് ഈ സേവനം ലഭിക്കുക. ഡോക്ടർമാർക്കായി നൽകുന്ന പ്രത്യേക മൊബൈൽഫോൺ ആപ്പിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. ഇവർക്ക് വകുപ്പിന്റെ വെബ്സൈറ്റിലേക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് അനുമതി ലഭിക്കും.ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിച്ചശേഷമാണ് ഡോക്ടറെ കാണേണ്ടത്. അപേക്ഷാനമ്പർ ഡോക്ടറുടെ മൊബൈൽ ആപ്പിൽ നൽകുമ്പോൾ അപേക്ഷകന്റെ ഫോട്ടോസഹിതമുള്ള വിവരങ്ങൾ ലഭിക്കും. ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് മോട്ടോർവാഹനവകുപ്പിന്റെ സൈറ്റിലും ലഭിക്കും.സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ലൈസൻസ് പുതുക്കി നൽകും. താത്കാലിക ഉപയോഗത്തിന് ഇതിന്റെ പ്രിന്റു മതി. യഥാർഥ ലൈസൻസ് തപാലിൽ പിന്നീട് ലഭിക്കും.  50 വയസ്സ് കഴിഞ്ഞവർക്ക് ലൈസൻസ് പുതുക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതും ഓൺലൈനിലേക്ക് മാറും.



എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച്; മാര്‍ച്ച് 10ന് ആരംഭിക്കും

 എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ച് നടത്തും. പരീക്ഷകൾ മാർച്ച് 10-ന് ആരംഭിച്ച് 26-ന് അവസാനിക്കും. രാവിലെയാണ് പരീക്ഷ. ഒരു ബെഞ്ചിൽ രണ്ട് എസ്എസ്എൽസി വിദ്യാർഥികളും നടുക്ക് ഒരു ഹയർ സെക്കൻഡറി വിദ്യാർഥിയും ഇരിക്കും. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞാൽ പിന്നീട് പഴയമാതൃകയിൽ ഒരു ബെഞ്ചിൽ രണ്ട് ഹയർ സെക്കൻഡറി വിദ്യാർഥികൾ ഇരിക്കും.വിഎച്ച്എസ്ഇ പരീക്ഷ 27-നേ അവസാനിക്കൂ. പ്ലസ് വൺ പരീക്ഷയും ഇതേ തീയതിയിൽ നടക്കും. എസ്എസ്എൽസി മാതൃകാപരീക്ഷ ഫെബ്രുവരി 12 മുതൽ എസ്എസ്എൽസി. പരീക്ഷയുടെ മാതൃകാപരീക്ഷ ഫെബ്രുവരി 12 മുതൽ 18 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി അഞ്ചിനും മാർച്ച് അഞ്ചിനുമിടയ്ക്ക് നടക്കും. ഐടി മാതൃകാ പരീക്ഷ ജനുവരി 31നകവും നടക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ചീഫ്, ഡെപ്യൂട്ടി ചീഫ് ഉണ്ടാകും. ചോദ്യപ്പേപ്പറുകൾ സ്കൂൾതലത്തിൽ സൂക്ഷിക്കും. ക്രിസ്മസ് പരീക്ഷ ഡിസംബർ ഒമ്പതുമുതൽ 20 വരെ നടത്തും. രണ്ടാംപാദ വാർഷിക പരീക്ഷയിൽ 1, 2, 3, 4, 5, 10, 11, 12 ക്ലാസുകൾക്ക് രാവിലെയും 6, 7, 8, 9 ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷവുമായിരിക്കും. ഡിസംബർ 20-ന് ഉച്ചയ്ക്കുശേഷം ക്രിസ്മസ് ആഘോഷം. സ്കൂൾതലത്തിൽ സ്പെഷ്യൽ പിടിഎ യോഗം നവംബർ 20-നും ഡിസംബർ എട്ടിനും മധ്യേ നടത്തും. പൊതുവിദ്യാഭ്യാസ ഗുണമേന്മാ പരിശോധനാ സമിതിയുടേതാണ് തീരുമാനം.


മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമല്ല

മരണം രജിസ്റ്റർ ചെയ്യാൻ മരിച്ചാളുടെ അപേക്ഷകൻറെയോ ആധാർ വിവരങ്ങൾ ഹാജരാക്കാൻ നിർബന്ധിക്കരുതെന്ന് പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്തരവിട്ടു.1969 ജനനമരണ രജിസ്ട്രേഷൻ നിയമത്തിൽ  തിരിച്ചറിയൽ രേഖ യായി ആധാർ ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടില്ല.ആധാർ  ഉപയോഗത്തിന് സുപ്രീംകോടതിയുടെ വിധി പ്രകാരം നിയന്ത്രണമുണ്ട്.അതിനാൽ മരണം രജിസ്റ്റർ ചെയ്യാൻ ആധാർ ആവശ്യപ്പെടരുതെന്നാണ് ഡയറക്ടറേറ്റ് നിർദേശിച്ചത്.മരണം രജിസ്ട്രേഷന് തിരിച്ചറിയൽ രേഖയായി അപേക്ഷകന് സ്വമേധയാ ആധാർ പകർപ്പ് നൽകാം.ഇത്തരത്തിൽ ഹാജരാക്കുന്ന ആധാർ നമ്പറിനെ ആദ്യത്തെ എട്ട് അക്കങ്ങൾ തിരിച്ചറിയാത്ത വിധം കറുത്ത മഷികൊണ്ട് മറക്കണം.ആധാർ നമ്പർ ഏതെങ്കിലും ഡേറ്റാബേസിൽ സൂക്ഷിക്കരുത്.ഏതെങ്കിലും രേഖയായി ആധാർ അച്ചടിക്കാനും പാടില്ല.ആവശ്യമെങ്കിൽ ആധാർ നമ്പറിനെ അവസാന നാല് അക്കങ്ങൾ മാത്രം സൂക്ഷിക്കുകയോ അച്ചടിക്കുകയോ ചെയ്യാം



ഹെൽമറ്റ് ധരിക്കു ജീവൻ രക്ഷിക്കു

ഹെൽമറ്റ് ധരിക്കു ജീവൻ രക്ഷിക്കുകോതമംഗലം എൽദോമാർ ബസേലീയോസ് കോളേജ് വേൾഡ് ആനിമേഷൻ ഡേയോട് അനുബന്ധിച്ച് സേഫ് മൂവ്മന്റ് ഓൺ റോഡ് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ട് മൂവാറ്റുപുഴ കെ എസ് ആർ ടി സി ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും കോതമംഗലത്തേക്ക് ഒരു ബൈക്ക് റാലി സംഘടിപ്പിക്കുന്നു.പൊതുജനങ്ങളിലും പ്രത്യേകിച്ച് യുവതലമുറയിലും വിദ്യാർത്ഥികളിലും ഹെൽമറ്റ് ധരിക്കാനുള്ള ബോധവൽക്കരണ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിന്റെ ഉൽഘാടനം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ  ഉഷാ ശശിധരൻ നിർവ്വഹിച്ചു. ചടങ്ങിൽ കോളേജ് ചെയർമാൻ ഷെവലിയാർ പ്രൊഫസർ ബേബി എം വർഗീസ് അദ്ധ്യക്ഷ സ്ഥാനം നിർവ്വഹിക്കുകയും ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫസർ കെ എം ജോർജ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. പ്രസ്തുത റാലിയിൽ അമ്പതോളം ബൈക്കുകൾ പങ്കെടുത്തുകുട്ടികളുടെ എല്ലാവരുടേയും കുടുംബങ്ങളിൽ ഒരോത്തരേയും കാത്തിരിക്കാൻ എത്ര പേരാണ് എന്ന് ചെയർപേഴ്സൽ ഓർമ്മിപ്പിച്ചു


അറബ് രാജ്യങ്ങൾ ഇനി പട്ടിണിയാക്കുമോ?

റോൾസ് റോയ്സിലെ  എഞ്ചിനീയറിൽ നിന്നും നേവി ഓഫിസർ, സ്വന്തം കമ്പനി,  ഒടുവിൽ ശാസ്ത്രജ്ഞനായി മാറി 2400 കിലോ മീറ്റർ ഒറ്റ ചാർജിൽ ഓടിക്കാനാവുന്ന  കാറിന്റെ ബാറ്ററി കണ്ടു പിടിച്ചു ട്രെവർ ജാക്സൺ ശതകോടികളുടെ ഉടമ്പടിയാണ് ഓസ്റ്റിൻ ഇലക്ട്രിക് എന്ന കമ്പനിയുമായി നടത്തിയത്. ലോകത്തിനു ഒരു പുതിയ സാങ്കേതിക യുഗമാണ് ഇദ്ദേഹം ഇതിലൂടെ തുറന്നതു. ലോകത്തിലെ ഏറ്റവും കേമന്മാരായ കമ്പനികൾ 500 - 600 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ ഓടാനാവുന്ന ബാറ്ററിയുമായി ബുദ്ധിമുട്ടമ്പോഴാണ്  ഇദ്ദേഹം 2400 കിലോമീറ്റർ ശേഷിയുമായി ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്  ഈ ബാറ്ററി ഉപയോഗ  ശേഷി കഴിഞ്ഞു വീണ്ടും നന്നാക്കി ഉപയോഗിക്കാനാവും. കഴിഞ്ഞ പത്തു വർഷമായി ഈ ബാറ്ററിയുടെ ഉപയോഗവും ഗുണങ്ങളും ഇദ്ദേഹം വിൽക്കാൻ ശ്രമിച്ചപ്പോൾ  മോട്ടോർ വാഹന കമ്പനികളുടെ ലോബി ഇദ്ദേഹത്തിനെ അംഗീകരിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയായിരുന്നു. ഇപ്പോൾ  ബ്രിട്ടീഷ് വ്യാപാര നിക്ഷേപ സമിതി ഇദ്ദേഹത്തിന്റെ കണ്ടു പിടിത്തത്തിനു അംഗീകാരം നൽകി കഴിഞ്ഞു. പ്രകൃതിക്കു ഇത് കുളിര്മയേകുന്ന വാർത്തയാണ്. 2040-ഓടെ എണ്ണയിലോടുന്ന വാഹനങ്ങളെ ഒഴിവാക്കാൻ പ്രവർത്തിക്കുകയാണ് ശ്രീ ട്രെവർ ജാക്‌സൺ എന്ന മുൻ നേവി ഓഫീസർ


വരുന്നു കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്

മണ്‍വിളയില്‍ ഉള്ള  കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിക്കഴിഞ്ഞു. കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്. "ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ്‌ മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക", എന്നാണ് കേരളത്തിന്‍റെ ഈ പരീക്ഷണത്തെ ഇന്‍റെലിന്‍റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്. ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്‌പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ്‌  കേന്ദ്രികരിക്കുന്നത്, പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.  മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും.


കാർഷികയന്ത്രങ്ങൾ 40 % മുതൽ 80 % വരെ സബ്സിഡിയിൽ

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന നടപ്പുവര്‍ഷത്തെ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലൂടെ (SMAM) കാടുവെട്ടി യന്ത്രം മുതല്‍ കൊയ്ത്തുമെതിയന്ത്രം വരെയുളള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് കര്‍ഷകര്‍ക്കും, കര്‍ഷകത്തൊഴിലാഴികള്‍ക്കും, കര്‍ഷക ഗ്രൂപ്പുകള്‍ക്കും, സംരംഭകരക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.     രജിസ്‌ട്രേഷന്‍, യന്ത്രങ്ങള്‍ക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കല്‍, ഡീലര്‍മാരെ തിരഞ്ഞെടുക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി അറിയല്‍, സബ്‌സിഡി ലഭിക്കല്‍ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ ആയി സംവിധാനം ചെയ്തിരിക്കുന്നതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ഇക്കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും താല്‍പ്പര്യമുളള യന്ത്രം വിലപേശി സ്വന്തമാക്കുവാനും ഈ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.  നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും പദ്ധതിയുടെ ഭാഗമാക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.


ഹെൽമറ്റ് ഇല്ലാതെ ചീറിപായാം. 500 രൂപ അടച്ചാൽ മതി

വാഹന ഗതാഗത ഉപഭോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറച്ചു കൊണ്ടുള്ള തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭ യോഗം എടുത്തിട്ടുള്ളത്.      പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക് 500/- രൂപ എന്നത് 250/- രൂപയായും അത് ആവര്‍ത്തിച്ചാലുള്ളതിന് 1500/ രൂപ എത് 500/ രൂപയായും പുതുക്കി നിശ്ചയിച്ചു.       അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്‍കല്‍ കുറ്റത്തിനും 2000/-രൂപ എന്നത് 1000/- രൂപയായും കുറച്ച് നിശ്ചയിച്ചിട്ടുണ്ട്.       കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000/- രൂപ എന്നത് 1000/- രൂപയാക്കി കുറച്ചു.        അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000/- രൂപ മുതല്‍ 2000/- രൂപ വരെയുള്ളത് 1500/- രൂപയായും  മീഡിയം/- ഹെവി വെഹിക്കിളുകള്‍ക്ക്  2000/- മുതല്‍ 4000/- രൂപ വരെയുള്ളത് 3000 രൂപയായി നിജപ്പെടുത്തി.        അപകടകരമായ ഡ്രൈവിംഗിന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000/- രൂപ, കൂടിയത് 5000/- രൂപ എന്നത് പൊതുവായി 2000/- രൂപയും സാമുഹ്യസേവനവും എന്നാക്കി നിശ്ചയിച്ചു.  ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 10000/- രൂപ എന്നത് 5000/- രൂപയും സാമൂഹ്യ സേവനവും എന്നാക്കി പുതുക്കി നിശ്ചയിച്ചു.        പന്തയ ഓട്ടം ആദ്യകുറ്റത്തിന് 10000/- രൂപ എന്നത് 5000/- രൂപയായും കുറച്ചു.       റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍/ ശബ്ദ-വായു മലിനീകരണം ആദ്യകുറ്റത്തിന് 10000/ രൂപ എന്നത് 2000/- രൂപയായി കുറച്ചു.       പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ ആദ്യ കുറ്റത്തിന് 2000/- രൂപ മുതല്‍ 5000/- രൂപ വരെ എന്നത് 3000/- രൂപയായും ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 5000/ രൂപ മുതല്‍ 10000/- രൂപ എന്നുള്ളത് 7500/- രൂപയായും നിജപ്പെടുത്തി.      അമിതഭാരത്തിന് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 2000 രൂപ  എന്ന നിരക്കില്‍) പരമാവധി 20000/- രൂപ എന്നത്  (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500/- രൂപ  എന്ന നിരക്കില്‍) പരമാവധി 10000/- രൂപയായി കുറച്ചിട്ടുണ്ട്. അമിതഭാരം, നിര്‍ത്താതെ പോയാല്‍ 40000/- രൂപ എന്നത് 20000/ രൂപയായി കുറച്ചു.       അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200/- രൂപ വീതം എന്നത് 100/- രൂപയായി കുറച്ചു നിശ്ചയിച്ചു.       സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും കുറച്ചു നിശ്ചയിച്ചു.       ആംബുലന്‍സ്/ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000/ രൂപ എന്നത് 5000/- രൂപയായി കുറച്ചു.        ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ ആദ്യകുറ്റത്തിന് പിഴയില്‍ മാറ്റമില്ല. എന്നാല്‍ ഇത് ആവര്‍ത്തിച്ചാല്‍ 4000 /- രൂപ എന്നത് 2000/- രൂപയായി പുതുക്കി നിശ്ചയിച്ചു.        രജിസ്റ്റര്‍ ചെയ്യാതെ / ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കല്‍ ആദ്യകുറ്റത്തിന് 2000/- രൂപ എന്നത് 3000/- രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.        ഇവിടെ സൂചിപ്പിക്കാത്ത മറ്റ് വകുപ്പുകളില്‍ 01.09.2019 മുതല്‍ നിലവില്‍ വന്ന നിരക്ക് തന്നെ തുടരുന്നതാണ്.


നവ കേരളം കുതിക്കുന്നു.പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീ‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഘട്ടത്തില്‍ എന്താണ് കെ ഫോണ്‍ പദ്ധതി എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ ഫോണ്‍ പദ്ധതിയെ കുറിച്ചുള്ള കുറിപ്പ് . എന്താണ് കെ-ഫോണ്‍ പദ്ധതി?എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അത് പ്രഖ്യാപനം മാത്രമല്ല. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നത് യാഥാര്‍ത്ഥ്യമാക്കും. അതിനായാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്.  പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക്  സൗജന്യമായി  ഹൈസ്പീ‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.എങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്?സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല്  ഫൈബര്‍ ശൃംഖല സ്ഥാപിച്ചു, അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി.  കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ്  ഐ ടി   ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റ‍ഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെന്‍ഡര്‍. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്റര്‍നെറ്റ്‌ സര്‍വീസ് പ്രൊവൈഡര്‍ ലൈസെന്‍സ് ഉള്ളവര്‍ക്ക്  ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കെ-ഫോണുമായി സഹകരിക്കാനുള്ള അവസരവും ഉണ്ട്. എന്താണ് കെ-ഫോണ്‍ പദ്ധതി ഉണ്ടാക്കാന്‍ പോകുന്ന ചലനം ?ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണ്‍ വഴി സംസ്ഥാനത്ത് എല്ലാവര്‍ക്കും അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടും. ഈ മേഖലയിലെ കുത്തകവല്‍ക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് നിലവില്‍ വരും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.  സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വന്‍ കുതിപ്പ് സാധ്യമാകും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍  കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം . 30000 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കാം. ഇ – ഹെല്‍ത്ത് പോലുള്ള പദ്ധതി നടപ്പിലാക്കാനാകും. കേബിള്‍ ടി വി ക്കാര്‍ക്ക് ഉപയോഗിക്കാം.ഐ ടി പാര്‍ക്കുകള്‍, എയര്‍ പോര്‍ട്ട്, തുറമുഖം തുടങ്ങിയവിടങ്ങളിലേക്ക് ഹെസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും. ട്രാഫിക് മാനേജ് മെന്റിനുള്ള സൗകര്യം  ലഭ്യമാകും. ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ കോമേഴ്സ് വഴി വില്‍പ്പന നടത്താം. പദ്ധതി എവിടെ എത്തി?28000 കിലോ മീറ്റര്‍ നീളത്തില്‍ കോര്‍ നെറ്റ് വര്‍ക്ക് സര്‍വ്വെ പൂര്‍ത്തീകരിച്ചു. പദ്ധതി ലഭ്യമാക്കേണ്ട ഓഫീസുകളെ സംബന്ധിച്ച ഓഫീസുകളിലെ സര്‍വ്വെ നടക്കുന്നു. 2020 അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം


ഖത്തറിൽ നേഴ്സാവാം - നോർക്ക റൂട്ട്‌സ് മുഖേന ഖത്തറിൽ നഴ്‌സുമാർക്ക് അവസരം

ഖത്തറിൽ നേഴ്സാവാംനോർക്ക റൂട്ട്‌സ് മുഖേന ഖത്തറിൽ നഴ്‌സുമാർക്ക് അവസരം ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാർക്ക് നോർക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗിൽ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എൻ എം) ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിലൊന്നിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും 30 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. ശമ്പളം 3640 ഖത്തർ റിയാൽ (ഏകദേശം 70,000 രൂപ). ഖത്തർ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 17.  www.norkaroots.org ലൂടെ അപേക്ഷ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.


മോഡി കൂട്ടാൻ മാതൃകയായി നമ്മുടെ പ്രധാനമന്ത്രി

 രാജ്യത്തിന്റെ പ്രധാന പൗരൻ എല്ലാവർക്കും ഒരു മാതൃക ആയിരിക്കണം മാതൃകാപരമായ പ്രവർ കളിലൂടെ നമ്മെ അദ്ദേഹം ഒരിക്കൽ കൂടി നമ്മുടെ മുന്നിൽ തെളിയിച്ചിരിക്കയാണ്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വൻ വിമർശനങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്തൊക്കെ ആണെങ്കിലും അദ്ദേഹം അത് എന്നും ചെയ്യണമെന്നല്ല ഒരു പ്രവൃത്തി ചെയ്യാനുള്ള ആഹ്വാനമായി വേണം കരുതാൻ, നമ്മളും നാട് വൃത്തിയായി സൂക്ഷിക്കാൻ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓർമിപ്പിക്കുകയാണ് അദ്ദേഹം അതിൽ കൂടി നമ്മെ ഓർമിപ്പിക്കുന്നത്. മല്ലപുരത്തെ ബീച്ച് വൃത്തിയാക്കിയായിരുന്നു മോദിയുടെ സ്വച്ഛ് ഭാരത് പ്രവർത്തനം. ബീച്ചിലെ മാലിന്യങ്ങള്‍ സ്വയം എടുത്തുമാറ്റി വൃത്തിയാക്കുന്ന വിഡിയോ മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.പൊതുസ്ഥലങ്ങൾ വൃത്തിയായി സുക്ഷിക്കണമെന്ന ആഹ്വാനത്തോടെയാണ് 30 മിനിട്ടോളം മോദി ശുചീകരണയജ്ഞത്തിൽ മുഴുകിയത്.


കുച്ചിപ്പുടി ഭരതനാട്യം അരങ്ങേറ്റം

ആർ എൽ വി ശരണ്യ നൃത്തം അഭ്യസിപ്പിച്ച 20 ഓളം കുട്ടികളുടെ അരങ്ങേറ്റം  പാവംകുളങ്ങര ക്ഷേത്ര സന്നിധിയിൽ വച്ച്  ഒക്ടോബര് അഞ്ച് വൈകുംനേരം ഏഴുമണിക്ക് അരങ്ങേറി. ഈ കലാവിരുന്നിൽ കുട്ടികളുടെ കുച്ചിപ്പുടി, ഭരതനാട്യം അരങ്ങേറ്റവും നൃത്തനൃത്യങ്ങളും രംഗത്ത് അവതരിപ്പിച്ചു. അശ്വതി, തമന്ന, തനീഷ, ശിവപ്രിയ, നന്ദന, ആശ്രിത, ഐശ്വര്യ, അനിക, ദേവനന്ദ, ദേവിക മേനോൻ, മീനാക്ഷി, പവിത്ര, ശ്രീനന്ദ, വിഷ്ണുപ്രീയ, അർപ്പിത, ആദിത്യ, പാർവ്വതി, ദേവിക, ഗൗരി, ആർദ്ര, ചൈത്ര, പാർവ്വതി, നിമ, മിഖില, റീവ്വ, മീനാക്ഷി, ശിവാനി, നിമിഷ തുടങ്ങിയവരെ രംഗത്ത് അവതരിപ്പിച്ചുനൃത്തഅരങ്ങിലെ കൃഷ്ണനും ഗോപികമാരും അഞ്ഞൂറിലധികം വരുന്ന നാട്ടുകാക്കും കലാസ്വാതകർക്കും ഒരു കലാവിരുന്നായിനൃത്ത സംവിധാനവും നട്ടുവാങ്കവും ആർ എൽ വി ശരണ്യ, പാട്ട് ആർ എൽ വി അഭിലാഷ്, മൃദംഗം അയ്മനം ചന്ദ്രകുമാർ, വയലിൻ ആർ എൽ വി സിദ്ധിവിനാക്, ചമയം ആർ എൽ വി ഷിജു, ബിനോജ് , നാരായണൻകുട്ടി, രതീഷ് തമ്പി തുടങ്ങിയവരാണ്



എസ്.എ.ടി ആശുപത്രിയില്‍ നിയോനാറ്റല്‍ ആന്‍റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രീക് കാര്‍ഡിയോളജി വിഭാഗത്തിനു കീഴില്‍ നിയോനാറ്റല്‍ ആന്‍റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ആരംഭിക്കും. ഇതിനായി അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയാക് അനസ്തേഷ്യ, പെര്‍ഫ്യൂഷനിസ്റ്റ് എന്നിങ്ങനെ ഓരോ തസ്തികയും സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിന്‍റെ 2 തസ്തികകളും ഉള്‍പ്പെടെ 6 തസ്തികകള്‍ സൃഷ്ടിക്കും.എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തില്‍ നിന്നും പുനര്‍വിന്യാസം വഴി ഫിസിയോതെറാപിസ്റ്റ് -1, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് - 3, അസിസ്റ്റന്‍റ് പ്രൊഫസര്‍ കാര്‍ഡിയാക് അനസ്തേഷ്യ -1, അസിസ്റ്റന്‍റ് പ്രൊഫസര്‍ അനസ്തേഷ്യ - 2 എന്നീ തസ്തികകള്‍ കണ്ടെത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.



പൂജയ്ക്കു വയ്ക്കേണ്ടത്

പൂജയ്ക്കു വയ്ക്കേണ്ടത് ങ്ങനെഒക്ടോബര്‍ 5 ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ പൂജവെയ്പ്പ്  ഒക്ടോബര്‍ 5 ശനിയാഴ്ചയാണ്. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണു പൂജവെക്കേണ്ടത്. നിത്യ കര്‍മ്മാനുഷ്ടാനങ്ങള്‍ക്കു ശേഷം സന്ധ്യാ സമയത്ത് പ്രത്യേക സ്ഥാനത്ത് പൂജ നടത്തിയാണു ഗ്രന്ഥങ്ങള്‍ പൂജയ്ക്കായി സമര്‍പ്പണ മനസത്തോടെ സമര്‍പ്പിക്കേണ്ടത്. സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്‍പില്‍ പൂജ വയ്ക്കാം. മറ്റുദേവതകളുടെ ചിത്രവും ഉപയോഗിക്കാവുന്നതാണ്.നവമിനാളില്‍ പണി ആയുധങ്ങള്‍ ദേവിക്ക് സമര്‍പ്പിച്ചു പ്രാര്‍ഥിക്കണം. ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിഘ്നേശ്വരന്മാരായ ഗണപതിയേയും ദക്ഷിണാ മൂര്‍ത്തിയേയും നവഗ്രഹങ്ങളേയും, ശ്രീകൃഷ്ണനേയും കൂടി ഗ്രന്ഥപൂജയ്ക്കു മുന്നില്‍ സ്മരിച്ചു പ്രാര്‍ഥിക്കണം. കാരണം, ബുദ്ധിയുടെ അധിപനായ ബുധനും ഗുരു കൃഷ്ണനുമാണെന്നാണു സങ്കല്‍പ്പം. വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് കെടാവിളക്കായി പൂജയെടുക്കുന്നതുവരെ സൂക്ഷിക്കണം. ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങളും അര്‍പ്പിക്കണം. പൂജ വച്ചുകഴിഞ്ഞാല്‍ ദേവിമന്ത്രം ജപിച്ച് വ്രതം എടുക്കുകയും വേണം. പൂജ എടുത്തു കഴിഞ്ഞു വ്രതം മുറിച്ചുവേണം ഭക്ഷണം കഴിക്കേണ്ടത്.വിദ്യാര്‍ഥികള്‍ പുസ്തകവും പേനയും പൂജ വയ്ക്കണം. തൊഴിലാളികള്‍ പണിയായുധങ്ങള്‍ പൂജ വയ്ക്കണം. പൂജ വയ്ക്കുന്നതിനു മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം. കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം. പൂജവെക്കുന്നവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും നടത്തേണ്ടതാകുന്നു. ദേവിയുടെ മന്ത്രങ്ങള്‍ അറിയാത്തവര്‍ക്ക് ഗായത്രീമന്ത്രം ജപിക്കാവുന്നതാണ്. 108 വീതം രാവിലെയും വൈകിട്ടും മന്ത്രജപം നടത്താവുന്നതാണ്. ക്ഷേത്രദര്‍ശനസമയത്തും ജപിക്കാവുന്നതാണ്.


അദ്ധ്യാപകരാകാനുള്ള യോഗ്യത പരീക്ഷക്ക് നാളെയും കൂടി അപേക്ഷിക്കാം

LP,UP, HS അധ്യാപക നിയമന യോഗ്യത പരീക്ഷയായ കെ-ടെറ്റിന് നാളെ വരെ അപേക്ഷിക്കാം ⭕ KTETന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്▪ഫോട്ടോക്ക് താഴെ പേരും തിയ്യതിയും (6 മാസത്തിനകമുള്ള തിയ്യതി ) എഴുതിയിരിക്കണം.▪അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല.⭕ അപേക്ഷ സമയത്ത് ഉണ്ടായിരിക്കേണ്ട രേഖകൾa-പാസ്പ്പോർട്ട് സൈസ് ഫോട്ടോ b-യോഗ്യതാ സർട്ടിഫിക്കറ്റ്c-മാർക്ക് ലിസ്റ്റ് കോപ്പി (മൊത്തം മാർക്കിന്റെ ശതമാനം കണ്ടെത്തുന്നതിന്)d-ആധാർ കാർഡ് നമ്പർ⭕ പരീക്ഷ മീഡിയംമലയാളം / ഇംഗ്ലീഷ് ഏതാണോ വേണ്ടത് ആദ്യമേ ഉറപ്പുവരുത്തുക.⭕ പരീക്ഷ ഫീസ്:ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം.ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ്, വിജ്ഞാപനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ ലിങ്കിൽ ലഭ്യമാണ്.  ⭕ ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ⭕ പ്രധാന തിയ്യതികൾ 👇🏻▪ അപേക്ഷിക്കേണ്ട അവസാന തിയ്യതി: ‪04 -10-2019‬▪ ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തിയ്യതി: 05 -10-2019‬▪ അഡ്മിറ്റ് കാർഡ് ഡൗൺ ലോഡ് ചെയ്യേണ്ട തിയ്യതി 25-10-2019 മുതൽ


പച്ചക്കറിയിലെ വിഷത്തിന്റെ അളവ് സർക്കാർ പുറത്ത് വിട്ടു

വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടുനാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്.നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍  വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്. കൃഷിവകുപ്പിന് വ്യക്തമായ ഉത്തരമുണ്ട്. വിഷാംശമില്ലാത്ത  26 ഇനം പച്ചക്കറി ഇനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി  അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ: തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷം 4800 ഓളം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലം അനുസരിച്ച് ഓരോ ഇനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാംപിളുകളുടെ ശതമാനം ആസ്പദമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനാഫലം അറിഞ്ഞതിനു ശേഷം 26 ഇനം പച്ചക്കറികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാരുടെ സാക്ഷ്യം. നാലു വര്‍ഷം എടുത്ത് എണ്‍പതോളം ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ നിഗമനത്തിലെത്തിയത്.  കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇതില്‍ പല പച്ചക്കറികള്‍ക്കും കീട ശല്യമില്ലാത്തതു കൊണ്ടാണ് കീടനാശിനി പ്രയോഗം നടത്താതിരുന്നതെന്നാണ് നിഗമനം.വിഷാംശം തീണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്?കുമ്പളംമത്തന്‍പച്ചമാങ്ങചൗചൗപീച്ചങ്ങബ്രോക്കോളികാച്ചില്‍ചേനഗ്രീന്‍ പീസ്ഉരുളക്കിഴങ്ങ്സവാളബുഷ് ബീന്‍സ്മധുരക്കിഴങ്ങ്വാഴകൂമ്പ്മരച്ചീനിശീമചക്കകൂര്‍ക്കലറ്റിയൂസ്ചതുരപ്പയര്‍നേന്ത്രന്‍സുക്കിനിടര്‍ണിപ്പ്ലീക്ക്ഉള്ളി പൂവ്ചൈനീസ് കാബേജ്.എന്നും കഴിക്കുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ അളവ് അറിയാം...ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍- 62%. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം.മറ്റുള്ളവയിലെ വിഷാംശം ഇങ്ങനെ:മഞ്ഞ കാപ്‌സിക്കം (42%)മല്ലിയില- (26 % )ചുവന്ന കാപ്‌സിക്കം (25 %)ബജി മുളക് ( 20%)ബീറ്റ് റൂട്ട്  (18%)കാബേജ് വയലറ്റ് (18%)കറിവേപ്പില( 17%)പച്ചമുളക് ( 16%)കോളിഫ്‌ളവര്‍( 16%)കാരറ്റ് (15 % )സാമ്പാര്‍ മുളക് ( 13 %)ചുവപ്പ് ചീര(12%)അമരയ്ക്ക( 12%)പച്ച കാപ്‌സിക്കം( 11 %)പച്ചചീര(11%)നെല്ലിക്ക( 11%)പാവയ്ക്ക (10%10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍മുരിങ്ങയ്ക്ക 9 %പടവലം  8 %വഴുതന-  8%-ബീന്‍സ്- 7 %സാലഡ് വെള്ളരി- 7 %-വെള്ളരി 6 %ഇഞ്ചി - 6%- വെണ്ടയ്ക്ക  5 %കത്തിരി 5%-കോവക്ക 4 %തക്കാളി- 4 %-കാബേജ് വെള്ള 4 %ഡോ: തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗ്ഗീസ്, ബിനോയി എ കോശി ,പ്രിയ എല്‍, സൂര്യമോള്‍ എസ്. അരുണി. പി എസ്. ശബരിനാശ് കെ എല്‍., ശാല്‍മോന്‍ വി എസ് എന്നിവരാണ് പരിശോധനയില്‍  പങ്കു ചേര്‍ന്നത്.


തൈക്കൂടം ഇടവക 175 -)0വർഷത്തിലേക്ക്

തൈക്കൂടം ഇടവക 175 -)0വർഷത്തിലേക്ക് സ്നേഹത്തിലും സേവനത്തിലും പ്രവർത്തനനിരതമായ വിശ്വാസ സാക്ഷ്യത്തിന്റെ175-)0 (ശതോത്തര പ്ലാറ്റിനം ജൂബിലി) വർഷത്തിലേക്ക് തൈക്കൂടം വിശുദ്ധ റാഫേൽ മാലഖയുടെ ഇടവക പ്രവേശിക്കുകയാണ്.ഇതിനോടനുബന്ധിച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് വി. റാഫേൽമാലാഖയുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 29 മുതൽ 2020 സെപ്റ്റംബർ വരെ ഒരു വർഷം നീളുന്ന വിവിധങ്ങളായ ആത്മീയ -സാമൂഹ്യ-സാംസ്കാരിക ആഘോഷ പരിപാടികൾക്ക് ഇടവക ഒരുങ്ങുകയാണ്. 1599 -ൽപോർച്ചുഗീസ് മിഷനറിമാർ വെണ്ടുരുത്തി യിൽ സ്ഥാപിച്ച ഇടവകയുടെ ഭാഗമായിരുന്നു തൈക്കൂടം ഇടവക . 1742-ൽ പെരുമാനൂർ ഇടവക രൂപീകൃതമായപ്പോൾ ഈ പ്രദേശങ്ങളെല്ലാം  ആ ഇടവകയുടെ കീഴിലായി തൈക്കൂട്ടത്തുകാരുടെ പറമ്പിൽ ഒരു കുരിശു നാട്ടി കുരിശുപള്ളിയുoപണിതിരുന്നു .1842 കുരിശുപള്ളി ഇരിക്കുന്ന സ്ഥലം കൂടാരപ്പിള്ളി തുമ്മി തോമൻ പള്ളിക്കു ദാനംചെയ്തു.  1884 -ൽ അന്നത്തെ മലബാർ വികാരി അപ്പസ്തോലിക ആയിരുന്ന ഫ്രാൻസിസ് സേവ്യർ പെസ്സെക് തോ മെത്രാൻ റെ പ്രത്യേക അനുമതിയോടെ ഇവിടെ ഒരു പള്ളി പണിതുയർത്തി. തൈക്കൂടം ഇടവകയുടെ ആരംഭം ഇതാണ് . ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ,2019 സെപ്റ്റംബർ 29-)0 തീയതി രാവിലെ 7 .00മണിക്ക് ഈ ഇടവകയുടെ അമ്മ പള്ളിയായ വെണ്ടുരുത്തി  വിശുദ്ധ പീറ്റർ & പോൾ ദേവാലയത്തിലെ തിരുവൾത്താരയിൽ നിന്നും ജൂബിലി ദീപം തെളിക്കുന്നു തുടർന്ന് ഇരുചക്ര വാഹനങ്ങളുടെയും വിശ്വാസികളുടെയും അകമ്പടിയോടെ ദീപശിഖാ പ്രയാണം എറണാകുളത്തുള്ള വരാപ്പുഴ  ആസ്ഥാന മന്ദിരത്തിൽ എത്തിച്ചേരുന്നു അവിടെവച്ച് ആശീർവദിച്ച ജൂബിലി പതാക എറണാകുളം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീമതി ജി പൂങ്കുഴലി ഫ്ലാഗ് ഓഫ് ചെയ്യുകയും തുടർന്ന് ദീപശിഖ ജൂബിലി പതാക പ്രയാണം തൈക്കൂടം ഇടവക ദേവാലയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു ആദരണീയ യായ ഒളിമ്പ്യൻ എം ഡി വത്സമ്മ ജൂബിലി ദീപശിഖാ- 'പതാകപ്രയാണത്തിന് ആരംഭം കുറിക്കുന്നുപ്ലാസ്റ്റിക് നിർമ്മാർജ്ജന മിഷൻ ,പ്ലാസ്റ്റിക് മുക്ത -മാലിന്യമുക്ത ശുചിത്വ തൈക്കൂടം പദ്ധതി, വയോധികർക്ക് ഒത്തുചേർന്ന് യാത്ര ചെയ്യാനായി വിനോദ സായാഹ്നങ്ങൾ, വിദ്യാഭ്യാസ നിധി, വിവാഹ ധനസഹായ പദ്ധതി, ജൈവ പച്ചക്കറിക്കായി അടുക്കളത്തോട്ടങ്ങൾ, വൃക്ഷത്തൈ നടൽ മദ്യ-മയക്കുമരുന്ന് കൾക്കെതിരെ ബോധവൽക്കരണവുമായി ക്യാമ്പുകൾ, പഠനക്ലാസുകൾ, തെരുവുനാടകങ്ങൾ, ഭവന നിർമ്മാണ പദ്ധതി യായ സ്നേഹഭവനം എന്നിവ ഈ ഒരു വർഷ ആഘോഷപരിപാടികളുടെ ഭാഗമാണ്. 2018ലെ പ്രളയ ദുരിത ബാധിതർക്കായി തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി അഞ്ച് വീടുകൾ പണിതു നല്കിയ തൈക്കൂടം ഇടവക ഈ വർഷവും, പ്രളയ ദുരിതബാധിതർക്ക് തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി വീടുകൾ നൽകുന്നു   അതിൽ ആദ്യ വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ കണ്ണൂർ കട്ടക്കുളത്ത് പുരോഗമിക്കുന്നു.





​​+2 ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാം

സി.ബി.എസ്.ഇ. സ്കൂളിൽ പതിനൊന്നാംക്ലാസിൽ പഠിക്കുന്ന, കുടുംബത്തിലെ ഒറ്റപ്പെൺകുട്ടിക്ക് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. *ഒരുമിച്ചു ജനിച്ച കുട്ടികളെ ഏകമകളായി കണക്കാക്കും.* 2019-ൽ സി.ബി.എസ്.ഇ. സ്കൂളിൽനിന്നും പത്താംക്ലാസ് പരീക്ഷ 60 ശതമാനം മാർക്കോടെ ജയിച്ച് സി.ബി.എസ്.ഇ. സ്കൂളിൽ പതിനൊന്നിൽ പഠിക്കുന്നവരെയാണ് പരിഗണിക്കുക. ഇവർ കുടുംബത്തിലെ ഏക കുട്ടി ആയിരിക്കണം. പഠിക്കുന്ന സ്കൂളിലെ പ്രതിമാസ ട്യൂഷൻഫീസ് 1500 രൂപ കവിയരുത്. രണ്ടുവർഷത്തെ ട്യൂഷൻഫീസ് വർധന പത്തുശതമാനത്തിൽ കൂടുകയുമരുത്. എൻ.ആർ.ഐ.ക്കാർക്കും അപേക്ഷിക്കാം. അവർക്കുബാധകമാകാവുന്ന പരമാവധി പ്രതിമാസ ട്യൂഷൻഫീസ് 6000 രൂപ വരെയാകാം.​​പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂൾ അല്ലെങ്കിൽ ഇതര സംഘടനകൾ നൽകുന്ന മറ്റ് ഇളവുകളും സ്കോളർക്ക് സ്വീകരിക്കാം.രണ്ടുവർഷത്തേക്ക് മാസം 500 രൂപ നിരക്കിൽ സ്കോളർഷിപ്പ് ലഭിക്കും. രണ്ടാംവർഷത്തെ പുതുക്കൽ ആദ്യവർഷ പരീക്ഷയിൽ 50 ശതമാനം മാർക്ക് ലഭിക്കുന്നതിന് വിധേയമായിരിക്കും. അപേക്ഷ ഓൺലൈനായി ഒക്ടോബർ 18-നകം//cbse.nic.in/newsite/student.htmlൽ സ്കോളർഷിപ്പ് ലിങ്ക് വഴി നൽകാം. *_പുതുക്കൽ അപേക്ഷ:_* 2018-ൽ ഈ സ്കോളർഷിപ്പ് ലഭിച്ച പെൺകുട്ടികൾക്ക് രണ്ടാംവർഷത്തേക്ക് പുതുക്കാം. അവസാനതീയതി ഒക്ടോബർ 18. വെബ് സൈറ്റ്://cbse.nic.in/newsite/student.htmlപുതുക്കൽ അപേക്ഷയുടെ കൺഫർമേഷൻ പേജ് നവംബർ 15-നകം 'സ്കോളർഷിപ്പ് യൂണിറ്റ്, സി.ബി.എസ്.ഇ. ശിക്ഷാകേന്ദ്ര, 2 കമ്യൂണിറ്റി സെന്റർ, പ്രീത് വിഹാർ, ഡൽഹി -110092' എന്ന വിലാസത്തിൽ കിട്ടണം.


​​സിഎസ്‌ഐആർ – യുജിസി നെറ്റ്: അപേക്ഷ ഒക്ടോബർ 9 വരെ

സയൻസ് വിഷയങ്ങളിലെ അധ്യാപക (ലക്‌ചറർ / അസി. പ്രഫസർ) ജോലിക്കും ജൂനിയർ റിസർച് ഫെലോഷിപ്പോടെയുള്ള (ജെആർഎഫ്) ഗവേഷണത്തിനും അർഹത ലഭിക്കുന്നതിന്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ചും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും ചേർന്നു നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റിൽ (ജോയിന്റ് സിഎസ്‌ഐആർ – യുജിസി നെറ്റ്) യോഗ്യത തെളിയിക്കേണ്ടതുണ്ട്. പരീക്ഷ നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏജൻസി. പിഎച്ച്ഡി ഗവേഷണത്തിനുള്ള​​ ജെആർഎഫിന് ആദ്യ 2 വർഷം 31,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡും 20,000 രൂപ വാർഷിക ഗ്രാന്റുമുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ സീന‌ിയർ ഫെലോ ആയി 35,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. ഈ നിരക്കുകൾ വർധിപ്പിച്ചേക്കും.കെമിക്കൽ / എർത്ത്, അറ്റ്‌മോസ്‌ഫെറിക്, ഓഷ്യൻ, & പ്ലാനറ്ററി / ലൈഫ് / മാത്തമാറ്റിക്കൽ / ഫിസിക്കൽ സയൻസസ് ശാഖകളിലെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബർ 15നു രാവിലെയും ഉച്ചകഴിഞ്ഞുമായി 2 സെഷനുകളിൽ നടത്തും. www.csirnet.nta.nic.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങളും സിലബസും ഓൺലൈൻ അപേക്ഷാ സൗകര്യവുമുണ്ട്. *യോഗ്യത:* എംഎസ്‌സി / 4 വർഷ ബിഎസ്, ബിടെക്, ബിഫാം, എംബിബിഎസ്, ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ് അഥവാ തുല്യപരീക്ഷ 55% എങ്കിലും മാർക്കോടെ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50%. *പ്രായം:* ജെആർഎഫിന് 2019 ജൂലൈ ഒന്നിന് 28 വയസ്സ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും 33 വരെയാകാം. പിന്നാക്ക, വിഭാഗക്കാർക്ക് 31. അധ്യാപകജോലിക്കു പ്രായപരിധിയില്ലപരീക്ഷാ ശൈലി: ഒറ്റ ഒബ്‌ജക്‌ടീവ് പേപ്പർ മാത്രമുള്ള 3 മണിക്കൂർ പരീക്ഷ. ഓരോ ചോദ്യത്തിനും നേർക്കുള്ള 4 ഉത്തരങ്ങളിൽനിന്നു ശരി കണ്ടെത്തണം. തെറ്റിയാൽ മാർക്ക് കുറയ്‌ക്കും.ചോദ്യക്കടലാസിന് 3 ഭാഗങ്ങൾ: 1. അഭിരുചി പരിശോധിക്കുന്ന ഈ ഭാഗം എല്ലാ ശാഖകൾക്കും പൊതുവാണ്. യുക്‌തിചിന്തയോ ചിത്രങ്ങളോ സംഖ്യകളോ വിശകലനമോ അടങ്ങുന്ന പ്രശ്‌നങ്ങളുണ്ടാകും. 2. ബന്ധപ്പെട്ട വിഷയത്തിൽ സിലബസ് ആധാരമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. 3. അപഗ്രഥ നാത്മകമായ മൂല്യമേറിയ ചോദ്യങ്ങൾ. ശാസ്‌ത്രസങ്കൽപനങ്ങളും (കൺസെപ്‌റ്റ്‌സ്) അവയുടെ പ്രയോഗവും സംബന്ധിച്ച ധാരണകൾ വിലയിരുത്തും. സയൻസിലെ പ്രശ്‌നനിർധാരണശേഷിയും പരിശോധിക്കും.മൊത്തം ചോദ്യങ്ങളും ഓരോ ചോദ്യത്തിനുമുള്ള മാർക്കും പല പേപ്പറുകളിൽ പല തരത്തിലാണ്. സാ‌ധാരണ പരീക്ഷകളില്ലാത്ത വിധം, ഉത്തരം അടയാളപ്പെടുത്തേണ്ടതിനെക്കാൾ കൂടുതൽ ചോദ്യങ്ങൾ തന്നിരിക്കും. കെമിക്കൽ സയൻസസ് പേപ്പറിൽ, തന്നിട്ടുള്ള 120 ചോദ്യങ്ങളിൽ പരമാവധി 75 ചോദ്യങ്ങൾക്കേ ഉത്തരം നൽകാവൂ. 75ലേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ആദ്യത്തെ 75 ഉത്തരങ്ങൾ മാത്രം പരിഗണിക്കും. എർത്ത്, ലൈഫ്, മാത്തമാറ്റിക്കൽ, ഫിസിക്കൽ എന്നീ പേപ്പറുകളിൽ തരുന്നതും ഉത്തരം നൽകേണ്ടതുമായ ചോദ്യങ്ങൾ യഥാക്രമം 150/75, 145/75, 120/60, 75/55 എന്നിങ്ങനെ. കേരളത്തിലെ 13 ഉൾപ്പെടെ 224 പരീക്ഷാ കേന്ദ്രങ്ങൾ. *അപേക്ഷ:* ഒക്ടോബർ 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 1000 രൂപ. ക്രീമിലെയറിൽപെടാത്ത പിന്നാക്ക വിഭാഗക്കാർക്ക് 500, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 250. ജിഎസ്ടി പുറമേ. കാർഡ് / നെറ്റ് ബാങ്കിങ് വഴി ഒക്ടോബർ 10 വരെ തുക അടയ്ക്കാം. നിർദിഷ്ടരേഖകളും ഫോട്ടോയും തയാറാക്കി വച്ചിട്ട് അപേക്ഷിക്കാൻ വെബ്‌സൈറ്റിൽ കയറാം. *നവംബർ 9 മുതൽ അഡ്മിറ്റ് കാർഡ് സൈറ്റിൽ നിന്നെടുക്കാം.* *ഡിസംബർ 31നു പരീക്ഷാഫലം.*  2 വർഷക്കാലം ഗവേഷണ ഫെലോഷിപ്പിന് അർഹത നിലനിൽക്കും. സംശയപരിഹാരത്തിന് ഇ–മെയിൽ: csirnet@nta.ac.in


​​ഇനി പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ്

 സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്രവാസികള്‍ക്ക് രാജ്യത്ത് എത്തിയ ഉടനെ ആധാറിന് വേണ്ടി അപേക്ഷിക്കാം.  ന്യൂഡല്‍ഹി: പ്രവാസികള്‍ക്കിനി ആധാര്‍ ലഭിക്കാന്‍ തുടര്‍ച്ചയായി 180 ദിവസം നാട്ടില്‍ തങ്ങേണ്ടതില്ല. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള വിജ്ഞാ​​പനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്രവാസികള്‍ക്ക് രാജ്യത്ത് എത്തിയ ഉടനെ ആധാറിന് വേണ്ടി അപേക്ഷിക്കാം. തുടര്‍ച്ചയായി 182 ദിവസം ഇന്ത്യയില്‍ തങ്ങുന്നവരെ മാത്രമേ റെസിഡന്റ് ആയി കണക്കാക്കി ആധാര്‍ കാര്‍ഡ് അനുവദിക്കൂ എന്നായിരുന്നു നിലവിലെ നിയമം. ഇത് പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് തടസമായിരുന്നു. ഈ നിബന്ധന പുതിയ വിജ്ഞാപനത്തോടെ ഇല്ലാതായി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശംവയ്ക്കുന്ന ഏതൊരാളെയും ഇന്ത്യന്‍ റെസിഡന്റ് ആയി പരിഗണിച്ച് ആധാര്‍ കാര്‍ഡ് നല്‍കുമെന്നാണ് പുതിയ വ്യവസ്ഥ. നികുതി റിട്ടേണിനും മറ്റു കാര്യങ്ങള്‍ക്കുമൊക്കെ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖയായി പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാനാവും. 


​പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും തിരിച്ചറിയൽ കാർഡ്

​പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും തിരിച്ചറിയൽ കാർഡ് രണ്ടു ലക്ഷത്തിന് അപകട ഇൻഷ്വറൻസ് കവറേജ്ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും താമസിക്കുന്ന മലയാളികൾക്ക് നോർക്ക-റൂട്ട്സ് തിരിച്ചറിയൽ കാർഡ് നൽകും. സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് എല്ലാം ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന കാർഡാണ്.തിരിച്ചറിയൽ രേഖ ക്കൊപ്പം ​​കാർഡ് എടുക്കുന്നവർക്ക് രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് സംരക്ഷണവും ലഭിക്കും.️വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിമാനയാത്രയിൽ ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുംവിദേശങ്ങളിൽ ഉള്ളവർക്ക് പ്രവാസി തിരിച്ചറിയൽ കാർഡും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൻ ആർ കെ കാർഡുമാണ് നൽകുന്നത്. *315 രൂപയാണ് അപേക്ഷാഫീസ്*ഓൺലൈനിൽ അടക്കാം. *കാർഡിന്റെ കാലാവധി മൂന്നു വർഷം* **മൂന്നു മാസം മുൻപ് മുതൽ പുതുക്കാൻ സൗകര്യമുണ്ട്* *  *പ്രവാസി തിരിച്ചറിയൽ കാർഡ്*ഏതെങ്കിലും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയും ചെയ്യുന്ന 18 വയസ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.നിയമപ്രകാരമുള്ള രേഖകളുമായി കുറഞ്ഞത് ആറുമാസം എങ്കിലും വിദേശത്ത് താമസിക്കുന്നവർആയിരിക്കണം. പാസ്പോർട്ട് പകർപ്പ്വിസ ഇക്കാമവർക്ക് പെർമിറ്റ്റെസിഡൻസ്പെർമിറ്റ്ഫോട്ടോ  ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം *എൻ ആർ കെ ഇൻഷുറൻസ് കാർഡ്* 18 വയസ്സ് പൂർത്തിയായവരും ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്നവരോജോലിചെയ്യുന്നവരോ ആകണം.താമസസ്ഥലത്ത് വിലാസം ഉൾപ്പെടെയുള്ള നൽകണം.ഫോട്ടോ ആധാർ കാർഡ് അല്ലെങ്കിൽ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവ വേണം ഓൺലൈനായി തന്നെയാണ് ഇതിനും അപേക്ഷിക്കേണ്ടത്. *ടോൾ ഫ്രീ നമ്പർ* പ്രവാസി തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പവിദേശങ്ങളിൽ നിന്നുള്ളവർക്ക് *0091 8802 012345*എന്ന നമ്പറിൽ വിളിക്കാംഇന്ത്യ ക്കുള്ളിൽ നിന്നാണെങ്കിൽ *1800 425 3939* നമ്പറിൽ വിളിക്കണം


​വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധന നടത്തുവാനും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുവാനുമായി ​​തിരഞ്ഞെടുപ്പ് കമ്മിഷൻ Electoral Verification programme (EVP) നടത്തുന്നു.

​വോട്ടർപട്ടികയിലെ വിവരങ്ങൾ  പരിശോധന നടത്തുവാനും തെറ്റുകൾ ഉണ്ടെങ്കിൽ  തിരുത്തുവാനുമായി ​​തിരഞ്ഞെടുപ്പ് കമ്മിഷൻ Electoral  Verification  programme  (EVP) നടത്തുന്നു.ഇതിന്റെ  ഭാഗമായി  എല്ലാവരും 15.10.2019 ന്  മുൻപായി  nvsp.in എന്ന വെബ്സൈറ്റിലൂടെയോ Voter helpline app ഉപയോഗിച്ചോ  തങ്ങളുടെയും  കുടുംബാംഗങ്ങളുടെയും വിവരങ്ങൾ  update  ചെയ്യേണ്ടതാണ്.  കൂടാതെ     ഈ പ്രോഗ്രാം സംബന്ധിച്ചു  മറ്റുള്ളവരെ അറിയിക്കുകയും ചെയ്യേണ്ടതാണ്.  1. nvsp.in എന്ന വെബ്സൈറ്റ്  ഓപ്പൺ ചെയ്യുക  2. Electoral  Verification  programme  (EVP) എന്ന ലിങ്കിൽ  ക്ലിക്ക് ചെയ്യുക. 3. ഒരു user account  രജിസ്റ്റർ  ചെയ്യുക.  അതിനായി  Mobile number നൽകി അതിൽ ലഭിക്കുന്ന OTP നൽകുക.  ശേഷം തിരിച്ചറിയൽ കാർഡ്  നമ്പർ, പേര്,  ഇമെയിൽ ഐഡി,  പാസ്സ്‌വേർഡ്‌ എന്നിവ നൽകുക.  ​​4. അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. EVP link  ക്ലിക്ക്.  5. Click - Verify  Self Details > view details. 6. ഫോട്ടോ ഉൾപ്പെടെ പട്ടികയിലെ എല്ലാ വിവരങ്ങളും ലിസ്റ്റ് ചെയ്യുന്നതാണ്.  തെറ്റില്ലെങ്കിൽ Is  information displayed above  is  correct  എന്നതിൽ  ക്ലിക്ക് ചെയ്തു list  ചെയ്യുന്ന ഏതെങ്കിലും ഒരു രേഖ upload ചെയ്യുക.7. തിരുത്തലുകൾ  ആവശ്യമെങ്കിൽ information displayed needs correction എന്നതിൽ ക്ലിക്ക്  ചെയ്ത് ആവശ്യമായ ഫീൽഡ് സെലക്ട്‌ ചെയ്ത് ശരിയായ വിവരങ്ങൾ നൽകി  രേഖ അപ്‌ലോഡ്  ചെയ്യുക. 8. ശേഷം കുടുംബത്തിലെ മറ്റു അംഗങ്ങളുടെയും വിവരങ്ങൾ വെരിഫിക്കേഷൻ നടത്താവുന്നതാണ്. 9. Family  Listing & Authentication സെലക്ട്‌ ചെയ്ത് അതിൽ family listing ക്ലിക്ക് ചെയ്യുക.  ശേഷം Self  details  family member ആയി  add ചെയ്യാം.  10. മറ്റംഗങ്ങളുടെയും EPIC number  നൽകി family  member ആയി add  ചെയ്യുക. 11. താമസം മാറിയവരോ മരണപ്പെട്ടവരോ ഉണ്ടെങ്കിൽ പ്രസ്തുത വിവരവും രേഖപ്പെടുത്തു വാൻ ഓപ്ഷൻ ലഭ്യമാണ്. 12. Family  verification ലിങ്കിൽപ്പോയി ഓരോ അംഗങ്ങളുടെയും  വെരിഫിക്കേഷൻ  നടത്തുക. 13. വെരിഫിക്കേഷൻ  നടത്തുമ്പോൾ ഭിന്നശേഷിക്കാരായവരുടെ (PwD) വിവരങ്ങളും നൽകാവുന്നതാണ്.  14. Unenrolled members ലിങ്കിലൂടെ 16 വയസ്സിൽ  കൂടുതലുള്ള വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തവരുടെ ഡീറ്റെയിൽസ് നൽകാവുന്നതാണ്.15. Polling station feedback ക്ലിക്  ചെയ്ത് ബൂത്ത്‌ സംബന്ധിച്ച ഫീഡ്ബാക്ക്  നൽകാവുന്നതാണ്.


മഹാരാജാസിന്റെ രശ്മി സൈക്കിളിൽ കറങ്ങി ഒരു മാതൃക സുഹൃത്ത് അരുൺ തഥാഗാത് ഇട്ട ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

ഇത് രശ്മി.മഹാരാജാസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി.സ്വയം ജോലിയെടുത്ത് അഭിമാനത്തോടെ പഠിക്കുന്ന പുതു തലമുറയുടെ പ്രതിനിധി.സൊമാറ്റോയുടെ വിതരണക്കാരിയാണ് രശ്മി.അതിലേറെ രശ്മിയുടെ പ്രത്യേകത, സൊമാറ്റോ വിതരണം സൈക്കിളിൽ നടത്തുന്ന ഒരേ ഒരാൾ.ഉത്തരേന്ത്യയിൽ സൈക്കിളിൽ,സൊമാറ്റോ ഡെലിവറിനടത്തുന്ന ധാരാളം പേരുണ്ടെങ്കിലും കേരളത്തിൽ ഒരേ ഒരാളേ ഉള്ളൂ എന്നതും അത് ഒരു പെൺകുട്ടിയാണ് എന്നതുംഒരു കോളേജ് വിദ്യാർത്ഥിയാണ് എന്നുള്ളതും സമൂഹത്തിനാകെ മാതൃകയാണ് .അതിലേറെ നല്ല ചിന്തകൾ ഉള്ള പുതു തലമുറയുടെ പ്രതിനിധി കൂടിയാണ് രശ്മി.നമ്മുടെ സ്വന്തം ഊരാളി ബാൻഡിന്റെ ചങ്ക് കൂടിയാണ് രശ്മി.ഇന്നത്തെ ദിവസത്തെ ധന്യമാക്കിയതിന് രശ്മിക്ക് പ്രത്യേകം നന്ദി.സൊമാറ്റോ വിതരണത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു ,കാരണം ഒരുപാട് യുവതി യുവാക്കളും കോളേജ് വിദ്യാർത്ഥി വിദ്യാർഥിനികളും സൊമാറ്റോ വിതരണം അഭിമാനമുള്ള സ്വയംതൊഴിൽ ആയി ഏറ്റെടുത്തിട്ടുണ്ട് സൊമാറ്റോ യിൽ ഡ്യൂട്ടി ടൈം നമ്മളാണ് നിശ്ചയിക്കുന്നത് .കസ്റ്റമറുടടേയും മുതലാളിയുടേയും ആരുടെയും ചീത്ത കേൾക്കേണ്ട,മുഖം ചുളിക്കൽ കാണണ്ട.ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ള സമയം മാത്രം ജോലി ചെയ്താൽ മതി.ഇങ്ങനെയാണ് തൊഴിൽമേഖല കുഞ്ഞ് പുന:സംഘടിപ്പിക്കേണ്ടത്.നമ്മളേപ്പോലെ തന്നെ വ്യക്തിത്വവും ആത്മാഭിമാനവുമുള്ളവരാണ് മറ്റേയാളും എന്ന ബോധ്യം ഇനിയും നമ്മുടെ നാട്ടിലെ തൊഴിൽ ദാതാക്കളിൽ എത്തിയിട്ടേയില്ല.ട്രേഡ് യൂണിയനുകളുടെ ചിന്തകളിലും ഇതില്ല.പതിനായിരം കുറ്റം,നാഴികയ്ക്ക് നാല്പത് വട്ടം നമ്മൾ പറയുന്ന മുതലാളിത്ത രാജ്യങ്ങളിലെല്ലാം തൊഴിലാളിയുടെ വ്യക്തിത്വത്തെ അംഗീകരിച്ചു കൊണ്ട് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ .എന്ത് ജോലി ചെയ്താലും അതിന് അന്തസ്സുണ്ട്,മാന്യമായ വരുമാനം ഉണ്ട് ,അംഗീകാരവും പരിഗണനയും ഒപ്പം കിട്ടും.ഇവിടെയോ നമ്മുടെ തൊഴിലാളിവർഗ നേതാക്കളുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവരോട് അവർ ഇടപെടുന്നത് മാത്രം കണ്ടാൽ മതി ?ഫെമിനിസം പറയുന്ന ആളുകളുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവർക്ക് നൽകുന്ന ശമ്പളം എത്ര എന്ന് മാത്രം ഒന്ന് അന്വേഷിച്ചാൽ മതി?എവിടെയാണ് തലകുത്തി നിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ.കാൽച്ചുവട്ടിലെ മണ്ണ് ഒഴുകി പോകുന്നത്തൊഴിലുടമകളുംയൂണിയനുകളുംഅറിയണം.സ്വിഗ്ഗിയും റൊമാറ്റോയും എല്ലാം ഈ ധാരണകളെ,തിരുത്തുന്നതിന് കാരണമാകട്ടെ, എന്ന് ആത്മാർത്ഥമായി ആശംസിച്ചു ആഗ്രഹിച്ചുകൊണ്ട്രശ്മിക്കൊപ്പം ധന്യമായ ഒരു ദിനത്തിന്റെ ആഹ്ലാദത്തോടെ.അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്  


വന്യജീവി ഫോട്ടോഗ്രഫി മത്സരം: എന്‍ട്രികള്‍ ഇന്നു (സെപ്റ്റം.18) മുതല്‍ സമര്‍പ്പിക്കാം

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം- വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേ​​ണ്ടത്. വകുപ്പിന്റെ ഔദ്യോഗിക വെബ്‌ സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കോണ്‍ടസ്റ്റ് 2019 എന്ന പ്രത്യേക ലിങ്കിലൂടെ വേണം ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാന്‍.കേരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച, നീളം കൂടിയ വശത്ത്  3000 പിക്‌സലില്‍ കുറയാത്ത എട്ട് മെഗാബൈറ്റുള്ള ഫോട്ടോകളാണ് അപ് ലോഡ് ചെയ്യേണ്ടത്.  ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ സെപ്തംബര്‍ 30 വൈകിട്ട് അഞ്ചു മണിവരെ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്ക്  ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദവിവരങ്ങള്‍ക്കും മത്സരം സംബന്ധിച്ച നിബന്ധനകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


​*സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള  ആശുപത്രികളിലേക്ക്  നോർക്ക റൂട്ട്സ്  മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എംഎസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള നഴ്സുമാർക്കാണ് നിയമനം. കാർഡിയാക് ക്രിട്ടിക്കൽ കെയർ (മുതിർന്നവർ, കുട്ടികൾ), എമർജൻസി ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ & സർജിക്കൽ കെയർ ഡിപ്പാർട്ട്മെന്റ്, സർജറി ഡിപ്പാർട്ട്മെന്റ് (പൂരുഷൻ/വനിത) വിഭാഗങ്ങളിലാണ് ഒഴിവ്.  ഒക്ടോബർ 15 മുതൽ 20 വരെ ന്യൂഡൽഹിയിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ   saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, വെളുത്ത പശ്ചാതലത്തിലുള്ള ഫുൾസൈസ് ഫോ​​ട്ടോ, ആധാർ, പാസ്പോർട്ട് പകർപ്പുകൾ ഒക്‌ടോബർ 10നകം ലഭ്യമാക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) 0471-2770577, 2770544 നമ്പരുകളിലും ലഭിക്കും.


​​​​IGNOU പ്രവേശത്തിനുള്ള അപേക്ഷ സെപ്റ്റംബര്‍ 30 വരെ നീട്ടി

ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2019 ജൂലായ് സെഷൻ പ്രവേശനത്തിനുള്ള അപേക്ഷാത്തീയതി നീട്ടി. ബി.സി.എ, എം.സി.എ, എം.ടി.ടി.എം (മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്) എന്നീ കോഴ്സുകൾ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കാനാണ് സമയം ദീർഘിപ്പിച്ചിട്ടുള്ളത്.താത്പര്യമുള്ളവർക്ക് onlineadmission.ignou.ac.inവഴി സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷയിൽ വിദ്യാർഥികളുടെ യോഗ്യത, പ്രായം, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ജനുവരിയിലും ജൂലായിലുമായി വർഷത്തിൽ രണ്ട് തവണയാണ് ഇഗ്നോയിൽ പ്രവേശനത്തിന് അവസരമുള്ളത്.കോഴ്സുകൾ, യോഗ്യത, ഫീസ്, കോഴ്സ് കാലാവധി തുടങ്ങിയ വിശദ വിവരങ്ങൾ ignou.ac.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസിൽ ലഭ്യമാണ്.​​


കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് പുതുക്കൽ 23 വരെ

​​കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് പുതുക്കൽ 23 വരെസംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും കേന്ദ്ര സർക്കാരിൻറെ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയും (ആയുഷ്മാൻ ഭാരത്) സംയോജിപ്പിച്ച് നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സെപ്റ്റംബർ 23 വരെ മാത്രംഅർഹതയുള്ളവർ  സമയപരിധിക്കുള്ളിൽ നിർബന്ധമായും നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കണം.സംസ്ഥാനത്ത് 41 ലക്ഷം കുടുംബങ്ങളാണ് ഇതിനോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം പുതുക്കി യിരിക്കുന്നത്. അർഹതയുള്ളവരിൽ രണ്ടുലക്ഷത്തോളം കുടും​​ബങ്ങളും ഇനിയും പദ്ധതിയിൽ ചേരാനുള്ളത് . *കാർഡ് പുതുക്കൽ ഒരിക്കൽമാത്രം*കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ചേരുന്നതിനുള്ള കാർഡ് പുതുക്കൽ ഒറ്റത്തവണ മാത്രമാണ് ഉള്ളത്. തുടർന്നുള്ള വർഷങ്ങളിൽ  ഇപ്പോൾ പുതുക്കുന്ന കാർഡ് തന്നെ ഉപയോഗിക്കാം. ഇതിനാൽ ഇത്തവണ വീഴ്ച വരുത്തുന്നവർക്ക് തുടർന്ന് ഇൻഷുറൻസ് സംരക്ഷണം ലഭിക്കണമെന്നില്ല. *അർഹത*1. 2018-19 സാമ്പത്തികവർഷം പുതുക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കൈവശമുള്ള കുടുംബങ്ങൾ.2. 2001ലെ സാമൂഹ്യ-സാമ്പത്തിക സെൻസസിൽ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർ. ഈ പട്ടികയിൽ ഉള്ള 90 ശതമാനവും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഗുണഭോക്താക്കളാണ്.പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിപിഎൽ പട്ടികയിൽ ഉള്ളവർക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ലഭിക്കുമെന്ന് കാണിച്ചുള്ള കത്ത് അയച്ചിട്ടുണ്ട്. ഈ കത്ത് ഹാജരാക്കിയും പുതിയ പദ്ധതിയിൽ ചേരാം. *കാർഡ് പുതുക്കാൻ*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇതിനോടൊപ്പം കാർഡ് പുതുക്കാൻ ഉള്ള ക്യാമ്പുകൾ നടന്നു കഴിഞ്ഞു. ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ ക്യാമ്പുകൾ ഉള്ളത് ആവശ്യമായ രേഖകളുമായി ക്യാമ്പിൽ എത്തിയാൽ മതി. തങ്ങളുടെ താമസസ്ഥലത്തെ ക്യാംപിൽ പോകണം എന്ന് ഇല്ല സംസ്ഥാനത്ത് എവിടെയും കാർഡ് പുതുക്കാം. *കാർഡ് പുതുക്കാത്ത വർക്ക്  എസ്.എം.എസ്* ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടില്ലെന്ന് കാണിച്ച് ബന്ധപ്പെട്ടവർക്ക് എല്ലാം എസ്.എം.എസ് സന്ദേശം അയക്കുന്നുണ്ട് മലയാളത്തിലാണ് സന്ദേശം. ഇതിൽ കാർഡ് പുതുക്കൽ കേന്ദ്രത്തിന്റെ വിലാസവും ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ ഉൾപ്പെടുത്തും. ഈ സന്ദേശം അവഗണിക്കരുത്. കുടുംബശ്രീ യൂണിറ്റുകൾ വഴി കാർഡ് പുതുക്കാത്തവരെ കണ്ടെത്തി ക്യാമ്പുകളിൽ എത്തിക്കുവാനുള്ള ശ്രമം നടക്കുന്നു. *ടോൾ ഫ്രീ നമ്പർ*18002002530, 180012530


ഓണക്കാലം സുരക്ഷിതമാക്കാം കേരളാപോലീസിന്റെ മുന്നറിയിപ്പ്

ഓണം പടിവാതിൽക്കൽ എത്തിനിൽക്കുകയാണല്ലോ. വെള്ളപ്പൊക്കം ഇത്തവണയും ആഘോഷത്തിന്റെ നിറം കെടുത്തുന്നെങ്കിലും ഓണം ആഘോഷിക്കാതെ മലയാളികൾക്ക് വിശ്രമമില്ല. ഈ ഓണക്കാലം സുന്ദരവും സുരക്ഷിതവുമാക്കാൻ നമുക്ക് ചില മുൻകരുതലുകൾ സ്വീകരിക്കാം.⚠️ ഓണക്കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും മോഷണങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെക്കുറിച്ച്‌ അടുത്ത പോലീസ് സ്റ്റേഷനിലോ 112, 1090 എന്നീ നമ്പറുകളിലോ വിവരം അറിയിക്കാം. പൊലീസിന്റെ സഹായം തേടാം.⚠️ ഓണ അവധിയോടനുബന്ധിച്ച്‌ വീട് അടച്ചിട്ട് പുറത്തു പോകുന്നവര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക, ദൂരയാത്രക്ക് പോകുന്നവര്‍ വീട്ടില്‍ സ്വര്‍ണം, പണം തുടങ്ങിയ വില പിടിപ്പുള്ള വസ്തുക്കള്‍ വീടുകളിൽ സൂക്ഷിക്കാതിരിക്കുക. വിശ്വസ്തരായ അയൽവാസികളെയോ ബന്ധുക്കളെയോ വിവരം അറിയിക്കുക. പാൽ, പത്രം വിതരണക്കാരോട് വിവരമറിയിച്ച് ഈ ദിവസങ്ങളിൽ അവ ഒഴിവാക്കുക. സി സി ടി വി ക്യാമറ ഘടിപ്പിച്ചിട്ടുള്ള വീടുകളിൽ ക്യാമറ ഓൺ ആണെന്ന് ഉറപ്പുവരുത്തുക.⚠️ ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുന്ന വേളയിൽ തങ്ങളുടെ കൈവശമുള്ള വില പിടിപ്പുള്ള വസ്തുക്കളില്‍ ജാഗ്രത പുലര്‍ത്തുക. അപരിചിതർ സമ്മാനിക്കുന്ന ആഹാരപദാ‍ർഥങ്ങൾ ഭക്ഷിക്കരുത്. സംശയം തോന്നുന്ന പക്ഷം പോലീസ് സഹായത്തിന് 9846200100 എന്ന നമ്പറിൽ റയിൽവെ പോലീസിനെ ബന്ധപ്പെടാവുന്നതാണ്.⚠️ വിനോദയാത്ര പോകുന്നവര്‍ പ്രത്യേകിച്ച്‌ കുട്ടികള്‍, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. കുട്ടികളെ പരിചയമില്ലാത്ത സ്ഥലങ്ങളിൽ ഒറ്റയ്ക്കു വിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക.⚠️ മദ്യപിച്ച് വണ്ടിയോടിക്കരുത്. അമിത വേഗത ഒഴിവാക്കുക. കഴിയുന്നതും അർധരാത്രിക്ക് ശേഷമുള്ള യാത്ര ഒഴിവാക്കുക.⚠️ കുട്ടികൾ കൂട്ടുകാരുമൊത്തു യാത്രകൾക്കു പദ്ധതിയിടുന്നുണ്ടെങ്കിൽ കൂടെ പോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കണം. അവർ എത്തരക്കാരാണെന്നു മനസ്സിലാക്കണം. ഇവരുടെ യാത്രകളും പോകുന്ന സ്ഥലങ്ങളും നിരീക്ഷിക്കണം. അവരുടെ ലൊക്കേഷൻ മാതാപിതാക്കൾ കൃത്യമായും പിന്തുടരണം.⚠️ ഓണക്കാലത്ത് നഗരങ്ങളിലേക്ക് ഷോപ്പിഗിനും മറ്റുമായി വരുന്നവര്‍ കഴിയുന്നതും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക. തിരക്കേറിയ സ്ഥലങ്ങളിൽ സ്വന്തം വാഹനവുമായി വരുന്നവര്‍ അനുവദിച്ചിട്ടുള്ള പാര്‍ക്കിഗ് സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യുക, അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച്‌ നീക്കം ചെയ്യേണ്ടി വന്നാൽ ആതിന്റെ ചെലവ് വാഹന ഉടമസ്ഥര്‍ വഹിക്കേണ്ടി വരും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോ പണവും വിലപിടിപ്പുള്ള വസതുക്കളും വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക.⚠️ തിരക്കേറിയ സ്ഥലങ്ങളിൽ കൂടെയുള്ള കുട്ടികൾ, വൃദ്ധർ തുടങ്ങിയവർ കൂട്ടംതെറ്റിപ്പോകാതെ സൂക്ഷിക്കുക.⚠️ പൊതുസ്ഥലങ്ങളിൽ മദ്യപാനം ഒഴിവാക്കുക. ഓണക്കാലത്ത് വ്യാജമദ്യ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ അറിയിക്കുക.⚠️ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രവേളകളില്‍ റോഡ് സുരക്ഷ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്നമായി പാലിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ഇത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന കാര്യം ഓർമ്മയിരിക്കട്ടെ.⚠️ എന്ത് സഹായത്തിനും പൊലീസ് നിങ്ങളോടൊപ്പമുണ്ട്. ഏത് അടിയന്തിര സാഹചര്യത്തിലും 112 എന്ന നമ്പറിൽ വിളിച്ച് സഹായം തേടാം. ഹൈവെയിൽ സഹായത്തിനായി 9846100100 എന്ന നമ്പറിൽ വിളിക്കാം.എല്ലാപേർക്കും കേരളാ പൊലീസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.#keralapolice #safeonam #happyonam


ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ

ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ1. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി മുതൽ 5 വർഷമാണ്.2. ഹസാർഡസ് ലൈസൻസിന്റെ കാലാവധി - 3 വർഷമാണ്.3. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി പറയുന്ന പ്രകാരമായിരിക്കും.a) 30 വയസിനു മുമ്പ് എടുക്കുകയാണെങ്കിൽ 40 വയസു വരെ കാലാവധിb) 30 നും 50 നും ഇടയിലുള്ളവർക്ക് -10 വർഷംc) 50-നും 55 നും ഇടയിലുള്ളവർക്ക് - 60 വയസു വരെd) 55 ന് മുകളിൽ - 5 വർഷം വീതം> കാലാവധി കഴിഞ്ഞാലും ഒരുമാസം വരെ ലൈസെൻസ് ഉപയോഗിക്കാമെന്ന് ഇളവ് (ഗ്രേസ് പിരിയഡ്) ഇനി മുതൽ ഇല്ല ,അതായത് കാലാവധി തീരുന്ന ദിവസത്തിനു ശേഷം ലൈസൻസ് അസാധുവാകം.>കൂടാതെ ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കാനായി നൽകാവുന്നതാണ്.>കാലാവധി തീർന്ന് ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് പാസായാൽ മാത്രമെ പുതുക്കി നൽകുകയുള്ളൂ.ലൈസെൻസ് പുതുക്കൽ നടപടികൾ മോട്ടോർ വാഹന വകുപ്പ് പൂർണമായും ഓൺലൈൻ വഴിയാക്കാനും ആലോചിക്കുന്നുണ്ട്.#keralapolice #drivinglicense #mvd


ജലോത്സവം ബഹു.മന്ത്രി ടി എം തോമസ് ഐസക് സാറിന് ഒരു തുറന്ന കത്ത്.

ബഹു.മന്ത്രി ടി എം തോമസ് ഐസക് സാറിന് ഒരു തുറന്ന കത്ത്..സർ,നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ തിരുവോണനാളിൽ കഴിഞ്ഞ 62വർഷമായി നടന്നു വന്നിരുന്ന ജലോത്സവം ഞങ്ങൾക്കു വെറുമൊരു വള്ളംകളി മാത്രം അല്ലായിരുന്നു ഞങ്ങളുടെ, ഒരു നാടിന്റെ ആവേശമായിരുന്നു ജീവനായിരുന്നു .. തലവടി, നീരേറ്റുപുറം ഭാഗത്തുള്ള ആളുകളുടെ ഫേസ്ബുക്ക് ഐഡിയിലുളള പോസ്റ്റുകളും കമന്റുകളും പരിശോധിച്ചാൽ താങ്കൾക്ക്‌ അത് മനസിലാകും കാരണം അവർക്ക് പ്രതികരിക്കുവാനുള്ള ഏകവേദി അതാണ്.. നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കാതെ നാട്ടുകാരല്ലാത്ത ചിലർ എവിടുന്നോ ആരുടെയോ പിടിപാടുമൂലം കമ്മറ്റിയിൽ വന്നു കയറിയവർ (പരാതിയില്ല,ആരു വേണമെങ്കിലും അംഗങ്ങൾ ആയിക്കോട്ടെ കാര്യങ്ങൾ ഭംഗിയായി നടന്നാൽ മതി) ഇന്ന് ഈ വള്ളംകളി നശിപ്പിക്കാൻ നിർബന്ധിതരായിരിക്കുന്നു. കഴിഞ്ഞ അഞ്ചാറ് കൊല്ലമേ ആയിട്ടുള്ളൂ, ഞങ്ങളുടെ നാട്ടിൽ തിരുവോണത്തിന് നടന്നു വന്നിരുന്ന മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം ദിനത്തിലേക്ക് മാറ്റിയിട്ട്.... കഴിഞ്ഞ ദിവസം പത്രത്തിൽ കണ്ടു ഡിസംബറിലേക്ക് മാറ്റിവച്ചു എന്ന്.. എന്തിന്...? ഉത്തരമില്ല..? കാരണം ഇപ്പോൾ രണ്ടു ഗ്രൂപ്പാണ് കമ്മിറ്റിക്കാർ.. കുറച്ചു പേര് പുറത്തും കുറച്ചു പേരകത്തും. ജനങ്ങളുടെ വികാരമോ അഭിപ്രായമോ മാനിച്ചല്ല വരുടെ തീരുമാനങ്ങൾ. കുറച്ചു പേര് ചേർന്ന് സ്വന്തമായി തീരുമാനമെടുത്തു ഒരു നാടിന്റെ സാംസ്കാരിക പൈതൃകത്തെ ചവിട്ടി അരയ്ക്കുന്നു.. ഇത് കണ്ടു നിൽക്കുന്നതിൽ ഒരു പരിധിയുണ്ട്.. അതാണ് ഇങ്ങനെയൊരു തുറന്ന കത്ത് എഴുതുന്നത്..ഇപ്പോൾ കാണുന്നത് തുടർച്ചയായ വർഷങ്ങളിൽ വള്ളംകളി സമയമാകുമ്പോൾ കോടതിയിൽ നിന്നും ആരെങ്കിലും സ്റ്റേ വാങ്ങി വള്ളംകളി തടസ്സപ്പെടുത്തുക. ഇത് നാട്ടിലെ ജനങ്ങൾക്കു നന്നേ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.. ഞങ്ങളുടെ നാട്ടിൽ ഒരു ചെറുവള്ളങ്ങൾ പോലും കളിപ്പിക്കുന്നതു ഒരു വ്യക്തി ആയിരിക്കില്ല സുഹൃത്തുക്കൾ ചേർന്നാണ് കാരണം ഒരു നാടിൻറെ ആവേശത്തിൽ നമ്മുടെ പൈതൃകത്തെ അതി മനോഹരമാക്കുവാൻ അതിന്റെ ഭാഗമായി എങ്ങനേയുംം മാറുക എന്നതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.. പണക്കൊഴുപ്പ് കാണിക്കാനല്ല സർ ഇവിടെ പലരും വള്ളം കളിപ്പിക്കുന്നത്. ഇത് ഈ കൊച്ചു നാടിന്റെ ഉത്സവം ആണ് സ്വപ്നമാണ്. ഇവിടെ ജാതി മത രാഷ്ട്രീയത്തിനതീതമാണ് ഞങ്ങളുടെ നാടും നാട്ടിലെ എല്ലാ ഉത്സവങ്ങളും..കഴിഞ്ഞവർഷം ക്രമസമാധാന വിഷയം പറഞ്ഞാണ് സ്റ്റേ വാങ്ങിയതെങ്കിൽ ഇപ്രാവശ്യം സ്റ്റേ വാങ്ങിയത് ആരെയും ഉപദ്രവിക്കാതെ കടന്നു പോയ ഈ വർഷത്തെ വെള്ളപ്പൊക്കത്തെ കുറ്റം പറഞ്ഞാണ്.. ക്രമാസമാധാനം ആണ് വിഷയമെങ്കിൽ സർ അങ്ങ് ഒന്ന് തിരക്കണം, ഒരു പെറ്റികേസ് പോലും ഈവള്ളംകളിയുടെ പേരിൽ രജിസ്റ്റർ ചെയ്തതായി എന്റെ അറിവിലില്ല.. ഇനിയും വളളംകളി നടത്താൻ പുനർ നിർമാണമാണ് പ്രശ്നമെങ്കിൽ ഇവർ ഇതുവരെ നടത്തിയ പുനർനിർമ്മാണപ്രവർത്തനങ്ങളുടെ ഒരു റിപ്പോർട് ആവശ്യപ്പെടുക.. കേരളം മുഴുവൻ പുനർനിർമാണം ഭംഗിയായി നടത്തികൊണ്ടിരിക്കുന്ന സർക്കാർ എത്ര മനോഹരമായി നിശ്ചയിച്ച കാലയളവിൽ നെഹ്‌റു ട്രോഫി നടത്തി.. ഈ സെപ്റ്റംബർ 9ന് ഇവിടെ തൊട്ടടുത്ത് മാന്നാർ ജലമേള നടക്കുന്നു. ഇവിടെ ഒന്നുമില്ലാത്ത എന്ത് പുനർനിർമാണമാണ് നീരേറ്റുപുറത്ത് മാത്രം നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.. ഇവർക്ക് നാടിനോടുള്ള പ്രതിബദ്ധത അല്പമെങ്കിലും ഉണ്ടെങ്കിൽ ഇവർ ആദ്യം ചെയ്യണ്ടിയിരുന്നത് വാട്ടർ സ്റ്റേഡിയത്തിനടുത്തുള്ള ആറിന്റെ തീരത്തുകൂടി ടി എം ടി ഹൈസ്കൂളിലേക്ക് അനേകം കുട്ടികളും വഴിയാത്രക്കാരും ആശ്രയിച്ചിരുന്ന റോഡ് വെള്ളപ്പൊക്കത്തിൽ തകർന്നിട്ടു മൂന്നുവർഷം തികഞ്ഞു ആരും അത് നന്നാക്കുന്നതിനാവശ്യമായ നടപടി എടുത്തു കണ്ടില്ല .. ഇപ്പോഴും അത് തകർന്നു കിടക്കുന്നു.. സ്കൂളിലെത്താൻ ഒരു കിലോമീറ്റർ ചുറ്റി കറങ്ങേണ്ട അവസ്ഥ.. ഇവരുടെ നാടിനോടുള്ള പ്രതിബദ്ധത എത്രത്തോളം എന്ന് ചെറിയ ഉദാഹരണത്തിലൂടെ ചൂണ്ടിക്കാണിച്ചു എന്നേയുള്ളു ..ഇവർ ആദ്യം ഇറക്കിയ പത്രക്കുറിപ്പിൽ എഴുതിയിരുന്നത് ഡിസംബറിൽ വള്ളംകളി നടത്തും എന്നാണ് .. നാട്ടുകാരുടെ ഫേസ്ബുക്ക് ഗ്രൂപ്പായ തലവടി നാട്ടുവഴിയോരത്തിലൂടെയും സ്വന്തം പ്രൊഫൈലിലൂടേയും ജനങ്ങൾ പ്രതിഷേധിക്കുകയും ഒരു സമാന്തര കമ്മറ്റി രൂപീകരിക്കുകയും ചെയ്തപ്പോൾ, പെട്ടെന്നൊരു കമ്മിറ്റി കൂടി സെപ്തംബറിൽ ഉത്രാടദിനത്തിൽ തന്നെ വള്ളംകളി നടത്തുമെന്നുള്ള ലൈവ് വീഡിയോ fb യിൽ ഇട്ടു ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും വള്ളംകളിക്കു രണ്ടുദിവസം മുൻപ് സ്റ്റേ വന്നു എന്നുള്ള വാർത്ത പത്രത്തിൽ വരികയും ചെയ്തു.. ഇവിടെയാണ് ജനങ്ങളെ ഇവർ മണ്ടൻമാരാക്കിയത്..എന്നാൽ സ്റ്റേ വരുന്നതിന് രണ്ട് ദിവസം മുൻപ് ഡിസംബർ 1ന് വള്ളംകളി എന്ന് കേരളകൗമുദി അടക്കമുള്ള മുൻനിര മാധ്യമങ്ങളിൽ ന്യൂസ് വരികയും ചെയ്തു..ഒരു കാര്യം കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുവാനുള്ളത് ഈ വിധി പ്രസ്താവിച്ചത് ബഹുമാന്യനായ തിരുവല്ല സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് ആണ്, ഡോ.വിനയ് ഗോയൽ .. എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ അദ്ദേഹം ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ത് അടിസ്ഥാനത്തിൽ ആണ് എന്ന് ഇതുവരെ മനസിലായിട്ടില്ല കാരണം എത്ര ബാലിശമായിരുന്നു ഈ വിധി.. പമ്പാ ബോട്ട് റേസ് കമ്മറ്റിയെ സംബന്ധിച്ച് എന്ത് പ്രളയപുനർനിർമാണ പ്രവർത്തനങ്ങൾ ആണ് അവർ ചെയ്യുന്നത് എന്ത് ക്രമസമാധാന പ്രശ്നമാണ് ഈ നാട്ടിൽ ഉള്ളത്.? സർക്കാരിന്റെ പുനർനിർമ്മാണം നടക്കുന്നത് കൊണ്ട് അവർക്കുള്ള ബുദ്ധിമുട്ട് എന്താണ്..? നാട്ടിലുള്ളവർക്ക് അറിയുവാനുള്ള ആഗ്രഹം കൊണ്ടാണ് ഇതൊക്കെ ചോദിക്കുന്നത്.. ഈ വള്ളംകളിക്ക് എതിരെ നേടിയെടുത്ത സ്റ്റേ ആരുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.?? എന്താണ് ഇവർക്ക് ഇതുകൊണ്ടുള്ള നേട്ടം..??സർ,ദയവുചെയ്ത് ഒരപേക്ഷയുള്ളത് ഈ വള്ളംകളിയുടെ നിലവിലുള്ള കമ്മറ്റിയും അവരുടെ എതിർചേരിയിലുള്ള ആളുകളെയും മാറ്റി നിർത്തി നാട്ടുകാരുടെ നേതൃത്തത്തിൽ അവരുടെ ആവശ്യപ്രകാരം കമ്മറ്റിക്കാരെ തിരഞ്ഞെടുത്തു എല്ലാവർഷവും ഈ വള്ളംകളി യാതൊരു തടസ്സവും കൂടാതെ നടത്താനുള്ള ഒരു തീരുമാനം പൊതു വികാരം മാനിച്ചു അങ്ങെടുക്കണം എന്നാണ്. ഇല്ലെങ്കിൽ ഞങ്ങളുടെ ഈ ഉത്സവം എന്നന്നേക്കുമായി അന്യം നിന്നു പോകുവാനുള്ള സാധ്യതയുണ്ട്.. അതു കൊണ്ട് ഇതിന് അനുയോജ്യമായ ഒരു പരിഹാരം എത്രയും വേഗം കാണണമെന്ന് ആഗ്രഹിച്ചു കൊണ്ട് കുട്ടനാട്ടിലെ ഒരു വള്ളംകളി സ്‌നേഹി..#saveNeeratupuramPampaBoatRace


ഇനി ബസ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം ലംഘിച്ചാല്‍ 1000 രൂപ പിഴ

ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കി. യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപയാണ് പിഴ. മോട്ടോര്‍വാഹന നിയമഭേദഗതിയിലെ 194- എ എന്ന വകുപ്പിലാണ് ഈ വ്യവസ്ഥ.ബസില്‍ നില്‍ക്കുന്നവര്‍ അധികമായാലും പിഴ ഈടാക്കും. യാത്രക്കാരെ അധികം കയറ്റിയാല്‍ ഓരോ അധിക ആളിനും 200 രൂപ വീതം പിഴയടയ്ക്കണം. എന്നാലും യാത്ര തുടരാന്‍ അനുവദിക്കില്ല.ബസുകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ ആര്‍ സി ബുക്കിന്റെ ഉടമ ആയിരം രൂപ അടയ്ക്കണം. ഒരു സീറ്റിനു ബെല്‍റ്റ് ഇല്ലെങ്കിലും എല്ലാ സീറ്റിനും ബെല്‍റ്റ് ഇല്ലെങ്കിലും 1000 രൂപ തന്നെയാണ് പിഴ ഈടാക്കുക.പതിനാല് വയസ്സിനു താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്ന യാത്രാ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റോ കുട്ടികള്‍ക്കു വേണ്ടിയുള്ള മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലെങ്കിലും ഇതേ തുക അടയ്ക്കണം. സീറ്റ് ബെല്‍റ്റ് ലംഘിച്ചാല്‍ പിഴ കര്‍ശനമാക്കുകയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ ബസുകളും സ്‌കൂള്‍ ബസുകളും ആ പട്ടികയില്‍ ഉള്‍പ്പെടും.ബസില്‍ നില്‍ക്കുന്നവര്‍ അധികമായാലും പിഴ ഈടാക്കും. ബസുകളിലെ സീറ്റിങ് കപ്പാസിറ്റിയില്‍നിന്ന് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ സീറ്റുകള്‍ കുറച്ചശേഷം ഉള്ള എണ്ണത്തിന്റെ നാലിലൊന്നുപേരെയാണ് നിന്ന് യാത്രചെയ്യാന്‍ അനുവദിക്കുക. സീറ്റൊന്നിന് 600 രൂപയും നില്‍ക്കുന്ന ഒരു യാത്രക്കാരന് 210 രൂപയുമാണ് ബസിന്റെ രജിസ്‌ട്രേഷന്‍ സമയത്ത് പെര്‍മിറ്റ് ഇനത്തില്‍ ഈടാക്കുക. യാത്രക്കാരെ അധികം കയറ്റിയാല്‍ ഓരോ അധിക ആളിനും 200 രൂപ വീതം പിഴയടയ്ക്കണം. എന്നാലും യാത്ര തുടരാന്‍ അനുവദിക്കില്ല. യാത്രക്കാരെ അവിടെ ഇറക്കി ബസ് കസ്റ്റഡിയിലെടുക്കണം. യാത്രക്കാര്‍ക്ക് തുടര്‍യാത്രയ്ക്കുള്ള അവസരം ഒരുക്കിയ ശേഷം മാത്രമേ കസ്റ്റഡിയിലെടുക്കാവൂ



PSC- ക്കു തയ്യാർ എടുക്കൂ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ .......

​"ഇനിയുള്ള ഏതു പി.എസ്.സി പരീക്ഷ വന്നാലും #ആദ്യ_50_റാങ്കിൽ* ഞാൻ ഉണ്ടാകും.  എനിക്ക് ഒരു ഗവണ്മെന്റ് ജോലി ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കില്ല.  ഒരു പ്രതിസന്ധിക്കും  എന്റെയീ ലക്ഷ്യത്തെ തോൽപ്പിക്കാൻ ആവില്ല"..... ഇത് ഈ നിമിഷം നിങ്ങൾ എടുക്കേണ്ട #പ്രതിജ്ഞയാണ്.  നിങ്ങളുടെ ഈ ലക്ഷ്യം നേടുന്നതിനായി എന്ത് സഹായത്തിനും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും. ഇപ്പോൾ നമ്മൾ ശ്രമിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ ശ്രമിക്കാനാണ് ?പ്രധാനമായും വീട്ടമ്മമാരെ ഉദ്ദേശിച്ചു കൊണ്ടാണ് ഞങ്ങൾ ഈ പദ്ധതി ആവിഷ്ക്കരിച്ചത്. വീട്ടിലിരുന്നുകൊണ്ട് പഠിച്ച് ഒരു സർക്കാർ ജോലി നേടുക എന്ന നിങ്ങളുടെ തീവ്രമായ ആഗ്രഹത്തിന് ഇതാ ഒരു പൂർത്തീകരണം.നിങൾ ചെയ്യെയ്യേണ്ടത് ഇത്ര മാത്രം ...താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പറും പാസ്‌വേർഡും ഉപയോഗിച്ചു രെജിസ്റ്റർ ചെയുക.അതിനു ശേഷം അതെ മൊബൈൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച ലോഗിൻ ചെയ്യുക. ശേഷം കാണുന്ന ചോദ്യങ്ങളുടെ ശരിയായ ഉത്തരം തിരഞ്ഞു എടുക്കുക.ഉത്തരങ്ങൾ സബ്മിറ് ചെയ്തയുടൻ തന്നെ നിങ്ങൾക്ക് നിങളുടെ സ്കോർ അറിയാൻ സാധിക്കുന്നതാണ്.......http://nethavu.com/exam/


​​​​പ്രകൃതിദുരന്തം പുതിയ നിർമ്മാണ രീതി

സംസ്ഥാനത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക ബദലുകള്‍ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രകൃതിദുരന്താഘാതം മറികടക്കാന്‍ശേഷിയുള്ള ഭവനസമുച്ചയങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.  മൂന്ന് പ്രധാനപ്പെട്ട സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ  നിര്‍മാണ രീതി. 1. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതും പ്രകൃതിയെ ചൂഷണം ചെയ്യേണ്ടിവരുന്നതുമായ അസംസ്കൃത വസ്തുക്കള്‍ പരമാവധി കുറയ്ക്കും  കല്ലും മണലും അടക്കമുള്ള നിര്‍മാണവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തും. കരിങ്കല്ലിന്‍റെയും മറ്റും അമിതമായ ഉപയോഗത്തെ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനാകും.2. ദുരന്താഘാതങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കെട്ടിടങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ നിര്‍മിക്കപ്പെടുക.3. ഭാരം കുറഞ്ഞതും ഈടുള്ളതും വളരെ വേഗം  പൂര്‍ത്തിയാക്കാവുന്നതുമായ നിര്‍മാണ സങ്കേതമാണ് ഇത്. ഉള്‍പ്രദേശങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ എത്തിക്കാം. ഭവന നിര്‍മാണം നീണ്ടുപോകുന്നുവെന്ന വിമര്‍ശനം പരിഹരിക്കാന്‍ പറ്റുന്ന വിധം നിര്‍മാണ സമയം ഗണ്യമായി കുറയും എന്ന സവിശേഷതയും ഇതിനുണ്ട്.ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സങ്കേതമാണെങ്കിലും കേരളീയര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഒന്നാണിത്. പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കത്തില്‍ സ്വീകാര്യതക്കുറവ് ഉണ്ടായേക്കാം. എങ്കിലും അവയുടെ ഈടുനില്‍പ്പും വേനല്‍ക്കാലത്തെ സുഖകരമായ അന്തരീക്ഷവും ജനങ്ങളെ ഇതിലേക്ക് നയിക്കുന്നതിന് സഹായിക്കും . സാങ്കേതികവിദ്യ പരിചിതമാക്കല്‍ ക്യാമ്പയിന്‍ ആസൂത്രണം ചെയ്യുമെന്നും മുഖ്യന്ത്രി പറഞ്ഞു. സമ്പാദ്യമാകെയും കിട്ടാവുന്ന വായ്പകളും കൂട്ടി വീടുവെക്കുക എന്നതാണ് കേരളീയരുടെ പൊതു രീതി. ഈ വീടുകള്‍ പലപ്പോഴും പൂട്ടിയിടേണ്ടിവരികയും ചെയ്യും. ആ മനോഭാവമാണ് നാം ബോധപൂര്‍വ്വം മാറ്റേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.



​വീടിന് വായ്പ എന്തൊക്കെ വേണം

​വീട് ഒരു സ്വപ്നമാണ്, പലർക്കും നിർമിക്കാൻ പോകുന്ന വീടിനെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങുകളും ഉണ്ടാകും. മനസ്സിലുള്ള വീട് പണിയാൻ കൈവശമുള്ള സമ്പത്ത് മാത്രം മതിയാകണമെന്നില്ല, ഭവനവായ്പ കൂടിയുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായി. ഭവന *വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ* എന്തൊക്കെ എന്നാണ് താഴെ നൽകിയിരിക്കുന്നത് *സ്വയം സാക്ഷ്യപ്പെടുത്തുന്ന മൂന്നു പാസ്പോർട്ട് സൈസ് ഫോട്ടോ*  *ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ കോപ്പി*  *വിലാസം തെളിയിക്കുന്നതിനുള്ള രേഖ* ( ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ബാങ്ക് സ്റ്റേറ്റ്മെന്റ്, ടെലിഫോൺ ബില്ല്, കറന്റ് ബില്ല്, വസ്തുവിന്റെ കരമടച്ച രസീത് തുടങ്ങിയവയിലേതെങ്കിലും) *ശമ്പള വരുമാനക്കാരനല്ല അപേക്ഷകനെങ്കിൽ ബിസിനസ് അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ*  *ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ പാസ്ബുക്കിന്റെ കോപ്പി*  *ബാങ്കിൽ നിന്നുള്ള ഒപ്പ് വെരിഫിക്കേഷൻ*  *ആസ്തി*  *ബാധ്യത വിവരം* *ശമ്പള സ്ലിപ്* *അല്ലെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ്*  *രണ്ടുവർഷത്തെ ആദായനികുതി സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ ഫോം 16*  *വീടിന്റെ ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ച പ്ലാൻ*  *വീട് നിർമിക്കാനുള്ള ബന്ധപ്പെട്ട അധികാരികളുടെ സമ്മത പത്രം*  *വീട് നിർമാണ ചെലവിന്റെ എസ്റ്റിമേറ്റ്*  *ചാർട്ടേഡ് എഞ്ചിനീയറിൽ നിന്നോ ആർക്കിടെക്റ്റിൽ നിന്നോ ഉള്ള വസ്തുവിന്റെ വാല്വേഷൻ റിപ്പോർട്ട്*  *_ഹൗസിങ് സൊസൈറ്റിയിൽ നിന്നാണ് വീട് വാങ്ങുന്നതെങ്കിൽ അലോട്മെന്റ് ലെറ്റർ_*  *ഫ്ലാറ്റാണ് വാങ്ങുന്നതെങ്കിൽ അഡ്വാൻസ് നൽകിയതിന്റെ രസീത്*  *വീട് പണിയുന്ന സ്ഥലത്തിന്റെ കരമടച്ച രസീത്* *സ്ഥലത്തിന്റെ കൈവശാവകാശ രേഖ*  *നോൺ എൻകംബറൻസ് സർട്ടിഫിക്കറ്റ്*  ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കൃഷിസ്ഥലം കൺവെർട്ട് ചെയ്തത് ആണെങ്കിൽ ബന്ധപ്പെട്ട ഓർഡറിന്റെ കോപ്പി


​കേരള പ്രവാസി ക്ഷേമനിധി

​പ്രവാസികൾ ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും... പ്രവാസമൊക്കെ അവസാനിപ്പിച്ചു പലരോഗങ്ങളും കൊണ്ടാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് വരുന്നത്.അന്ന് നിങ്ങളുടെ വാർധക്യത്തിൽ ഒന്നിനും കൊള്ളാത്തവനായി വീട്ടിന്റെ ഒരു മൂലയിൽ ഒതുങ്ങേണ്ടി വരുന്ന ഭീകരമായ അവസ്ഥയെ പറ്റി നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? മരുന്നിന് പോലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ? പ്രവാസികളായിരുന്ന പലരും ഇന്ന് ആർക്കും വേണ്ടാതെ വൃദ്ധസദനങ്ങളിൽ ഉണ്ട്... മറ്റു ചിലരുടെ വാർത്തകൾ നമ്മൾ ഒരു പാട് ഷെയർ ചെയ്തിട്ടുണ്ട്. മറ്റു ചിലരുടെ വാർത്തകൾ നമ്മൾ ആരും അറിയാതെ പോകുന്നുണ്ട്.ഇത്തരം കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്തത് കൊണ്ടാണ് ഗവണ്മെന്റ് ഒരു ഉപാധി വെച്ചത്. അതാണ് *പ്രവാസി ക്ഷേമനിധി*നിങ്ങൾക്ക് ആരോഗ്യമുള്ളപ്പോൾ ചെറിയ സംഖ്യകളായി നിക്ഷേപിക്കുക. 60 വയസ്സിൽ പ്രവാസി പെൻഷനും (5 വർഷത്തിൽ കൂടുതൽ അടക്കുന്നുണ്ടെങ്കിൽ പെൻഷനോട് കൂടെ അടക്കുന്നതിന്റെ 3%മുതൽ കൂടുതൽ) തുകയും ലഭിക്കും) കൂടാതെ കേരള സർക്കറിന്റെ തന്നെ വാർദ്ധക്യ പെൻഷനും ലഭിക്കും...


​ഐടിഐക്കാര്‍ക്ക് വന്‍ അവസരം;

​മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ 1233 ഒഴിവുകള്‍മുംബൈ നേവൽ ഡോക്ക്യാഡിൽ അപ്രന്റിസാവാൻ അവസരം. രണ്ട് വിജ്ഞാപനങ്ങളിലായി 1233 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഐ.ടി.ഐ.ക്കാർക്കാണ് അവസരം. വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.* ഒരുവർഷവും രണ്ടുവർഷവും കാലാവധി. ഡെസിഗ്നേറ്റഡ് ട്രേഡുകളിലും നോൺ ഡെസിഗ്നേറ്റഡ് ട്രേഡുകളിലുമായാണ് വിജ്ഞാപനം. ഡെസിഗ്നേറ്റഡ് ട്രേഡിൽ 933 ഒഴിവും നോൺ ഡെസിഗ്നേറ്റഡ് ട്രേഡിൽ 300 ഒഴിവുമാണുള്ളത്.വിശദമായ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.*  ഡെസിഗ്നേറ്റഡ് ട്രേഡ്ഒഴിവ്:933 (ഒരുവർഷത്തെ ട്രെയിനിങ്ങിൽ 855 ഒഴിവും രണ്ടുവർഷത്തെ ട്രെയിനിങ്ങിൽ 78 ഒഴിവുമാണുള്ളത്) ട്രേഡുകൾ:ഒരുവർഷത്തെ ട്രെയിനിങ്ങിൽ*  ഫിറ്റർ, മെഷിനിസ്റ്റ്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ), ടെയ്ലർ (ജി), മെക്കാനിക് മെഷിൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എയർകണ്ടീഷനിങ്, മെക്കാനിക് ഡീസൽ, പെയിന്റർ (ജനറൽ), പവർ ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ, ഫൗണ്ട്രി മാൻ, പൈപ്പ് ഫിറ്റർ, ഷിപ്പ് റൈറ്റ് (വുഡ്), പാറ്റേൺ മേക്കർ ട്രേഡുകളിലുംരണ്ടുവർഷത്തെ ട്രെയിനിങ്ങിന്ഷിപ്പ് റൈറ്റ് (സ്റ്റീൽ), റിഗ്ഗർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ എന്നീ ട്രേഡുകളിലുമാണ് അവസരം.നോൺ ഡെസിഗ്നേറ്റഡ് ട്രേഡ്ഒരുവർഷത്തെ ട്രെയിനിങ്.ഒഴിവ് 300.ട്രേഡുകൾ: ബോയ്ലർ മേക്കർ, ഗ്യാസ് ടർബൈൻ ഫിറ്റർ, മെഷിനറി കൺട്രോൾ ഫിറ്റർ, ഹോട്ട് ഇൻസുലേറ്റർ, കംപ്യൂട്ടർ ഫിറ്റർ, ഇലക്ട്രോണിക് ഫിറ്റർ, ഗീറോ ഫിറ്റർ, റഡാർ ഫിറ്റർ, റേഡിയോ ഫിറ്റർ, സോണാർ ഫിറ്റർ, വെപ്പൺ ഫിറ്റർ, സിവിൽ വർക്സ്/ മേസൺ, ഐ.സി.ഇ. ഫിറ്റർ ക്രെയിൻ, ഷിപ്പ് ഫിറ്റർ.പൊതുനിർദേശങ്ങൾയോഗ്യത:50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ 65 ശതമാനം മാർക്കോടെയുള്ള ഐ.ടി.ഐ (എൻ.സി.വി.ടി. അംഗീകൃതം). റിഗ്ഗർ ട്രേഡിലേക്ക് ഐ.ടി.ഐ. ഇല്ലാത്ത, എട്ടാം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം.പ്രായം:1999 ഏപ്രിൽ 01-നും 2006 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ (എസ്.സി., എസ്.,ടി. വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് ലഭിക്കും). *മുംബൈയിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.*  100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങടങ്ങിയ 2 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയായിരിക്കും നടത്തുക. ഇംഗ്ലീഷ്/ഹിന്ദി ഭാഷയായിരിക്കും മാധ്യമം.  ശാരീരകയോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.bhartiseva.comഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.അപേക്ഷ:മേൽപ്പറഞ്ഞ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. എംപ്ലോയ്മെന്റ് ന്യൂസിൽ ഈ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ച് മൂന്നാം ദിവസംമുതൽ അപേക്ഷ സമർപ്പിക്കാം. തുടർന്ന് 21 ദിവസംവരെയാണ് അപേക്ഷിക്കാനുള്ള സമയം. വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി നിർദേശങ്ങൾക്കനുസരിച്ച് ബന്ധപ്പെട്ട രേഖകൾ അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.


​വിവാഹമോചനവും രജിസ്റ്റർ ചെയ്യണം

​വിവാഹം രജിസ്റ്റർചെയ്യുന്നതുപോലെ വിവാഹമോചനവും വൈകാതെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടും. ഹൈക്കോടതി സിംഗിൾബെഞ്ച് വിധിയെത്തുടർന്നാണ് നിയമവകുപ്പ് ഇതിന്റെ സാധ്യത പരിശോധിക്കുന്നത്.1897 ആക്ട് 21-ാം വകുപ്പും 2008-ലെ കേരള വിവാഹ രജിസ്ട്രേഷൻ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റർചെയ്യുക. സ്പെഷ്യൽ മാര്യേജ് ആക്ടുപ്രകാരം സബ്രജിസ്ട്രാർ ഓഫീസിലും വിവാഹ രജിസ്ട്രേഷൻ നിയമപ്രകാരം അതത് തദ്ദേശ സ്ഥാപനങ്ങളിലുമാണ് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യുന്നത്. ഇപ്പോൾ വിവാഹമോചനം രജിസ്റ്റർചെയ്യുന്നില്ല. ഇതിനാൽ വിവാഹമോചിതർ ഔദ്യോഗിക രേഖകളിൽ വിവാഹിതരായി തുടരുന്നുണ്ട്. വിവാഹമോചനം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ജിതിൻ വർഗീസ് പ്രകാശ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താക്ക് ഹർജിക്കാരന് അനുകൂലമായി വിവാഹംപോലെ വിവാഹമോചനവും രജിസ്റ്റർചെയ്യണമെന്ന് വിധിച്ചു.സബ് രജിസ്ട്രാർ ഓഫീസിലും തദ്ദേശസ്ഥാപനങ്ങളിലും ഇത് നടപ്പാക്കാൻ ഉത്തരവുകളും നിയമഭേദഗതിയും വേണം.  വിവാഹം രജിസ്റ്റർചെയ്യുമ്പോൾ സാക്ഷികളാണ് വേണ്ടതെങ്കിൽ വിവാഹമോചനത്തിന് കോടതിവിധിയുടെ വിശദാംശങ്ങളാവും ചേർക്കുകപരിശോധനയ്ക്കുശേഷം നടപടിമാര്യേജ് രജിസ്ട്രാർക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന ഉത്തരവ് പരിശോധിക്കും. നിയമവശങ്ങൾ പരിശോധിച്ചശേഷം യുക്തമായ നടപടികളുമായി മുന്നോട്ടുപോകും. എന്ന്  നിയമമന്ത്രി എ കെ. ബാലൻ പറഞ്ഞു


​ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഇനി വലിയ വിലകൊടുക്കേണ്ടി വരും

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം സെപ്തംബര്  ഒന്ന് മുതൽ മുതൽ കേരളത്തിൽ  പ്രാബല്യത്തിൽ വരും. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വമ്പന്‍ ഭേദഗതികളോടെയാണ് നിയമം നടപ്പാക്കുന്നത്. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 1000 രൂപയാണ്. ഒപ്പം 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. . വാഹനം ഒടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5000 രൂപയാണ് നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്.സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ നിലവിലെ പിഴ 100 രൂപ ആണെങ്കില്‍ സെപ്റ്റംബർ 1 മുതൽ  അത് 1000മാകും. അമിത വേഗത്തിന്‍റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ - 5000 രൂപ, പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ - 10,000 രൂപ, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാർഗ്ഗതടസം സൃഷ്ടിച്ചാൽ  - 10,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ  - 2000 രൂപയും പിഴ ഈടാക്കും. വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.#keralapolice #trafficoffence #finesandpenalties


​ജനകീയ ദുരന്തപ്രതിരോധ ​​സേന രൂപീകരിക്കും

അഗ്നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവില്‍ ഡിഫന്‍സ്) രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ വാഹനാപകടങ്ങള്‍ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് സഹായം എത്തിക്കാനും സിവില്‍ ഡിഫന്‍സ് പ്രയോജനപ്പെടുത്തും. കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സേനയായി ഇതിനെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആധുനിക കമ്പ്യൂട്ടര്‍-മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും.കേരളത്തിലെ 124 ഫയര്‍ ആന്‍റ് റെസ്ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് തൃശ്ശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വ്വീസസ് അക്കാദമിയിലും പരിശീലനം നല്‍കും.പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കുക, ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും വേഗത്തില്‍ അറിയിപ്പ് നല്‍കുക, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെയുള്ള ഇടവേളയില്‍ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങള്‍ നടത്തുക, ദുരന്തവേളയില്‍ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളില്‍ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍.പരിശീലനം പൂര്‍ത്തിയാക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ജില്ലയിലെ ജില്ലാ ഫയര്‍ഫോഴ്സ് ഓഫീസര്‍മാരായിരിക്കും വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫീസര്‍. ഓണ്‍ലൈന്‍ വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും.


​കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

​പൊതുവിദ്യാഭ്യാസ വകുപ്പു വഴി നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് (2019-20 അധ്യയന വർഷം) ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.  കുട്ടികൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ സർക്കാർ/ എയ്ഡഡ്/ മറ്റ് അംഗീകാരമുള്ള പ്രൈവറ്റ് സ്‌കൂളുകളും നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.  പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്‌കൂളുകളിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കില്ല.കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായ കുടുംബങ്ങളിലെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, പാഴ്‌സി ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പിനും വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കുറവായ കുടുംബങ്ങളിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രീ-മെട്രിക് സ്‌കോളർഷിപ്പിനും 2018 നവംബറിൽ നടത്തിയ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ വിജയിച്ച കുട്ടികൾക്ക് നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിനും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.കഴിഞ്ഞവർഷം (2018-19) സ്‌കോളർഷിപ്പ് ലഭിച്ച എല്ലാ കുട്ടികളും ഈ വർഷം നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി സ്‌കോളർഷിപ്പ് പുതുക്കൽ അപേക്ഷകൾ നൽകണം.  ഒക്‌ടോബർ 15 വരെ ഫ്രഷ്/റിന്യൂവൽ അപേക്ഷകൾ സമർപ്പിക്കാം.നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിന് അർഹരായ കുട്ടികൾ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് ഉൾപ്പെടെ മറ്റ് കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ പാടില്ല.  സ്‌കോളർഷിപ്പ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.scholarships.gov.in സന്ദർശിക്കണം.  സംശയനിവാരണത്തിനായി 0471-2328438, 9496304015, 8330818477 എന്നീ നമ്പരുകളിൽ വിളിക്കണം.  കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് വിവരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.education.kerala.gov.in)


​*പ്രളയം ദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസധന സഹായം*

​2019 ആഗസ്റ്റ് മാസത്തെ പ്രകൃതിക്ഷോഭത്തിൽ പെട്ടവർക്കുള്ള ആശ്വാസ ധനസഹായം ഓണത്തിന് മുമ്പ് വിതരണം ചെയ്യും. ദുരിതാശ്വാസക്യാമ്പുകൾ താമസിച്ച 1.12 ലക്ഷം കുടുംബങ്ങൾക്കുള്ള അടിയന്തിര സഹായ തുകയുടെ വിതരണം ആഗസ്റ്റ് 29ന് ആരംഭിക്കും. ക്യാമ്പുകളിൽ എത്താത്ത ദുരിതബാധിതരുടെ സർവ്വേ ആഗസ്റ്റ് മാസത്തിൽ പൂർത്തിയാക്കും.ദുരിതബാധിതരെ സർവ്വേ നടത്തിയാണ് കണ്ടെത്തുന്നത്. അപേക്ഷ നൽകേണ്ടതില്ല. സർവ്വേയിൽപെടാത്ത ദുരിതബാധിതർ ഉണ്ടെങ്കിൽ പട്ടിക പൂർണമായും പ്രസിദ്ധീകരിച്ചശേഷം തഹസിൽദാർക്ക് മുന്നിൽ നേരിട്ട് ക്ലെയിം ഉന്നയിക്കാം. ദുരന്തബാധിതർ ആരുടെയും മുന്നിൽ കൈ നീട്ടേണ്ടതില്ല; അവർക്കുണ്ടായ നഷ്ടം വിലയിരുത്തി  സർക്കാർ നേരിട്ട് സഹായം നൽകുമെന്ന രീതിയാണ് അവലംബിക്കുന്നത്ഇക്കാര്യത്തിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകി ഉത്തരവായി. വീടുകൾക്ക് നാശം സംഭവിച്ചവർക്കുള്ള ആശ്വാസ ധനസഹായം സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര ഉത്തരവ് പുറപ്പെടുവിച്ചു. കേടുപാട് പറ്റിയ വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഉത്തരവിൽ നിർവചിച്ചിട്ടുണ്ട്.  മുട്ടൊപ്പം ഉയരത്തിൽ വെള്ളം കയറി ചെറിയ കേടുപാടുകൾ വന്നത് അല്ലെങ്കിൽ 10 ശതമാനത്തിൽ താഴെ മേൽക്കൂരയ്ക്ക് നാശനഷ്ടം സംഭവിച്ചു അല്ലെങ്കിൽ ഇലക്ട്രിക്കൽ/പ്ലംബിംഗ് തകരാറുകൾ സംഭവിച്ചത് അല്ലെങ്കിൽ ഗൃഹോപകരണങ്ങൾ ഉപയോഗശൂന്യമായ വീടുകൾ 15 ശതമാനം നാശം നേരിട്ട വീടുകളായി കണക്കാക്കും.വെള്ളം കയറി  തറയ്ക്ക് കേടു സംഭവിച്ചതും ഇലക്ട്രിക്കൽ- പ്ലംബിംഗ് തകരാറുകൾ സംഭവിച്ചതും അല്ലെങ്കിൽ, മേൽക്കൂരയുടെ 25 ശതമാനംവരെ തകരാറുകൾ സംഭവിച്ചതും ഇലക്ട്രിക്കൽ പ്ലംബിംഗ് തകരാറുകൾ സംഭവിച്ചതും അല്ലെങ്കിൽ, വീട്ടിനകത്തു ചെളിയോ മണ്ണോ അടിഞ്ഞുകൂടിയത്, അല്ലെങ്കിൽ മേൽക്കൂരയുടെ 50 ശതമാനം വരെ തകരാറുകൾ സംഭവിച്ചതുമായ വീടുകൾക്ക് 16 ശതമാനം മുതൽ 29 ശതമാനം വരെ നാശമുണ്ടായതായി കണക്കാക്കും.ചുമരിൽ ദുർബലമായി പൊട്ടലുകൾ വന്നത് അല്ലെങ്കിൽ, 50 ശതമാനത്തിലേറെ മേൽക്കൂര നഷ്ടമായി എന്നാൽ മേൽക്കൂരയ്ക്ക് സ്ട്രക്ചറിൽ തകരാറില്ല (കോൺക്രീറ്റ് അല്ലാത്ത മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക്) എങ്കിൽ 30 മുതൽ 59 ശതമാനം വരെ നാശമുണ്ടായ വീടുകളായി കണക്കാക്കും.ഒന്നോ ഏറെയോ ചുമരുകൾ തകർന്നു, എന്നാൽ മേൽക്കൂരയ്ക്ക് സ്ട്രക്ചറൽ തകരാറില്ല (കോൺക്രീറ്റ് അല്ലാത്ത മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക്) എങ്കിൽ 60 മുതൽ 74 ശതമാനം വരെ നാശനഷ്ടമായി കണക്കാക്കും.സ്ട്രക്ചറൽ തകരാർ സംഭവിച്ച കെട്ടിടം, മേൽക്കൂര തകർന്ന കെട്ടിടം (കോൺക്രീറ്റ് മേൽക്കൂരയുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ), അല്ലെങ്കിൽ, അടിത്തറ തകർന്ന് വാസയോഗ്യം അല്ലാതായത്, അല്ലെങ്കിൽ, വാസയോഗ്യം അല്ല എന്ന് എൻജിനീയർ ശിപാർശ ചെയ്യുന്ന വീട്, അല്ലെങ്കിൽ, ദുരന്തസാധ്യത മേഖലയിൽ ആണ് എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘമോ പഠനം നടത്തി കണ്ടെത്തിയ വസ്തുവിൽ ഉള്ള വീട് എങ്കിൽ 75 ശതമാനം മുതൽ 100 ശതമാനം വരെ നാശമുണ്ടായതായി  കണക്കാക്കും. ദുരന്തബാധിതർക്ക് അടിയന്തരസഹായം ആയി 10,000 രൂപ വീതവും, പൂർണമായി തകർന്നതോ പൂർണമായി വാസയോഗ്യം അല്ലാത്തതോ (75 ശതമാനത്തിൽ അധികം നാശനഷ്ടമുള്ള) ആയ വീടുകളിൽ വസിക്കുന്നവർക്ക് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അടിയന്തരസഹായമായ 10,000 രൂപ ലഭിക്കുന്നതിന് പ്രകൃതിക്ഷോഭത്തിൽ ദുരന്തബാധിതരായ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്കും  പുറമ്പോക്കിൽ താമസിക്കുന്നവർക്കും അർഹതയുണ്ട്. ലാൻഡ് റവന്യൂ കമ്മീഷണറുടെ ശുപാർശ പരിഗണിച്ച് മിനിമം റിലീഫ് കോഡ് പ്രകാരമുള്ള ആശ്വാസധനസഹായം അനുവദിക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി.75 ശതമാനം മുതൽ 100 ശതമാനം വരെ (മലയോരവും സമതലവും) നാലുലക്ഷം രൂപ, 60 മുതൽ 74 വരെ (മലയോരവും സമതലവും) രണ്ടര ലക്ഷം രൂപ, 30 മുതൽ 59 വരെ (മലയോരവും സമതലവും) 1,25,000 രൂപ, 16 മുതൽ 29 വരെ 60,000 രൂപ, കുറഞ്ഞത് 15 ശതമാനത്തിന് 10,000 രൂപ എന്നിങ്ങനെ അനുവദിക്കും.പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങാൻ നിബന്ധനകൾ പ്രകാരം ആറു ലക്ഷം രൂപയും, വീട് വയ്ക്കുന്നതിന് നാലു ലക്ഷം രൂപയും അനുവദിച്ച തീരുമാനം 2019 ലെ പ്രകൃതിക്ഷോഭ ദുരിതബാധിതർക്കും ബാധകമാണ്.ആറുലക്ഷം രൂപ വിനിയോഗിച്ച് രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്ത് ഫീസ് ഉൾപ്പെടെ കുറഞ്ഞത് മൂന്നു സെൻറ് വസ്തുവെങ്കിലും വാങ്ങേണ്ടതാണ്.  ആറു ലക്ഷം രൂപ ഉപയോഗിച്ച് പരമാവധി അളവിലും ഭൂമി വാങ്ങാവുന്നതാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുന്നതിന് 10 ലക്ഷം രൂപ വരെ അനുവദിക്കും.ദുരിതബാധിതരായ പുറമ്പോക്ക് ഭൂമിയിലെ വീടിന് നാശനഷ്ടം ഉണ്ടായവർക്കും ദുരിതാശ്വാസ സഹായം അനുവദിക്കും. പുറമ്പോക്ക് ഭൂമിയിലെ വീടിന് ഭാഗീകനാശം ഉണ്ടായവർക്കും വ്യവസ്ഥകൾ അനുസരിച്ച് സഹായം നൽകും. പുറമ്പോക്ക് ഭൂമിയിലെ വീടിന് പൂർണമായ നാശനഷ്ടം ഉണ്ടായവർക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെ നൽകും. ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്നതിനായി ഉദ്ദേശിച്ച ഭൂമിയിൽ സ്ഥിതി ചെയ്തിരുന്നവയും 2018ലെ പ്രകൃതിക്ഷോഭത്തിൽ പൂർണനാശം സംഭവിച്ചതുമായ വീടുകളിൽ താമസിച്ചിരുന്നവർക്ക് സ്വന്തം വീട് നിർമിക്കാൻ ആശ്വാസധനസഹായമായ നാലുലക്ഷം രൂപ ഈ വർഷത്തെ പ്രകൃതിക്ഷോഭത്തിൽ ദുരിതബാധിതരായവർക്കും അനുവദിക്കുന്നതിന് ഉത്തരവായി. ഈ തുക അവാർഡ് തുകയിൽ നിന്ന് കുറച്ചാണ് അനുവദിക്കുക. പ്രകൃതിക്ഷോഭത്തിൽ ദുരിതബാധിതരായ കുടുംബങ്ങളുടെയും, വീടുകളുടെയും ഡിജിറ്റൽ വിവരശേഖരണം ലാൻഡ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കും. ഇതിനുള്ള ഫ്ളോ ചാർട്ടും തയാറാക്കിയിട്ടുണ്ട്.ഉദ്യോഗസ്ഥർ ഫ്ളോ ചാർട്ട് പ്രകാരം നടത്തുന്ന സർവേയിൽ ഉൾപ്പെടാതെ പോയി എന്ന അവകാശവാദം ഉള്ളവർ അത് നേരിട്ട് തഹസിൽദാർക്ക് സമർപ്പിക്കണം. മാർഗനിർദേശങ്ങൾ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും സ.ഉ (കൈ) നം. 25/2019/ഡി.എം.ഡി. തീയതി: 23.08.2019 എന്ന ഉത്തരവിൽ ലഭ്യമാണ്. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഓരോ ദുരന്തബാധിത കുടുംബത്തിനും 10,000 രൂപ വീതം അടിയന്തര സഹായം നൽകണമെന്ന് നേരത്തെ ഉത്തരവായിരുന്നു. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ രണ്ടംഗസമിതിയേയും ചുമതലപ്പെടുത്തിയിരുന്നു. ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാർ, ജില്ലാ കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ യോഗം വിളിച്ച് രണ്ടംഗ സമിതി തയാറാക്കിയ പട്ടികയിൽ നിന്നാണ് അർഹരായ കുടുംബങ്ങളുടെ പട്ടിക പൂർത്തിയാക്കുക.



​കായിക താരങ്ങള്‍ക്ക് നേവിയില്‍ സയിലറാകാന്‍ അവസരം

നേവിയിലെ സ്പോർട്സ് ക്വാട്ട എൻട്രി 02/2019 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിച്ച അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ഡയറക്ട് എൻട്രി പെറ്റി ഓഫീസർ, സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ്, മെട്രിക് റിക്രൂട്ട്സ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. അത്ലറ്റിക്സ്, അക്വാറ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ്, റസ്ലിങ്, സ്ക്വാഷ്, ബെസ്റ്റ് ഫിസിക്ക്, ഫെൻസിങ്, ഗോൾഫ്, ടെന്നീസ്, കയാക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയിലിങ് ആൻഡ് വിൻഡ് സർഫിങ് കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് അപേക്ഷിക്കാം. ഡയറക്ട് എൻട്രി പെറ്റി ഓഫീസർ പ്രായം17-22 (കോഴ്സ് ആരംഭിക്കുന്ന തീയതി അടിസ്ഥാനമാക്കിയാണ് മുഴുവൻ തസ്തികയുടെയും പ്രായം നിർണയിക്കുന്നത്. 1997 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം)യോഗ്യത: 10+2/തത്തുല്യം. കായികയോഗ്യത: ടീം ഗെയിംസ്: (ജൂനിയർ/സീനിയർ തലത്തിൽ ഇന്റർനാഷണൽ/നാഷണൽ/സ്റ്റേറ്റ് തല മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ ഇന്റർയൂണിവേഴ്സിറ്റി തലത്തിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്തിരിക്കണം). വ്യക്തിഗത ഇനം: (ദേശീയതലത്തിൽ -സീനിയർ വിഭാഗത്തിൽ-കുറഞ്ഞത് ആറാംസ്ഥാനം ലഭിച്ചിരിക്കണം. അല്ലെങ്കിൽ ദേശീയതലത്തിൽ-ജൂനിയർ വിഭാഗത്തിൽ-കുറഞ്ഞത് മൂന്നാംസ്ഥാനം ലഭിച്ചിരിക്കണം. അല്ലെങ്കിൽ ഇന്റർയൂണിവേഴ്സിറ്റി തലത്തിൽ കുറഞ്ഞത് മൂന്നാംസ്ഥാനം)സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ് (SSR) പ്രായം:17-21 (1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം)യോഗ്യത: 10+2/തത്തുല്യംകായികയോഗ്യത:ഇന്റർനാഷണൽ/നാഷണൽ/സ്റ്റേറ്റ് തലത്തിലോ ഇന്റർയൂണിവേഴ്സിറ്റി മത്സങ്ങളിൽ ഏതെങ്കിലും യൂണിവേഴ്സിറ്റിക്കുവേണ്ടിയോ പങ്കെടുക്കണം.മെട്രിക് റിക്രൂട്ട്സ് (MR) പ്രായം: 17-21 (1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം)യോഗ്യത: പത്താംക്ലാസ്/തത്തുല്യംകായികയോഗ്യത: ഇന്റർനാഷണൽ/നാഷണൽ/സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തിരിക്കണം.ശാരീരികയോഗ്യത: ഉയരം 157 സെ.മീ. ഉയരത്തിനനുസരിച്ച ഭാരവും നെഞ്ചളവും വേണം. നെഞ്ചളവിൽ അഞ്ച് സെ.മീ. വികാസശേഷി വേണം. പരന്ന പാദം, കൂട്ടിമുട്ടുന്ന കാൽമുട്ട്, വെരിക്കോസ് വെയ്ൻ എന്നിവ അയോഗ്യതയാണ്. ശാരീരകമായും മാനസികമായും മികച്ച ആരോഗ്യമുള്ളവരായിരിക്കണം അപേക്ഷകർ.ശമ്പളം: പരിശീലനകാലയളവിൽ 14,600 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 21,700 -43,100 രൂപ നിരക്കിൽ ശമ്പളം ലഭിക്കും. തിരഞ്ഞെടുപ്പ്: കായികപരിശോധന, വൈദ്യപരിശോധന എന്നിവയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: www.joinindiannavy.gov.inഎന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷയുടെ മാതൃക ഉൾപ്പെടുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തെടുക്കാം. നിർദേശങ്ങൾക്കനുസൃതമായിവേണം അപേക്ഷ പൂരിപ്പിക്കാൻ. അപേക്ഷയിൽ നിർദിഷ്ടസ്ഥാനത്ത് ഫോട്ടോ പതിക്കണം. അപേക്ഷ പൂരിപ്പിച്ച് പ്രായം, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, 10+2 സർട്ടിഫിക്കറ്റ്, മാർക്ക്ലിസ്റ്റ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, കായികമികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സാധാരണ തപാലിൽ അയയ്ക്കണം.സ്വന്തം വിലാസമെഴുതിയ രണ്ട് കവറും (22x10 സെ.മീ. ഒന്നിൽ പത്ത് രൂപ സ്റ്റാമ്പ് പതിച്ചത്) നീല പശ്ചാത്തലത്തിൽ എടുത്ത ഒരു കളർ പാസ്പോർട്ട്സൈസ് ഫോട്ടോയും (പിറകിൽ പേരും ഒപ്പും വ്യക്തമാക്കിയത്) അപേക്ഷയ്ക്കൊപ്പം ഉൾപ്പെടുത്തണം. രേഖകൾ അപേക്ഷയുടെ കൂടെ പഞ്ച് ചെയ്ത് കെട്ടിവെയ്ക്കണം. ബ്രൗൺ കളർ കവറിലാണ് അപേക്ഷ അയയ്ക്കേണ്ടത്. കവറിന് പുറത്ത് ടൈപ്പ് ഓഫ് എൻട്രി, കായികഇനം, നേട്ടം എന്നിവ വ്യക്തമാക്കിയിരിക്കണം. (ഉദാ: PO/SSR/MR/NMR 02/2019KABBADI - NATIONAL LEVEL ) അപേക്ഷയും മറ്റ് രേഖകളും അയയ്ക്കേണ്ട വിലാസം: THE SECRETARY, INDIAN NAVY SPORTS CONTROL BOARD, 7th Floor, Chanakya Bhavan, INTEGRATED HEADQUARTERS, MoD (NAVY), NEW DELHI-110 021 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഓഗസ്റ്റ് 30


​കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

​പൊതുവിദ്യാഭ്യാസ വകുപ്പു വഴി നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് (2019-20 അധ്യയന വർഷം) ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.  കുട്ടികൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ സർക്കാർ/ എയ്ഡഡ്/ മറ്റ് അംഗീകാരമുള്ള പ്രൈവറ്റ് സ്‌കൂളുകളും നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.  പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്‌കൂളുകളിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കില്ല.കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായ കുടുംബങ്ങളിലെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, പാഴ്‌സി ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പിനും വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കുറവായ കുടുംബങ്ങളിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രീ-മെട്രിക് സ്‌കോളർഷിപ്പിനും 2018 നവംബറിൽ നടത്തിയ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ വിജയിച്ച കുട്ടികൾക്ക് നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിനും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.കഴിഞ്ഞവർഷം (2018-19) സ്‌കോളർഷിപ്പ് ലഭിച്ച എല്ലാ കുട്ടികളും ഈ വർഷം നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി സ്‌കോളർഷിപ്പ് പുതുക്കൽ അപേക്ഷകൾ നൽകണം.  ഒക്‌ടോബർ 15 വരെ ഫ്രഷ്/റിന്യൂവൽ അപേക്ഷകൾ സമർപ്പിക്കാം.നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിന് അർഹരായ കുട്ടികൾ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് ഉൾപ്പെടെ മറ്റ് കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ പാടില്ല.  സ്‌കോളർഷിപ്പ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.scholarships.gov.in സന്ദർശിക്കണം.  സംശയനിവാരണത്തിനായി 0471-2328438, 9496304015, 8330818477 എന്നീ നമ്പരുകളിൽ വിളിക്കണം.  കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് വിവരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.education.kerala.gov.in)


സി.ബി.എസ്.ഇ പഠിപ്പിക്കാൻ സി-ടെറ്റ് വേണം

സി-ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അപേക്ഷിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലേക്ക് അധ്യാപക നിയമനത്തിന് സി.ബി.എസ്.ഇ. നടത്തുന്ന യോഗ്യതാനിർണയ പരീക്ഷ - സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (സി-ടെറ്റ്) ഇപ്പോൾ അപേക്ഷിക്കാം.പരീക്ഷ ഡിസംബർ എട്ടിന് നടക്കും. രണ്ട് പേപ്പറുകളായാണ് പരീക്ഷ നടക്കുക. ആദ്യ പേപ്പർ പ്രൈമറി(ഒന്നു മുതൽ അഞ്ച് വരെ) അധ്യാപകർക്കുള്ളതും രണ്ടാമത്തെ പേപ്പർ എലിമെന്ററി(ആറു മുതൽ എട്ട് വരെ) അധ്യാപകർക്കുള്ളതുമാണ്.  രണ്ട് വിഭാഗത്തിലും താത്പര്യമുള്ളവർ രണ്ട് പരീക്ഷയും എഴുതണം. രണ്ട് പരീക്ഷയും എഴുതുന്നവർക്ക് 1200 രൂപയും ഒന്നിനുമാത്രം അപേക്ഷിക്കുന്നവർക്ക് 700 രൂപയുമാണ് ഫീസ്. സംവരണ വിഭാഗങ്ങൾക്ക് ഇതിന്റെ പകുതിമാത്രം ഫീസ് അടച്ചാൽ മതിയാകും. സെപ്റ്റംബർ 23 വരെ ഫീസടയ്ക്കാനുള്ള സൗകര്യമുണ്ടാകും.രാജ്യവ്യാപകമായി 110 കേന്ദ്രങ്ങളിലായി 20 ഭാഷയിൽ പരീക്ഷ നടക്കും. സർക്കാർ, കേന്ദ്രീയ വിദ്യാലയ, എൻ.വി.എസ്, ടിബറ്റൻ സ്കൂളുകൾ എന്നിവിടങ്ങളിലേയ്ക്കുള്ള അധ്യാപക നിയമനത്തിന് സി-ടെറ്റ് സ്കോർ പരിഗണിക്കും.20 ലക്ഷത്തോളം ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത സി-ടെറ്റ് ജൂലായ് സെഷന്റെ ഫലം ജൂലായ് 30ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഒന്നാം പേപ്പറിന് 2.15 ലക്ഷവും രണ്ടാം പേപ്പറിന് 1.37 ലക്ഷവുമായി ആകെ 3.52 ലക്ഷംപേർ യോഗ്യത നേടിയിരുന്നു. ഏഴ് വർഷമാണ് സി-ടെറ്റ് സർട്ടിഫിക്കറ്റിന്റെ സാധുത.


ഓണം: സർക്കാർ ഓഫിസുകൾക്ക് സെപ്റ്റംബർ 8 മുതൽ 15 വരെ അവധി

നാലു ദിവസം ബാങ്കുകൾക്കും അവധിയാണ്തിരുവനന്തപുരം: സർക്കാർ ഓഫിസുകൾക്ക് ഇത്തവണ ഓണത്തിന് 8 ദിവസം അവധി. സെപ്റ്റംബർ 8 മുതൽ 15 വരെ തുടർച്ചയായ 8 ദിവസമാണ് സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുക. സെപ്റ്റംബർ 10 മുതൽ 12വരെയുളള മൂന്നു ദിവസമാണ് ഓണം അവധി.എട്ടാം തീയതി ഞായറാഴ്ച ആയതിനാൽ അവധിയാണ്. 9-ാം തീയതി മുഹറം ആയതിനാലാണ് അവധി. 13-ാം തീയതി ശ്രീനാരായണഗുരു ജയന്തി ആയതിനാലും 14-ാം തീയതി രണ്ടാം ശനിയും 15-ാം തീയതി ഞായറാഴ്ചയും ആയതിനാൽ അവധിയാണ്. 17-ാം തീയതി വിശ്വകർമദിനം ആയതിനാൽ നിയന്ത്രിത അവധിയുണ്ട്.നാലു ദിവസം ബാങ്കുകൾക്കും അവധിയാണ്. 10,11,13,14 തീയതികളിലാണ് ബാങ്ക് അവധി. 10 ന് ഒന്നാം ഓണവും 11 ന് തിരുവോണവും 13 ന് ശ്രീനാരായണഗുരു ജയന്തിയും 14 ന് രണ്ടാം ശനിയും ആയതിനാലാണ് അവധി.







കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍

മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കെ.എസ്.എഫ്.ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുട്ടനാട്ടില്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന താല്പര്യം കെ.എസ്.എഫ്.ഇ മാനേജ്മെന്‍റും ജീവനക്കാരും പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് 35.99 കോടി രൂപ കെ.എസ്.എഫ്.ഇക്ക് തിരികെ നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി. സഹകരണ വകുപ്പിന്‍റെ കെയര്‍ഹോം പദ്ധതി മാതൃകയിലാണ് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ കെ.എസ്.എഫ്.ഇ നിര്‍മ്മിക്കുക. ഇതിനുവേണ്ടി റോഡ് സൗകര്യമുള്ള ഒരേക്കര്‍ വീതം സ്ഥലം ഉപയോഗിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് പ്രത്യേക അനുമതി നല്‍കാനും തീരുമാനിച്ചു.  



​വനിത ശിശുവികസന വകുപ്പിൽ കരാർ നിയമനം

​വനിത ശിശുവികസന വകുപ്പിൽ, നിർഭയ സെല്ലിൻകീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന വൺസ്റ്റോപ്പ് സെന്ററിലേക്ക് കരാർ നിയമനത്തിന് ജില്ലയിലെ നിശ്ചിതയോഗ്യതയുളള പരിചയസമ്പന്നരായ 45 വയസ്സിനകം പ്രായമുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡേറ്റ ഉൾപ്പെടെ പൂരിപ്പിച്ച അപേക്ഷകൾ (ഫോൺ നമ്പർ, ഇമെയിൽ വിലാസം ഉൾപ്പെടെ) ആഗസ്റ്റ് 31 നകം പൂജപ്പുര പ്രവർത്തിക്കുന്ന വനിത പ്രൊട്ടക്ഷൻ ഓഫീസിൽ ലഭിക്കണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. തസ്തികകൾ: സെന്റർ അഡ്മിനിസ്‌ട്രേറ്റർ- ഒരു ഒഴിവ്, യോഗ്യത- നിയമബിരുദം/സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.കേസ് വർക്കർ- മൂന്ന്, യോഗ്യത- യോഗ്യത- നിയമബിരുദം/സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.കൗൺസിലർ- ഒന്ന്, യോഗ്യത- സോഷ്യൽ വർക്ക്/ക്ലിനിക്കൽ സൈക്കോളജിയിൽ  മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.ഐ.റ്റി.സ്റ്റാഫ്- ഒന്ന്, യോഗ്യത- ബിരുദം/കമ്പ്യൂട്ടർ വർക്കിൽ ഡിപ്ലോമ/ഡേറ്റാ മാനേജ്‌മെന്റ്/ പ്രവൃത്തി പരിചയം.മൾട്ടിപർപ്പസ് ഹെൽപ്പർ- രണ്ട്, യോഗ്യത- പത്താം ക്ലാസ്സ്വിലാസം- വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, സെൻട്രൽ ജയിലിന് എതിർവശം, ഒന്നാം നില, വനിത ശിശുവികസന ഡയറക്ടറേറ്റ്, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 695 012, ഫോൺ: 0471-2344245.


​പ്രളയ ധനസഹായവും ദുരിതാശ്വാസവും: അർഹരെ കണ്ടെത്താൻ മാർഗനിർദേശമായി

​2019-ലെ പ്രളയവും ദുരന്തവും ബാധിച്ചവരിൽ ധനസഹായം ലഭിക്കാൻ അർഹരായവരെ നിശ്ചയിക്കുന്നതിനുള്ള മാർഗനിർദേശമായി. ഓരോ ജില്ലയിലും പ്രളയബാധിത പ്രദേശത്തിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനം വാർഡ് തലത്തിലുള്ള വിസ്തൃതി കണക്കാക്കി ഫീൽഡ് പരിശോധനയ്ക്ക് ആവശ്യമായ ടീമുകളെ നിയോഗിക്കുന്നതിന് ജില്ലാ കളക്ടർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കും. ഈ സംഘത്തിൽ വില്ലേജ് ഓഫീസറോ വില്ലേജ് അസിസ്റ്റന്റ്/ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥനോ ഉണ്ടാവണം. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി/ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥൻ, തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ അസിസ്റ്റന്റ് എൻജിനിയർ/ഓവർസിയർ എന്നിവരും ഉണ്ടായിരിക്കണം.തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ മതിയായ അസിസ്റ്റന്റ് എൻജിനീയർ/ഓവർസിയർ ലഭ്യമല്ലാത്തപക്ഷം സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരെ ഇതര വകുപ്പുകളിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്നും നിയോഗിക്കുന്നതിന് ജില്ലാ കളക്ടർ നടപടിയെടുക്കണം. ഈ സംഘത്തെ സഹായിക്കാൻ ഒരു ഐ.ടി വോളന്റിയറുടെ സേവനം ഐ.ടി.മിഷൻ ഡയറക്ടർ ലഭ്യമാക്കണം. മലയോര മേഖലകളിൽ ഒരു ടീം ഒരു ദിവസം ശരാശരി 10 വീടുകളും, സമതല പ്രദേശത്ത് 20 വീടുകളും സന്ദർശിക്കുകയാണെങ്കിൽ 100-200 വീടുകൾവരെ പരിശോധിക്കാനാവും. ആവശ്യമായ ടീമുകളെ ജില്ലാ കളക്ടർ 22നകം നിയോഗിക്കും.തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ/അസിസ്റ്റന്റ് എൻജിനീയർ/ ഓവർസിയർ എന്നിവരുടെ വിശദവിവരങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരസഭ/മുൻസിപ്പൽ സെക്രട്ടറിമാർ 21 നകം ജില്ലാ കളക്ടർക്ക് നൽകണം.ദുരന്തബാധിതമായ എല്ലാ വീടുകളുടേയും നിലവിലെ സ്ഥിതി ഒരു മൊബൈൽ ആപ്പ് വഴി കെട്ടിടത്തിന്റെ സ്ഥലത്തിന്റെ ഫോട്ടോ അടക്കമാണ് ശേഖരിക്കേണ്ടത്. നഷ്ടം തിട്ടപ്പെടുത്താൻ നിയോഗിക്കുന്ന ടീമിന് താലൂക്ക് തലത്തിൽ പരിശീലനം നൽകും. താലൂക്കിൽ നിന്നും പരിശീലനം നൽകി പ്രാവീണ്യമുള്ള രണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, മൊബൈൽ നമ്പർ എന്നിവ 22നകം ജില്ലാ കളക്ടർ ലഭ്യമാക്കണം. ക്യാമ്പിൽ ഉണ്ടായിരുന്നതും എന്നാൽ ആവശ്യമായ പൂർണവിവരങ്ങൾ (ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ) ലഭ്യമാകാത്ത മുഴുവൻ വ്യക്തികളുടെയും, ധനസഹായം വിതരണം നടത്താൻ ആവശ്യമായ വിവരങ്ങളും ഇതിലൂടെ ശേഖരിക്കാൻ ടീമിന് നിർദേശം നൽകും.


മാമ്മൂടന്‍ വള്ളം നീരണിയുമ്പോള്‍ കുറച്ചു ചരിത്രം

ചരിത്രപുരുഷന്‍ ചെമ്പില്‍ അരയന്റെ  18 ഓടിയില്‍ പ്രമുഖ സ്ഥാനീയനായ “ചിറചാടി “ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അന്നത്തെ B ഗ്രേഡ് ഓടി കോട്ടയം മാങ്ങാനം കളരിക്കല്‍ കുടുംബം വിലയ്ക്ക് വാങ്ങി “ചിറ ചാടി “ അങ്ങനെ “ കളരിക്കല്‍ “ വള്ളമായി .അന്ന് വെച്ചൂരിലെരു പുരയിടത്തില്‍ ആയിരുന്നു വള്ളത്തിന് വിശ്രമം . അക്കാലത്ത് താഴത്തങ്ങാടിയിലും സമീപദേശങ്ങളിലും വെന്നിക്കൊടിപാറിച്ചിരുന്ന കളരിക്കല്‍ വള്ളം .നെഹ്രുട്രോഫിയില്‍ കുമരകത്തെ ചെറു ക്ലബ്ബുകള്‍ കൊണ്ടുവന്ന് കളിച്ചിരുന്നു .മാട്ടിയിലെ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം  ചുണ്ടന്‍ കളിയില്‍ UBC കൈനകരി പുന്നമട അടക്കി വാണകാലം ചേന്നങ്കരിയില്‍ ഒരു ചെറു ക്ലബ്ബ് ഉദയം ചെയ്തു 1969 – ല്‍ FBC ചേന്നങ്കരി & വേണാട്ടുകാട് ടീം .70 – ല്‍ ഒരു വള്ളം വിലയ്ക്ക് വാങ്ങാന്‍ ടീം തീരുമാനിച്ചു . അങ്ങനെ കളരിക്കല്‍ വള്ളം വിലയ്ക്ക് വാങ്ങി “ ഫിലോമിന “ എന്ന് നാമകരണം ചെയ്തു . 71 – ല്‍ ആണ് കന്നിമത്സരം കളിക്കുന്നത് . 71 മൂലം കളി ജയിച്ച ആവേശത്തില്‍ നെഹ്രുട്രോഫിയില്‍ പോരാട്ടത്തിന് ഇറങ്ങിയ ഫിലോമിന എതിരാളികളെ ബഹുദൂരം പിന്തള്ളി വിജയം നേടി .ചമ്പക്കുളത്തും ,നെഹ്രുട്രോഫിയിലും തുടര്ച്ച്യായി വിജയിച്ച് ഹാട്രിക് നേടി ഈ കാലയളവില്‍ കേരളത്തിലെ പ്രസിദ്ധമായ ജലമേളകളില്‍ മിക്കതും ഫിലോമിന തന്നെ ജേതാവായി .ഈ തുടര്‍ വിജയങ്ങള്‍ ടീം വളരുന്നതിനും A ടീം ചുണ്ടനിലും B ടീം ഫിലോമിനയിലും കളിച്ചു നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു .ഈ കാലത്ത് 80 ഉം 81 ഉം ഡ്യുക്ക് വള്ളത്തില്‍ നീരേറ്റ്പുറത്ത് വിജയിച്ച് ഹാട്രിക്ക് നേടാന്‍ 82 – ല്‍ എത്തിയ മാമൂട്ടില്‍ കുടുംബക്കാര്‍ മാളിയേക്കല്‍ വള്ളത്തോട് തോറ്റ് ഹാട്രിക്ക് നഷ്ടമായി . മാമൂട്ടില്‍ കുടുംബക്കാര്‍ വിജയിച്ച മാളിയേക്കല്‍ വള്ളം ഇരട്ടി വില നല്കാാമെന്ന് പറഞ്ഞ് മാമ്മൂട്ടിലെ സണ്ണിച്ചന്‍  വിലയ്ക്ക് ചോദിച്ചു .എന്നാല്‍ നേരത്തെ വില പറഞ്ഞുറപ്പിച്ച മാളിയേക്കല്‍ വള്ളം ഉടമ പറഞ്ഞവാക്കിന് വില കല്പ്പി്ച്ച് തോട്ടുകടവന്‍ കുടുംബത്തിന് വള്ളം നല്കി . ഇതില്‍ മനംനൊന്ത് മാമ്മൂട്ടില്‍ പ്രവാസി മലയാളിയായ സണ്ണിച്ചന്‍ മാമൂട്ടില്‍ FBC യുടെ ഫിലോമിന വള്ളം വിലയ്ക്ക് വാങ്ങി .വടക്കന്‍ ഓടി വള്ളം വെയ്ക്കുന്നതില്‍ മിടുക്കനായ വൈക്കം വാസു ആചാരിയെ വിളിച്ചുവരുത്തി വള്ളം അഴിച്ചു നീട്ടി പ്പണിത് “ മാമൂടന്‍ A ഗ്രേഡ് ഓടി “ യാക്കി നീരണിഞ്ഞു .അന്ന് കേരളാ കൊണ്ഗ്രസിന്റെഇ യുവ MLA യും ബഹുമാന്യനുമായ ശ്രീ .പി.ജെ .ജോസഫ് ആണ് വള്ളം നീരണിയിച്ചത് . പടക്കുതിര,അഴകേശന്‍ ,മാട്ടി ,ജലകേസരി ,ഡായി ,വലിയയ്യപ്പന്‍ ,വലിയ പണ്ഡിതന്‍ ,മിന്നല്‍ തങ്കം എന്നീ പേരും പെരുമയും ഉള്ള വള്ളങ്ങള്ക്കൊ പ്പം മാമൂടനും ഒരു കൈനോക്കാന്‍ തന്നെ തീരുമാനിച്ചു അങ്ങനെ കുമരകം ,കൈനകരി ടീമുകള്‍ തുഴഞ്ഞിട്ടും പടക്കുതിരക്ക് മുന്പിുല്‍ പലവട്ടം തോൽ വി  പിണഞ്ഞു .പിന്നീട് 80 കളില്‍ കുമരകം നാഷണാന്തറടീം നെഹ്രുട്രോഫിയില്‍ മാമൂടനെ ആദ്യമായി വിജയിപ്പിച്ചു . പച്ച ചെക്കിടിക്കാട് ടീം 2 തവണ നെഹ്രുട്രോഫി തുടർച്ചയായി  വിജയിപ്പിച്ചു .എന്നാല്‍ ഹാട്രിക്ക് വിജയം എന്ന ലക്ഷ്യം മാമ്മൂടന്‍ നഷ്ടപ്പെടുത്തി . മാന്നറും നീരേറ്റ്പുറവും മാമൂടന് തട്ടകമാണ് .ഏത് വമ്പനെയും പലകുറി തകര്ത്ത് തരിപ്പണമാക്കി വിജയ ഗാഥകള്‍ രചിച്ച മാമൂടന്‍  ക്ഷീണിതനായി .ശക്തരായ എതിരാളികള്‍ രംഗത്ത് എത്തിയപ്പോള്‍ സ്വന്തം തട്ടകത്തിലും തോല്‍വി ഏറ്റുവാങ്ങുന്നു . 31 1/4 കോല്‍ നീളവും ,46 അംഗുലം വീതിയും ഉള്ള മാമൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും ,3 നിലയാളുകളും മത്സരസമയത്ത് പങ്കെടുക്കും .ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള മാമൂടന്‍ വീണ്ടും അതെ പാതയില്‍ തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് ജലോത്സവ വേദികളും ആരാധകരും .2018 മാർച്ച്‌ 12 ന്  ഉച്ചയ്ക്ക്  12:10 ന്  ശുഭ മുഹൂർത്തത്തിൽ  ഉളികുത്തിയ മാമൂടൻ  മുൻപ്  പലപ്പോഴും ചെറിയതോതില്‍ പിതുക്കിയിട്ടുണ്ട്  മാമൂടന്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ ഉറപ്പിച്ചാണ് വള്ളം പുതുക്കിയത്  .മുഖ്യമായും വള്ളത്തിന്‍റെ പിടിപ്പ് കൂട്ടി... കൂടാതെ അമരചുരുളിന്‍റെ ഭാഗത്ത് അകലം കൂട്ടി...വള്ളത്തിന്‍റെ വില്ല് പൂര്‍ണ്ണമായും പുതുക്കി ....വള്ളത്തിന്‍റെ മധ്യഭാഗത്ത് വീതിഉള്ള പലക ചേര്‍ത്തു .അങ്ങനെ മത്സരിച്ചുമുന്നേറാൻ മാമൂടൻ സജ്ജമായിക്കഴിഞ്ഞു . കോവില്‍ മുക്ക് സാബുനാരായണന്‍ ആചാരിയാണ്‌ മുഖ്യ ശില്പി . 2019  ആഗസ്റ്റ്  19 ന്  ഉച്ചയ്ക്ക്  12:05  ന് പുതുക്കി പണിത് അടുത്ത സീസണില്‍ മികച്ച വിജയങ്ങള്‍ ലക്ഷ്യമിട്ട് നീരണിയുന്ന  മാമൂടന് എല്ലാ വിധ ഭാവുകങ്ങളും നേര്ന്നു 


എടിഎം ഇടപാടുകള്‍ സൗജന്യം വിശദാംശങ്ങളറിയാം

പണം പിൻവലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക്.ബാലൻസ് പരിശോധന ചെക്ക് ബുക്കിന് അപേക്ഷിക്കൽ നികുതി അടയ്ക്കൽ പണം കൈമാറ്റം ചെയ്യൽ എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം.നിലവിൽ നിശ്ചിത എണ്ണത്തിൽ കൂടുതലുള്ള എല്ലാ എടിഎം ഇടപാടുകൾക്കും ബാങ്കുകൾ ചാർജ് ഈടാക്കിയിരുന്നു. വിശദവിവരങ്ങൾ അറിയാം: ഹാർഡ് വേർ, സോഫ്റ്റ് വേർ തുടങ്ങിയവയുടെ സാങ്കേതിക തകരാറുമമൂലം എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെവന്നാൽ അത് ഇടപാടായി കണക്കാക്കാൻ പാടില്ല.  എടിഎമ്മിൽ പണമില്ലാതെ വന്നതുമൂലം പണം ലഭിക്കാതെ വന്നാൽ അത് ഇടപാടായി കണക്കാക്കില്ല. നിലവിൽ അത് ഇടപാടായി കണക്കാക്കിയിരുന്നു.നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതിൽതന്നെ എസ്ബിഐയിൽനിന്ന് അഞ്ചും മറ്റു ബാങ്കുകളിൽനിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്.മെട്രോ നഗരങ്ങളിലല്ലാത്തവർക്ക് 10 സൗജന്യ ഇടപാടുകൾ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്. ഇതുവരെ പണം പിൻവലിക്കൽ അല്ലാതെയുള്ളവയും ഇടപാടായി കണക്കാക്കിയിരുന്നു. ഓഗസ്റ്റ് 14നുള്ള അറിയിപ്പിലാണ് എടിഎം ഇടപാടുസംബന്ധിച്ച പുതിയ തീരുമാനം റിസർവ് ബാങ്ക് പുറത്തുവിട്ടത്. 


ശ്രദ്ധനേടി ജെല്ലിക്കെട്ട് ലൊക്കേഷൻ ചിത്രങ്ങൾ 

അങ്കമാലി ഡയറീസ്, ഈമായൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് സിനിമയുടേതായി പുറത്തിറങ്ങുന്ന ചില ചിത്രങ്ങള്‍. ടൊറന്റോ ചലച്ചിത്രമേളയില്‍ ജല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കും. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് ടൊറന്റോ മേളയുടെ ഔദ്യോഗിക സൈറ്റില്‍ കുറിച്ചിരിക്കുന്നത്. സാഹസികത നിറഞ്ഞ രംഗങ്ങളാണ് സിനിമയില്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ സ്റ്റില്‍സും.


നേരിടാം_ഒറ്റക്കെട്ടായ് മുഖ്യമന്ത്രിയുടെ വാക്കുകൾ കേൾക്കു

നഷ്ടപ്പെട്ട ജീവന്‍ ആരു വിചാരിച്ചാലും തിരിച്ചുനല്‍കാനാവില്ല. മറ്റു ഭൗതികവസ്തുക്കളുടെ നഷ്ടങ്ങളെല്ലാം നാം ഒത്തൊരുമിച്ചാല്‍ പരിഹരിക്കാനാവുന്നതാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് നാം മുന്‍ഗണന നല്‍കേണ്ടത്.പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ ക്യാമ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുത്.ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഈ രംഗത്ത് അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഭാഗഭാക്കാവാനും മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ചുകൊണ്ട് കഴിയേണ്ടതുണ്ട്.






ഉരുൾപൊട്ടൽ - അറിഞ്ഞിരിക്കേണ്ടത്

ഉരുൾപൊട്ടലിനു മുൻപ്, ഉരുൾപൊട്ടൽ സമയത്തു, ഉരുൾപൊട്ടലിനു ശേഷം എന്ന ക്രമത്തിൽഉരുൾപൊട്ടലിനു മുൻപ്• പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക • കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. • എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക. • അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക.• ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക. • വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക.ഉരുൾപൊട്ടൽ സമയത്തു• മരങ്ങളുടെ ചുവടെ അഭയം തേടരുത്. • പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക. • വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക. • വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.• ഉരുൾപൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക. • ഉരുൾപൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരിക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.ഉരുൾപൊട്ടലിനു ശേഷം• ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകാതിരിക്കുക. • ഉരുൾപൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്. • ഉരുൾപൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുക. • രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.• കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക.


കാലവര്‍ഷക്കെടുതിയില്‍ പെട്ടവരെ സഹായിക്കാൻ സംസ്ഥാന പോലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം സജ്ജമാക്കി.

കാലവര്‍ഷക്കെടുതിയില്‍ പെട്ടവരെ സഹായിക്കാൻ സംസ്ഥാന പോലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം സജ്ജമാക്കി. സഹായം ആവശ്യപ്പെട്ട് 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്‍ററില്‍ ലഭിക്കുന്ന ഓരോ സന്ദേശവും എവിടെനിന്നാണെന്നു വളരെ കൃത്യമായി മനസ്സിലാക്കാനാകും. ഈ സംവിധാനം എല്ലാ കണ്‍ട്രോള്‍ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടന്‍ തന്നെ സ്ഥലത്തെത്തും. ഇതുവഴി എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തേയ്ക്ക് എത്തിക്കാനും കഴിയും. ഈ നമ്പറിലേക്ക് എസ് എം എസ് സന്ദേശങ്ങള്‍ അയയ്ക്കുവാന്‍ സാധിക്കും. സംസ്ഥാനത്തിന്‍റെ ഏതു ഭാഗത്തുനിന്നും ഈ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്. '112 ഇന്ത്യ' എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്‍ററിന്‍റെ സഹായം തേടാവുന്നതാണ്. ഈ ആപ്പിലെ പാനിക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആ നമ്പറിലേക്ക് തിരികെ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് സഹായം ലഭ്യമാക്കും.


ബാണാസുര സാഗർ ഡാം എക്സിക്യൂട്ടീബാണാസുര സാഗർ ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശംവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശം

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്തു പെയ്യുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ ഇന്ന് (10l 08l 2019) ന് രാവിലെ എട്ടു മണി മുതൽ *റെഡ് അലർട്ട്* പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ*ഇന്ന് ഉച്ച കഴിഞ്ഞ് 3.00 മണി മുതൽ* ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ തുടർന്ന് ജലം മിതമായ തോതിൽ പുറത്തേക്ക് ഒഴുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.. ഇതു മൂലം കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ വർദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇരു കരകളിലും ഉള്ള ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്..


​മഴ വെള്ളം, പെരുവെള്ളം, നുണ വെള്ളം... ​​ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരൻകുടി ഫെയ്സ് ബുക്കിൽ കുറിച്ചത്

​ഇന്ന് രാവിലെ മുതൽ വലിയ മഴയാണ്. കളമശ്ശേരിയിൽ നിന്നും കോതമംഗലത്തേക്ക് പോകുമ്പോൾ തന്നെ വെള്ളം എവിടെയും ഉയർന്നു വരുന്നത് കാണാമായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി.ഇതൊരു പ്രളയമാണോ, കഴിഞ്ഞ വർഷത്തെ പോലെ പ്രളയം ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ആളുകൾ എന്നോട് ചോദിക്കുന്നുണ്ട്. പതിവ് പോലെ ഔദ്യോഗികമായ സന്ദേശങ്ങൾ സർക്കാർ സംവിധാനങ്ങളിൽ നിന്നുമാണ് വരേണ്ടത്. സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റി ഇരുപത്തിനാല് മണിക്കൂറും സ്ഥിതിഗതികൾ വീക്ഷിക്കുന്നു, മുഖ്യമന്ത്രി അല്പം മുൻപ് മാധ്യമങ്ങളോട് സംസാരിച്ചു. കേന്ദ്ര ദുരന്ത നിവാരണ സേനയും വായു സേനയുടെ ഹെലികോപ്റ്ററുകളും ഉൾപ്പടെ എല്ലാം സജ്ജമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.ഞാൻ അവധിയായി നാട്ടിലുണ്ട്. വ്യക്തിപരമായ നിലയിൽ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തൽക്കാലം എൻറെ വായനക്കാരുടെ അറിവിലേക്കായി കുറച്ചു കാര്യങ്ങൾ പറയാം.1. കേരളത്തിൽ മൊത്തമായി ഇപ്പോൾ ഒരു പ്രളയത്തിന്റെ സാഹചര്യമില്ല. മഴ വെള്ളം ഉണ്ട്, പെരുവെള്ളം ഇല്ല. നുണ വെള്ളം കയറ്റി പ്രളയഭീതി ഉണ്ടാക്കരുത്. നിങ്ങൾക്ക് വ്യക്തിപരമായി വ്യക്തമായി അറിയാത്ത ഒരു വിവരവും ഷെയർ ചെയ്യരുത്. അവിടെ വെള്ളം കയറി, ഇവിടം വെള്ളത്തിനടിയിലായി എന്നൊക്കെയുള്ള സന്ദേശം വരും. ഇതോരോന്നും നമ്മൾ ഷെയർ ചെയ്താൽ നാളെ നേരം വെളുക്കുമ്പോഴേക്കും കേരളത്തെ നുണവെള്ളത്തിനടിയിലാക്കാൻ നമുക്ക് പറ്റും. ആളുകൾ പേടിച്ച് രാത്രി തന്നെ വീട് വിട്ടോടാൻ തുടങ്ങും, അനാവശ്യ അപകടങ്ങളുണ്ടാകും. അത് വേണ്ട.2. കണ്ടിടത്തോളവും ചുറ്റുപാടും പെയ്യുന്ന വെള്ളം പുഴയിലേക്കാണ് ഒഴുകുന്നത്. അതിൻറെ സ്വാഭാവിക പാതയിൽ കെട്ടിടങ്ങളും റോഡും ഉള്ളിടത്താണ് റോഡ് കവിഞ്ഞു വെള്ളം ഒഴുകുന്നത്. നിലവിൽ പുഴയിലേക്കെത്തുന്ന വെള്ളം ഉൾക്കൊള്ളാനുള്ള കഴിവ് വലിയ പുഴകൾക്കുണ്ട്.3. വരും ദിവസങ്ങൾ വേലിയേറ്റം കുറഞ്ഞു വരുന്ന ദിവസങ്ങളാണെന്നത് നല്ല കാര്യമാണ്. പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാൻ എളുപ്പമാണ്.4. പൊതുവിൽ സ്ഥിതികൾ ഇങ്ങനെ ആണെങ്കിലും, ചെറിയ ചില നദികളിൽ വെള്ളം ഉയരുന്നുണ്ട്. അനവധി ചെറിയ തോടുകൾ കവിഞ്ഞൊഴുകുന്നുണ്ട്. നിങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ താഴ്ന്ന പ്രദേശമാണെങ്കിൽ, അവിടെ വെള്ളം കയറുന്നുണ്ടെങ്കിൽ ആവശ്യമെങ്കിൽ മാറി താമസിക്കുക. ഇക്കാര്യത്തിൽ അമാന്തം വേണ്ട.5. വെള്ളം തൊട്ടടുത്ത് എത്തിയിട്ടില്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യുമെന്ന് വീട്ടിലും റെസിഡന്റ് അസോസിയേഷനിലും ചർച്ച നടത്തുക. എങ്ങോട്ടാണ് മാറി താമസിക്കേണ്ടത്, അങ്ങോട്ട് പോകാനുള്ള റോഡുകൾ വെള്ളത്തിനടിയിൽ ആകുമോ എന്നൊക്കെയാണ് ചിന്തിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ ഓർക്കുക.6. ഏറ്റവും ശ്രദ്ധിക്കേണ്ടത് ഹൈ റേഞ്ചിൽ ഉള്ളവരാണ്. വയനാട്ടിലും മൂന്നാറിലും ഇടുക്കിയിലും കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞു ദുർബലമായ ഏറെ കുന്നിൻ പ്രദേശങ്ങളുണ്ട്. തുടർച്ചയായ മഴ ഈ പ്രദേശത്ത് നൂറുകണക്കിന് ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഉണ്ടാക്കും. ഹൈ റേഞ്ചിൽ താമസിക്കുന്നവർ അവരുടെ അടുത്ത് മുൻപ് മണ്ണിടിഞ്ഞ പ്രദേശങ്ങളുണ്ടെങ്കിൽ അവിടെ നിന്നും മാറി താമസിക്കണം, ഇല്ലാത്തവർ സ്ഥിതിഗതികൾ നിരീക്ഷിക്കണം. സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. മഴ, ചെറുതാണെങ്കിലും മണ്ണിടിച്ചിൽ സാധ്യത വർദ്ധിപ്പിക്കുകയാണ്.7. അത്യാവശ്യമല്ലെങ്കിൽ ഹൈ റേഞ്ച് യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. യാത്ര ഉണ്ടെങ്കിൽ തന്നെ അത് പകൽ വെളിച്ചത്തിൽ മാത്രം ചെയ്യുക. റോഡുകൾ മൊത്തമായി മണ്ണിടിച്ചിലിൽ താഴേക്ക് പോകാം, കൂടുതൽ വാഹനങ്ങൾ പോകുന്നത് പോലും മണ്ണിടിച്ചിലിന് കാരണമാകാം.8. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ഏറ്റവും വേഗത്തിൽ യാത്ര ചെയ്യാൻ ശ്രമിക്കുന്നത് ഇപ്പോൾ കേരളത്തിൽ സാധാരണ ആയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രധാന റോഡുകൾ അല്ലാതെ പരിചയമില്ലാത്ത ഇടറോഡുകളിൽ ഇപ്പോൾ ട്രാഫിക്ക് കൂടിയിട്ടുണ്ട്. ഈ വഴികളിൽ പലതിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രാത്രി യാത്രക്ക് ഗൂഗിൾ മാപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.9. റോഡുകളിൽ വെള്ളം ഒഴുകുന്നുണ്ടെങ്കിൽ അത് അത്ര ഉയരത്തിൽ അല്ലെങ്കിൽ പോലും സൂക്ഷിക്കുക, അപകടകരമായ ഒഴുക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ക്രോസ്സ് ചെയ്യുക, അത് നടന്നാണെങ്കിലും വാഹനത്തിൽ ആണെങ്കിലും.10. മഴക്കാലത്ത് റോഡപകടങ്ങൾ കൂടുതലാണ്. ശ്രദ്ധിക്കുക, അത്യാവശ്യമെങ്കിൽ മാത്രം രാത്രി യാത്രകൾ ചെയ്യുക.തിരക്ക് പിടിച്ച് അത്യാവശ്യ വസ്തുക്കൾ വാങ്ങി കൂട്ടേണ്ട ആവശ്യമൊന്നും ഇപ്പോൾ കേരളത്തിൽ ഇല്ല. ഇതും ഇതിലപ്പുറവും ചാടിക്കടന്ന ജനതയാണ് നമ്മൾ. അതുകൊണ്ട് ഒട്ടും പേടിക്കേണ്ട കാര്യമില്ല. തയ്യാറായിരിക്കുന്നതാണ് പ്രധാനം. കേരളത്തിന്റെ മുകളിൽ ഒരു കണ്ണുമായി ഞാനും ഇവിടെയുണ്ട്.മുരളി തുമ്മാരുകുടി പെരുമ്പാവൂർ, ഓഗസ്റ്റ് 8, രാത്രി 10:30


കണ്ണൂർ കളക്ടറുടെ അറിയിപ്പ് .

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്. 44റിലീഫ് ക്യാമ്പുകളിലായി നിലവില്‍ 3000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. 2018 ലെ പ്രളയത്തെ നാം തരണം ചെയ്തതിലും ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാൻ നമുക്ക് സാധിക്കണം.ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌.ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ കണ്ണൂർ സിവിൽ സ്റ്റേഷനിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുവാനുള്ള നമ്പറുകൾ1077 (കണ്ണൂരിനുള്ളിൽ നിന്നും വിളിക്കുമ്പോൾ )04972700645(കണ്ണൂരിനു പുറത്തു നിന്ന് വിളിക്കുമ്പോൾ )സജി കുമാർ, ഡെപ്യൂട്ടി കളക്ടർ (LA) 8547616030റിംന, സീനിയർ ക്ലാർക്ക് 9400051410, 7012776976ജയഫർ സാദിഖ്, സീനിയർ ക്ലാർക്ക് 9744111954ആവശ്യമുള്ള സാധനങ്ങൾപായകമ്പിളിപ്പുതപ്പ്‌അടിവസ്ത്രങ്ങൾമുണ്ട്‌നൈറ്റികുട്ടികളുടെ വസ്ത്രങ്ങൾഹവായ്‌ ചെരിപ്പ്‌സാനിറ്ററി നാപ്കിൻസോപ്പ്‌ഡെറ്റോൾസോപ്പ്‌ പൗഡർബ്ലീച്ചിംഗ്‌ പൗഡർക്ലോറിൻബിസ്ക്കറ്റ്‌അരിപഞ്ചസാരചെറുപയർപരിപ്പ്‌കടലവെളിച്ചെണ്ണFlood and Landslide followed by heavy rainfall is causing a disastrous situationKannur More than 3000 citizens are rescued and accommodated in 44relief camps. Necessary facilities are provided at these camps. Your magnanimous contributions in kind are required to ensure wellbeing of our fellow brethren. Kindly donate the following materials.Sleeping MatBlanketUnder Garments (Gents, Ladies and Children)DhothiNight GownChildren's ApparelSlippersSanitary NapkinSoapDettolSoap PowderBleaching PowderChlorineBiscuitRiceSugarGreen GramDalBlack GramCoconut oilCollection Centre: Collectorate, KANNUR Kerala 670 002Phone: 1077 (from within KANNUR)Phone: 04972700645(from outside KANNUR)SAJIKUMAR SL Dy.Collector (LA) 8547616030RIMNA, Senior Clerk 9400051410, 7012776976Jayafar Sadick, Senior Clerk 9744111954#KANNUR DISTRICT#



​മഴക്കെടുതി; ​വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ/നമ്പറുകൾ ഉപയോഗിക്കുക

​മഴക്കെടുതികളെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചും സത്യസന്ധവും ആധികാരികവുമായ ​​​​വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ/നമ്പറുകൾ ഉപയോഗിക്കുക. ഈ ലിങ്കുകൾ ​​ദുരന്തനിവാരണ അതോറിറ്റിയുടെ ഒഫിഷ്യൽ പേജ് വഴി അവർ നൽക്കുന്ന വിവരങ്ങളാണ്. ഒരു കാരണവശാലും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാർത്തകൾ പരത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.1.മുഖ്യമന്ത്രിയുടെ പേജ്‌:https://www.facebook.com/CMOKerala/https://www.facebook.com/PinarayiVijayan/2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌:https://m.facebook.com/KeralaStateDisasterManagementAuthorityksdma/ 3.വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌:https://www.facebook.com/mmmani.mundackal/4.ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌:https://www.facebook.com/kkshailaja/5.റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്‌:https://www.facebook.com/Echandrashekharan/6.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്:https://www.facebook.com/Comrade.G.Sudhakaran/7.ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌:https://m.facebook.com/kadakampally/8.തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌:https://m.facebook.com/collectortvpm/9.കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌:https://m.facebook.com/dckollam/10.പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/dc.pathanamthitta/11.ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌:https://m.facebook.com/districtcollectoralappuzha/12.കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/collectorkottayam/13.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/collectoridukki/14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/dcekm/15.തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/tsrcoll.ker/16.പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌:https://m.facebook.com/DISTRICTCOLLECTORPALAKKAD/17.മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/malappuramcollector/18..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/CollectorKKD/19.വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌:https://m.facebook.com/wayanadWE/20.കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/CollectorKNR/21.കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:https://m.facebook.com/KasaragodCollector/22.റീബിൽഡ് കേരളയുടെ പേജ്:https://www.facebook.com/RebuildKerala/23.ആരോഗ്യ ജാഗ്രതയുടെ പേജ്‌:https://m.facebook.com/arogyajagratha/24. Stand With Kerala യുടെ പേജ്:https://www.facebook.com/withkerala/നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പർ 8281292702. 0471-4851335സംസ്ഥാന ദുരന്ത നിവാരണ എമർജൻസി നമ്പർ:1070ജില്ലാ എമർജൻസി നമ്പരുകൾ ടോൾ ഫ്രീ നമ്പർ : 1077 (STD കോഡുകൾ ചേർക്കണം).തിരുവനന്തപുരം :04712731177കൊല്ലം: 04742793473.പത്തനംതിട്ട: 04682222505,04682322515ആലപ്പുഴ : 04772251720കോട്ടയം : 04812562001,9447029007ഇടുക്കി : 0486 2233111, 0486 2233130എറണാകുളം : 0484 2423001തൃശ്ശൂർ : 0487 2362424, 9447074424പാലക്കാട് : 0491 2505309, 2505209, 2505566മലപ്പുറം : 0483 2736320, 0483 2736326കോഴിക്കോട് : 0495 2372966,04962620235,04952223088വയനാട് : 8078409770,04936204151കണ്ണൂർ : 0497 2700645 0497 2713266 8547616034കാസർകോട് : 04994255010Kerala State Emergency Operations Centre - 0471-2364424, Fax: 0471-2364424Kerala State Disaster Management Control Room - 0471-2331639, Fax: 0471-2333198ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ്http://keralarescue.in.ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :1. സഹായം അഭ്യർത്ഥിയ്‌ക്കാൻ 2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ 3.വളന്റിയർ ആകാൻ 4.വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ5. ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്)#StandWithKerala #KeralaFloods


'ഇത് പത്മനാഭന്റെ മണ്ണ്'; സസ്‍പെൻസ് നിറച്ച് പട്ടാഭിരാമൻ ട്രെയ്‌ലർ

ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജനപ്രിയ നടൻ ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തത്. ആകാംഷയും ഹാസ്യവും നിറച്ചാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം പതിനഞ്ചിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. പ്രധാനമായും തിരുവനന്തപുരം കേന്ദ്രമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജയറാമിനൊപ്പം ഷീലു എബ്രഹാം, ജനാർദ്ദനൻ, മിയ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, പ്രജോദ് കലാഭവൻ, ഷംനാ കാസിം, പാർവതി നമ്പ്യാർ, ലെന, തെസ്‌നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


ഇതാണ് 'അമ്പിളി'യിലെ മനോഹര ഗാനം

‘ഒരു ചെറു കിളിയുടെ…’ എന്നു തുടങ്ങുന്ന മനോഹര ഗാനവുമായി അമ്പിളി. നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിയ്ക്കുന്നത്. ബെന്നി ദയാല്‍ ആണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. അതേസമയം സൗബിൻ സാഹിറിനൊപ്പം നസ്രിയയുടെ സഹോദരന്‍ നവീനും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നവീന്റെ അരങ്ങേറ്റ ചിത്രമാണ് അമ്പിളി. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ വിത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു അമ്പിളി. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറയെ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്‍ക്കുന്ന സൗബിന്‍ സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


പിറന്നാൾ നിറവിൽ ഫഹദ്; 'ട്രാൻസ്' ലൊക്കേഷനിൽ പിറന്നാൾ ആഘോഷിച്ച് താരങ്ങൾ

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന് ഇന്ന് 37 ആം പിറന്നാൾ. ഫഹദ് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ട്രാൻസിന്റെ ലൊക്കേഷനിൽ വച്ചാണ് ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. നസ്രിയയ്ക്കും അണിയറ പ്രവർത്തകർക്കും ഒപ്പമാണ് പിറന്നാൾ ആഘോഷിച്ചത്. കുറച്ചു നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. രണ്ടുവർഷത്തിലധികമായി അനൗൺസ് ചെയ്ത ചിത്രത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തും. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്.


സംസ്ഥാനത്ത് കനത്ത മഴ; മിക്കയിടങ്ങളിലും റെഡ് അലേർട്ട്

കേരളം നേരിട്ട മഹാപ്രളയത്തിന് ഒരു വയസാകുമ്പോൾ കേരളം വീണ്ടും പ്രളയത്തിന്റെ ഭീതിയിലാണ്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴയാണ്. ഇടുക്കിയിലെ ചില ഇടങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോഴിക്കോട്, മലപ്പുറം ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ,പാലക്കാട് ,കണ്ണൂർ ,വയനാട് കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോടിന്റെയും കണ്ണൂരിന്റെയും മലയോര മേഖലയിൽ ഇന്നലെ മുതൽ ശക്തമായ മഴയായിരുന്നു. കണ്ണൂരിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നിലമ്പൂരിലും കനത്ത മഴയും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ജനങ്ങൾ ഭീതിപ്പെടേണ്ട കാര്യമില്ലായെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്

ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹി എയിംസിലായിരുന്നു അന്ത്യം. ജനകീയ നിലപാടുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. വാജ്പേയി മന്ത്രിസഭയിൽ വാർത്താവിതരണ–പ്രക്ഷേപണ മന്ത്രിയായിരുന്നു. രാവിലെ 11 വരെ വസതിയിൽ പൊതുദർശനം. 12 മുതൽ മൂന്നു വരെ ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ നടക്കും.ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിർന്ന ബിജെപി നേതാവ്, ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്, ദില്ലി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി. നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു.


കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് കൊടുക്കാം ഈ ഭക്ഷണങ്ങൾ...

ബുദ്ധിവളർച്ചയുടെയും കാലഘട്ടമാണ് കുട്ടിക്കാലം. അതുകൊണ്ടുതന്നെ ഇക്കാലഘട്ടത്തിൽ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധകൊടുക്കണം.  കഴിവതും ജങ്ക് ഫുഡ് ഒഴിവാക്കുക, പകരം അവർക്ക് പോഷകാഹാരം നൽകുക. പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ, നട്സ് എന്നിവയാണ് പ്രധാനമായും കുട്ടികളെ കഴിക്കാൻ ശീലിപ്പിക്കേണ്ടത്. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.വിറ്റമിന്‍ സി, ഫോളിക് ആസിഡ്, ഫ്രക്‌ടോസ്, സിങ്ക്, സെലിനിയം, ഗ്ലൂക്കോസ് എന്നിവ നമ്മുടെ ശരീരത്തിന് വളരെ അവശ്യം വേണ്ട ഘടകങ്ങളാണ്. ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചയ്ക്ക് ഇവയില്‍ ചിലതു പൊതുവായി ആവശ്യമുണ്ട്. ഇവ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കുട്ടികൾക്ക് നൽകണം.


ബേബി മോൾ ഇനി ഹെലൻ; നിർമ്മാണം വിനീത് ശ്രീനിവാസൻ, പുതിയ ചിത്രം ഉടൻ

ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ബേബി മോൾ അഥവാ അന്ന ബെൻ. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഹെലെന്‍’. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ്. ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത്  ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ. ‘ദി ചിക്കന്‍ ഹബ്ബ്’ എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രമെന്നാണ് സൂചന. ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.


25 വ്യത്യസ്ഥ ഗെറ്റപ്പിൽ വിക്രം ; അതിശയിപ്പിച്ച് പുതിയ ചിത്രം

 പലപ്പോഴും ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരമാണ് വിക്രം. വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഇത്തവണ ഒന്നും രണ്ടും വേഷപ്പകര്‍ച്ചകള്‍ അല്ല, മറിച്ച് 25 വിത്യസ്ത വേഷങ്ങളിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. അജയ് ജ്ഞാനമുത്തു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. പ്രിയ ഭവാനി ശങ്കറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ പേര് പുറത്തെത്തിയിട്ടില്ല. വിക്രമിന്റെ 58-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 7 സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.



പ്രളയകാലത്തിന്റെ ഓർമ്മപെടുത്തലുമായി മൂന്നാം പ്രളയം ഒരുങ്ങുന്നു

പ്രളയം പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് മൂന്നാം പ്രളയം. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററുകള്‍. നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവാഗതനായ രതീഷ് രാജു ആണ് മൂന്നാം പ്രളയം എന്ന സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അഷ്‌കര്‍ സൗദാനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ്കുമാര്‍, അനില്‍ മുരളി, അരിസ്റ്റോ സുരേഷ്, സദാനന്ദന്‍ ചേപ്പറമ്പ്‌ തുടങ്ങി നിരവധി താരങ്ങള്‍ മൂന്നാം പ്രളയം എന്ന സിനിമയില്‍ അണിനിരക്കുന്നുണ്ട്.


സസ്‌പെൻസും തമാശയും നിറച്ച് ‘ഫാൻസി ഡ്രസ്സ്’ ട്രെയ്‌ലർ

ഗിന്നസ്  പക്രു പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാന്‍സി ഡ്രസ്സ്. നവാഗതനായ രഞ്ജിത്ത് സ്‌കറിയ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗിന്നസ് പക്രുവിനൊപ്പം ഹരീഷ് കണാരനും മുഖ്യ കഥാപാത്രമായി വരുന്ന ചിത്രത്തിൽ ഇരുവരും സഹോദരന്മാരായാണ് എത്തുന്നത്. ആഗസ്റ്റ് 2 ന് ചിത്രം തീയറ്ററുകളിലെത്തും. ഗിന്നസ് പക്രുവിന്റെ തികച്ചും വിത്യസതമായ ലുക്ക് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേത മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.


വിളർച്ച തടയാം, ചില എളുപ്പമാർഗങ്ങളിലൂടെ 

രക്തത്തില ഹീമോഗ്ലാബിന്റെ അളവ് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണം. പുരുഷന്മാരെക്കാള്‍ അധികമായി സ്ത്രീകളിലാണ് പലപ്പോഴും വിളര്‍ച്ച കണ്ടുവരാറുള്ളത്. വിളര്‍ച്ച മൂലമുണ്ടാകുന്ന അസ്വസ്ഥതകളും ചെറുതല്ല. തലകറക്കം, ശ്വാസതടസം, ക്ഷീണം തുടങ്ങി നിരവധി ബുദ്ധിമുട്ടുകളാണ് വിളര്‍ച്ചയുള്ളവര്‍ നേരിടേണ്ടി വരിക. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്.


മനോഹരം ഈ ഗാനം ; മാര്‍ഗംകളി’യിലെ പുതിയ ഗാനം കാണാം

ബിബിന്‍ ജോര്‍ജും നമിതാ പ്രമോദും ഗൗരി ജി കിഷനും ഒരുമിച്ച് വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് മാര്‍ഗംകളി. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബൈജു സന്തോഷ്, സിദ്ദിഖ്, ഹരീഷ് കണാരാന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, സൗമ്യ മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ വിത്യസ്ത കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ഗോപി സുന്ദറാണ് മാര്‍ഗംകളി എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രം തീയറ്ററുകളിലെത്തും.


കെ ജി എഫിന്റെ രണ്ടാം ഭാഗം വരുന്നു; വില്ലനായി സഞ്ജയ് ദത്ത് 

കെ ജി എഫ് രണ്ടാമ ഭാഗത്ത് വില്ലനായി  സഞ്ജയ് ദത്ത് എത്തുന്നു. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.ചിത്രത്തിന്‍റെ  ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അധീരയെന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുക. സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് താരം പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബർ 21-നാണ് കെ ജി എഫിന്‍റെ ആദ്യ ഭാഗം ഇന്ത്യയിൽ റിലീസ് ചെയ്തത്. പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തത്. കന്നഡ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.


'ജാക്ക് ഡാനിയല്‍’ ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം 

ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ജാക്ക് ഡാനിയല്‍ എന്ന സിനിമയില് കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയായാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ദിലീപാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. അതേസമയം 2007 ല്‍ തീയറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ്എല്‍പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജാക്ക് ഡാനിയലിനുണ്ട്. തമീസ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ‘ജാക്ക് ഡാനിയലി’ന്റെ നിര്‍മ്മാണം. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


സൗന്ദര്യത്തിന് കറ്റാർവാഴ

മുഖത്തെ കറുത്ത പാടുകള്‍ നീക്കി, തിളക്കമാര്‍ന്ന ചര്‍മ്മം നല്‍കുന്നതിനും കറ്റാര്‍വാഴ സഹായിക്കുന്നു. ബാക്റ്റീരിയയെ ചെറുക്കാനുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറ്റാര്‍വാഴ മികച്ചുനില്‍ക്കുന്നു. മികച്ച ഒരു ആന്റി എയ്ജിങ് ക്രീം കൂടിയാണ് കറ്റാര്‍വാഴയുടെ ജെല്‍. കണ്‍തടങ്ങളിലെ കറുപ്പ് മാറ്റുന്നതിനും കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍വാഴയുടെ നീരും കസ്തൂരി മഞ്ഞളും ചേര്‍ത്ത് മുഖത്തും ചര്‍മ്മത്തിലും പുരട്ടുന്നതു സൂര്യതാപം ഏറ്റ ചര്‍മ്മത്തിന് നല്ലതാണ്. പ്രകൃതിദത്തമായ നല്ലൊരു കണ്ടീഷ്ണര്‍ കൂടിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലിനെ ചെറുക്കാന്‍ സഹായിക്കും. കറ്റാര്‍വാഴയുടെ ജെല്‍ ദിവസേന മുഖത്തു തേയ്ക്കുന്നത് മുഖക്കുരുവിന് ഉത്തമ പരിഹാരമാണ്.


നാരുകൾ അടങ്ങിയ ഭക്ഷണവും ആരോഗ്യവും 

നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പ്രമേഹ രോഗമുള്ളവർക്ക് നല്ലൊരു പ്രതിവിധിയാണ്. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തില്ല, അതുകൊണ്ടുതന്നെ ഇവ ധൈര്യമായി കഴിക്കാം. രക്തത്തിലെ കൊളസ്‌ട്രോൾ കുറയാനും ഇത് സഹായിക്കും. അമിതവണ്ണം ഉണ്ടാകാതിരിക്കാനും, മലബന്ധം അകറ്റാനും നല്ലൊരു മാർഗം കൂടിയാണ് നാരുകൾ അടങ്ങിയ ഭക്ഷണം. വൻകുടൽ മലാശയം എന്നിവയിൽ ഉണ്ടാകുന്ന ക്യാൻസറിനെ തടയുന്നതിനും, ഹൃദയാഘാതത്തിനും നല്ലൊരു പരിഹാരമാണ് നാരുകൾ. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു.


അർബുധം അകറ്റാനും വെളുത്തുള്ളി 

വെളുത്തുണ്ണിയ്ക്ക് നിരവധിയാണ് ഗുണങ്ങൾ. വെളുത്തുള്ളി ചതച്ചരച്ച് കഴിക്കുമ്പോൾ ഗുണങ്ങൾ കൂടും. ഭക്ഷണത്തിന് രുചി വർധിപ്പിക്കാൻ മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും മുന്നിൽത്തന്നെയാണ് വെളുത്തുള്ളി. വെളുത്തുള്ളി ശീലമാക്കുന്നതോടെ വൻകുടലിനെ ബാധിക്കുന്ന അർബുദം പോലുള്ള രോഗങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പഠനം കണ്ടെത്തൽ. വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വെളുത്തുള്ളിയും നാരങ്ങാനീരും ഒരുമിച്ച് കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.


വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

സ്വര മാധുര്യം കൊണ്ട് ജന മനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ് ചിത്ര. ഇന്ന് അന്‍പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ  എത്തിയിരിക്കുന്നത്. 1979-ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ലേറെ ഗാനങ്ങള്‍ പാടിയ ചിത്ര 15 സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.


സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ഇന്ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പരുപാടി ഉദ്‌ഘാടനം നിർവഹിച്ചു. സാംസ്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.മികച്ച നടൻ: ജയസൂര്യ, സൗബിൻ സാഹിർമികച്ച നടി: നിമിഷ സജയന്‍ (ചിത്രം: ചോല)മികച്ച സ്വഭാവ നടന്‍: ജോജു ജോര്‍ജ് (ചിത്രം: ജോസഫ്)മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ)മികച്ച ബാലതാരം: അബനി ആദി (ചിത്രം: പന്ത്)മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയമികച്ച സംവിധായകന്‍: ശ്യാമ പ്രസാദ് (ഒരു ഞായറാഴ്ച)മികച്ച കഥാചിത്രം: കാന്തന്‍ (ഷെരീഫ് ഇസ)മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ് (പൂമുത്തോളേ ഗാനം.. ചിത്രം: ജോസഫ്)മികച്ച ഗായിക: ശ്രേയ ഘോഷാല്‍ (ചിത്രം: ആമി)മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികള്‍ (എം. ജയരാജ്)മികച്ച ഗാനരചയിതാവ്: ബികെ ഹരിനാരായണന്‍മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍മികച്ച സ്വഭാവ നടി: സരസ ബാലുശ്ശേരിമികച്ച ചിത്രസംയോജകന്‍: അരവിന്ദ് മന്‍മഥന്‍മികച്ച നവാഗതസംവിധായകന്‍: സക്കരിയ മുഹമ്മദ്മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(ആണ്‍): ഷമ്മി തിലകന്‍മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(പെണ്‍): സ്‌നേഹമികച്ച നൃത്തസംവിധായകന്‍: പ്രസന്ന സുജിത്ത്‌


‘ഞാന്‍ ജാക്‌സനല്ലടാ… ന്യൂട്ടനല്ലടാ…’;’അമ്പിളി’മനോഹര ഗാനമിതാ

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ വിത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നുസൗബിൻ സാഹിർ പ്രധാന കഥാപത്രമായി എത്തുന്ന  അമ്പിളി. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറയെ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്‍ക്കുന്ന സൗബിന്‍ സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയതായി പുറത്തെത്തിയ ഗാനവും ടീസറുമെല്ലാം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.ഇപ്പോഴിതാ ചിത്രത്തിലെ മനോഹര ഗാനം പിറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.‍ ജാക്‌സനല്ലടാ… ന്യൂട്ടനല്ലടാ… എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ആന്റണി ദാസനാണ് ആലാപനം.ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.


ശ്യാമ പ്രസാദ് ചിത്രം കാസിമിന്റെ കടൽ ഒരുങ്ങുന്നു...

മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ സംവിധായകനാണ് ശ്യാമ പ്രസാദ്. അദ്ദേഹം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘കാസിമിന്റെ കടല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. അതേസമയം കാസിമിന്റെ കടല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്റെ അവസാന നാളുകള്‍ ചെലവിടണമെന്ന വാപ്പയുടെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തില്‍നിന്ന് ചെറിയൊരു കടലോരപ്പട്ടണത്തിലേക്ക് പറിച്ചുനടപ്പെടുന്ന കാസിം എന്ന കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ശ്യാമപ്രസാദ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവ് അനീസ് സലീമിന്‍റെ 'എ സ്‌മോള്‍ ടൗണ്‍ സീ' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. നോവലിസ്റ്റ് അനീസ് സലീമിന്റെ ജന്മനാടായ വര്‍ക്കലയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ ശ്യാംദത്തിന്‍റെ മകന്‍ തഷി ശ്യാംദത്താണ് കഥയിലെ കേന്ദ്രകഥാപാത്രമായ കാസിമിന്‍റെ വേഷത്തില്‍ എത്തുന്നത്.യുവനടന്‍ ഹരീഷ് ഉത്തമനാണ് കാസിമിന്‍റെ പിതാവിന്‍റെ വേഷം ചെയ്യുന്നത്. മുംബൈ പൊലീസ്, മായാനദി, തനി ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഹരീഷിന്‍റെ കരിയറിലെ മികച്ച ബ്രേക്കായിരിക്കും കാസിമിന്‍റെ കടല്‍ എന്നാണ് കണക്കുകൂട്ടുന്നത്. ആര്യ സലീം, നിരഞ്ജന്‍, കൂത്താട്ടുകുളം ലീല, മായ, കൃഷ്ണപ്രിയ നസീര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മനോജ് നരേയ്‌നാണ് ഛായാഗ്രഹണം


ഐ സി സി ടെസ്റ്റ് റാങ്കിങ് പട്ടികയിൽ നേട്ടം കൊയ്ത് ഇന്ത്യ

ഐസിസി ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ നേട്ടം കൊയ്ത്  ഇന്ത്യന് ടീം. ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. റാങ്കിങില്‍ ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പട്ടികയില്‍ ഇന്ത്യന്‍ താരം ഋഷഭ് പന്ത് പതിനഞ്ചാം സ്ഥാനത്തുണ്ട്. അതേസമയം ടീം റാങ്കിങില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.അതേസമയം ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഉണ്ട്. വെസ്റ്റിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശ് താരം ഷാക്കിബുല്‍ ഹസ്സന്‍ രണ്ടാം സ്ഥാനത്തുണ്ട്.



സമൂഹ മാധ്യമങ്ങളിൽ കൈയടി നേടി തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ പുതിയ ഗാനം

വിനീത് ശ്രീനിവാസനും  മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.  ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം. ശ്യാമ വര്‍ണ്ണരൂപിണി എന്നു തുടങ്ങുന്ന പരമ്പരാഗത ഗാനത്തിന്റെ വരികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രദീപ് പള്ളുരുത്തിയാണ് ഗാനത്തിന്റെ ആലാപനം. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ജൂലൈ 26 മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; പ്രധാന കഥാപാത്രമായി ജയസൂര്യ

മലയാളികളുടെ പ്രിയപ്പെട്ട മെട്രോമാൻ ഈ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ശ്രീധരനായി ജയസൂര്യ. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരേഷ് ബാബുവാണ് ചിത്രത്തിനു വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. 1964 ലെ പാമ്പന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതകാലമാണ് ചിത്രത്തിന് പ്രമേയമാകുന്നത്.  സിനിമയുടെ ചിത്രീകരണം അടുത്ത ജനുവരിയിൽ ആരംഭിക്കുമെന്നാണ് സൂചന.



കാക്കിയിലും സുന്ദരിയായി ജ്യോതിക; ജാക്ക്പോട്ട് ട്രെയ്‌ലർ കാണാം 

ജ്യോതിക പ്രധാന കഥാപത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക്പോട്ട. ചിത്രത്തിൽ പോലീസ് ഓഫീസറായാണ് താരം വേഷമിടുന്നത്. രേവതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. എസ് കല്യാണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജാക്ക്‌പോട്ട്. സൂര്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറാണ് ജാക്ക്‌പോട്ട് എന്ന സിനിമയെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ആനന്ദരാജ്, രാജേന്ദ്രന്‍, മന്‍സൂര്‍ അലിഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം രാക്ഷസിയാണ് താരത്തിന്റേതായി സ്‌ക്രീനിൽ എത്തിയ അവസാന ചിത്രം. ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.


യുവത്വം നിലനിർത്താൻ നാരങ്ങാവെള്ളം

യുവത്വം നിലനിർത്താൻ നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ശീലമാക്കാം. ദഹന പ്രവർത്തനങ്ങൾ എളുപ്പമാക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും നാരങ്ങ ഏറെ ഗുണകരമാണ്. നാരങ്ങായിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും. അതുപോലെതന്നെ നാരങ്ങായിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും വിവിധതരം അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായകമാകും. ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റി യുവത്വം നിലനിർത്താൻ നാരങ്ങാ സഹായിക്കും. ഓർമ്മശക്തി വർധിപ്പിക്കാനും മാനസീക സമ്മർദ്ദം അകറ്റാനും നിരാശ അകറ്റാനും നാരങ്ങാ വെള്ളത്തിന് കഴിയും.




പുതിയ ലുക്കിൽ മമ്മൂട്ടി; ശ്രദ്ധനേടി കാലസദൻ ഉല്ലാസ്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രമേശ് പിഷാരടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക്. ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം മനോജ് കെ ജയനെയും ചിത്രത്തില്‍ കാണാം. ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.


ഇത്തവണ ധോണിയില്ല; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസ്  പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.. ഇത്തവണയും ടീമിനെ നയിക്കുന്നത് നായകൻ വീരാട് കൊഹ്‌ലി തന്നെയായിരിക്കും. എന്നാൽ ടീമിൽ മഹേന്ദ്രസിംഗ് ധോണി ഇടംപിടിച്ചിട്ടില്ല. അതേസമയം ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോയ ശിഖര്‍ ധവാന്‍ കായികക്ഷമത തെളിയിച്ച് ടീമിലേക്ക് തിരിച്ചെത്തി.  ടി 20യില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക. നവ്ദീപ് സൈനി, രാഹുല്‍ ചാഹര്‍ എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവർ ടി 20 ടീമിൽ ഇടം നേടിയിട്ടില്ല. കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍. അടുത്ത മാസം മൂന്നാം തീയതി നടക്കുന്ന ട്വന്റി20യോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.


മനോഹര വിരുന്നൊരുക്കി പട്ടാഭിരാമനിലെ ഗാനം

ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തിലെ ഒരു മനോഹരഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഉണ്ണി ഗണപതിയേ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. എംജി ശ്രീകുമാറാണ് ആലാപനം. ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയറാമും കണ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ. പ്രധാനമായും തിരുവനന്തപുരം കേന്ദ്രമാക്കിയണ് സിനിമ ചിത്രീകരിക്കുന്നത്. ജയറാമിനൊപ്പം ഷീലു എബ്രഹാം, ജനാർദ്ദനൻ, മിയ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, പ്രജോദ് കലാഭവൻ, ഷംനാ കാസിം, പാർവതി നമ്പ്യാർ, ലെന, തെസ്‌നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


ചിരി നിറച്ച് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ

പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ. ചിത്രം ഈ മാസം 26ന് തീയറ്ററുകളിലെത്തും. ചിരി നിറച്ചുകൊണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന സിനിമയുടെ ട്രെയ്‌ലറും അടുത്തിടെ പുറത്തെത്തിയിരുന്നു.ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അഖില്‍ പ്രഭാകരനാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ നായക കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍ എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരുമുണ്ട് ചിത്രത്തില്‍.


വീട്ടിലിരുന്ന് പരിഹരിക്കാം ഈ മഴക്കാല രോഗങ്ങളെ

വീട്ടിലിരുന്ന് പരിഹരിക്കാം ഈ മഴക്കാല രോഗങ്ങളെമൂക്കൊലിപ്പ്, തലവേദന, ചുമ, പനി, തൊണ്ട വേദന ഇങ്ങനെ നീളുന്നു മഴക്കാലത്തെ ചില ശാരീരിക അസ്വസ്ഥകള്‍. ഇത്തരം അസ്വസ്ഥതകള്‍ക്കുള്ള പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. തുളസിയിലയും ജലദോഷത്തിന് ഉത്തമ പരിഹാരമാണ്. ചതച്ച തുളസി ഇലയും അല്പം കുരുമുളകും ചേര്‍ത്ത വെള്ളം തിളപ്പിച്ചുകുടിക്കുന്നതും ജലദോഷത്തിനും ചുമയ്ക്കും നല്ലൊരു പരിഹാരമാണ്. ഇഞ്ചിച്ചായ കുടിക്കുന്നതും ജലദോഷത്തിന് ഉത്തമ പരിഹാരമാണ്. തുമ്മലിന് ഉത്തമ പരിഹാരമാണ് തേന്‍. തേനില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നത് തുമ്മലിനെ അകറ്റാന്‍ സഹായിക്കും. പുതിനിയിലയുടെ നീരില്‍ തേനും അല്പം കുരുമുളകും ചേര്‍ത്ത് കഴിക്കുന്നതും തുമ്മല്‍ അകറ്റാന്‍ സഹായിക്കും.



അമ്പിളി' സൂപ്പറാണ്; തരംഗമായി പുതിയ ചിത്രത്തിന്റെ ടീസർ

സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു ‘അമ്പിളി’ എന്നാണ് ചിത്ത്രതിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ ടീസര്‍. പുതിയതായി പുറത്തെത്തിയ ടീസറും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നടി പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.


ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി മിഷന്‍ മംഗള്‍; ആകാംഷനിറച്ച് ട്രെയ്‌ലർ

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് മിഷന്‍ മംഗള്‍. അക്ഷയ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജഗന്‍ ശക്തിയാണ് സംവിധാനം ചെയ്യുന്നത്. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന സിനിമ. ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലര്‍. ആകാംഷയും സസ്‌പെന്‍സും എല്ലാം ട്രെയ്‌ലറില്‍ ഇടം നേടിയിട്ടുണ്ട്. വിദ്യാബാലന്‍, സോനാക്ഷി സിന്‍ഹ, തപ്‌സി, നിത്യ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഓഗസ്റ്റ് പതിനഞ്ചിന് മിഷന്‍ മംഗള്‍ എന്ന ചിത്രം തീയറ്ററുകളിലെത്തും.


സംസ്ഥാനത്ത് കനത്ത മഴ; കാസർകോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെത്തുടർന്ന് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി. മഴ കനക്കുന്ന സാഹചര്യത്തിൽ വെള്ളപൊക്കം, ഉരുൾപൊട്ടൽ  തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും സാധ്യതയുള്ളതായി റിപ്പോർട്ടുകൾ ഉണ്ട് അതിനാൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. മഴ അതിശക്തമായതിനെത്തുടർന്ന് കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട തുടങ്ങിയ ജില്ലകളുടെ വിവിധ ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു. കണ്ണൂരിൽ പത്തൊൻപത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതേസമയം കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. ജൂലൈ 19, 20, 21, 22, 23 തീയതികളിലാണ് ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.


​ആദായ നികുതി അടക്കാം വികസനത്തിൽ പങ്കാളിയാകാം

​ഈ ആളുകളെല്ലാം തീര്‍ച്ചയായും ആദായ നികുതി നല്‍കേണ്ടവരാണ് ആദായ നികുതി ഇളവ് പരിധിക്ക് സമീപമോ അതില്‍ കൂടുതലോ വരുന്ന ഭൂരിഭാഗം ആളുകളും ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യേണ്ടതുണ്ടോ എന്ന് ആശയക്കുഴപ്പത്തിലാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി - ജൂലൈ 31, 2019 ആസന്നമായതിനാല്‍, 2018-19 സാമ്പത്തിക വര്‍ഷത്തിനും 2019-20 മൂല്യനിര്‍ണ്ണയ വര്‍ഷത്തിനും ആദായ നികുതി അടയ്ക്കാന്‍ തയ്യാറുള്ള ആളുകള്‍ അവരുടെ ആദായ നികുതി ബാധ്യത ക്ലിയര്‍ ചെയ്യണം അവസാന തീയതി. 2019 ജൂലൈ 31 ന് ശേഷം, ആദായനികുതി വകുപ്പ് ഐടിആര്‍ ഫയല്‍ വൈകിയാല്‍ പേയ്മെന്റ് പിഴ ഈടാക്കും കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍, ആദായ നികുതി വകുപ്പ് 2018 ജൂലൈ 31 മുതല്‍ 2018 ഓഗസ്റ്റ് 31 വരെ ഐടിആര്‍ ഫയലിംഗ് സമയപരിധി ഒരു മാസം നീട്ടി. ഇപ്പോള്‍ വരെ, 2019 ജൂലൈ 31 ലെ ആദായനികുതി ഫയലിംഗ് സമയപരിധി നീട്ടുന്നതിനുള്ള സൂചനകളൊന്നുമില്ല. അതിനാല്‍, ഐടിആര്‍ ഫയലിംഗ് അന്തിമകാലാവധി വരെ ഒരാള്‍ക്ക് പ്രതീക്ഷിക്കാനാവില്ല. പിഴകളില്‍ നിന്ന് സുരക്ഷിതവും വ്യക്തവുമായി തുടരുന്നതിന്, യോഗ്യതയുള്ള എല്ലാ നികുതിദായകരും ആദായനികുതി സമര്‍പ്പിക്കുന്ന അവസാന തീയതിയിലോ അതിനു മുമ്പോ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതാണ്. വരുമാനവും പ്രായപരിധിയും അനുസരിച്ച് സര്‍ക്കാര്‍ ഒഴിവാക്കുന്ന കുറച്ച് ആളുകളെ ഒഴികെ, തൊഴില്‍ ചെയ്യാവുന്നവരും സമ്പാദിക്കുന്നവരുമായ ഒരു വലിയ വിഭാഗം ആദായ നികുതി അടയ്ക്കാന്‍ നിര്‍ബന്ധിതരാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 2019-20 ഇടക്കാല ബജറ്റില്‍ 5 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവര്‍ക്കായി ആക്ടിംഗ് ധനമന്ത്രി പീയൂഷ് ഗോയല്‍ സമ്പൂര്‍ണ്ണ ആദായ നികുതി ഇളവ് ഏര്‍പ്പെടുത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന്, ഒരു വര്‍ഷത്തില്‍ 5 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന വ്യക്തികളുടെ ഫലപ്രദമായ ആദായ നികുതി ബാധ്യത പൂജ്യമായിത്തീര്‍ന്നു, *എന്നിരുന്നാലും, ഈ ആളുകളെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.* അടിസ്ഥാന ആദായ നികുതി ഇളവ് പരിധി *2.5 ലക്ഷം കവിയുന്ന 60 വയസ്സിന് താഴെയുള്ള എല്ലാ സാധാരണ പൗരന്മാര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും (60 വയസ്സിനും 80 വയസ്സിനും ഇടയില്‍) സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്കും (80 വയസ്സിനു മുകളില്‍) ആദായ നികുതി ഇളവ് പരിധി യഥാക്രമം 3 ലക്ഷം, 5 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്


അറിഞ്ഞാൽ ഞെട്ടും അത്രയ്ക്കുണ്ട് സബർ ജെല്ലിയുടെ ഗുണങ്ങൾ

വിറ്റാമിന്‍ എ, ബി, സി, ഫൈബര്‍, പൊട്ടാസ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം, അയണ്‍, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് സബര്‍ജെല്ലി. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ സബര്‍ജെല്ലി ഏറെ ഗുണകരമാണ്. കാലറി വളരെ കുറവാണ് സബര്‍ജെല്ലിയില്‍. അതുകൊണ്ട് തന്നെ ശരീരത്തിലെ അമിത കൊളസ്‌ട്രോളിനെ  ഇല്ലാതാക്കാന്‍ ഈ പഴവര്‍ഗം സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാനും സബര്‍ജെല്ലി കഴിക്കുന്നത് ഗുണം ചെയ്യും. സബര്‍ജെല്ലി ജ്യൂസ് കുടിക്കുന്നതും ആരോഗ്യകരമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കാന്‍ സബര്‍ജെല്ലി സഹായിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും സബര്‍ജെല്ലി സഹായിക്കുന്നു. ആന്റി വൈറല്‍ ഗുണങ്ങളും സബര്‍ജെല്ലിയിലുണ്ട്. ജലദോഷം, പനി തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ക്ക് മികച്ചൊരു പ്രതിവിധിയാണ് സബര്‍ജെല്ലി



ഗായകനായി ദുൽഖർ, ശ്രദ്ധ നേടി 'ഡിയർ കോമ്രേഡി'ലെ ടീസർ

വിജയ് ദേവരകൊണ്ട നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’. ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ ഗാനം ആലപിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ ആണെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മൂന്ന് ഭാഷകളിലായി എത്തുന്ന ചിത്രത്തിലെ ‘സഖാവേ’എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചിരിക്കുന്നത്. നാല് ഭാഷകളിലായി ചിത്രീകരിക്കപ്പെടുന്ന ചിത്രത്തിലെ മലയാളം വേർഷനിലാണ് ദുൽഖർ പാടുന്നത്. തമിഴില്‍ മക്കള്‍ശെല്‍വന്‍ വിജയ് സേതുപതിയാണ് കോമ്രേഡ് ഗാനമാലപിക്കുന്നത്.


കുട്ടികളും ആരോഗ്യവും

കുട്ടികളുടെ ആരോഗ്യകാര്യത്തിൽ മിക്ക മാതാപിതാക്കളും ടെൻഷൻ അടിക്കാറുണ്ട്. പ്രത്യേകിച്ച് അവർക്ക് നൽകുന്ന ഭക്ഷണത്തെക്കുറിച്ചാണ് മിക്കവരുടെയും ടെൻഷൻ. എന്നാൽ കുട്ടികൾക്ക് നൽകേണ്ട പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം..പച്ചക്കറികൾ, ഇളവർഗങ്ങൾ,  പഴവർഗങ്ങൾ, നട്സ് എന്നിവയെല്ലാം കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കുട്ടികൾ മിക്കപ്പോഴും ഭക്ഷണം കഴിക്കാൻ മടികാണിക്കും. എന്നാൽ അവർക്ക് ഇഷ്ടപെട്ട രീതിയിൽ ഭക്ഷണം ഉണ്ടാക്കി നൽകുക എന്നതാണ് ഇതിനുള്ള പ്രതിവിധി. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാത ഭക്ഷണത്തിന് കഴിയും. അതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. സ്കൂളുകളിലേക്ക് ഭക്ഷണം കൊടുത്തുവിടുമ്പോൾ ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾക്ക് നല്കാൻ ശ്രദ്ധിക്കണം. വ്യത്യസ്ത രീതിയിൽ ഇവ തയാറാക്കി നൽകുന്നത് കുട്ടികളിൽ ഭക്ഷണത്തോട് ഇഷ്ടം ഉണ്ടാകാൻ സഹായിക്കും.


ബിജു മേനോന്റെ 'ആദ്യരാത്രി' ഒരുങ്ങുന്നു

മലയാളികളുടെ ഇഷ്ടനായകനാണ് ബിജു മേനോൻ. ബിജു മേനോനെ നായകനാക്കി സംവിധായകന്‍ ജിബു ജേക്കബ്ബ് ഒരുക്കുന്ന പുതിയ ചിത്രമാണ് ആദ്യരാത്രി. വെള്ളിമൂങ്ങ’യ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. വട്ടക്കായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന ‘മുല്ലക്കര’ എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു എന്നു കുറിച്ചുകൊണ്ടാണ് സംവിധായകന്‍ ജിബു ജേക്കബ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.


ശാസ്ത്രജ്ഞരുടെ കഥ പറഞ്ഞ് മിഷൻ മംഗൾ; ശ്രദ്ധനേടി പോസ്റ്റർ

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മിഷന്‍ മംഗള്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് . ജഗന്‍ ശക്തിയാണ്. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന സിനിമ എന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കുന്നു. വിദ്യാബാലന്‍, സോനാക്ഷി സിന്‍ഹ, തപ്‌സി, നിത്യ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു


ഗവണ്മെന്റ് ജോലിക്കായി തയാറെടുക്കുകയാണോ ???

ഗവണ്മെന്റ് ജോലിക്കായി തയാറെടുക്കുകയാണോ ???നേതാവ് മീഡിയ നിങ്ങളേ സഹായിക്കുംവീട്ടിലിരുന്നുകൊണ്ട് പഠിച്ച് ഒരു സർക്കാർ ജോലി നേടുക എന്ന നിങ്ങളുടെ തീവ്രമായ ആഗ്രഹത്തിന് ഇതാ ഒരു പൂർത്തീകരണം. വീട്ടിൽ ഇരുന്നത്കൊണ്ട്തന്നെ ഫ്രീയായി പി എസ് സി  എക്സാം എഴുത്തു ഓൺലൈനായി.ഇത് തികച്ചും സൗജന്യമാണ്‌. എക്സാമിന്  ശേഷം  നിങ്ങളുടെ മാർക്കും എത്ര ശരി ഉത്തരങ്ങൾ ഉണ്ടെന്നും തെറ്റ് എത്ര ഉണ്ടെന്നും നിങ്ങൾക്ക് അറിയാൻ സാദിക്കും .നേതാവ് മീഡിയിൽ നിന്നും ഉള്ള ഈ സേവനം മറ്റുള്ളവരിലേക്കും പങ്കുവെക്കൂ ...എക്സാം എഴുതുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക http://nethavu.com/exam/



അറിയാം ക്യാരറ്റിലെ അത്ഭുത ഗുണങ്ങൾ

ക്യാരറ്റ് വെറുതെ കഴിക്കുന്നതും ജ്യൂസ് ആക്കി കുടുക്കുന്നതുമെല്ലാം ആരോഗ്യത്തിന് അത്യുത്തമമാണ്. ക്യാരറ്റിൽ ധാരാളമായി അയൺ, സൾഫർ, വൈറ്റമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കാഴ്ചശക്തി വർധിപ്പിക്കുന്നതിന് സഹായിക്കും. ക്യാരറ്റ് ഹൃദ്രോഗത്തിനും നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ക്യാരറ്റ് നീര് കുടിയ്ക്കുന്നത് സ്ഥിരമാക്കുന്നതോടെ ഹൈപ്പർ അസിഡിറ്റിക്കും ഇത് പരിഹാരമാകും. ക്യാരറ്റ് വേവിച്ചുകഴിക്കുന്നതോടെ കരൾ സംബന്ധമായ രോഗങ്ങൾ, മഞ്ഞപിത്തം, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും ഒരു പരിധിവരെ പരിഹാരംകാണാൻ സാധിക്കും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങൾക്കും ബെസ്റ്റാണ് ക്യാരറ്റ്.  ക്യാരറ്റ് ആന്റി ക്യാന്‍സര്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു.


സിനിമ ടിക്കറ്റിന് ഏർപ്പെടുത്തിയ അധിക നികുതി പിൻവലിച്ചു

സിനിമാ ടിക്കറ്റിന് അധിക വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം താല്‍കാലികമായി പിന്‍വലിച്ചു. ഇതുപ്രകാരം സിനിമാ ടിക്കറ്റിന് ജിഎസ്ടി കൂടാതെ 10 ശതമാനം വിനോദ നികുതി ഈടാക്കാനുള്ള തീരുമാനം സര്‍ക്കാല്‍ തല്‍ക്കാലം നടപ്പാക്കില്ല. ഇതുസംബന്ധിച്ച് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.സിനിമാ ടിക്കറ്റിനു ജിഎസ്ടിക്കു പുറമേ 10% വിനോദ നികുതി ഈടാക്കാനുള്ള തീരുമാനം സർക്കാർ തൽക്കാലം നടപ്പാക്കില്ല. ഇതു സംബന്ധിച്ചു പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാർക്ക് അഡീഷനൽ ചീഫ് സെക്രട്ടറി രേഖാമൂലം നിർദേശം നൽകി.


ജോലിയും വ്യായാമവും; അറിഞ്ഞിരിക്കേണ്ടത്

കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ കൃത്യമായും നിർബന്ധമായും വ്യായാമം ചെയ്യണം. കാരണം ഇരുന്ന് ജോലി ചെയുമ്പോൾ വളരെ  കുറഞ്ഞ അളവിലുള്ള ഊർജം  മാത്രമാണ് ചെലവിടുന്നത്. അതിനാൽ ഉയർന്ന രക്ത സമ്മർദം, അമിത ഭാരം, കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ വർധിക്കുന്നു. ഇവ ക്രമാതീതമായി വർധിക്കുന്നതോടെ നിരവധി രോഗങ്ങൾക്ക് ശരീരം സജ്ജമാകുന്നു.ശരീരം ആവശ്യത്തിന് ചലിക്കാതെ വരുമ്പോള്‍ നാഡീ വ്യൂഹത്തെ മൂടിയിരിക്കുന്ന മസിലുകള്‍ നിര്‍ജീവമാകുന്നു. ഇത് ഡിസ്‌ക് വേദന, തകരാറുകള്‍, തേയ്മാനം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഇരുന്ന് ജോലി ചെയ്യുന്നവർ ഇരിക്കുന്ന പൊസിഷൻ ശരിയായില്ലെങ്കിൽ അത് നടുവേദന, പുറം വേദന, ഷോൾഡർ വേദന എന്നിവയ്ക്കും കുടവയർ ഉണ്ടാകുന്നതിനും കാരണമാകും.


‍കലിപ്പ് ലുക്കിൽ നിവിനും അജുവും

കലിപ്പ് ലുക്കിൽ നിവിനും അജുവുംശ്രദ്ധനേടി പുതിയ പോസ്റ്റർധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പോസ്റ്റര്‍. കലിപ്പ് ലുക്കിലുള്ള നിവിന്‍ പോളിയും അജു വര്‍ഗീസും ആണ് പോസ്റ്ററിലുള്ളത്. അതേസമയം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.


​കേന്ദ്രം പിടിമുറുക്കുന്നു

​സർക്കാർ ഉദ്യോഗസ്ഥരുടെ സമൂഹ ഔദ്യോഗിക ആവശ്യത്തിനുള്ള കംപ്യൂട്ടർ, മൊബൈൽഫോൺ തുടങ്ങിയവ വഴി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനു സർക്കാരുദ്യോഗസ്ഥർക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തി. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറുകളിൽ രഹസ്യസ്വഭാവമുള്ള ജോലികൾ ചെയ്യരുതെന്നും നിർദേശിച്ചു.ഉദ്യോഗസ്ഥർ, കരാർ ജീവനക്കാർ തുടങ്ങി ആരുംതന്നെ ഔദ്യോഗികവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 24 പേജുള്ള കുറിപ്പിൽ പറയുന്നു. സുരക്ഷാവീഴ്ച പ്രതിരോധിക്കാനും സർക്കാരിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് നടപടി.സർക്കാർ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി രഹസ്യവിവരങ്ങൾ ചോർത്തിയെടുക്കാൻ വിദേശത്തുനിന്നു ദിവസേന ശരാശരി 30 ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ.ഔദ്യോഗിക ജോലികൾക്കു വീട്ടിലെ വൈ-ഫൈ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും കുറിപ്പിലുണ്ട്. ഒട്ടേറെ ഉദ്യോഗസ്ഥർ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകളുള്ള വെബ്സൈറ്റുകളിൽ അറിയാതെ പ്രവേശിക്കുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു. ഉദ്യോഗസ്ഥർക്കുള്ള നിർദേശങ്ങൾഗൂഗിൾഡ്രൈവ് പോലുള്ള സ്വകാര്യ സേവനങ്ങളിൽ സർക്കാരിന്റെ രഹസ്യവിവരങ്ങൾ സൂക്ഷിക്കരുത്. വിവരങ്ങൾ നഷ്ടപ്പെട്ടാൽ നിയമനടപടിക്കു വിധേയരാകേണ്ടി വരും.പെൻഡ്രൈവ്, സി.ഡി. പോലുള്ള സംഭരണ ഉപകരണങ്ങളിലേക്ക് രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പകർത്തുമ്പോൾ അവ കോഡുഭാഷയിലേക്കു മാറ്റണം.സ്ഥാപനം അനുവദിച്ചിട്ടുള്ള സംഭരണ ഉപകരണങ്ങളിൽ മാത്രമേ ഇത്തരം വിവരങ്ങൾ ശേഖരിച്ചുവെക്കാവൂ.അനുമതിയില്ലാതെ ഇത്തരം ഉപകരണങ്ങൾ ഓഫീസിനു പുറത്തേക്കു കൊണ്ടുപോകരുത്.രഹസ്യവിവരങ്ങൾ ഇ-മെയിലായി അയയ്ക്കരുത്.ഔദ്യോഗിക ഇ-മെയിൽ അക്കൗണ്ടുകൾക്ക് പൊതു വൈ-ഫൈ വഴി ഉപയോഗിക്കരുത്.


​എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം

​സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  രജിസ്‌ട്രേഷൻ ഇപ്പോൾ പുതുക്കാം. പുതിയ രെജിസ്ട്രേഷനും  നടത്താം.  CSC കേന്ദ്രങ്ങൾക്ക് ട്രെയിനിങ് നൽകി അപേക്ഷ സ്വീകരിക്കാനുള്ള  സൗകര്യം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  ഒരുക്കിയിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള CSC കേന്ദ്രളുമായി  ബന്ധപ്പെടാം.അവശ്യമായ രേഖകൾവിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍.സ്ഥിര മേൽവിലാസം,  വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍.ആധാർറീസെർവഷൻ ലിസ്റ്റില്‍ ഉള്ളവർ കമ്യൂണിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍വികലാംഗര്‍ ആയിട്ടുള്ളവര്‍ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ്‌ 



തേങ്ങാപ്പാലും സൗന്ദര്യവും

മുഖകാന്തിയ്ക്കും ചർമ്മ സംരക്ഷണത്തിനും തേങ്ങാപ്പാൽ ശരീരത്തിൽ തേച്ചു പിടിപ്പിയ്ക്കുന്നത് ഒരു ശാശ്വത പരിഹാരമാണ്. തേങ്ങാപ്പാലിൽ അല്പം മഞ്ഞൾ ചേർത്ത ശേഷം ഇത് ശരീരത്തിലും മുഖത്തും തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക. ഇതും ചർമ്മം വെട്ടിത്തിളങ്ങാൻ സഹായിക്കും. തേങ്ങാപാൽ സ്ഥിരമായി ശരീരത്തിൽ തേയ്ച്ച് പിടിപ്പിക്കുന്നത് ഡ്രൈ സ്കിൻ ഇല്ലാതാക്കും.തേങ്ങാപ്പാല്‍ കണ്ടീഷനിങ് ഇഫക്ട് നല്‍കുന്നതിനാല്‍ മുടി മൃദുലമാകാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചര്‍മത്തിലെ ചൊറിച്ചില്‍, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാല്‍ സഹായിക്കും


​ന്യൂനപക്ഷ വിഭാഗം പെൺകുട്ടികൾക്ക് സ്കോളർഷിപ്പ്

​ന്യൂനപക്ഷ വിഭാഗം പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് 2019-20 വർഷത്തേക്കുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ സ്‌കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. മൗലാനാ ആസാദ് എജുക്കേഷന്‍ നല്‍കുന്ന ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്.മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ യോഗ്യത.വാര്‍ഷികവരുമാനം 2 ലക്ഷത്തില്‍ കുറവായിരിക്കണം9,10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 5000 രൂപയും 11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 6000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ്. സപ്തംബര്‍ 30നാണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി



​ന്യൂനപക്ഷ സ്‌കോളർഷിപ്പ് രേഘകൾ ഹാജരാക്കണംകകൾ

​ന്യൂനപക്ഷക്ഷേമ വകുപ്പിൽ നിന്നും 2015-16, 2016-17 വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർഥികളുണ്ടെങ്കിൽ പാസ് ബുക്കിന്റെ കോപ്പി, 2015 മുതൽ 2018 വരെയുള്ള ബാങ്ക് സ്‌റ്റേറ്റ്‌മെൻറ്, അവാർഡ് ലിസ്റ്റിന്റെ കോപ്പി ഉൾപ്പെടെ ജൂലൈ 30ന് മുമ്പ് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ഇ-മെയിലിലൂടെയും തപാലിലൂടെയും അപേക്ഷ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. ഈ രേഖകൾ ഹാജരാകാത്തവർക്ക് ആനുകൂല്യം ലഭിക്കില്ല. ഇ-മെയിൽ:  scholarship.mwd@gmail.com )2015-16, 2016-17 വർഷങ്ങളിൽ സ്‌കോളർഷിപ്പ് ഫണ്ട് ഡയറക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് ആർ.ടി.ജി.എസ് വഴിയാണ് നൽകിയത്. ചില വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലെ പ്രശ്‌നങ്ങൾ കാരണം തുക ക്രെഡിറ്റാകാതെ മടങ്ങിവന്നിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ആക്ടീവാണെന്ന് വിദ്യാർഥികൾ ഉറപ്പുവരുത്തണം.  സി.എച്ച് മുഹമ്മദ്‌കോയ സ്‌കോളർഷിപ്പ് (ഫ്രഷ്, റിന്യൂവൽ), ഐ.ടി.സി ഫീ റീഇംബേഴ്‌സ്‌മെൻറ് സ്‌കീം, സി.എ/ഐ.സി.ഡബ്‌ളിയു.എ/സി.എസ് സ്‌കോളർഷിപ്പ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് ഫോർ ടാലന്റ്ഡ് സ്റ്റുഡന്റ്‌സ് എന്നീ സ്‌കോളർഷിപ്പുകളാണ് വകുപ്പ് നൽകിവരുന്നത്


ബാക്കി "Aftermath" | Traffic Awareness Short Movie

നമ്മുടെ ആണ്കുട്ടികളുടെ കുതിപ്പുകൾ ജിവിതത്തിലേക്കുള്ള പടവുകളായി നമ്മുക്ക് കൈതാങ്ങാകട്ടെ ! അമിത വേഗത ആവേശമാണ് എന്നാൽ അതിലൂടെ ഉണ്ടാകുന്ന ദുരന്ത ഫലങ്ങൾ അത് ജീവിച്ചിരിക്കുന്നവരിൽ ഉണ്ടാക്കുന്ന മുറിവ്, ആ ജീവിച്ചിരിക്കുന്ന ബാക്കി ആയവരാണ് ചെറിയ തെറ്റിന്റെ വലിയ ശേഷിപ്പുകൾ.ഹരി ചെമ്മനാട് കഥയെഴുതി സംവിധാനം നിർവ്വഹിച്ച ട്രാഫിക്ക് അവയർനസ് സിനിമ നാളെ റിലീസ് ചെയ്യുകയാണ്. ഈ ചെറു സംരഭത്തെ എല്ലാവരും അകമഴിഞ്ഞ് കണ്ട് അഭിപ്രായങ്ങൾ പങ്ക് വയ്ക്കുമല്ലോ? ഹ്രസ്വ സിനിമ സിനിമ കാണുവാനായി നേതാവ് മീഡിയുടെ ഫേസ്ബുക് പേജും യൂട്യൂബ് ചാനലും ഇന്നുതന്നെ സബ്സ്ക്രൈബും ലൈകും ചെയുക . . . https://www.facebook.com/pg/Nethavudotcom-1438541216448460/posts/https://www.youtube.com/watch?v=sI_9sZHQa0Q&t=206s



പത്താംക്ലാസുകാരെ പാഠം പടിപ്പിക്കും

പത്താംക്ലാസുകാരെ പാഠം പടിപ്പിക്കുംഒമ്പതാം ക്ലാസിൽ പഠിച്ചപാഠം ഇക്കൊല്ലത്തെ പത്താംക്ലാസുകാർ വീണ്ടും പഠിക്കണം. ഊർജതന്ത്രം പുസ്തകത്തിലാണ് കഴിഞ്ഞവർഷം ഒമ്പതിലായിരുന്ന പാഠം ഇക്കൊല്ലം അതേപടി പത്തിലേക്ക് മാറ്റിയത്.പാഠപുസ്തകം പരിഷ്കരിച്ചപ്പോൾ പത്താംക്ലാസിലെ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലെ ഫിസിക്സ് പുസ്തകങ്ങളിൽ അഞ്ചുപേജുകൾ അതുപോലെ ആവർത്തിച്ചു.* വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ (Effects of electricity) എന്ന ഒന്നാം അധ്യായത്തിലാണിത്. ഇതിലെ പ്രതിരോധകങ്ങളുടെ ക്രമീകരണം സർക്യൂട്ടുകൾ (Arrangements of resistors in circuits) എന്ന ഭാഗം മുതലാണ് ആവർത്തനം. കഴിഞ്ഞവർഷത്തെ ഒമ്പതാംക്ലാസ് ഫിസിക്സിലെ ആറാമത്തെ അധ്യായത്തിൽ ഈ അഞ്ചുപേജുകളും ഉണ്ടായിരുന്നു. ഈവർഷം ഒമ്പതാംക്ലാസിലെ ഫിസിക്സ് പുസ്തകവും മാറിയതിനാൽ അടുത്തവർഷം പത്താംക്ലാസിൽ എത്തുന്ന കുട്ടിക്ക് ഇത് പ്രശ്നമാവില്ല. തരംഗചലനം ഇക്കൊല്ലത്തെ കുട്ടികൾ പഠിക്കില്ലപാഠപുസ്തകം പരിഷ്കരിച്ചപ്പോൾ പത്താംക്ലാസിൽനിന്ന് തരംഗചലനം (wave motion) എന്ന അധ്യായം ഒഴിവാക്കിയത് തുടർപഠനത്തിന് ബുദ്ധിമുട്ടുണ്ടാക്കും.തരംഗചലനത്തിലെ ആവൃത്തി (frequency), തരംഗദൈർഘ്യം (wave length) എന്നീ അടിസ്ഥാന സംജ്ഞകൾപോലും ഈ കുട്ടികൾക്ക് പഠിക്കാൻ കഴിയില്ല. *ഇവർ പ്ലസ് വണ്ണിന് എത്തുമ്പോൾ പ്രാഥമികപാഠംപോലും അറിയാതെ തരംഗചലനത്തിന്റെ അടുത്തഘട്ടം പഠിക്കേണ്ടിവരും.



ഗേറ്റ് 2020: രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍

ഗേറ്റ് 2020: രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍2020-ലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. *പരീക്ഷ ഫെബ്രുവരി ഒന്ന്, രണ്ട്, എട്ട്, ഒൻപത് തീയതികളിൽ നടക്കും.* 25 വിഷയങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് ഗേറ്റ് നടത്തുന്നത്.ഈ വർഷം സെപ്റ്റംബർ മൂന്ന് മുതൽ 24 വരെ  ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്നിന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാംമാർച്ച് 16-ന് ഫലം പ്രഖ്യാപിക്കും.എസ്.സി., എസ്.ടി., വനിതാ, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് 750 രൂപയും മറ്റുള്ളവർക്ക് 1500 രൂപയുമാണ് പരീക്ഷാ ഫീസ്.  *ഫലം പ്രഖ്യാപിച്ച് മൂന്ന് വർഷത്തേക്കാണ് ഗേറ്റ് സ്കോർ* പ്രവേശനത്തിനായി പരിഗണിക്കുക.


കറണ്ട് മോഷണം പിടികൂടും

വൈദ്യുതി മീറ്റർ നോക്കി ബില്ല് തരാനെത്തുന്നവർ ഇനി വൈദ്യുതി മോഷണവും പിടികൂടും. മീറ്റർ റീഡർമാർക്ക് വൈദ്യുതിമോഷണം പിടികൂടുന്ന ചുമതലകൂടി നൽകിയിരിക്കുകയാണ് വൈദ്യുതിവകുപ്പ്. ഇതിനാവശ്യമായ പരിശീലനവും കൊടുത്തുതുടങ്ങി. *മീറ്റർ ലൂപ്പിങ്, ഡയറക്ട് കണക്ഷൻ, സർവീസ് വയറിൽനിന്ന് മോഷണം തുടങ്ങിയ തട്ടിപ്പുകളാണ് ഇനി മീറ്റർ റീഡർമാർ പരിശോധിക്കുക.* ഇതുവരെ ഇത് ചെയ്തിരുന്നത് വൈദ്യുതിവകുപ്പിലെ ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡാണ്. ഇത്തരം ജീവനക്കാരുടെ കുറവും മോഷണത്തിലെ വർധനയുമാണ് മീറ്റർ റീഡർമാരെ ഇൗ ഉത്തരവാദിത്വവുംകൂടി ഏൽപ്പിക്കാൻ കാരണമായത്.കൃഷി ആവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായിരുന്നതിനാൽ ഇവിടങ്ങളിൽ കാര്യമായ പരിശോധന ഉണ്ടായിരുന്നില്ല. തട്ടിപ്പും കുറവായിരുന്നു. കൃഷിക്കായുള്ള വൈദ്യുതിക്ക് നിരക്ക് ഇൗടാക്കിത്തുടങ്ങിയതോടെ തട്ടിപ്പ് കൂടാൻ സാധ്യതയുള്ളതായും വിലയിരുത്തുന്നു.സംസ്ഥാനത്ത് പത്തുമാസത്തിൽ കണ്ടെത്തിയത് 25 കോടിയുടെ വൈദ്യുതിമോഷണമാണ്. ഇക്കാലയളവിൽ 20 കോടിയിലേറെ രൂപ പിഴയായി ഇൗടാക്കിയതിൽ 12 കോടിയും മലബാർ മേഖലയിൽനിന്നാണ്. കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വൈദ്യുതിമോഷണം ഏറ്റവും കൂടുതൽ കണ്ടെത്തിയിട്ടുള്ളത്.


​ഇനി ലോണെടുത്ത് പഠിക്കണ്ട

​ഇനി ലോണെടുത്ത് പഠിക്കണ്ടവിദ്യാഭ്യാസ വായ്പ ലഭിക്കാൻ ഇനി പാട്പെടേണ്ടി വരും; പുതിയ നിബന്ധനകളും പരിഷ്കാരങ്ങളും ഇങ്ങനെ*    പ്രൊഫഷണൽ അല്ലെങ്കിൽ ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്നതിനായി വിദ്യാഭ്യാസ വായ്പ ലഭിക്കുന്നത് ഇനി മുതൽ അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ എടുക്കാൻ കഴിയുന്ന യോഗ്യതയുള്ള സ്ഥാപനങ്ങളുടെ എണ്ണം ചുരുക്കിയതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം. മാനവ വിഭവ ശേഷി വകുപ്പാണ് നിലവിലെ വായ്പാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. എന്തൊക്കെയാണ് പുതിയ പരിഷ്കാരങ്ങൾ എന്ന് നോക്കാം. കോളേജിന്റെ അംഗീകാരംഎൻ‌എ‌എ‌സി അംഗീകൃത കോളേജുകളിലും സർവകലാശാലകളിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലുമുള്ള പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇനി വിദ്യാഭ്യാസ വായ്പ അനുവദിക്കുകയുള്ളൂ. നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ‌ബി‌എ) അംഗീകാരമുള്ള കോഴ്സുകൾക്കും വായ്പയ്ക്ക് യോഗ്യതയുണ്ട്. നഴ്‌സിംഗ് കോഴ്‌സുകൾക്കായി നഴ്‌സിംഗ് കൗൺസിൽ ഓഫ് ഇന്ത്യയുടെയും, മെഡിക്കൽ കോഴ്‌സുകൾക്കായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും അംഗീകാരമുള്ള കോളേജുകളിൽ പഠിക്കുന്നവർക്ക് മാത്രമേ വായ്പ ലഭിക്കൂ.  ജോലി സാധ്യതജോലി സാധ്യയുള്ള വിദ്യാർത്ഥികൾക്ക് വായ്പ നൽകാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. അതായത് എൻ‌എ‌എസി, എൻ‌ബി‌എ അംഗീകൃത സ്ഥാപനങ്ങളിലെ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കാമ്പസ് പ്ലേസ്മെന്റുകൾ വഴി ജോലി ലഭിക്കാൻ കൂടുതൽ അവസരമുണ്ടെന്നാണ് ബാങ്കുകളുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരിഷ്കരണങ്ങൾ. പലിശയ്ക്ക് സബ്സിഡിമാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് മാതാപിതാക്കൾ 4.5 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന വിദ്യാർത്ഥികൾക്ക് പലിശയ്ക്ക് സബ്‌സിഡിയും ലഭിക്കുന്നതാണ്. പരമാവധി 7.5 ലക്ഷം രൂപയ്ക്ക് ഈടും മൂന്നാം കക്ഷി ഗ്യാരണ്ടിയുമില്ലാതെയാണ് വായ്പ നൽകുന്നത്. വിദ്യാലക്ഷ്മി പോർട്ടൽവിദ്യാഭ്യാസ വായ്പകൾക്കുള്ള എല്ലാ അപേക്ഷകളും ഇപ്പോൾ വിദ്യ ലക്ഷ്മി പോർട്ടൽ വഴി ബാങ്കുകളിലേക്ക് അയയ്ക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ, പോർട്ടലിലൂടെ ലഭിച്ച 1.44 ലക്ഷത്തിലധികം അപേക്ഷകളിൽ 42,700 എണ്ണം മാത്രമേ ബാങ്കുകൾ അംഗീകരിച്ചിട്ടുള്ളൂ. വിദ്യാഭ്യാസ വായ്പ തേടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ആദ്യത്തെ പോർട്ടലാണ് വിദ്യാലക്ഷ്മി പോർട്ടൽ. ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ്, ധനകാര്യ മന്ത്രാലയം, ഹയർ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് (മാനവ വിഭവ വികസന മന്ത്രാലയം), ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) എന്നിവയുടെ നേതൃത്വത്തിലാണ് ഈ പോർട്ടലിന്റെ പ്രവർത്തനം.  വിദ്യാർത്ഥികളെ സഹായിക്കുന്നത് എങ്ങനെ? വിദ്യാർത്ഥികൾ പോർട്ടലിൽ പ്രവേശിച്ചു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വായ്പയ്ക്ക് അപേക്ഷിക്കുകയോ അപേക്ഷിച്ച വായ്പയുടെ സ്റ്റാറ്റസ് പരിശോധിക്കുകയോ ചെയ്യാം. ദേശീയ സ്കോളർഷിപ്പ് പോർട്ടലിലേക്കുള്ള ലിങ്കുകളും ഈ പോർട്ടൽ വഴി ലഭിക്കും. 101ഓളം വായ്പാ പദ്ധതികളിൽ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കാനും അവസരമുണ്ട്. 



​ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക്...

​ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍  കലോറി കൂടിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങൾ ധാരാളമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കും. പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ ശരീരഭാരം വർധിപ്പിക്കാൻ ഏറ്റവും ഉത്തമമാണ് ഉണക്കമുന്തിരി. കൊളസ്ട്രോൾ കൂട്ടാതെ ഭാരം കൂട്ടാന്‍ ഉണക്ക മുന്തിരി കഴിക്കുന്നത് അത്യുത്തമമാണ്. മാമ്പഴത്തിന് ധാരാളം പോഷക ഗുണങ്ങളുണ്ട്. കോപ്പര്‍, വൈറ്റമിന്‍ ബി, എ, ഇ എന്നിവ മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് ധാരാളം അടങ്ങിയ മാങ്ങയില്‍ കലോറി വളരെ കൂടുതലാണ്. അതിനാല്‍ ശരീരഭാരം കൂട്ടാന്‍ മാങ്ങ കഴിക്കുന്നത് നല്ലതാണ്. തേങ്ങ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.



​ചിത്രീകരണം പൂർത്തിയാക്കി ഇട്ടിമാണി ടീം; ലാലേട്ടൻ ഇനി 'ബിഗ് ബ്രദറി'ലേക്ക്

​മോഹന്‍ലാല്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’. നവാഗതരായ ജിബി ജോജു രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിൽ ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം താരം തൃശൂര്‍ ഭാഷയുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.’


​സേ പാസായവര്‍ക്കും ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

​പ്ല​​സ്ടു സേ പരീക്ഷ പാസായവര്‍ക്കും ഇതുവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാത്തവര്‍ക്കും ബിരുദ പ്രവേശനത്തിന് ജൂലൈ എട്ട്, ഒമ്പത്, പത്ത് തിയതികളില്‍ രജിസ്ട്രേഷന്‍ നടത്താം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആവശ്യമെങ്കില്‍ ഓണ്‍ലൈനായി റീ-ഓപ്ഷന്‍ നല്‍കാം. പുതുതായി രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി ജൂലൈ 11-ന് കോളേജുകളിലേക്ക് എസ്.സി/എസ്.ടി വിഭാഗം ഒഴികെയുള്ള അപേക്ഷിച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റ് നല്‍കും. ജൂലൈ 11 മുതല്‍ 15 പകല്‍ ഒരു മണി വരെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അതത് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യാം. കോളേജുകള്‍ ജൂലൈ 15 വരെ റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ നിന്നും 15-ന് പകല്‍ രണ്ട് മണിക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കി ജൂലൈ 16 മുതല്‍ 18 വരെ അഡ്മിഷന്‍ നല്‍കും. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് സര്‍വകലാശാല ജൂലൈ 12-ന് ആദ്യ സ്പെഷ്യല്‍ അലോട്ട്മെന്‍റ് നടത്തും. ജൂലൈ 18-ന് രണ്ടാം സ്പെഷ്യല്‍ അലോട്ട്മെന്‍റും നടത്തും.


​സർക്കാർ നിയമന അറിയിപ്പില്ല നേരിട്ട് കൈപ്പറ്റാം

​തിരുവനന്തപുരം: നിയമന ശുപാര്‍ശ മെമ്മോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി ഓഫീസില്‍ വച്ച്‌ നേരിട്ട് കൈമാറാന്‍ തീരുമാനം. ജൂലൈ 25 മുതല്‍ അംഗീകരിക്കുന്ന നിയമന ശുപാര്‍ശകള്‍ക്കാണ് പുതിയ നടപടി ക്രമം ബാധകമാകുക. ആഗസ്റ്റ് 5-ന് കമ്മീഷന്‍റെ ആസ്ഥാന ഓഫീസില്‍ വച്ച്‌ ഈ നടപടി ക്രമമനുസരിച്ച്‌ അഡ്വൈസ്‌ മെമ്മോ വിതരണം ആരംഭിക്കും. മറ്റ് മേഖല/ ജില്ലാ ഓഫീസുകളില്‍ തുടര്‍ന്നുളള ദിവസങ്ങളിലായി വിതരണം ചെയ്യും. നിശ്ചിത ദിവസം കൈപ്പറ്റാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുളള ദിവസങ്ങളിലും അതാത് പിഎസ്‌സി ഓഫീസില്‍ നിന്നും കൈപ്പറ്റാം.നിലവില്‍ തപാലിലാണ് അഡ്വൈസ്‌ മെമ്മോ അയക്കുന്നത്‌.പലപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ടായിരുന്നു. അഡ്വൈസ്‌ മെമ്മോയുടെ ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതിന് നിലവില്‍ വ്യവസ്ഥയുമില്ല. പകരം നിയമനം ശുപാര്‍ശ ചെയ്തുവെന്ന അറിയിപ്പ്‌ നല്‍കാന്‍ മാത്രമേ കഴിയൂ. നിയമന ശുപാര്‍ശ കമ്മീഷന്‍റെ ഓഫീസില്‍ നേരില്‍ ഹാജരായി ഉദ്യോഗാര്‍ത്ഥി കൈപ്പറ്റുന്നതോടെ അതിന് പരിഹാരമാകും.


​പാസ്പോർട്ട് പോലീസ് വേരിഭിക്കേഷൻ ഇനി ഓൺലൈനിൽ അറിയാം

​പാസ്പോർട്ട് പോലീസ് വേരിഭിക്കേഷൻ ഇനി ഓൺലൈനിൽ അറിയാംപാസ്പോർട്ട് ലഭിക്കാനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ നടക്കുന്ന പോലീസ് വെരിഫിക്കേഷന്റെ സ്ഥിതിഅറിയാൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. https://evip.keralapolice.gov.in എന്ന പോർട്ടലിൽ പാസ്പോർട്ട് അപേക്ഷയുടെ 15 അക്കങ്ങളുള്ള ഫയൽ നമ്പർ നൽകിയാൽ വെരിഫിക്കേഷൻ നടപടിയുടെ സ്ഥിതി അറിയാൻ സാധിക്കും. കൂടാതെ അന്വേഷണത്തിൽ കാലതാമസം നേരിട്ടാലോ പരാതി ഉണ്ടെങ്കിലോ ആ വിവരവും ഈ പോർട്ടലിലൂടെ അറിയിക്കാവുന്നതാണ്. ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർ പരാതികൾ പരിശോധിക്കുന്നതാണ്. 


നേതാവ് മീഡിയ

കുറച്ചു ചിന്ത ..ചിന്തയിൽ കുറച്ചു കാര്യം ..കാര്യത്തിൽ കുറച്ച് കളി ..കളിയിൽ കുറച്ച് പഠനം ...നൻമ നിറഞ്ഞ വാർത്തകളും  വിശേഷങ്ങളും അടിസ്ഥാനമാക്കിയുള്ള വീഡിയോ ബ്ലോഗ് ചാനലാണ് നേതാവ് മീഡിയ. വിദ്യാഭ്യാസം, കല, കായികം, ആരോഗ്യം, സിനിമ എന്നിങ്ങനെ ഒട്ടനവധി   വാർത്തകളും വിശേങ്ങളും നിങ്ങൾക്ക് ഇവിടെ ലഭിക്കും. രസകരമായ കളികളിലൂടെയും വീഡിയോസിലുടെയും ഞങ്ങൾ  നിങ്ങളിലേക്ക് എത്തുന്നു.കുറച്ച് കളിയും ചിരിയും പഠനവുമൊക്കെയായി നിങ്ങളിലേക്ക് എത്തുന്നു നേതാവ് മീഡിയ.ഞങ്ങൾക്ക് പങ്കിടാൻ ധാരാളം ഉണ്ട്, അതിനാൽ നിങ്ങൾ ഞങ്ങളുടെ YouTube ചാനൽ സബ്‌സ്‌ക്രൈബുചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക, സബ്‌സ്‌ക്രൈബുചെയ്യുന്നത് തികച്ചും സൗജന്യമാണ്


തിരിച്ചുവരവിലും കൂടുതൽ സുന്ദരിയായി സംവൃത സുനിൽ

ബിജു മേനോനും സംവൃതാ സുനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘അംബരം പൂത്തപോലെ’ എന്നാരംഭിക്കുന്ന ഗാനം കേള്‍വിയില്‍ ഏറെ പുതുമ പകരുന്നുണ്ട്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിശ്വജിത്താണ്. കെ എസ് ഹരിശങ്കറാണ് സംഗീതം ആലപിച്ചിരിക്കുന്നത്. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.


'വികൃതി'യൊരുക്കി സൗബിനും സുരാജും; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഫഹദ് 

ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തി വെള്ളിത്തിരയിലെ തിരക്കുള്ള താരമായി മാറിയ താരമാണ് സൗബിൻ സാഹിർ. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സൗബിനും സൂരജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വികൃതി. ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അജീഷ് പി തോമസ് കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്‍റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്.



​​​​മുചക്ര വണ്ടിക്കാർ മുന്നിട്ടിറങ്ങുന്നു

​തി​രു​വ​ന​ന്ത​പു​രം​:​ ​​​കെ.​എ​സ്.​ആ​ര്‍.​ടി.​സി​ ​പ്രീ​ ​പെ​യ്ഡ് ​ഓട്ടോ​ ​കൗ​ണ്ട​റി​ല്‍​ ​നി​ന്നും​ ​ആ​ര്‍.​സി.​സി​യി​ലേ​ക്ക് ​രോ​ഗി​ക​ളെ​ ​കൊ​ണ്ടു​പോ​കാ​ന്‍​ ​സ​മ്മ​ത​മ​റി​യി​ച്ച്‌ 23​ ​ആ​ട്ടോ​ ​ഡ്രൈ​വ​ര്‍​മാ​ര്‍.​ ​ ഇവരെ ഏതു സമയത്ത് വിളിച്ചാലും രോഗികളേയും അവരുടെ ബന്ധുക്കളേയും ആർ സി സിയിൽ എത്തിക്കും.​ത​യ്യാ​റാ​യ​ ​ആ​ട്ടോ​ ​ഡ്രൈ​വ​ര്‍​മാ​രു​ടെ​ ​പേ​രും​ ​നമ്പറും​ ​ചു​വ​ടെ​;​ ​മു​രു​ക​ന്‍​ ​(9539111715),​​​ ​വി​നു​ ​(8086737383​)​​,​​​ ​ലെ​നി​ന്‍​ ​(8078994621​)​​,​​​ ​ബി​ജു​ ​(8086931970​)​​,​​​ ​വേ​ണു​ക്കു​ട്ട​ന്‍​ ​നാ​യ​ര്‍​ ​(9497008477),​​​ ​നാ​ഗ​പ്പ​ന്‍​ ​ആ​ശാ​രി​ ​(8929393260​)​​,​​​ ​വി​പി​ന്‍​ ​(8606609645​)​​,​​​ ​റ​ഹിം​ ​(9946956338​)​​,​​​ ​ഹ​ല്ലാ​ക്ക് ​(9745492356​)​​,​​​ ​സു​രേ​ഷ് ​കു​മാ​ര്‍​ ​(9020129173​)​​,​​​ ​അ​നി​ല്‍​കു​മാ​‌​ര്‍​ ​(9895636582​)​​,​​​ ​വി​ക്ര​മ​ന്‍​ ​(9567610790​),​ ​ബാ​ബു​ ​(7994349553​),​ ​ഹ​രി​കു​മാ​ര്‍​ ​(9495059207​),​ ​രാ​ധാ​കൃ​ഷ്ണ​ന്‍​ ​(9207832082​),​ ​ജി​ത്തു​ ​(8547574743​),​ ​ജ​യ​പ്ര​കാ​ശ് ​(9188183272​),​ ​സു​ല​ഭ​കു​മാ​ര്‍​ ​(9895481551​),​ ​സ​ത്യ​ന്‍​ ​(9048704925​),​ ​സ്റ്റീ​ഫ​ന്‍​ ​(9020220222​),​ ​രാ​കേ​ഷ് ​നാ​ഥ് ​(8086012873​),​ ​അ​രു​ണ്‍​കു​മാ​ര്‍​ ​(7012489166​),​ ​സു​രേ​ഷ് ​(6282974237​).




​കാണാനും കഴിക്കാനും ബെസ്റ്റാണ് സ്ട്രോബറി

​വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് സ്‌ട്രോബറി. ദിവസവും രണ്ട് സ്‌ട്രോബറി വീതം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഹൃദയാരോഗ്യത്തിന് ഉത്തമമാണ് സ്‌ട്രോബറി. ശരീരത്തില്‍ അമിതമായ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ചെറുക്കാനും സ്‌ട്രോബറി നല്ലതാണ്. അതുകൊണ്ടുതന്നെ ഒരു പരിധിവരെ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സ്‌ട്രോബറി സഹായിക്കും. ധാരളം നാരുകള്‍ അടങ്ങിയിട്ടുണ്ട് ഇവയിൽ അതിനാല്‍ ദഹനം സുഗമമാക്കും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് സ്‌ട്രോബറി. കാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളുടെ വളര്‍ച്ചയെ തടയാനും സ്‌ട്രോബറിക്ക് ശേഷിയുണ്ട്.


സൈക്യാട്രിക് നഴ്‌സിങില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ; ഇപ്പോള്‍ അപേക്ഷിക്കാം

ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ ന്യൂഡൽഹി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് നഴ്സിങ്ങിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം.പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ അനുബന്ധസ്ഥാപനത്തിലെ കോളേജ് ഓഫ് നഴ്സിങ്, സൈക്യാട്രി ഡിപ്പാർട്ടുമെന്റാണ് പോഗ്രാം നടത്തുന്നത്.ബി.എസ്സി. നഴ്സിങ്/ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം.)/തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ ക്ലിനിക്കൽ പരിചയം ഉണ്ടായിരിക്കണം.പൂരിപ്പിച്ച അപേക്ഷ, ഓഗസ്റ്റ് 10-നകം, Controller of Examinations, PGIMER & Dr.RML Hospital, New Delhi-110001 എന്ന വിലാസത്തിൽ കിട്ടണം. എഴുത്തുപരീക്ഷ, കൗൺസലിങ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സർക്കാർ ആശുപത്രികളിൽ ജോലിനോക്കുന്ന നഴ്സിങ് ഓഫീസർമാർക്ക് മുൻഗണനയുണ്ട്. വിവരങ്ങൾക്ക്: www.rmlh.nic.in.


മുഖസൗന്ദര്യത്തിന് ചില എളുപ്പമാർഗങ്ങൾ 

മുഖസൗന്ദര്യത്തിനു വേണ്ടി പല വഴികള്‍ പരിക്ഷിച്ചു മടുത്തെങ്കില്‍ ഇനി ചില എളുപ്പവഴികൾ നോക്കാം. കാണാന്‍ ഇത്തിരി കുഞ്ഞനാണെങ്കിലും ഒരുപാട് ഗുണങ്ങളുണ്ട് നെല്ലിക്കയ്ക്ക്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഇരുമ്പ് കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ ധാരാളമുണ്ട്. ഇവയെല്ലാം ഏറെ ആരോഗ്യകരമാണ്. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും നെല്ലിക്ക നല്ലതാണ്. വെയിലേല്‍ക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന കരിവാളിപ്പിന് ഉത്തമമായ പരിഹാരമാണ് നെല്ലിക്ക.നെല്ലിക്ക നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മ കാന്തിയേകാന്‍ സഹായിക്കുന്നു. നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാണ്. ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു.


കൗതുകമുണർത്തി ഗാനഗന്ധർവന്റെ പോസ്റ്റർ

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ പുതിയു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാർശിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഒരു ഗാനമേള ടീമിന്റെ പോസ്റ്റർ എന്ന് മാത്രമേ തോന്നൂ. എന്നാൽ സൂക്ഷിച്ച് നോക്കുമ്പോളല്ലേ രസം മൈക്ക് പിടിച്ചുനിൽക്കുന്നത് മമ്മൂട്ടിയും സുരേഷ് കൃഷ്ണയും മനോജ് കെ ജയനടക്കമുള്ള താരങ്ങളാണ്.നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.‘ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്. ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പിഷാരടിയും ഹരി പി നായരും ചേർന്നാണ്.



പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി മമ്മൂട്ടിയും പിള്ളേരും 

പതിനേഴ് വയസ് കഴിഞ്ഞ് പതിനെട്ടാം വയസിലേക്ക് കടക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒരു എഴുത്തുകാരനുപരി  നല്ലൊരു സംവിധാനകൻ എന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ശങ്കർ രാമകൃഷ്ണൻ ഈ ചിത്രത്തിലൂടെ. തിരുവനന്തപുരം നഗരത്തിലെ രണ്ട് സ്കൂളിലെ കുട്ടികൾ തമ്മിൽ കാലാകാലങ്ങളായി വളർന്നുവരുന്ന പകയുടെയും ദേഷ്യത്തിന്റെയും കഥ പറയുന്ന ചിത്രമാണ്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന മോഡൽ സ്കൂളിലെ കുട്ടികളുടെ ജീവിതവും ഇന്റർനാഷ്ണൽ സ്കൂളിലെ കുട്ടികളുടെ ജീവിതവും ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്. സമകാലീക വിദ്യാഭ്യാസ രീതികളോടും  പരീക്ഷാ സമ്പ്രദായത്തോടുമുള്ള എതിർപ്പും ചിത്രത്തിൽ തുറന്നുകാണിക്കുന്നുണ്ട്. എഴുപതിലധികം പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും, ഉണ്ണി മുകുന്ദനും, ആര്യയുമൊക്കെ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ എടുത്തുപറയേണ്ട ഒന്ന് പുതുമുഖങ്ങളായി എത്തിയവരുടെ പ്രകടമാണ്. ഒപ്പം ക്യാമറക്കണ്ണുകളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തിയ സുദീപ് ഇളമണ്ണത്തിന്റെ ദൃശ്യ മികവും. എന്തായാലും സ്ക്രിപ്റ്റിങ്ങിലെ ചില പോരായ്മകൾ ഒഴിച്ചുനിർത്തിയാൽ ചിത്രം രണ്ടര മണിക്കൂർ പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്തുമെന്നുറപ്പാണ്.


മുഖം ചുളിക്കാതെ കഴിക്കാം പാവയ്ക്ക 

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നമ്മുടെ പാവയക്ക. അതുകൊണ്ടുതന്നെ പാവയ്ക്കയെ അത്ര നിസാരമായി കാണാന്‍ ആവില്ല. ഇരുമ്പ്, മഗ്‌ന്യീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പാവയ്ക്ക. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കന്‍ പാവയ്ക്ക സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കുന്നതിനാല്‍ പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. ദഹനം സുഗമമാക്കുന്നതിനും പാവയ്ക്ക സഹായിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്തുന്നതിലും പാവയ്ക്ക സഹായിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും പാവയ്ക്ക ഗുണം ചെയ്യുന്നു. അനീമിയ ഉള്ളവര്‍ പാവയ്ക്ക ദിവസവും കഴിക്കുന്നത് ഏറെ നല്ലതാണ്.


ഗിന്നസ് പക്രുവിന്റെ ഫാൻസി ഡ്രസ്സ് തിയേറ്ററുകളിലേക്ക്; ടീസർ

മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു. ‘ഫാന്‍സി ഡ്രസ്സ്’ എന്നാണ് ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര്. നവാഗതനായ രഞ്ജിത്ത് സ്‌കറിയ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജൂലൈ 19 ന് ചിത്രം തീയറ്ററുകളിലെത്തും. അതേസമയം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടീസര്‍. ഫാന്‍സി ഡ്രസ്സ്’ ഒരു കോമഡി ചിത്രമാണ്. ചിത്രത്തില്‍ മൂന്നു നായകന്‍മാരും രണ്ട് നായികമാരുമാണുള്ളത്.മൂന്നു നായകന്മാരില്‍ ഒരാളെ ഗിന്നസ് പക്രു തന്നെയാണ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേത മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.



ഇൻ ദി ഗ്രേവ് ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ ട്രൈലെർ റിലീസായി

​മതങ്ങളും​ സംസ്ക്കാരങ്ങളും​  യുദ്ധങ്ങളും​​ വർണ്ണവെറിയുമെല്ലാം ഇല്ലാത്തൊരു സംസ്ക്കാര ഭൂമിയിൽ  [ ഗ്രേവ് യാർഡ്] സ്നേഹിക്കുന്ന മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് 'IN THE GRAVE'     കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്​. ​ നിഷാദ് എം വൈയാണ് ക്യാമറ സനൂപ് എ എസും  നിഷാദ് എം വൈയും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു . ഇതിന്റെ എഡിറ്റിംഗ് ദിബിൻ ബാലനുമാണ്   നിർമ്മാണം സന്തോഷ് ടി.ജോസ്, പീതാംബരൻ, സനൂപ് എ.എസ്, ഫിഡിൽ തോമസ് , നിഷാദ് എം വൈയും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.  ഇതിൽ അഭിനയിച്ചിരിക്കുന്നത് ആൽബർട്ട് കളരിക്കൽ, അനഘ ശർമ്മ വിൽസൻ, മീനാക്ഷി ടി എസ്, മാരൻ കീഴൂർ സൈറ അമ്പിളി അനിൽ നാഥൻ കെ.എസ് , ആന്റോ പുളിയമൺ മനു വർഗീസ് തുടങ്ങിയവരാണ്.     ആർട്ട് ദിനു ദേവസ്യ കുട്ടി, നാഥൻ കെ.എസ്, രാജു പള്ളിപ്പാട്ട് , വേലായുധൻ എം.കെ തുടങ്ങിയവർ , മേക്കപ്പ് നവീൻ പാപ്പച്ചൻ, നാഥൻ  സൗണ്ട് റിക്കോർഡിംഗ് വിഷ്ണു രാജ് ചലച്ചിത്രം, സൗണ്ട് മിക്സ്സിംഗ് അജയ് ജോയ് ,   ആൽഫ ലക്സ് ,ടിജോ തങ്കച്ചൻ ,   ഡി ഐ അർജുൻ ബാബു, തുടങ്ങിയവരും ഇതിന്റെ ട്രൈ ലർ  എഡിറ്റിംഗ്  വിഷ്ണു വിജയകുമാറും നിർവ്വഹിച്ചിരിക്കുന്നു.​ ​ ഇൻ ദി ഗ്രേവ് , നിഷാദിന്റെ കുറേ നാളത്തെ ആഗ്രഹത്തിന്റെയും കഷ്ടപ്പാടുകളുടേയും അവസാനം ഇന്ന് ആറ് മണിക്ക് ടൈയിലർ റിലീസായി ഒരു വ്യത്യസ്ത പ്രമേയത്തെയും വ്യത്യസ്ത അവതരണ രീതിയിലും ആണ് ഈ സിനിമാ പിൻതുടരുന്നത് സിനിമ പ്രേമികൾക്ക് വ്യത്യസ്ഥ അനുഭവം കാഴ്ചവയ്ക്കും എന്നതിൽ തർക്കമില്ല.  പുതിയ ഒരു ഫീച്ചർ ഫിലിംമിന്റെ അണിയറ പ്രവർത്തനങ്ങളിലാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു


ബാക്കി സി ഡി പ്രകാശനം

എത്ര ജീവിതങ്ങളാണ് റോഡിൽ പൊലിയുന്നത്. മക്കളെ നഷ്ടപ്പെടുന്ന അച്ഛനമ്മമാർ അച്ഛനെയും അമ്മയേയും നഷ്ടപ്പെടുന്ന മക്കൾ കുടുംബം മുഴുവൻഷ്ടപ്പെടുന്ന അവസ്ഥകൾ അങ്ങനെ എന്തൊക്കെയാണ് നാം ഓരോ ദിവസവും കേൾക്കുന്നത്. ഇതിന് ഒരറുതി വരുത്തണ്ടെ?. നാം ഓരോരുത്തരും വിചാരിച്ചാൽ മാത്രമെ ഈയവസ്ഥക്ക് ഒരു മാറ്റം വരുത്താൻ സാധിക്കുകയുള്ളു.ഈ ഒരു അവസ്ഥയെ ആധാരമാക്കി ഹരി ചെമ്മനാട് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഒരു ചെറു സിനിമ നാളെ പ്രശസ്ത ചലചിത്ര ഗാനരചയിതാവ് ശ്രീ. സന്തോഷ് വർമ്മ, ത്രിപ്പൂണിത്തുറ എൻ. എം ഫുഡ് വേൾഡ് എ. സി ഹാളിൽ    ഞായറാഴ്ച രാവിലെ പത്തുമണിക്ക് നിർവ്വഹിക്കുന്നു. ഇതിന്റെ സംവിധായകൻ ഹരി ചെമ്മനാട് അനേക വർഷത്തെ നാടക അഭിനയരംഗത്തെ പ്രതിഭയാണ്. തൃപ്പൂണിത്തുറയാണ് സ്വദേശം


എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം

​തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളിൽ പ്രവർത്തിക്കാൻ എൻജിനീയറിങ്-ടെക്നിക്കൽ വിദ്യാർഥികൾക്ക് അവസരമൊരുങ്ങി. സാങ്കേതികനൈപുണ്യം ആവശ്യമായിവരുന്ന പദ്ധതികളുടെ നടത്തിപ്പിലേക്കാണ് വിദ്യാർഥികൾക്ക് പ്രവർത്തിക്കാൻ ഇന്റേൺഷിപ്പ് അവസരംനൽകുന്നത്.സംസ്ഥാനത്ത് ആകെ വരുന്ന 1200 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലായി 1,60,000 എൻജിനീയറിങ് പദ്ധതികൾ ഒരുവർഷം നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ, ഇത്തരം പദ്ധതികളുടെ നടത്തിപ്പിൽ നൂതനമായ ആശയങ്ങളുടെ അപര്യാപ്തത പ്രകടമാണ്.വിദ്യാർഥികൾക്ക് തൊഴിൽമേഖലയിൽ പ്രയോഗികപരിചയം നൽകുന്നതിനൊപ്പം അവരുടെ സേവനം ഉപയോഗപ്പെടുത്തി മികച്ച രീതിയിലുള്ള പദ്ധതി നടത്തിപ്പുകൂടിയാണ് ലക്ഷ്യം. നിലവിൽ എൻജിനീയറിങ് കോളേജുകളിൽ മാത്രം നടപ്പാക്കുന്ന പദ്ധതി ഭാവിയിൽ മറ്റു കോളേജുകളിലേക്കും വ്യാപിപ്പിക്കും. എന്താണ് പദ്ധതിവിദ്യാർഥികളെ അതത് മേഖലകളിൽ കൂടുതൽ പ്രായോഗിക പരിജ്ഞാനമുള്ളവരാക്കി തൊഴിൽക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ കോളേജുകൾക്കും പദ്ധതിയുടെ ഭാഗമാകാം. നാലാഴ്ച നീണ്ടുനിൽക്കുന്നതാണ് ഇന്റേൺഷിപ്പ്. പിന്തുണനൽകി അസാപ്പ്അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്) വഴിയാണ് വ്യാവസായികകേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നത്. അതിനായി വിദ്യാർഥികൾ അസാപ്പിന്റെ internships.asapkerala.gov.in എന്ന വെബ്സൈറ്റിൽ 225 രൂപ രജിസ്ട്രേഷൻ നൽകി പേര് രജിസ്റ്റർചെയ്യണം. കേരളത്തിന്റെ ഏതുഭാഗത്തുള്ള തദ്ദേശ സ്ഥാപനത്തിൽ വേണമെങ്കിലും വിദ്യാർഥിക്ക് അപേക്ഷിക്കാം. മികച്ച അവസരംമികച്ച അവസരമായിവേണം വിദ്യാർഥികൾ ഇന്റേൺഷിപ്പിനെക്കാണാൻ. സർക്കാർ സംവിധാനങ്ങൾക്കും എൻജിനീയറിങ്-ടെക്നിക്കൽ മേഖലയിലെ വിദഗ്ധർക്കൊപ്പവും പ്രവർത്തിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നുവെന്നത് പ്രത്യേകതയാണ്. 


ക്രിക്കറ്റ് കളിക്കാനൊരുങ്ങി തപ്‌സി; മിതാലിരാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മിതാലിയാകാൻ ഒരുങ്ങി തപ്‍സി പന്നു.34 കാരിയായ മിതാലിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 16-ാം വയസില്‍ 1999-ല്‍ അയര്‍ലന്‍ഡിനെതിരെ രാജ്യത്തിനായി അരങ്ങേറിയ മിതാലി വനിതാ ക്രിക്കറ്റിലെ സച്ചിനെന്നാണ് അറിയപ്പെടുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ച മിതാലിയ്ക്ക് ആരാധകർ ഏറെയാണ്. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധ സെഞ്ചുറികൾ നേടിയതിന്റെ റെക്കോർഡും മിതാലിയുടെ പേരിലാണ്. (49 അര്‍ധസെഞ്ചുറികള്‍).


​​വിദ്യാര്‍ഥികള്‍ ഇനി പേടിക്കണ്ട 'ജീവനി' വന്നു

 വിദ്യാർഥികളിലെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായി കോളേജുകളിൽ ജീവനി സെന്ററുകൾ തുടങ്ങുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളേജ് വിദ്യാർഥികൾക്കായി ആവിഷ്കരിച്ച മാനസികാരോഗ്യ ബോധവത്കരണ പരിപാടിയാണ് ജീവനി.സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഈ വർഷംതന്നെ സെന്ററുകൾ ആരംഭിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച നിർദേശം കോളേജുകൾക്ക് സർക്കാർ നൽകിക്കഴിഞ്ഞു. പ്രിൻസിപ്പൽ, പി.ടി.എ. പ്രസിഡന്റ്, സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ വിദഗ്ധർ, ജീവനിയുടെ ചുമതലയുള്ള അധ്യാപകൻ, ഓഫീസ് പ്രതിനിധി എന്നിവരടങ്ങിയ സമിതി ജീവനിയുടെ നടത്തിപ്പിനായി കോളേജുകളിൽ രൂപവത്കരിക്കും. ജീവനി സെന്റർ ഫോർ സ്റ്റുഡന്റ്സ് വെൽബിയിങ്* എന്ന പേരിൽ ലൈബ്രറിയോട് ചേർന്നായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെ അപ്രന്റീസ്ഷിപ്പിൽ ഇവിടെ നിയോഗിക്കും. കോളേജ് സമയങ്ങളിൽ ഇവരുടെ സേവനം വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താം.വിദ്യാർഥികളിൽ മാനസിക സംഘർഷം കൂടിവരുന്നതായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സെമസ്റ്റർ സ്കീം വന്നതോടെ പരീക്ഷകളുടെ എണ്ണം കൂടിയതുൾപ്പെടെയുള്ള കാര്യങ്ങൾ വിദ്യാർഥികളിലെ ഉത്കണ്ഠയും മാനസിക സംഘർഷങ്ങളും കൂട്ടുന്നുണ്ട്. നിസ്സാരമായ ജീവിതപ്രശ്നങ്ങളെപ്പോലും അഭിമുഖീകരിക്കുവാൻ വിദ്യാർഥികൾക്ക് പലപ്പോഴും കഴിയാത്ത അവസ്ഥയുമുണ്ട്.ക്യാമ്പസുകളിൽ ആക്രമണങ്ങളും വിദ്യാർഥികളിലെ ആത്മഹത്യപ്രവണതകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനാണ് ജീവനി സെന്ററുകൾ ആരംഭിക്കുന്നത്.


അമിതഭാരം കുറക്കാൻ ബീറ്റ്റൂട്ട്

​സാധാരണക്കാരെ കൂടുതലായും ബാധിക്കുന്ന ഒന്നാണ് അമിതഭാരം. അമിതഭാരം കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ് റൂട്ട് കറിയിൽ ചേർത്തോ, പച്ചയ്‌ക്കോ, പുഴുങ്ങിയോ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണമാണ്. ബീറ്റ് റൂട്ട് കഴിക്കുബോൾ വേഗം വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ടുതന്നെ ബീറ്റ് റൂട്ട് കഴിച്ചാൽ അമിതമായി വലിച്ചുവാരി മറ്റൊന്നും കഴിക്കേണ്ടി വരില്ല.  ഇങ്ങനെ ഡയറ്റ് ബാലൻസ് ചെയ്തുകൊണ്ടുപോകാൻ ഇത് സഹായിക്കും. രക്തസമ്മർദം കുറയ്ക്കാൻ ഏറ്റവും അത്യുത്തമമായ ഒന്നാണ് ബീറ്റ്‌റൂട്ട്. ദിവസവും ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾസംബന്ധമായ രോഗം അകറ്റാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്.


മണിക്കൂറിൽ 16 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ​​കദരം കൊണ്ടന്റെ ട്രെയ്‌ലർ

ചിയാന്‍ വിക്രം ചിത്രം കദരം കൊണ്ടാന്റെ ട്രെയ്‌ലർ പുറത്തു വിട്ടു.. ഇതു വരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്‍റായാണ് വിക്രം എത്തുന്നത്. വിക്രത്തിന്റെ 56-ാം ചിത്രമാണ് കദരം കൊണ്ടാന്‍. മികച്ച സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന ട്രെയിലർ ഇതിനോടകം 16 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. ജൂലൈ 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.ഉലകനായകൻ കമൽഹാസനും ചിയാൻ വിക്രമും ഒന്നിക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.


​വിദ്യാഭ്യാസ വായ്പ അപേക്ഷ - വിദ്യാലക്ഷ്മി പോർട്ടൽ

വിദ്യാലക്ഷ്മി പോർട്ടൽസര്‍വകലാശാലകളും അംഗീകൃത കോളേജുകളും നടത്തുന്ന വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ വൊക്കേഷണല്‍ കോഴ്സകൾക്കും വിദേശ ഉപരിപഠന കോഴ്സ്‌കൾക്കുമുള്ള വിദ്യാഭ്യാസ വായ്പ പദ്ധതിയുടെ ഒൺലൈൻ അപേക്ഷകൾ ആരംഭിച്ചിരിക്കുന്നു. 39 ബാങ്കുകളുടെ 70 ൽ പരം വായ്പാ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാംആവശ്യമായ രേഖകൾ​​1. എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ2. അഡ്മിഷൻ ലെറ്റർ3. ഫീസ് ഡീറ്റൈൽസ്4. വരുമാന സർട്ടിഫിക്കറ്റ്5. പാൻ കാർഡ് (optional)6. ആധാർ കാർഡ്(Optional)7. ബാങ്ക് അക്കൊണ്ട് വിവരങ്ങൾശ്രദ്ധിക്കേണ്ടവ1. മെറിറ്റ് അടിസ്ഥാനത്തിൽ കിട്ടിയ അഡ്മിഷൻ മാത്രമേ ലോണിന് പരിഗണിക്കുകയുള്ളൂ. (അഡ്മിഷൻ ലേറ്ററിൽ അത് മെറിറ്റ് ബേസ് ആണോ എന്ന് ഉറപ്പ് വരുത്തുക)2. 4 ലക്ഷം വരെ ഉളള ലോൺ തുകയ്ക്ക് ബാങ്കിന് ഈട് (security) നൽകേണ്ടതില്ല.3. അംഗീകൃത യൂണിവേഴ്‌സിറ്റി / കോളേജ് അഡ്മിഷനുകൾക്ക് മാത്രമേ ലോൺ ലഭിക്കൂ. (അംഗീകരമുള്ളതാണ് എന്ന് തെളിയിക്കുന്ന രേഖകളുടെ കോപ്പി കോളേജിൽ നിന്ന് വാങ്ങുക)4. ഒരു തവണ അപ്പ്ലിക്കേഷൻ സമർപ്പിച്ചാൽ തിരുത്തുന്നതിനോ പുതിയത് ചെയ്യാനോ സാധിക്കില്ല. അതിനാൽ പരമാവധി തെറ്റുകൾ വരാതെ നോക്കുക.5. പരമാവധി 3 ബാങ്കുകളിലേക്ക് ഒരേ സമയം അപേക്ഷിക്കാം.. അപേക്ഷകൻ ഒരു ബാങ്കിലേക്കാണ് അപേക്ഷിക്കേണ്ടതെങ്കിലും മറ്റ് 2 ബാങ്കുകൾ കൂടി വയ്ക്കുന്നത് നല്ലതാണ് (ഏതെങ്കിലും കാരണവശാൽ ഒരു ബാങ്ക് അപേക്ഷ നിരസിച്ചാൽ മറ്റ് ബാങ്കുകളെ സമീപിക്കാം.. എന്നാൽ അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം മറ്റു ബാങ്കുകളിലേക്ക് അപേക്ഷിക്കാൻ പറ്റില്ല.. ആയതിനാൽ ആദ്യം തന്നെ 3 ബാങ്ക് സെലെക്റ്റ് ചെയ്യുക)6. വിദ്യാർഥിയാണ് അപേക്ഷകൻ എങ്കിലും co applicant ആയി രക്ഷകർത്താവിന്റെ വിവരങ്ങൾ കൂടി നൽകണം.7.പാൻ കാർഡ് , ലോൺ അപേക്ഷിക്കുമ്പോൾ ഓപ്ഷണൽ ആണെങ്കിലും ലോൺ പ്രോസസിങ് ടൈമിൽ അത്യാവശ്യം ആയി വരും (2 പേർക്കും പാൻ കാർഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക)8. സൈറ്റിൽ 8 ൽ അധികം രേഖകൾ അപ്ലോഡ് ചെയ്യാൻ ചോദിക്കുന്നുണ്ടെങ്കിലും നിർബദ്ധമായും qualification certificate, admission letter , fees details, Income സർട്ടിഫിക്കറ്റ് ഇവ അപ്‍ലോഡ് ചെയ്യുക.. (മറ്റ് രേഖകൾ ബാങ്കിൽ നേരിട്ട് സമർപ്പിച്ചാൽ മതിയാകും)9. അപേക്ഷിച്ചു കഴിഞ്ഞു കിട്ടുന്ന പ്രിന്റും മതിയായ രേഖകളും കൂടി വേണം ബാങ്കിനെ സമീപിക്കാൻ.. 


​കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ 13,500 സീറ്റ് വര്‍ധിച്ചു

 കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ ബിരുദ-പി.ജി. കോഴ്സുകളിൽ ഈ വർഷം 13,500-ഓളം സീറ്റ് വർധിച്ചു. സർവകലാശാല വർഷംതോറും അനുവദിക്കുന്ന ആനുപാതിക വർധനയ്ക്ക് പുറമേ സർക്കാർ സീറ്റ് അനുവദിച്ചതോടെയാണിത്. *സർവകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ബിരുദ-പി.ജി. പ്രവേശനമാകും ഇത്തവണ ഉണ്ടാവുക.* ചട്ടഭേദഗതി മുന്നിൽക്കണ്ടാണ് സിൻഡിക്കേറ്റ് അധികസീറ്റ് അനുവദിച്ചത്. പ്ലസ് ടു പരീക്ഷയിൽ 80 ശതമാനത്തിന് മുകളിൽ മാർക്കുണ്ടായിട്ടും റെഗുലർ കോളേജുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് വർധിച്ച സീറ്റുകൾ വലിയ ആശ്വാസമാകും.അധിക സീറ്റ് വർധനയ്ക്ക് അപേക്ഷിക്കാൻ കോളേജുകൾക്ക് ജൂൺ 26 വരെയാണ് സമയം നൽകിയിരുന്നത്. *സർക്കാർ, എയ്ഡഡ്, സ്വാശ്രയം, സഹകരണ മേഖലയിലെ കോളേജുകൾ, സ്വയംഭരണ കോളേജുകൾ എന്നിവയിലടക്കം സർവകലാശാലാ പരിധിയിലെ 214 കോളേജുകളിൽ ബിരുദ-പി.ജി. സീറ്റുകൾ കൂടിയിട്ടുണ്ട്സർക്കാരിന് അധിക സാമ്പത്തികബാധ്യത ഉണ്ടാകാത്ത തരത്തിലാണ് സീറ്റ് വർധന. സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിൽ *നാലാമത് അലോട്ട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.


​മനോഹരമായ ഒരു പ്രണയഗാനത്തിന് കൂടി സാക്ഷ്യം വഹിച്ച് മലയാളികൾ; ശ്രദ്ധനേടി ലൂക്കയിലെ ഗാനം

​പ്രിയതാരം ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന ലൂക്കയിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വാനിൽ ചന്ദ്രിക എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിൽ നിതിൽ ജോർജും നീതു ബാലയുമാണ് എത്തുന്നത്.അഹാന കൃഷ്ണയാണു ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ചിത്രം. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം


​വിരമിക്കൽ പ്രഖ്യാപിച്ച് അംബാട്ടി റായുഡു

​ഇന്ത്യന്‍ ക്രിക്കറ്റ് താരം ​​അംബാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ടീമിലെ നാലാം നമ്പറില്‍ ഇന്ത്യ കണ്ടുവെച്ചത് റായുഡുവിനെ ആയിരുന്നു. ഇത്  ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക കപ്പിന് തൊട്ടു മുമ്പ് നടന്ന പരമ്പരകളില്‍ റായുഡുവിന് നാലാം നമ്പറില്‍ തിളങ്ങായാനില്ല, ഇതോടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ റായുഡുവിന് പകരം ലോകകപ്പ് ടീമിലെത്തുകയായിരുന്നു.ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും താരത്തിന് കളിയ്ക്കാൻ അവസരം ലഭിച്ചിരുന്നില്ല ഇതേത്തുടർന്നാണ് താരം അപ്രതീക്ഷിത വിരമിക്കൽ തീരുമാനം എടുത്തത്.


​ലോകകപ്പിൽ സെമി ഫൈനലിൽ ഇടം നേടി ഇന്ത്യ

​ലോകകപ്പിൽ സെമി ഫൈനലിൽ ഇടം നേടി ഇന്ത്യ. ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ മികച്ച വിജയം കൈവരിച്ചത്. ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ  പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. രോഹിത് ശര്‍മ്മ (104) റണ്‍സ് നേടി. ഏഴ് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് രോഹിതിന്റെ റൺസ്. രാഹുല്‍ 77 റണ്‍സും പന്ത് 48 റണ്‍സും നേടി.മറുപടി ബാറ്റിംഗില്‍ ഷാക്കിബും(66) സെഫുദ്ദീനും(51) ബംഗ്ലാദേശിനായി തിളങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. ബുമ്ര നാലും പാണ്ഡ്യ മൂന്നും ഭുവിയും ഷമിയും ചഹാലും ഓരോ വിക്കറ്റും വീഴ്‌ത്തി ബംഗ്ലാദേശ് പടയെ തിരിച്ചയച്ചു.


പോലീസ് പറയുന്നു ഓട്ടോ ചാർജ്

​ഓട്ടോ നിരക്കിനെ കുറിച്ച് നിരവധി പേർ സംശയം ചോദിച്ചിരുന്നു. സംസ്ഥാന ഗതാഗത കമ്മീഷണറുടെ 45/2018/ഗതാ തിയതി 11/12/2018 നിർദ്ദേശ പ്രകാരം കേരള സർക്കാർ മോട്ടോർവാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാർജ്ജ് പട്ടിക ചുവടെ ചേർക്കുന്നു. മിനിമം ചാർജ്ജിൽ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റർ ഇടവിട്ടുള്ള നിരക്കുകൾ പട്ടികയിൽ നൽകിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ യാത്ര ചെയ്യുന്ന ഓരോ 100  മീറ്ററിനും 1.2 രൂപ വച്ച് നൽകേണ്ടതാണ്. രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകൾക്ക് മേൽ സൂചിപ്പിച്ച ചാർജ്‌ജിന്റെ 50% കൂടി അധികമായി നൽകേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് എന്നീ കോർപ്പറേഷനുകളും കണ്ണൂർ, പാലക്കാട്, കോട്ടയം എന്നീ പ്രധാന ടൗണുകളും ഒഴികെയുള്ള സ്ഥലങ്ങളിൽ പകൽ 5 മണി മുതൽ  രാത്രി 10 മണി വരെ നടത്തുന്ന ഒരു വശത്തേക്ക് മാത്രമുള്ള യാത്രകൾക്ക് മിനിമം ചാർജ്‌ജിന്‌ പുറമേയുള്ള തുകയുടെ 50% അധികമായി നൽകേണ്ടതാണ്.  ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് മീറ്റർ ചാർജ്ജ് മാത്രം നൽകിയാൽ മതിയാകും. വെയ്റ്റിംഗ് ചാർജ്ജ് ഓരോ 15 മിനിറ്റിനോ അതിന്റെ ഭാഗങ്ങൾക്കോ 10 രൂപ നിരക്കിലും ഒരു ദിവസത്തേക്ക് പരമാവധി 250 രൂപയും ആകുന്നു. യാത്ര സംബന്ധമായ പരാതികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, മോട്ടോർ വാഹന വകുപ്പ് ഓഫീസിലോ, 112, 1090, 1099  എന്നീ നമ്പറുകളിലോ അറിയിക്കുക. വകുപ്പ് ഓഫീസുകളുടെ വിലാസവും നമ്പറും www.mvd.kerala.gov.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.  #keralapolice


​ക്ലൗഡ്‌ഫെയര്‍ സെര്‍വര്‍ തകരാറില്‍; ലോകത്താകമാനം വെബ്‌സൈറ്റുകളില്‍ തടസം നേരിടുന്നു

​ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ് വർക്ക് സേവന ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിൽ തകരാർ. ഇതേ തുടർന്ന് ലോകത്താകമാനമുള്ള വിവിധ വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറായി. ഇന്റനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്ഫെയർ തകരാറിനെ തുടർന്ന് നിശ്ചലമായതായി റിപ്പോർട്ടുകൾ പറയുന്നു.ഫ്ലൈട്രേഡർ, ഡൗൺ ഡിറ്റക്റ്റർ, ഡിസ്കോർഡ്, കോയിൻബേസ് പ്രോ പോലുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നുണ്ട്. ക്ലൗഡ്ഫെയർ സെർവറുകൾ എപ്പോൾ പൂർവസ്ഥിതിയിലാകുമെന്ന് വ്യക്തമല്ല.കമ്പനിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന വെബ്സൈറ്റുകളാണ് വലിയൊരു വിഭാഗവും. ഇന്ത്യയിലെ പല മുൻനിര വെബ്സൈറ്റുകളും ഇന്റർനെറ്റ് സേവനങ്ങളും ക്ലൗഡ്ഫെയർ സെർവറുകളെ ആശ്രയിച്ചാണുള്ളത്. ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സെർവീസ് അറ്റാക്ക് പോലുള്ള സൈബർ ആക്രമണങ്ങളിൽ നിന്നും ഈ വെബ്സൈറ്റുകളെ സംരക്ഷിക്കുന്നതും ക്ലൗഡ്ഫെയർ സെർവറുകളാണ്.അതേസമയം നെറ്റ് വർക്കിൽ ഉടനീളം പ്രശ്നം നേരിടുന്നതായി മനസിലാക്കുന്നുവെന്നും പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചുവരികയാണെന്നും ക്ലൗഡ്ഫെയർ സിഇഓ മാത്യൂ പ്രൈസ് പറഞ്ഞു.


തൃപ്പൂണിത്തുറയില്‍ മഴക്കാല ഓയില്‍ മസ്സാജ് ഓഫര്‍

മഴക്കാലം.ചർമസൗന്ദര്യം  നിലനിർത്താൻ  ചികിത്സകൾ  ചെയ്യേണ്ട  സമയം.  പാരമ്പര്യ  ചികിത്സകൾ  ചെയ്യുന്ന  സമയം. ഫുൾബോഡി  ഓയിൽ  മസ്സാജ്  ചെയ്യേണ്ട  സമയം.      . Head oil  massage,  Face massage,  Foot massage   ഇവ  ഒരുമിച്ചു  ചെയ്യുമ്പോൾ  ഒരു  ഫുൾബോഡി  മസ്സാജിന്റെ  എല്ലാ  ഗുണങ്ങളും  ലഭിക്കുന്നു. ശരീരത്തിലെ  പ്രധാനഞരമ്പുകൾ  സ്ഥിതി ചെയ്യുന്ന  ഈ  ഭാഗങ്ങളിലേക്ക്  കൊടുക്കുന്ന  മസ്സാജ്,  ശരീരത്തെ  മുഴുവൻ  റിഫ്രഷ്  ചെയ്യിക്കുന്നു. ഇരുപതുവർഷത്തെ പരിചയസമ്പത്തുമായി ലോറെറ്റ്  ഫ്രാൻസിസ് ഇതിനുനേതൃത്വം നൽകുന്നത്. അതിനായി തൃപ്പൂണിത്തുറയിലുള്ള  APHRODITE'S  FAMILY  SALON  നിങ്ങൾക്കായി  ഒരു  ഓഫർ  നൽകുന്നു. വേഗം  ഈ സുവർണാവസരം  പ്രയോജനപ്പെടുത്താവുന്നതാണ്. മാർക്കറ്റ്  റോഡ് ന്റെ  എതിർവശത്തെ  പള്ളിപ്പറമ്പുകാവ്  റോഡിൽ , ശ്രീഭദ്ര  എൻക്ലേവ്ന്റെ  എതിർവശത്താണ്   ഈ  സ്ഥാപനം  സ്ഥിതി  ചെയ്യുന്നതു. 


​സാരഥി സോഫ്റ്റ്‌വെയർ എത്തി, ഇനി ലൈസൻസ് കിട്ടും

മോട്ടോർ വാഹന വകുപ്പിൽ ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനമായ ‘സാരഥി’ വന്നതിനെത്തുടർന്ന് കെട്ടിക്കിടന്ന ലൈസൻസുകളുടെ വിതരണം തുടങ്ങുന്നു. മൂന്നുമാസത്തോളമായി കെട്ടിക്കിടന്ന ലൈസൻസുകളാണ്  സബ് ആർ.ടി. ഓഫീസ് മുഖാന്തരം വിതരണം ചെയ്യുന്നത്. പുതിയ സംവിധാനത്തിലൂടെ എല്ലാ ലൈസൻസുകളും തിരുവനന്തപുരത്തെ ഏജൻസിമുഖാന്തരം വിതരണം ചെയ്യാനായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. നിയമപ്രശ്‌നം കാരണമാണ് ലൈസൻസ് വിതരണം തടസപ്പെട്ടത്. തടസ്സമൊഴിവാക്കി അതത് സബ് ആർ.ടി. ഓഫീസുകൾ മുഖാന്തരം വിതരണംചെയ്യാൻ ഉത്തരവ് വന്നു.ലൈസൻസിനായി അപേക്ഷിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ടെസ്റ്റ് പാസായവരുടെ ലൈസൻസുകളാണ് വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ അപേക്ഷകൾ കെട്ടിക്കിടന്നതോ​​ടെ സബ് ആർ.ടി. ഓഫീസ് ജീവനക്കാരന് താത്‌കാലിക ചുമതല നൽകിയാണ് ഇത്രയും ലൈസൻസുകൾ വിതരണത്തിനായി സജ്ജമാക്കിയത്. ടെസ്റ്റ് പാസായെന്നരേഖ ഉപയോഗിച്ചാണ് ഇതുവരെ ഇത്രയുംപേർ വാഹനമോടിച്ചിരുന്നത്. ഇനി ഇവർക്കെല്ലാം പുതിയരൂപത്തിലുള്ള ലൈസൻസാണ് ലഭ്യമാകുകയെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു. വിതരണം ഇങ്ങനെ2019 ഏപ്രിൽ 30 വരെയുള്ള ലൈസൻസുകളാണ് വിതരണം ചെയ്യുന്നത്. ബുധനാഴ്ച ഒറ്റപ്പാലം മിനി സിവിൽസ്റ്റേഷനിലുള്ള സബ് ആർ.ടി. ഓഫീസിലാണ് വിതരണം നടക്കുക. മാർച്ച് 31-നകം ടെസ്റ്റ് പൂർത്തിയാക്കിയവരുടെ ലൈസൻസ് രാവിലെ ഒമ്പതുമുതൽ 11 വരെ വിതരണംചെയ്യും. ഏപ്രിൽ മാസത്തിൽ ടെസ്റ്റ് വിജയിച്ചവരുടെ ലൈസൻസ് 11 മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും വിതരണം ചെയ്യുമെന്ന് ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു. 


​വി.എച്ച്.എസ്.ഇ /എന്‍.എസ്.ക്യൂ.എഫ് - രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്

​2019-20 ഒന്നാം വർഷ വി.എച്ച്.എസ്.ഇ  എന്‍.എസ്.ക്യൂ.എഫ് പ്രവേശനത്തിന് ഇതുവരെയും അപേക്ഷ സമർപ്പിക്കാത്തവർക്ക് 02/07/2019 4.00pm വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.അപേക്ഷകളുടെ പ്രിന്റൗട്ട്  02/07/2019 വൈകുന്നേരം 4.00 മണിക്ക് മുൻപായി വി.എച്ച്.എസ്.ഇ /എൻ.എസ്.ക്യൂ.എഫ് സ്‌കൂളിൽ സമർപ്പിക്കേണ്ടതാണ്.ഇതുവരെയും അലോട്ട്മെന്റ്  ലഭിക്കാത്തവർ, ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ സപ്പ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ഫോറം പൂരിപ്പിച്ച് മുൻപ്  അപേക്ഷ സമർപ്പിച്ച സ്‌കൂളിൽ തന്നെ സമർപ്പിക്കണം.കുട്ടികൾ ഈ ഘട്ടത്തിൽ അപേക്ഷ പുതുകാത്തിരുന്നാൽ അവരെ അലോട്മെന്റിന് പരിഗണിക്കുന്നതല്ല.


​മെഡിക്കൽ കൗൺസലിങ്: ആദ്യറൗണ്ട് ഫലം പ്രഖ്യാപിച്ചു, പ്രവേശനം ജൂലായ് ആറ് വരെ

​മെഡിക്കൽ കൗൺസലിങ്: ആദ്യറൗണ്ട് ഫലം പ്രഖ്യാപിച്ചു, പ്രവേശനം ജൂലായ് ആറ് വരെനീറ്റ് യു.ജി. 2019 അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന വിവിധ അലോട്ട്മെന്റുകളുടെ ആദ്യ റൗണ്ട് ഫലം www.mcc.nic.in ൽ പ്രസിദ്ധീകരിച്ചു. പ്രവേശനം:നൽകേണ്ട സർട്ടിഫിക്കറ്റുകൾ​​അലോട്ട്മെന്റ് ലഭിക്കുന്നവർ, ഹോം പേജിൽ നിന്നും പ്രൊവിഷണൽ അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡു ചെയ്തെടുക്കണം. അതിലെ രേഖപ്പെടുത്തലുകൾ, നിർദേശങ്ങൾ മനസ്സിലാക്കണം. ബാധകമായ രേഖകളുമായി സ്ഥാപനത്തിൽ ഹാജരായി ജൂലായ് ആറ് വരെ പ്രവേശനം നേടാം. പ്രവേശനത്തിനായി താഴെ പറയുന്ന അസൽ രേഖകൾ നിർബന്ധമായും ഹാജരാക്കണം.നീറ്റ് യു.ജി. 2019 അഡ്മിറ്റ് കാർഡ്. എൻ.ടി.എ നൽകിയത്എൻ.ടി.എ. നൽകിയ റിസൽട്ട്/റാങ്ക് െലറ്റർജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (10-ാം ക്ലാസ് സർട്ടിഫിക്കറ്റിൽ ജനനത്തീയതി ഇല്ലെങ്കിൽ )10-ാം ക്ലാസ് സർട്ടിഫിക്കറ്റ്10+2 സർട്ടിഫിക്കറ്റ്10+2 മാർക്ക് ഷീറ്റ് നീറ്റ് അപേക്ഷാഫോറത്തിൽ അപ്ലോഡു ചെയ്ത ഫോട്ടോയുടെ എട്ട് കോപ്പികൾഓൺലൈനായി ജനറേറ്റു ചെയ്ത പ്രൊവിഷണൽ അലോട്ട്മെൻറ് െലറ്റർ ഒരു തിരിച്ചറിയൽ രേഖ - ആധാർ/പാൻ/ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട് - ഇവയിലൊന്ന്എസ്.സി./എസ്.ടി./ഒ.ബി.സി./ഭിന്നശേഷി സംവരണത്തിന് അവകാശവാദം ഉന്നയിച്ചവർ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് (നീറ്റ് ഇൻഫർമേഷൻ ബ്രോഷറിലെ ഫോർമാറ്റിൽ വാങ്ങിയത്).സർട്ടിഫിക്കറ്റ് കഴിയുന്നതും ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലായിരിക്കണം. ചില സ്ഥാപനങ്ങൾ, ഇംഗ്ലീഷ് ഭാഷയിലെ സർട്ടിഫിക്കറ്റ് നിർബന്ധിക്കുന്നുണ്ട്. പ്രാദേശികഭാഷയിലെ സർട്ടിഫിക്കറ്റാണെങ്കിൽ അതിന്റെ ഇംഗ്ലീഷ്/ഹിന്ദി പരിഭാഷ സാക്ഷ്യപ്പെടുത്തിയതാവണം. ഇവ കൂടാതെ, മറ്റേതെങ്കിലും സർട്ടിഫിക്കറ്റ് വേണോ എന്ന് അലോട്ട്മെന്റ് കിട്ടിയ സ്ഥാപനത്തിന്റെ വെബ്സൈറ്റ് പരിശോധിച്ച് മനസ്സിലാക്കണം. നിർദേശങ്ങൾ www.mcc.nic.in -ൽ എഫ്.എ.ക്യു ലിങ്കിൽ ലഭിക്കും. അസൽ രേഖകൾ ഹാജരാക്കണംഅസൽ രേഖകളുടെയെല്ലാം അറ്റസ്റ്റുചെയ്ത കോപ്പികളും വേണം. മറ്റു സ്ഥാപനത്തിൽ പ്രവേശനം നേടിയവർ അസൽ രേഖകൾ ഹാജരാക്കണം. തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകൾ പ്രവേശനം നേടിയ സ്ഥാപനത്തിൽ ഉണ്ടെന്ന് രേഖപ്പെടുത്തിയ സാക്ഷ്യപത്രം അസൽ സർട്ടിഫിക്കറ്റുകൾക്കുപകരം സ്വീകരിക്കുന്നതല്ല. ഫീസ് ഘടന: www.mcc.nic.in-ൽ പാർട്ടിസിപ്പേറ്റിങ് ഇൻസ്റ്റിറ്റ്യൂഷൻസ് ലിങ്കിൽ സ്ഥാപന പ്രൊഫൈൽ പരിശോധിച്ച് മനസ്സിലാക്കാം.അപ്ഗ്രഡേഷൻ വേണോആദ്യറൗണ്ട് പ്രവേശനത്തിനായി റിപ്പോർട്ടു ചെയ്യുന്നവർക്ക് രണ്ടാംറൗണ്ടിൽ മെച്ചപ്പെട്ട കോഴ്സ്/കോളേജ് ഓപ്ഷനിൽ താത്പര്യം ഉള്ള പക്ഷം, അപ്ഗ്രഡേഷൻ ഓപ്റ്റ് ചെയ്യണം. ആ താത്പര്യം, പ്രവേശനം നേടുന്ന വേളയിൽ അറിയിക്കണം. രണ്ടാംറൗണ്ട് നടപടികൾ തുടങ്ങുമ്പോൾ പുതിയ ചോയ്സുകൾ നൽകി പ്രക്രിയയിൽ പങ്കെടുക്കാം. ആദ്യ റൗണ്ടിലേക്കു നൽകിയതും അവശേഷിക്കുന്നതുമായ ചോയ്സ് ഒന്നും തന്നെ നിലനിൽക്കില്ല.ഇപ്പോൾ കിട്ടിയ അലോട്ട്മെന്റിൽ പൂർണ തൃപ്തിയുള്ളവർ നോ അപ്ഗ്രഡേഷൻ ചോയ്സ് സ്വീകരിക്കണം. ഇവർക്ക് രണ്ടാംറൗണ്ടിലേക്ക് ചോയ്സ് നൽകാൻ കഴിയില്ല. അതുകൊണ്ടു തന്നെ, ഒരു മാറ്റവും ഇവർക്ക് ഉണ്ടാകില്ല. ഫ്രീ എക്സിറ്റ്ആദ്യറൗണ്ടിൽ അലോട്ട്മെന്റ് കിട്ടിയവർക്ക് അതു വേണ്ടന്നു തീരുമാനിക്കാം. സമയ പരിധിക്കകം, പ്രവേശനം നേടാത്തവർ, ഫ്രീ എക്സിറ്റ് സ്വീകരിച്ചതായി പരിഗണിക്കും. ഇതിനായി എവിടെയും പോകേണ്ടതില്ല. താത്പര്യമുള്ള പക്ഷം രണ്ടാംറൗണ്ടിൽ പുതിയ ചോയ്സുകൾ നൽകി (പഴയത് ഒന്നും നിലനിൽക്കില്ല) പങ്കെടുക്കാം. പുതിയ രജിസ്ട്രേഷൻ നടത്തേണ്ടതില്ല. രജിസ്ട്രേഷൻ ഫീസോ സെക്യൂരിറ്റി തുകയോ വീണ്ടും അടയ്ക്കേണ്ടതുമില്ല.രണ്ടാംറൗണ്ട് നടപടികൾ, ജൂലായ് ഒമ്പതിന് തുടങ്ങും.


​മുഖക്കുരു കളയാൻ എളുപ്പമാർഗങ്ങൾ

​ഇന്ന്മിക്കവരെയും ബാധിക്കുന്ന വലിയ പ്രശ്നമാണ് മുഖക്കുരു.ശരീരത്തിലെ ഏറ്റവും സെന്സിറ്റീവായ ഭാഗങ്ങളിൽ ഒന്നാണ് മുഖം. അതുകൊണ്ടുതന്നെ മുഖത്തിന്റെ ഭംഗി നശിച്ചിട്ട് അത് പരിഹരിക്കുന്നതിനേക്കാൾ അത് വരാതെ കാത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും ബെസ്റ്റായ മാർഗം. അതിനാൽ മുഖക്കുരു ഉണ്ടാവുന്നതിന്റ കാരണമാണ് നാം ആദ്യം തിരിച്ചറിയേണ്ടത്. തിരിച്ചറിഞ്ഞാൽ മാത്രമേ അതിന് ശരിയായ രീതിയിൽ പരിഹാരം കണ്ടെത്താനും വരാതെ സൂക്ഷിക്കാനും കഴിയുകയുള്ളു.ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നത് ശീലമാക്കുന്നതും മുഖത്ത് അഴുക്ക് ഇരിക്കാതെ മുഖത്തെ സംരക്ഷിക്കും. അമിതമായി വെയിലേറ്റ് മുഖം വാടുന്നവര്‍ക്ക് മികച്ച പരിഹാരമാണ് ഐസ് ക്യൂബ്. ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില് പൊതിഞ്ഞ ശേഷമാണ് മുഖത്ത് ഉരയ്‌ക്കേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മുഖത്ത് മേയ്ക്കപ്പ് ഇടുക. ആവശ്യം കഴിഞ്ഞാലുടൻ മെയ്ക്കപ്പ് തുടച്ച് വൃത്തിയാക്കാനും മറക്കരുത്.


​കൈയടി നേടി പൊറിഞ്ചു മറിയം ജോസിലെ ഗാനം

​ചെമ്പന്‍ വിനോദും ജോജു ജോർജും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പൊറിഞ്ചുമറിയംജോസ്’ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ചിത്രത്തിലെ ‘മനമറിയുന്നോള്…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിക്കുന്നതും. മനോഹരമായ താളംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.


​സംവിധാനത്തിൽ നിന്നും നിർമ്മാണത്തിലേക്ക് ചുവടുവച്ച് ജൂഡ് ആന്റണി

​സംവിധാനത്തില്‍ നിന്നും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകനും നടനും അവതാരകനുമൊക്കെയായ ജൂഡ് ആന്റണി ജോസഫ്. ‘സ്വപനത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു’ എന്നു പറഞ്ഞുകൊണ്ട് തന്റെ നിര്‍മ്മാണ സംരംഭത്തെക്കുറിച്ച് ജൂഡ് ആന്റണി ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആന്റണി വര്‍ഗീസ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജൂഡ് ആന്റണിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച നിധീഷ് സഹദേവ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തെക്കുറിച്ചുള്ള കൂടുല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.


​ആരോഗ്യത്തോടെ ഇരിക്കാൻ കഴിക്കാം ​​ഉണക്കമുന്തിരി

​ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഉണക്ക മുന്തിരിയില്.. അതുകൊണ്ടുതന്നെ ഗുണങ്ങളും ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ ഇല്ലതാക്കാന്‍ ഉണക്ക മുന്തിരി സഹായിക്കുന്നു.അയണും കോപ്പറും ധാരളം അടങ്ങിയിട്ടുള്ളതിനാല്‍ രക്ത കുറവുള്ളവര്‍ ഉണക്ക മുന്തിരി കഴിക്കുന്നതു നല്ലതാണ്. വിളര്‍ച്ചയെ തടയാന്‍ ഇത് സഹായിക്കുന്നു. നാരുകളും ഉണക്ക മുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹനം സുഗമമാക്കുന്നതിനും ഉണക്ക മുന്തിരി സഹായിക്കുന്നു. മലബന്ധം അകറ്റാനും ഉണക്കമുന്തിരി നല്ലതാണ്.


സത്യം പറഞ്ഞാൽ വിശ്വസിക്കുവോ... ശ്രദ്ധേയമായി ടീസർ

വെള്ളിത്തിരയില്‍ ശ്രദ്ധേയനായ ബിജുമേനോനും മലാളികളുടെ പ്രിയ താരം സംവൃതാ സുനിലും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു. സംവൃതാ സുനിലിന്റെ മടങ്ങിവരവും പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.


അറിയാം പഞ്ചസാരയുടെ ഗുണങ്ങൾ

സൗന്ദ്യര്യ സംരക്ഷണത്തിന്  ഏതറ്റം വരെയും പോകാൻ എല്ലാവരും തയാറാണ്. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്ന പല ചർമ്മ സംരക്ഷണ വസ്തുക്കളിലും രാസ പദാർത്ഥങ്ങളുടെ അളവ് വളരെയധികമാണ്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും.  നമുക്ക് വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖത്തെ രോമവളര്‍ച്ച തടയുന്നതിനും, ചുണ്ടുകളിലെയും കാലുകളിലെയും വിണ്ടുകീറലും വരൾച്ചയും ഇല്ലാതാക്കുന്നതിനും, മുഖത്തെ ബ്ളാക്ക് ഹെഡ്‌സിനുമൊക്കെ ഒരു പരിഹാരമാണ് പഞ്ചസാര..പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്‌താല്‍ മുഖത്തെ രോമവളര്‍ച്ച കുറയ്‌ക്കാനാകും. അതുപോലെ മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാനും അത്യുത്തമമാണ് ഈ മസാജ്.


രാജനഗരിയിൽ രാജകീയസൗന്ദര്യത്തോടെ

തനത്  സൗന്ദര്യത്തിനു  പ്രാധാന്യം  നൽകുന്ന  തൃപ്പൂണിത്തുറക്കാർക്ക്  അവരുടെ  മനസറിഞ്ഞു, സൗന്ദര്യത്തിന്റെ  മാറ്റുകൂട്ടാൻ, അവരുടെ രാജപ്രൗഢി  നിലനിർത്താൻ  APHRODITE'S FAMILY SALON എന്നും  നിങ്ങൾക്കൊപ്പം...    കഴിഞ്ഞ അഞ്ചു  വർഷമായി  പകരം വെക്കാനാകാത്ത  "സ്കിൻ  ട്രീറ്റ്മെന്റ്  ഫേഷ്യൽസ് ".. ഏറ്റവും  നൂതനമായ  ഉപകരണങ്ങളുടെ , ഉപയോഗത്തിലൂടെ , ദീർഘകാലം  നിലനിൽക്കുന്ന റിസൾട്ട്‌  നൽകാൻ  ഈ  സ്ഥാപനം  അത്യന്തം  ഉത്സുകത  കാണിക്കുന്നത് , എക്കാലവും  പ്രശംസനീയമാണ്... ഒരു  ഫേഷ്യൽ  ട്രീട്മെന്റിന്  നൽകാൻ കഴിയുന്ന  പരമാവധി  റിസൾട്ട്‌  ഇവിടുത്തെ  സ്പെഷ്യൽ  ഫേഷ്യൽസ്  ആയ സ്കിൻ വയ്റ്റനിംഗ്,  സ്കിൻ  റെജുവേന്ടിങ്,  സ്കിൻ  ടൈറ്റനിങ്, സ്കിൻ  പീലിംഗ്  തുടങ്ങിയവയിലൂടെ,  ഫേസ് ലിഫ്റ്റിങ്  മസ്സാജിലൂടെ  നൽകപ്പെടുന്നു..  കസ്റ്റമർ സാറ്റിസ്ഫാക്ഷന്  അതിപ്രാധാന്യം  നൽകപ്പെടുന്നു  എന്നതാണ്  ഇവിടുത്തെ  അഭിനന്ദനീയമായ  പ്രത്യേകതയെന്നു അവിടുത്തെ സ്ഥിരം സന്ദർശകർ  ഏകകണ്ഡേന  അഭിപ്രായപ്പെടുന്നു... ഈ സ്ഥാപനത്തിൽ  ചെയ്യപ്പെടുന്ന  എല്ലാ  സൗന്ദര്യസംരക്ഷണവും  കാലാവസ്ഥക്ക്  അനുയോജ്യമായ  തരത്തിൽ  എന്നതും  മറ്റൊരു  പ്രത്യേകതയായി  പറയപ്പെടുന്നു.. വേനൽകാലത്  പഴച്ചാറുകൾ  കൂടുതലായി  ചേർത്ത്  കൊടുക്കുന്ന  ട്രീട്മെന്റ്സ്  സ്കിന്നിന്റെ  വരൾച്ച  തടയുന്നതിനും,  മഴക്കാലത്  essential oils  ചേർത്ത്  നൽകുന്ന  ചികിത്സ  സ്കിൻ  ടൈറ്റൻ  ചെയ്തു  refresh  ചെയ്യുന്നതിനും .. അതുപോലുള്ള  ശെരിയായ  ബുദ്ധിപരമായ  ചികിത്സാരീതികൾ  സൗന്ദര്യം  സംരക്ഷിക്കപ്പെടും  എന്ന്  അവിടുത്തെ സമാനതകളില്ലാത്ത, 20 വർഷത്തെ  വർക് എക്സ്പീരിയൻസ്  ഉള്ള  പെർഫെക്ഷനിസ്റ്റായ   സ്ഥാപനഉടമ ലോറെറ്റ്  ഫ്രാൻസിസ് അഭിപ്രായപ്പെടുന്നു..


​സൗജന്യ ഇലക്ട്രോണിക്സ് കോഴ്സ് പരിശീലനം

സൗജന്യ ഇലക്ട്രോണിക്സ് കോഴ്സ് പരിശീലനം_____________________________________ഇനി 100% പ്ലേസ്‌മെന്റോടുകൂടി കേന്ദ്ര സർക്കാരിന്റെ സൗജന്യ ഇലക്ട്രോണിക്സ് കോഴ്സ് (Embedded Engineering) പഠിക്കാംഗ്രാമീണ മേഖലയിലെ യുവതീയുവാക്കൾക്ക് സൗജന്യ പരിശീലനവും തുടർന്ന് ജോലിയും ഉറപ്പാക്കിക്കൊണ്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വിജയകരമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ദീന ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (DDU-GKY).DDU-GKY പദ്ധതി പ്രകാരം  കോട്ടയം ആർഷ ഡി ട്രസ്റ്റ് യുവതീയുവാക്കൾക്കായി  Embedded Engineering എന്ന ഇലക്ട്രോണിക്സ് കോഴ്സ്  2019 ആഗസ്റ്റ് 1  മുതൽ തുടങ്ങുന്നു. പൂർണമായും Residential ആയി 6 മാസക്കാലവധിയാണ് കോഴ്സിനുള്ളത്. അതിൽ ഇലക്ട്രോണിക്സ് ന് പുറമെ  Soft Skills, IT Skills, English Skills  കൂടാതെ അവസാന 2 മാസം ഓൺ ദി ജോബ് ട്രെയിനിങ്ങും ലഭിക്കും. ഭക്ഷണം, താമസം കൂടാതെ ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കും. കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ CV മെയിൽ ചെയ്യുക....E-mail ID: arshadetrust@gmail.comMail Subject: DDU-GKY Applicationഅപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി:  ജൂലൈ 3 (03-07-19)കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9446941128, 9645373091


​പുതിയ ലുക്കിൽ വിജയ് സേതുപതി; ​​ശ്രദ്ധേയമായി ലാബത്തിന്റെ ക്യാരക്ടർ പോസ്റ്റർ‌

​തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള കഥാപാത്രമാണ് വിജയ് സേതുപതി.  വിജയ് സേതുപതി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ലാബം’. എസ് പി ജനനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലാബത്തിലെ വിജയ് സേതുപതിയുടെ കാരക്ടര്‍ പോസ്റ്ററാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തിയ ലുക്കാണ് താരത്തിന്റെതേ. ഒറ്റ നോട്ടത്തില്‍ വിജയ് സേതുപതിയാണെന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം.‘ലാബം’ എന്ന ചിത്രത്തില്‍ വിജയ് സേതുപതി രണ്ട് വേഷത്തില്‍ എത്തുന്നുണ്ട്. പാക്കിരി എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നീതിക്ക് വേണ്ടി പോരാടുന്ന കര്‍ഷക നേതാവിന്റെ കഥയാണ് ലാബം എന്ന ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. ശ്രുതി ഹാസന്‍ ശ്രീ രഞ്ജിനി എന്ന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. 2020ല്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചന.



കൊളസ്‌ട്രോൾ നിയന്ത്രിക്കാം ​​ആഹാരശീലത്തിലൂടെ

ജീവിതരീതിയിൽ ഉണ്ടായ മാറ്റങ്ങളാണ് കൊളസ്‌ട്രോളും ഹൃദ്രോഗവും  മിക്കവരിലും കണ്ടുതുടങ്ങിയത്തിന്റെ പ്രധാന കാരണം. കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോൾ കൂട്ടുമെന്നാണ് പഠനം തെളിയിക്കുന്നത്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് തന്നെ കൊളസ്ട്രോൾ കുറയ്ക്കാനാകും. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്..ഉണക്കമുന്തിരിയിലെ നാരുകൾ ശരീരത്തിൽ പിത്തരസം ഉത്പാദിപ്പിക്കുന്നതോടെ ശരീരത്തിൽ കൊളസ്‌ട്രോൾ ഇല്ലാതാവുന്നു. ഇതോടെ ശരീരത്തിലെ ഹൃദയത്തിന്റെ പ്രവർത്തനം ഊർജിതമായി  നടക്കുന്നു. ഇത് ഹൃദയാഘാതം  ഉണ്ടാകാതെ ശരീരത്തെ സംരക്ഷിക്കുന്നു. ഓറഞ്ച് ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.


താരൻ അകറ്റാൻ ചില എളുപ്പമാർഗങ്ങൾ

​മുടിയുടെ ആരോഗ്യത്തിന്  ചെറുനാരങ്ങ അത്യുത്തമമാണ്. ഒരു കപ്പ് തൈരില്‍ ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. മുടി ഊരിവീഴുന്നത് തടയാനും താരൻ അകറ്റാനും  ഇത് സഹായകമാകും. അല്‍പം തൈരില്‍ നെല്ലിക്കാപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച്, തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ആരോഗ്യത്തോടെ മുടി വളരാന്‍ ഏറെ ഫലപ്രദമാണ്.ഒരു കപ്പ് തൈരില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുടിയിലും തലയോട്ടിയിലും നന്നായി  തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് താരൻ അകറ്റാനും മുടിക്ക് കരുത്തേകാനും തിളക്കമുള്ളതാകാനും ഇത് സഹായകമാകും.


സാൾട്ട് ആൻഡ് പെപ്പറിന് രണ്ടാം ഭാഗം; സംവിധാനം ബാബുരാജ്

​തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം സാള്‍ട്ട് ആന്‍ഡ് പെപ്പർ രണ്ടാം ഭാഗം ഒരുങ്ങുന്നു.  ബ്ലാക്ക് കോഫി എന്ന സിനിമയുമായി. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ കുക്ക് ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജാണ് ബ്ലാക്ക് കോഫിയുടെ സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ബ്ലാക്ക് കോഫി; ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം തീയറ്ററുകളിലേക്കെത്തുക. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ബാബുരാജ് തന്നെയാണ്.



​തണ്ണിമത്തൻ ദിനങ്ങളുമായി വിനീത് ശ്രീനിവാസൻ; ട്രെയ്‌ലർ കാണാം

​വിനീത് ശ്രീനിവാസനും മാത്യു തോമസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ​​തണ്ണീർ മത്തൻ ദിനങ്ങൾ.ഏറെ കൗതുകമൊളിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്.. ചിത്രത്തിൽ ഒരു അധ്യാപകന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. ജൂലൈ അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തും.പ്ലാൻ ജെ സ്റ്റുഡിയോസ് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ,ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്ന് നിർമ്മിച്ചു ഗിരീഷ് എ ഡി സംവിധാനം ചെയുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ


​അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമാചരിച്ചു.

​ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെയും കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെയും ചാലക്കുടി സെന്റ്. ജെയിംസ് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശമടങ്ങുന്ന ഫ്ലാഷ് മോബും മൂകാഭിനയവും ഉണ്ടായി. ചാലക്കുടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. ജയന്തി പ്രവീൺ കുമാർ റാലി ഉൽഘാടനം ചെയ്ത് ഫ്ലാഗ് ഓഫ് ചെയ്യുകയുണ്ടായി. ലഹരി വിരുദ്ധ പ്രതിജ്ഞ ചാലക്കുടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.ജി. ശിവദാസ് ചൊല്ലി കൊടുത്തു. സന്ദേശം നല്കി കൊണ്ട് ചാലക്കുടി സെന്റ ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ: വർഗ്ഗീസ് പാത്താടനും ആശംസ നൽകി കൊണ്ട് മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിജി സദാനന്ദനും പ്രസംഗിക്കുകയുണ്ടായി. റാലിയുടെ സമാപനത്തിൽ പൊതുജനങ്ങൾക്കായി ലഹരി വിരുദ്ധ സന്ദേശം നല്കി കൊണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജോർജ്ജ് എ.ജി.പ്രസംഗിച്ചു. അതോടൊപ്പം, ലഹരി വിരുദ്ധ സന്ദേശമടങ്ങുന്ന ലഘു രേഖകളും റിബ്ബൺ വിതരണവും ചെയ്യുകയുണ്ടായി. എക്സൈസ് ഉദ്യോഗസ്ഥരുടേയുടേയും ഗവ: ആശുപത്രിയിലെ മറ്റു വിഭാഗങ്ങളിലെ  ഡോക്ടേഴ്സിന്റേയും മറ്റു ആശുപത്രി ജീവനക്കാരുടേയും സാന്നിദ്ധ്യം ലഹരിവിരുദ്ധ സന്ദേശ റാലിയിൽ ഉടനീളം പ്രകടമായിരുന്നു...


​അവാർഡിൽ തിളങ്ങി ഡോക്‌ടർ ബിജു ചിത്രം വെയിൽമരങ്ങൾ..

​ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ “ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം കരസ്ഥമാക്കി ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡോക്‌ടർ ബിജു ചിത്രം വെയിൽ മരങ്ങൾ. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായിലെ  പ്രധാന മത്സര വിഭാഗമായ ‘ഗോൾഡൻ ഗോബ്‌ലറ്റ് ‘ പുരസ്കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്. ഇതോടെ ഷാങ്ങ്ഹായ് ഫെസ്റ്റിവലിൽ ഏതെങ്കിലുമൊരു പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും ഡോക്ടർ ബിജുവിന്റെ വെയിൽമരങ്ങൾ നേടി. ഇന്ദ്രൻസ്, സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ,അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ്, എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


​ആകാംക്ഷ നിറച്ച് ​​ശുഭരാത്രി, ശ്രദ്ധേയമായി ട്രെയ്‌ലർ

​ദിലീപ് പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ശുഭരാത്രിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.ദിലീപും അനുസിത്താരയും ഒന്നിക്കുന്ന ചിത്രത്തിൽ തികച്ചും സാധാരണക്കാരനായ ഒരു കുടുംബനാഥനായാണ് ദിലീപ് എത്തുന്നത്. വ്യാസന്‍ കെപിയാണ് ശുഭരാത്രിയുടെ സംവിധായകന്‍.ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായാണ് സംവിധായകൻ എന്ന് സൂചിപ്പിക്കും വിധമാണ് ചിത്രത്തിന്റെ ട്രെയിലർ.നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്


കണ്ണിനെ കണ്ടറിഞ്ഞ് സംരക്ഷിക്കാം

മനോഹരമായ കണ്ണുകൾ എല്ലാവരുടെയും സ്വപ്നമാണ്. കണ്ണെഴുതി മനോഹരമായി കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ കണ്ണിന്റെ സംരക്ഷണത്തിന് ചില പൊടികൈകൾ നോക്കാം. തണുത്ത വെള്ളത്തിൽ ഇടയ്ക്കിടെ കണ്ണ് കഴുകുന്നതും കണ്ണിന്റെ സൗന്ദര്യം വർധിപ്പിക്കും. അമിതമായി ഫോൺ ഉപയോഗിക്കുന്നതും ധാരാളം സമയം കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നതുമാണ് കാഴ്ച്ചക്കുറവിന്റെ പ്രധാന കാരണമാകാറുണ്ട്. കിടക്കുന്നതിന് മുൻപ് കണ്ണിന് നൽകിയ മേക്കപ്പ് നന്നായി കഴുകി വൃത്തിയാക്കണം. തുടർച്ചയായി കമ്പ്യൂട്ടറിൽ നോക്കിയിരുന്നാൽ തലവേദന എടുക്കാനും, കണ്ണിന്റെ കാഴ്ച കുറയാനും സാധ്യതയുണ്ട്. ഇടയ്ക്ക് കണ്ണുകൾ അടച്ചിരിക്കുകയും, കണ്ണ് കഴുകുകയും ചെയ്യണം. ഇത് കണ്ണിന്റെ സ്‌ട്രെയിൻ കുറയ്ക്കും. നന്നായി വെള്ളം കുടിക്കുന്നതും കണ്ണ് സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്.


​ഒന്നല്ല ഒരുപാടുണ്ട് ​​ആപ്പിളിന് ഗുണങ്ങൾ

​ചർമ്മ സംരക്ഷണം മുതൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കൊളസ്‌ട്രോൾ കുറയ്ക്കാനും ക്യാന്‍സർ പ്രതിരോധിക്കുന്നതിനും വരെ ഉത്തമമാണ് ആപ്പിൾ. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നീ ശക്തിയേറിയ ആന്റിഓക്‌സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായകമാകും.ഇതിന് പുറമെ കൊളസ്‌ട്രോൾ കുറയ്ക്കാനും ശ്വാസകോശ ക്യാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെയും കരളിലെയും ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും  ആപ്പിളിനു കഴിയുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു. ആപ്പിളിലെ മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും ഇതു ഫലപ്രദമാണ്. ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.


സിംഫണി സക്കറിയയുടെ കഥ പറഞ്ഞ് 'എവിടെ'; ട്രെയ്‌ലർ കാണാം.

​സിംഫണി സക്കറിയയുടെ കഥ പറഞ്ഞ് 'എവിടെ'; ട്രെയ്‌ലർ കാണാം..  കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എവിടെ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോജ് കെ ജയനും ആശാ ശരത്തുമാണ്. നിറയെ സസ്‌പെൻസും  ആകാംഷയും നിറച്ച ട്രെയ്‌ലർ നടനും സംവിധായകനുമായ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. സുരാജ് വെഞ്ഞാറമൂട്, ബൈജു, പ്രേം പ്രകാശ്, കുഞ്ചന്‍, അനശ്വര രാജന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോബി സഞ്ജയ്മാരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.



​​ആഹാരത്തിനും ആരോഗ്യത്തിനും ബെസ്റ്റാണ് ഗ്രാമ്പു

​ആരോഗ്യ സംരക്ഷണത്തിന് പുറമെ  ആഹാര സാധനങ്ങള്‍ക്ക് രുചി നല്‍കാനായും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പു. ഫൈബർ, വിറ്റാമിൻ, പൊട്ടാസ്യം എന്നിവ ധാരാളമായി  ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. കരളിനെ സംരക്ഷിക്കാനുള്ള ഏറ്റവും  ഉപയോഗപ്രദമായ മാർഗങ്ങളിൽ ഒന്നാണ് ഗ്രാമ്പു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.  പല്ലുവേദനയ്ക്കുള്ള  പരിഹാരമായും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. ഇത് വായിലിട്ടു ചവയ്ക്കുന്നത് വായിലെ ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. ജലദോഷം, ചുമ എന്നിവയ്ക്കും ശ്വാശ്വത പരിഹാരമായി ഗ്രാമ്പു ഉപയോഗിക്കാറുണ്ട്. തൊണ്ട വേദനയുണ്ടെങ്കില്‍ ഒരു കഷ്ണം ഗ്രാമ്പൂവായിലിട്ട് ചവച്ചാലും ഇത് മാറിക്കിട്ടും.  പൊള്ളലേറ്റതിനും മുറിവുകള്‍ ഉണങ്ങുന്നതിനും പറ്റിയ നല്ലൊരു മരുന്നാണ് ഇത്. ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ ഗ്രാമ്പു പ്രവര്‍ത്തിയ്ക്കും.


​രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

​പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. തിരുവനന്തപുരം കൈരളി തീയറ്ററില്‍  സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ കേരളാ ഗവര്‍ണര്‍ പി സാദാശിവമാണ് മേള ഉദ്ഘാടനം ചെയ്തത്. വംശീയ പ്രശ്നങ്ങൾ പ്രമേയമാക്കിയ ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനെത്തുക. അഗസ്റ്റിനോ ഫെറെന്‍റയുടെ ‘സെല്‍ഫി’ ആണ് ഉദ്ഘാടന ചിത്രം. രണ്ട് യുവാക്കളുടെ ക്യാമറക്കാഴ്‍ചയിലൂടെ നേപ്പിൾസ് നഗരത്തിലെ ഇരുണ്ട പശ്ചാത്തലങ്ങളെ തുറന്നു കാട്ടുന്ന ചിത്രമാണ് സെൽഫി. 262 ചിത്രങ്ങളാണ് ചലച്ചിത്ര മേളയിൽ പ്രദർശനത്തിനെത്തുന്നത്.



കോഴിക്കോട് നിന്നും ഇതാദ്യമായി ഒരു പെൺകുട്ടി ​​രക്തമൂലകോശം ദാനം ചെയ്തിരിക്കുന്നു.

​കോഴിക്കോട് നിന്നും ഇതാദ്യമായി ഒരു പെൺകുട്ടി ​​രക്തമൂലകോശം ദാനം ചെയ്തിരിക്കുന്നു. എം എ. എം ഒ കോളേജ് രണ്ടാംവർഷ പി. ജി വിദ്യാർത്ഥിയാണ് ​​സിനി. ലുക്കിമിയ ബാധിച്ച 25 വയസ്സുകാരൻ രക്തമൂലകോശം ​​ദാനം ചെയ്ത് നാടിനു മാതൃകയിരിക്കുയാണ് ഈ 23ക്കാരി. രക്താർബുദം പോലെയുള്ള മാരക രോഗത്തിന്റെ ഏകപ്രതിവിധിയാണ് രക്തമൂല കോശദാനം. ഭാവിയിൽ ഏറ്റവും മഹത്തായ ദാനം കൂടിയാണ് ഇത്. രക്തദാനം പോലെ തന്നെ വളരെ എളുപ്പവും  സുരക്ഷിതവുമാണ് രക്തമൂല കോശദാനം.ദാത്രി ബ്ലഡ്‌ സ്റ്റംസെൽ ഡോണർ രജിസ്ട്രി വഴിയായിരുന്നു മൂലകോശം ദാനം.


വൃക്കയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാറി മാറി വരുന്ന ജീവിതശൈലികള്‍ പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. പലവിധ രോഗങ്ങളും വൃക്കകളെ ബാധിക്കാറുണ്ട്. കിഡ്‌നി സ്‌റ്റോണ്‍ ആണ് ഇത്തരം രോഗങ്ങളില്‍ പ്രധാനം. ചൂടുകാലത്ത് കിഡ്‌നി സ്റ്റോണ്‍ വ്യാപകമായി കണ്ടുവരാറുണ്ട്. വെള്ളം ധാരാളമായി കുടിച്ചാല്‍ ഒരു പരിധിവരെ പലവിധ രോഗങ്ങളില്‍ നിന്നും വൃക്കകളെ സംരക്ഷിക്കാം. ശരീരത്തിലെ ജലത്തിന്റെ അളവ് സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തേണ്ടതും വൃക്കകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. നാരങ്ങാവെള്ളം, സംഭാരം, രാമച്ചം, തുളസിയില, കരിങ്ങാലി തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. അമിതമായ ഉപ്പിന്റെ ഉപയോഗം കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, കോളകള്‍, ഓക്‌സലേറ്റ് അധികമുള്ള പാനിയങ്ങള്‍ തുടങ്ങിയവ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതല്ല.


പുതിയ ലുക്കിൽ ടൊവിനോ; പള്ളിച്ചട്ടമ്പി വരുന്നു

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘പള്ളിച്ചട്ടമ്പി’ എന്നാണ് ചിത്രത്തിന്റെ പേര്. ഡിജോ ജോസ് ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും, പള്ളിച്ചട്ടമ്പി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചത്.ടോവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോ തേമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് ലൂക്ക. അഹാന കൃഷ്ണയാണു ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തുന്നത്.


​കുറഞ്ഞ ചെലവിൽ നഴ്സിങ് പഠിക്കാം

​നാലു വർഷത്തെ നഴ്‌സിങ് ബിഎസ്‌സിക്കു ചേരാൻ പ്രയാസമുള്ളവർക്കു, ജനറൽ നഴ്‌സിങ് & മിഡ്‌വൈഫറി ഡിപ്ലോമയ്‌ക്ക് പഠിക്കാൻ കേരളത്തിലെ സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ അവസരം. പറയത്തക്ക ഫീസൊന്നും ഇല്ലെന്നു മാത്രമല്ല, പ്രതിമാസം 700 രൂപ സ്‌റ്റൈപൻഡും ലഭിക്കും. 6 മാസത്തെ ഇന്റേൺഷിപ് ഉൾപ്പെടെ 3 വർഷമാണു കോഴ്സ്. ഇന്റേൺഷിപ് കാലത്ത് പ്രതിമാസം 2000 രൂപ സ്റ്റൈപൻഡ്. 14 ജില്ലകളിലും ഓരോ സ്‌കൂൾ വീതം. പുറമേ, കൊല്ലത്ത് (ആശ്രാമം) പട്ടികവിഭാഗക്കാർക്കു മാത്രമായി ഒരു സ്‌കൂളുമുണ്ട്.  ആകെ സീറ്റുകളുടെ 20% ആൺകുട്ടികൾക്ക്. ഡിപ്ലോമ നേടിയ ശേഷം സർക്കാർ ആവശ്യപ്പെടുന്ന പക്ഷം നിർദിഷ്‌ട വേതനത്തോടെ സേവനം അനുഷ്‌ഠിക്കേണ്ടിവരും.യോഗ്യതഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ലസ്‌ടു പരീക്ഷ 40% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാർക്ക് പാസ്മാർക്ക്.  അതതു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. എസ്‌എസ്‌എൽസി ബുക്കിൽ നിന്നു വ്യത്യസ്‌തമായ ജില്ലയിലേക്ക് അപേക്ഷിക്കണമെങ്കിൽ 5 വർഷമെങ്കിലും സ്‌ഥിരമായി താമസിച്ചതായി വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വേണം.പട്ടിക വിഭാഗക്കാർക്കു മാത്രമായുള്ള കൊല്ലം സ്‌കൂളിലെ (20 സീറ്റ്; ഇതിൽ നാലെണ്ണം ആൺകുട്ടികൾക്ക്) പ്രവേശനത്തിന് എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം. അപേക്ഷ, സീറ്റുകൾസംസ്‌ഥാന ആരോഗ്യ ഡയറക്‌ടറുടെ വെബ്സൈറ്റിൽ നിന്ന് (www.dhs.kerala.gov.in) അറിയിപ്പും പ്രോസ്പെക്ടസും ഫോമും ‍‍ഡൗൺലോഡ് ചെയ്യാം. ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ട്രഷറി ചലാനും ചേർത്ത് അപേക്ഷകരുടെ ജില്ലയിലെ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലിന്റെ ഓഫിസിൽ ജൂലൈ 10നകം എത്തിക്കണം. ഫീ 250 രൂപ 0210–80–800–88 എന്ന ശീർഷകത്തിൽ ട്രഷറിയിലടയ്‌ക്കാം. പട്ടികവിഭാഗക്കാർ 75 രൂപ. ആകെ 365 സീറ്റ് (60% മെറിറ്റ്; 40% സാമുദായികസംവരണം). ചുരുക്കം ചില സീറ്റുകൾ സ്‌പോർട്‌സ്, സൈനികരുടെ/പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതർ, അനാഥാലയങ്ങളിലെ അന്തേവാസികൾ മുതലായ വിഭാഗങ്ങൾക്ക്.  ഹെൽപ്‌ലൈൻക്ലാസുകൾ ഒക്‌ടോബറിൽ തുടങ്ങും. സംശയപരിഹാരത്തിന് ഏതെങ്കിലും നഴ്‌സിങ് സ്‌കൂളുമായി ബന്ധപ്പെടാം. ഫോൺ: എറണാകുളം – 0484 235 1314; തിരുവനന്തപുരം – 0471 2306395; കോഴിക്കോട് – 0495 2365977  


​പുതിയ ലുക്കിൽ ഇന്ദ്രജിത്ത്; ​​'​​ആഹാ' ഒരുങ്ങുന്നു

​ജനപ്രിയ നടൻ ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഹാ. ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ആഹാ’. വടം വലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വടം വലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനാണ് ഇന്ദ്രജിത്ത് എന്ന താരം. സഹോദരന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ, മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന, നിപാ വൈറസിനെ പ്രമയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ‘വൈറസ്’ ആണ് ഇന്ദ്രജിത്തിന്റേതായി തീയറ്ററുകളിലെത്തിയ അവസാന ചിത്രം.


​ശ്രദ്ധിക്കാം ​​ചില ഫുഡ് ഹാബിറ്റ്സ്

​സ്ഥിരമായി മാംസാഹാരം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോൾ കൂട്ടുമെന്നാണ് പഠനം തെളിയിക്കുന്നത്. റെഡ്മീറ്റിലെ ഉയർന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. മാംസം സംസ്‌ക്കരിച്ച്‌ പാക്കറ്റിലാക്കിയും മറ്റു ഭക്ഷണത്തിനൊപ്പവും കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച്‌ സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്വിച്ച്‌ എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്.


​പാർവതി സംവിധായികയാകുന്നു

​ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരമാണ് പാർവതി തിരുവോത്ത്. താരം സംവിധായിക ആകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിനിമ സംവിധാനത്തെക്കുറിച്ച് നേരത്തെ ചിന്തിച്ച് തുടങ്ങിയതാണ്, തന്റെ പ്രിയ സുഹൃത്തും നടിയുമായ റിമ കല്ലിങ്കലുമായി താൻ ഇതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ ചിത്രത്തിൽ നായകനായി ആസിഫ് അലി എത്തണമെന്നാണ് ആഗ്രഹം. ദര്‍ശന രാജേന്ദ്രനും,നിമിഷയുമായിരിക്കും നായികമാരായി എത്തുകയെത്തുകയെന്നും താരം പറഞ്ഞു. പാർവതിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം നിർവഹിച്ച വൈറസ്. ചിത്രത്തിൽ കമ്യൂണിറ്റി ഡോക്ടറായ അനു എന്ന കഥാപാത്രമായാണ് പാർവതി വേഷമിട്ടത്. അടുത്തിടെ  പുറത്തിറങ്ങിയ ഉയരെ എന്ന ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.


​ ​​'​​ശുഭരാത്രി'യുമായി ദിലീപ്; മികച്ച പ്രതികരണം നേടി ടീസർ

​ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശുഭരാത്രി’. വ്യാസന്‍ കെപിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.  ചിത്രത്തില്‍ കൃഷന്‍ എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. അനു സിത്താരയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. നാദിർഷ, സിദ്ദിഖ്, ആശ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, പരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സ്വാസിക എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മികച്ച പ്രതികരണമാണ് ഈ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.


​ അറിയാം പാവയ്ക്കയുടെ ഗുണങ്ങൾ

​ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ സമ്പന്നനാണ് നമ്മുടെ പാവയക്ക. പാവയ്ക്കയുടെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..ഇരുമ്പ്, മഗ്ന്യീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പാവയ്ക്ക. ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കുന്നതിനാല്‍ പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. അമിതമായ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്തുന്നതിലും പാവയ്ക്ക സഹായിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും പാവയ്ക്ക ഗുണം ചെയ്യുന്നു. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം സുഗമമാക്കുന്നതിനും പാവയ്ക്ക സഹായിക്കുന്നു.


​കരുതലോടെ മുന്നേറാം; വാഹനങ്ങൾ മറികടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

​വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരളാ പോലീസ്. ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത് .ഓവർടേക്കിംഗ് : ശ്രദ്ധിക്കേണ്ട കാര്യങ്ങൾഅമിതവേതയിൽ തെറ്റായിട്ടുള്ള ഓവർടേക്കിംഗ് മൂലം കേരളത്തിലെ റോഡുകളിൽ നിരവധി ജീവിതങ്ങളാണ് ദിനംപ്രതി പൊലിയുന്നത്. വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് ഓവര്‍ടേക്കിങ്.ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി ഓവർ ടേക്ക് ചെയ്യുക.മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.ഓവർടേക്കിംഗിന് മുൻപ്, മുന്നിൽ വാഹനങ്ങളൊന്നും വരുന്നില്ല എന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തുക.മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നൽകി കൊണ്ട് വളരെ പക്വതയോടുകൂടി ഓവർടേക്ക് ചെയ്യുക.വാഹനം കടന്നുപോകാൻ മുന്നിൽ കഷ്ടിച്ച് അൽപം വഴി മാത്രം ഉണ്ടായിരിക്കുകയും അപകടകരമായ രീതിയിൽ, എതിർ ദിശയിൽ നിന്നു വളരെ വേഗത്തിൽ വാഹനങ്ങൾ വന്നു കൊണ്ടിരിക്കുമ്പോൾ ചിലർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കും. ഇത് വളരെയേറെ അപകടകരമാണ്.മുന്നിൽ പോകുന്ന വാഹനത്തിന്റേയും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തിന്റേയും ഇടയിലൂടെ അതിസാഹസികത കാണിച്ച്, മരണത്തെ മുന്നിൽ കണ്ട് കഷ്ടിച്ച് രക്ഷപെട്ട് ചിലർ ഓവർടേക്ക് ചെയ്യുന്നത് കാണാം. ഒന്നോ രണ്ടോ തവണ ഇങ്ങനെ ഓവർടേക്ക് ചെയ്യുമ്പോൾ രക്ഷപ്പെട്ടൂ എന്ന് വരാം. എന്നാൽ ഭാഗ്യം എപ്പോഴും കൂടെ ഉണ്ടാകണമെന്നില്ല.വാഹനം ഓടിക്കാൻ ശ്രമിക്കുന്ന തുടക്കകാർ പലപ്പോഴും വളരെ പേടിയോട്‌ കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരാണ്. മുന്നിൽ പോക്കുന്ന വാഹനത്തെ ഓവർടേക്ക് ചെയ്ത് തുടങ്ങുമ്പോൾ പേടി തോന്നിത്തുടങ്ങും. തൊട്ട് മുന്നിലുള്ള വാഹനത്തെ മറികടക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ട് മുന്നിൽ പോകുന്ന വാഹനത്തിന്റെ പകുതി കടന്നു ഓവർടേക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ ഒടുവിൽ പിൻ വാങ്ങേണ്ടി വരും. ഈ സമയത്ത് എതിർ ദിശയിൽ നിന്നു വേഗത്തിൽ വാഹനങ്ങൾ കടന്നു വന്നാൽ വലിയ അപകടം സംഭവിക്കാം. ആയതിനാൽ വാഹനം ഓടിച്ച് നല്ലവണ്ണം ആത്മവിശ്വാസം നേടിയ ശേഷം തിരക്കേറിയ നിരത്തുകളിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുക.മുന്നിൽ പോകുന്ന വാഹനത്തിന്റെ പുറകിൽ മുട്ടി മുട്ടിയില്ല എന്ന തരത്തിൽ വാഹനം ഓടിച്ച് അൽ‌പം ഇടകിട്ടിയാൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ ? . ഇങ്ങനെ വാഹനം ഓടിക്കുമ്പോൾ മുന്നിൽ പോകുന്ന വാഹനത്തിന്റെ മറവ് കൊണ്ട്, എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളോ വഴിയോ കാണാൻ സാധിക്കില്ല. ഈ സമയത്ത് ഓവർടേക്ക് ചെയ്യുന്നത് എതിർ വശത്ത് നിന്ന് വരുന്ന വാഹനവുമായി കൂട്ടി ഇടിക്കുന്നതിന് കാരണമാകും.വാഹനം കടന്നു പോകാൻ വലത് വശത്ത് ആവിശ്യത്തിന് സ്ഥലം ഉണ്ടെങ്കിൽ കൂടിയും ഡ്രൈവിങ്ങിൽ താനൊരു വിദദ്ധനാണെന്ന് മറ്റുള്ളവരെ കാണിക്കാനാണ് ചിലർ അപകടകരമായി ഈ രീതിയിൽ ഓവർ ടേക്ക് ചെയ്യുന്നത്. മറ്റു വാഹനങ്ങൾക്ക് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം എപ്പോഴും ഓവർ ടേക്ക് ചെയ്യേണ്ടത്.ഓവർടേക്ക് ചെയ്യുമ്പോൾ മറികടക്കേണ്ട വാഹനത്തോട് ചേർത്ത് തൊട്ട് തൊട്ടില്ല എന്ന രീതിയിൽ ഓവർ ടേക്ക് ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു.ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴോ പിന്നില്‍നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴോ വാഹനത്തിന്റെ വേഗത കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ ഉള്ള അവസരം നൽകുക.വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്നതാണ് നിയമം .എങ്കിലും ചില ആളുകൾ ഇടതുവശത്തൂടെയും ഓവർടേക്ക് ചെയ്യുന്നത് കാണാം. ഇടതുവശത്തുകൂടെയുള്ള ഓവർടേക്കിംഗ് നിർബന്ധമായും ഒഴിവാക്കുക.മുന്നിൽ പോകുന്ന വാഹനം റോഡിന്റെ മധ്യഭാഗത്ത് എത്തി വലത്തേയ്ക്ക് സിഗ്നൽ നൽകിയെങ്കിൽ മാത്രം ഇടതു വശത്ത് വഴി ഓവർ ടേക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഇതു വളരെ ശ്രദ്ധയോട് കൂടി ചെയ്യണം.നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.ആ വാഹനത്തിൽ നിന്നു ഇറങ്ങുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ.ചില ആളുകൾ കയറ്റത്ത് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.നാലും കൂടുന്ന കവലകൾ ,ഇടുങ്ങിയ പാലം, സീബ്രാലൈൻ, എന്നിവിടങ്ങളിൽ ഓവർ ടേക്കിങ്ങ് പാടില്ല.ഓവർടേക്ക് ചെയ്യാൻ ഉള്ള തീരുമാനം രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ഇവയിൽ ആദ്യം വേണ്ടത് നല്ല ആത്മവിശ്വാസമാണ്. മുന്നിൽ പോകുന്ന വാഹനത്തെ മറികടന്ന് പോകാൻ ഉള്ള സ്ഥലം ഉണ്ട് എന്നും, എനിക്ക് അതിന് കഴിയും എന്ന വിശ്വാസം ആദ്യം ഉണ്ടായിരിക്കണം.ഡ്രൈവിങ്ങിൽ താനൊരു വൈദഗ്‌ദ്ധ്യമുള്ളവനാണെന്നും,”ഏതൊര് സാഹചര്യത്തിലും ഓവർ ടേക്ക് ചെയ്യാൻ എനിക്ക് കഴിയും” എന്നെക്കെയുള്ള അമിതമായ ആത്മവിശ്വാസം അപകടം വിളിച്ച് വരുത്തും .ഉള്ളിൽ വല്ലാത്ത ഭയത്തോടെയാണ് ഓവർ ടേക്ക് ചെയ്യുന്നതെങ്കിൽ മുന്നിൽ പോകുന്ന വാഹനത്തെ പൂർണ്ണമായും ഓവർ ടേക്ക് ചെയ്ത് കടന്ന് പോകാൻ സാധിച്ചെന്ന് വരില്ല. ഇതും അപകടം വരുത്തി വെക്കും.ഓവർടേക്കിംഗ് സമയത്ത് മുന്നിലെ വാഹനത്തെ മറികടക്കാൻ കഴിയും എന്ന് നൂറു ശതമാനം വിശ്വാസം ഉണ്ടായിരിക്കണം. അല്പം ഒന്നു ശ്രദ്ധിച്ചാൽ ഓവർ ടേക്കിങ്ങ് മൂലമുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയും.


​​സസ്‌പെൻസും പ്രണയവും നിറച്ച് ​​​​ലൂക്കയുടെ ട്രെയ്‌ലർ

​ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂക്ക. ചിത്രത്തിന്റെ ട്രെയ്‌ലറാണ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.


​കണ്ണുനനയിച്ച് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു ട്രെയ്‌ലർ

​ടൊവിനോ ചിത്രം 'ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു'വിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയിലൂടെയാണ് സലീം അഹമ്മദ് ചലച്ചിത്രസംവിധാന രംഗത്ത് ചുവടുവയ്ക്കുന്നത്. കഥാപ്രമേയം കൊണ്ടുതന്നെ സലീം അഹമ്മദിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച പത്തേമാരി എന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.


​തരംഗമായി ഇക്കയുടെ ശകടത്തിന്റെ ട്രെയ്‌ലർ

​'ഇക്കയുടെ ശകട'ത്തിന്‍റെ പുതിയ ട്രെയ്‍ലര്‍ പുറത്തെത്തി. വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്താനിരിക്കെയാണ് പുതിയ ട്രെയ്‍ലര്‍ എത്തുന്നത്. അപ്പാനി ശരത്തും ഡിജെ തൊമ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനിയിക്കുണ്ട്. കോമഡി ഫാന്റസി ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഇക്കയുടെ ശകടമെന്നാണ് സൂചന.അതേസമയം കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്. എന്നാൽ അതിന് ശേഷം റിലീസ് ചെയ്ത ടീസർ ഏറെ വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. പോപ്പസ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിന്‍സ് അവറാച്ചനാണ്.



റാങ്കുകളുടെ തിളക്കമാര്‍ന്ന വിജയം

ഈ വര്‍ഷത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ കോതമംഗലം, പുതുപ്പാടി, യല്‍ദോ മാര്‍ ബസേലിയോസ് കോളേജ് സ്‌കൂള്‍ ഓഫ് ഡിസൈന്‍ റാങ്കുകളുടെ തിളക്കത്തോടെ ഉന്നതവിജയം കരസ്ഥമാക്കി.ബാച്‌ലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ ശ്രീലക്ഷ്മിയും, അശ്വതി നാരായണനും യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കി. ബി. എ. ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനില്‍ അപര്‍ണ്ണ വിനോദ് രണ്ടാം റാങ്കും നേടി. കോളജില്‍ തന്നെ നടത്തപ്പെട്ട കാംപസ്സ് ഇന്റര്‍വ്യൂവില്‍ നിന്നുതന്നെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും വിവിധ കമ്പനികളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.


​ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി ​​​​റോഷൻ മാത്യു

​യുവനായകന്മാരിൽ ശ്രദ്ധേയനായ റോഷൻ മാത്യു ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുന്നു.അനുരാഗ് കശ്യപ് ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗീതു മോഹൻദാസാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഗീതു സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിൽ റോഷൻ അഭിനയിച്ചിരുന്നു.  മൂത്തോന് വേണ്ടി ഹിന്ദി സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്.അതേസമയം ഗീതു മോഹൻദാസ് നിവിൻ പോളിയെ നായകനാക്കി ചിത്രീകരിച്ച സിനിമയാണ് മൂത്തോൻ. ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ശേഷമേ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തു.പതിനാലുകാരനായ പയ്യൻ  തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധാരാളം വൈകാരികത നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിലുട നീളമുണ്ട്. മൂത്തോന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ്.   


​മഴയെത്തി; എടുക്കാം ചില മുൻകരുതലുകൾ

​കേരളത്തിന്റെ മിക്ക ഇടങ്ങളിലും മഴ കനത്തുപെയ്യാൻ തുടങ്ങി. ചുട്ടുപൊള്ളുന്ന ചൂട് മാറി മഴ ഇങ്ങെത്തുമ്പോൾ വേണം ഏറെ കരുതൽ. കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന വ്യതിയാനങ്ങൾ പലവിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. ആഹാരമുൾപ്പെടെയുള്ള ജീവിതശൈലികളിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ അസുഖങ്ങളെ ഒരുപരിധി ഇല്ലാതാക്കാം.  മഴക്കാല രോഗങ്ങൾ മരണം വരെ സംഭവിക്കുന്നതിന് കാരണമായേക്കാം അതുകൊണ്ടുതന്നെ കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് വയ്ക്കാൻ. തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് മഴക്കാലത്ത് ശീലമാക്കാം.ചിക്കന്‍ഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍ . ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, എന്നിവയും മഴക്കാലത്ത് മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെയും, കുടിക്കുന്ന വെള്ളത്തിന്റെയും ശുചിത്വം ഉറപ്പുവരുത്തണം. പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.


​​മണി സാറായി മമ്മൂക്ക - ഉണ്ട നാളെ തിയേറ്ററുകളിലേക്ക്

​മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഉണ്ട’. ചിത്രം നാളെ തീയറ്ററുകളിലെത്തും. തിയേറ്ററിൽ എത്തുന്നതിന് മുമ്പായി ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രീകരണസമയത്തെ രസകരമായ നിമിഷങ്ങൾ കൂട്ടിച്ചേർത്താണ് പുതിയ വീഡിയോ തയാറാക്കിയിരിക്കുന്നത്നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവര്‍ ഉണ്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ഉണ്ട എന്ന സിനിമയില്‍ മണി സാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്.  ഖാലിദ് റഹമാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്..


​ഇത് അമ്മയും മകനും തമ്മിലുള്ള സ്നേഹം മാത്രമല്ല, കേരളം മാതൃകയാക്കേണ്ട ഒന്ന്

​വൈറലായി ഒരു ഫേസ്ബുക്ക്‌ കുറിപ്പ്അമ്മയുടെ വിവാഹത്തിന് മകൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തനിക്ക് വേണ്ടി ജീവിതത്തിൽ ഒരുപാട് വേദനകൾ സഹിച്ച ഒരു അമ്മയ്ക്ക് വേണ്ടി മകൻ ഒരുക്കിയ സമ്മാനമായിരിക്കാം ഒരുപക്ഷേ ഈ വിവാഹം. എന്തായാലും കേരളക്കര ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സമൂഹ മധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ ഈ അമ്മയെയും മകനേയും.ഗോകുല്‍ ശ്രീധറിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഗോകുല്‍ ശ്രീധറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… അമ്മയുടെ വിവാഹമായിരുന്നു.ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?, അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്. അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..


​നയൻതാര ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് കോടതി

​തെന്നിന്ത്യൻ താരം ​​നയൻ താരയുടെ ഏറ്റവും പുതിയ ചിത്രം കൊലൈയുതിർ കാലതിന്റെ റിലീസ് തടഞ്ഞ് കോടതി.ചിത്രീകരണം പൂർത്തിയായ ചിത്രം ഈ  വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞ് കോടതി വിധിവന്നത്. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകർപ്പാവകാശ തർക്കത്തെ തുടർന്നാണ് മദ്രാസ് ഹൈക്കോടതി സിനിമയുടെ ചിത്രീകരണം താൽകാലികമായി തടഞ്ഞുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. അന്തരിച്ച തമിഴ് എഴുത്തുകാരൻ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിർ കാലം. നോവലിന്റെ ഇതിവൃത്തം ആസ്പദമാക്കിയാണ് ചിത്രവും ഒരുക്കിയിട്ടുള്ളത്.   ഈ മാസം 21-ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ നിർമ്മാതാക്കളോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സംവിധായകൻ ചക്രി ടോലേട്ടി തിരക്കഥയും സംവിധാനവും ഒരുക്കിയ ചിത്രമാണ് ‘കൊലൈയുതിർ കാലം’.


​സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം

​സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം​​ജൂണ്‍ 18 ന്  സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വനം. ​​ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്നത്. ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാഹനപരിശോധന നടത്തി ജി.പി.എസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ‍ഓട്ടോ, ബസ്, ലോറി, ടാക്‌സി വാഹനങ്ങളാണ് പണി മുടക്കുക. കേരളത്തിലെ മോട്ടോര്‍ വാഹന സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തൃശൂരില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് വരുന്ന ചൊവ്വാഴ്ച പണിമുടക്കിന് തീരുമാനിച്ചിരിക്കുന്നത്.


​സസപെൻസ് നിറച്ച് അരുവം; ശ്രദ്ധേയമായി ടീസർ

​സിദ്ധാര്‍ത്ഥ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അരുവം. സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ ടീസര്‍.നിറയെ  സസ്‌പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നതും. സായി ശേഖറാണ് അരുവം എന്ന സിനിമ സംവിധാനം ചെയ്യുന്നത്.  ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് അരുവമെന്നാണ് സൂചന.അതേസമയം കാര്‍ത്തിക് ക്രിഷിന്റെ സെയ്ത്താന്‍ കാ ബച്ചായിലും സിദ്ധാര്‍ത്ഥ് അഭിനയിച്ചികൊണ്ടിരിക്കുകയാണ്. മിലിന്ദ് റാവു സംവിധാനം നിര്‍വ്വഹിച്ച ‘അവള്‍’ എന്ന സിനിമയാണ് സിദ്ധാര്‍ കേന്ദ്ര കഥാപാത്രമായി തീയറ്ററുകളിലെത്തിയ അവസാന ഹൊറര്‍ ചിത്രം. കമ്മാര സംഭവം എന്ന മലയാള ചിത്രത്തിലും സിദ്ധാര്‍ത്ഥ് പ്രധാന കഥാപാത്രമായി എത്തിയിരുന്നു.


മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് സേതുപതി

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് സേതുപതി; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർഅഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. വിജയ് സേതുപതി മലയാളത്തിലേക്ക് എത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചതും. മർക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് സേതുപതി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. മലയാളികളുടെ പ്രിയതാരം ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ അരങ്ങേറ്റം.  ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആത്മിയ ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നു. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.



​മുടി തഴച്ചുവളരാൻ ​​ചില എളുപ്പമാർഗങ്ങൾ

​ചില ഭക്ഷണങ്ങളും മുടിയുടെ വളര്‍ച്ചയെ ഒരു പരിധി വരെ സഹായിക്കാറുണ്ട്. പച്ചക്കറികൾ ധാരാളമായി കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. തലമുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും കഞ്ഞിവെള്ളം ഉത്തമ പരിഹാരമാണ്. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാണ്. ഇലക്കറികള്‍ ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇലക്കറികളും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും.  കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലിനെ ചെറുക്കാന്‍ സഹായിക്കും


​​അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ​​നാൻ പെറ്റ മകൻ

​മലയാളികൾക്ക് അത്രപെട്ടെന്നൊന്നും മറക്കാനാവാത്ത മുഖമാണ് അഭിനമ്യുവിന്റേത്. അഭ്യുമന്യുവിന്റെ തീരാനഷ്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി എത്തുന്ന പുതിയ ചിത്രമാണ് നാൻ പെറ്റ മകൻ. സജി എസ് പാലമേൽ സംവിധാനവും തിരക്കഥയും തയാറാക്കിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും നേരത്തെതന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബാലതാരമായി ചലച്ചിത്ര രംഗത്തെത്തിയ മിനോണ്‍ ജോണ്‍ ആണ് വെള്ളിത്തിരയില്‍ അഭിമന്യു എന്ന കഥാപാത്രമായി വേഷമിടുന്നത്. ശ്രീനിവാസനും ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സീമ ജി നായരാണ് ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അമ്മയായി വേഷമിടുന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം


ചരിത്ര പുരുഷനായി വീണ്ടും മമ്മൂക്ക

മാമാങ്കം ഒരുങ്ങുന്നു മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാട്ടിലെ  വില്ലാളി വീരന്മാരായ ചാവേറുകളുടെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിൽ ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിലെതന്നെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം നിർമിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ്.


​അരങ്ങേറ്റ മത്സരം ഗംഭീരമാക്കി ഇന്ത്യ.​​സൗത്ത് ആഫ്രിയ്ക്കക്കെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്

​അരങ്ങേറ്റ മത്സരം ഗംഭീരമാക്കി ഇന്ത്യ.​​സൗത്ത് ആഫ്രിയ്ക്കക്കെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ തിളങ്ങി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു. എറിഞ്ഞു വീഴ്ത്താനുള്ള തയാറെടുപ്പില്‍ ഇന്ത്യയും. മത്സരം മൂന്ന് ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും സൗത്ത് ആഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ജസ്പ്രീത് ബുംറയുടെ പന്ത് അടിച്ച് തെറുപ്പിക്കാനുള്ള ദക്ഷിണ ആ്രഫിക്കന്‍ താരം ഹാഷിം അംലയുടെ ശ്രമം വിഭലമായി. പന്ത് ചെന്നു പതിച്ചത് രോഹിത് ശര്‍മ്മയുടെ കൈക്കുമ്പിളില്‍.ബൗളിങ്ങിലും മികച്ച തുടക്കമായിരുന്നു ഇന്ത്യയുടേത്.  34 രണ്‍സ് എടുത്ത് ധോണിയും 26 റണ്‍സെടുത്ത് ലോകേഷ് രാഹുലും 18 റണ്‍സെടുത്ത് വിരാട് കോഹ്ലിയും ഇന്ത്യയുടെ വിജയത്തിന് മാറ്റുകൂട്ടി.



​ശ്രദ്ധനേടി ഗോകുലിന്റെ പുതിയ ചിത്രം 'ഉൾട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

​ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ഗോകുല്‍ ​​സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഉള്‍ട്ട’. തിരക്കഥാകൃത്തായ സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനുശ്രീയും പ്രയാഗ മാര്‍ട്ടിനും ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായെത്തുന്നു. രമേശ് പിശാരടി, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ഝാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, ശാന്തികൃഷ്ണ, കെ പി എ സി ലളിത, മഞ്ജു മറിമായം, തെസ്‌നി ഖാന്‍, ആര്യ, സുരഭി എന്നിവരും ഉള്‍ട്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


​ശ്രദ്ധേയമായി കോളാമ്പിയുടെ ട്രെയ്‌ലർ

​നിത്യാ മേനോൻ നായികയായി എത്തുന്ന പുതിയ ചിത്രമാണ് കോളാമ്പി. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം നിർമ്മിക്കുന്നത് രൂപേഷ് ഓമനയാണ്. കോളാമ്പി മൈക്ക് നിരോധിച്ചതിനെത്തുടർന്ന് ജീവിതം വഴിമുട്ടിയവരുടെ കഥ പറയുന്ന ചിത്രമാണ് കോളാമ്പി. ചിത്രത്തിൽ രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, രോഹിണി തുടങ്ങി നിരവധി താരനിരകൾ അണിനിരക്കുന്നുണ്ട്.ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ രാജീവ് കുമാർ എത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ


​​​ സിനിമയെ സ്നേഹിച്ച യുവാവിന്റെ കഥ പറഞ്ഞ് ഷിബു; തരംഗമായി ട്രെയ്‌ലർ

​കാര്‍ത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനും പ്രധാന   കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ഷിബു. തീയേറ്റർ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ സ്നേഹിച്ചു തുടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ‘ഷിബു’വിന്റെ മുഖ്യ പ്രമേയം. ഇഷ്ടനടനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്നതാണ് ഈ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ ആഗ്രഹവും. വെള്ളിത്തിരയിലേക്ക് എത്താൻ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹാസ്യ താരം ബിജുക്കുട്ടനും ഷിബു എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പ്രണീഷ് വിജയനാണ് ഷിബു എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നര്‍മ്മവും പ്രണയവുമെല്ലാം ഇടകലർത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നതും.



​തിയേറ്ററുകളെ ഇളക്കിമറിയ്ക്കാൻ തൊട്ടപ്പനും തമാശയും തിയേറ്ററുകളിലേക്ക്

​വിനായകൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്‍’. തൊട്ടപ്പന്‍ നാളെ തീയറ്ററുകളിലെത്തും. ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഷാനവാസ് ബാവുക്കുട്ടിയാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്‍’ എന്ന സിനിമയ്ക്കുണ്ട്. ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തമാശ’. ചിത്രവും നാളെ തീയേറ്ററുകൾ കീഴടക്കാൻ എത്തും. സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാക്കളായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘തമാശ’യ്ക്കുണ്ട്. നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.


​വമ്പന്മാരുടെ തേരോട്ടം തുടരുന്നു

​"ന്യൂസ്‌ലാൻഡ് ശ്രീലങ്കയെ പത്തു വിക്കറ്റിനു തകർത്തപ്പോൾ ഓസ്ട്രേലിയക്കു മുൻപിൽ അഫ്കാനിസ്ഥാൻ മുട്ട് മടക്കി"ലോകകപ്പിൽ കുഞ്ഞ് ടീമുകളെ തകർത്ത് വമ്പന്മാർ കുതിപ്പ് തുടരുന്നു.ന്യൂസ്‌ലാൻഡ് ലങ്ക ദഹനം നടത്തിയപ്പോൾ പൊരുതി നോക്കിയ അഫ്കാനിസ്ഥാനെ ഏഴു വിക്കറ്റിനാണ് തോല്പിച്ചത്. ലോകകപ്പിന് എത്തിയ ശ്രീലങ്ക,ഒരു കുഞ്ഞൻ ടീം തന്നെയാണ്. എന്നാൽ ഒരു നല്ല പ്രകടനം പോലും നടത്താൻ അവർക്കാവുന്നില്ല.സിംഹള വീര്യം ചോർന്നു പോയ ശ്രീലങ്കൻ ബാറ്സ്മാന്മാരെ മാറ്റ് ഹെന്ററിയുടെ നേതൃത്വത്തിൽ ഫാസ്റ്റ് ബൗളർമാർ വേട്ടയാടി. പകരക്കാരനായി ന്യൂസ്‌ലാൻഡ് ലോകകപ്പ് ടീമിൽ എത്തിയ ഹെന്ററി ശ്രീലങ്കൻ മുൻ നിരയിലെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.30 ഓവർ മാത്രം നീണ്ടു നിന്ന ലങ്കൻ ഇനിങ്സ് 136 റൺസിൽ അവസാനിക്കുകയായിരുന്നു.ഓപ്പണറായി ഇറങ്ങി അർദ്ധ സെഞ്ച്വറി നേടിയ  ക്യാപ്റ്റൻ കരുണരക്തനെ  മാത്രമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്.പതിനൊന്നു  പേരും മൈതാനത്തു ഇറങ്ങിയെങ്കിലും 8 പേർ രണ്ടക്കം കടന്നില്ല.അതിൽ തന്നെ കുശാൽ മെൻഡിസ്‌,മാത്യൂസ്, ഉധാന എന്നിവർ റണ്ണൊന്നും എടുക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. പവർ പ്ലേയിൽ തന്നെ ഹെന്ററി,ഫെർഗുസൺ എന്നിവർ  മൂന്ന്  വിക്കറ്റുകൾ വീതം  വീഴ്ത്തിയപ്പോൾ പന്തെറിഞ്ഞ ബാക്കി എല്ലാവർക്കും ഓരോ വിക്കറ്റും എറിഞ്ഞു കൊടുത്താണ് ശ്രീലങ്ക സഹകരിച്ചത്. ശ്രീലങ്ക ഉയർത്തിയ 137 റൺസ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെയാണ് ന്യൂസ്‌ലാൻഡ് മറികടന്നത്. ഓപ്പണർമാരായ മാർട്ടിൻ ഗുപ്ടിലും മൺറോയും അർദ്ധ സെഞ്ച്വറി നേടിയ മത്സരം പതിനേഴാം ഓവറിൽ ന്യൂസ്‌ലാൻഡ് വിജയിച്ചു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ബാറ്റിംഗ് നിര ഫോമിലേക്കുയർന്നപ്പോൾ അഫ്കാനിസ്ഥാൻ ഉയർത്തിയ 208 റൺസ് വിജലക്ഷ്യം ഓസിസ് അനായാസം മറികടന്നു. ടോസ് നേടിയ അഫ്കാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.മുൻനിര ബാറ്സ്മാന്മാർ തകർന്നടിഞ്ഞപോഴും നജീബുല്ല സദ്രാൻ, റഹ്മത്ത് ഷാ, ഗുൽബദീപ് നായിബ്, റാഷിദ്‌ ഖാൻ എന്നിവർ മികച്ച പ്രകടനം നടത്തി.സദ്രാൻ അർദ്ധ സെഞ്ചുറി നേടിയപ്പോൾ അവസാന ഓവറുകളിലിൽ ആഞ്ഞടിച്ച റാഷിദ്‌ ഖാനാണ് അഫ്‌ഘാനിസ്ഥാൻ  സ്കോർ 200 കടത്തിയെങ്കിലും മുപ്പത്തിയൊമ്പതാം ഓവറിൽ എല്ലാവരും പുറത്തായി.  അഫ്‌ഘാനിസ്ഥാൻ ഉയർത്തിയ 208 റൺസ് പിന്തുടർന്ന ഓസ്ട്രേലിയക്കു വേണ്ടി ക്യാപ്റ്റൻ ഫിഞ്ച് വേഗത്തിൽ സ്കോർ ഉയർത്തി.49 പന്തിൽ നിന്നും 10 ബൗണ്ടറികളുപ്പെടെ 66 റൺസ് ഫിഞ്ച് നേടിയപ്പോൾ,ശ്രദ്ധിച്ചു മുന്നേറിയ വാർണർ പുറത്താവാതെ 114 പന്തിൽ നിന്നും 89 റൺസ് നേടി.മുപ്പത്തിയഞ്ചാം ഓവറിൽ മാക്സ്‌  വെൽ  ബൗണ്ടറി പായിച്ചു ലക്ഷ്യം മറികടന്നു.ക്യാപ്റ്റൻ ഫിഞ്ച്,ഖവാജ, സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്കു നഷ്ടമായത്. ലോകകപ്പിൽ ഇന്ന് സൗത്ത് ആഫ്രിക്ക,ബംഗ്ലാദേശിനെ നേരിടും.ആദ്യ മത്സരം തോറ്റ സൗത്ത് ആഫ്രിക്കക്കു ഇന്ന് നിർണായകമാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് കെന്നിങ്ടൻ മൈതാനത്തിലാണ് മത്സരം.


​കൊച്ചിയിൽ നിപ വൈറസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

​എറണാകുളത്ത് പനി ബാധിച്ച് ചികിത്സ തേടിയ യുവാവിന്  നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. വടക്കൻ പറവൂർ സ്വദേശിയാണ് നിപ പിടിപെട്ടിരിക്കുന്ന യുവാവ്. യുവാവിനൊപ്പമുള്ള മൂന്ന് പേരടക്കം 86 പേർ നിരീക്ഷണത്തിലാണ്. എന്നാൽ നിപയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കമുള്ളവർ അറിയിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി കൂടുതൽ ഐസലേഷൻ വാർഡുകൾ ആരോഗ്യ വിദഗ്ദർ സജ്ജമാക്കിയിട്ടുണ്ട്.അതേസമയം രോഗത്തെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വ്യാജ പ്രചരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളിൽ അകപെടരുതെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


​നവോദയയിൽ അധ്യാപക ഒഴിവ്

മലമ്പുഴമലമ്പുഴ ജവഹർ ന​​വോദയ വിദ്യാലയത്തിൽ പി.ജി.ടി. (കണക്ക്) താത്കാലിക ഒഴിവിലേക്ക് തിങ്കളാഴ്ച അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയുമായി ഹാജരാകണം.കംപ്യൂട്ടർ (എഫ്.സി.എസ്.എ) അധ്യാപികയുടെ ഒഴിവിലേക്ക് ബയോഡാറ്റ മൂന്ന്, നാല് തീയതികളിൽ നേരിട്ട് സ്വീകരിക്കും. അഭിമുഖം ഉണ്ടാവില്ല. അധ്യാപക ഒഴിവ് ലക്കിടിപഴയലക്കിടി ഗവ. സീനിയർ ബേസിക് സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. എൽ.പി./യു.പി. അറബിക് അധ്യാപക തസ്തികയിലാണ്‌ ഒഴിവുള്ളത്. ദിവസവേതനാടിസ്ഥാനത്തിലാണ്‌ നിയമനം. കൂടിക്കാഴ്ച മൂന്നിന്‌ രാവിലെ 11 മണിക്ക്‌ സ്കൂളിൽ നടക്കും.ആനക്കരകൂടല്ലൂർ ജി.ബി.എൽ.പി.സ്‌കൂളിൽ എൽ.പി.എസ്.എ.യുടെ ഒഴിവുണ്ട്. മൂന്നിന് രാവിലെ 10 മണിക്ക് ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്‌ക്ക് ഹാജരാകണം.ചെർപ്പുളശ്ശേരി ചെർപ്പുളശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം കണക്ക്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, ബയോളജി, ഹിന്ദി, യു.പി. വിഭാഗം ഹിന്ദി (ജൂനിയർ) അധ്യാപകരുടെ താത്കാലിക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച മൂന്നിന് 11മണിക്ക് സ്‌കൂൾ ഓഫീസിൽ.


​പ്ലസ് വണ്‍ പ്രവേശനം: ​​സ്‌കൂള്‍/കോമ്ബിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള മുഖ്യ അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവില്‍ 20% മാര്‍ജിനല്‍ ഉള്‍പ്പെടുത്തിയ വര്‍ധിത സീറ്റില്‍ നിലവില്‍ ഒന്നാം ഓപ്ഷനില്ലാതെ മെരിറ്റ് ക്വാട്ടിയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോമ്ബിനേഷന്‍ മാറ്റത്തിനോ/സ്‌കൂള്‍ മാറ്റത്തിനോ/സ്‌കൂള്‍ മാറ്റത്തോടെയുള്ള കോമ്ബിനേഷന്‍ മാറ്റത്തിനോ ജൂണ്‍ ആറ് മുതല്‍ ഏഴിന് ഉച്ചയ്ക്ക് മുന്നു വരെ പ്രവേശനം നേടിയ സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കാം.വിശദ നിര്‍ദേശങ്ങളും​​ ഒഴിവുകളും അഡ്മിഷന്‍ വെബ്‌സൈറ്റിൽ ജൂണ്‍ ആറിന് രാവിലെ പത്തിന് ലഭ്യമാകും. സ്‌കൂള്‍/കോമ്ബിനേഷന്‍ ട്രാന്‍സ്ഫറിനു ശേഷമുള്ള വേക്കന്‍സി സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂണ്‍ പത്തിന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.20% മാര്‍ജിനല്‍ സീറ്റ് വര്‍ധന ഉള്‍പ്പെടുത്തി സംവരണതത്ത്വം പാലിച്ചുകൊണ്ടു പ്രസിദ്ധീകരിക്കുന്ന പ്രസ്തുത വേക്കന്‍സിയില്‍  മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാം. നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ അവസരത്തില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദ നിര്‍ദേശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും.പൊതുവിദ്യാലങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി പാസ്സായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ തന്നെ പ്രവേശനം ലഭിക്കുന്നതിനുള്ള സീറ്റുകള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ലഭ്യമാണെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.


​മാസം വെറും 55 രൂപ നിക്ഷേപിച്ച് 3000 രൂപ പെൻഷൻ വാങ്ങാം;​​ നിങ്ങൾ ചെയ്യേണ്ടത് എന്ത്?

 അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്ന പദ്ധതിയാണ് 'പ്രധാൻ മന്ത്രി ശ്രാം യോ​ഗി മൻധൻ യോജന. കുറഞ്ഞ തുക നിക്ഷേപം നടത്തി മാസം 3000 രൂപ വരെ പെൻഷൻ ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2019 ഫെബ്രുവരിയിൽ പിയൂഷ് ഗോയലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും എങ്ങനെ നിക്ഷേപം നടത്താമെന്നും ചുവടെ ചേർക്കുന്നു. ആർക്കൊക്കെ അപേക്ഷിക്കാം? ഈ പദ്ധതി വഴി അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കുറഞ്ഞത് 3000 രൂപ വരെ പെൻഷൻ ലഭിക്കും. 18നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ അം​ഗമാകാൻ സാധിക്കുന്നത്. അപേക്ഷിക്കുന്നവർക്ക് ആധാർ കാർഡും സേവിംഗ്സ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. 18 വയസ്സിൽ പദ്ധതിയിൽ​​ അം​ഗങ്ങളാകുന്നവർ പ്രതിമാസം 55 രൂപ നൽകിയാൽ ഭാവിയിൽ 3000 രൂപ വീതം ഓരോ മാസവും പെൻഷൻ ലഭിക്കും. അപേക്ഷകൻ മരിച്ചാൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന കാലയളവിൽ വരിക്കാരൻ മരിച്ചാൽ ​ഗുണഭോക്താവിന്റെ ഭാര്യയ്ക്ക് 50 ശതമാനം തുക പെൻഷനായി ലഭിക്കും. മുഴുവൻ തുകയും പിൻവലിക്കണമെങ്കിൽ അ​ങ്ങനെയും തുക കൈപ്പറ്റാവുന്നതാണ്. വരിക്കാരൻ 60 വയസ്സിന് മുമ്പ് മരിച്ചാ. മാത്രമേ ഭാര്യ തുക കൈപ്പറ്റാൻ സാധിക്കൂ. എന്നാൽ പദ്ധതി പ്രകാരം വരിക്കാരന്റെ കാലശേഷം ഭാര്യക്ക് മാത്രമേ പദ്ധതിയില്‍ തുടരാൻ സാധിക്കൂ. മറ്റ് ബന്ധുക്കൾക്ക് സാധിക്കില്ല. വരുമാന പരിധി മാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള, ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് പിഎഫ്. ഇഎസ്ഐ ആനുകൂല്യം ലഭിക്കാത്തവർക്കും പദ്ധതിയിൽ അംഗമാകാം. അവര്‍ 18 വയസിനും 25 വയസിനും ഇടയിലുള്ളവരാണെങ്കില്‍ 40 വയസുവരെ മാസം 55 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 60 വയസു മുതല്‍ 3000 രൂപ പെന്‍ഷന്‍ കിട്ടി തുടങ്ങും. അപേക്ഷിക്കേണ്ടത് എങ്ങനെ? ആവശ്യമായ രേഖകളുമായി അടുത്തുള്ള കോമൺ സർവീസ് സെന്ററിൽ എത്തുക . തുടർന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോം, ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതിനുള്ള സമ്മതപത്രം എന്നിവ സമർപ്പിക്കുക. ആധാറിലെയും ബാങ്ക് പാസ്ബുക്കിലെയും വിവരങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിങ്ങളുടെ അപേക്ഷ ഫോം സ്വീകരിക്കും. കൂടാതെ, കോൺടാക്റ്റ് വിശദാംശങ്ങൾ പരിശോധിക്കാനായി നിങ്ങളുടെ മൊബൈൽ നമ്പറിലേയ്ക്ക് ഒരു ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിക്കും.  പദ്ധതിയിൽ നിന്ന് പിന്മാറിയാൽ? പദ്ധതിയില്‍ ചേര്‍ന്ന് 10 വര്‍ഷത്തിനു മുമ്പാണ് പിന്മാറുന്നതെങ്കില്‍ അടച്ച തുക മാത്രമാണ് തിരിച്ചു കിട്ടുക. എന്നാൽ പത്തുവര്‍ഷം കഴിഞ്ഞോ അപേക്ഷകന് 60 വയസ്സ് ആകുന്നതിന് മുമ്പോ പിന്മാറുകയാണെങ്കിൽ നിക്ഷേപിക്കുന്ന തുകയും പലിശയും തിരികെ ലഭിക്കും. മാസം 3000 രൂപ പെൻഷൻ കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം; വെറുതേ കളയരുത്


​കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്: ജൂൺ ആറു വരെ അപേക്ഷിക്കാം

 കെ-ടെറ്റ് ജൂൺ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും ഡിജിറ്റൽ സേവ വഴി  ജൂൺ ആറു വരെ സമർപ്പിക്കാം  കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം അവസാന തീയതി ജൂൺ ആറ് അപേക്ഷ സമർപ്പിച്ച് ഫീസടച്ചതിന് ശേഷം തിരുത്തലുകൾ അനുവദിക്കില്ലലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ - യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ - ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ജൂൺ 22 നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ജൂൺ 29നും കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. കെ-ടെറ്റ് ജൂൺ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും  ജൂൺ ആറു വരെ സമർപ്പിക്കാം.ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപാ വീതവും അടയ്ക്കണം.   ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുതവണ മാത്രമേ അപേക്ഷിക്കാൻ കഴിയൂ.അപേക്ഷ സമർപ്പിച്ച് ഫീസടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല.  പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡ് ജൂൺ 15 മുതൽ ഡൗൺലോഡ് ചെയ്യാം. കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.


​വമ്പന്മാരുടെ തേരോട്ടം തുടരുന്നു

ന്യൂസ്‌ലാൻഡ് ശ്രീലങ്കയെ പത്തു വിക്കറ്റിനു തകർത്തപ്പോൾ ഓസ്ട്രേലിയക്കു മുൻപിൽ അഫ്കാനിസ്ഥാൻ മുട്ട് മടക്കിലോകകപ്പിൽ കുഞ്ഞ് ടീമുകളെ തകർത്ത് വമ്പന്മാർ കുതിപ്പ് തുടരുന്നു.ന്യൂസ്‌ലാൻഡ് ലങ്ക ദഹനം നടത്തിയപ്പോൾ പൊരുതി നോക്കിയ അഫ്കാനിസ്ഥാനെ ഏഴു വിക്കറ്റിനാണ് തോല്പിച്ചത്. ലോകകപ്പിന് എത്തിയ ശ്രീലങ്ക,ഒരു കുഞ്ഞൻ ടീം തന്നെയാണ്. എന്നാൽ ഒരു നല്ല പ്രകടനം പോലും നടത്താൻ അവർക്കാവുന്നില്ല.സിംഹള വീര്യം ചോർന്നു പോയ ശ്രീലങ്കൻ ബാറ്സ്മാന്മാരെ മാറ്റ് ഹെന്ററിയുടെ നേതൃത്വത്തിൽ ഫാസ്റ്റ് ബൗളർമാർ വേട്ടയാടി. പകരക്കാരനായി ന്യൂസ്‌ലാൻഡ് ലോകകപ്പ് ടീമിൽ എത്തിയ ഹെന്ററി ശ്രീലങ്കൻ മുൻ നിരയിലെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.30 ഓവർ മാത്രം നീണ്ടു നിന്ന ലങ്കൻ ഇനിങ്സ് 136 റൺസിൽ അവസാനിക്കുകയായിരുന്നു.ഓപ്പണറായി ഇറങ്ങി അർദ്ധ സെഞ്ച്വറി നേടിയ  ക്യാപ്റ്റൻ കരുണരക്തനെ  മാത്രമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്.പതിനൊന്നു  പേരും മൈതാനത്തു ഇറങ്ങിയെങ്കിലും 8 പേർ രണ്ടക്കം കടന്നില്ല.അതിൽ തന്നെ കുശാൽ മെൻഡിസ്‌,മാത്യൂസ്, ഉധാന എന്നിവർ റണ്ണൊന്നും എടുക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. പവർ പ്ലേയിൽ തന്നെ ഹെന്ററി,ഫെർഗുസൺ എന്നിവർ  മൂന്ന്  വിക്കറ്റുകൾ വീതം  വീഴ്ത്തിയപ്പോൾ പന്തെറിഞ്ഞ ബാക്കി എല്ലാവർക്കും ഓരോ വിക്കറ്റും എറിഞ്ഞു കൊടുത്താണ് ശ്രീലങ്ക സഹകരിച്ചത്. ശ്രീലങ്ക ഉയർത്തിയ 137 റൺസ് വിജയ ലക്ഷ്യം ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെയാണ് ന്യൂസ്‌ലാൻഡ് മറികടന്നത്. ഓപ്പണർമാരായ മാർട്ടിൻ ഗുപ്ടിലും മൺറോയും അർദ്ധ സെഞ്ച്വറി നേടിയ മത്സരം പതിനേഴാം ഓവറിൽ ന്യൂസ്‌ലാൻഡ് വിജയിച്ചു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ബാറ്റിംഗ് നിര ഫോമിലേക്കുയർന്നപ്പോൾ അഫ്കാനിസ്ഥാൻ ഉയർത്തിയ 208 റൺസ് വിജലക്ഷ്യം ഓസിസ് അനായാസം മറികടന്നു. ടോസ് നേടിയ അഫ്കാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.മുൻനിര ബാറ്സ്മാന്മാർ തകർന്നടിഞ്ഞപോഴും നജീബുല്ല സദ്രാൻ, റഹ്മത്ത് ഷാ, ഗുൽബദീപ് നായിബ്, റാഷിദ്‌ ഖാൻ എന്നിവർ മികച്ച പ്രകടനം നടത്തി.സദ്രാൻ അർദ്ധ സെഞ്ചുറി നേടിയപ്പോൾ അവസാന ഓവറുകളിലിൽ ആഞ്ഞടിച്ച റാഷിദ്‌ ഖാനാണ് അഫ്‌ഘാനിസ്ഥാൻ  സ്കോർ 200 കടത്തിയെങ്കിലും മുപ്പത്തിയൊമ്പതാം ഓവറിൽ എല്ലാവരും പുറത്തായി.  അഫ്‌ഘാനിസ്ഥാൻ ഉയർത്തിയ 208 റൺസ് പിന്തുടർന്ന ഓസ്ട്രേലിയക്കു വേണ്ടി ക്യാപ്റ്റൻ ഫിഞ്ച് വേഗത്തിൽ സ്കോർ ഉയർത്തി.49 പന്തിൽ നിന്നും 10 ബൗണ്ടറികളുപ്പെടെ 66 റൺസ് ഫിഞ്ച് നേടിയപ്പോൾ,ശ്രദ്ധിച്ചു മുന്നേറിയ വാർണർ പുറത്താവാതെ 114 പന്തിൽ നിന്നും 89 റൺസ് നേടി.മുപ്പത്തിയഞ്ചാം ഓവറിൽ മാക്സ്‌  വെൽ  ബൗണ്ടറി പായിച്ചു ലക്ഷ്യം മറികടന്നു.ക്യാപ്റ്റൻ ഫിഞ്ച്,ഖവാജ, സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്കു നഷ്ടമായത്. ലോകകപ്പിൽ ഇന്ന് സൗത്ത് ആഫ്രിക്ക,ബംഗ്ലാദേശിനെ നേരിടും.ആദ്യ മത്സരം തോറ്റ സൗത്ത് ആഫ്രിക്കക്കു ഇന്ന് നിർണായകമാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് കെന്നിങ്ടൻ മൈതാനത്തിലാണ് മത്സരം.


​പോളിടെക്‌നിക്കിന് പഠിക്കാം

സംസ്ഥാനത്തെ പോളിടെക്നിക്ക് കളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന രേഖകളുമായി സ്വയം ഓൺലൈൻ വഴിയോ, ​ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർമുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ  അപേക്ഷ സമർപ്പിക്കാവുന്നതാണ്1 അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ (എല്ലാ സർട്ടിഫിക്കറ്റിന്റേയും കോപ്പികൾ മാത്രം)A ,     SSLC അഥവാ തതുല്യമായ സർട്ടിഫിക്കേറ്റ്B,    വരുമാന സർട്ടിഫിക്കറ്റ്  (1 ലക്ഷത്തിന് താഴെയുള്ളത് ഫീസ് ആനുകൂല്യത്തിന് അർഹതയുണ്ട്)C,       മതപരമായോ ജാതിപരമായോ സംവരണാനുകൂല്യങ്ങൾക്ക് അർഹതയുണ്ടക്കിൽ അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്D,    *പത്തനംതിട്ട  ഇടുക്കി പാലക്കാട് മലപ്പുറം വയനാട്  കാസർകോട് എന്നീ ജില്ലകളിൽ ജനിച്ചു വളർന്നവർക്ക് പിന്നോക്ക ജില്ലാ ആനുകൂല്യത്തിനർഹതയ്ക്കായ് നേറ്റിവിറ്റി സർട്ടിഫിക്കേറ്റ്* E. ആധാർ നമ്പർF,   കൂടാതെ സൈനികർ വിമുക്തഭടൻ സൈനിക സേവനത്തിടെ മരണപ്പെട്ടവർ പരിമിത അംഗവൈകല്യം ഉള്ളവർ എന്നീ ആനുകൂല്യത്തിന് അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്G,     VHSE , ITI വിജയിച്ചിട്ടുള്ള സർട്ടിഫിക്കറ്റ്2   പോളിടെക്നിക് അഡ്മിഷന് വേണ്ടി   അപേക്ഷയിൽ കാണിച്ചിരിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം  സർക്കാർ നിയന്ത്രണത്തിലുള്ള കേരളത്തിലെ ഏതെങ്കിലും പോളിടെക്നിക്കിൽ സമർപ്പിച്ച് അപേക്ഷ രജിസ്ട്രർ ചെയ്യാവുന്നതാണ്


​പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്

​​​​പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ് വെസ്റ്റിൻഡീസ്-പാകിസ്ഥാൻ മത്സരം കണ്ടിറങ്ങിയ ആരാധകർക്ക് ഒരു സംശയം..? ഏകദിന ലോകകപ്പ് തന്നെയല്ലേ ഇത്? പാകിസ്താനെ 7 വിക്കറ്റിന് വെസ്റ്റിൻഡീസ് തകർത്ത മത്സരത്തിൽ ആകെ എറിഞ്ഞത് 36 ഓവറുകൾ.ഒരു ട്വന്റി-ട്വന്റി മത്സരത്തേക്കാൾ നാലു ഓവർ കുറവ്.നിലവിലെ ട്വന്റി-ട്വന്റി രാജാക്കന്മാരിൽ നിന്ന് ഇതല്ലേ പ്രതിക്ഷിക്കാവു..​​കരുത്തിന്റെ പരിയായമാണ് വെസ്റ്റ് ഇൻഡീസ്.അതുകൊണ്ട് തന്നെ ഇന്നലെ മത്സരം കാണാൻ എത്തിയവർ ബാറ്റിംഗ് വെടികെട്ടു പ്രതിഷിക്കുക സ്വാഭാവികം മാത്രം.പക്ഷേ​​​​അരങ്ങേറിയത് വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബോളർമാരുടെ നേതൃത്വത്തിൽ  പാകിസ്ഥാൻ നിഗ്രഹമായിരുന്നു.ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് എതിരാളികളെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു.തീരുമാനം ശരിയായിരുന്നു എന്ന് വെസ്റ്റ് ഇൻഡീസ്‌ ഫാസ്റ്റ് ബോളർമാർ തെളിയിക്കുകയും ചെയ്തു.പാകിസ്താന്റെ മുൻനിര ബാറ്സ്ന്മാർ ഷോർട് പിച്ച് പന്തുകളും ബൗൺസറുകളും കണ്ട് കളി മറന്നു പോയി. പന്തുകൊണ്ട് ഏറു കൊള്ളാതിരിക്കാനായിരുന്നു എല്ലാവരുടെയും ശ്രമം.പാകിസ്ഥാൻ സ്കോർ 17 ൽ നിൽക്കേ ഇമാമുൾ ഹഖിനെ കൊട്രൽ പുറത്താക്കിയതായിരുന്നു തുടക്കം.പിന്നീട് റസ്സലും ഓഷയിൻ തോമസും അരങ്ങു വാണു.മൂന്ന് ഓവറിൽ നാലു റൺസ് മാത്രം വഴങ്ങി ആന്ദ്രേ റസ്സൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാകിസ്താന്റെ നാലു വിക്കറ്റുകളാണ് ഒഷയിൻ തോമസ് തെറിപ്പിച്ചത്.22 റൺസ് വീതം നേടിയ സൽമാൻ,ബാബർ ആസാം എന്നിവരാണ് പാക് നിരയിലെ ടോപ് സ്കോർമാർ.അവസാന വിക്കറ്റിൽ വഹാബ് റിയാസ് -ആമിർ കൂട്ടുകെട്ടാണ് പാകിസ്താനെ നാണക്കേടിൽ നിന്നും രക്ഷിച്ചത്.ഇരുവരും ചേർന്ന് 22റൺസ് കൂട്ടിച്ചേർത്തു.ഇരുപത്തിരണ്ടാമത്തെ ഓവറിൽ എല്ലാവരും പുറത്തായ പാക് ഇന്നിഗ്‌സ് 105 റൺസിന്‌ അവസാനിച്ചു.  പാകിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് വേഗത്തിൽ ബാറ്റ് ചെയ്യുകയായിരുന്നു വെസ്റ്റ് ഇൻഡീസ്.ഓപ്പണറായി ഇറങ്ങിയ ക്രിസ് ഗെയിൽ 34 പന്തിൽ നിന്നും 9 ബൗണ്ടറികൾ ഉൾപ്പെടെ അർദ്ധ സെഞ്ചുറി നേടി.പതിനാലാമത്തെ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് ലക്ഷ്യം മറികടന്ന് തങ്ങളുടെ വരവ് അറിയിച്ചു.പാകിസ്താനു വേണ്ടി മുഹമ്മദ്‌ ആമിർ മൂന്ന് വിക്കറ്റ് വീഴ്ത്തി. യോഗ്യത മത്സരങ്ങൾ കളിച്ചാണ് വെസ്റ്റ് ഇൻഡീസ് ലോക കപ്പിന് വിമാനം കയറിയത്. അതുകൊണ്ട് തന്നെ കീരീടം നേടുന്നവരുടെ കുട്ടത്തിൽ അവരുടെ പേര് ആരും പറഞ്ഞ് കേട്ടതുമില്ല.പാകിസ്താനെതിരെയുള്ള  ഈ ഒറ്റ മത്സരം മതി വെസ്റ്റ് ഇൻഡീസിനെ എഴുതി തള്ളാൻ കഴിയില്ല എന്ന് തെളിയിക്കാൻ. വേൾഡ് കപ്പിൽ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്.ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്ക ന്യൂസ്‌ലാൻഡിനെ സോഫിയ ഗാർഡൻസിൽ നേരിടും.വൈകിട്ട് ആറിന് കാഡിഫ് സ്റ്റേഡിയത്തിലാണ് ഓസ്ട്രേലിയ - അഫ്ഗാനിസ്ഥാൻ മത്സരം.


​ലോകകപ്പിൽ ആദ്യ വിജയം ഇംഗ്ളണ്ടിന്

​മത്സരങ്ങൾ സംഘടിപ്പിക്കാൻ മാത്രമല്ല വിജയിക്കാനും ഞങ്ങൾക്കറിയാമെന്നു ഇംഗ്ളണ്ട് തെളിയിച്ചു. ലോകകപ്പ് ഉൽഘാടന മത്സരത്തിൽ എതിരാളികളായ സൗത്ത് ആഫ്രിക്കയെ 104 റൺസിനാണ് ഇംഗ്ളണ്ട് തകർത്തത്. ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കക്കു വേണ്ടി നാപ്പതുക്കാരൻ ഇമ്രാൻ താഹിറാണ് ആദ്യ പന്തെറിഞ്ഞത്.ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ജോണി ബാരിസ്റ്റോയെ പുറത്താക്കി പുതിയ ചരിത്രം കുറിച്ചു.ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സ്പിന്നർ ആദ്യ ഓവർ എറിയുന്നത്.ബാരിസ്റ്റോയെ പുറത്താക്കി 2019 ലോകകപ്പിലെ ആദ്യ വിക്കറ്റ് നേട്ടത്തിനും താഹിർ അർഹനായി. പതിവ് പോലെ ഗ്രൗണ്ടിന് ചുറ്റും ഓടി നടന്ന് വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു.പക്ഷേ പിന്നീട് കളിയുടെ നിയന്ത്രണം പുർണ്ണമായും ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ ഏറ്റെടുക്കുകയായിരുന്നു. ഇംഗ്ളണ്ടിന് വേണ്ടി ജെയ്സൺ റോയ്,റൂട്ട്,ക്യാപ്റ്റൻ ഇയാൻ മോർഗൻ,ബെൻ സ്റ്റോക്സ് എന്നിവർ അർദ്ധ സെഞ്ചുറി നേടി.രണ്ട് സെഞ്ച്വറി കുട്ടുകെട്ടുകളാണ് ഇംഗ്ളണ്ടിനെ മികച്ച സ്കോറിലേക്കെത്തിച്ചത്. ഇയാൻ മോർഗാനോടൊന്നിച്ചു ബെൻ സ്റ്റോക്സ് 106 റൺസിന്റെ കുട്ടുകെട്ടുണ്ടാക്കി.79 പന്തുകൾ നേരിട്ട സ്റ്റോക്സ് ഒൻപത് ബൗണ്ടറികൾ ഉൾപ്പെടെ 89 റൺസ് സ്വന്തമാക്കി. അവസാന ഓവറുകളിൽ കണിശതയോടെ പന്തെറിഞ്ഞ സൗത്ത് ആഫ്രിക്കൻ ബോളർമാർ ഇംഗ്ളണ്ട് സ്കോർ  എട്ട് വിക്കറ്റ് നഷ്ടത്തിൽ 311റൺസിൽ ഒതുക്കി.സൗത്ത് ആഫ്രിക്കക്കു വേണ്ടി എൻഗിഡി മുന്നും താഹിറും റാബാദ എന്നിവർ രണ്ട് വിക്കറ്റ് വീതംവും  നേടി. ഇംഗ്ളണ്ട് ഉയർത്തിയ 312 റൺസ് വിജലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്കക്കു തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 13 റൺസെടുത്ത ഹാഷിം അംലയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.അർദ്ധ സെഞ്ചുറികൾ നേടിയ ദസനും ഓപ്പണർ ഡി കോക്കുമാണ് സൗത്ത് ആഫ്രിക്കൻ നിരയിൽ തിളങ്ങിയത്.കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ളണ്ട് ബോളർമാർ വിജയം അനായാസമാക്കി.നാപത്താമത്തെ ഓവറിൽ 207റൺസിന് എല്ലാവരെയും പുറത്താക്കി ഇംഗ്ളണ്ട് 2019 ലോകകപ്പിലെ ആദ്യ വിജയവും സ്വന്തമാക്കി. ആദ്യം ബാറ്റുകൊണ്ട് തല്ലിചതച്ച സ്റ്റോക്സ് പന്തുകൊണ്ട് എറിഞ്ഞിടുകയും ചെയ്തതോടെ സൗത്ത് ആഫ്രിക്ക പൂർണ്ണമായും തകർന്നു തരിപ്പണമായി.ഇംഗ്ളണ്ടിന് വേണ്ടി ആർച്ചെർ മുന്നും ബെൻ സ്റ്റോക്‌സ് രണ്ടു വിക്കറ്റും വീഴ്ത്തി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസിനെ നേരിടും.ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ട്രെൻഡ് ബ്രിഡ്ജിലാണ് മത്സരം


​അമിത് അമിത് ഷാക്കു ആഭ്യന്തരം,രാജ് നാഥ്സിംഗ് പ്രതിരോധം, ​​മോദിക്കു ഇഷ്ടം "ബഹിരാകാശം"

​"കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി മുരളീധരൻ വിദേശകാര്യ സഹമന്ത്രി"വൻ ജനാവലിയെ സാക്ഷി നിറുത്തി ഇന്നലെ ചുമതലയേറ്റ രണ്ടാം മോദി സർക്കാർ,മന്ത്രമാരും അവരുടെ വകുപ്പുകളും പ്രഖ്യാപിച്ചു.മന്ത്രി സഭയിലേക്ക് സൂപ്പർ ഹീറോ പരിവേഷത്തിൽ അരങ്ങേറിയ അമിത് ഷാ ആഭ്യന്തരം കൈകാര്യം ചെയ്യും.ഷാക്കു വേണ്ടി എന്താണ്  കരുതി വെച്ചത് എന്നറിയാനുള്ള ആകാംഷക്കും ഇതോടെ വിരാമമായി.കഴിഞ്ഞ മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന രാജ് നാഥ് സിംഗ് ഇത്തവണ പ്രതിരോധ മന്ത്രിയായി നിയോഗിക്കപ്പെട്ടു. മധുരയിൽ ജനിച്ച നിർമല സീതാരാമനാണു ധനകാര്യം.റാഫേൽ ഉൾപ്പെടെയുള്ള വിവാദങ്ങൾ സൃഷ്ടിക്കപെട്ടപ്പോൾ ശക്തമായ അതിനെ നേരിടുന്നതിൽ മുൻ പ്രതിരോധ മന്ത്രി കൂടിയായിരുന്ന നിർമല സീതാരാമനു കഴിഞ്ഞിരുന്നു.അതുകൊണ്ട് തന്നെയാണ്  ഇത്തവണ വകുപ്പ് മാറിയെങ്കിലും നിർമല സീതാരാമൻ മന്ത്രിസഭയിൽ തുടരുന്നത്. കേരളത്തിൽ നിന്നുള്ള മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായി സേവനം അനുഷ്ഠിക്കും.പ്രധാന്മന്ത്രി  പദത്തിനു പുറമേ ബഹിരാകാശവും ആണവോർജവും നരേന്ദ്ര മോദി കൈകാര്യം ചെയ്യും.രണ്ടാം സർജിക്കൽ സ്ട്രൈക്കിൽ വിവിധ സേനകൾക്കുള്ള  മോദിയുടെ നിർദ്ദേശങ്ങൾ വൻ ട്രോളുകൾക്ക്  വഴിവെച്ചിരുന്നു. മന്ത്രിമാരും വകുപ്പുകളും  നരേന്ദ്രമോദി– പ്രധാനമന്ത്രി, ആണവോർജം, പഴ്സനൽ, ബഹിരാകാശംരാജ്നാഥ് സിങ്– പ്രതിരോധംഅമിത്ഷാ– ആഭ്യന്തരംനിതിൻ ഗഡ്കരി– ഗതാഗതം, ചെറുകിട വ്യവസായ സംരംഭങ്ങള്‍ഡി.വി. സദാനന്ദ ഗൗഡ– വളം, രാസവസ്തുനിർമല സീതാരാമൻ– ധനം, കോർപറേറ്റ് അഫയേഴ്സ്റാംവിലാസ് പസ്വാൻ– ഭക്ഷ്യ, പൊതു വിതരണംനരേന്ദ്രസിങ് തോമർ– കൃഷി, കാർഷിക ക്ഷേമം, ഗ്രാമ വികസനം, പഞ്ചായത്ത് രാജ്രവിശങ്കർ പ്രസാദ്– നിയമം, വാർത്താവിനിമയം, ഐടിഹസിമ്രത് കൗർ ബാദൽ– ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍തവർചന്ദ് ഗെ‍ഹ്‍ലോട്ട്– സാമൂഹിക നീതിഎസ്. ജയശങ്കര്‍– വിദേശകാര്യംരമേഷ് പൊക്രിയാൽ നിഷാങ്ക്– മാനവവിഭവശേഷിഅർജുൻ മുണ്ട– ട്രൈബല്‍ അഫയേഴ്സ്സ്മൃതി ഇറാനി– വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈൽസ്ഹർഷവർദ്ധൻ– ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതിക വിദ്യ, ഭൗമശാസ്ത്രംപ്രകാശ് ജാവഡേകർ– വനം, പരിസ്ഥിതി, ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ്പിയൂഷ് ഗോയൽ– റെയിൽവേ, വ്യാപാര– വ്യവസായംധർമേന്ദ്ര പ്രധാൻ– പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീൽമുഖ്താർ അബ്ബാസ് നഖ‍്‍വി– ന്യൂനപക്ഷകാര്യംപ്രഹ്ലാദ് ജോഷി– പാർലമെന്ററികാര്യം, കല്‍ക്കരി, ഖനിമഹേന്ദ്രനാഥ് പാണ്ഡെ– സ്കിൽ ഡെവലപ്മെന്റ്അരവിന്ദ് ഗണ്‍പദ് സാവന്ദ്– ഹെവി ഇൻഡസ്ട്രീസ്, പൊതുസംരംഭങ്ങള്‍ഗിരിരാജ് സിങ്– മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്ഗജേന്ദ്ര സിങ് ഷെഖാവത്ത്– ജൽശക്തിപ്രമുഖരായ പലരെയും തള്ളിയാണ് ഇത്തവണ മന്ത്രി സഭാ പ്രഖ്യാപനം. മന്ത്രി സഭയിലെ അഴിച്ചുപണി രാജ്യത്തിനു ഗുണകരമാകുമോയെന്ന് കാത്തിരുന്നു കാണം. ആഭ്യന്തരം,രാജ് നാഥ്സിംഗ് പ്രതിരോധം, മോദിക്കു ഇഷ്ടം "ബഹിരാകാശം""കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി മുരളീധരൻ വിദേശകാര്യ സഹമന്ത്രി"വൻ ജനാവലിയെ സാക്ഷി നിറുത്തി ഇന്നലെ ചുമതലയേറ്റ രണ്ടാം മോദി സർക്കാർ,മന്ത്രമാരും അവരുടെ വകുപ്പുകളും പ്രഖ്യാപിച്ചു.മന്ത്രി സഭയിലേക്ക് സൂപ്പർ ഹീറോ പരിവേഷത്തിൽ അരങ്ങേറിയ അമിത് ഷാ ആഭ്യന്തരം കൈകാര്യം ചെയ്യും.ഷാക്കു വേണ്ടി എന്താണ്  കരുതി വെച്ചത് എന്നറിയാനുള്ള ആകാംഷക്കും ഇതോടെ വിരാമമായി.കഴിഞ്ഞ മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന രാജ് നാഥ് സിംഗ് ഇത്തവണ പ്രതിരോധ മന്ത്രിയായി നിയോഗിക്കപ്പെട്ടു. മധുരയിൽ ജനിച്ച നിർമല സീതാരാമനാണു ധനകാര്യം.റാഫേൽ ഉൾപ്പെടെയുള്ള വിവാദങ്ങൾ സൃഷ്ടിക്കപെട്ടപ്പോൾ ശക്തമായ അതിനെ നേരിടുന്നതിൽ മുൻ പ്രതിരോധ മന്ത്രി കൂടിയായിരുന്ന നിർമല സീതാരാമനു കഴിഞ്ഞിരുന്നു.അതുകൊണ്ട് തന്നെയാണ്  ഇത്തവണ വകുപ്പ് മാറിയെങ്കിലും നിർമല സീതാരാമൻ മന്ത്രിസഭയിൽ തുടരുന്നത്. കേരളത്തിൽ നിന്നുള്ള മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായി സേവനം അനുഷ്ഠിക്കും.പ്രധാന്മന്ത്രി  പദത്തിനു പുറമേ ബഹിരാകാശവും ആണവോർജവും നരേന്ദ്ര മോദി കൈകാര്യം ചെയ്യും.രണ്ടാം സർജിക്കൽ സ്ട്രൈക്കിൽ വിവിധ സേനകൾക്കുള്ള  മോദിയുടെ നിർദ്ദേശങ്ങൾ വൻ ട്രോളുകൾക്ക്  വഴിവെച്ചിരുന്നു. മന്ത്രിമാരും വകുപ്പുകളും  നരേന്ദ്രമോദി– പ്രധാനമന്ത്രി, ആണവോർജം, പഴ്സനൽ, ബഹിരാകാശംരാജ്നാഥ് സിങ്– പ്രതിരോധംഅമിത്ഷാ– ആഭ്യന്തരംനിതിൻ ഗഡ്കരി– ഗതാഗതം, ചെറുകിട വ്യവസായ സംരംഭങ്ങള്‍ഡി.വി. സദാനന്ദ ഗൗഡ– വളം, രാസവസ്തുനിർമല സീതാരാമൻ– ധനം, കോർപറേറ്റ് അഫയേഴ്സ്റാംവിലാസ് പസ്വാൻ– ഭക്ഷ്യ, പൊതു വിതരണംനരേന്ദ്രസിങ് തോമർ– കൃഷി, കാർഷിക ക്ഷേമം, ഗ്രാമ വികസനം, പഞ്ചായത്ത് രാജ്രവിശങ്കർ പ്രസാദ്– നിയമം, വാർത്താവിനിമയം, ഐടിഹസിമ്രത് കൗർ ബാദൽ– ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍തവർചന്ദ് ഗെ‍ഹ്‍ലോട്ട്– സാമൂഹിക നീതിഎസ്. ജയശങ്കര്‍– വിദേശകാര്യംരമേഷ് പൊക്രിയാൽ നിഷാങ്ക്– മാനവവിഭവശേഷിഅർജുൻ മുണ്ട– ട്രൈബല്‍ അഫയേഴ്സ്സ്മൃതി ഇറാനി– വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈൽസ്ഹർഷവർദ്ധൻ– ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതിക വിദ്യ, ഭൗമശാസ്ത്രംപ്രകാശ് ജാവഡേകർ– വനം, പരിസ്ഥിതി, ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ്പിയൂഷ് ഗോയൽ– റെയിൽവേ, വ്യാപാര– വ്യവസായംധർമേന്ദ്ര പ്രധാൻ– പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീൽമുഖ്താർ അബ്ബാസ് നഖ‍്‍വി– ന്യൂനപക്ഷകാര്യംപ്രഹ്ലാദ് ജോഷി– പാർലമെന്ററികാര്യം, കല്‍ക്കരി, ഖനിമഹേന്ദ്രനാഥ് പാണ്ഡെ– സ്കിൽ ഡെവലപ്മെന്റ്അരവിന്ദ് ഗണ്‍പദ് സാവന്ദ്– ഹെവി ഇൻഡസ്ട്രീസ്, പൊതുസംരംഭങ്ങള്‍ഗിരിരാജ് സിങ്– മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്ഗജേന്ദ്ര സിങ് ഷെഖാവത്ത്– ജൽശക്തിപ്രമുഖരായ പലരെയും തള്ളിയാണ് ഇത്തവണ മന്ത്രി സഭാ പ്രഖ്യാപനം. മന്ത്രി സഭയിലെ അഴിച്ചുപണി രാജ്യത്തിനു ഗുണകരമാകുമോയെന്ന് കാത്തിരുന്നു കാണം.


നിങ്ങള്‍ക്ക് അദ്ധ്യാപനമാണോ താല്പര്യം ​ 2019 ലെ അധ്യാപക ഒഴിവുകൾ*

​ പട്ടാമ്പി ചാത്തനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ) വിഷയത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒന്നിന് രാവിലെ 10-ന് കൂടിക്കാഴ്ചയ്‌ക്ക് ഹയർസെക്കൻഡറി ഓഫീസിൽ ഹാജരാകേണ്ടതാണ്.ആനക്കര കൂടല്ലൂർ ജി.ബി.എൽ.പി. സ്‌കൂളിൽ ഫുൾടൈം അറബിക്‌ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ ഒന്നിന് രാവിലെ 10-ന് നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. തിരുവേഗപ്പുറനടുവട്ടം ഗവ. ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സാമൂഹികശാസ്ത്രം, ഉറുദു, മ്യൂസിക്ക്, യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദി എന്നീ തസ്തികകളിൽ അധ്യാപകരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന് നടക്കും. പട്ടാമ്പി കൊടുമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, യു.പി. വിഭാഗത്തിൽ മൂന്ന് യു.പി.എസ്.എ., യു.പി.എസ്.എ. ഹിന്ദി ജൂനിയർ എന്നീ തസ്തികകളിലും ധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31-ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ: 0466 2217 431. ഒറ്റപ്പാലം കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സാമൂഹികശാസ്ത്രം എന്നിവയ്ക്കും യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദിക്കുമാണ് ഒഴിവുള്ളത്. താത്‌പര്യമുള്ളവർ ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സാക്ഷ്യപത്രങ്ങളും പകർപ്പുകളുമായെത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. ഒറ്റപ്പാലം ഗവ. വി.എച്ച്.എസ്.എസ്. ബധിരവിദ്യാലയത്തിലെ ഹോസ്റ്റലിലേക്ക്‌ ആയ തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് താത്‌പര്യമുള്ളവർ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. ഒറ്റപ്പാലംപാമ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ചരിത്ര അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് നടക്കും. എൽ.പി.എസ്.എ., യു.പി.എസ്.എ., ഹൈസ്‌കൂൾ വിഭാഗത്തിൽ സോഷ്യൽസയൻസ്, ഫിസിക്കൽ സയൻസ് തസ്തികകളിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന് നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. കുഴൽമന്ദം സി.എ. ഹയർസെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി (സീനിയർ), ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക തസ്തികകളിൽ ആളെ വേണം. 31-ന് 10-ന് സ്കൂളിൽ കൂടിക്കാഴ്ച നടക്കും. കോട്ടായി കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപക തസ്തികയിൽ ആളെ വേണം. ജൂൺ ഒന്നിന് 10.30-ന് കൂടിക്കാഴ്ച നടക്കും. തൃത്താല ഗോഖലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എ. നാച്വറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, ജൂനിയർ അറബിക് (യു.പി.), ജൂനിയർ ഹിന്ദി, യു.പി.എസ്.എ. എന്നിവയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് സ്‌കൂളിൽ അഭിമുഖത്തിനെത്തണം. തൃത്താലമേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ്, അറബിക്, നാച്വറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ വ്യാഴാഴ്ച കാലത്ത് 11-ന് സ്‌കൂളിൽ അഭിമുഖത്തിനെത്തണം. പാലക്കാട്ബിഗ് ബസാർ ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്രം, ഫിസിക്കൽ സയൻസ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ വേണം. അസ്സൽ രേഖകളുമായി 30-ന് 1.30-ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0491 2500166.


​ ​​പല്ലു സംരക്ഷണത്തിന് കഴിക്കാം ഓറഞ്ച്

​രാവിലെയും വൈകിട്ടും പല്ല് തേയ്ക്കുക എന്നതാണ് പല്ല് സംരക്ഷണത്തിന്റെ ആദ്യ ഘട്ടം. അതുപോലെ പല്ലിൽ ഉണ്ടാകുന്ന പുളിപ്പ്, പല്ലിലെ പൊത്തുകൾ, പല്ല് വേദന എന്നിവ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ സി വളരെ അത്യാവശ്യമാണ്. ഓറഞ്ച് ജ്യൂസ് ശീലമാക്കുന്നതോടെ പല്ലുകൾക്കുണ്ടാകുന്ന ബലക്ഷയം, പല്ലുവേദന, പല്ലിൽ ഉണ്ടാകുന്ന അസ്വസ്തതകൾ എന്നിവ മാറുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ , പൊട്ടാസിയം എന്നിവ കണ്ണിനും കാഴ്ചയ്ക്കും വളരെ ആവശ്യമാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും അവിഭാജ്യഘടകമാണ്. ഇവ വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും തടയും. സോഡിയം, മഗ്നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്.


​മധുരരാജ' നൂറ് കോടി ക്ലബിൽ

​മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രം മധുരരാജ. ഇപ്പോഴിതാ ചിത്രം നൂറ് കോട് ക്ലബില്‍ കടന്നിരിക്കുന്നു എന്ന വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 104 കോടിയാണ് മധുരരാജ ഇതിനോടകം തന്നെ ആഗോള തലത്തില്‍ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘പോക്കിരാജ’യക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത തന്നെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയയും ചിത്രത്തിലെത്തുന്നുണ്ട്. ‘മധുരരാജ’യില്‍ ഒരു മുഴുനീള കഥാപാത്രമായാണ് ജയ് എത്തുന്നത്. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറാണ് ‘മധുരരാജ’. നര്‍മ്മവും പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് മധുരരാജ തിയേറ്ററിൽ എത്തിയത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ‘മധുരരാജ’.


​ ​​മലയാളികളുടെ പ്രിയനടൻ ജയറാം സംവിധായകനാകുന്നു

​മലയാളികളുടെ പ്രിയനടൻ ജയറാം സംവിധായകനാകുന്നു. മലയാളത്തിലെ  പ്രമുഖ താരങ്ങളെല്ലാം ഇപ്പോൾ സംവിധാനത്തിലേക്കും തിരിഞ്ഞുകൊണ്ടിരിക്കുകാണ്. നടൻ പൃഥ്വിരാജ്, ഷാജോൺ എന്നിവർ സംവിധാനത്തിലേക്ക് തിരിഞ്ഞതിന് പിന്നാലെ മോഹൻലാലും സംവിധാനത്തിലേക്ക് എത്തുന്നുവെന്ന വാർത്തകൾ വന്നിരുന്നു. അതിന് പിന്നാലെയാണ് നടൻ ജയറാമും സംവിധാനത്തിലേക്ക് എത്തുന്നുവെന്ന വാർത്തകൾ വരുന്നത്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ സംവിധാനത്തിലേക്ക് തിരിയുമെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.അതേസമയം മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. അനീഷ് അൻവർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രാൻഡ് ഫാദറായാണ് താരം എത്തുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബാബുരാജ്, ഉണ്ണി മുകുന്ദൻ, പിഷാരടി, മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബൈജു, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.


​ആടുതോമയുടെ ഓർമകളുമായി തൊട്ടപ്പന്റെ ടീസർ

​വിനായകൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്‍. ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.പഴയകാല തീയറ്ററുകളിലെ സിനിമ പ്രദര്‍ശനവും, തീയറ്ററിലെ ചെറിയൊരു പ്രശ്നവുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കാഴ്ചക്കാരനെ ‘സ്ഫടികം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഓർമ്മകളിലേക്കും കൊണ്ടെത്തിക്കുകയാണ്ഷാനവാസ് ബാവുക്കുട്ടിയാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്‍’ എന്ന സിനിമയ്ക്കുണ്ട്. തൊട്ടപ്പന്‍റെ ടീസര്‍.ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല, മനു ജോസ്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്



​കാണാം ചില ലോകകപ്പ് വിശേഷങ്ങൾ

​ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. കഴിഞ്ഞ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഇത്തവണ ലോകകപ്പ് പൂരം അരങ്ങേറുന്നത്. ഈ മാസം 30 ന് ആരംഭിക്കുന്ന 12 ആം ലോകകപ്പ് മത്സരങ്ങൾ ജൂലൈ 14 ഓടുകൂടിയാണ് അവസാനിക്കുന്നത്. കഴിഞ്ഞ പതിപ്പിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂർണമെന്റ്  മാറ്റുരയ്ക്കുന്നത്. 2015 ൽ ഓസ്ട്രേലിയയിലും ന്യൂസ്‌ലാൻഡിലുമായി നടന്ന ലോകകപ്പിന് ഇത്തവണ സാക്ഷ്യം വഹിക്കുന്നത് ഇംഗ്ലണ്ടും വെയിൽസുമാണ്.പത്തു ടീമുകൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പാണ് ഇത്തവണ ലോകകപ്പിന് എത്തുന്നത്.  മത്സരങ്ങൾ നടത്തപെടുന്നത് റൗണ്ട് റോബിൻ ഫോർമാറ്റിലായിരിക്കും. 12 ആം ലോകകപ്പിന്റെ ഉദ്‌ഘാടന മത്സരം ഓവലിലും ഫൈനൽ ലോഡ്‌സിലുമായാണ് നടക്കുന്നത്. 2015 ലെ വേൾഡ് കപ്പിൽ ന്യൂസ്‌ലാൻഡിനെ കീഴടക്കി ഓസ്ട്രേലിയ കീരീടം ചൂടി. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയോട് സെമിഫൈനലിൽ 95 റൺസിന്‌ തോറ്റ്, ഇന്ത്യ മത്സരത്തിൽ നിന്ന് പുറത്താവുകയായിരുന്നു.


​ ​​പ്രേക്ഷക ഹൃദയം കവരും ഈ മുത്തച്ഛനും കൊച്ചുമകനും; ഗ്രേറ്റ് ഫാദറിലെ പുതിയ ഗാനം കാണാം

​ജനപ്രിയ നടൻ ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ. ചിത്രത്തിലെ ഒരു ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. പുതിയ ചിത്രത്തിലെ ഗാനം വേണുഗോപാല്‍ രാമേന്ദ്രന്റെ വരികള്‍ക്ക് വിഷ്ണുവാണ് സംഗീതം നൽകിയത്. രഞ്ജിനി ജോസ്, ശങ്കര്‍, വിനീത പ്രദീപ്, അഡ്വ. ഗായത്രി നായര്‍, മാസ്റ്റർ ശ്രീഹരി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രത്തിൽ മുത്തച്ഛനായാണ് ജയറാം വേഷമിടുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബാബുരാജ്, ഉണ്ണി മുകുന്ദൻ, പിഷാരടി, മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബൈജു, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.


​​ കുട്ടികൾക്കൊപ്പം നിന്ന് അവരെ വളർത്താം

​സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി.പുതിയ ബാഗ്,യുണിഫോം,പുസ്തകങ്ങളുമായി സ്കൂളിലേക്കു യാത്രയാകുന്ന കുട്ടികളെ നമുക്ക് സന്തോഷത്തോടെ യാത്രയാക്കാം. കുട്ടികളെ മിടുക്കരാക്കാൻ കുറച്ചു സമയം അവരോടപ്പം കൂടെ ചിലവഴിച്ചാൽ മാത്രം മതിയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. രാവിലെ ഉറക്കമുണരുന്ന കുട്ടികളോടൊപ്പം പോസിറ്റീവ് ആയ കഥകളും വർത്തമാനങ്ങളുമായി മാതാപിതാക്കൾ അവരോടൊപ്പം ഉണ്ടാവണം. അതു നിങ്ങളോടുള്ള സ്നേഹം വർധിപ്പിക്കും.എപ്പോഴും കൂടെ ഉണ്ടാകും എന്ന പ്രതിക്ഷയും നൽകും. രാവിലെ നല്ല രീതിയിൽ ഒരുക്കി വേണം കുട്ടികളെ സ്കൂളിൽ അയക്കാൻ. അതുപോലെ തന്നെ തിരിച്ചു വരുമ്പോഴും സന്തോഷത്തോടെ വേണം  സ്വീകരിക്കാൻ,ചീത്ത വാക്കുകൾ ഒഴിവാക്കണം.  കുട്ടികളോട് സ്കൂളിലെ വിശേഷങ്ങൾ എല്ലാം ചോദിച്ചു മനസിലാക്കുന്നത്, മാതാപിതാക്കളോട് എല്ലാം തുറന്നു പറയുന്നതിന് സഹായിക്കും. മൊബൈൽ ഫോണിൽ മാത്രം ഒതുങ്ങി പോകുന്ന കുട്ടികൾക്കൊപ്പം കളിക്കാൻ സമയം കൊടുക്കാൻ പ്രതേകം ശ്രദ്ധിക്കണം.കുട്ടികൾക്കിഷ്ടമുള്ള എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിസ്  എന്തെന്ന് കണ്ടെത്തി വളർത്തണം. കുട്ടികളുടെ സാനിധ്യത്തിൽ വാക്കേറ്റവും മോശം വാക്കുകളും ഉപേക്ഷിക്കണം.കുട്ടികളുടെ ആഹാരത്തിന്റെ കാര്യത്തിലും വളരെയേറെ ശ്രധിക്കണം.കുട്ടികൾക്ക് ഇഷ്ടമുള്ളവക്കു പുറമെ വിറ്റമിൻസ് മറ്റും നിറഞ്ഞ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധമായും അവരുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം.വെള്ളം കുടിക്കുന്നതിൽ മടി കാണിക്കുന്ന കുട്ടികൾക്ക് ശാരിക പ്രശ്നങ്ങൾ  ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വെള്ളം ധാരാളമായി കുടിക്കുന്നതിന്റെ ആവശ്യകത അവരെ പറഞ്ഞ് മനസിലാക്കണം. കുട്ടികളെ മിടുക്കരായി വളർത്തുവാൻ ഒറ്റ കുറുക്കുവഴി വഴി മാത്രമേ ഉള്ളു. അവരോടൊപ്പം നിന്ന് കുട്ടികളെ വളർത്തുക.


​കല, ചരിത്രം, സംസ്ക്കാരം, സാഹിത്യം ഇവയില്‍ താല്പ്പര്യമുള്ളവരുടെ ശ്രദ്ധയ്ക്ക്

​സാംസ്ക്കാരിക ഗവേഷണങ്ങളുടെ പിന്‍ബലത്തോടെ നിങ്ങള്‍ക്ക് കലാപ്രവര്ത്തനത്തില്‍ ഒരു ജീവിതം സ്വരൂപിക്കാന്‍ അവസരമുണ്ട്. കേരളത്തിലെ ഫൈൻ ആർട്സ് കോളേജുകളിലെ Bachelor in Fine Arts (BFA) കോഴ്സുകളിലേക്കുള്ള 2019-20 അദ്ധൃയനവർഷത്തെ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഈ വർഷത്തിന്റെത ഒരു പ്രത്യേകത, കേരളത്തിൽ ആദൃമായി കലാചരിത്രത്തിൽ ബിരുദതലത്തിലുള്ള ഒരു കോഴ്സ്  തൃശൂർ ഫൈൻ ആർട്സ് കോളേജിൽ Art History & Visual Studies എന്ന പേരില്‍ തുടങ്ങുന്നു. വളരെ പ്രാഥമികമായ പരിശീലനത്തോടെ മിടുക്കരായ കലാചരിത്രഗവേഷകരെ വാര്ത്തെ ടുക്കുന്നത്തിനുള്ള പരിശ്രമമാണിത്. പ്ളസ് ടു പാസായതും, 2019 ജൂണ്‍ ഒന്നിന് ഇരുപത്തിയേഴു വയസ്സു കവിയാത്തവരുമായിരിക്കണം അപേക്ഷിക്കേണ്ടത്. സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ഈ കോളേജ്. കോഴ്സുകള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തവയും. നിലവിലുള്ള BFA in Painting, Sculpture & Applied Arts എന്നിവക്കു പുറമേ് Art History & Visual Studies കോഴ്സിനും ഇനി മുതൽ കുട്ടികൾക്ക് ചേരാം.  http://www.admissions.dtekerala.gov.in  എന്ന technical education portal ൽ കയറി BFA admissions ൽ ഓൺലൈനായി അപേക്ഷിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാൻ തൃശൂർ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ഒരു ഹെൽപ്പ് ലൈൻ തിങ്കളാഴ്ച (മെയ് 27)മുതൽ പ്രവർത്തിക്കുന്നതാണ്. 0487-2323060പെയിന്റിംഗ് ,  ശില്പ്പകല അപ്ലൈഡ് ആര്ട്സ് എന്നിവ വര്ഷനങ്ങളായി ഈ കോളേജില്‍ നിലവിലുള്ള കോഴ്സുകള്‍ ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്ത്തിുക്കുന്ന അനവധി കലാകാരര്ക്കും  ഡിസൈനര്മാിര്ക്കും  കേരളത്തിലെ പ്രാഥമിക പാഠശാലയായി ഇവിടത്തെ ഫൈന്‍ ആര്ട്സ് കോളേജുകള്‍ പ്രവര്ത്തി ച്ചുവരുന്നു.  Art History & Visual Studies എന്ന ഈ പുതിയ കോഴ്സ് പൊതുവേ ആളുകൾക്ക് പരിചിതമല്ലെന്നതിനാൽ അതേക്കുറിച്ച് അൽപ്പം വിശദമാക്കട്ടെ. കല, സാഹിതൃം, സിനിമ, സംസ്ക്കാരം, ചരിത്രം, രാഷ്ട്രീയം, പൈതൃകപഠനം എന്നിവയെ അടിസ്ഥാനമാക്കിയ എഴുത്ത്, വായന എന്നിവയിൽ താൽപ്പരൃമുള്ളവർക്ക് പൊതുവായ ഗവേഷണം, അധ്യാപനം, ആർക്കൈവുകള്‍, മ്യൂസിയങ്ങള്‍ എന്നിവയില്‍ നടത്തുന്ന സംസ്ക്കാരരൂപങ്ങളുടെ ഗവേഷണം, സംരക്ഷണമാതൃകകള്‍, സമൂഹത്തില്‍ ഭാവനാത്മകമായ സാംസ്ക്കാരിക ഇടപെടലിനുള്ള രൂപങ്ങൾ ആവിഷ്ക്കരിക്കല്‍, സംഘാടനം, കണ്ടംപറ റി ആർട്ട് എക്സിബിഷൻ മാനേജ്മെൻ്റ്, ക്യൂറേഷൻ  ഇവയിൽ ഏതിലെങ്കിലും പ്രൊഫഷൻ കണ്ടെത്താനും ഉന്നതപഠനം നടത്താനും അവസരമൊരുക്കുന്നതാണ് ഈ കോഴ്സ്. സൈദ്ധാന്തികപഠനത്തോടൊപ്പം, കലയുടെ പ്രയോഗപരിശീലനവും നൽകുന്നവിധമുള്ള സിലബസ്സാണ് ഈ പുതിയ കോഴ്സിലുള്ളത്. കോളേജിലെ അധ്യാപകരെ കൂടാതെ, പ്രശസ്തരും പ്രഗല്ഭരുമായ വിസിറ്റിംഗ്  ഫാക്കല്‍റ്റികളുടെ സേവനം ധാരാളമായി ലഭിക്കുന്ന ഒരു അക്കാദമിക് സംവിധാനം സജീവമായി  ഇവിടെയുണ്ട്. ജൂൺ 30ന്,   objective type, short essay, reasoning ability, mental ability, imaging ability ഇവയെ അടിസ്ഥാനമാക്കി രണ്ട് മണിക്കൂർ എഴുത്തുപരീക്ഷ നടത്തും.അതിൽ ചുരുങ്ങിയത് 25% സ്ക്കോർ ചെയ്തവർക്ക് ജൂലൈ ഏഴിന് രാവിലെ രണ്ടു മണിക്കൂർ Creative painting ( ഒരു വിഷയം തന്നിട്ടു വരയ്ക്കേണ്ടുന്ന ജലച്ചായചിത്രം), അന്നുതന്നെ ഉച്ചയ്ക്ക് life study drawing (ഒരാളെ ഇരുത്തി പെൻസിൽ ഡ്രോയിങ് ചെയ്യണം) എന്നീ പരീക്ഷകൾ കൂടിയുണ്ട്.എഴുത്തുപരീക്ഷയിൽ നല്ല പ്രകടനം കാഴ്ച വെക്കുന്ന വർക്ക് കലാചരിത്ര കോഴ്സിൽ പ്രവേശനം ലഭിക്കാൻ  കൂടുതൽ സാധ്യതയുണ്ട്.


പട'യൊരുക്കി കുഞ്ചാക്കോയും വിനായകനും  ജോജുവും പിന്നെ ദിലീഷ് പോത്തനും; ചിത്രം ഉടൻ 

പട'യൊരുക്കി കുഞ്ചാക്കോയും വിനായകനും  ജോജുവും പിന്നെ ദിലീഷ് പോത്തനും; ചിത്രം ഉടൻ വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, കുഞ്ചാക്കോ ബോബന്‍ എന്നി മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പട. കെ എം കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് പട. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിതിരിക്കുകയും ചെയ്ത ഒരു സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ഈ വിശേഷം ആരാധകരുമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിൽ വിരിയുന്ന അത്ഭുതമെന്തായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


ഫൈൻ ആർട്ട് പഠിക്കാം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരംസാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, മാവേലിക്കര, തൃശൂർ എന്നിവിടങ്ങളിലെ  സർക്കാർ ഫൈൻ ആർട്സ് കോളേജിൽ ബിഎഫ്എ ഡിഗ്രി കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ 24 മുതൽ  ഓൺലൈനായി സമർപ്പിക്കാം. പ്രവേശന പ്രോസ്പെക്ടസും അപേക്ഷാഫോറവും ഓൺലൈൻ അപേക്ഷയുടെ  മാർഗനിർദേശങ്ങളും www.admissions.dtekerala.gov.in വെബ്സൈറ്റിൽ ലഭിക്കും.പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിന‌്  300 രൂപയും എസ‌്സി/എസ‌്ടി വിഭാഗത്തിന‌് 150 രൂപയുമാണ‌്  അപേക്ഷാഫീസ്. ജൂൺ 11 വരെ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളുടെ പകർപ്പും ജൂൺ 18ന‌് വൈകിട്ട‌് അഞ്ചിന് മുമ്പ‌് തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ലഭ്യമാക്കണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന പ്രവേശന പരീക്ഷയുടെയും പ്രയോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിശദവിവരങ്ങൾ  വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2561313.


മോദി തരംഗം;ബി.ജെ.പി വീണ്ടും അധികാരത്തിൽ, കേരളം തൂത്തുവാരി കോൺഗ്രസ്‌

എക്സിറ്റ് പോളുകളെപോലും അമ്പരിപ്പിച്ച് എൻ.ഡി.എക്കു  ചരിത്ര വിജയം.542 ലോകസഭ സീറ്റിൽ മുന്നൂറ്റിയമ്പതോളം സ്വന്തമാക്കി എൻ.ഡി.എ ഏറ്റവും വലിയ ഒറ്റകഷിയായപ്പോൾ, 87 സീറ്റുകൾ മാത്രമാണ്  യുപിഎക്കു നേടാനായത്. എസ്‌.പി,ബിസ്‌.പി സഖ്യങ്ങൾ 16 സീറ്റും മറ്റുള്ളവർ 90 സീറ്റുകളും നേടി.  രാജ്യം മൊത്തം മോദി തരംഗം അലയടിച്ചെങ്കിലും ഒരു താമരപോലും വിരിയിക്കാതെ 20 സീറ്റിൽ പത്തൊൻപതും നേടി കോൺഗ്രസ്‌ എതിരാളികളെ നിഷ്പ്രഭരാക്കി.മുഖ്യ എതിരാളികളായിരുന്ന എൽ.ഡി.എഫ് നു കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു.ആലപ്പുഴയിൽ മത്സരിച്ച എ.എം.ആരിഫ് മാത്രമാണ് എൽ.ഡി.എഫ്നു വേണ്ടി ഒരു സീറ്റ്‌ നേടി,അശ്വാസ വിജയം സമ്മാനിച്ചത്.അമേഡിയിൽ പരാജയത്തിന്റെ രുചി അറിഞ്ഞെങ്കിലും വായനാടിൽ റെക്കോർഡ് ഭൂരിപക്ഷം നേടി രാഹുൽ അഭിമാനം കാത്തു.നാലു ലക്ഷത്തിൽ അധികം ഭൂരിപക്ഷം നേടിയാണ് രാഹുൽ ചരിത്രം സൃഷ്ടിച്ചത്.കടുത്ത മത്സരം പ്രതിക്ഷിച്ച തിരുവന്തപുരത്ത് ശശി തരൂർ വിജയിച്ചപ്പോൾ,  ബി.ജെ.പി. സ്ഥാനാർഥി കുമ്മനം രാജശേഖരൻ രണ്ടാമതായി.ബി.ജെ.പി ഏറെ പ്രതിക്ഷ വച്ചിരുന്ന തൃശൂർ,പത്തനംതിട്ട മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.തൃശൂരിൽ സുരേഷ് ഗോപി മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ടി.എൻ പ്രതാൻ വിജയം നേടി.പത്തനംതിട്ടയിൽ സിറ്റിംഗ് എം.പി ആന്റോ ആന്റണി വിജയം ആവർത്തിച്ചു.മലപ്പുറത്തു  മത്സരിച്ച പി.കെ കുഞ്ഞാലിക്കുട്ടി രണ്ടു ലക്ഷത്തിൽ അധികം വോട്ടു നേടിയപ്പോൾ പൊന്നാനിയിൽ ഇ.ടി മുഹമ്മദ്‌ ബഹീർ രണ്ടുലക്ഷത്തിനടുത് ഭൂരിപക്ഷം നേടി വിജയിച്ചു. പ്രശസ്ത സിനിമാതാരം മത്സരിച്ച ഇന്നസെന്റ് ഒന്നര ലക്ഷത്തോളം വോട്ടിനാണ് യുഡിഫ് സ്ഥാനാർഥി ബെന്നി ബെഹന്നാനോട് പരാജയപ്പെട്ടത്.എൽ.ഡി.എഫ് കൊട്ടകളായിരുന്ന പാലക്കാട്, വടകര,കണ്ണൂർ  പരാജയങ്ങൾ അപ്രതീക്ഷിതമായിരുന്നു.പതിനായിരം വോട്ടിനാണ് വി.കെ ശ്രീകണ്ഠൻ എം.ബി.രാജേഷ്നെ പരാജയപ്പെടുത്തിയത്.കെ.സുധാകരൻ കണ്ണൂരിൽ ഒരു ലക്ഷത്തോളം വോട്ടിനു വിജയിച്ചപ്പോൾ വടകരയിൽ മുരളീധരൻ എൽ.ഡി.എഫ് സ്ഥാനാർതിയെക്കാൾ എൺപത്തിനായിരത്തോളം വോട്ടുകളാണ് നേടിയത്.കോട്ടയത്തു തോമസ് ചാഴികാടനും, എറണാകുളത്ത് ഹൈബി ഈഡനും ഇടുക്കിയിൽ ഡീൻ കുരിയാക്കോസും ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്.കോഴിക്കോട് എം.കെ.രാഘവൻ വിജയിച്ചപ്പോൾ ആലത്തൂരിൽ ചരിത്ര വിജയം നേടി രമ്യ ഹരിദാസ് യു.ഡി.എഫ്നു ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു.ആറ്റിങ്ങലിൽ അടൂർ പ്രകാശ്‌, കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ മുപ്പതിനായിരത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്.കേവലം ഒരു സീറ്റ്‌ മാത്രം നേടിയ ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.കേരളത്തിൽ ബി.ജെ.പിക്കു  താമര വിരിയിക്കാനാവും എന്ന പ്രതിക്ഷയും തകർത്തുകൊണ്ടാണ് യു.ഡി.എഫ് ചരിത്രം വിജയം നേടിയത്. കേരളം,തമിഴ്നാട്, തുടങ്ങി  വിരലിൽ എണ്ണാവുന്ന സംസ്ഥാനങ്ങൾ ഒഴിച്ചാൽ രാഹുൽ ഗാന്ധി നയിക്കുന്ന യു.പി.എക്കു കാര്യമായി ഒന്നും ചെയ്യാൻ   സാധിച്ചില്ല എന്നു മാത്രമല്ല.കനത്ത പരാജയവും നേരിടേണ്ടി വരുകയും ചെയ്തു.


കോഹ്ലിക്കു ഒറ്റക്കു ലോകകപ്പ് നേടാനാവില്ല;സച്ചിൻ

ലോക കപ്പിന് ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ഇന്ത്യൻ ടീമിന് കീരീടം നേടാൻ വിരാട് കോഹ്ലിയുടെ പ്രകടനം മാത്രം പോരായെന്നു സച്ചിൻ ടെണ്ടുൽക്കർ.  ടീം ഒറ്റകെട്ടായി പോരാടി വിജയം നേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏകദിനങ്ങളിലിൽ ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹിലിയെ കൂടുതലായി ആശ്രയിക്കുന്നു എന്ന ആരോപണം നിലനില്കുമ്പോഴാണ് സച്ചിൻ ഇത്തരത്തിൽ പ്രീതികരിച്ചത്.വിരാട് കോഹ്ലിയോടൊപ്പം മറ്റു താരങ്ങളും മികച്ച പ്രകടങ്ങൾ നടത്തയിലെങ്കിൽ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിപ്പായി ഇതിനെ കാണം."ഒറ്റയാൾ പോരാട്ടങ്ങൾ ഉണ്ടായാലും ടീമിന്റെ ഒന്നടങ്കമുള്ള പിന്തുണയില്ലാതെ ഒരാളെകൊണ്ട് മാത്രം ലോകകപ്പ് നേടുവാൻ സാധിക്കുകയില്ല.മത്സരത്തിന്റെ നിർണായക സമയങ്ങളിലിൽ മറ്റുള്ളവർ അവസരത്തിനൊത്തു ഉയർന്നില്ലെങ്കിൽ നിരാശയാവും ഫലമെന്നും സച്ചിൻ വ്യക്തമാക്കി.നാലാം നമ്പറിൽ അരിറങ്ങും എന്ന കാര്യത്തിൽ വലിയ ആശങ്ക വേണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ലോകകപ്പിന് വേണ്ടി ഇന്നലെയാണ് ടീം ഇന്ത്യ ഇംഗ്ളണ്ടിൽ എത്തിയത്. സന്നാഹ മത്സരങ്ങൾ കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണു ടീം ഇന്ത്യയുടെ ശ്രെമം.


​പരിമിതികളും തളരാതെ ​​രാമു ജി, ശ്രദ്ധേയമായി ചിത്രങ്ങൾ​​

​സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ഒരു ചിത്രം. മുച്ചക്രവണ്ടിയില്‍ ഫുഡ് ഡെലിവറിക്കായി പോകുന്ന ഈ യുവാവിന്റെതാണ് ഈ ചിത്രം. പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന യുവാവിനാണ് സോഷ്യല്‍ മീഡിയയുടെ കൈയടിയും ലഭിക്കുന്നത്.രാമു ജി എന്നാണ് ഈ യുവാവിന്റെ പേര്.  നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്  ഈ ചിത്രം പങ്കുവെയ്ക്കുന്നത്. ഇദ്ദേഹം ഫുഡ് ഡെലിവറിക്കായി പോകുന്നതിന്റെ വീഡിയോയും നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്ങുവെയ്ക്കുന്നത്.ചെറിയ കുറവുകളില്‍ പോലും പലപ്പോഴും തളര്‍ന്നു പോകുന്നവരാണ് മിക്കവരും. അപകര്‍ഷതാ ബോധത്തിന്റെ പിടിയില്‍ അകപ്പെട്ട് സ്വയം ഉള്‍വലിഞ്ഞ് ജീവിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. ഇത്തരക്കാര്‍ക്കെല്ലാം വലിയ പ്രചോദനമാവുകയാണ് രാമു ജി എന്ന യുവാവിന്റെ ജീവിതം.


​​രാജ്യം ആർക്കൊപ്പമെന്നു നാളെ അറിയാം

​ഇന്ത്യ ആര് ഭരിക്കും എന്ന ചോദ്യത്തിന് നാളെ ഉത്തരം ലഭിക്കും.നീണ്ട തെരഞ്ഞെടുപ്പ് കാലത്തിനു ശേഷം നാളെയാണ് ഫലപ്രഖാപനം.രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തു വരും.വോട്ടെണ്ണൽ പ്രമാണിച്ച് സംസ്ഥനത്ത് കടുത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.  മോദി തരംഗം വീണ്ടും ആഞ്ഞടിക്കുമെന്നു എക്സിറ്റ് പോളുകൾ പ്രവചിച്ചു കഴിഞ്ഞുവെങ്കിലും വോട്ട് തങ്ങൾക്കൊപ്പം നീൽക്കുമെന്ന  പ്രതിക്ഷയിലാണ് ഇടതുപക്ഷം.ഇതിനിടെ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയെ ചൊല്ലി നിരവധി പരാതികളാണ് ഉയരുന്നത്.എല്ലാ ലോക്സഭാ മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റ് രസീതുകളും ഒത്തു നോക്കണമെന്ന  പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രിം കോടതി തള്ളി.അതേസമയം ഇതേ വിഷയത്തിൽ ഇലക്ഷൻ കമ്മിഷന്റെ തീരുമാനം ഇന്നറിയാം. 22 പ്രതിപക്ഷ പാർട്ടികളാണ് വിവിപാറ്റ് ഒത്തു നോക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്ത്. വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി സ്ട്രോങ്ങ്‌ റൂമിൽ നിന്നു കടത്തുന്നുവെന്നും പകരം മറ്റു യന്ത്രങ്ങൾ എത്തിക്കുന്നുവെന്നും ആരോപണന ഉയർന്നിട്ടുണ്ട്.തിരഞ്ഞെടുപ്പ് വിവരങ്ങൾ കൃത്യമായി പുറത്തു വിടുന്നതിനുള്ള തിവ്ര ഒരുക്കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.ഫലസൂചനകൾ ഒട്ടു താമസിക്കാതെ ജങ്ങളിലേക്കെത്തിക്കാൻ "വോട്ടർ ഹെല്പ് ലൈൻ" മൊബൈൽ ആപ്പും ഇലക്ഷൻ കമ്മിഷൻ പുറത്തുറക്കിയിട്ടുണ്ട്. രാജ്യമെങ്ങുമുള്ള ദേശിയ അന്തർദേശീയ മാധ്യമങ്ങളും വൻ സന്നാഹങ്ങൾ ഒരുക്കി വോട്ടെണ്ണൽ വിവരങ്ങൾ ജങ്ങളിലേക്കെത്തിക്കുവാൻ തയാറായിക്കഴിഞ്ഞു. വോട്ടെടുപ്പ് കാലം കഴിഞ്ഞു.ഇനി അറിയേണ്ടത് റിസൾട്ട്‌ ആണ്.ഫലപ്രഖ്യാപനത്തോടെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കില്ല എന്നൊരുറപ്പുമാത്രമാണ് ഇപ്പോൾ പറയാനാവുക.ചരടുവലികളും കുറുമാറ്റങ്ങളുമായി വിവിധ പാർട്ടികൾ ഭരണം കൈയാളുന്നതിന്നും തയാറാണിവിടെ.എന്ത് തന്നെ സംഭവിച്ചാലും വോട്ട് ചെയ്ത് ജനാധിപത്യത്തിൽ പങ്കാളിയായി എന്നതിൽ നമ്മുക്ക് അഭിമാനിക്കാം.


​പ്രേക്ഷക ഹൃദയം കീഴടക്കി ​​ഗാംബ്ലറിലെ ഗാനം

​ആന്‍സണ്‍ പോൾ നായകനായി എത്തുന്ന  ചിത്രം ദി ഗാംബ്ലറിലെ പുതിയ ഗാനം പുറത്തിറങ്ങി. മനോഹരമായ തീരം തേടും എന്നു തുടങുന്ന പ്രണയഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കാണ്.  ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാൻ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. യൂട്യൂബിൽ തരംഗം സൃഷ്ടിച്ച ട്രെയിലര്‍  ഇതിനോടകം മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടിരിക്കുന്നത്. ടോം ഇമ്മട്ടിയാണ് ദി ഗാംബ്ലര്‍ സംവിധാനം ചെയ്യുന്നത്. ഡയാന ഹമീദാണ് സിനിമയില്‍ ആന്‍സണ്‍ പോളിന്റെ നായികയായി വേഷമിടുന്നത്. ചിത്രത്തിൽ ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനാണ്. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതം. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍. ചിത്രം മെയ് 17ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.


​പുതിയ പദ്ധതികളുമായി ​​ഗൂഗിൾ ​​​​പേ

​ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മിക്കവരും ഇന്ന് ആശ്രയിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗൂഗിള്‍ ​​പേ.  ക്യാഷ്ബാക്ക് ഓഫറുകളും എളുപ്പത്തിൽ പണം ട്രാൻസ്ഫർ ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും ഗൂഗിള്‍ പേ എന്ന ആപ്ലിക്കേഷനെ കൂടുതല്‍ ജന സ്വീകാര്യമാക്കി. ക്യാഷ് ബോക്ക് ഓഫറുകള്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ പേ ആപ്ലിക്കേഷനിപ്പോൾ. പ്രൊജക്ട് ക്രൂയ്‌സര്‍ എന്ന പുതിയ പദ്ധതിയും ആരംഭിച്ചിട്ടുണ്ട് ഗൂഗിൾ ​ ​പേ  .കൂടുതല്‍ ഓഫറുകളും ക്യാഷ് ബാക്കുകളും ഉപഭോക്താക്കള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊജക്ട്​​ ക്രൂയ്‌സര്‍ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. അതേസമയം വാട്‌സ്ആപ്പ് പേ, ആമസോണ്‍ പേ, പേടിഎം എന്നിവയോടുള്ള മത്സരത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ പേ പുതിയ ഓഫറുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. വ്യക്തിഗത ഇടപാടുകള്‍ക്ക് പുറമെ ആപ് വഴിയുള്ള വാണിജ്യ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.


​ 59 ന്റെ നിറവിൽ മോഹൻലാൽ; ആശംസകളുമായി ആരാധകർ

​മലയാളക്കരയുടെ അഭിമാനം എന്ന് മലയാളികൾ ഒന്നടങ്കം വിളിച്ചുപറയുന്ന ഒരേയൊരു പേര് നടന വിസ്മയം മോഹൻലാൽ. ഇന്ന് പിറന്നാളിന്റെ നിറവിൽ നിൽക്കുന്ന സൂപ്പർ സ്റ്റാറിന് ആശംസകളുമായി ലോകം മുഴുവനുമുള്ള മലയാളികൾ എത്തുന്നുണ്ട്. ചലച്ചിത്രതാരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ആശംസകളും വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ‘ലാലിസം’ നിറയുകയാണ്. താരത്തിന്റെ 59 മത് പിറന്നാളാണ് ഇന്ന്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരം ഏകദേശം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരം ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും ചുവട് വെയ്ക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. ബ്ലോഗിലൂടെയാണ് ബറോസ് എന്ന പുതിയ ചിത്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ഇതോടെ ആരാധകരുടെ ആവേശവും ഇരട്ടിയാണ്.


​ ​​മനസ്സിൽ പ്രണയം കൊണ്ടുനടക്കുന്ന മലയാളിക്ക് ആവേശമായി ഇഷ്‌കിലെ പുതിയ ഗാനം

​ഇഷ്‌ക് എന്ന ചിത്രത്തിലെ പ്രണയഗാനവും ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മണിക്കൂറിൽ ലക്ഷകണക്കിന് ആളുകൾ കണ്ട ഗാനം ഇതിനോടകം യൂട്യൂബ് ട്രെൻഡിങ്ങിലും എത്തിയിരിക്കുകയാണ്. ‘പറയുവാൻ ഇതാദ്യമായ്’  എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാമാണ് ഈ മനോഹര ഗാനത്തിന്‍റെ ആലാപനം. ജെയ്ക്സ് ബിജോയ്  ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം സിദ് ശ്രീറാം ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഗാനം ആലപിക്കുന്നത്.നവഗാതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്‌ക്. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്ന കഥാപാത്രയാണ് ഷെയ്ൻ  നിഗം വേഷമിടുന്നത്.


​ഫ്രീക്കൻ മുത്തച്ഛനായി ജയറാം; ആവേശമായി ​​ഗ്രേറ്റ് ഫാദറിന്റെ ട്രെയ്‌ലർ

​ജയറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്​​ മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്. നിറയെ തമാശകളും സസ്‌പെൻസും ഇമോഷന്സും നിറച്ചതാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.ബാബുരാജ്, ഉണ്ണി മുകുന്ദൻ, പിഷാരടി, മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബൈജു, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഷാനി ഖാദർ തിരക്കഥ തയാറാക്കുന്ന ചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്നതാണ്.


​​ പ്രണയാർദ്രനായ് ടൊവിനോ; ശ്രദ്ധേയമായി ലൂക്കയുടെ ഫസ്റ്റ് ലുക്ക്

​ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘​​ലൂക്ക’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അഹാന കൃഷ്ണയാണു ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തുന്നത്. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ്  ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്..നിമിഷ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലൂസിഫറിലെയും ഉയരെ എന്ന ചിത്രത്തിലെയും ടോവിനോയുടെ കഥാപാത്രങ്ങൾക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു, അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ. സലീം അഹമ്മദും ടൊവിനോയും ഒന്നിക്കുന്ന ആൻഡ് ദി ഓസ്‌കാറാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ടൊവിനോ ചിത്രം.


കലകളുടെ ഉള്ളറിഞ്ഞു പഠിക്കാം

കേരളത്തിലെ ഏറ്റവും വലിയ കലാപഠന കേന്രമായ ഗവണ്മെന്റ് ആർ എൽ വി കോളേജ് ഈവർഷത്തെ ബി എ, ബി എഫ് എ  ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു . അപേക്ഷകൾ ഈ മാസം പതിഞ്ചാം തീയതി മുതൽ കൊടുത്തു തുടങ്ങി  അവസാന തീയതി ഈമാസം ഇരുപത്തി ഒൻപതാണ് (29 -05 -2019 ) പ്രാക്ടിക്കൽ ടെസ്റ്റിന്റെയും  അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ ബി എ ( മ്യൂസിക് , വീണ വയലിൻ, മൃദംഗം, ഭരതനാട്യം , മോഹിനിയാട്ടം, കഥകളി വേഷം, കഥകളി ചെണ്ട, കഥകളി മദ്ദളം , കഥകളി സംഗീതം) തുടങ്ങിയവയിൽ മൂന്നുവര്ഷ ഡിഗ്രി കോസ്‌സുകളും , ബി എഫ് എ ( പരസ്യകല , ശിൽപ്പകല , പെയിന്റിംഗ് ) തുടങ്ങിയവയിൽ നാലു നാലു വർഷത്തെ ഡിഗ്രി കോസ്‌സുകളുമാണ് ഇവിടെ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ്.https://rlvcollege.com/admissions/  


​സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി പൂർണിമ; ആശംസകളുമായി ഇന്ദ്രജിത്ത്

​നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് പൂർണ്ണിമ ഇന്ദ്രജിത്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ പൂർണ്ണിമയ്ക്ക് ആശംസയുമായി എത്തുകയാണ് ഭർത്താവും നടനുമായ ഇന്ദ്രജിത്. പൂർണിമയുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ടാണ് ഇന്ദ്രജിത് പൂർണിമയ്ക്ക് ആശംസകൾ നേർന്നത്.രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വന്‍ താര നിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരക്കുന്നത്. എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്ററും നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്  വൈറസിന്റെ നിര്‍മ്മാണം.


​​പാട്ടിന് ചുവടുവെച്ച് കുമ്പളങ്ങി ടീംസ്

​പ്രമേയത്തില്‍ തന്നെ വിത്യസ്തത പുലര്‍ത്തിക്കൊണ്ട് തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകനുമായി ഏറെ അടുത്തു നിന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രം റിലീസ് ചെയ്ത് 100 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ വിജയാഘാഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ആഘോഷവേളകളിൽ എല്ലാം മറന്ന് കുട്ടികളുടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന കുമ്പളങ്ങി ടീം സിന്റെ വീഡിയോയാണ് വൈറലാകുന്നത്.മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്


​ജൂൺ മുതൽ സാധരണ ബൾബും CFL ബൾബുംTube ഉം നിരോധിക്കുന്നു

​സർക്കാറിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി KSEB യിൽ ഒരു കൺസ്യൂമർ ക്ക് 20 LED ബൾബ് വരെ മേയ് ജൂൺ മാസങ്ങളിൽ വിതരണത്തിന് എത്തുന്നതാണ്... ബൾബിന് എകദേശം 55 മുതൽ 70 രൂപ എന്ന വിലക്ക് ആവും കിട്ടുക... ഈ പൈസ ആറ് ഇൻസ്റ്റൾമെന്റ് വരെ ആക്കി തരുന്നതാണ്... ബൾബ് വേണമെങ്കിൽ ഈ മാസം 30 ന് മുൻപ് കൺസ്യൂമർ നമ്പറുമായി പോയി KSEB യിൽ ബുക്ക് ചെയ്യണം. ബുക്ക് ചെയ്യുന്നവർക്കെ ബൾബ് ലഭിക്കുകയുള്ളു... ബൾബിന് മൂന്ന് വർഷം വാറണ്ടി ലഭിക്കുന്നതാണ്. ഇത്രയും ബൾബ് തരുന്നതിന്റെ പ്രധാന കാരണം ​​​​ജൂൺ മുതൽ സാധരണ ബൾബും CFL ബൾബുംTube ഉം നിരോധിക്കുകയാണ്.കാരണം സാധരണ ഒരു ബൾബ് കത്തിക്കുന്ന അതേ ഉപയോഗം വെച്ച് 5 LED ബൾബ് വരെ കത്തിക്കാം നമുക്ക് കറണ്ട് ലാദിക്കാം... കൂടാതെ CFL ബൾബിൽ മെർക്കുറി എന്ന പദാർത്ഥം നിറച്ചിരിക്കുന്നു ഇത് ചൂടാവുന്ന മുറക്ക് പുറം തള്ളുന്ന പദാർത്ഥം പല തരം അസുഖം വരുത്തുന്നു അത് പോലെ CFL അലക്ഷ്യമായി വലിച്ചെറിയുന്ന മുറക്ക് ഇത് പൊട്ടി വെള്ളത്തിലൂടെ ഒഴുക്കി വന്ന് കിണറ്റിലെ വെള്ളത്തിൽ കലരുന്നത് തടയാനും സാധിക്കും.... ആയതിനാൽ എല്ലാവരും ബൾബ് ബുക്ക് ചെയ്യുക... KSEB യിൽ പോകുവാൻ കഴിയാത്തവർ ഈ മാസം മിറ്റർ റീഡർ റീഡിംങ്ങ്ന് വിട്ടിൽ വരുമ്പോഴ് അവരോട് പറഞ്ഞാലും മതി... ബുക്ക് ചെയ്യാൻ പൈസ യോ മറ്റ് രേഖയുടെ ആവിശ്യം ഇല്ല.... ( വിട്ടിൽ റീഡിംങ്ങ് എടുക്കുന്ന സമയത്ത് മാത്രമേ റീഡിംങ്ങിന് വരുന്നവർക്ക് സാധ്യമാവുകയുള്ളു.. അപ്പോഴെ അവരുടെ PDA യിൽ അതിനുള്ള സൗകര്യം ഉള്ളു.കൂടാതെ https://wss.kseb.in/selfservices/ffkഇൗ വെബ്സൈറ്റ് മുഖാന്തിരം നിങ്ങൾക്ക് ആവശ്യമുള്ള പരമാവധി 20 എണ്ണം വരെ ബുക്ക് ചെയ്യാവുന്നതാണ്


​ഇന്ത്യൻ ടീമിലെ നാലാമനെ അന്വേഷിച്ച് ആരാധകരും

​ക്രിക്കറ്റ്‌ ലോകകപ്പന് 12 നാളുകൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യൻ നിരയിലെ നാലാം സ്ഥാനത്ത് ആരിറങ്ങും? മികവ് പുലർത്തുന്ന ഒട്ടേറെ കളിക്കാർ നാലാം സ്ഥാനത്തിനായി തയാറാവുകയാണ്. പക്ഷേ ഇത് ലോകകപ്പാണ്.പരീക്ഷണങ്ങൾക്കും പിഴവുകൾക്കും അവസരം കൊടുത്താൽ ഒരു രാജ്യത്തിന്റെ തന്നെ പ്രതിക്ഷകൾ തകരും.ലോകകപ്പ് നേടുവാൻ ഏറ്റവും സാധ്യത കല്പിക്കപെടുന്ന ടീമിൽ ഒന്നാണ് ഇന്ത്യ. ലോകത്തിലെ തന്നെ മികച്ച ഓപ്പണിങ് ബാറ്റസ്മാൻമാരായ രോഹിത് ശർമയും ശിഖർ ധവാനും ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് തുടങ്ങും. ഏതു ബോളിംഗ് നിരയെയും അടിച്ചൊതുക്കാൻ കെല്പുള്ള വിരാട്, മത്സരം ഒറ്റക്കു വിജയിപ്പിക്കാൻ കഴിയുന്ന ബെസ്റ്റ് ഫിനിഷേർസ് എന്നറിയപ്പെടുന്ന ധോണിയും ഹർദിക് പാണ്ഡെയും, അപകടകാരികളായ സ്പിൻ-ഫാസ്റ്റ് ബോളിംഗ് നിരയുമുള്ള ഇന്ത്യ, ലോകകപ്പ് നേടാൻ യോഗ്യത ഉള്ള ടീം തന്നെയാണ്. പക്ഷേ ഒരു ചോദ്യത്തിനുകൂടി ഉത്തരം കിട്ടണം. വിരാടിന് ശേഷം നാലാം നമ്പറിൽ ആരിറങ്ങും...?സെലക്ടർമാരുടെ കണ്ണിൽ കുരുങ്ങിയ നാലാം നമ്പർ താരങ്ങൾ വിജയ് ശങ്കർ, ദിനേശ് കാർത്തിക്, കെ.എൽ രാഹുൽ എന്നിവരാണ്. സമീപ കാലത്ത് നടന്ന ഏകദിനങ്ങളിൽ നാലാം നമ്പറിൽ ഇറങ്ങിയ അമ്പാട്ടി റായിഡു ടീമിൽ പോലും ഇല്ല. ടീം മാനേജ്‍മെന്റ് നാലാം നമ്പറിൽ വിജയ് ശങ്കറിനെ പരീക്ഷിക്കാൻ തയാറാണ്. ത്രിഡി പ്ലെയർ എന്ന ലേബലിൽ ടീം ഇന്ത്യയിൽ ഇടം പിടിച്ച ശങ്കർ ഇതുവരെ നാലാമനായി കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ഇതുവരെ ഒൻപത് ഏകദിനങ്ങൾ കളിച്ച ശങ്കർ, 33 റൺസ് ശരാശരിയിൽ 165 റൺസ് മാത്രമാണ് നേടിയത്. ഐ.പി.എലിലും താരത്തിന് പ്രതീക്ഷിച്ചത്ര തിളങ്ങാനായില്ല.​ധോണി എന്ന അധികായന് ഏതെങ്കിലും സാഹചര്യത്തിൽ കളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല എങ്കിൽ, പകരക്കാരൻ വിക്കറ്റ് കീപ്പറായി മൈതാനത്തിറങ്ങുക ദിനേശ് കാർത്തിക്കാവും. നാലാം നമ്പറിൽ കളിക്കുവാൻ ദിനേഷിനോളം അനുഭവസമ്പത്തുള്ള ഒരു പ്ലെയർ നിലവിൽ ഇന്ത്യൻ സ്‌ക്വാഡിൽ ഇല്ല. സമീപകാല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാനും കാർത്തിക്കിനായിട്ടുണ്ട്.ഐ.പി.എലിൽ കൊൽക്കത്തയുടെ കപ്പിത്താനായ താരം ലഭിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്തി ഭേദപെട്ട പ്രകടനം നടത്തി. പ്രതിഭകൊണ്ട് ടീം ഇന്ത്യയുടെ വാഗ്ദാനം ആയിരുന്നു കെ. എൽ രാഹുൽ. എന്നാൽ അവസാനം കളിച്ച ഏകദിനങ്ങളിൽ തിളങ്ങാനാവാത്തതു രാഹുലിന് തിരിച്ചടിയായി. എന്നാൽ ഐ.പി.എല്ലിലെ മിന്നുന്ന പ്രകടനം തന്റെ മികവിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നു തെളിയിക്കുകയും ചെയ്തു. രാഹുൽ, റിസേർവ് ഓപ്പണർ സ്ഥാനത്തു നിന്നും നാലാമനായി എത്തുവാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ടീം ഇന്ത്യക്കു വേണ്ടി വര്ഷങ്ങളോളം നാലും അഞ്ചും നമ്പറുകളിൽ കളിച്ച മികവ് പുലർത്തിയ റെയ്നയും  യുവരാജ്‌ സിങ്ങും ടീം സ്‌ക്വാഡിലിൽ പോലുമില്ല


​ശ്രദ്ധേയമായി ​​തമാശയുടെ ടീസർ

​വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തമാശ’. മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ. ചിത്രത്തിൽ തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് വിനയ് ഫോര്‍ട്ട്  പ്രത്യക്ഷപ്പെടുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമാശ’ എന്ന ചിത്രത്തില്‍ ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. റെക്‌സ് വിജയനും സുഷിന്‍ ശ്യാമും മ്യൂസിക് പ്രൊഡക്ഷന്റെ ഭാഗമായും ചിത്രത്തിന്റെ അണിയറയിലെത്തുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും നേരത്തെ മികച്ച പ്രതികരണം ലഭിച്ചിരുന്നു


മാർഗംകളിക്കാരനായി മോഹൻലാൽ; ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

​ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മാർഗം കളി വേഷത്തിൽ നിൽക്കുന്ന മോഹൻലാലിൻറെ ചിത്രം ഏറെ കൗതുകമുണർത്തുന്ന രീതിയിലാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളും നേരത്തെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. ഒരു കണ്ണിറുക്കി പിടിച്ച് നിൽക്കുന്ന ലാലേട്ടന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. ആരാധകരിൽ ഏറെ കൗതുകമുണർത്തിയ ചിത്രത്തിൽ രാധിക ശരത് കുമാറിനെയും കാണുന്നുണ്ട്. താരം തന്നെയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തിൽ  മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്


​രാത്രി ഭക്ഷണം ലേറ്റ് ആയി കഴിക്കുന്നവർ അറിയാൻ

​രാത്രി വളരെ നേരത്തെ തന്നെ ഭക്ഷണം കഴിക്കണം. ഉറങ്ങുന്നതിന് രണ്ട്- മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. രാത്രി എപ്പോഴും മിതമായി മാത്രമേ ഭക്ഷണം കഴിക്കാവൂ. കാരണം രാത്രി നമ്മുടെ ശരീരം വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ രാത്രി അധികം കലോറി ശരീരത്തിന് ആവശ്യമില്ല. അതുകൊണ്ട് പകൽ കഴിക്കുന്ന അളവിൽ രാത്രി ഭക്ഷണം കഴിക്കാൻ പാടില്ല.  പകൽ നന്നായി ഭക്ഷണം കഴിക്കണം. അങ്ങനെ ചെയ്താൽ  രാത്രിയിൽ വിശക്കില്ല. എന്നാൽ രാത്രി ഭക്ഷണം പൂർണമായി ഒഴിവാക്കുന്നതും ശരീരത്തിന് നല്ലതല്ല. അതിനാൽ രാത്രിയിൽ വളരെ  കുറഞ്ഞ അളവിൻ മാത്രം കഴിക്കാൻ ശ്രദ്ധിക്കാം.രാത്രി വൈകിയുളള ഭക്ഷണം കഴിപ്പ് ഇൻസുലിൻ, കൊളസ്ട്രോൾ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യാറുണ്ട്. അതുപോലെത്തന്നെ രാത്രിയിൽ ജങ്ക് ഫുഡുകൾ കൊറിക്കുന്ന ശീലവും പൂർണമായും ഒഴിവാക്കണം. ഇതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും


ഫാഷൻ, ഇന്റീരിയർ, ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ മേഖലയിൽ തിളങ്ങാൻ

കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന  എൽദോ മാർ ബസേലിയോസ് കോളേജ് ഓഫ് മീഡിയ ആൻഡ്  ഡിസൈൻ  വർഷങ്ങളായി  ഈമേഖലയിലെ അതികായരാണ്. ഈ കോളേജ് കേരള ഗോവെന്മേന്റ് അംഗീകാരത്തോടെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോളേജാണ്.    വർഷവും പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും നല്ലനിലവാരത്തിലുള്ള  പഠന സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.   കാര്യക്ഷമമായ അധ്യാപകരുടെ മികവുറ്റ അധ്യാപനത്തിലും, പേരുകേട്ട ഈ കോളേജ് ഈമേഖലയിലെ  മറ്റുസ്ഥാപനങ്ങളെ അപേക്ഷിച്ചു വളരെ മുൻപന്തിയിലാണ്. ഈ കോളേജിൽ പഠിച്ചിറങ്ങുന്ന പൂരിപക്ഷം വിദ്യാർത്ഥികൾക്കും പ്ളൈസ്‌മെന്റ് നൽകുവാൻ മാനേജ് മെന്റ് ശ്രമിക്കാറുണ്ട്. ബി എ ആനിമേഷൻ, ഇന്റീരിയർ ഡിസൈൻ ,ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി , എം എ ഗ്രാഫിക് ഡിസൈൻ തുടങ്ങിയ കോഴ്‌സുകളാണ് ഇവിടെ നടക്കുന്നത്. അഡ്മിഷൻ പ്രാക്ടിക്കൽ റെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സദർശിക്കുകയോ https://www.yeldocollege.org/  98461 10506 , 98468 77776 ഈ ഫോൺ നമ്പറുകളിൽ ബന്ധപെടുകയോ ചെയ്യാവുന്നതാണ് .


കഥ പറയുന്ന ആദ്യ കാഴ്ചകൾ

ശ്യം കൃഷ്ണ  കളരിക്കൽ സിനിമയുടെ പ്രീ റിലീസ് പ്രമോഷനിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ പങ്കു വഹിക്കുന്ന ഒരു ഘടകം ആണ് പോസ്റ്ററുകൾ. അതുവരെയുള്ള ചിന്താഗതികളെ വരെ മൊത്തത്തിൽ മാറ്റിമറിക്കാൻ കരുത്തുള്ളവയാണ് പോസ്റ്ററുകൾ. നമ്മൾ ആദ്യ കാഴ്ചയിൽ തന്നെ ഒരു പക്ഷെ സിനിമയെ നെഞ്ചിലേറ്റുന്നത്‌ നിലവാരമുള്ള പോസ്റ്ററുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. കാരണം, ടീസറോ ട്രെയ്ലറോ വരാത്ത ഒരു സാഹചര്യത്തിൽ പടത്തിനെക്കുറിച്ച്‌ ആലോചിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് അതിന്റെ പോസ്റ്ററുകളാണ്. വളരെ നല്ല പോസ്റ്ററുകൾ ആണെങ്കിൽ മോശം സംവിധായകരുടെ സിനിമ പോലും ഒരു പക്ഷെ "ഇത് നല്ലതാവാൻ സാധ്യത ഉണ്ട്" എന്ന് പറയിപ്പിക്കാൻ ഇടവരുത്താറുണ്ട്‌, നേരെ തിരിച്ചും, പോസ്റ്റർ മോശമാണെങ്കിൽ ഒരു പക്ഷെ നല്ല സംവിധായകൻ ആണെങ്കിൽ പോലും പടത്തിനോട് അത്ര താല്പര്യം തോന്നുകയില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് "കളി" എന്ന അടുത്തിറങ്ങിയ ഒരു സിനിമയുടെ പോസ്റ്റർ, ശ്രദ്ധിച്ചാൽ അറിയാം കളി എന്ന് എഴുതിയ Typography, വളരെ അട്രാക്റ്റീവാണ്. ഡിസൈനിങ് ഉൾപ്പടെ, വളരെ നല്ല ഒരു പോസിറ്റീവ് എനർജി ആയിരുന്നു കളിയുടെ പോസ്റ്ററുകൾക്ക്. മലയാളത്തിൽ ഇന്ന് ഉള്ളതിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് എനിക്ക് അഭിപ്രായമുള്ള "Oldmonks" ആണ് അതിന്റെ അമരക്കാർ. Thought station, Papaya Media, Yellowtooth എല്ലാം നിലവിലെ നല്ല ഡിസൈനിങ് ടീമുകളാണ്.സിനിമയുടെ മൊത്തത്തിലുള്ള ഗതി മാറ്റുന്ന പോസ്റ്ററുകളിൽ ക്യാരക്ടർ ലുക്ക്‌ കഴിഞ്ഞാൽ, ചിലപ്പോൾ അതിനും മേലെ ഏറ്റവും അട്രാക്ഷൻ തരുന്ന ഘടകമാണ് Title/Typography/Lettering. ഈ അടുത്ത് ഇറങ്ങിയ ടൈറ്റിൽ എല്ലാം ശ്രദ്ധിച്ചാൽ അറിയാം, സിനിമയുടെ മൊത്തത്തിലുള്ള ഭാവം എല്ലാ ടൈറ്റിൽസിലും തെളിഞ്ഞു കാണാം. ഒരു ഡിസൈനിങ് വിദ്യാർത്ഥി എന്ന നിലക്ക് ഒരുപാട് പ്രാക്ടീസ് ചെയ്യുന്ന വിഭാഗം ആണ് Typography അഥവാ Lettering. ഒരു സംഭവത്തെ അതിന്റെ സ്വഭാവം ചോർന്നു പോകാതെ എഴുതുന്ന, അല്ലെങ്കിൽ വരയ്ക്കുന്ന രീതി. സിനിമ പോസ്റ്ററിന് ആ രീതി ഒരുപാട് ഗുണകരമാണ്‌. അത്തരത്തിൽ എനിക്ക് ഇഷ്ടപ്പെട്ട നാല് Title typography-യും അവയുടെ വേരും ആണ് ഞാൻ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.1. പറവ (Poster: Oldmonks, Title: Elwin Charly) :ഈ കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ടൈപ്പോഗ്രഫി. ഒരു വസ്തുവിനെ ഏറ്റവും അർത്ഥവത്തായി വരച്ചുകാട്ടുന്ന രീതിയാണ് "Abstraction", അതായത് ഒരു Object അതിന്റെ 'ലൈൻ ആൻഡ് ഷേപ്പ്' സ്വഭാവം നഷ്ടപ്പെടാതെ വളരെ സിമ്പിളായി ചുരുക്കി വരയ്ക്കുന്ന രീതി. Pablo Piccasso-യുടെ പെയിന്റിങ്ങുകൾ എല്ലാം ഈ 'abstraction method' അടിസ്ഥാന പെടുത്തുന്നവയാണ്. പറവയുടെ ടൈറ്റിൽ വളരെ മികച്ച ഒരു അബ്സ്ട്രാക്ഷൻ ആണ്. 'Design total skeleton' നോക്കിയാൽ അറിയാം ഒരു പറവ ചിറകുകൾ ഉയർത്തി പറന്നു വരുന്ന image ന്റെ പക്കാ simple abstraction ആണ് പറവ എന്ന് എഴുതിയിരിക്കുന്ന ശൈലി. പടത്തിന്റെ മൊത്തം മൂഡിനെ സ്വാധീനിക്കുന്ന എഴുത്ത്. അതായത് ഏറ്റവും ഫ്രീ ആയി പാറി പറന്നു നടക്കുന്ന ഒരു പക്ഷിയാണ് പറവ. പറവ എന്ന സിനിമയിലും ഇങ്ങനെ മട്ടാഞ്ചേരിയിൽ പാറിപ്പറക്കുന്ന ഒരുപാട് ജീവിതങ്ങളുടെ കഥയാണ് പറയുന്നത്. നമ്മുടെ മുൻപിൽ ഒരുകൂട്ടം പറവകൾ പറന്നുപോകുന്ന അത്ര മനോഹാരിതയാണ് പറവയിലെ ഓരോ കഥാപാത്രത്തിന്റെ ജീവിതത്തിനും. 2) മായാനദി (Poster: Oldmonks, Title Design: Elwin Charley) :അടുത്ത് ഒരുപാട് പ്രേക്ഷക പ്രശംസ കിട്ടിയ ഒരു സിനിമയാണ് മയാനദി, വ്യക്തിപരമായി ഒന്നോ രണ്ടോ ഒഴിച്ചാൽ ഈ സിനിമയുടെ പോസ്റ്ററുകൾ ഒന്നും എനിക്ക് ഇഷ്ടമായില്ല (oldmonks level ഇല്ല എന്ന് വേണേൽ പറയാം). പക്ഷെ പടത്തിന്റെ Title design വളരെ പ്രശംസ അർഹിക്കുന്നതാണ് കാരണം വളരെ സിമ്പിളായിട്ടുള്ള ഒരു write up ആണ് ആദ്യ കാഴ്ചയിൽ, ആ എഴുത്തിലെ Gradient and Texture, അതിന്റെ കളർ കോമ്പിനേഷൻ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ട ഒന്നാണ്. മാത്രമല്ല ഒരു പുഴ ഒഴുകുമ്പോൾ അതിന്റെ ഓളങ്ങളിൽ കാഴ്ചയിൽ ഉണ്ടാവുന്ന variation shape എല്ലാം ചെറിയ രീതിയിൽ അബ്സ്ട്രാക്റ്റ്‌ ചെയ്തിട്ടുള്ള എഴുത്താണു മായാനദിയുടെ. അക്ഷരങ്ങളുടെ വളഞ്ഞും പുളഞ്ഞും ഉള്ള style നദിയുടെ ഒഴുക്കിനെയും ഉള്ളിലുള്ള gradients നദിയുടെ light/shade എന്ന വിഭാഗത്തിന്റെ അബ്സ്ട്രാക്ഷനെയുമാണ് സൂചിപ്പിക്കുന്നത്. മാത്തന്റെ മരണശേഷവും, താൻ തന്റെ ലക്ഷ്യത്തിൽ എത്തി നിൽക്കുന്ന നേരത്ത്‌ മാത്തനെ കുറിച്ചുള്ള മായാത്ത ഓർമകകളാണ് മായാനദി (പടം ഹൊറർ ആണെന്ന് ഒരു രീതിയിലും അംഗീകരിക്കുന്നില്ല).3) തൊണ്ടിമുതലും ദൃക്‌സാക്ഷിയും (Poster & Title: Oldmonks) :ഈ കൂട്ടത്തിൽ ഏറ്റവും രസകരമായ Title typography തൊണ്ടിമുതലിന്റേതാണ്. Title card അതിലും രസകരം, ഒറ്റ നോട്ടത്തിൽ ഇത് കാണുമ്പോൾ മുകളിൽ ഒരു curtian (ഉർവശി തീയേറ്റേഴ്സ് ബാനർ ആയത്‌ കൊണ്ട് ആവും) അതിന്റെ താഴെ ഡീസന്റ് Font ൽ "തൊണ്ടിമുതലും ദൃക്‌സാക്ഷിയും", എന്നാൽ അത് മാത്രം അല്ല ഈ പോസ്റ്റർ ഉദ്ദേശിക്കുന്നത്‌. പോത്തട്ടൻ ബ്രില്ല്യൻസ്‌ പോലെ തന്നെ സിനിമയുടെ സന്ദർഭം ആയി വളരെ ബന്ധപ്പെട്ട ഒരു കാര്യം ഒളിഞ്ഞ്‌ കിടപ്പുണ്ട്‌ ഇതിൽ; തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന എഴുത്തിൽ അവിടേം ഇവിടേയുമായി ഒരു വിള്ളൽ വന്ന് അക്ഷരം ഒടിഞ്ഞു വീഴുന്നത് പോലെ ഫീൽ ഉണ്ട്, അത് സൂചിപ്പിക്കുന്നത് മനുഷ്യ വിസർജ്ജ്യം ആണ്. പിന്നെ Title Card-ലെ മുകൾ ഭാഗത്തു ഉള്ള curtian ശ്രദ്ധിച്ചാൽ അറിയാം അത് ബട്ടക് shape ആണ്. മൊത്തത്തിൽ ആ പോസ്റ്ററിന്റെ Skeleton പറയുക ആണെങ്കിൽ മനുഷ്യ വിസർജ്ജ്യം വീണ് കിടക്കുന്നതിന്റെ ഒരു Abstraction. ആദ്യ കാഴ്ചയിൽ എനിക്ക് ഇത് മനസ്സിലായില്ല പടം കണ്ടു കഴിഞ്ഞപ്പോൾ ആണ് പിടികിട്ടിയത്. ഇപ്പോഴും ഈ Title Card കാണുമ്പോൾ അറിയാതെ ചിരിച്ചു പോകും. 4 ) പ്രേമം (Poster: Thought Station, Title: 24AM Team) :ഞാൻ ആദ്യമായി Object ഇല്ലുസ്ട്രേഷൻ Title ശ്രദ്ധിക്കുന്നത് പ്രേമം എന്ന സിനിമയുടെതാണ്, കാരണം Title design രംഗത്ത് ഒരുപാട് മാറ്റം കൊണ്ടുവന്നതും, ചർച്ച ചെയ്യപ്പെട്ടതും ആയ Design ആണ് പ്രേമത്തിന്റേത്‌, പടത്തിൽ ചിത്രശലഭവും ഒരു കഥാപാത്രം ആണ്. ഒരു പൂവിൽ ഓരോ കാലഘട്ടത്തിലും വന്ന് തേൻ ഇറക്കുന്ന ചിത്രശലഭങ്ങളുമായ് ബന്ധപ്പെടുത്തിയാണ് ജോർജ് എന്ന വ്യക്തിയുടെ മൂന്ന് കാലഘട്ടവും പ്രണയവും ചിത്രീകരിചിരിക്കുന്നത്. ഒരു ചിത്രശലഭത്തിന്റെ Illustrational Typography ആണ് പ്രേമം എന്ന ടൈറ്റിൽ.  ഇതിന്റെ ടൈറ്റിലിനെ കുറിച്ചുള്ള അഭിപ്രായങ്ങളായിരുന്നു "title കൊള്ളാം, പക്ഷെ പ്രേമം എന്ന് വായിക്കില്ല" , "title ഇല്ലാത്ത പടമോ?, " പ്രേമം എന്ന് വായിച്ചെടുക്കുമ്പോൾ ആയുസ്സ് തീരും" എന്നൊക്കെ. ഒന്ന് ചിന്തിച്ച്‌ നോക്കു ഒരു സിനിമയിൽ, അതിന്റെ തിരക്കഥയിലെ സന്ദർഭങ്ങളിൽ ചെറിയ ചെറിയ കാര്യങ്ങളിൽ നല്ല രീതിയിൽ ശ്രദ്ധ കൊടുത്തു ഡീറ്റയിൽ ചെയ്തു ആ ഡീറ്റയിലിങ്ങിൽ ആരും ശ്രദ്ധിക്കാത്ത ഒരു വഴിയിൽ ഒളിപ്പിച്ചു വെക്കുന്നു, പടത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ കാഴ്ചയിൽ തികച്ചും സ്പൂൺ ഫീഡിങ് ഒഴിവാക്കി ആ കാര്യം നമ്മൾ മനസ്സിലാക്കിയെടുക്കുമ്പോളാണ് അതൊരു ബ്രില്ല്യൻസായി കാണുന്നത്‌. അതേ രീതി തന്നെയാണ് ഇവിടെ title ലും ഉപയോഗിച്ചത്. ഫേസ്ബുക്കിൽ ഈ പോസ്റ്റർ കാണുമ്പോൾ കിട്ടുന്ന അട്രാക്ഷനിൽ പേര് വായിക്കാൻ ബുദ്ധിമുട്ടുമ്പോഴും നമ്മൾ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ മുകളിലെ കാപ്ഷൻ നോക്കും, "Revealing Premam Movie Title" എന്ന്. അപ്പോൾ നമുക്ക് അറിയാം, അത് പ്രേമം എന്ന് എഴുതിയത് ആണെന്ന് (what we know and what we see), പക്ഷെ നമ്മൾ കാണുന്നത് ഒരു ചിത്രശലഭത്തെ, അപ്പോൾ അതിന്റെ ഉള്ളിൽ പ്രേമം എന്ന് എഴുതിയ രീതി നമ്മൾ ശ്രദ്ധിക്കും. ആ ശ്രദ്ധയിൽ വളരെ മികച്ച ഒരു ഡിസൈൻ അല്ലെങ്കിൽ കിടിലൻ എന്നൊക്കെ അഭിപ്രായം ഉരുവപ്പെടും. Title ആയാൽ കണ്ടു വായിക്കൽ അല്ലാതെ അറിഞ്ഞു വായിക്കുന്ന രീതി ഉണ്ട്. അതാണ്‌ ശെരിക്കും Typography ആസ്വദിക്കേണ്ട രീതി. ഇന്നും ഈ ടൈറ്റിൽ, one of the Best Title design ആയി അവശേഷിക്കുന്നു. ഇത്ര മികച്ച അഭിപ്രായമുണ്ടായ Title design മലയാളത്തിൽ വേറെ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്.


​കട്ടത്താടിയിൽ പൃഥ്വി; ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

​ഹാസ്യകഥാപാത്രമായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കി വില്ലനായും നടനായും സഹനടനായുമൊക്ക സിനിമാ രംഗത്ത് തിളങ്ങിയ പ്രതിഭയാണ് കലാഭവൻ ഷാജോൺ. അഭിനയത്തിന് ശേഷം സംവിധാന രംഗത്തേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുന്ന ഷാജോണിന്റെ പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ ലുക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഖത്ത് കട്ടത്താടിയും കൂളിംഗ് ഗ്ലാസും ഒക്കെയായി ആകെ മൊത്തത്തില്‍ കളര്‍ഫുള്‍ ലുക്കിലാണ് താരം. പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.പൃഥ്വിരാജ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും താരം തന്നെയാണ്. ചിത്രത്തിൽ പൃഥ്വിയുടെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.  പ്രയാഗ മാർട്ടിൻ, മിയ, ഹൈമ എന്നിവരും ചിത്രത്തിൽ പ്രധാന  കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു.


​​ നാല്പത്തിയൊന്ന്’ പൂർത്തിയാക്കി ലാൽ ജോസ്

​ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് . ‘നാല്പത്തിയൊന്ന്’. ചിത്രത്തിൽ ബിജു മോനോനും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് നാൽപത്തിയൊന്ന്.കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരിൽ നിന്ന് തുടങ്ങി ഒരു തെക്കൻ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ സംഗീത സംവിധാനവും എസ് കുമാര്‍ ഛായാഗ്രാഹണവും നിര്‍വ്വഹിക്കുന്നു. തട്ടുംപുറത്ത് അച്യുതനാണ് ലാൽ ജോസിന്റേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം . മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. തിയേറ്ററുകളിൽ  മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.


​മുഖകാന്തി വർധിപ്പിക്കാൻ ചില പൊടികൈകൾ

​കാലാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ പലപ്പോഴും ആളുകളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. കൂടുതലായും കൗമാരക്കാരെയാണ് ഇത്തരത്തി ലുള്ള പ്രശ്നങ്ങൾ അലട്ടാറുള്ളത്. വരണ്ട ചർമവും കുരുക്കളുമൊക്കെ പലപ്പോഴും മുഖത്തിന്റെ ഭംഗി നശിപ്പിക്കാറുണ്ട്. ചര്‍മ്മസംരക്ഷണത്തിന് നിരവധി ഫേസ് പാക്കുകള്‍ ഇന്നുണ്ട്. മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നീ പ്രശ്നങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.ഹണി ഫേസ് പാക്ക്…ചര്‍മ്മ സംരക്ഷണത്തിന് വളരെ നല്ലതാണ് തേന്‍. ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്ന തേന്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്നങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു. തേനും അല്‍പം റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുഖം കഴുകുക.പപ്പായ ഫേസ് പാക്ക്…മുളം തിളങ്ങാന്‍ വളരെ നല്ലതാണ് പപ്പായ ഫേസ് പാക്ക്. അരകപ്പ് പപ്പായ പേസ്റ്റും അരസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ഒരു സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകുക.ചന്ദനം, മഞ്ഞള്‍, പാല്‍ ഫേസ് പാക്ക്…ചന്ദനവും, മഞ്ഞളും പാലും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച്‌ 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച്‌ കഴുകി കളയുക. മുഖക്കുരുവിനെയും മുഖത്തെ പാടുകളെയും ഇല്ലാതാക്കാന്‍ ഈ ഫേസ് പാക്ക് വളരെ സഹായകമാണ്.


​ ​​ ജീരകവെള്ളത്തിന്റെ ഗുണങ്ങൾ ഇവയൊക്കെയാണ്.

​ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ജീരകം. കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള ജീരകം പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കുമുള്ള മികച്ച ഒരു പ്രതിവിധി കൂടിയാണ്. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം കുടിക്കുന്നതുവഴി അനാവശ്യ കലോറി ശരീരത്തില്‍ എത്തുകയുമില്ല. ഒരു സ്പൂണ്‍ ജീരകത്തില്‍ ഏഴ് കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ദഹനം സുഗകരമാക്കുന്നതിനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും മികച്ച ഒരു പ്രതിവിധിയാണ് ജീരകം. ഗ്യാസ്‌ട്രെബിള്‍, നെഞ്ചെരിച്ചില്‍ തുടഹ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുമ്പോള്‍ കുറച്ച് ജീരകം വായിലിട്ട് ചവച്ചരച്ച് കഴിച്ചാല്‍ അസ്വസ്ഥത ഭേദമാകും.ഇതിനുപുറമെ ആന്റി ഓക്‌സിഡന്റുകളും ജീരക വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് കൂടുതല്‍ ഉന്‍മേഷം നല്‍കാന്‍ സഹായിക്കും. കൂടാതെ ശരീരത്തിന് ദോഷകരമായ ഓക്‌സിജന്‍ റാഡിക്കലുകളെ നീക്കം ചെയ്യാന്‍ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. വിറ്റാമിന്‍ എ, സി എന്നിവയും ജീരകത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇങ്ങനെപോകുന്നു ഈ ഇത്തിരിക്കുഞ്ഞൻ ജീരകത്തിലെ ഗുണങ്ങൾ.


​ പത്മരാജന്‍ പുരസ്‌കാരം ഏറ്റുവാങ്ങി ‘സുഡാനി ഫ്രം നൈജീരിയ’

​‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെത്തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിരുന്നു.ഇപ്പോഴിതാ  ചിത്രത്തെത്തേടി ഒരു പുരസ്‌കാരം കൂടിയെത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയയെ തേടിയെത്തിയിരിക്കുന്നത്. ഇരുപതിനായിരും രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.2018 മാര്‍ച്ചിലാണ് ചിത്രം തീയറ്ററുകളിലെത്തിയത്. സൗബിന്‍ സാഹിര്റാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്. സൗബിൻ നായകനായി എത്തിയ ആദ്യ മലയാള സിനിമ കൂടിയാണിത്.. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രത്തെയും മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന നൈജീരിയൻ യുവാവാണ് സുഡുവിനെ അവതരിപ്പിച്ചത്. ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സക്കരിയ മുഹമ്മദാണ്. സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


​ ‘ഗെയിം ഓവറു’മായി തപ്‌സി;

​ട്രെയ്‌ലർ കാണാംതപ്‌സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ഓവർ. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏറെ നിഗൂഢതകളെ ബാക്കിയാക്കിയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. അശ്വിന്‍ ശരവണന്‍ ആണ് ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തിന്റെ പ്രമേയവും ഏറെ വിത്യസ്തമാണ്. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന യുവതിയായിട്ടാണ് തപ്‍സിയെ ട്രെയിലര്‍  കാണുന്നത്.അശ്വിൻ ശരവണൻ സംവിധാനം നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയിട്ടാണ് ഒരുക്കുന്നത്.  ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വീല്‍ചെയറില്‍ ഇരിക്കുന്ന തപ്‌സി പന്നുവിന്റെ ചിത്രമാണുള്ളത്. ഒരു ത്രില്ലര്‍ സിനിമയാണ് ‘ഗെയിം ഓവര്‍’.നയന്‍ താരയെ കേന്ദ്ര കഥാപാത്രമാക്കി അശ്വിന്‍ സംവിധാനം ചെയ്ത ‘മായ’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.




ആർ എൽ വി യിൽ അതിഥി അദ്ധ്യാപകരെ നിയമി ക്കുന്നു

തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ 2019 -20 വർഷത്തേക്കുള്ള അതിഥി അധ്യാപകരെ നിയമിക്കുന്നതിനുളള ഇൻറർവ്യൂ ഡേറ്റ് തീരുമാനിച്ചു . 1 .വോക്കൽ, വീണ, വയലിൻ, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, ചെണ്ട, മദ്ദളം, സംഗീതം , പെയിന്റിംഗ്, ഹിസ്റ്ററി ഓഫ് ആർട്ട് , ശിൽപ്പകല, അപ്ലൈയിഡ് ആർട്ട് തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. യോഗ്യത:  ഒന്നാം / രണ്ടാം കാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം2 . സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് വോക്കൽ ഫോർ മോഹിനിയാട്ടംയോഗ്യത:  ഒന്നാം / രണ്ടാം  ക്ലാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ നേടിയിട്ടുള്ള ബിഎ / ബി പി എ / ഡിപ്ലോമ3 . സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോൾ മോഹിനിയാട്ടംയോഗ്യത:  ഒന്നാം / രണ്ടാം  ക്ലാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ മൃദംഗത്തിൽ നേടിയിട്ടുള്ള ബി  എ / ബി പി എ അല്ലങ്കിൽ സർക്കാർ അംഗീകരത സർവകലാശാലയിൽ നിന്നും  നേടിയിട്ടുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ് 4 , സപ്പോർട്ടിങ് ആർട്ടിസ്റ് ചെണ്ട, മദ്ദളം ഫോർ  കഥകളി  യോഗ്യത:  ഒന്നാം / രണ്ടാം ക്ലാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ മൃദംഗത്തിൽ നേടിയിട്ടുള്ള ബി  എ / ഡിപ്ലോമ ( കേരളം കലാമണ്ഡലം )ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന തീയതികളിൽ കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ അസൽ  സർട്ടിഫിക്കറ്റ് സഹിതം  ഹാജാരാകാം എന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾക്ക്  0484 - 27797579 എന്ന നൗമ്പറിൽ ബന്ധപ്പെടാവുന്നതാണ് . വോക്കൽ , വീണ, വയലിൻ  20 - 05 19  രാവിലെ പത്തുമണിക്ക്  പെയിന്റിംഗ്, ഹിസ്റ്ററി ഓഫ് ആർട്ട്  21  - 05 19  രാവിലെ പത്തുമണിക്ക്ശിൽപ്പകല   21  - 05 19  ഉച്ചക്ക് 12 മണിക്ക് അപ്ലൈയിഡ് ആർട്ട്  22   - 05 19  രാവിലെ പത്തുമണിക്ക്മോഹിനിയാട്ടം 23    - 05 19  രാവിലെ പത്തുമണിക്ക്ഭരതനാട്യം  23    - 05 19  ഉച്ചക്ക് 12 മണിക്ക് സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് വോക്കൽ ഫോർ മോഹിനിയാട്ടം   24     - 05 -19 രാവിലെ പത്തുമണിക്ക് സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോൾ മോഹിനിയാട്ടം   24     - 05 19   ഉച്ചക്ക് 12 മണിക്ക്സപ്പോർട്ടിങ് ആർട്ടിസ്റ് ചെണ്ട, മദ്ദളം ഫോർ  കഥകളി   25      - 05 -19 രാവിലെ പത്തുമണിക്ക് ചെണ്ട, മദ്ദളം  25      - 05 -19 രാവിലെ പത്തുമണിക്ക്   ഉച്ചക്ക് 12 മണിക്ക്കഥാകളി വേഷം സംഗീതം   27       - 05 -19 രാവിലെ പത്തുമണിക്ക് 


​മാതൃദിനത്തിൽ മനോഹരമായ അമ്മപ്പാട്ടുമായി അമിതാഭ് ബച്ചൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

​അഭിനയത്തില്‍ മാത്രമല്ല പാട്ടിലും സൂപ്പര്‍ ആണെന്ന് തെളിയിച്ച് ബിഗ് ബി അമിതാഭ് ബച്ചൻ. ലോക മാതൃ ദിനത്തോട് അനുബന്ധിച്ചാണ് ബിഗ് ബിയും സംവധായകന്‍ ഷൂജിത് സര്‍കാരും ചേര്‍ന്ന് ‘മാ’ എന്ന ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി അമ്മമാരുടെ ചിത്രങ്ങളും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് ഈ വീഡിയോ ഗാനത്തിന് ലഭിക്കുന്നത്.അമിതാഭ് ബച്ചനും മാസ്റ്റര്‍ യജത് ഗാര്‍ഗും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലോകത്തെ എല്ലാ അമ്മമാര്‍ക്കുമുള്ള ഒരു സമര്‍പ്പണമാണ് ഈ ഗാനം. അനുജ് ഗാര്‍ഗ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. പുനിത് ശര്‍മ്മയാണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്.അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘ചെഹരെ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ചെഹരേ’. റുമി ജാഫ്രെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.


​'കൊതിയൂറും ബാല്യത്തിന്റെ ഓർമ്മകൾ' 'യമണ്ടൻ പ്രേമകഥ'യിലെ ഗാനം കാണാം

​മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കൊതിയൂറും ബാല്യം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.ബി സി നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിരക്കേറിയ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതും.


​സമൂഹ മാധ്യമങ്ങളിൽ തരംഗമായി 'വൈറസി'ലെ പുതിയ ക്യാരക്‌ടർ പോസ്റ്റർ

​നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വൈറസ്. ചിത്രത്തിലെ റിമയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.നിപ്പ ബാധിച്ച് മരണമടഞ്ഞ സിസ്റ്റർ ലിനിയായാണ് ചിത്രത്തിൽ റിമ വേഷമിടുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വന്‍ താര നിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരക്കുന്നത്.ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം.


​ കബീർ സിംഗിന്റെ ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

​അർജുൻ റെഡ്‌ഡിയായി ഷാഹിദ് കപൂർ എത്തുന്ന ഏറ്റവും പുതിയ ചിത്രം കബീർ സിംഗിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഷാഹിദ് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും. അതേസമയം ഇന്ന് പുറത്തിറക്കിയ ട്രെയ്‌ലർ ഇതിനോടകം ഏഴ് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.ചിത്രത്തിന് വേണ്ടി താടിയും മീശയും വടിച്ച ഷാഹിദിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി ഒരുക്കിയ സന്ദീപ് വെങ്ങ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഡൽഹി ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥിയായണ് ഷാഹിദ് ചിത്രത്തിൽ പ്രത്യക്ഷപെടുന്നത്. എന്നാൽ പിന്നീട് കബീറിന്റെ ജീവിതം അടിമുടി മാറുന്നതും, ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പിന്നീട് ഏറ്റവും മോശം ജീവിതത്തിലേക്ക് എത്തുന്നതുമൊക്കെയാണ് ചിത്രം. അതേസമയം അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പ് വർമ്മ എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. നടൻ വിക്രത്തിന്റെ മകൻ  ധ്രുവ് വിക്രമാണ് ചിത്രത്തിൽ നായകനായി വേഷമിടുന്നത്


​ഐ പി എൽ കിരീടം സ്വന്തമാക്കി ​​മുംബൈ ഇന്ത്യൻസ്

​ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം അവസാനം വരെ ആവേശനിറവിലായിരുന്നു. ഒരു റണ്ണിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎലില്‍ നാലാം തവണയാണ് കിരീടം നേടുന്നത്.ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു ടോസ്. ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. തലനാരിഴയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കിരീടം നഷ്ടമായി. അതേസമയം ഐപിഎല്‍ ഈ സിസണില്‍ ചെന്നൈയ്‌ക്കെതിരെ നടന്ന ഒരു മത്സരത്തില്‍ പോലും പരാജയം സമ്മാതിക്കാതെയാണ് ഫൈനല്‍ പോരാട്ടത്തിലും മുംബൈ വിജയ കിരീടമണിഞ്ഞത്.


​പ്രേക്ഷക ഹൃദയം കീഴടക്കി ‘ദി ഗാംബ്ലര്‍’ ട്രെയ്‌ലർ

​ആന്‍സണ്‍ പോൾ നായകനായി എത്തുന്ന  ചിത്രം ദി ഗാംബ്ലറിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാൻ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്.  ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ രണ്ടാമതുണ്ട്. ഇന്നലെ പുറത്തുവിട്ട ട്രെയ്‌ലർ ഇതിനോടകം മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടിരിക്കുന്നത്.ടൊവിനോ തോമസ് നായകനായ ‘ഒരു മെക്‌സിക്കന്‍ അപാരത’ ഒരുക്കിയ ടോം ഇമ്മട്ടിയാണ് ദി ഗാംബ്ലര്‍ സംവിധാനം ചെയ്യുന്നത്. ഡയാന ഹമീദാണ് സിനിമയില്‍ ആന്‍സണ്‍ പോളിന്റെ നായികയായി വേഷമിടുന്നത്. ചിത്രത്തിൽ ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


കലാമണ്ഡലത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

​ കലാമണ്ഡലത്തില്‍ ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കു മാത്രം അപേക്ഷിക്കാവുന്ന കഥകളി വേഷം (വടക്കന്‍/തെക്കന്‍), കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില - പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം, പുരുഷവേഷം, ചുട്ടി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്ന തുള്ളല്‍, കര്‍ണാടക സംഗീതം, പെണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എ എച്ച്‌ എസ് എല്‍ സി വിജയിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ക്ക് അഭിമുഖ പരീക്ഷയുണ്ടാകും. പത്താം ക്ലാസ് പാസായ, 2019 ജൂണ്‍ ഒന്നിന് 20 വയസ്സ് കവിയാത്ത വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം.പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുവര്‍ഷത്തെ ഇളവുണ്ട്. പഠനത്തില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ നല്‍കും.ചെറുതുരുത്തി എസ് ബി ഐ ശാഖയില്‍ രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 അക്കൗണ്ട് നമ്ബറിലേക്ക് (ഐഎഫ്‌എസ്‌സി കോഡ് : എസ്ബിഐഎന്‍0070971) 200 രൂപ അടച്ചതിന്റെ കൗണ്ടര്‍ ഫോയില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല. കൗണ്ടര്‍ ഫോയിലില്‍ അപേക്ഷകന്റെ പേരു ചേര്‍ക്കണം. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 80 രൂപ അടച്ചാല്‍ മതി. ഡിഡിയോടു കൂടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 21


​ഇൻഫോസിസ് 'വിദ്യാധൻ സ്കോളർഷിപ്പ് '

SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ അല്ലെങ്കിൽ A ലഭിച്ചിട്ടുള്ള  കുട്ടികൾക്ക് ( വാർഷിക വരുമാനപരിധി 2 ലക്ഷത്തിൽത്താഴെ) തുടർപഠനത്തിന് സ്കോളർഷിപ്പ് നൽകുന്ന ഒരു പദ്ധതി ബാംഗ്ലൂർ ആസ്ഥാനമായ ഇൻഫോസിസ് ഫൗണ്ടേഷൻ നടത്തുന്നുണ്ട്.+1, +2 പഠനത്തിന്പ തിനായിരം രൂപയും ( 10000/-)  പ്ലസ് 2 കഴിഞ്ഞുള്ള പഠനത്തിന് മൂന്ന് ലക്ഷത്തോളം രൂപയും (3 ലക്ഷം) നൽകുന്നുണ്ട്.വാർഷികപ്പരീക്ഷകളിൽ 90% മാർക്ക് നേടുന്ന പഠിതാക്കൾക്ക് പഠനകാലം മുഴുവൻ സ്കോളർഷിപ്പ് തുടരും. യാതൊരുവിധ തിരിച്ചടവ് ഉപാധികളുമില്ലാത്ത ഈ സ്കോളർഷിപ്പ് , പഠിക്കാൻ മിടുക്കരായ എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപകാരമായിരിക്കും.പത്ത് വർഷത്തോളമായി തുടരുന്ന ഈ പദ്ധതിയിൽ കേരളത്തിൽ  നിന്നുള്ള അനേകം  കുട്ടികൾ ഉൾപ്പെടെ ആയിരത്തിലധികം പേർ നിലവിൽ സ്കോളേഴ്സായുണ്ട്.SSLC സിലബസ് അടിസ്ഥാനത്തിലുള്ള ഒരു എഴുത്തുപരീക്ഷയും അഭിമുഖവുമാണ്യോഗ്യതാ രീതി. ജൂൺ മാസത്തിൽ ഓരോ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന പരീക്ഷയ്ക്ക് ഓൺലൈൻ   ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന തിയ്യതിയും വിലാസവും മെയ് 15ന് ശേഷം പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും.വിവരങ്ങൾക്ക് :9447362008.9446469046.9446941675.



​ പ്രണയം പറഞ്ഞ് ​​ഇഷ്‌കിലെ മനോഹര ഗാനം

​ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. ചിത്രത്തില്‍ തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാം ഒരു ഗാനം ആലപിച്ചിരിക്കുന്നു. ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തി. മികച്ച സ്വീകാര്യതയാണ് ഈ പ്രണയഗാനത്തിന് ലഭിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം സിദ് ശ്രീറാം ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഗാനം ആലപിക്കുന്നത്. ജോ പോളിന്റേതാണ് ഗാനത്തിലെ വരികള്‍.ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക് ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ….’, ‘കണ്ണാന കണ്ണേ…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ സിദ് ശ്രീറാമിന്റെ ആദ്യ മലയാള ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.വഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.


​ ​​ ലോക മാതൃദിനം, "അമ്മക്കൊരുമ്മ കൊടുക്കാം"

​അമ്മയേക്കാൾ വലിയ സ്നേഹമില്ല.വേദനയിൽ നിന്നും ജനിച്ചതാണ് അമ്മയുടെ സ്നേഹം.ലോകത്തിൽ മനുഷ്യൻ അനുഭവിക്കുന്നതിൽ ഏറ്റവും വലിയ വേദന എന്തെന്നതിനു ഒറ്റ ഉത്തരമേ ഉള്ളൂ, അത് അമ്മയാവുന്ന വേദനയാണ്.എന്നാൽ ഒരു കരച്ചിൽ കൊണ്ട് ഏറ്റവും വേഗത്തിൽ അവസാനിക്കുന്ന വേദനയും അതു തന്നെ.കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്ന ക്ഷണം തന്നെ താൻ അനുഭവിച്ച വേദന അമ്മ മറക്കുന്നു. അമ്മയെ ഓർമ്മിക്കാൻ, സ്നേഹിക്കാൻ ഒരു ദിവസം?കേൾക്കുമ്പോൾ തന്നെ ഇത് മണ്ടത്തരം അല്ലെ എന്നു ആലോചിക്കുന്നവർ ഉണ്ടാവും.അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടാവരുത് എന്നതാണ് അഭികാമ്യം. എന്നാൽ ഇന്ന് അമ്മയുടെ കൂടെ കുറച്ചു നേരം ചെലവഴിക്കാൻ ശ്രമിക്കാം.നമുക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കി തരുന്ന അമ്മയുടെ ഇഷ്ട്ട വിഭവം എന്താണ്? എന്നാണ് അമ്മയെ അവസാനമായി കെട്ടിപിടിച്ചു ഉമ്മ കൊടുത്തത്..? ചെറുപ്പത്തിൽ അമ്മയുടെ സ്നേഹ ചുംബങ്ങൾക്കായി നമ്മൾ കാത്തു നിന്നത് നാം മറന്നുപോയി.നമ്മുടെ എല്ലാ ഇഷ്ടങ്ങളും അറിയാവുന്ന അമ്മയ്ക്കു വേണ്ടി ഇന്നത്തെ ദിവസം മാറ്റിവെക്കാം.ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകി അമ്മയെ സന്തോഷിപ്പിക്കാം.എന്ത് പ്രശ്നങ്ങൾ സംഭവിച്ചാലും അമ്മയുടെ മുഖം ഓർത്താൽ തീരാവുന്നതേയുള്ളു എന്നതും നാം മറക്കരുത്.


​ഐപിഎൽ മുബൈ-ചെന്നൈ ഫൈനൽ പോരാട്ടം ഇന്ന്

​ഐ.പി.എലിന്റെ 12ആം കീരിടത്തിനുവേണ്ടി ഫൈനലിൽ ഏറ്റുമുട്ടാണ് ഒരുങ്ങി  'തല' ധോണി നയിക്കുന്ന ചെന്നൈ സൂപ്പർകിങ്‌സും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിതിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസും.ഇന്ന് വൈകീട്ട് 7:30 ന് ഹൈദ്രബാദിലെ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യ ക്വാളിഫൈറിൽ ചെന്നൈ പരാജയപ്പെടുത്തി ഫൈനലിൽ എത്തിയവരാണ് മുംബൈ. അതേസമയം വീണുകിട്ടിയ രണ്ടാം അവസരം നന്നായി മുതലാക്കി ഡൽഹിക്കെതിരെ ആധികാരികമായി വിജയിച്ചാണ് ചെന്നൈ ഫൈനലിൽ എത്തുന്നത്. നിലവിൽ ഇരു ടീമുകൾക്കും മൂന്ന് കീരിടങ്ങളാണുള്ളത്. മത്സരം വിജയിക്കുന്ന ടീമിന് മറ്റൊരു റെക്കോർഡ് കൂടി നേടാനാവും, ഐപിഎൽ ചരിത്രത്തിൽ ആദ്യമായി നാല് കീരിടങ്ങൾ സ്വന്തമാകുന്ന ടീം എന്ന നേട്ടം. ഐപിഎലിൽ നൂറു വിജയങ്ങൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇന്നിറങ്ങുക.  ചെന്നൈക്കു എതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും മുബൈ വിജയിച്ചിരുന്നു. ഈ  സീസണിൽ ആദ്യം പ്ലേ ഓഫിൽ സ്ഥാനം പിടിച്ചത് ചെന്നൈ ആയിരുന്നു.2013-ൽ ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈകൊപ്പം നിന്നു.ഐപിഎലിൽ നിന്നും രണ്ടു വർഷം വിലക്കു നേരിട്ട ചെന്നൈ, കഴിഞ്ഞ വർഷം തന്നെ കീരീടം ചൂടിയാണ് തിരിച്ചുവരവ് നടത്തിയത്.. ഈ വർഷവും കൂടി വിജയിച്ചാൽ തുടർച്ചയായ രണ്ടാം വർഷവും ചെന്നൈക്ക് കീരീടം സ്വന്തമാക്കാം. .


​അറിയാം കാന്താരി മുളകിനെ

​സാധാരണ ഭക്ഷണങ്ങളിൽ പൊതു ഘടകമായ കാന്താരിയ്ക്ക് നിരവധിയാണ് ഔഷധ ഗുണങ്ങൾ. കാന്താരി മുളകിന് ഗുണങ്ങൾ നൽകുന്നത് അതിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ എന്ന ഘടകമാണ്. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ കാപ്സിസിൻ ഒരു വേദനാസംഹാരികൂടിയാണ്.കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ ദഹനത്തെ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും കാന്താരി കഴിക്കുന്നത് ശീലമാക്കാം. വൈറ്റമിനുകളാൽ സമ്പുഷ്ടമാണ് കാന്താരി. കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയും കാന്താരിയിൽ അടങ്ങിയിട്ടുണ്ട്.പ്രമേഹ രോഗികൾക്കും കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാന്താരിയ്ക്ക് സാധിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും, അമിതമായി വർധിക്കുന്ന ശരീരഭാരം കുറയ്ക്കാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.ഹൃദയസംബന്ധമായ രോഗമുള്ളവർക്കും മിതമായ രീതീയിൽ കാന്താരി ഉപയോഗിക്കാം. ഫംഗസ്, ബാക്റ്റീരിയ എന്നിവയെ പ്രതിരോധിക്കാൻ ഒരു പരിധി വരെ കാന്താരിയ്ക്ക് കഴിയാറുണ്ട്


​​പ്ളസ്ടു പ്രവേശനം - ​ഏകജാലക അപേക്ഷ തയ്യാറാക്കുന്ന വിധം

​സൈറ്റ് - www. Hscapkerala.gov.inApply online link click ചെയ്യുക  The scheme -SSLC March-2019Fee payment mode—fee paid at schoolമുതലായ വിവരങ്ങൾ നല്കി  submit  ചെയ്യുകഅടുത്ത പേജ് കാണാംപഠിച്ച School Select  ചെയ്യുക+2 ഇല്ലാത്ത School ആന്നെങ്കിൽ 12345- Select ചെയ്യുകവ്യക്തിഗത വിവരങ്ങൾ പരിശോധിക്കുക, category, Address, Mobile No. ഇവ നല്കി Suhmit ചെയ്യുകഅടുത്ത പേജ് കാണാംSSLC  ഗ്രേഡ് വിവരങ്ങൾ പരിശോധിക്കുക Submit ചെയ്യുകഅടുത്ത പേജ് കാണാംപ്രവേശനം ആഗ്രഹിക്കുന്ന  School,Course എന്നിവ ഓപ്റ്റ് ചെയ്യേണ്ടത് ഇവിടെയാണ്.( സൈറ്റിൽ നോക്കി School code,Course code എന്നിവ മുൻഗണനാക്രമത്തിൽ എഴുതി തയ്യാറാക്കുകഅതിനു ശേഷം ഓപഷ്ൻ നല്കുക*(പരമാവധി 50 ഓപ്ഷനുകൾ വരെ   നല്കാം )*school code box click ചെയ്ത് School Select ചെയ്യുക Course Code box click ചെയ്ത് course Select ചെയ്യുകഒരു സ്കൂളിൽ തന്നെ വിവിധ കോഴ്സുകൾ ഉണ്ട്ഉദാഹരണമായി ഗവ.സ്കൂൾ പാലാ School code 5006 Select ചെയ്തതിനു ശേഷം സയൻസ് Opt  ചെയ്യുന്നതിന്  O 1 സയൻസ്Select ചെയ്യുകകൊമേഴ്സ് Opt ചെയ്യുന്നതിന് 38 കൊമേഴ്സ് Select ചെയ്യുക ഹ്യുമാനിറ്റീസ് Opt ചെയ്യുന്നതിനു്10ഹ്യുമാനിറ്റീസ്   Select ചെയ്യുകഓപ്ഷൻ കൊടുക്കുമ്പോൾകോഴ്സ് സയൻസ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ സയൻസ് കൊടുക്കണംകൊമേഴ്സ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ കൊമേഴ്സ് കൊടുക്കണംഹുമാനിറ്റീസ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ ഹുമാനിറ്റീസും കൊടുക്കണംOption തയ്യാറാക്കി  submit ചെയ്താൽ നമ്മൾ തയ്യാറാക്കിയ അപേക്ഷ പൂർണ്ണമായി നമുക്ക് കാണാൻ കഴിയും*തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ Edit ചെയ്യാവുന്നതാണ്*.വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം Final Submit കൊടുക്കുക Print Application click ചെയ്ത്Print  എടുക്കുക*ജില്ലയിൽ ഏകജാലക*  *രീതിയിൽ**ഉൾപ്പെട്ട ഏത്* *സ്കൂളിൽ വേണമെങ്കിലും* അപേക്ഷയുടെPrint , അപേക്ഷ ഫീസ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകപ്പ് എന്നിവ സമർപ്പികുക അപേക്ഷയിൽ ഇനിയും എന്തെങ്കിലും *തിരുത്തലുകൾ ആവശ്യമാണെങ്കിൽ* (ഉദാ-ഓപഷൻ തിരുത്തണമെങ്കിൽ Print ന് താഴെ കൃത്യമായ വിവരങ്ങൾ എഴുതി    ഒപ്പ് വച്ച്   നല്കുക) ഏകജാലക  അ പേ ക്ഷ വളരെSimple ആണ്*Smart phone* ൽ തയ്യാറാക്കാൻ കഴിയുംതെറ്റ് എന്തെങ്കിലും സംഭവിച്ചാൽവിവരം അപേക്ഷയുടെ അവസാനഭാഗത്ത് എഴുതി  നല്കിയാൽമതിയാകുന്നതാണ്.ഏകജാലക പ്രവേശനം പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്*Online ചെയ്യുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല**ഒരു കാര്യം കൂടി ശ്രദ്ധിക്കുക* നമ്മൾക്കിഷ്ടമുള്ള സ്കൂളും കോഴ്സും അല്ല കിട്ടിയതെങ്കിൽ *ആദ്യഘട്ട പ്രവേശനത്തിനു ശേഷം* ഒഴിവും മെരിറ്റും അടിസ്ഥാനമാക്കി ആ സ്ക്കൂളിലെ തന്നെ മറ്റ് കോഴ്സുകളിലേക്കോ ജില്ലയിലെ മറ്റ് സ്ക്കൂളുകളിലെയ്ക്കോ കോഴ്സുകളിലേക്കോ മാറാവുന്നതാണ്*ഇതും പൂർണമായും ഏകജാലകം വഴിയായിരിക്കും*


​ഡൽഹിയെ തോൽപ്പിച്ച് ചെന്നൈ ഫൈനലിൽ.

​ഡൽഹി ക്യാപിറ്റൽസ്‌നെ  ആറു വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ ഐ.പി.എൽ ഫൈനലിൽ പ്രവേശിച്ചു.നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ ഇതു ഐ.പി.എൽ  ചരിത്രത്തിൽ, എട്ടാം തവണയാണ് ഫൈനലിൽ എത്തുന്നത്. ടോസ് നേടിയ ധോണി,ബോളിംഗ് തിരഞ്ഞെടുത്തു.ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായികരിക്കുന്ന രീതിയിൽ പന്തെറിഞ്ഞ ചെന്നൈ, തുടക്കത്തിൽ തന്നെ ഡൽഹിയുടെ വിക്കറ്റുകൾ വീഴ്ത്തി.ഡൽഹി നിരയിൽ ഋഷഭ് പന്തിനൊഴികെ ആർക്കും മികച്ച ബാറ്റിംഗ്  പ്രകടനം നടത്താനായില്ല. 25 പന്തിൽ നിന്നും 38 റൺസ് നേടിയ പന്താണ് ഡൽഹിയുടെ ടോപ് സ്‌കോറർ.ക്യാപ്റ്റൻ ശ്രെയസ് അയ്യർക്കു പകരം സ്ഥാനക്കയറ്റം നൽകി മൂന്നാമനായി ക്രിസിൽ എത്തിയ കോളിൻ മൺറോക്കു മികച്ച തുടക്കം ലഭിച്ചെങ്കിലും ചെന്നൈ ബോളിംഗ് നിരക്കു മുൻപിൽ പിടിച്ചു നിൽക്കാനായില്ല.സീസണിലെ തന്നെ മികച്ച സ്പിന്നർമാർ അണിനിരക്കുന്ന ചെന്നൈക്കു വേണ്ടി ഹർഭജൻ സിംഗ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ്‌ വീതവും ഇമ്രാൻ താഹിർ ഒരു വിക്കറ്റും നേടി.അവസാന ഓവറിൽ ആഞ്ഞടിച്ച ഇഷാന്ത് ശർമയാണ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ  ഡൽഹിക്കു 147 റൺസ് നേടി കൊടുത്തത്.ഡൽഹി ഉയർത്തിയ 148 റൺസ് വിജലക്ഷ്യത്തിലേക്കു ചെന്നൈ അനായാസം ബാറ്റു വീശി.ഓപ്പണർമാരായ ഡ്യൂപ്ലെസിസ്, വാട്സൺ എന്നിവർ അർധ സെഞ്ച്വറി നേടി.നിലയുറപ്പിച്ചതിനു ശേഷം വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ച വെച്ച വാട്സൺ 32 പന്തിൽ നിന്നും 50 റൺസ് നേടിയപ്പോൾ 39 പന്തിൽ നിന്നായിരുന്നു ഡ്യൂപ്ലെസിസ് അർധ സെഞ്ച്വറി നേടിയത്.ക്യാപ്റ്റൻ ധോണി ഉൾപ്പെടെ നാലു വിക്കറ്റുകൾ ചെന്നൈക്കു നഷ്ടമായെങ്കിലും അമ്പാട്ടി റായിഡുവും ബ്രാവോയും ചേർന്ന് ചെന്നൈയെ 19 ഓവറിൽ ലക്ഷ്യത്തിലെത്തിച്ചു.  ആദ്യ ക്വാളിഫൈർ തോറ്റെങ്കിലും രണ്ടാം ക്വാളിഫൈറിൽ വിജയിച്ച ചെന്നൈക്കു ഫൈനലിൽ മുംബൈയാണ് എതിരാളികൾ. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എല്ലാ മത്സരങ്ങളും തോറ്റ ചെന്നൈ,ഫൈനലിൽ വിജയിച്ച്  കീരീടം നിലനിറുത്തുവാനാവും ശ്രമിക്കുക.നാളെ നടക്കുന്ന ഫൈനലിൽ കരുത്തരായ ടീമുകളുടെ മികച്ച പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.


സസ്‍പെൻസ് ഒളിപ്പിച്ച് 'സെവൻ'; ട്രെയ്‌ലർ കാണാം

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള റഹ്മാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സെവൻ. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ചിത്രത്തിൽ പോലീസ് കമ്മീഷ്ണറായാണ് റഹ്മാൻ എത്തുന്നത്. വിജയ് പ്രകാശ് എന്നാണ് ചിത്രത്തിൽ റഹ്മാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.ചിത്രം തെലുങ്കിലും, തമിഴിലിലും റിലീസിനെത്തും. നിസ്സാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭമാണ് സെവൻ. ചിത്രത്തിന്റെ രചയിതാവും നിസ്സാർ ഷാഫി തന്നെയാണ്.  കിരൺ  സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് നായകൻ ഹവിഷ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്., റെജീന കസാണ്ടറെ, നന്ദിത ശ്വേതാ, അദിതി ആര്യ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണ് ചിത്രത്തിൽ വേഷമിടുന്നത്


​​കലാശപ്പോരിട്ടത്തിന് ആരെനിന്നറിയാം! ഡൽഹി? ചെന്നൈ?

​പന്ത്രണ്ടാം ഐ.പി.എൽ കലാശപോരാട്ടത്തിനു യോഗ്യത നേടുവാൻ ചെന്നൈയും ഡൽഹിയും ഇന്ന് ഏറ്റുമുട്ടും.വൈകീട്ട് 7.30ന് വിശാഖപട്ടണത്തു വെച്ച് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക്, ഫൈനലിൽ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ച മുബൈ ഇന്ത്യൻസാണ് എതിരാളികൾ. 'തല' ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് വയസ്സൻപട എന്ന അപരനാമത്തിലും ഈ സീസണിൽ അറിയപ്പെട്ടിരുന്നു. എന്നാൽ വിമർശകരുടെ വായ അടപ്പിച്ച പ്രകടനവുമായി ആദ്യം പ്ലേ ഓഫ്ലേക്ക് യോഗ്യത നേടിയത് ഇതേ ചെന്നൈ തന്നെ. സീസണിലെ അവസാന മത്സരങ്ങളിലെ തോൽവികൾ ധോണിക്ക് തിരിച്ചടിയായി.മുൻനിര  ബാറ്റസ്മാൻമാർ ആരും തന്നെ ഫോമിലേക്കുയരാത്തതു ചെന്നൈക്ക് തല വേദനയാണ്.പരിക്കു മൂലം വലയുന്ന കേദാർ ജാദവിന്റെ അഭാവവും ചെന്നൈയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് കുറയ്ക്കും.ബോളിംഗാണ് ചെന്നൈയുടെ തുറുപ്പുചീട്ട്. ഇമ്രാൻ താഹിർ, ഹർഭജൻ സിംഗ്, ജഡേജ, സാന്റ്നർ തുടങ്ങിയവർ അടങ്ങിയ ചെന്നൈ സ്പിൻ ബോളിംഗിനു മൂർച്ച കൂടുതലാണ്.സീസണിൽ ചെന്നൈക്കു വേണ്ടി സ്പിന്നർമാർ വീഴ്ത്തിയ      വിക്കറ്റുകളുടെ എണ്ണം അർധ സെഞ്ച്വറിയിലും  കൂടുതലാണ്. എന്നാൽ ചെന്നൈ എന്ന വയസ്സൻ പടക്കു എതിരാളി യുവതത്തിന്റെ നിറ സാനിദ്യമുള്ള ഡൽഹി ക്യാപിറ്റൽസാണ്. യുവ താരങ്ങളായ പൃഥ്വി ഷാ, ശ്രെയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയവരോടപ്പം ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിര അപകടകാരികളായി മാറും.ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ റാബാദയുടെ അഭാവമാണ് ഡൽഹി ബോളിംഗിനു വിലങ്ങുതടിയാവുന്നത്. എലിമിലെറ്റർ മത്സരം വിശാഖപട്ടത്തിൽ തന്നെ നടന്നതും,ആ മത്സരത്തിൽ ഹൈദരാബാദിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയ ഡൽഹി വീണ്ടും ഇതേ മൈതാനത്തിറങ്ങുബോൾ വിജയത്തിൽ കുറഞ്ഞൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.അതേസമയം ക്യാപ്റ്റൻ കൂളിന്റെ തന്ത്രങ്ങളിലാണ് ചെന്നൈ ആരാധകർ വിശ്വാസമർപ്പിക്കുന്നത്.


​​​ മഞ്ജു വാര്യർ ബിജു മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം എത്തുന്നു

​മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം വരുന്നു. മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മധു വാര്യര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചതും. ചിത്രത്തിന്റെ പേരോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്തും മികവ് തെളിയിച്ചിട്ടുള്ള താരമാണ് മധു വാര്യര്‍, വാണ്ടഡ്, കാമ്പസ്, നേരറിയാന്‍ സിബിഐ, പറയാം, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടി പുഴയോരത്ത്, ഹലോ, റോമിയോ, പത്താം അധ്യായം, സ്വ ലേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മധു വാര്യര്‍ ശ്രദ്ധേയനായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും മധു വാര്യര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിനുണ്ട്.


​ ​​ഇനിമുതൽ ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാകില്ല

​പുതിയ തീരുമാനവുമായി വാട്‌സ്ആപ്പ്.  എന്നാല്‍ വാട്‌സ്ആപ്പ് മൈക്രോസോഫ്റ്റിന്റെ ഒഎസ് വിന്‍ഡോസിനെ പൂര്‍ണ്ണമായും കൈവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ തീരുമാനം നടപ്പിലാകും. ഇതുപ്രകാരം വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണിലും വാട്ആപ്പ് ലഭ്യമാകില്ല. വാട്‌സ്ആപ്പിന്റെ പുതിയ തീരുമാനം അനുസരിച്ച് വിന്‍ഡോസ് 10 ഒഎസുള്ള പുതിയ മൊബൈലുകളിലും വാട്‌സ്ആപ്പ് ലഭ്യമാകില്ല. അതേസമയം ഈ തീരുമാനം വാട്‌സ്ആപ്പ് പെട്ടെന്ന് തീരുമാനിച്ചതല്ല. 2016 മുതല്‍ പഴയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. 2016 ഫെബ്രുവരി 26 ന് ഇത് വ്യക്തമാക്കുന്ന ആദ്യ ബ്ലോഗും വാട്‌സ്ആപ്പ് പങ്കുവെച്ചിരുന്നു. ഇതുപ്രകാരം പല സമയങ്ങളിലായി വിവിധ ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് പിന്‍വലിക്കുകയും ചെയ്തു. 2019 മെയ് 7 ന് അപ്‌ഡേറ്റ് ചെയ്ത ബ്ലോഗിലാണ് വാട്‌സ്ആപ്പ് വിന്‍ഡോസ് ഫോണുകളെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുമ്പുള്ള ഒഎസ് പതിപ്പുകളിലെയും സോവനം നിര്‍ത്തലാക്കാനും വാട്‌സ്ആപ്പ് തീരുമാനിച്ചിട്ടുണ്ട്. അതുപോലെ ഐഒഎസ് 7 നും അതിനു മുമ്പുള്ള പതിപ്പുകളിലും വാട്‌സ്ആപ്പ് ലഭ്യമാകില്ല


​ചെന്നൈക്ക് എതിരാളി ഡൽഹി

​ഐ പി എൽ ഫൈനലിലേക്ക് ഒരു പടി കൂടി  കടന്ന് ഡൽഹി ക്യാപിറ്റൽസ്‌. എലിമിനേറ്റർ മത്സരത്തിൽ ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി, രണ്ടാം ക്വാളിഫൈറിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടാൻ യോഗ്യത നേടി. ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് ഡൽഹി മറികടന്നത്. നാടകീയത അവസാനം നിമിഷം വരെ നിലനിന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്‌നിറങ്ങിയ ഹൈദ്രബാദിനു വേണ്ടി മുൻനിര ബാറ്റസ്മാൻമാർ ഭേദപെട്ട  പ്രകടനം കാഴ്ചവെച്ചു.ഹൈദ്രബാദിനു വേണ്ടി ഗുപ്റ്റിൽ 19 പന്തിൽ നിന്നും 36 റൺസ് നേടി മികച്ച തുടക്കം നൽകി.പിന്നീട് ക്രീസിൽ ഒത്തുചേർന്ന വില്യംസൺ - പാണ്ഡെ സഖ്യം അതിവേഗം റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത് ഹൈദ്രബാദിനു തിരിച്ചടിയായി.മനീഷ് പാണ്ഡെക്കു 36 പന്തിൽ നിന്നും 30 റൺസ് മാത്രം നേടിയപ്പോൾ 27 പന്തിൽ നിന്നും 28 റൺസായിരുന്നു വില്യംസന്റെ സംഭാവന. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിജയ് ശങ്കറും മുഹമ്മദ്‌ നബിയുമാണ് നിശിചിത ഓവറിൽ ഹൈദരാബാദിന് 162 റൺസ് നേടിക്കൊടുത്തത്. നന്നായി പന്തെറിഞ്ഞ ഡൽഹിക്കു വേണ്ടി കീമോ പോൾ 3 വിക്കറ്റും ഇഷാന്ത് ശർമ 2വിക്കറ്റും നേടി. 163 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഡൽഹിക്കു തുടക്കത്തിൽ കാര്യങ്ങൾ എളുപ്പമായിരുന്നു.ഓപ്പണർമാരായ ശിഖർ ധവാനും പൃഥ്വി ഷായും 7 ഓവറിൽ സ്കോർ 60 കടത്തി.38 പന്തിൽ നിന്നും 8 ബൗണ്ടറികളുൾപ്പെടെ 56 റൺസ് നേടി.മത്സരം അനായാസം കൈപ്പിടിയിൽ ഒതുക്കാൻ  കഴിയുമായിരുന്ന ഡൽഹിക്കു പിന്നീട് തുടരെ വിക്കറ്റുകൾ വീണത് സമ്മർദ്ദം കൂടി. റാഷിദ്‌ ഖാന്റെ മികച്ച ബോളിംഗ് പ്രകടനം ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.എന്നാൽ ഒരറ്റത്തു വിക്കറ്റുകൾ വീഴുമ്പോഴും ഒറ്റയാൾ പോരാട്ടവുമായി ഋഷഭ് പന്ത് ഡൽഹിക്കു വേണ്ടി 21 പന്തിൽ നിന്നും 49 റൺസ് നേടി പുറത്തായി. അവസാന ഓവറിൽ അമിത് മിശ്രയെ റൺ ഔട്ടാക്കിയത് മത്സരത്തിന്റെ ആവേശം കുട്ടിയെങ്കിലും കീമോ പോൾ ഡൽഹിക്കു വേണ്ടി വിജയ റൺ നേടി. മത്സരം വിജയിച്ച ഡൽഹി നാളെ നടക്കുന്ന രണ്ടാം ക്വാളിഫൈറിൽ ചെന്നൈയെ നേരിടും. വിജയിക്കുന്നവർക്കു  ഫൈനലിൽ മുംബൈയാണ് എതിരാളി.


​​പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കും

​സംസ്ഥാനത്തെ എസ്.എസ്.എൽ.സി. ഫലം  പ്രസിദ്ധീകരിച്ചു. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിന്റെ തീരുമാനം ആദ്യ അലോട്ട്‌മെൻറ് ജൂൺ നാലിനാണ്. ജൂൺ 13-ന് ക്ലാസ് തുടങ്ങും.ഓൺലൈൻ അപേക്ഷ http://hscap.kerala.gov.in/ എന്ന ലിങ്കിൽ  10 മുതൽ ലഭ്യമാകുംമുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്‌മെന്റ് നടത്തും. മുഖ്യ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ തുടങ്ങും. ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്‌മെന്റ് ഉണ്ടാകും.പ്ലസ് വൺ പ്രവേശനം ഒറ്റനോട്ടത്തിൽ▪അപേക്ഷാസമർപ്പണം മേയ് 10 മുതൽ ▪അവസാനതീയതി - മേയ് 23▪ട്രയൽ അലോട്ട്മെന്റ് - മേയ് 28 ▪ആദ്യ അലോട്ട്മെന്റ് - ജൂൺ 4▪മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് - ജൂൺ 11 ▪ക്ലാസ് തുടങ്ങുന്നത് - ജൂൺ 13 ▪പ്രവേശനനടപടികൾ അവസാനിപ്പിക്കുന്നത് - ജൂലായ് 24


​അൺ എയിഡഡ് കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചി ദുരിതാശ്വാസഫണ്ട് കൈമാറി

​കേരളത്തിലെ ​​അൺ എയിഡഡ് കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചി ദുരിതാശ്വാസഫണ്ട് കണ്ടെത്താൻ തെരുവോര ചിത്രരചന നടത്തി പ്രദർശനവും വില്പനയും ഒരുക്കി സമാഹരിച്ച തുക കേരള ലളിതകലാ അക്കാദമിക്ക് കൈമാറി.നൂറ് രൂപ മുതൽ അയ്യായിരം രൂപക്ക് വരെ ചിത്രങ്ങൾ വിറ്റ് കിട്ടിയ ഇരുപത്തി അയ്യായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള ലളിതകലാ അക്കാദമി വഴി കൈമാറിയത്. ടീച്ച് ആർട്ട് കൊച്ചി കോഡിനേറ്റർ ആർ.കെ ചന്ദ്രബാബു അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്യൻ ചന്ദ്രൻ എന്നിവർക്ക് ദർബാർ ഹാളിൽ കൂടിയ യോഗത്തിൽ കൈമാറി. ചിത്രകാരൻമ്മാരായ ഒണിക്സ് പൗലോസ്, സാറാ ഹുസൈൻ, തോമസ് കുരിശിങ്കൽ രജ്ഞിത് ലാൽ, എം.പി മനോജ് എന്നിവർ പ്രസംഗിച്ചു.


ഒരുമിച്ച് കഴിക്കരുത്

​ഇഷ്ടപെട്ട ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തണം. കിട്ടുന്നതെന്തും വാരിവലിച്ച് കഴിക്കരുത്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് ചേരുമ്പോൾ അത് വിഷമയമാകാറുണ്ട്.​​​​ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..പാലും ആന്റിബയോട്ടിക്കും: ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ പാലോ പാൽ  ഉല്പന്നങ്ങളോ പരമാവധി ഒഴിവാക്കണമെന്നാണ് വൈദ്യന്മാർ പറയുന്നത്. കാരണം ആന്റിബയോട്ടിക്കുകൾ പാൽ ഉൽപന്നങ്ങളിലെ പോഷകങ്ങൾ ശരീരം ആഗീരണം ചെയ്യുന്നത് തടസ്സപ്പെടുത്തും.നാരങ്ങയും പാലും: നാരങ്ങയും പാലും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കും. കാരണം നാരങ്ങാ ആസിഡ് ആണ്. അതിൽ പാൽ ചേരുമ്പോൾ പൽ പിരിയും , ഇത് ഒരുമിച്ച് കഴിച്ചാൽ ദഹന പ്രശ്നം, വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്ങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഒരമാവധി ഈ കോമ്പിനേഷൻ ഒഴിവാക്കണം.ചായയും തൈരും : ചായയും തൈരും ഒന്നിച്ച് കഴിച്ചാൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകും. അതിനാൽ ഇവ ഒരുമിച്ച് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.


​ പ്രളയം പ്രവചിക്കാൻ പുതിയ സംവിധാനം ഒരുക്കി ഗൂഗിൾ

​പ്രളയം പ്രവചിക്കാൻ പുതിയ സംവിധാനം ഒരുക്കി ഗൂഗിൾ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മികച്ച ഫ്ളഡ് വാണിംഗ് സംവിധാനമൊരുക്കാന്‍ സാധ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പ്രളയം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രവചിക്കാൻ സാധിക്കും. ഇതനുസരിച്ചുള്ള മുൻ കരുതലുകൾ എടുക്കാനും കഴിയുമെന്നാണ് ഗൂഗിൾ അവകാശപെടുന്നത്. ഓരോ വര്‍ഷവും വലിയ സാമ്പത്തിക നഷ്ടവും ജീവഹാനിയുമാണ് പ്രളയത്തിലൂടെ സംഭവിക്കുന്നത്.  പ്രളയ ദുരന്തങ്ങൾ കൂടുതലായും സംഭവിക്കുന്നത് ഇന്ത്യ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ്. ഈ രാജ്യങ്ങളില്‍ ഏര്‍ളി വാണിംഗ് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഫലപ്രദമല്ല. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെയുളള ഫീച്ചറുകളെ കൂട്ടുപിടിച്ച് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലൂടെ കൂടുതല്‍ കൃത്യതയോടെ ദുരന്ത സാധ്യത പ്രവചിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നത്.


​ശ്രദ്ധനേടി പതിനെട്ടാം പടിയിലെ ആദ്യ ഗാനം

​മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിലെ പോസ്റ്ററുകൾക്ക് ശേഷം പതിനെട്ടാംപടിയിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘എന്റെ കൂടെ നീ വന്നു’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.  എ എച്ച് കാഷിഫ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.മലയാളത്തിൽ മികച്ച വിജയം നേടി മുന്നേറിയ ‘ഉറുമി’ക്ക് ശേഷം വീണ്ടും ഓഗസ്റ്റ് സിനിമാസും ശങ്കര്‍ രാമകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒരു കൂട്ടം യുവാക്കളുടെ ജീവിത യാത്രയാണ് പതിനെട്ടാം പടിയുടെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


​ചെന്നൈയെ മുട്ടുകുത്തിച്ച് മുംബൈ ഫൈനലിൽ

​ഐ പി എലിൽ  ആദ്യ ക്വാളിഫൈർ മത്സരത്തിൽ ചെന്നൈയെ തകർത്ത് മുംബൈ ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരെ ആറു വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത 'തല' ധോണിക്കു തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണർമാരേ നേരത്തെ നഷ്ടപെട്ട സൂപ്പർ കിങ്‌സിനു വേണ്ടി റായിഡു - ധോണി സഖ്യത്തിന്റെ പ്രകടനമാണ് ഭേദപെട്ട സ്‌കോറിൽ എത്തിച്ചത്.37 പന്തിൽ നിന്നും റായിഡു 42 റൺസും അവസാന ഓവറുകളിൽ വീശിയടിച്ച ധോണി മൂന്ന് സിക്സറുകൾ ഉൾപ്പെടെ 37 റൺസും നേടി.നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടുവാനെ ചെന്നൈക്ക് കഴിഞ്ഞൊള്ളു. ബോളിംഗിനു അനുകൂലമായ പിച്ചിൽ കണിശതയോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ ചെന്നൈയെ ചെറിയ സ്‌കോറിൽ ഒതുക്കുകയായിരുന്നു.മുംബൈക്കു വേണ്ടി രാഹുൽ ചാഹർ രണ്ടും മലിംഗ, ജയന്ദ് യാദവ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ 132 റൺസ് വിജലക്ഷ്യം പിന്തുടർന്ന മുബൈക്ക്  ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു.തുടർന്ന് ശ്രദ്ധയോടെ കളിച്ച ഇഷൻ കിഷൻ,സൂര്യ കുമാർ യാദവും മുംബൈക്ക് വേണ്ടി മികച്ച കൂട്ടുകെട്ടുണ്ടാക്കി. 54 പന്തിൽ നിന്നും 71 റൺസുമായി സൂര്യ കുമാർ യാദവ്  പുറത്താവാതെ നിന്നപ്പോൾ ഇഷൻ കിഷൻ 28 റൺസും ഹർദിക് പാണ്ഡ്യ 13 റൺസും നേടി.നാല് വിക്കറ്റ്‌ നഷ്ടത്തിൽ പത്തൊൻപത്താം  ഓവറിലാണ് മുംബൈ 132 റൺസ് വിജയലക്ഷ്യം മറികടന്നത്.  ചെന്നൈക്ക് വേണ്ടി ഇമ്രാൻ താഹിർ രണ്ട് വിക്കറ്റ് വീഴ്ത്തി.ഈ സീസണിൽ മുംബൈക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളിലും ചെന്നൈ പരാജയപെട്ടു. മത്സരത്തിൽ തോറ്റെങ്കിലും ചെന്നൈക്ക് ഫൈനലിൽ എത്താൻ ഒരവസരവും കൂടി ഉണ്ട്. ഇന്ന് വൈകീട്ട് 7.30 ന് നടക്കുന്ന ഡൽഹി - ഹൈദരാബാദ് പോരാട്ടത്തിലെ വിജയിക്കുന്നവരെ,  രണ്ടാം ക്വാളിഫൈറിൽ  തോൽപ്പിച്ചാൽ ചെന്നൈക്ക് ഫൈനൽ പ്രവേശനം നേടാം


​​കലാശ പോരിന് ലിവർപൂളും -ബാർസയും തയ്യാർ

​ആദ്യ പാദ മത്സരത്തിൽ ബാഴ്സലോണയോടു എതിരില്ലാത്ത മുന്ന് ഗോളിനു തോറ്റ ലിവർപൂൾ   തിരിച്ചടിക്കാൻ ഇന്നിറങ്ങും. സ്വന്തം മൈതാനത്തു നാളെ രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ കാണികളുടെ പിന്തുണ ലിവർപൂളിന്‌ അനുകൂല ഘടകമാണ്.പരിക്കേറ്റ സൂപ്പർതാരങ്ങളായ ഫിർമിനോ, സല എന്നിവരുടെ അഭാവം ലിവർപൂളിന് തലവേദനയാവും.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കീരിടത്തിനുവേണ്ടി കടുത്ത മത്സരം നടക്കുമ്പോഴും ചാമ്പ്യൻസ് ലീഗിൽ മികച്ച ഫോമിൽ തിരിച്ചെത്താൻ കഴിയാത്തത് ലിവർപൂൾ ആരാധകരെ നിരാശയിലാക്കുന്നു.അതെ സമയം ലാലിഗയിൽ അവസാന മത്സരം തോറ്റാണ് ബാർസ  രണ്ടാം പാദ മത്സരത്തിനിറങ്ങുന്നത്.സൂപ്പർ താരങ്ങൾക്കു വിശ്രമം നൽകിയ മത്സരത്തിൽ 2 ഗോളിനാണ് പരാജയം ഏറ്റുവാങ്ങിയത്.   സുവാരസ്, മെസ്സി എന്നിവരുടെ മികച്ച ഫോമും കുലുങ്ങാത്ത പ്രേധിരോധവും ബാഴ്സയുടെ ആൽമവിശ്വാസം കൂട്ടുന്നു. ഗോൾ മുഖത്തു മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന ടെസ്റ്റ്‌ റ്റെഗനും ആദ്യ പാദത്തിലെ മൂന്ന് ഗോളുകളും ബാഴ്സയുടെ ആരധകർക്ക് ശുഭസൂചനയാണ്. ബാഴ്സയ്ക്കെതിരെ സ്വന്തം മൈതാനത്ത് നാല് ഗോളുകൾ തിരിച്ചടിച്ചു ഫൈനൽ പ്രവേശനം നേടാനാവും എന്ന പ്രതീക്ഷയിലാണ് ക്ളോപിന്റെ ലിവർപൂൾ.


​പൂരങ്ങളുടെ പുരമായ തൃശൂർ പൂരത്തിന് കൊടിയേറി

​പൂരപ്രേമികൾ ആവേശത്തോടെയാണ് കൊടിയേറ്റിനു എത്തിയത്. രാവിലെ 11.30യോടെയാണ് തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റം നടന്നത്.പ്രതേക പൂജകളും ഭൂമി പൂജയുമുൾപ്പെടെയാണ് കൊടിയേറ്റം നടന്നത്. ഉച്ചയോടെ പറേമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ് നടന്നു. കൊടിയേറ്റത്തിന്റെ ഭാഗമായി മേളവും ആന എഴുന്നള്ളത്തും നടന്നു. പൂരത്തിന്റെ ഭാഗമായിട്ടുള്ള ഏട്ട് ഘടകകക്ഷി ക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. ഇതിനിടെ തൃശൂർ പുരം വെടിക്കെട്ടിന് മലപടക്കത്തിന് സുപ്രിം കോടതി അനുമതി അനുവദിച്ചു.2018 -ൽ വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യംത്തിലാണ്ഉത്തരവിൽ വ്യക്തത തേടി ദേവസ്വങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്. ശനിയാഴ്ച്ചയാണ് സാമ്പിൾ വെടികെട്ട്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിൽ തൃശൂർ പൂരം തിങ്കളാഴ്ച നടക്കും. പൂരപ്രേമികളെ അവശത്തിലാക്കുന്ന പുരകാഴ്ചകൾക്ക് ഇനി സാക്ഷ്യം വഹിക്കാൻ തയ്യാറാവാം.



​ഐ പി എൽ കലാശപ്പോരിലേക്ക്

​​​​​ഐ പി എൽ ആദ്യഘട്ട മത്സങ്ങൾ പൂർത്തിയായപ്പോൾ കലാശപോരിനൊരുങ്ങി നാലു ടീമുകൾ. പോയിന്റ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കും 18 പോയിന്റ് വീതമാണുള്ളതെങ്കിലും നെറ്റ് റൺറേറ്റിന്റെ മുംബൈ ഒന്നാമനായി. പ്ലേ ഓഫ്‌ലേക്ക് ആദ്യം പ്രവേശനം 'തല' ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ആയിരുന്നു. എന്നാൽ സീസണിലെ അവസാന മത്സരങ്ങിൽ തോൽവി വഴങ്ങിയ ചെന്നൈ രണ്ടാം സ്ഥാനത്തായി.യുവ താരങ്ങളുടെ കരുത്തും പോണ്ടിങ്ങും ഗാംഗുലിയും ഒന്നിക്കുന്ന പരിശീലന സംഘവുമുള്ള ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്.പോയിന്റ് പട്ടികയിലെ ആദ്യ മുന്ന് സ്ഥാനക്കാർ 14 മത്സങ്ങളിൽ നിന്നും 9 വിജയവും 5 തോൽവികളും അടക്കം 18 പോയിന്റ് സ്വന്തമാക്കിയപ്പോൾ,നാലാം സ്ഥാനത്തുള്ള സൺറൈസെസിന് 12 പോയിന്റാണുള്ളത്.ആകെ കളിച്ച 14 മത്സരങ്ങളിൽ 6 വിജയിച്ച ഹൈദ്രബാദ് 8 മത്സരങ്ങിൽ തോൽവി ഏറ്റുവാങ്ങി. നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടം പുറത്തെടുത്ത കൊൽക്കത്തക്കും പഞ്ചാബിനും12 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് കുറഞ്ഞത് വിനയാവുകയായിരുന്നു. ഐ പി എൽ ഫൈനൽ അടക്കം നാലു മത്സരങ്ങളാണുള്ളത്. മെയ്‌ 7 നു നടക്കുന്ന ആദ്യ ക്വാളിഫൈറിലിൽ മുംബൈ ചെന്നൈയെ നേരിടും.ജയിക്കുന്ന ടീം നേരിട്ട് ഫൈനൽ പ്രവേശനം നേടും. പരാജയപ്പെടുന്ന ടീമിനു ഫൈനലിൽ എത്താൻ ഒരവസരവും കൂടി ലഭിക്കും.ഡൽഹി - ഹൈദ്രബാദ് മത്സരത്തിലെ വിജയി,  ക്വാളിഫൈറിലിൽ പരാജയപ്പെട്ട ടീമുമായി രണ്ടാം ക്വാളിഫൈറിലിൽ വീടും ഏറ്റുമുട്ടും.വിജയിക്കുന്നവർ കലാശപോരാട്ടത്തിനു യോഗ്യത നേടും. മെയ്‌ 12 ന്, ഹൈദ്രബാദിൽവെച്ചാണ് ഐ പി എൽ ഫൈനൽ മത്സരം നടക്കുക.



​സൗബിന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ജിന്ന്’ എത്തുന്നു

​സൗബിന്‍സാഹിർ  കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘ജിന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചു. സൗബിന്‍ സാഹിറിനൊപ്പം നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജേഷ് ഗോപിനാഥാണ് ജിന്ന് എന്ന ചിത്രത്തിന്റെ രചന. ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശാന്ത് പിള്ള സംഗീതവും ഭവന്‍ ശ്രീകുമാര്‍ ചിത്രത്തിന്റെ എഡിറ്റിങും നിര്‍വ്വഹിക്കുന്നു.സംവിധാന സഹായി ആയും സംവിധായകനായും സഹനടനായും സൗബിൻ പ്രവർത്തിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തിയിരുന്നു.


​എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു

​എസ്എസ്എല്‍'സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  98.11 ശതമാനമാണ് ഇത്തവണത്തെ വിജയം. 37,334 വിദ്യാർത്ഥികൾ‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പൊതു വിദ്യാഭ്യാസ ഡയറക്ടരർ‍ ആണ് ഫല പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം 97.84 % ആയിരുന്നു വിജയം.ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്കാണ്ഫലപ്രഖ്യാപനം നടത്തിയത്. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം. ഇതിന് പുറമെ ‘സഫലം 2019, പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ‘saphalam 2019’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നാലര ലക്ഷത്തോളം കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. മാര്‍ച്ച് 13 മുതല്‍ 28 വരെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 1,42,033 കുട്ടികള്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ളവര്‍ ആണ്. 2,62,125 കുട്ടികള്‍ എയ്ഡഡ് സ്‌കൂളുകളിലേയും 30,984 വിദ്യാര്‍ത്ഥികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ളവരുമാണ്.


​കാർട്ടൂണുകൾ പകരുന്നത് നർമ്മം കലർന്ന വിമർശനങ്ങൾ : ​മേയർ

​സമൂഹത്തിലെ തെറ്റുകളെ ചൂണ്ടിക്കാട്ടുവാനും അത് തിരുത്തുവാൻ നമ്മളെ പ്രേരിപ്പിക്കുവാനും കാർട്ടൂണുകൾക്ക് കഴിയും . കാർട്ടൂണുകൾ പകരുന്നത് നർമ്മം കലർന്ന വിമർശനങ്ങൾ ആണ്. അതു കൊണ്ടു തന്നെ കാർട്ടൂണുകളെയും സാമൂഹിക ഉത്തരവാദിത്വങ്ങളേയും കുറിച്ച് പുതതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് അത്യവിശ്യ മാണെന്ന് മേയർ ചൂണ്ടി കാണിച്ചു. ലോക കാർട്ടൂൺ ദിനത്തോടനുബന്ധിച്ച് മെറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച കാർട്ടൂൺ ഫെസ്റ്റിവെൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ. പ്രശസ്ത സംവിധായകൻ സിദ്ധിഖ്‌, ബാലതാരം മിനോൺ ജോൺ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. കുട്ടികളുടെ കൂടെ കുറേനേരം  ചിലവഴിച്ച ശേഷം  സെലിബ്രിറ്റി കാരികേച്ചർ സന്തോ യിൽ നിന്ന്  കാരിക്കേച്ചർ വരപ്പിച്ചു വാങ്ങിയ ശേഷമാണ് അവർ മടങ്ങിയത്.കാർട്ടൂൺ പഠന ക്ലാസ് മുൻ കാർട്ടൂൺ അക്കാദമി  വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷയും 'ജംമ്പോ കാർട്ടൂൺ ഡെമോ സ്ട്രേഷൻ' മുൻ ചെയർമാൻ ബാലു വും ഉൽഘാടനം ചെയ്തു. ആസിഫ് അലി കോമു. സെലിബ്രിറ്റി കാരിക്കേച്ചറിസ്റ്റ് സന്തോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


ചിത്രകലയിലെ അമൂല്യപ്രതിഭ സാറാ ഹുസൈൻ

ചിത്രകലാ പരമ്പര 1ചന്ദ്രബാബു  എഴുതുന്നു സാറ ഹുസൈൻ ​നാട് അരൂക്കുറ്റി.. സ്റ്റുഡിയോ ,ഗ്യാലറി ,  മട്ടാഞ്ചേരിയിലെ ജ്യൂ സ്ട്രീറ്റ് ചിത്രകലയിൽ ഡിപ്ലോമ ഇൻ ഫൈൻ ആർട്സ്സും, ബി എഫ് എ  പൈന്റിങ്ങും  ​കഴിഞ്ഞ 20 വർഷമായി സാറ വരകളുടെ ലോകത്ത് സജീവമാണ്. കഴിഞ്ഞ ഐ.പി.എൽ  സീസണിൽ  സച്ചിൽ  ടെണ്ടുൽക്കൽ  സാറയുടെ ചിത്രങ്ങൾ കണ്ട് ഇഷ്ട്പെടുകയും അദ്ദേഹത്തെ ആകർഷിച്ച മൂന്ന് ചിത്രങ്ങൾ വാങ്ങുകയും ചെയ്തു.മനസ്സിനെ ചിത്രങ്ങളാക്കുന്ന സറാഹുസൈൻ.         കാലം  തട്ടിപ്പറിക്കുന്ന പഴമയുടെ കാഴ്ചകള്‍ മനസ്സില്‍ നിറയെ വരച്ചിട്ട് അതു നിറങ്ങളിലൂടെ ക്യാന്‍വാസിലേക്ക് പകർത്തുക യാണ് സാറ ചെയ്യുന്നത്.."ഒരു ചിത്രകാരി എന്ന നിലയിൽ മാത്രമല്ല ഒരു സാമൂഹിക ജീവി എന്ന നിലയിലും എന്റെ മനസ്സിലുണ്ടാകുന്ന ഭാവങ്ങൾ അത് പലതരത്തിലാകാം കാഴ്ച്ച കളാകാം അനുഭവങ്ങളാകാം ഇതൊക്കെ തന്നെ എന്റെ വരയിൽ തെളിയാറുണ്ട്."തെരുവിന്റെ  സൗന്ദര്യമാണ്  സാറാ ഹുസൈൻ എന്ന അരൂകുറ്റി യിലെ കൊച്ചിയുടെ ചിത്രകാരി വിഷയമാക്കുന്നത് ഗാലറിയിൽ കാണികളെ വരവേൽക്കുന്നത് സാറാ ഹുസൈന്റെ തെരുവുചിത്രങ്ങളാണ്.  ഗല്ലികളും ഇത്തിരിപ്പോന്ന ഇടറോഡുകളും വഴിയിൽ അലയുന്ന മാടുകളും  തലങ്ങും വിലങ്ങും കടന്നുപോകുന്ന വൈദ്യുതി കമ്പികളും ഓടുമേഞ്ഞ പഴഞ്ചൻ കെട്ടിടങ്ങളുമൊക്കെ നിറയുന്ന ചിത്രക്കാഴ്ചകൾ  .സാറാഹുസൈ ന്റെ ചിത്രങ്ങൾ ഇതിനോടകം സച്ചിൻ ടെൻഡുകർ  ഉൾപ്പെടെ  പല പ്രമുഖരും സ്വന്തമാക്കിയിട്ടുണ്ട്..ചെറുപ്പം മുതല്‍ക്കു ചിത്രരചനയോടു താൽപര്യമുണ്ടായിരുന്ന സാറ സ്കൂള്‍പഠനം പൂര്‍ത്തിയാക്കിയ ശേഷമാണു ചിത്രരചന പഠിക്കാന്‍ ആരംഭിച്ചത്.ചേർത്തലക്കടുത് "ഗീത സ്കൂൾ ഓഫ് ആർട്‌സ്" ൽ ആർട്ടിസ്റ്റ്  പി ജി ഗോപകുമാർ സർ ന്റെ ശിക്ഷണത്തിൽ ഫൈൻ ആർട്ടിൽ  ഡിപ്ലോമ  എടുത്തു.         എന്റെ കുടുംബത്തിൽനിന്നും കിട്ടിയ പ്രോത്സാഹനവും,പിന്നീട് പ്രശസ്ഥ ശില്പിയും ചിത്രകാരനുമായ ഓനിക്സ് പൗലോസിനെ പരിചയപ്പെടുകയും അദേഹത്തിന്റെ ശിക്ഷണത്തിൽ ചിത്രകലയെ കൂടുതൽ അറിയുവാനും പരിശീലിക്കാനുംകഴിഞ്ഞു.


​നാടുണർത്തി കുട്ടികൾ

​​​​​ - കൊച്ചി - ജില്ലയിലെ നാലു സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് രാവിലെ 6 മണി മുതൽ നൂറില തികം കുട്ടികളും അധ്യാപകരും ചേർന്ന് വടുതല മുതൽ രാജേത്ര മൈതാനം വരെ നടത്തിയപ്പോ കത്തോൺ എറണാകുളം പട്ടണത്തെ ഉണർത്തി -തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒരുക്കിയ വളരെ ഉത്തമമായ കുട്ട ഓട്ടത്തിൽ പരിസരം വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ ലീഡർഷിപ് പ്രോഗ്രാം ജനങ്ങളിലേക്കും എത്തി വടുതല പച്ചാളം, മാർക്കറ്റ് റോഡ്, മേനക വഴി നേരം വെളുത്ത് വന്നപ്പോൾ ഒരു കൂട്ടം കുട്ടികൾ ക്ലിൻ ചെയ്യുന്നത് കാഴ്ചക്കാർക്ക് അത്ഭുതമായി. ഗ്ലോബൽ പബ്ലിക് സ്കൂൾ, ചിൻമയ സ്കൂൾ വടുതല, രാജഗിരി ക്രിസ്തു ജയന്തി, ഡൽറ്റ സ്കൂൾ ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ കുട്ടികളാണ് പങ്കെടുത്തത് - സ മാ പന യോഗത്തിൽ എസ് എ'എസ് നവാസ് മുഖ്യ പ്രഭാഷണം നടത്തി ഗ്ലോബൽ പബ്ലിക് സ്കൂൾമെന്റർ ലക്ഷ്മി രാമചന്ദ്രൻ ,ചെയർമാൻ പി. ജേക്കബ്, പ്രിൻസിപ്പാൾ ശ്രീകുമാർ കർത്താ ഡോ :ടിജോ ഐ.ആർ എസ് ,സൂസന്ന സുനിൽ, പ്രിയദർശിനി ദീപക്, മിനി.കെ, എന്നിവർ പങ്കെടുത്തു


കുട്ടികൂട്ടം വരച്ചു തകർത്തു

​കുട്ടികൾക്ക് വേനൽക്കാലമാണ് തുമ്പിയുടെ വാലിൽ പിടിക്കാൻ ഇന്ന് തുമ്പിയില്ല പൂക്കളുടെ അടുത്ത് കൂടി പാറിപ്പറക്കാൻ പൂമ്പാറ്റയും ഇല്ലാതെയായി- പൊടിപടലം കൊണ്ട് വർണ്ണം വിതറിയ മഴവില്ലും കാണാനില്ല - കുട്ടികൾ ഇന്ന് കുട്ടിത്തം നഷ്ടപ്പെട്ട് ഇന്റർനെറ്റിന്നും കമ്പ്യൂട്ടറിനും ഗെയിമുകൾക്കും ഒപ്പം യാത്ര ചെയ്യുമ്പോൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു കൂട്ടം കുട്ടികൾ ചിത്രം വരക്കുകയാണ്. ചായം തേക്കുകയാണ് വേനൽക്കാലം വർണ്ണങ്ങൾ കൊണ്ട് രേഖകൾ കൊണ്ട് നൃത്തം ചെയ്തപ്പോൾ വാട്ടർ കളർ അക്രിലിക്കയോൺസ്, പെൻസിൽ പിന്നെ കൈയ്യിൽ കിട്ടുന്നതെന്തും കൊണ്ട് വരക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു കൂട്ടം കലാ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന സമ്മർ ക്യാമ്പ് പുതിയ അനുഭവമായി. പച്ചയും നീലയും കറുപ്പും എല്ലാം തേച്ചു - ചിത്രങ്ങൾ ക്യാൻവാസിലും പേപ്പറിലും നിറഞ്ഞു മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ കുട്ടികൾക്ക് ഒപ്പം രക്ഷിതാക്കളും പങ്കെടുത്തു. വരും വർഷങ്ങളിലും ഇനിയും ക്യാമ്പ് നടത്തുവാനാണ് കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചിയുടെ തീരുമാനം


​സ്വന്തം വീട്ടിൽ സുഖമായി ഉറങ്ങാം

​പ്രളയത്തിൽ തകർന്ന കേരളജനതയ്ക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജെയ്സലിന് വീട് നിർമ്മിച്ചു നൽകി ഒരു കൂട്ടം പ്രവാസികൾ കേരളം നേരിട്ട മഹാപ്രളയത്തെ പൊരുതി തോൽപ്പിക്കുകയായിരുന്നു കേരളക്കര. കേരളക്കരയെ രക്ഷിച്ചതിൽ മത്സ്യത്തൊഴിലാളികളുടെ പങ്ക് വളരെ വലുതായിരുന്നു. സ്വന്തം ബോട്ടുകളും ഉപകരണങ്ങളുമായി രക്ഷിക്കാൻ അവർ എപ്പോഴും സന്നിഹിതരായിരുന്നു. പ്രളയത്തിൽ അകപെട്ടവരെ സഹായിക്കാൻ സ്വന്തം മുതുക് കാണിച്ചുതന്ന ജെയ്സൽ  എന്ന മത്സ്യ തൊഴിലാളിയെ എത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ ആവില്ല. ഈ വലിയ മനുഷ്യന് വീട് നിർമിച്ചു നൽകി മാതൃക കാട്ടുകയാണ് ഒരു കൂട്ടം പ്രവാസികൾ.ഷീറ്റുകൊണ്ടു മറിച്ചതും ചോർന്നൊലിക്കുന്നതുമായിരുന്നു ജെയ്സലിന്റെ ഭവനം.. സ്വന്തമായി ഒരു നല്ല വീട് എന്നത് ജെയ്സലിന്റെ സ്വപ്നമായിരുന്നു. ജെയ്സലിന്   വേണ്ടി വീട് നിർമിച്ചു നൽകാൻ എസ്‌. വൈ. എസ്‌ മുന്നോട്ടു വന്നു. 1100 ചതുരശ്രയടിയുള്ള ഇരുനില വീട് പൂർത്തിയാക്കുവാൻ 16 ലക്ഷം രൂപ ചിലവായി. പ്രളകാലത്തെ രക്ഷാപ്രവർത്തനത്തിലൂടെ പുറം ലോകം അറിഞ്ഞ  മത്സ്യത്തൊഴിലാളിയായ ജെയ്സലിനും കുടുംബത്തിനും ഇനി സന്തോഷത്തോടെ ​​​​സ്വന്തം വീട്ടിൽ സുഖമായി ഉറങ്ങാം.


ഇനി പുസ്തകം ചുമക്കണ്ട

പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങൾ സൗജന്യമായി സ്വാന്തമാക്കാം അടുത്ത അധ്യയന   വർഷത്തിലെ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ഇനി സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പാഠപുസ്തകങ്ങൾ പി.ഡി.എഫ് രൂപത്തിൽ കേരള സർക്കാരിന്റെ സമഗ്ര പോർട്ടലിൽ ലഭ്യമാണ്.പ്രായ ബേധമില്ലായാതെ എല്ലാവർക്കും  പുസ്തകം ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 9, 10 ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ലഭ്യമാണ്. നിലവിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നി ഭാഷകളിലാണ്  പുസ്തകങ്ങൾ ലഭ്യമാവുക. നിങ്ങൾ ചെയ്‌യേണ്ടത് ഇത്രമാത്രം https://samagra.kite.kerala.gov.in/index.php/auth/login/ എന്ന വെബ്സൈറ്റ് തുറന്ന്, ഹോം പേജിൽ കാണുന്ന ടെക്സ്റ്റ്‌ ബുക്ക്‌ എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. ആവശ്യമുള്ള ക്ലാസ്സ്‌ തിരഞ്ഞെടുത്തതിന് ശേഷം ഭാഷയും സെലക്ട്‌ ചെയ്യത് ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ പാഠപുസ്തകങ്ങൾ പി ഡി എഫ് രൂപത്തിൽ നിങ്ങൾക്കു സ്വന്തം. സ്വന്തമായി കമ്പ്യൂട്ടർ ഇല്ലാത്തവർക്ക് ഫോൺ വഴിയും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം. പ്ലേ സ്റ്റോറിൽ നിന്നും സമഗ്ര ആപ്പ് ഡൗൺലോഡ് ചെയ്ത് പാഠപുസ്തകങ്ങൾ സ്വന്തമാക്കാം. എല്ലാം ഡിജിറ്റൽ രൂപത്തിൽ പുനർജന്മമെടുക്കന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് പഠനം എളുപ്പമാകാൻ സഹായകരമാകും.


അശാന്തം അവാർഡിന് സൃഷ്ടികൾ ക്ഷണിച്ചു

​കേരളലത്തിലെ പ്രശസ്തനായ ചിത്രകാരനും ശിൽപ്പിയുമായിരുന്ന അശാന്തന്റെ (വി.കെ.മഹേഷ്) സ്മരണയ്ക്കായി *ഇടപ്പള്ളി വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് 1431ന്റെ* ആഭിമുഖ്യത്തിൽ 2019 മുതൽ *അശാന്തം* എന്ന പേരിൽ ചിത്രകലാപുരസ്ക്കാരം ഏർപ്പെടുത്തുകയാണ്....കേരളത്തിലെ ചിത്രകാരന്മാർ/ചിത്രകാരികളിൽ നിന്നും അവരവരുടെ ഏറ്റവും പുതിയ കലാസൃഷ്ടികൾ സ്വീകരിക്കുകയും അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 3 സൃഷ്ടികൾ ക്ക് *അശാന്തം - 2019* ചിത്രകലാ പുരസ്കാരം നൽകുകയും ചെയ്യുന്നു...*അശാന്തം 2019-ടൈറ്റിൽ അവാർഡിന് 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും. പ്രത്യേക ജൂറി പുരസ്കാരത്തിന് 2 ചിത്രങ്ങൾക്ക് 10,000 രൂപ വീതവും ശിൽപ്പവും പ്രശസ്തിപത്രവും നൽകുന്നതാണ്*..*നിബന്ധനകൾ ചുവടെ കൊടുക്കുന്നു*1) കലാകരാന്മാർ അവരവരുടെ ഏറ്റവും പുതിയ സൃഷ്ടികളുടെ ഫോട്ടോ (7 ഇഞ്ച് X 5 ഇഞ്ച്)കളും ചിത്രകാരൻ/ ചിത്രകാരിയുടെ ഫോട്ടോ, ബയോഡറ്റ, ഫോൺ നമ്പർ, Email ID, Fb എന്നിവ 2019 മെയ് 31 ന് മുൻപായി സെക്രട്ടറി, ഇടപ്പള്ളി വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് 1431, എയിംസ് പോണേക്കര പി.ഓ, കൊച്ചി- 682041, എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.2) ഒരു ചിത്രകാരൻ 3 ചിത്രങ്ങളുടെ ഫോട്ടോയും, 300 റസലൂഷനിലുള്ള CD യും അയക്കേണ്ടതാണ്.3) പ്രവേശനഫീസ് 100 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. 100 രൂപയുടെ DD/ പോസ്റ്റൽ ഓർഡർ മേൽക്കാണിച്ച വിലാസത്തിൽ അയക്കേണ്ടതാണ്.4) പ്രാഥമിക വിലയിരുത്തലിന് ശേഷം തെരഞ്ഞെടുക്കുന്ന സൃഷ്ടികൾ അവാർഡ് നിർണ്ണയത്തിലേക്ക് തെരഞ്ഞെടുക്കുന്നതാണ്.5) സൃഷ്ടികൾ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ    ആ വിവരം ചിത്രകാരൻ/ചിത്രകാരിയെ നേരിട്ട് അറിയിക്കുന്നതാണ്.6) സൃഷ്ടികളുടെ പരമാവധി വലിപ്പം (120 cm x  120 cm) ആയിരിക്കുംപ്രസിഡന്റ്                                 സെക്രട്ടറിഎ.ജെ.ഇഗ്നേഷ്യസ്              സി.യു സിന്ധു   9745171042                          9446694277


​പഞ്ചാബിനെ തോൽപ്പിച്ച് കൊൽക്കത്ത പ്ലേ ഓഫ് ലേക്ക്

​നിർണായക മത്സരത്തിൽ  കിങ്‌സ് ഇലവൻ പഞ്ചാബിനെ 7 വിക്കറ്റ്നു തകർത്ത്, കൊൽക്കത്ത പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി.പഞ്ചാബ് ഉയർത്തിയ 184 റൺസ് വിജലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കേ കൊൽക്കത്ത മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ടുർണമെന്റിൽ ഉജ്വല ഫോമിൽ തുടരുന്ന രാഹുലിനെയും ക്രിസ് ഗെയ്ലിനെയും മലയാളി താരം സന്ദീപ് വാര്യർ പുറത്താക്കി.പിന്നീട് ക്രിസിൽ ഒന്നിച്ച നിക്കോളാസ് പുരനും അഗർവാളും തകർത്തടിച്ചതോടെ സ്കോറിങ്ങിനു വേഗത കൂടി. 27 പന്തിൽ നിന്നും 48 റൺസ് നേടിയ പുരൻ 4 സിക്സറുകൾ ഗാലറിയിലേക്ക് പായിച്ചു.അവസാന ഓവറുകളിൽ തകർത്തടിച്ച സാം കർൻ പഞ്ചാബിനെ മികച്ച സ്കോറിൽ എത്തിച്ചു.  അർധ സെഞ്ച്വറി നേടിയ കർൻ 24 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ സഹായത്തോടെ 55 റൺസുമായി പുറത്താവാതെ നിന്നു. കൊൽക്കത്തക്കു വേണ്ടി മികച്ച ബോളിംഗ് കാഴ്ചവെച്ച  സന്ദീപ്‌ വാര്യർ രണ്ട് വിക്കറ്റ്‌ നേടി. പഞ്ചാബ് ഉയർത്തിയ 184 റൺസ് പിന്തുടർന്ന കൊൽക്കത്തയുടെ മുൻനിര ബാറ്സ്ന്മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. തകർത്ത് അടിച്ച ക്രിസ് ലിൻ 22 പന്തിൽ നിന്നും 46 റൺസ് നേടിയപ്പോൾ ഇന്ത്യൻ യുവതാരം ശ്ബ്ദമാൻ ഗിൽ 65 റൺസുമായി പുറത്താവാതെ നിന്നു. കൊൽക്കത്തക്ക് വേണ്ടി റോബിൻ ഉത്തപ്പ 22 ഉം കുറ്റനടിക്കാരൻ റസ്സൽ 24   റൺസും നേടി. 9 പന്തിൽ  നിന്നും 21 റൺസ് നേടിയ ക്യാപ്റ്റൻ ദിനേശ് കാർത്തിക്ക് കൊൽക്കത്തയുടെ വിജയം അനായാസമാക്കി. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും കൊൽക്കത്തക്കു വെല്ലുവിളി ഉയർത്താൻ പോലും പഞ്ചാബിനു കഴിഞ്ഞില്ല. വിജയത്തോടെ 12 പോയിന്റുമായി കൊൽക്കത്ത പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനതാണ്.ഐ പി എലിൽ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്.ആദ്യ മത്സരത്തിൽ ഡൽഹി രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോൾ,രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ ഹൈദരാബാദുമായി ഏറ്റുമുട്ടും.


ഐ പി എൽ കണ്ടു കൊണ്ട് ക്യാഷ് നേടാം

ഐ പി എൽ നടക്കുന്ന ഈവേളയിൽ  ഇപ്പോൾ ഇന്ത്യ യിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഒരു ആപ്പാണ്   ഡ്രീം 11  ആപ്പ് .  ഇപ്പോൾ ലക്ഷക്കണക്കിന് കായികപ്രേമികളാണ് ഇതിൽ പങ്കെടുത്തു പൈസ കളയുന്നതും പൈസയുണ്ടാക്കുന്നതും. 2008 ൽ ഹർഷ് ജയിൻ, ഭവിത് ഷെത് എന്നിവർ എന്നിവർ ചേർന്നാണ് ഈ ആപ്പ് ഡെവോലോപ് ചെയ്യുന്നത്. 2018 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡ്രീം 11 ന്റെ ബ്രാൻഡ് അംബാസിഡറായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി രംഗത്തെത്തി  എല്ലാ കായിക ഇനങ്ങളിലും   നിങ്ങൾ ക്കുo  മത്സരിച്ചു നിങ്ങളുടെ സ്വപ്‍ന ടീം നെ സെലക്ട്‌ ചെയ്യതു  പല ഇനങ്ങളിൽ  മത്സരിച്ചു നിങ്ങള്ക്ക്  ക്യാഷ്  നേടാം.  ഡ്രീം 11 പ്ലേ സ്റ്റോർൽ  നിന്ന് നേരിട്ട് ഡൌൺലോഡ് ചെയ്യാ വുന്നതാണ്.   നിങ്ങൾ ചെയ്യണ്ടേതു നിങ്ങളുടെ  ടീം നെ സെലക്ട്‌ ചെയ്യു അതിൽ ക്യാപ്റ്റൻ,  വൈസ് ക്യാപ്റ്റൻ എന്ന്  തിരിഞ്ഞു എടുക്കു  മത്സരതിന്നു  മുൻപ്  സെറ്റ് ചെയ്യു ഡ്രീം 11 ക്യാഷ് പ്രൈസ്കൾ സമ്മാനം ആയി നേടു. കോടി കണക്കിന് രൂപയുടെ സമ്മാനങൾ  നിങ്ങൾ ക്കു നേടാം


സെലിബ്രിറ്റി കാരിക്കേച്ചിറിസ്റ്റ് സന്തോഷ് ഇരിട്ടി നിങ്ങളെ വരക്കുന്നു

​​ലോക കാർട്ടൂൺ ദിനത്തോടനുബന്ധിച്ച് ഈ വരുന്ന മെയ് 5 ന് മെറൈൻ ഡ്രൈവിലെ   ട്രിവോം  റെസ്റ്റോറെന്റിൽ കുട്ടികൾക്കായ്  'കാർട്ടൂൺ ഫെസ്റ്റിവൽ - '19 ' എന്ന ഏകദിന കാർട്ടൂൺ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.പ്രഗൽഭരായ കാർട്ടണിസ്റ്റുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്ലാസ്സിനു ശേഷം കുട്ടികൾ എല്ലാവരും ഒന്നിച്ചു പങ്കെടുത്ത് അവതരിപ്പിക്കുന്ന 'ജംബോ കാർട്ടൂൺ ഡെമോസ്ട്രേഷൻ' ഒരുക്കിയിരിക്കുന്നു. മറ്റൊരു പ്രത്യേകത ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും അവരുടെ ഗ്രൂപ്പു കാരിക്കേച്ചർ സെലിബ്രിറ്റി കാരിക്കേച്ചിറസ്റ്റ് സന്തോഷ് ഇരിട്ടിയെ കൊണ്ട് വരപ്പിക്കുവാൻ അവസരമുണ്ട് എന്നുള്ളതാണ്, മാത്രമല്ല ഇത് തികച്ചും സൗജന്യവുമാണ്. കാർട്ടൂൺ ക്ലബ് ഓഫ് കേരളയും കോമുസൺസ് ഗാലറിയും സംയുക്ത മായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കുക: കാർട്ടൂൺ ക്ലബ് ഓഫ് കേരള  - 8075788945, O484 2353535, 9961796699


​ആരോഗ്യമുള്ള ശരീരത്തിന് ​​മുളപ്പിച്ച് ചെറുപയർ കഴിക്കുന്നത് ശീലമാക്കാം

​ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതിനാൽ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും. ദിവസവും രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ പോലുള്ള ധാന്യങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകളും മുളപ്പിച്ച പയറില്‍ ഉണ്ട്. അതുപോലെതന്നെ സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ തുടക്കത്തിലേ നശിപ്പിക്കുന്നു. മാത്രമല്ല സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിലും ചെറുപയര്‍ വളരെ ഉത്തമമാണ്. ചര്‍മ്മത്തിനുണ്ടാവുന്ന ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ മുളപ്പിച്ച ധാന്യങ്ങൾക്ക് സാധിക്കും.അസിഡിറ്റി ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു. ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ.


​കെ എസ് ആർ ടി സി ബസിൽ കുടിവെള്ളമൊരുക്കി ജീവനക്കാർ

​വോൾവോയും സ്‌കാനിയ ബസുകളുമൊക്കെ ഒരുക്കിയ കെ എസ് ആർ ടി സി സർവീസിലെ കുടിവെള്ള വിതരണമാണ് ഇപ്പോൾ യാത്രക്കാർക്ക് കൂടുതൽ ആവേശം പകർന്നിരിക്കുന്നത്. കുമളി കൊന്നക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് കുടിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സിയുടെ കുമളി കൊന്നക്കാട് സൂപ്പർ ഫാസ്റ്റിലെ ബസ് ജീവനക്കാർ തന്നെയാണ് ഈ ചൂടുകാലത്ത് ബസ്  യാത്രക്കാർക്ക് കുടിവെള്ള വിതരണമെന്ന പുതിയ ആശയവുമായി എത്തിയിരിക്കുന്നത്. കുമളി കൊന്നക്കാട് റൂട്ടിൽ ലോങ്ങ് ട്രിപ്പ് നടത്തുന്ന ബസിലാണ് പുതിയ സൗകര്യമൊരുക്കി ബസ് ജീവനക്കാർ എത്തിയത്. കുമളിയിൽ നിന്നും വൈകുന്നേരം 5 മണിയ്ക്ക് പുറപ്പെടുന്ന ബസ് പുലർച്ചയോടെയാണ് കൊന്നക്കാട് എത്തുക. തിരിച്ച് കൊന്നക്കാട് നിന്നും വൈകുന്നേരമാണ് തിരിച്ച് ബസ് കുമളിക്ക് പുറപ്പെടുന്നത്. സാധാരണ ഗതിയില്‍ കെ എസ്ആര്‍ ടി സിയുടെ  പ്രീമിയം സർവീസായ വോൾവോ, സ്‌കാനിയ ബസ്സുകളിലാണ് കുടിവെള്ളം  നൽകാറുള്ളത്. എന്നാൽ സൂപ്പർ ഫാസ്റ്റ് പോലുള്ള ബസുകളിൽ രാത്രി യാത്രകൾക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് പലപ്പോഴും വെള്ളവും മറ്റും ലഭിക്കാറില്ല.


ഭാവന തിരിച്ചു വരുന്നു

​ മലയാള സിനിമാ രംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് വെളിപ്പെടുത്തി ഭാവന മലയാള സിനിമയില്‍ നിന്നും താല്‍കാലികമായി വിട്ടു നില്‍ക്കുന്ന ഭാവനയുടെ ചലച്ചിത്ര രംഗത്തേക്കുള്ള മടങ്ങിവരവ് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുകയാണ് ഭാവന. റേഡിയോ സിറ്റി ഇന്ത്യയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.‘മലയാളത്തില്‍ നിന്നും നല്ല ഓഫറുകൾ വരുന്നുണ്ട്. പക്ഷെ ആദം ജോണിന് ശേഷം ഞാന്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കന്നഡയില്‍ കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകളുണ്ട്. അത് തീര്‍ത്തതിനു ശേഷം മാത്രമേ മലയാളത്തിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ’ ഭാവന പറയുന്നു. ആരാധകരോട് എല്ലാവരോടും തനിക്ക് നന്ദിയുണ്ടെന്നും നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും നല്‍കുന്ന സ്‌നേഹവും പിന്തുണയും വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.അതേസമയം ’99’ എന്ന കന്നഡ സിനിമയാണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ’96’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 99. തമിഴില്‍ വിജയ് സേതുപതിയും തൃഷയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയും ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 99 എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച സ്വീകാര്യത നേടുന്നുണ്ട്.


ഇനി പാമ്പിനെ പേടിക്കണ്ട നമ്പറുകൾ കയ്യിലുണ്ട്

പാമ്പിനെ പേടിയില്ലാത്തവരായി ആരും ഇല്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും പാമ്പിന്റെ അടുത്ത് എത്തിപെടാത്തവരും ഇല്ല എന്ന് പറയാം. നമ്മുടെ താമസസ്ഥലത്തോ ഓഫീസിലോ വരുന്നവഴിക്കൊ ഒക്കെ നമ്മുടെ വഴിമുടക്കിയായി പലപ്പോഴും പാമ്പുകളുടെ മുന്നിൽ നമ്മൾ പെടാറുണ്ട് . പലപ്പോഴും നമ്മളതിനെ ഉപദ്രവിക്കാരും ഉണ്ട്. നമ്മളെപ്പോലൊരു ജീവിയാണ് അതും, ആവാസ വ്യവസ്ഥയിൽ വളരെ പ്രാധാന്യമുള്ള, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരുജീവിയാണ് പാമ്പുകൾ. എവിടെ പാമ്പിനെ കണ്ടാലും വാവസുരേഷിനെ എല്ലാവര്ക്കും അറിയാം . എന്നാൽ തിരുവന്തപുരത്തിനിന്നും എല്ലാജില്ലയിലും വാവസുരേഷിന്‌ എത്താൻ കഴിയില്ല . അതിനാൽ എല്ലാ ജില്ലയിലും ഉള്ള കുറച്ചുപേരുടെ ഫോൺ നമ്പറുകൾ നമ്മൾ സൂക്ഷിച്ചു വച്ചിരിക്കുന്നത് നല്ലതാണു. #കേരള_വനം_വന്യജീവി_വകുപ്പ്റാപ്പിഡ് റെസ്പോൺസ് ടീംടോൾ ഫ്രീ നമ്പർ- 18004254733#ഫോറസ്റ്റ്_ഡിപ്പാർട്ടുമെന്റ്, (#SWARA) സ്‌നേക്ക് ആൻഡ് വൈൽഡ് ആനിമൽ റസ്ക്യൂവേഴ്സ് അസോസിയേഷൻഎന്നിവയുമായി ചേർന്ന് പ്രവർത്തന നിരതരായിയിരിക്കുന്നവിവിധ ജില്ലകളിലെ റസ്ക്യൂ ടീമംഗങ്ങളുടെ ഡീറ്റയിൽസ് താഴെ കൊടുത്തിരിക്കുന്നു.#കാസർകോട് സന്തോഷ് - 9400014590പനയാൽജയപ്രകാശ് - 9847754393നവനീത് - 8848858182മാവുങ്കൽവിപിൻ - 9895288131പൊയിനാച്ചിശരത്ത് - 9048260157കാഞ്ഞങ്ങാട്അനീഷ് - 9744700705ചീമേനിഅനൂപ് - 9633528908#കണ്ണൂർ റിയാസ് മാങ്ങാട് - 9895255225ഗണേഷ് ബാബു - 9446660798 ശ്രീജിത്ത് - 9895876411 തളിപറമ്പ്അനിൽ - 9946460494. ചക്കരക്കൽ സന്ദീപ് 8129639601.#വയനാട് പേരിയ മമ്മാലി 9961540224 മാനന്തവാടി സുജിത്ത് 9400490847കാട്ടിക്കുളം നിഷാന്ത് - 9744667767പടിഞ്ഞാറത്തറമാനു - 9961955584കേണിച്ചിറമാനുവൽ -9847902565കൽപ്പറ്റഷഫീഖ് - 8943939090മേപ്പാടിബഷീർ - 9961569597ബത്തേരി വിഷ്ണു - 8606262978#കോഴിക്കോട് അനീഷ് - 9946730728അരുൺ - 9846966399തിരുവണ്ണൂർസബീഷ് - 9847500484അടിവാരംഅർജ്ജുൻ - 8139041554#മലപ്പുറം റഹ്മാൻ ഉപ്പൂടൻ9447133366 സിറാജ് -9846901960എടവണ്ണകുഞ്ഞിപ്പ - 9895767472പട്ടാമ്പി, കൈപ്പുറംനാസർ 8907020503കോട്ടക്കൽഅബ്ദുൾ ഗഫൂർ തലപ്പാറ8157058551കൊണ്ടോട്ടിഅസ്ലം - 9037157233കിഴിശ്ശേരിസുനിൽ ബാബു - 9447626916ഇല്യാൻ അബു - 9447627056#പാലക്കാട് ഒറ്റപ്പാലംരഞ്ജിത്ത് - 8281689607#തൃശൂർ ജോജു -9745547906 രൻജിത്ത് നാരായണൻ 9995808510മിഥുൻ - 9567856706ഇരിങ്ങാലക്കുടഷബീർ - 93492 69376ചാവക്കാട്ശ്രീനാഥ് - 9746313135പേരാമംഗലംശ്രീക്കുട്ടൻ - 9961359762അന്തിക്കാട്പ്രസാദ് - 9961354070ചാലക്കുടിസാദിഖ്- 8848332707#എറണാകുളം രാഹുൽ - 9995557413വിദ്യാ രാജു- 9496451335അസിസ്റ്റ് സിനിലാൽ - 9847485830കൊച്ചിജോസഫ് - 7594804932#ഇടുക്കി തേക്കടിഅബീഷ് - 8943249386#കോട്ടയം ആഷിഷ് ജോസ്-9745752837പാലഉണ്ണിക്കൃഷ്ണൻ - 9447772167#ആലപ്പുഴ അനുരാജ്-9745502592ഹരിപ്പാട് ടൈറ്റ്സൺ - 7025462962ചേർത്തലഎഡ്വിൻ - 8907701653#പത്തനംതിട്ട അടൂർഅഭിജിത്ത് -7025540385റാന്നി - കോന്നിമുഹമ്മദ് അൻവർ - 9446795213#തിരുവനന്തപുരം രാജി അനിൽ കുമാർ- 9497002394മലയിൻകീഴ്കണ്ണൻ - 8921555251#പാമ്പുകടിയേൽക്കുക, #വിഷചികിത്സ തുടങ്ങിയ കാര്യങ്ങൾക്കും സംശയ നിവാരണത്തിനും വേണ്ടി ബന്ധപ്പെടാനുള്ള ഡോക്ടർമാർ.അനൂപ് കുമാർ - 8921549811ജയേഷ് കുമാർ- 9333334477വിഷപ്പാമ്പ് കടിയേറ്റാലുള്ള #ആൻറിവെനത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാൻജോസ് ലൂയീസ് -9319165075


​പച്ചക്കറിയിലെ വിഷാംശം നീക്കാൻ പരീക്ഷിക്കാം ഈ മാർഗങ്ങൾ

​പച്ചക്കറികള്‍ക്കായി കടകളെയും ചന്തകളെയുമൊക്കെയാണ്  ആശ്രയിക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാല്‍ പലപ്പോഴും വിഷാംശം നിറഞ്ഞ പച്ചക്കറികളാണ് മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം ലഭിക്കാറുള്ളത്. എന്നാല്‍ പച്ചക്കറികളിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ ചില എളുപ്പവഴികളുണ്ട്. അത്തരം ചില മാര്‍ഗങ്ങൽ എന്തൊക്കെയാണെന്ന് നോക്കാം...ഏതുതരം പച്ചക്കറിയാണെങ്കിലും ഉപയോഗത്തിനു മുമ്പായി  പല ആവര്‍ത്തി അവ കഴുകണം. ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ പച്ചക്കറികള്‍ കഴുകുന്നതാണ്  നല്ലത്. കറിവേപ്പില, തക്കാളി, പച്ചമുളക് തുടങ്ങിയവയിലെ വിഷാംശം ഇല്ലാതാക്കാന്‍ വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ ഇവ മുക്കിവെയ്ക്കുക. ശേഷം പല തവണ ഈ പച്ചക്കറികള്‍ കഴുകണം. ഇഞ്ചിപേസ്റ്റ് അലിയിച്ച വെള്ളത്തില്‍ ഈ പച്ചക്കറികള്‍ കഴുകുന്നതും വിഷാംശത്തെ ഇല്ലായ്മ ചെയ്യാന്‍ ഒരു പരിധി വരെ സഹായിക്കും.പച്ചക്കറികളിലെ വിഷാംശം നീക്കം ചെയ്യാന്‍ ഉപ്പു ലായനിയിലോ അല്ലെങ്കില്‍ മഞ്ഞല്‍ വെള്ളത്തിലോ ഈ പച്ചക്കറികള്‍ മുക്കിവെയ്ക്കുക. തുടര്‍ന്ന് പല ആവര്‍ത്തി ഇവ കഴുകുകയും. വേണം. വെള്ളം പൂര്‍ണ്ണമായും വാര്‍ന്നുപോയ ശേഷം ഇത്തരം പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്


​ധോണിയുടെ മിന്നൽ സ്റ്റമ്പിൽ കളം വിട്ട് മോറിസ്

​മഹേന്ദ്ര സിങ് ധോണിയുടെ ഒരു മിന്നല്‍ സ്റ്റംപിങാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലാണ് സ്റ്റംമ്പിങ്ങുകൊണ്ട് വീണ്ടും  ധോണി താരമായത്. ആരും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ക്രിസ് മോറിസ് കളം വിട്ടു.ജഡേജയുടെ പന്ത് അടിച്ചു പറത്താനായിരുന്നു മോറിസിന്റെ ശ്രമം. എന്നാല്‍ ആ ലക്ഷ്യം അപ്പാടെ പാളി. പന്ത് ചെന്നെത്തിയത് ധോണിയുടെ കൈകളിലേക്ക്. തൊട്ടുപിന്നാലെ മിന്നല്‍ വേഗത്തില്‍ ധോണി പന്തിളക്കി. ഇതോടെ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ ഗാലറിയില്‍ സന്തോഷത്തിന്റെ അലയൊലികള്‍ തീര്‍ത്തു. ക്രിസ് മോറിസ് പുറത്തേക്ക്. മുമ്പും പല തവണ മിന്നല്‍ സ്റ്റംപിങിലൂടെ ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട് ധോണി.എന്നാൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇപ്പോൾ ഐ പി എൽ പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ മികച്ച വിജയമാണ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനി ഒന്നാമതാക്കിയത്.. 80 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ പരാജയം. 16.2 ഓവറില്‍ 99 റണ്‍സെടുത്ത ഡല്‍ഹി ഓള്‍ ഔട്ടായി. 8 വിക്കറ്റുകള്‍ പങ്കിട്ട സ്പിന്‍ ത്രയമാണ് ഡല്‍ഹിയെ തകര്‍ത്തത്. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍


​സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

​സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 83.4  ശതമാനം.ഉയർന്ന വിജയം ശതമാനം തിരുവനന്തപുരം സോണിലാണ്. 98.2 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ഡൽഹി സോണിൽ 91.87 ശതമാനം വിജയമാണ് ലഭിച്ചിരിക്കുന്നത്. 500 ൽ  499 മാർക്ക് കരസ്ഥമാക്കിയ രണ്ട് വിദ്യർത്ഥികളാണ് ഒന്നാം സ്ഥാനം പങ്കിട്ടെടുത്തത്. ഡിപിഎസ് സ്കൂളിലെ ഹന്‍സിക ശുക്ലയും മുസഫര്‍ നഗറിലെ വിദ്യാര്‍ഥിയായ കരിഷ്മ അറോറയുമാണ് ഒന്നാം സ്ഥാനം പങ്കിട്ടെടുത്ത വിദ്യാർത്ഥികൾ. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് സി ബി എസ് ഇ പരീക്ഷയില്‍ പെണ്‍കുട്ടികള്‍ ആദ്യ സ്ഥാനത്തെത്തുന്നത്. 497 മാര്‍ക്ക് നേടിയ 18 വിദ്യാര്‍ഥികളില്‍ 11 പേരും പെണ്‍കുട്ടികളാണ്. സിബി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലങ്ങൾ ലഭ്യമാണ്. ഫലങ്ങള്‍ മേയ് മൂന്നാം വാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നതെങ്കിലും നേരത്തെയാക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.



​ശ്രദ്ധനേടി മജിലിയിലെ പുതിയ ഗാനം; ​​വെള്ളിത്തിരയിലും വിസ്മയം സൃഷ്ടിച്ച് താരദമ്പതികൾ

​തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് മജിലി. മികച്ച ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ശേഷം ആരാധക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് ചിത്രത്തിലെ പുതിയ ഗാനം.യേ മന്‍ഷികേ..എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.വനമാലിയുടെതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അരുണ്‍ ഗോപന്‍, ചിന്‍മയി, ബേബി അനുഷ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു ക്രിക്കറ്റ് താരമായിട്ടാണ് നാഗചൈതന്യ ‘മജിലി’യില്‍ എത്തുന്നത്. ചിത്രത്തിലെ വൺ ബോയ് വൺ ഗേൾ എന്നു തുടങ്ങുന്ന ഗാനത്തിനും ആസ്വാദകർ ഏറെയാണ്. അടുത്തിടെ റിലീസ് ചെയ്ത ഗാനം ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.


​ "കാൻസർ എന്റെ ജീവിതത്തിൽ നന്മകൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളു, ​​പിന്നെ ഞാൻ എന്തിനു സങ്കടപെടണം "

​അരുണിമയുടെ ഈ വാക്കുകൾ ക്യാന്സറിനെ മറികടക്കാൻ നിരവധി ആളുകൾക്കു പ്രചോതനമാണ്. ക്യാൻസറിനെ ധീരമായി നേരിട്ട അരുണിമ അതിനെ കിഴടക്കിതന്നെയാണ്  നമ്മളിലിൽ നിന്നും വേര്പിരിഞ്ഞുപോയത്.വടശ്ശേരിക്കര പുതുശ്ശേരിമല ശ്രീരാഗം വീട്ടിൽ രാജന്റെയും ജയയുടെയും മകളാണ് അരുണിമ.എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ഇന്നലെ ആയിരുന്നു  അന്ത്യം. കീമോയുടെ അതികഠിനമായ വേദന മറികടക്കാൻ ചിത്രരചനയെ കൂട്ടി പിടച്ചിച അരുണിമ മലയാളിക്ക് സുപരിചിതയാണ്.കഴിഞ്ഞ വർഷമാണ് ക്യാൻസർ അരുണിമയെ പിടികൂടിയത്. രോഗം കണ്ടെത്തുമ്പോഴേക്കും നാലാം സ്റ്റേജിൽ എത്തിയ ക്യാൻസർ ശരീരത്തിൽ എല്ലായിടത്തും വ്യാപിച്ചിരുന്നു.ശസ്ത്രക്രിയ നടത്തി രോഗത്തെ ധീരമായിതന്നെ നേരിടാൻ തീരുമാനിച്ച അരുണിമ,യാത്രയും കാർ റൈസിംഗ് ഇഷ്ടപ്പെട്ടിരുന്നു. അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശം അരുണിമയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സമ്മാനിച്ചു. കാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട അരുണിമ ചാനൽ അവതരികയുമായും പ്രവർത്തിച്ചിട്ടുണ്ട്.രോഗാവസ്ഥയിൽ തളർന്നിരിക്കാതെ എല്ലാവർക്കും പ്രചോതനമായി കൂട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം സമയം ചെലവഴിച്ചുകൊണ്ട് സന്തോഷം പകർന്നു. ജീവിതാനുഭങ്ങൾ പങ്കുവെക്കുന്ന പുസ്തകത്തിന്റെ പണി പുരയിലായിരുന്നു അരുണിമ. ചെറിയ രോഗങ്ങൾ വരുമ്പോൾ തന്നെ ടെൻഷൻ അടിച്ചു ആയുസ്സു കുറക്കുന്ന നമ്മുക്കു മുന്നിൽ അരുണിമ എന്നും അണയാത്ത ധീര വനിതയാണ്.


​തൊഴിലാളിയുടെ മഹത്വം ഓർമിപ്പിച്ചുകൊണ്ട് ലോകം എങ്ങും ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു

തൊഴിലാളികൾ അടിച്ചമർത്തൽ മാത്രം നേരിട്ടിരുന്ന കാലത്ത് സ്വന്തം അവകാശങ്ങളും സ്വാതന്ത്ര്യവും നേടിയെടുക്കുവാൻ വിയർപ്പും രക്തവും ഒഴുക്കിയവരുടെ ഓർമ്മ ദിനം, സർവലോക തൊഴിലാളി ദിനം... 1904 -ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിൽ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തു. ഇതാണ് ഇന്ന് ലോക തൊഴിലാളി ദിനമായി ആചരിച്ചുപോരുന്നത്. 19-ആം നൂറ്റാണ്ടിൽ, അമേരിക്കയിലെ ഹെമാർകെറ്റിൽ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായിഅനേകം തൊഴിലാളികൾ ഒത്തു കൂടി സമരം നടത്തിയിരുന്നു. സമരത്തിനിടെ ഉണ്ടായ പ്രക്ഷോഭങ്ങളിലും മറ്റുമായി 8 പോലീസുകാരുടെ ഉൾപ്പെടെ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. തുടർന്ന് നടന്ന അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായി നിരവധി തൊഴിലാളി നേതാക്കളെയും സാധാരണ ജങ്ങളെയും അധികൃതർ കൊന്നൊടുക്കി. മെയ്‌ ദിനം ആഘോഷിക്കുമ്പോൾ ചിക്കാഗോയിലെ ഈ സംഭവും ലോകമെങ്ങും സ്മരിക്കപ്പെടുന്നു.എന്നാൽ നിരവധി തൊഴിലാളികൾ പലയിടങ്ങളിലായി ഇന്നും അടിച്ചമർത്തപ്പെടുന്നുണ്ട്. അവകാശ പ്രഖ്യാപനങ്ങൾക്കൊപ്പം അവർക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കൂടി ഉയരുന്നതാകട്ടെ ഓരോ മെയ്ദിനവും..


​ബാഴ്സലോന - ലിവർപൂൾ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം

​ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിൽ ബാഴ്സലോന      നാളെ  ലിവർപൂളിനെ നേരിടും. ബാഴ്സയുടെ മൈതാനമായ ന്യൂകാംമ്പിലാണ്  ആദ്യ പാദ മത്സരം. ലിവർപൂൾ പോർട്ടോയെ ഇരുപാദങ്ങളിലും തോൽപിച്ചാണ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിനു യോഗ്യത നേടിയത്.മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേ ലാലിഗ കീരീടം ചൂടിയ ബാഴ്സലോന, മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇരുപാദങ്ങളിലുമായി 4-0 തകർത്താണ്  സെമിഫൈനലിൽ പ്രവേശിച്ചത്. ഇന്ത്യൻ സമയം രാത്രി 12.30 നാണ്മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉജ്വല പ്രകടങ്ങൾ കാഴ്ചവെക്കുന്ന ലിവർപൂൾ തികഞ്ഞ അത്മവിശ്വാസത്തിലാണ്. പ്രീമിയർ ലീഗ് കിരീടത്തിനൊപ്പം ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാനുള്ള തന്ത്രങ്ങളുമായാണ് ക്ലോപിന്റെ ടീം ഇന്നിറങ്ങുക. അതേസമയം സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ ബാഴ്സക്കാണ് മുൻതൂക്കം. മെസ്സി, സുവാരസ്, ബിസ്കറ്റ്സ്‌ എന്നിവരുടെ മികച്ച ഫോം ബാഴ്സയുടെ സാദ്ധ്യതകൾ കൂട്ടുന്നു.പ്രീമിയർ ലീഗിലെ ഗോൾ വേട്ടക്കാരിൽ മുന്നിൽ നിൽക്കുന്ന മുഹമ്മദ്‌ സല, മാനേ എന്നിവരുടെ പ്രകടനം ലിവർപൂളിനും നിർണായകമാണ്. അതേസമയം, ചാമ്പ്യൻസ് ലീഗ് ആദ്യ സെമിഫൈനലിൽ ടോട്ടനത്തിനെതിരെ അയാക്സ്നു വിജയം. ഇന്ന് പുലർച്ചെ നടന്ന.മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അയാക്സ് വിജയിച്ചത്.



വെത്യസ്തനായ യുവസംരംഭകൻ

ഓൺലൈനിൽ പല തരത്തിലുള്ള വ്യാപാരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ വാട്സാപ്പിൽ കൂടി ഗുണമേന്മയുള്ള സാധനങ്ങൾ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ വീട്ടിലെത്തുമെങ്കിലോ, അതാണ് ജെറോം ഓൺലൈൻ  സ്റ്റോർ. ഇതിന്റെ പിറകിലെ സംരംഭകൻ ജോതിഷാണ്. ഇദ്ദേഹം വൈപ്പിൻ ചെറായി  സ്വദേശിയാണ്. ഓൺലൈനിൽ   ഗുണമേന്മയുള്ള  സാധനങ്ങളുടെ  വിപുലമായ ശേഖരമാണ് ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ലേഡീസ് , ജൻറ്‌സ്, കിഡ്സ്, ആൻഡ് കിച്ചൻ അസ്സെസരിസ്,  എല്ലാം തന്നെ വൻപിച്ച വിലക്കുറവിൽ  ലഭ്യമാക്കുന്നുണ്ടന്നാണ് അദ്ദേഹം നേതാവിനോട് പറഞ്ഞത്. ഇതിന്റെ പ്രവർത്തനരീതി വാട്സാപ്പ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. വാട്സാപ്പിലെ ഗ്രൂപ്പായിട്ടാണ് ഇത് വർക്കൗട്ട് ചെയ്യുന്നത് , ഇപ്പോൾ തന്നെ നാല് ഗ്രൂപ്പുകളിലായി ആയിരത്തോളം സംതൃപ്തരായ ഉപഭോക്താക്കളുണ്ടെന്ന് ജോതിഷ് പറഞ്ഞു. നിങ്ങൾക്കും ഈ ഗ്രൂപ്പിൽ അംഗമായി വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ 9747864621എന്ന   ഈ  നമ്പറിൽ റീക്വാസ്റ് അയക്കുകയോ, താഴെകാണുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യതാൽ നിങ്ങൾക്കും ഇതിൽ അംഗമാവാവുന്നതാണ് .  വൻകിട ഓൺലൈൻ സ്ഥാപങ്ങൾ നിങ്ങളെ കൊള്ളയടിക്കുമ്പോൾ ഈ എളിയ സംരഭകനെ പ്രോത്സാഹിപ്പിക്കുന്നതിടൊപ്പം നമ്മുടെ നാട്ടുകാരനായ സുഹൃത്തിനതിന്റെ കയ്യിൽനിന്നും ഗുണമേന്മയുള്ള സാധനങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതുമാണ്. ​ Follow this link to join my WhatsApp group: https://chat.whatsapp.com/CylU1minX8z7iT03aoTvWI        


​'നീറ്റി'നു നന്നായി പഠിച്ചാൽ മാത്രം പോരാ, നന്നായി അണിഞ്ഞൊരുങ്ങി പോവണം

​മെഡിക്കൽ പഠനത്തിനുള്ള പ്രേവേശ പരീക്ഷ 'നീറ്റ്' ദേശിയ തലത്തിൽ മെയ്‌ 5 നു നടക്കും. നന്നായി പഠിച്ചാൽ മാത്രം പരിക്ഷ എഴുതാൻ സാധിക്കുകയില്ല. എൻ.ടി.എയുടെ നിർദ്ദേശ പ്രകാരം ഡ്രസ്സ്‌ കോഡും പാലിച്ചാൽ മാത്രമേ പരീക്ഷ ഹാളിലിൽ പ്രേവശനം ലഭിക്കു. നീറ്റ് കൃത്യതയോടെ നടത്തുവാൻ വേണ്ടിയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിബന്ധനകൾ കർശനമാക്കിയത്.മെയ്‌ 5നു  ഉച്ചക്ക് 2 മുതൽ 5വരെ നടക്കുന്ന പരീക്ഷക്കു പോകുമ്പോൾ പ്രധാനമായും ശ്രേധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. ആൺകുട്ടികൾ ശ്രേധിക്കേണ്ടത് 1.ആൺകുട്ടികൾ ഇളം നിറത്തിലുള്ള അരകൈ ഷർട്ടും ജീൻസും. പോക്കറ്റുകൾ കൂടുതൽ ഉള്ളവ ഒഴിവാക്കണം. 2.കുർത്ത, പൈജാമ എന്നിവ അനുവദനീയമല്ല. 3.ഷൂ ഒഴിവാക്കണം. സാധാരണ ചെരിപ്പുകൾ ഉപയോഗിക്കാം. പെൺകുട്ടികൾ 1.ഇളം നിറത്തിലുള്ള അരകൈ ചുരിദാർ അല്ലെങ്കിൽ ടി ഷിർട്ടിനോടൊപ്പം സൽവാർ,ജീൻസ്, ലെഗിൻസ് ധരിക്കാം. 2.സാരി, ദുപ്പട്ട, ഷാൾ എന്നിവ അനുവദിക്കില്ല. 3.മുസ്ലിം പെൺകുട്ടികൾക്ക് മതാചാര പ്രകാരം ശിരോവസ്ത്രവും ബുർഖ എന്നിവ ധരിക്കാം. എന്നാൽ പരിശോധനക്കായി ഇവർ 12.30 മുൻപ് പരീക്ഷ കേന്ദ്രത്തിൽ എത്തണം. 3.ഷൂ, ഹൈ ഹീൽ ചെരിപ്പുകൾ ഒഴിവാക്കണം.ആഭരങ്ങൾ  ധരിക്കരുത്. 4.മുടി കെട്ടുന്നതിനു വേണ്ടി റബ്ബർ ബാൻഡ് മാത്രം  ഉപയോഗിക്കുക. പൊതുവായി ശ്രേധിക്കേണ്ട മറ്റു കാര്യങ്ങളും മറക്കരുത്. അതായത് അഡിമിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ, പാസ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ എടുക്കാൻ മറക്കരുതേ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കൂളിംഗ്‌ ഗ്ലാസ്‌(ഡോക്ടർ നിർദ്ദേശിക്കുന്ന കണ്ണട ധരിക്കുന്നത് അനവദനീയമാണ്.), പെൻസിൽ ബോക്സ്‌, വാലറ്റ്, ഹാൻഡ് ബാഗ്, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. നീറ്റ് പരീക്ഷക്ക് തയ്യാർ എടുക്കുന്ന എല്ലാ വിദ്ധാർഥികൾക്കും  വിജയാശംസകൾ.


​വാർണർ വെടിക്കെട്ടിൽ ഹൈദരാബാദിന് വിജയം.

​ഐ പി എലിൽ  കിങ്‌സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് തകർത്ത്  സൺറൈസേസ് ഹൈദ്രാബാദ്. 213 റൺസ്   വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഇന്നിങ്സ് 167 റൺസിൽ അവസാനിക്കുകയായിരുന്നു. ടോസ് നേടിയ പഞ്ചാബ്,ഹൈദരാബാദിനെ ബാറ്റിംഗ്ന്  അയ്ക്കുകയായിരുന്നു.ഹൈദ്രബാദിനു വേണ്ടി ഓപ്പണർ റോളിലിൽ ഇറങ്ങിയ സാഹയെ കൂട്ടു പിടിച്ച് വാർണർ മികച്ച തുടക്കം നൽകി. അർധ സെഞ്ചുറി നേടിയ വാർണർ 56 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ സഹായത്തോടെ 81റൺസ് നേടി.ഹൈദ്രബാദിനുവേണ്ടി സാഹ  28 ഉം മനീഷ് പാണ്ഡെ 36 റൺസും നേടി.പഞ്ചാബ് ബോളർമാർ കണക്കിന് അടിവാങ്ങിയ മത്സരത്തിൽ നിശിചിത ഓവറിൽ സൺറൈസേസ്  212 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ കൂറ്റൻ സ്കോർ പിന്തുടർന്ന പഞ്ചാബിന് തുടക്കത്തിൽ തന്നെ വമ്പൻ അടിക്കാരൻ ഗെയിലിനെ നഷ്ടമായി.ഓപ്പണർ രാഹുലും അഗർവാളും മികിച്ച കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ഹൈദരാബാദിന്റെ മികച്ച ബോളിംഗിനു മുൻപിൽ അധിക നേരം പിടിച്ചു നിൽക്കാൻ പഞ്ചാബ് താരങ്ങൾക്കായില്ല. ഹൈദ്രബാദിനു വേണ്ടി ഖലീൽ അഹമ്മദ്, റാഷിദ്‌ ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 56 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ സഹായത്തോടെ 79 നേടിയ രാഹുൽ പൊരുതി നോക്കിയെങ്കിലും വിജയം അകന്നു നിന്നു.നിശിചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 നേടാനേ പഞ്ചാബിന് സാധിച്ചൊള്ളു. മത്സരം വിജയിച്ച ഹൈദ്രബാദ് 12 പോയിന്റോടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ആദ്യ നാല് ടീമുകളാണ് പ്ലേ ഓഫ് ലേക്ക് കടക്കുക. ഐ പി എലിൽ ഇന്ന് ബംഗളൂരും രാജസ്ഥാനും ഏറ്റുമുട്ടും.


​പരിമിതികൾ ഉണ്ട് പക്ഷേ തല്ലി കൊല്ലില്ല, പോരുന്നോ ബാംഗ്ലൂർക്ക്. കെ എസ് ആർ ടി സി യുടെ പോസ്റ്റ് വൈറൽ ആവുന്നു​​

​സ്വാകാര്യ കമ്പനികൾക്കു വൻ തുക നൽകി സുരക്ഷിതമല്ലാതെ യാത്ര ചെയ്യണ്ട ഇനി,ബാംഗ്ലൂർ യാത്രകൾക്ക്  നിരവധി കെ എസ് ആർ ടി സി സർവ്വീസ്സുകൾ ലഭ്യമാണ് .KSRTC യുടെ ബാംഗ്ലൂർ Multi-Axle AC സർവീസുകളുടെ സമയവിവര പട്ടിക ബാംഗ്ലൂരിലേക്ക് ➡ സേലം വഴി ⬅1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂർ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂർ2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂർ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂർ3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂർ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂർ4) 06:00 PM കോട്ടയം > തൃശൂർ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂർ5) 07:00 PM എറണാകുളം > തൃശൂർ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂർ➡ മൈസൂർ വഴി ⬅6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂർ > 11:40 PM കോഴിക്കോട് > സുൽത്താൻ ബത്തേരി > 07:30 AM ബാംഗ്ലൂർ7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂർ > 02:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 10:15 AM ബാംഗ്ലൂർ8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂർ > 04:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 12:10 PM ബാംഗ്ലൂർ9) 08:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 03:50 PM ബാംഗ്ലൂർ ബാംഗ്ലൂരിൽ നിന്നും ➡ സേലം വഴി ⬅1) 05:00 PM ബാംഗ്ലൂർ > 12:45 AM പാലക്കാട് > തൃശൂർ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം2) 06:05 PM ബാംഗ്ലൂർ > 02:10 AM പാലക്കാട് > തൃശൂർ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം3) 07:30 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട4) 09:15 AM ബാംഗ്ലൂർ > 04:00 AM പാലക്കാട് > തൃശൂർ > 07:20 AM കോട്ടയം5) 08:00 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 05:50 AM എറണാകുളം➡ മൈസൂർ വഴി ⬅6) 01:00 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂർ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം7) 02:15 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂർ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം8) 03:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂർ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം9) 10:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 05:50 AM കോഴിക്കോട്For Booking  www.keralartc.comAanavandi appOnline reservation-0471 24637990471 2471011, 238, 2909447071021Customer relationship- 0471 2463377 9447577111 ഓൺലൈൻ / കൗണ്ടർ റിസർവേഷനും ആലപ്പുഴയിൽ നിന്നും ലഭ്യം ..ആലപ്പുഴ - ബാംഗ്ലൂർ സർവ്വീസ്സുകളുടെ സമയവിവരം:15:10 ബാംഗ്ലൂർ സൂപ്പർ ഡീലക്സ്സ് - സേലം വഴി17:55 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - മൈസൂർ വഴി19:00 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - സേലം വഴി20:55 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - മൈസൂർ വഴി22:55 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - മൈസൂർ വഴിഓൺലൈൻ ബുക്കിങ്ങ് : www.keralartc.comബുക്കിങ്ങ് കൗണ്ടർ : ആലപ്പുഴ കെഎസ്ആർടിസി ബസ്സ് സ്റ്റേഷനിൽകെഎസ്ആർടിസി - സുഖ യാത്ര സുരക്ഷിത യാത്ര !!ഇവ കൂടാതെ കർണാടകാ ആർടിസിയുടെ രണ്ട് ബാംഗ്ലൂർ സർവ്വീസ്സുകളും ലഭ്യമാണ്19:00 ബാംഗ്ലൂർ AC സ്കാനിയ - സേലം വഴി20:00 ബാംഗ്ലൂർ AC സ്കാനിയ - സേലം വഴിഓൺലൈൻ ബുക്കിങ്ങ് : www.ksrtc.inwww.facebook.com/ksrtcalpവിവരങ്ങൾക്ക് : 04772252501



​വിജയം തുടർന്ന് രാജസ്ഥാൻ

​ഐ പി എലിൽ സൺറൈസെഴ്സിനെ  7 വിക്കറ്റ്നു തോൽപ്പിച്ച് രാജസ്ഥാൻ വിജയം തുടരുന്നു. മൂന്ന് ദിവസത്തിനിടയിലെ രണ്ടാം വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.ഹൈദരാബാദ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് രാജസ്ഥാൻ മറികടന്നത്. ടോസ് നേടിയ രാജസ്ഥാൻ ഹൈദരാബാദിനെ ബാറ്റിംഗ്ന്  അയക്കുകയായിരുന്നു. നാട്ടിലേക്കു മടങ്ങിയ ബാരിസ്റ്റോക്കു പകരം ഓപണാറായി സ്ഥാനം കയറ്റം കിട്ടിയ വില്യംസിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ ഹൈദരാബാദിനു നഷ്ടമായി.അർദ്ധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡയുടെ മികവിലാണ് സൺറൈസെഴ്സ്‌ പൊരുതാവുന്ന സ്കോർ സ്വാന്തമാക്കിയത്. 36 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ അകമ്പടിയോടെ മനീഷ് പാണ്ഡെ 61 റൺസ് നേടിയപ്പോൾ ഡേവിഡ് വാർണർ 37 റൺസുമായി പിന്തുണ നൽകി. രാജസ്ഥാനു വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞ വരുൺ ആരോൺ, തോമസ്, ശ്രേയസ് ഗോപാൽ,ഉനദ്കട് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 161റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനു വേണ്ടി രഹാനെയും ലിവിങ്‌സ്റ്റനും വെടികെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു.രഹാനെ 34 പന്തിൽ നിന്നും 39 റൺസ് സ്വന്തമാക്കിയപ്പോൾ 26 പന്തിൽ നിന്നും 44റൺസായിരുന്നു ലിവിങ്‌സ്റ്റന്റെ സബാദ്യം. ഇരുവരുടെയും വിക്കറ്റുകൾ വീണെങ്കിലും പിന്നീട് ക്രിസിൽ എത്തിയ സഞ്ജു സാംസന്റെ മികച്ച പ്രകടനം രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു.32 പന്തിൽ നിന്നും 48 റൺസുമായി പുറത്താവാതെ നിന്ന സഞ്ജു രാജസ്ഥാനു വേണ്ടി രണ്ട് പോയിന്റ് കൂടി നേടിയെടുത്തു.സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ വിജയിച്ച രാജസ്ഥാനു 10 പോയിന്റാണ് നിലവിലുള്ളത്. ഐ പി എലിൽ പ്ലേ ഓഫിൽ  എത്താനുള്ള ടീമുകളുടെ പോരട്ടം ഇന്നും തുടരും.ഡൽഹി ബാംഗ്ളൂരിനെ നേരിടുമ്പോൾ മുബൈയും  കൊൽക്കത്തയും നേർക്കുനേർ ഏറ്റുമുട്ടും. മത്സരത്തിൽ വിജയിച്ചാൽ മുംബൈക്കും ഡെൽഹിക്കും ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാം.


​മനോഹര പ്രണയത്തിന്റെ ഓർമ്മകളുമായി ​​ഓർമ്മയിൽ ഒരു ശിശിരം ; ട്രെയ്‌ലർ കാണാം..

​പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ് ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ. മനോഹരമായ പ്രണയത്തിന്റെ സുഖമുള്ള നോവുമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവേക് ആര്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ദീപക്കാണ് നായകനായി വേഷമിടുന്നത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്. ചിത്രത്തിൽ  അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ സ്കൂൾ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൂടി കൊണ്ടെത്തിക്കാൻ ചിത്രത്തിന്റെ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്. ആകാംഷയും സസ്‌പെൻസും നിറച്ച ചിത്രത്തിന്റെ ട്രെയ്‌ലർ പോലെത്തന്നെ ചിത്രവും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമെന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ.https://www.youtube.com/watch?v=_10UCifq-7Q


​മോര് കുടിപ്പിച്ച് പോലീസ്

​കടുത്ത വേനലിൽ ഒരു ഗ്ലാസ് മോര് വെള്ളം കിട്ടിയാൽ കൊള്ളാമെന്ന് തോന്നുന്നുണ്ടോ.. എങ്കിൽ ഒന്ന് പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയാൽ മതി.പരാതിക്കാരനോ കുറ്റവാളിയോ എന്ന വേർതിരിവില്ലാതെ മോരു വിതരണം നടത്തി മാതൃക കാട്ടുകയാണ് നഗരൂർ പോലീസ്‌ സ്റ്റേഷനിലെ പോലീസുകാർ.നല്ല പച്ചമോരിൽ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചു ചേർത്ത് തണുത്ത വെള്ളമൊഴിച്ച്‌ പാകത്തിന് ഉപ്പും ചേർത്ത് തയാറാക്കുന്ന ഈ മോരും വെള്ളം കുടിക്കാൻ ദിവസവും ഇവിടെ നിരവധി ആളുകൾ എത്താറുണ്ട്. എസ്‌ഐ മുതൽ കോൺസ്റ്റബിൾ വരെ എല്ലാവരും സഹകരിക്കുന്ന മോര് വിതരണം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. തുടക്കത്തിൽ പോലീസുകാർ സ്വന്തം പോക്കറ്റിൽ നിന്നാണ് ഇതിനായി പണം കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നിരവധി ആളുകളാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. 200 മുതൽ 250 ഗ്ലാസ്‌ മോരുവെള്ളം ഇവർ ദിവസവും വിതരണം ചെയ്യുന്നു. കടുത്ത ചൂടിൽ നിരവധി ആളുകളാണ് മോര് കുടിക്കുന്നതിനായി ഇവിടെ എത്തുന്നത്. ഒരു കുപ്പി വെള്ളത്തിനു വരെ ഉയർന്ന വിലയിടാകുമ്പോൾ തീർത്തും സൗജന്യമായാണ് ഈ മോരു വിതരണം എന്നത് ഏറെ ശ്രദ്ധേയമാണ്.


ഹൃദയം തൊട്ടൊരു 'വൈറസ്' ട്രെയ്‌ലർ കാണാം

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിപ്പ കാലത്ത് കേരളം അനുഭവിച്ച മാനസീക സംഘര്‍ഷങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളുമെല്ലാം കൃത്യമായി ആവിഷ്കരിച്ചിരിക്കുകയാണ് ട്രെയ്‌ലറിൽ.  റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഇതിനോടകം തന്നെ ഒമ്പത്  ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. രേവതി, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്,  ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ഒരു സയൻസ് ഫിക്ഷൻ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. https://www.youtube.com/embed/38MijVTyP7s


​​SBI യിൽ 8904 ക്ലാർക്ക് (ജൂനിയർ അസ്സോസിയേറ്റ്) ഒഴിവുകൾ | ​​23,000 രൂപ തുടക്ക ശമ്പളം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 2019 വർഷത്തെ ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്, ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ബിരുധധാരികൾക്ക്  ഒരു സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.  *8904  ഒഴിവുകൾ ഉണ്ട്.* തുടക്കത്തിൽ തന്നെ 23,000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു. (മറ്റാനുകൂല്യങ്ങൾ പുറമേ)ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. (BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും ). ഡിഗ്രി അവസാന വർഷ പരീക്ഷ എഴുതിയവര്ക്കും അപേഷിക്കാൻ കഴിയും. 2 ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്., കേരളത്തിൽ 10 ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്,  ഇന്റർവ്യൂ ഇല്ല എന്നുള്ളതും ഈ പരീക്ഷയുടെ പ്രത്യേകതയാണ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി: മെയ് 3 (03-05-2019)  കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് അല്ലെങ്കിൽ വെബ്സൈറ്റ്  സന്ദർശിക്കുക.http://bit.ly/SBIClerkshttps://tsurl.in/sbiclerk 



നാട്ടുമാവിലെ മധുരിക്കും മാമ്പഴം

നാട്ടിലെങ്ങും മാങ്ങയുടെ ഉത്സവകാലമാണിത്. കോ മാങ്ങ, പ്രിയോർ മാങ്ങ, പുളിയൻ മാങ്ങ മൂവാണ്ടൻ മാങ്ങ, ചപ്പികുടിയൻ മാങ്ങ തുടങ്ങി വിവിധ മാമ്പഴ ഇനങ്ങളും ലഭ്യമാണ്. വലിയ ഷോപ്പിങ് മാളുകളിൽ തുടങ്ങി വഴിയോരങ്ങളിൽ വരെ മാമ്പഴങ്ങൾ വിറ്റഴിക്കപ്പെടുന്നു. കിലോഗ്രാമിന് 60രൂപ മുതൽ വില തുടങ്ങുന്ന ഇവക്ക് ആവശ്യക്കാർ ഏറെയാണ്. മാങ്ങ കേരളീയരുടെ ഇഷ്ട വിഭവത്തിൽ ഒന്നാണ്. മാങ്ങാ അച്ചാറ് മുതൽ പഴമാങ്ങ കറി വരെ നമ്മുടെ സദ്യകളിൽ ഇടം പിടിച്ചിട്ടുണ്ട്. മധ്യകേരളത്തിൽ പ്രതേകിച്ച് അങ്കമാലി, കറുകുറ്റി  തുടങ്ങിയ സ്ഥലങ്ങളിൽ മാങ്ങാകറി ഏറെ പ്രിയം നിറഞ്ഞതാണ്. മാങ്ങയിൽ തേങ്ങ പാൽ ചേർത്ത് നിർമിക്കുന്ന അങ്കമാലി മാങ്ങാക്കറി കല്യാണങ്ങൾക്കും മറ്റും നിർബന്ധിത വിഭവമായി ഇന്നും തുടരുന്നു. വടക്കോട്ടു പോകുമ്പോൾ മാങ്ങ കറിക്കു പകരം മാങ്ങ അച്ചാറിനാണ് കൂടുതൽ പ്രചാരം. കേരളത്തിന്റെ തെക്കേ അറ്റത്ത് മാങ്ങ, തേങ്ങ അരച്ച കറിക്കാണ് ആരാധകർ കൂടുതൽ. മാങ്ങയുടെ കച്ചവടം തർക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.പഴുത്ത മാങ്ങാപഴം വാങ്ങിക്കുമ്പോൾ നാടൻ തന്നെ ചോദിച്ചു വാങ്ങിക്കുക. മറുനാടൻ മാങ്ങകളെക്കാൾ എന്തുകൊണ്ടും നമ്മുടെ മാങ്ങകളാണ് ഏറ്റവും നല്ലത്. മധുരവും വിഷരഹിതവുമായ മാമ്പഴം കുട്ടികൾക്ക് ഏറ്റവും പ്രിയം നിറഞ്ഞതാണ്. മാവ് പൂത്തു തുടങ്ങുതോടൊപ്പം നിരവധി പ്രാണികളും അതിനു ചുറ്റും കൂടുന്നു. മാങ്ങയുടെ തോണ്ടിനുളിൽ മുട്ടയിട്ട് അതിൽ തന്നെ വളരുന്ന പുഴുക്കൾ അപകടക്കാരികളാണ്. മാങ്ങക്കു പുറത്ത് കറുത്ത പാടുകൾ ഉള്ളവ സൂക്ഷിച്ചു നോക്കിയിട്ടു  മാത്രം വാങ്ങുക. മാമ്പഴം  മണത്തു നോക്കിയാൽ അതിന്റെ ഗുണം അറിയാം എന്ന് വയസായവർ പറയാറുണ്ട്.  മാങ്ങ മണത്തു നോക്കിയേ വാങ്ങാവൂ. മാരകമായ വിഷാംശത്തെ കണ്ടുപിടിക്കാൻ ഇതിലൂടെ ഒരു പരിധി വരെ സാധിക്കും.മിക്കവാറും കടകളിലും രുചിച്ചുനോക്കി മാമ്പഴം വാങ്ങുവാൻ അവസരം ഉണ്ട്, അത് പരമാവധി ഉപയോഗിക്കുക. കച്ചവടം തകർക്കുന്നതോടെ കാർബൈഡ് ഉപയോഗിച്ചു മാങ്ങ പഴുപ്പിക്കുന്ന രീതിയും വ്യാപാരികളിലുണ്ട്. അതുകൊണ്ട് തന്നെ നാട്ടിൻ പുറത്ത് നിന്നും ലഭിക്കുന്ന മാങ്ങകൾ കുടുതലും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.മാമ്പഴം,  ജ്യൂസും ഷേക്കും തുടങ്ങിയ പലതരം പാനിയങ്ങളായി ഉപോയോഗിക്കാറുണ്ടെങ്കിലും ഏറ്റവും ഗുണപ്രതം  അതിന്റെ തനതായ  രീതിയിൽ തന്നെ തൊണ്ടു കളഞ്ഞ് ഭക്ഷിക്കുന്നതാണ്.


ആസ്വാദക ഹൃദയം തൊട്ടുതഴുകി 'ഉയരെ'യിലെ ഗാനം

മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ് ഇന്ന് റിലീസ് ചെയ്ത ഉയരെ എന്ന ചിത്രം. ചിത്രത്തിലെ ഗാനങ്ങളും ആസ്വദ ഹൃദയങ്ങളിൽ ഏറെ ആഴത്തിൽ ചെന്നിറങ്ങിയിട്ടുണ്ട്. ചിത്രത്തിലെ ‘കാറ്റില്‍ വീഴാ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോൾ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ‘നീ മുകിലോ…’ എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായിരുന്നു. ശക്തിശ്രീ ഗോപാലൻ ആലപിച്ച ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതി തിരുവോത്ത് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


ചെന്നൈ സൂപ്പർ കിങ്‌സിനെ എറിഞ്ഞു വീഴ്ത്തി മുംബൈ

തലയല്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സിനെ 46 റൺസിന്‌ തോൽപിച്ച് മുംബൈ പ്ലേ ഓഫ്‌ സാദ്ധ്യതകൾ ഉറപ്പിച്ചു. മുംബൈ ഉയർത്തിയ 155 റൺസ് പിന്തുടർന്ന ചെന്നൈ,  109 റൺസ് എടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. നാല് വിക്കറ്റ്‌ വീഴ്‌ത്തിയ മലിംഗയുടെ തകർപ്പൻ ബോളിംഗാണ് ചെന്നൈയെ തകർത്തത്. ടോസ് നേടിയ ചെന്നൈ,  ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.തുടക്കത്തിൽ തന്നെ ഓപ്പണർ ഡി കോക്ക്നെ നഷ്ടമായ മുംബൈ പിന്നീട് കരുതലോടെയാണ് മുന്നേറിയത്. ക്യാപ്റ്റൻ രോഹിത് ശർമയും എവിൻ ലൂവിസും മികച്ച കുട്ടുകെട്ടുണ്ടാക്കി. 48 പന്തുകൾ നേരിട്ട രോഹിത് ശർമ 9 ബൗണ്ടറികൾ ഉൾപ്പടെ 67 റൺസ് സ്വന്തമാക്കി.മുംബൈക്ക്  വേണ്ടി ലൂവിസ്‌ 32 റൺസ് നേടിയപ്പോൾ, അവസാന ഓവറുകളിലിൽ ഒന്നിച്ച പോളാർഡ്നും ഹർദിക് പാണ്ഡ്യാക്കും റൺറേറ്റ് ഉയർത്താൻ  കഴിഞ്ഞില്ല. ചെന്നൈക്ക് വേണ്ടി സാന്റ്നർ 2 വിക്കറ്റ്‌ വീഴ്ത്തി. 155 റൺസ് എന്ന ചെറിയ സ്കോർ പിന്തുടർന്ന ചെന്നൈ ബാറ്റിംഗ് നിര തുടക്കത്തിൽ തന്നെ തകർന്നു. കഴിഞ്ഞ കളിയിലെ ഹീറോ ഷൈൻ വാട്സനെ ആദ്യ ഓവറിൽ തന്നെ മലിംഗ പുറത്താക്കി.പിന്നീട് എത്തിയ ചെന്നൈ ബാറ്റസ്മാൻമാർ നിരനിരയായി കൂടാരം കയറി.38 റൺസ് എടുത്ത മുരളി വിജയ് മാത്രമാണ് അല്പമെങ്കിലും ചെറുത്ത് നിന്നത്. അവസാന ഓവറുകളിൽ ബ്രാവോയും സാന്റ്നറും പൊരുതിയെങ്കിലും മുംബൈയുടെ മികച്ച ബോളിങ്ങിൽ ചെന്നൈ ഇന്നിങ്‌സ് 109 റൺസിൽ അവസാനിച്ചു. മുംബൈക്ക് വേണ്ടി മലിംഗ നാലും ക്രുനാൽ, ബുംറ എന്നിവർ രണ്ട്‌ വിക്കറ്റ്‌ വീതവും വീഴ്ത്തി. ധോണിക്ക് പകരം സുരേഷ് റൈനയാണ് ചെന്നൈയെ നയിച്ചത്. സീസണിൽ മുബൈക്കെതിരെ രണ്ടു മത്സരങ്ങളിലും ചെന്നൈ തോൽവി വഴങ്ങി. ജയത്തോടെ 14 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.ഐ പി എലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഹൈദരാബാദിനെ നേരിടും. വൈകീട്ട് 8ന് ജയ്‌പ്പൂരിൽവെച്ചാണ്  മത്സരം.


സംസ്ഥാനത്ത് ജാഗ്രത

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ന്യുനമർദം ഫാനി ചുഴലിക്കാറ്റായി മാറി ആന്ധ്രാ-തമിഴ്നാട് തീരത്തേക്കെത്തും. ന്യുനമർദം കേരളത്തിൽ ശക്തമായ മഴക്ക് കാരണമാവും. നാളെ മുതൽ ശക്തമായ കാറ്റും മഴക്കും സാധ്യതയുള്ളതിനാൽ കന്നത്ത ജാഗ്രതയിലാണ് കേരളം. ആഴക്കടലിൽ മൽസ്യബന്ധനത്തിനു പോയവർ നാളെയ്കകം തിരിച്ചെത്താൻ നിർദ്ദേശമുണ്ട്. തെക്കുകിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള കടലിൽ രൂപപ്പെട്ട ന്യുനമർദം  ചുഴലിക്കാറ്റായിമാറും. മണിക്കൂറിൽ 90 മുതൽ 115 കിലോമീറ്റർ വേഗത വരെ പ്രതിക്ഷിക്കുന്ന ഫാനി ചുഴലിക്കാറ്റ് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുവാൻ സാധ്യതയുമുണ്ട്. കാലാവസ്ഥ മാറ്റത്തിൽ ആശങ്കയിലാണ് തീരപ്രദേശവാസികൾ. ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയി പ്പുള്ളതിനാൽ വള്ളങ്ങളും മറ്റും സുരക്ഷിതമായി മാറ്റുന്ന തിരക്കിലാണ് മൽസ്യത്തൊഴിലാളികൾ. തിരുവന്തപുരം ജില്ലയിൽ വലിയതുറ മുതൽ അഞ്ചുതെങ് വരെയുള്ളവർ മാറി താമസിക്കണമെന്ന് നിർദ്ദേശവുമുണ്ട്. കടൽക്ഷോഭത്തിനു സാധ്യതയുള്ളതിനാൽ സഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിപ്പ് നൽകിയിട്ടുണ്ട്.



​ടിക് ടോക് വീഡിയോ ആപ്പിന് ഏര്‍പ്പെടുത്തിയ​​ നിരോധനം പിന്‍വലിച്ചു

​ടിക് ടോക് വീഡിയോ ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ആപ്ലിക്കേഷന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്തത്. ഇതേ തുടര്‍ന്ന് ആപ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി എടുത്തുകളഞ്ഞു. ജസ്റ്റിസ് എന്‍ കിരുബാകരനും എസ് എസ് സുന്ദറും അടങ്ങിയ ബഞ്ചാണ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.എന്നാൽ നിരവധി കര്‍ശന ഉപോധികളോടെയാണ് ആപ്ലിക്കേഷന്റെ വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്. അശ്ലീല ദൃശ്യങ്ങളും പുതു തലമുറയ്ക്ക് ഹാനികരമാകുന്ന കാര്യങ്ങളും ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിരോധനം തുടരുമെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്. അതേസമയം ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ആപ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമെല്ലാം ടിക് ടോക് വീഡിയോ ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായിരുന്നു.


​ആരോഗ്യം സംരക്ഷിക്കാൻ​​ ​​മഞ്ഞൾ ചായ ബെസ്റ്റ്

​നമ്മുടെയൊക്കെ വീടുകളിൽ സുലഭമായ മഞ്ഞൾ ആരോഗ്യത്തിനും സൗന്ദര്യത്തിനുമൊക്കെ ബെസ്റ്റാണ്. ആരോഗ്യ കാര്യത്തില്‍ മഞ്ഞള്‍ചായയും ഏറെ മുന്നിലാണ്. മഞ്ഞള്‍ ചായയുടെ ചില ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..കരള്‍സംബന്ധമായ അസുഖങ്ങളെ ചെറുക്കാൻ മഞ്ഞള്‍ ചായ ശീലമാക്കുന്നത് വളരെ നല്ലതാണ്. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്ക് ദിവസവും മഞ്ഞള്‍ ചായ കുടിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ കാന്‍സര്‍ വരാതിരിക്കാനും മഞ്ഞള്‍ ചായ നല്ലതാണ്. മഞ്ഞളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും മഞ്ഞള്‍ചായ ഉത്തമ പരിഹാരമാണ്. മഞ്ഞള്‍ ചായയില്‍ അല്‍പം പുതിന ഇലയോ തുളസി ഇലയോ ചേര്‍ത്ത് കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഒരു പരിധി വരെ അകറ്റാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ മഞ്ഞള്‍ ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കാന്‍ മഞ്ഞള്‍ ചായ സഹായിക്കും


​പൊട്ടിചിരിപ്പിച്ച് ​​കുട്ടിമാമയുടെ ട്രെയ്‌ലർ

​ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒരുമിച്ച് വെള്ളിത്തിയിലെത്തുന്ന ചിത്രമാണ്  ‘കുട്ടിമാമ’. ചലച്ചിത്ര ലോകത്ത് ഏറെ കൗതുകം സൃഷ്‌ടിക്കുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.ഹാസ്യവും പ്രണയവും ആക്ഷനുമെല്ലാം നിറച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. കുട്ടിമാമ എന്ന പേര് പുറത്തെത്തിയപ്പോള്‍ മുതല്‍ക്കേ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. കാരണം കുട്ടിമാമ എന്ന പേര് പണ്ടേയ്ക്ക് പണ്ടേ മലയാളികള്‍ നെഞ്ചിലേറ്റിയതാണ്. യോദ്ധ എന്ന ചിത്രത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ‘കുട്ടിമാമ ഞാന്‍ ഞെട്ടി മാമ…’ എന്ന ഡയലോഗ് അത്ര പെട്ടെന്ന് മറക്കാനാകില്ല മലയാളികള്‍ക്ക്. കുട്ടിമാമ എന്ന പുതിയ ചിത്രത്തെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.https://www.youtube.com/watch?v=0hke3q1EUgw


കുമ്മനത്തിനു വിശ്രമമില്ല

കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ ഒരു ലക്ഷത്തിൽപ്പരം തുണിത്തരങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. അവ മുഴുവൻ നഷ്ടപ്പെടാതെ ആദരപൂർവ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇവയെ മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണം എന്നാണ് അദ്ദേഹത്തിന്റെ   ആഗ്രഹം. ഇപ്പോൾ അവ തരം തിരിച്ചു വരികയാണ്‌. താമസിയാതെ തുണി സഞ്ചി, തലയിണ കവർ തുടങ്ങിയവ തയ്ക്കുന്നതിനു ഉദ്ദേശിക്കുന്നു. ഇലക്ഷൻ കാലത്ത് പ്രചാരണാർഥം വഴിയോരങ്ങളിൽ വെച്ചിരുന്ന ബോർഡുകൾ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം. എന്ന്  അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു


​വിറ്റാമിൻ നിറച്ച പപ്പായ

​നാട്ടിൻ പുറങ്ങളിലും വീട്ടിലെ വളപ്പിലും സാധാരണയായി കണ്ടുവരുന്ന പപ്പായ വിറ്റാമിനാൽ സമൃദ്ധമാണ്. ഇന്ന് വിപണിയിൽ പപ്പായയുടെ സജീവ സാന്നിധ്യവുമുണ്ട്. വിധങ്ങളായ ജ്യൂസുകളും ഷേക്കുകളിലും പപ്പായ നിർബന്ധ ചേരുവയാണ്. യഥാർത്ഥത്തിൽ ഈ പപ്പായ കാൻസറിനെ പോലും തടഞ്ഞു നിറുത്താൽ കഴിവുള്ള അപൂർവ ഫലങ്ങളിൽ ഒന്നാണ്. കാരിക്ക പപ്പായ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പപ്പായയുടെ ജന്മ സ്ഥലം മെക്സിക്കോയാണെന്ന് പറയപ്പെടുന്നു. ബ്രസീൽ, ബംഗ്ളാദേശ്, പാകിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വിപുലമായ രീതിയിൽ പപ്പായ കൃഷി ചെയ്യുന്നു. ദഹന സംബന്ധമായ അസുഖങ്ങൾക്കു പപ്പായ ഔഷധമായി ഉപയോഗിക്കുന്നു. പപ്പായ യിൽ നിന്നും ലഭിക്കുന്ന പപ്പൈൻ എന്ന എൻസൈം ചേർന്ന മരുന്നുകൾ മുറിവ്, ചതവ് തുടങ്ങിയവക്ക് ഫലപ്രദമായി ഉപയോഗിക്കുന്നു. നമ്മുടെ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നതിനും കാൻസർ തടയുന്നതിനും അപകടക്കാരികളായ അനേകം ബാക്റ്റീരിയകളെ നശിപ്പിക്കുന്നതിനും പപ്പായക്ക് കഴിയും.നമ്മുടെ തൊടികളിൽ നിന്നും ലഭിക്കുന്ന ഇത്തരം വിഷരഹിത പഴവർഗങ്ങൾ നമ്മൾ ഒഴിവാക്കരുത്.


​ദൈവം, വയസ് 46 ​​സച്ചിൻ തെൻഡുൽക്ക് ഇന്ന് പിറന്നാൾ

​ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെൻഡുൽക്ക് ഇന്ന് പിറന്നാൾ. ക്രിക്കറ്റിനു വേണ്ടി 1973 ഏപ്രിൽ 23 നാണു സച്ചിൻ ജന്മമെടുത്തത്. 16 വയസിൽ തന്നെ ഇന്ത്യയ്ക്ക് വേണ്ടി ജെയ്‌സി അണിഞ്ഞ സച്ചിൻ നിരവധി റെക്കോർഡുകൾക്കും ഉടമയാണ്. ഈ കുറിയ മനുഷ്യൻ  സ്ട്രൈറ്റ് ഡ്രൈവ് നടത്തിയത്,  ലോകം മുഴുവനുമുള്ള ഇന്ത്യക്കാരുടെ മനസിലേക്കാണ്. ക്രിക്കറ്റ് എന്നതിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നൊള്ളൂ.  അത് സച്ചിൻ എന്ന നാമമാണ്. സച്ചിൻ പുറത്തായാൽ പ്രമുഖ സ്പോർട്സ് ചാനലുകളുടെപോലും റേറ്റിംഗ് കുറഞ്ഞിരുന്നത് ഒരു ചെറിയ ഉദാഹരണം മാത്രം.നേടാത്ത വിജയങ്ങില്ല, എന്നാലും ലോകകപ്പ്‌ എന്ന സ്വപ്നം സാഷാത്കരിക്കാൻ അരങ്ങേറ്റത്തിന് ശേഷം  സച്ചിന് നീണ്ട 22 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ 2013 നവംബർ 16 ന് ദൈവം, ക്രിക്കറ്റ്‌ മൈതാനം വിടുമ്പോൾ കണ്ണ് നിറയാത്ത ഒരു ഭാരതീയനും ലോകത്തിൽ ഉണ്ടാവാനിടയില്ല. ക്രിക്കറ്റിന് പുറത്തും മികച്ച പെരുമാറ്റത്തിനും ഉടമ എന്നതാണ് ഇന്നത്തെ തലമുറ കളിക്കാരിൽ നിന്നും സച്ചിനെ വ്യത്യാസ്തനാകുന്നത്. വൻ തുകകൾ വാഗദാനം  ചെയ്തിട്ടും മദ്യം ഉൾപെടെയുള്ള ലഹരികൾക്കുവേണ്ടിയു ള്ള  പരസ്യത്തിൽ നിന്നും ലിറ്റിൽ മാസ്റ്റർ  വിട്ടു നിന്നു.ഗ്രാമങ്ങൾ ദത്തെടുത്തും സാമൂഹ്യ പ്രവർത്തങ്ങളിൽ സജീവമായും  സച്ചിൻ  നമ്മുക്കൊപ്പമുണ്ട്.രാജ്യം ഭാരത് രക്തന, പദ്മശ്രീ, പദ്മവിഭൂഷൺ, അർജുന അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നൽകി സച്ചിനെ ആദരിച്ചു.ക്രിക്കറ്റിൽ പുതിയ താരോദയങ്ങൾ ഉണ്ടായെങ്കിലും ഗ്യാലറികളിൽ നിന്നും ഉയർന്നിരുന്ന  സച്ചിൻ... സച്ചിൻ.. എന്ന വികാരം ഒരിക്കലും നികത്താൻ സാധിക്കുകയില്ല.  സച്ചിന്റെ കരിയർ നേട്ടങ്ങളുടേതു മാത്രമായിരുന്നില്ല, പരിക്കുകളും പ്രേശ്നങ്ങളും, ഫോം ഔട്ടുകളുമെല്ലാം നിറഞ്ഞതായിരുന്നു.പക്ഷേ അതിനെയെല്ലാം നേരിട്ടതെങ്ങനെയന്നത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തം.നിങ്ങളുടെ സ്വപ്നങ്ങളെ  പിന്തുടരുക, സ്വപ്നങ്ങൾ യാഥാർഥ്യമാകും. ഹാപ്പി ബെർത്ഡേയ് സച്ചിൻ.


​​നന്നായി കളിച്ചു, ഒന്നാമതായി ചെന്നൈ

​ഐ പി എ ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഹൈദരാബാദിനെ 6 വിക്കറ്റിന് തകർത്തു. സൺറൈസെഴ്സ്‌ ഉയർത്തിയ 176 റൺസ് എന്ന വിജയലക്ഷ്യം അവസാന ഓവറിലാണ് ചെന്നൈ മറികടന്നത്.ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനു വേണ്ടി വാർണറും മനീഷ് പാണ്ഡെയും അർദ്ധ സെഞ്ച്വറി നേടി.പതിവിൽ നിന്നും വ്യതസ്തമായി ബാറ്റിംഗിന് അനുകൂലമായിരുന്ന  ചെന്നൈ പിച്ചിൽ കൂറ്റൻ സ്കോറിലേക്കു നീങ്ങിയിരുന്ന ഹൈദരാബാദിന് അവസാന ഓവറുകളിലെ കുറഞ്ഞ റൺറേറ്റ് തിരിച്ചടിയായി. 49 പന്തിൽ നിന്നും 11ബൗണ്ടറികളുടെ സഹായത്തോടെ പാണ്ഡെ  83 റൺസ് അടിച്ചെടുത്തപ്പോൾ,  45 പന്തിൽ  നിന്നും 57 റൺസ് നേടിയ വാർണറേ ധോണി മികച്ച സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ ഡുപ്ലെസിസിനെ നഷ്ടമായി. പിന്നീട് ക്രിസിൽ ഒന്നിച്ച റെയ്നയും വാട്സണും ഫോമിലേക്കുയർന്നതോടെ പേരു കേട്ട സൺറൈസെഴ്സ്‌ ബോളിംഗ് നീര കണക്കിന് അടിവാങ്ങി. 53 പന്തിൽ നിന്നും 96 റൺസ് നേടിയ വാട്സൺ 6 സിക്സറുകൾ ഗാലറിയിലേക്കു പറത്തി. വിജയത്തോടെ 16 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി.കഴിഞ്ഞ രണ്ട്‌ മത്സരങ്ങളും  തോറ്റെങ്കിലും പ്ലേ ഓഫ്‌ ലേക്ക് കടക്കുന്ന ആദ്യ ടീമും ചെന്നൈ തന്നെയാവും ഐ പി എൽലിൽ ഇന്ന് ബാംഗ്‌ളൂർ റോയൽ ചലഞ്ചേഴ്‌സ് പഞ്ചാബിനെ നേരിടും. വൈകിട്ട് 8ന് ബാംഗ്ലൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.


ചെന്നൈ -ബാംഗ്‌ളൂർ പോരാട്ടത്തിൽ, ബംഗളുരുവിന് ഒരു റൺസിന്റെ വിജയം.

ആവേശം അതിരുകടന്ന ചെന്നൈ -ബാംഗ്‌ളൂർ പോരാട്ടത്തിൽ, ബംഗളുരുവിന് ഒരു റൺസിന്റെ വിജയം. ബാംഗ്ളൂർ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്‌സിന്റെ  ഇന്നിങ്‌സ് 160 റൺസിൽ അവസാനിക്കുകയായിരുന്നു. ക്യാപ്റ്റൻ ധോണിയുടെ വെടികെട്ടു ബാറ്റിംഗ് ചെന്നൈയെ വിജയത്തിൽ എത്തിക്കുംമെന്നു കരുതിയെങ്കിലും അവസാന ബോൾ നിർണായകമായി.ഉമേഷ്‌ യാദവ് എറിഞ്ഞ അവസാന പന്തിൽ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസായിരുന്നു.ബോൾ മിസായ ധോണി റൺസിന്‌ വേണ്ടി ഓടിയെങ്കിലും,  കീപ്പർ പാർഥിവ് പട്ടേൽ,  ഉജ്വല ത്രോയിൽ ശർഥുൽ താക്കൂറിനെ റൺ ഔട്ടാക്കി ബംഗളുരുവിനു സീസണിലെ മൂന്നാം വിജയം സമ്മാനിച്ചു. ടോസ് നേടിയ ചെന്നൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗളുരുവിനു വേണ്ടി പാർഥിവ് പട്ടേൽ അർദ്ധ സെഞ്ച്വറി നേടി.തുടക്കത്തിൽ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായ ബംഗളുരുവിന് വേണ്ടി ഡിവിലിയേസ് ഇരുപത്തിയഞ്ചും അക്ഷദീപ് നാഥ് 24 റൺസും നേടി.അവസാന ഓവറിൽ ആഞ്ഞടിച്ച മോയിൻ അലിയാണ് സ്കോർ 161-ൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായ ചെന്നൈക്ക് വേണ്ടി റായിഡുവും ധോണിയും മികച്ച കുട്ടുകെട്ടുണ്ടാക്കി. 48പന്തിൽ  നിന്നും  84 റൺസ് നേടിയ ധോണി 7 സിക്സ്റുകൾ ഗാലറികളിലേക്കു പറത്തി.  ലോകത്തിലെ തന്നെ മികച്ച ഫിനിഷർ ധോണി തന്നെയെന്ന് തെളിയിക്കുന്ന ഇന്നിങ്‌സായിരുന്നു ഇത്. അവസാന ഓവറിൽ ധോണി, 24 റൺസ്  അടിച്ചെടുത്തു.  ബംഗളുരുവിനു വേണ്ടി ഉമേഷ്‌ യാദവും  സ്റ്റെയിനും  രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ ബംഗളുരുവിനു 6 പോയിന്റായി.ഐ പി എ ലിൽ ഇന്ന് രാജസ്ഥാനും ഡൽഹിയും ഏറ്റുമുട്ടും.


ഒടുവിൽ ബാംഗ്ലൂർ വീണ്ടും വിജയ പാതയിൽ

ബാംഗ്ലൂർ: അത്യന്തം ആവേശം വാരി വിതറിയ മത്സരത്തിൽ ധോണിക്ക് മേൽ കൊഹ്‌ലി ക് 1 റൺസ്  ജയം, ഏറ്റവും ആവേശകരം യായ മത്സരത്തിൽ RCB ഉയർത്തിയ 161 റൺസ് പിന്തുടർന്ന CSK  160 റൺസ് എടുത്തു, ഉമേഷ്‌ എറിഞ്ഞ അവസാന ഓവറിൽ CSK ക് ജയിക്കാൻ 26 റൺസ് വേണമായിരുന്നു എന്നാൽ ധോണി ആദ്യ 5 പന്തിൽ നിന്ന് 24 റൺസ് എടുത്തു എന്നാൽ അവസാന ബോളിൽ വേണ്ട 2 റൺസ് എടുക്കാൻ ധോണിക് കഴിഞ്ഞില്ല ജയത്തോടെ ബാംഗ്ലൂർ നു 6 പോയിന്റ് ആയി പോയിന്റ് ടേബിൾ ൽ  അവസാന  സ്ഥാനതു തുടരുന്നു ബാംഗ്ലൂർ സീസണിൽ ഇത് രണ്ടാം ജയം ആണു ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സ് നു എതിരെ നേടിയത്.ഇന്ത്യൻ പ്രീമിയർ ലീഗ്ൽ ബാംഗ്ലൂർ ശക്തമായ തിരിച്ചു വരവിന്റെ പാതയിൽ ആണു ടീം ന്റെ ജയം ലോകകപ്പ്‌  ഇന്ത്യൻ നായകൻ  കോഹിലി യുടെ ആത്മവിശ്വാസം വർധിപ്പിക്കും തുടർച്ച ആയി ഇന്ത്യൻ പ്രീമിയർ ലീഗ് ൽ തുടരുന്നു പരാജയ പരമ്പര അവസാനിച്ചതിൽ കോഹിലി ക്കു  ആശ്വാസക്കാo.


തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോക സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പരസ്യ പ്രചാരണം.തുടർന്ന് നിശബ്ദത പ്രചാരണത്തിന്റെ ഒരു ദിവസത്തിനു ശേഷം കേരളം ഏപ്രിൽ 23 ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങും.ഒരു ലക്ഷത്തിൽ അധികം വരുന്ന പോളിംഗ് ജീവനക്കാർ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.തെരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെ വോട്ടുകൾ രേഖപെടുത്താം.പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് വിവിധ പരിപാടികളുമായി ആഘോഷമാക്കുയാണ് രാഷ്ട്രിയ പാർട്ടികൾ. ദേശീയ നേതാക്കൾ വരെ പങ്കെടുക്കന്ന റാലികൾ, വാഹന പ്രചാരണ ജാഥകൾ, കൊട്ടിക്കലാശ സമ്മേളനങ്ങൾ എന്നിവ പ്രചാരണത്തിന് മാറ്റ് കൂട്ടും.പരമാവധി പ്രവർത്തകരെ സംഘടിപ്പിച്ചു ജനങ്ങളിലേക്കു പ്രചാരണം എത്തിക്കുന്നത്തിന്റെ തിരക്കിലാണ് നേതാക്കൾ. കടുത്ത ചൂടും അവഗണിച്ചു നടത്തിയ പ്രചാരണ  പരിപാടികൾ തീർത്തും വിജയമായിരിന്നുവെന്ന് വിവിധ നേതാക്കൾ പ്രീതികരിച്ചു.


ഐ പി എലിൽ പഞ്ചാബിനെതിരെ ഡൽഹി കാപിറ്റൽസിനു അഞ്ചു വിക്കറ്റ് വിജയം.

ഐ പി എലിൽ  പഞ്ചാബിനെതിരെ ഡൽഹി കാപിറ്റൽസിനു അഞ്ചു വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്രിസ് ഗെയിലിന്റെ അർദ്ധ സെഞ്ചുറിയുടെ സഹായത്തോടെ നിശ്ചിത ഓവറിൽ 163 റൺസെടുത്തു.തുടക്കത്തിൽ തന്നെ മുൻനിര വിക്കറ്റുകൾ നഷ്ടമായ പഞ്ചാബിന് വേണ്ടി ഗെയിൽ 37 പന്തിൽ നിന്നും 11 ബൗണ്ടറികളുടെ സഹായത്തോടെ 69 റൺസ് നേടി. ഡൽഹിക്കു വേണ്ടി ലാമിച്ചനെ മുന്നും റബാധയും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴിത്തി. മറുപടി ബാറ്റിങ്ങിൽ  തുടക്കത്തിൽ തന്നെ പൃഥി ഷായെ നഷ്ട്ടമായ ഡൽഹിക്കു വേണ്ടി ക്യാപ്റ്റൻ ശ്രേയസ് അയ്യരും ശിഖർ ധവാനും മികച്ച കുട്ടുകെട്ടുണ്ടാക്കി. ഇരുവരുടെയും അർദ്ധ സെഞ്ചുറികളാണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്. അനായാസ വിജയം പ്രതിക്ഷിച്ച ഡൽഹി ആരാധകർക്ക് വിജയത്തിനായി  അവസാന ഓവർ വരെ കാത്തിരിക്കേണ്ടിവന്നു.വിജയത്തോടെ 12 പോയിന്റുമായി ഡൽഹി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.ഐ പി എലിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക.ഹൈദരാബാദ് കൊൽക്കത്തയെ നേരിടുബോൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഇന്ത്യൻ ക്യാപിറ്റൻ വിരാട് കോഹ്‌ലിയുടെ ബെംഗളൂരു പടയും ഏറ്റുമുട്ടും.വൈകീട്ടു 8 മണിക്ക് ബാംഗ്ളൂരിലാണ് മത്സരം.


മരണത്തെ ജയിച്ച ക്രിസ്തു ദേവന്റെ ഉയിർപ്പ് തിരുന്നാൾ

മരണത്തെ ജയിച്ച ക്രിസ്തു ദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുകയാണ് ലോകം എങ്ങും. ദുഃഖ വെള്ളിയാഴ്ച കുരിശിൽ തറക്കപെട്ട ഈശോ മൂന്ന് ദിവസങ്ങൾക്കു ശേഷം ഉയർത്തെഴുന്നേറ്റ ദിനമാണ് ഈസ്റ്റർ. ഈശോയെ കബർ അടക്കിയ കല്ലറയിൽ പ്രാർത്ഥിക്കാൻ ചെന്ന സ്ത്രീജനകൾക്കു, യേശു മരിച്ചവരിൽ നിന്നും ഉയർപ്പിക്കപെട്ടു എന്ന സന്ദേശമാണ് നൽകപ്പെട്ടതെന്ന്  വിശ്വസിക്കപ്പെടുന്നു. പിന്നീട് ഈശോ ശിഷന്മാർക്ക്പ്രത്യക്ഷപെട്ടു എന്ന് ബൈബിൾ പറയുന്നു.ഈസ്റ്റർ ദിനത്തിൽ പുലർച്ചെ തന്നെ വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥനകൾ നടന്നു. യേശുവിന്റെ പുനരുദ്ധാന ദൃശ്യാവിഷ്ക്കരണവും കുർബാനയും ഈസ്റ്റർ സ്നേശവും തുടർന്ന് ഈശോയുടെ രുപം വഹിച്ചിട്ടുള്ള  പ്രതിക്ഷണവും നടന്നു.സഹനത്തിന്റെയും നോമ്പിന്റെയും നീണ്ട നാപ്പത് നാളുകൾക്ക്  ഇതോടുകൂടി വിരാമം വീണു.ഇനി സന്തോഷത്തിന്റെയും സമാധാനത്തിന്റയും  ദിനങ്ങളാണ്.സമ്പത്തിന്റെയും വിജങ്ങളുടെയും പിന്നാലെ പോകാതെ, വിശ്വാസികൾ ദൈവത്തിനു വേണ്ടി ജീവിക്കാൻ തയ്യാറാക്കണമെന്ന്  ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ സന്ദേശത്തിൽ ആഹ്വാനം  ചെയ്തു. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനകൾക്കു സഭാധ്യക്ഷന്മാർ നേതൃത്വം നൽകി




​ശരീര ഭാരം കുറയ്ക്കാൻ ​​ശീലമാക്കാം ചില എളുപ്പവഴികൾ...

​മെലിഞ്ഞ് സ്ലിം ബ്യുട്ടിയായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ഇന്നത്തെ ജീവിത സാഹചര്യം പലരുടെയും ശരീരഭാരം ക്രമാതീതമായി വർധിപ്പിക്കാറുണ്ട്. ഭാരം കുറയ്ക്കാനായി ഒരുപാട് ​മാർഗങ്ങൾ  പരീക്ഷിക്കുന്നവരാണ് നമ്മളിൽ കൂടുതലും. എന്നാൽ വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള മാർഗങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ടെന്ന് പലരും അറിയില്ല..എളുപ്പത്തിൽ തടികുറയ്ക്കാനുള്ള ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..ഗ്രീന്‍ ടീ ദിവസവും ശീലമാക്കുന്നത് അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കും. ദിവസവും മൂന്ന് ഗ്ലാസ് ഗ്രീന്‍ ടീ എങ്കിലും കുടിക്കുന്നതാണ് ഉത്തമം. ശരീരത്തിലെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നതിനും ഗ്രീന്‍ ടീ നല്ലതാണ്. തടികുറയ്ക്കാൻ ഏറ്റവും എളുപ്പമുള്ള ഒരു മാർഗമാണ് കറുകപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. കറുവപ്പട്ട വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കളയാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് കുരുമുളക്. കൊഴുപ്പിനെ വലിച്ചെടുത്ത് ശരീരത്തില്‍ നിന്നകറ്റാനുള്ള കഴിവ് കുരുമുളകിനുണ്ട്. ചായക്കൊപ്പവും, ഭക്ഷണ പദാർത്ഥങ്ങൾക്കൊപ്പവും അല്പം കുരുമുളക് ഇട്ട് ശേഷം ഇവ ഉപയോഗിക്കാവുന്നതാണ്.


​ 'ആകാശഗംഗ 2' ഉടൻ; ​​പ്രധാന കഥാപാത്രമായി രമ്യ കൃഷ്ണയും

​     മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗ. വിനയൻ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്നറിഞ്ഞതു മുതൽ മലയാളി പ്രേക്ഷകർ ആകാംക്ഷയിലാണ്. ദിവ്യാ ഉണ്ണി പ്രധാന കഥാപാത്രത്തെ അവതരിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് മുഖ്യകഥാപത്രങ്ങളിൽ ഒരാളായി രമ്യ കൃഷ്ണയും എത്തുന്നുണ്ട്.      ആകാശഗംഗ- 2 ൽ രമ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ ആസിഫ് അലി, സിദ്ധിഖ്, പ്രവീണ, സലിം കുമാർ, വിഷ്ണു വിനയ്, ഹരീഷ് കണാരൻ, ശ്രീനാഥ്‌ ഭാസി, വിഷ്ണു ഗോവിന്ദ് ആരതി എന്നിവരും എത്തുന്നുണ്ട്. ചിത്രം അടുത്ത ഓണത്തിന് മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.     ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ചിത്രത്തിന്റെ സംവിധായകൻ വിനയൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അടുത്തിടെ പുറത്തുവിട്ടത്.


​ഐ പി എല്ലിൽ ​​വെടിക്കെട്ട് വിജയവുമായി ​​ബംഗളൂരു

​     ബംഗളൂരുവിന് രാജകിയ വിജയം... റസലിന്റെ വെടിക്കെട്ടിനും കൊൽക്കത്തയെ രക്ഷിക്കാനായില്ല...ഐ പി എലിൽ കൊൽക്കത്തയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു.  10 റൺസിനാണ് കൊൽക്കത്തയെ ബംഗളൂരു കിഴടക്കിയത്. കളിക്കളത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ മികച്ച പ്രകടനമാണ് ആരംഭത്തിലെ കാഴ്ചവെച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ കരുത്തിൽ 213 റൺസ് ബംഗളൂരുകരസ്ഥമാക്കി.. അർദ്ധ സെഞ്ച്വറി നേടി മോയിൻ അലിയും കോഹ്ലിക്കു മികച്ച പിന്തുണ നൽകി. 58 പന്തിൽ നിന്നും 4 സിക്സും 9 ഫോറിമാണ് കോഹിലി നേടിയത്.ഒപ്പം 28 പന്തിൽ നിന്നും 66 റൺസുമായി മോയിൻ അലിയും കോഡ് നിന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സ്റ്റോയിനസ്സ് ബംഗളുരുവിന്റെ സ്കോർ 200 കടത്തി.       ആദ്യ ഓവറിൽ തന്നെ ക്രിസ് ലിന്നിനെ ഫാസ്റ്റ് ബൗളർ സ്റൈയ്ൻ തിരിച്ചയച്ചു. 20 പന്തിൽ നിന്നും 9 റൺസ് എടുത്ത് റോബിൻ ഉത്തപ്പ കൊൽക്കത്തയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. കളിക്കളത്തിൽ ഇറങ്ങിയ റസലിന്റെ കൂറ്റൻ സിക്സറുകൾ കൊൽക്കത്തക്കു വിജയ പ്രീതിക്ഷ നൽകി. 25 പന്തിൽ നിന്നും 9 സിക്സറുകൾ ഉൾപ്പെടെ റസൽ നേടിയത് 65 റൺസ്. നിതീഷ് റാണയുടെ വെടികെട്ടു ബാറ്റിങ് കൊൽക്കത്തയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും വിജയം ബംഗളൂരുവിന് സ്വന്തമായിരുന്നു. തോൽവികൾ തുടർക്കഥയായ ബംഗളുരുവിന്റെ സീസണിലെ രണ്ടാം വിജയമാണിത്. നാലു പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ബാംഗളൂർ.


ഹൈബി കർമ്മനിരതനാകുന്ന മനുഷ്യ സ്‌നേഹി

ഞാൻ ടീ ജെ വർഗീസ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA. Reg.No.ER.15/85) സംസ്ഥന പ്രസിഡന്റ് എന്ന നിലയിലും മറ്റുമായി കേരളത്തിൽ കഴിഞ്ഞ ഇരുപതു വർഷത്തോളമായി പൊതു പ്രവർത്തന രംഗത്തുള്ള ഞാൻ എന്റെ ജീവിതത്തിൽ പരിചയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശക്തനായ യുവ നേതാവാണ് ശ്രീ ഹൈബി ഈഡൻ MLA .. അത്തരത്തിലുള്ള ഒരാളെ എറണാകുളത്തു നിന്നുള്ള പാർലമെൻറ് അംഗം എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടേണ്ടതിന്റെ ആവശ്യകത ഉയർത്തി കാണിക്കുന്നതിനാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.. കാരണം ഹൈബി ഈഡന്റെ വ്യക്തിത്വം വാക്കുകൾക്കപ്പുറമാണ്.. പ്രതിസന്ധികളെയും കുപ്രചരണങ്ങളെയും പുഞ്ചിരിയോടെ നേരിട്ട ധീരനായ ചെറുപ്പക്കാരൻ.... കോൺഗ്രസ്സ് MLA എന്ന സ്ഥാനത്തിരിക്കുമ്പോഴും തന്നെ കാണാനെത്തുന്നവരുടെ കൊടിയുടെ നിറം നോക്കാതെ കർമ്മനിരതനാകുന്ന മനുഷ്യ സ്‌നേഹി.. കരയുന്നവന്റെ കണ്ണീരാണെന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നതെന്ന് പ്രവർത്തനങ്ങളിലൂടെ നമ്മെ ബോധ്യപ്പെടുത്തിയ വിനയ സമ്പന്നനായ ഹൈബി ഈഡൻ നമ്മുടെ പാർലമെൻറ് അംഗം ആകണമെന്നുള്ളത് നമ്മുടെ ഏവരുടെയും ആവശ്യമാണെന്ന് ഞാൻ വിലയിരുത്തുന്നു.. പ്രളയ കാലത്ത് മുണ്ടും മടക്കി കുത്തി കരുണയുടെ കരങ്ങളുമായി കഷ്ട്ടപ്പെടുന്നവർക്കരികിലേയ്ക്ക് ഒരു മടിയും കൂടാതെ ഓടിയെത്തിയ ഹൈബി ഈഡനെ ഇന്നാട്ടിലെ ആർക്കാണ് മറക്കാൻ കഴിയുക കൊച്ചി നഗരത്തിലെ കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ വികസന കുതിപ്പിൽ ഹൈബി ഈഡൻ എന്ന യുവ നേതാവിന്റെ കൈയൊപ്പ് വ്യക്തമായും കൃത്യമായും പതിഞ്ഞിരിക്കുന്നു.... നന്മ നിറഞ്ഞ ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് ഹൈബി ഈഡൻ ജന ഹൃദയങ്ങളിൽ കയറിക്കൂടിയത്.. പച്ചാളം റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനെതിരെ ചില രാഷ്ട്രീയക്കാർ അകാരണമായ കാര്യങ്ങൾ പറഞ്ഞു നിർമ്മാണം തടസ്സപ്പെടുത്തിയപ്പോൾ ആകുലതയോടെ ഹൈബി ഈഡനെ വിളിച്ച എന്നോട് ഹൈബി ഈഡൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു..... ചേട്ടാ നമ്മുക്ക് പാലം വന്നാൽ പോരെ.. ? അത് സമയമാകുമ്പോൾ വരും..... ചങ്കുറപ്പിന്റെയും ആന്മവിശ്വാസത്തിന്റെയും ആ ശബ്ദമാണ് ഹൈബി ഈഡൻ എന്ന യുവ നേതാവിന്റെ മുഖമുദ്ര... പച്ചാളം മേൽപ്പാലത്തിന്റെ ഉത്ഘാടന വേദിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, മന്ത്രി ആര്യാടൻ മുഹമ്മദും, മെട്രോ ശ്രീധരനുമുൾപ്പെടെ ഏവരും ഒരേസ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്.. പച്ചാളം മേൽപ്പാലം ഹൈബി ഈഡന്റെ നിഛയധാർഷ്‌ട്യത്തിന്റെ ഉത്തമോദാഹരണമാണെന്ന്...! നിയമസഭയിൽ ഭരണ കക്ഷി MLA ആയിരുന്ന ഹൈബി ഈഡൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്തു ബഡ്‌ജറ്റ്‌ അവതരിപ്പിച്ച അന്നത്തെ ധനകാര്യ മന്ത്രി കെ എം മാണി സാറിനോട് അവഗണിക്കപ്പെട്ട തന്റെ നിയജക മണ്ഡലത്തിന്റെ ആവശ്യങ്ങൾ ഒട്ടും മമത ഇല്ലാതെ ഉയർത്തി കാട്ടി രോഷാകുലനാകുന്നത് കോരിത്തരിപ്പോടെയാണ് ഞാൻ കണ്ടത്.. ഭരണ കക്ഷി ആയാലും പ്രതിപക്ഷത്തായാലും തന്റെ നിയജക മണ്ഡലത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പോരാടിയ ആ ധീരതയാണ് ജനഹൃദയങ്ങളിൽ ഹൈബി ഈഡനെ കൂടുതൽ സ്വീകാര്യനാക്കുന്നത്... ഹൈബി ഈഡന്റെ പ്രവർത്തന നേട്ടങ്ങളെ ഒരു കൊച്ചു കുറിപ്പിൽ എഴുതി അവസാനിപ്പിക്കാനാവില്ല എന്നതാണ് സത്യം. . സുഭാഷ് പാർക്ക് വികസനം , ക്വീൻസ് വേ , ശാന്തി കവാടം ( പച്ചാളം ശ്മശാനം) ദർബാർ ഹാൾ ഗ്രൗണ്ട് നവീകരണം, ജനറം കുടിവെള്ള പദ്ധതി, താന്തോന്നിത്തുരുത്ത്‌ ബോട്ട് ജെട്ടി നിർമ്മാണം, ജനറൽ ഹോസ്പിറ്റൽ വികസനം, മാർക്കറ്റ് കനാൽ സൗന്ദര്യവൽക്കരണം, മഹാരാജാസ് ലോ കോളജുകളിലെ വികസന പ്രവർത്തനങ്ങൾ, വടുതല പേരണ്ടൂർ പാലം, നഗരത്തിന് പുതുവെളിച്ചമായി ഹൈ മാക്സ് ലൈറ്റുകൾ, എളമക്കര പോലീസ് സ്റ്റേഷൻ, തുടങ്ങി അടിസ്ഥാന മേഖലകൾക്ക് പ്രാധാന്യം നൽകി പട്ടണത്തിന്റെ ഓരോ കോണിലും നിറഞ്ഞൊഴുകിയ ഹൈബി ഈഡന്റെ വികസന പ്രവർത്തനങ്ങൾ ഇന്നത്തെ മുഖ്യമന്ത്രി പോലും പൊതു വേദിയിൽ പ്രശംസിച്ചു പറയുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്.. നമ്മുടെ രാജ്യം ഇന്ന് വലിയൊരു പ്രതിസന്ധിയിലാണ്.... ഇതിനൊരു പരിഹാരം ഉണ്ടാകണമെങ്കിൽ ദേശീയ തലത്തിൽ വേരുകളുള്ള ഒരു രാഷ്ട്രീയ പാർട്ടി രാജ്യത്ത് ഭരണത്തിൽ വരണം.. അതിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ലാതെ മറ്റാരാണുള്ളത്..? ഈ തിരിച്ചറിവിൽ നിന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ വരണം എന്ന ചിന്ത വായനക്കാരുമായി പങ്കുവെയ്‌ക്കണമെന്നു എനിക്ക് തോന്നിയത്.. കഴിഞ്ഞ അഞ്ചു വർഷം നമ്മുടെ രാജ്യത്തിന്റെ അവസ്ഥ സത്യസന്ധമായി മനസ്സിലാക്കിയവർ ഇന്ന് ഇന്ത്യയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ഭരണമുണ്ടാകണമെന്ന് ആന്മാർത്ഥമായി ആഗ്രഹിക്കുന്നു.. അത് സാധ്യമാകുന്നതിനും നിലനിൽക്കുന്നതിനും കോൺഗ്രസ് പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്ന ഒരു സ്ഥിതി നമ്മുടെ നാട്ടിലും ഉണ്ടാകണം. അതിനായി നിങ്ങളുടെ ഹൃദയത്തിൽ ഹൈബി ഈഡൻ വരണം.... നിങ്ങളുടെ വോട്ട് ഹൈബി ഈഡന് നൽകണം....... അദ്ദേഹത്തെ വിജയിപ്പിച്ചു നാടിന്റെ നന്മയിലേക്കുള്ള വഴി നമുക്ക് തുറക്കണം..


​ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യൻസ്

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യൻസ്. ഡൽഹിക്കെതിരെ 40 റൺസിനാണ് മുംബൈ ജയിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം. മൂന്ന് സിക്‌സും രണ്ട് ഫോറുമായി 15 പന്തിൽ നിന്ന് 32 റൺസാണ് ഹർദിക് മുംബൈക്ക് വേണ്ടി നേടിയത്. ഡൽഹിക്ക് വേണ്ടി ശിഖർ ധവാൻ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മുംബൈയ്ക്ക് മുന്നിൽ അധികം സമയം പിടിച്ചുനിൽക്കാൻ ധവാനും കഴിഞ്ഞില്ല. ഈ ജയത്തോടെ 12 പോയിന്റുമായി മുംബൈ ഇന്ത്യൻസ് രണ്ടാം സ്ഥാനത്തെത്തി.


​ലൂസിഫർ ഓൾ ടൈം ബ്ലോക്ക്‌ ബസ്റ്ററിലേക്ക്

​കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം അമ്പതു കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രം എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ ചിത്രമായ ലൂസിഫർ. ഇരുപതു ദിവസം കൊണ്ട് അന്പത്തിയെട്ടു കോടി രൂപ ആണ് ലൂസിഫർ കേരളത്തിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 75 കോടി രൂപയോളം കേരളത്തിൽ നിന്ന് നേടിയ ബാഹുബലി 2 , 86 കോടിയോളം നേടിയ പുലി മുരുകൻ എന്നിവയാണ് ഇനി ലൂസിഫറിന് മുന്നിൽ ഉള്ളത്. പുലി മുരുകനെ തകർത്തു ലൂസിഫർ കേരളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറുമോ എന്നറിയാൻ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കേരളം ഒഴികെയുള്ള മറ്റെല്ലാ മാർക്കറ്റിലും ലൂസിഫർ ഇൻഡസ്ട്രി ഹിറ്റ് ആയി മാറി കഴിഞ്ഞു. ഇപ്പോൾ ഇരുപതു ദിനം കൊണ്ട് ഈ ചിത്രം നേടിയ വേൾഡ് വൈഡ് കളക്ഷൻ 117 കോടി രൂപയാണ്. അതുപോലെ ബിസിനസ് നോക്കിയാൽ ഇതിനോടകം 140 കോടി രൂപയ്ക്കു മുകളിലും ലൂസിഫർ നേടി കഴിഞ്ഞു. ഫൈനൽ റൺ കഴിയുമ്പോൾ ലൂസിഫർ നേടുന്ന ഫിഗർ എത്രയായിരിക്കും എന്നറിയാൻ ഉള്ള ആവേശത്തിലും ആകാംഷയിലുമാണ് സിനിമാ ലോകം ഇപ്പോൾ. ഏതായാലും കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ലിസ്റ്റിലും വേൾഡ് വൈഡ് കളക്ഷൻ ലിസ്റ്റിലും മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. പുലി മുരുകൻ, ലൂസിഫർ, ദൃശ്യം എന്നിവയാണ് അവ. ടോപ് ഫൈവ് ലിസ്റ്റിൽ ഈ മൂന്നു ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്.


​സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മ പുതുക്കി ​​ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു...

​ലോകം മുഴുവന്റെയും രക്ഷയ്ക്കായി ദൈവപുത്രൻ, സ്വന്തം ജീവൻ ബലിയായി കുരിശിലൂടെ അർപ്പിച്ചത്തിന്റെ ഓർമദിവസമാണ് ദുഖവെള്ളി. ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്‍റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണു പള്ളികളില്‍ ഇന്ന് നടക്കുക‌. ക്രിസ്തു അനുഭവിച്ച കൈപ്പുള്ള പീഡനുഭങ്ങളുടെ ഓർമ്മക്കായ് കയ്പ് നീരും നുകരുന്നു ഇന്ന് ക്രൈസ്തവർ. ത്യാഗത്തിന്റെ പ്രീതികമായ ദുഖവെള്ളിയിൽ ഭക്ഷണം ഉപേക്ഷിച്ചു ഉപവാസം ആചരിക്കുകയാണ് ക്രൈസ്തവർ. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റവും ഉണ്ടാകും. ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ കുരിശിന്റെ വഴി ഒരുക്കുക.


​'​​മകനെ മാപ്പ്'; ​​അമ്മയുടെ ക്രൂരമർദ്ദനത്തിന് ഇരയായ കുഞ്ഞ് മരിച്ചു

​ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനത്തിന് ഇരയായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരൻ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. സംഭവത്തില്‍ ജാർഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ മൂന്നു വയസുകാരനെ ബുധനാഴ്ച ഉച്ചയ്ക്കാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്‍റെ ശരീരത്തില്‍ മർദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ‘അമ്മ തന്നെയാണ് കുട്ടിയെ പരിക്കേൽപ്പിച്ചതെന്ന് അറിഞ്ഞത്.



​വമ്പന്മാർ കലാശപോരാട്ടത്തിലേക്ക്; ​​ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ലൈനപ്പായി

​യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിഫൈനൽ ലൈനപ്പായി. അട്ടിമറി വിജയത്തിലൂടെ ജുവന്റസിനെ തകർത്ത അയാക്സ് സെമിഫൈനലിൽ ടോട്ടനത്തെ നേരിടുമ്പോൾ, കരുത്തരായ ബാഴ്സലോണക്ക് ലിവർപൂൾ ആണ് എതിരാളി. ആദ്യപാദ മത്സരത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ജുവന്റസിനെ സമനിലയിൽ തളച്ച അയാക്സ്, രണ്ടാംപാദത്തിൽ ഒരു ഗോളിനു മുന്നിട്ടു നിന്ന ജുവന്റസിനെ 2-1എന്ന സ്‌കോറിൽ തോൽപിച്ചു. ക്വാർട്ടർ ഫൈനലിലെ ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റെങ്കിലും സെമിഫൈനലിൽ കടന്ന ടോട്ടനമാണ് അയാക്സിന്റെ എതിരാളി. മാഞ്ചസ്റ്റർ സിറ്റിയോട് ഇരുപാദങ്ങളിലുമായി 4-4 നു സമനില പിടിച്ച ടോട്ടനം, എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് സെമിപ്രേവേശനം നേടിയെടുത്തത്. എഫ് സി പോർട്ടോയെ തകർത്തു സെമിഫൈനലിനു ടിക്കറ്റ് എടുത്ത ലിവർപൂളിലെ കാത്തിരിക്കുന്നത് ബാഴ്സലോണയാണ്. ഇരുപാദങ്ങളിലുമായി 6-1 ന്റെ വമ്പൻ ജയമാണ് ലിവർപൂൾ നേടിയത്. പുതിയ കോച്ചിനു കീഴിൽ മികച്ച പ്രകടനം നടത്തിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇരു പദങ്ങളിലും തോൽപിച്ചാണ് ബാഴ്‌സ സെമിഫൈനലിൽ കടന്നത്. മെസ്സിയുടെ ഇരട്ട ഗോൾ നേട്ടം ബാഴ്‌സയുടെ വിജയം അനായാസമാക്കി. ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ലീഗിലേക്ക് കുടിയേറിയപ്പോൾ മെസ്സി-ക്രിസ്റ്റിയാനോ പോരാട്ടത്തിനു ഇടവേള വീണിരുന്നു. ചാമ്പ്യൻസ് ലീഗിലെ ഇരു താരങ്ങളുടെയും രംഗപ്രേവേശനം, ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. എന്നാൽ ജുവന്റസ്‌ പുറത്തായതോടെ ക്രിസ്റ്റിയാനോ- മെസ്സി പോരാട്ടത്തിനും അന്ത്യമായി. യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ പോരാട്ടങ്ങൾക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ.



​ആരോഗ്യ സംരക്ഷണത്തിന് ​​ശീലമാക്കാം വ്യയാമം

​ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും പലരും വിട്ടുപോകുന്ന ഒന്നാണ് ആരോഗ്യ സംരക്ഷണം. എന്നാൽ വ്യായാമം ശീലമാക്കിയാൽ നിരവധിയാണ് ഗുണങ്ങൾ. ശരീരത്തിനും മനസിനും ഒരുപോലെ ഉണർവ് നൽകാൻ ബെസ്റ്റാണ് വ്യായാമം. കൃത്യമായ വ്യായാമത്തിലൂടെ ശരിരത്തില്‍ അടിഞ്ഞുകൂടുന്ന അമിതതോതിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇതുവഴി ഹൃദയത്തെയും ആരോഗ്യപൂര്‍ണ്ണമായി സംരക്ഷിക്കാനാകും. വ്യയാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. അതിരാവിലെയുള്ള വ്യായാമമാണ് ഏറ്റവും നല്ലത്. എന്നാൽ ഇതിന് സാധിക്കാത്തവർ വൈകുന്നേരം വ്യയാമം ചെയ്യ്താൽ മതി. വ്യായാമങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ആദ്യത്തെ കുറച്ച് സമയം വാം അപ്പ് ചെയ്യാൻ ശ്രദ്ധിക്കണം. യോ​ഗ, നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെയുള്ള വ്യായാമങ്ങൾ ഏത് പ്രായത്തിലുള്ളവർക്കും ചെയ്യാവുന്നതാണ്. എന്നാൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് കുറച്ച് കൂൾ ടൗൺ എക്‌സസൈസുകൾ ചെയ്യേണ്ടതാണ്. പ്രമേഹ രോഗമുള്ളവർ, ഗർഭിണികൾ എന്നിവരാണ് വ്യായാമം ചെയ്യുമ്പോൾ പ്രത്യകം ശ്രദ്ധിക്കേണ്ടത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഗർഭിണികൾ വ്യായാമം ചെയ്യാൻ പാടുള്ളു.


​എന്യൂമെറേറ്റേഴ്സിനെ ​​നിയമിക്കുന്നു

​മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സാമ്പത്തിക ​​സര്‍വ്വേയുടെ ഭാഗമായി കമ്മീഷന്‍ അടിസ്ഥാനത്തില്‍ സര്‍വ്വേ ചെയ്യുന്നതിന് താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത പത്താം ക്ലാസ്. സ്മാര്‍ട്ട്ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള പരിജ്ഞാനം അഭികാമ്യം. അപേക്ഷകര്‍ വെള്ളൂര്‍ക്കുന്നം വില്ലേജ് പരിധിയില്‍ നിന്നുള്ളവരായിരിക്കേണ്ടതാണ്. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, കളര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൂവാറ്റുപുഴ കീച്ചേരിപ്പടിയിലുള്ള കോമണ്‍ സര്‍വ്വീസ് സെന്‍ററുമായി ബന്ധപ്പെടുക. മൊബൈല്‍: ​​9744440393, 7012407042


​കടുത്ത ചൂടിൽ ആശ്വാസവുമായി വേനൽ മഴ എത്തി

​സംസ്ഥാനത്തു തുടരുന്ന കൊടും ചൂടിന് അറുതി വരുത്തി എല്ലാ ജില്ലകളിലും മഴ ലഭിച്ചു. തൃശൂരിൽ ആലിപ്പഴമായി മഴ പെയ്തപ്പോൾ ഇടിവെട്ടും കാറ്റുമായി എറണാകുളത്തു മഴ തകർത്തു. വരുന്ന ദിവസങ്ങിൽ മഴ പെയ്യുമെന്ന മുന്നറിയിപ് വേനലിനു താത്കാലിക ശമനം വരുത്തും. അതേസമയം ശക്തമായ മഴയിൽ സംസ്ഥാനത്തു പലയിടത്തും നേരിയ നാശം വിതച്ചിട്ടുണ്ട്. പ്രളയത്തിനു ശേഷം എത്തിയ വേനലിൽ മുൻപില്ലാത്ത വിധത്തിലുള്ള ചൂടാണ് അനുഭവപെട്ടിരുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ കേരളത്തെ ബുദ്ധിമുട്ടിച്ചിരുന്ന തീപിടുത്തങ്ങളും കുറയുമെന്ന പ്രേതിക്ഷയിലാണ് മലയാളികൾ.


​ശ്രദ്ധനേടി ​​'ഉയരെ'യുടെ ട്രെയ്‌ലർ; വീഡിയോ കാണാം

​പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഉയരെയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ് ആസിഫ് അലി എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയിൽ പാര്‍വ്വതി വേഷമിടുന്നത്. മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം മലയാളത്തിനൊപ്പം ഹിന്ദിയിലും ലക്ഷ്മിയുടെ ജീവിതകഥ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നുണ്ട്. ഹിന്ദിയില്‍ ദീപിക പദുക്കോണാണ് ലക്ഷ്മി ആയി വേഷമിടുന്നത്. https://www.youtube.com/watch?v=zXtf-vsb-tg


​ടിക് ടോക് ഇന്ത്യ വിട്ടപ്പോൾ, ആശങ്കകൾ ബാക്കിയാക്കി ഇന്റർനെറ്റ്‌ ലോകം

​ടിക്ക് ടോക്കിനു വിലക്കു വീണപ്പോൾ ഇന്റർനെറ്റ്‌ ലോകത്തിലെ ചതിക്കുഴികൾ എന്തെല്ലാമാണെന്ന അന്വേഷണത്തിലാണ് എല്ലാവരും. ചുരുങ്ങിയ കാലംകൊണ്ട് 30 കോടിയോളം ഉപഭോക്താക്കളെ സ്വന്തമാക്കിയ ടിക്ക് ടോക്കിന് സുപ്രിം കോടതിയാണ് വിലക്കിട്ടത്. സെക്കന്റുകൾക്കുളിൽ വീഡിയോകൾ നിർമ്മിച്ചു പ്രചാരണം നടത്തുന്ന ടിക്ക് ടോക്ക് എന്ന ചൈനീസ് ആപ്പ് ഒട്ടും സുരക്ഷിതം അല്ല എന്ന കാരണത്താലാണ് നിർത്തലാക്കിയത്. അശ്ലീല വിഡിയോകൾ, ലഹരി, കുട്ടികളുടെ വീഡിയോ ദുരുപയോഗം തുടങ്ങിയ കാരണത്താലാണ് ടിക് ടോക് അപകടകാരിയാവുന്നത്. വീഡിയോകൾക്ക് ലൈക്കും ഷെയറും ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകുന്ന ഉപഭോക്താക്കൾ ടിക്ക് ടോക്കിന്റെ വളർച്ച എളുപ്പത്തിലാക്കി. പ്രധാനമായും 13-20വരെ പ്രായമുള്ളവരാണ് ടിക്ക് ടോക്ക് ഉപയോഗിക്കുന്നത്. ടിക്ക് ടോക്കിൽ പോസ്റ്റ്‌ ചെയ്യുന്ന വീഡിയോകൾ ഇതിനോടകംതന്നെ മുൻ നിര പോൺ സൈറ്റുകളിലും യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ സെക്സ് ടാഗോടെ പുറത്തിറങ്ങുന്നു. കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുന്നതിൽ യാതൊരു നിയന്ത്രണങ്ങളും ടിക്ക് ടോക്കിനില്ല. 13 വയസിനു താഴെ ഉള്ളവർ ടിക്ക് ടോക്ക് ഉപയോഗിക്കാൻ പാടില്ല എന്ന നിയന്ത്രണം നടപ്പിലാവുന്നുമില്ല. അമേരിക്ക, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ടിക്ക് ടോക്കിന് കർശന നിയന്ത്രണങ്ങൾ ഉണ്ട്. ഹോങ്കോങ്ങിൽ ടിക്ക് ടോക്ക് പൂർണമായും നിരോധിച്ചു.. ഇന്റർനെറ്റിന്റെ വിശാല ലോകം കുട്ടികൾക്ക് തുറന്നു കൊടുക്കുമ്പോൾ മാതാപിതാക്കളും അധ്യാപകരും ശ്രേധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. 1.കുട്ടികളുടെ ഇന്റർനെറ്റ്‌ ഉപയോഗം നിജപ്പെടുത്തുക. 2.ഇന്റർനെറ്റിന്റെ അപകട സാധ്യതകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. 3.ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും വീഡിയോകൾ ചെയ്യാൻ പെർമ്മിഷൻ കൊടുക്കുന്നതും മാതാപിതാക്കൾ ഏറ്റെടുക്കുക. 4.അഗീകൃത സ്റ്റോറുകളിൽ നിന്നുമാത്രം ആപ്പ് ഡൗൺലോഡ് ചെയ്യുക. 5.ഫോൺ ഉപയോഗിക്കാൻ സമയപരിധി വെക്കുക. 6.നിങ്ങൾ കൊടുക്കുന്ന വിവരങ്ങൾ സുരക്ഷിതമല്ല എന്ന് ഓർമ്മപെടുത്തുക. 7.കുട്ടികളുടെ വീഡിയോകൾ പോസ്റ്റ്‌ ചെയ്യാതിരിക്കുക. അപകടം നിറഞ്ഞ ബ്ലൂ വെയിൽ, മോമൊ ചലഞ്ചുകൾ കവർന്നത് നിരവധി കുഞ്ഞു ജീവനുകളാണ്. കുട്ടികളുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന പബ്ജി ഗെയിം അവരുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞുപിടിച്ചു ശത്രുവിനെ കൊല്ലുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് കുട്ടികൾ. ഇന്റർനെറ്റും സോഷ്യൽ മീഡിയയും നല്ലതിനുവേണ്ടി ഉപയോഗിക്കാൻ അവരെ പഠിപ്പിക്കണം.


ഋതുരാഗസ് മ്യൂസിക് ബാന്റിന് അവാർഡിന്റെ തിളക്കം

വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിച്ച പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്കറിന്റെ സ്മരണാര്‍ഥമുള്ള ബാലഭാസ്കർ മെമ്മോറിയൽ അവാര്‍ഡ് ലോക ചരിത്രത്തിൽ 36 മണിക്കൂർ വയലിൻ വായിച്ചു ഗിന്നസ്സ് റിക്കോർഡ് കിട്ടിയ എം എസ് വിശ്വനാഥ് നയിക്കുന്ന ഋതുരാഗസ് മ്യൂസിക് ബാന്റിന് സമ്മാനിച്ചു. കീബോർഡ് - ജോൺ വില്യം, ബാസ്സ് സിത്താർ സിൽവിൻ ലൂയിസ് , ഡ്രം ഷിയാസ് കോയ, മൃദംഗം കലൈനാഥ് തുടങ്ങിയകലാകാരന്മാരാണ് ബാന്റ് അംഗങ്ങൾ തിരുവനതപുരം പ്രെസ്സ് ക്ലബ് ആണ് പ്രോഗ്രാം നടത്തിയത്. 48 ഓളം ബാൻഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 8 ബാൻഡുകൾ തമ്മിൽ ആയിരുന്നു മത്സരം. ഓരോ ബാൻഡിനും ഒരു മണിക്കൂർ വീതം ആയിരുന്നു പെർഫോമൻസ് സമയം. ദിവസേന ഓരോ ബാൻഡുകൾ വീതം ആയിരുന്നു പ്രകടനം. ഏപ്രിൽ 15 തിങ്കളാഴ്ച്ച തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ചുനടന്ന 'കനകോത്സവം 2019' ചടങ്ങിൽ വച്ച് മലയാള ചലച്ചിത്ര താരം ജയറാമാണ് ഋതുരാഗസ് മ്യൂസിക് ബാൻഡിന് അവാർഡ് നൽകിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.


ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം അവസാന തിയതി 2019 ഏപ്രിൽ 22 വരെ നീട്ടിയിരിക്കുന്നു

വൈറ്റില, സൗത്ത്, നോർത്ത്, വടുതല യൂണിറ്റുകൾ ഉൾപ്പെടുന്ന എറണാകുളം സിറ്റി മേഖലയിലെ അംഗങ്ങളുടെ പ്രാവിണ്യം വർധിപ്പിക്കുകയും അതിലൂടെ സംസ്ഥാന, ദേശീയ, അന്തർദേശീയ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ പങ്കെടുക്കുവാൻ പ്രാപ്തരായ ഫോട്ടോഗ്രാഫർമാരെ ക്ലബ്ബിലെ അംഗങ്ങളുടെ ഇടയിൽ നിന്നും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് AKPA എറണാകുളം സിറ്റി മേഖല *'സിറ്റി ക്യാമറ ക്ലബ് '* രൂപീകരിച്ചിട്ടുള്ളത്, ക്ലബ്ബിന്റെ പരിപാടികളിൽ മേൽപറഞ്ഞ എല്ലാ യൂണിറ്റ് അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. *(ക്ലബ് അംഗം ആകണമെന്നില്ല)* ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ അംഗങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വിഷയം *"വേനൽക്കാലം"* ഒരാൾക്ക് 4 ചിത്രങ്ങൾ വരെ അയക്കാം. എല്ലാവരെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവസാന തിയതി 2019 ഏപ്രിൽ 22 വരെ നീട്ടിയിരിക്കുന്നു. *12 x 8 വലിപ്പത്തിലുള്ള ചിത്രങ്ങളുടെ സോഫ്റ്റ് കോപ്പി akpaekmcityzone@gmail.com എന്ന വിലാസത്തിൽ അയക്കുക, മത്സരത്തിൽ പങ്കെടുക്കാൻ എൻട്രി ഫീ ഇല്ല, തികച്ചും സൗജന്യമാണ്*


ടിക് ടോക് നിരോധനം : ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

ടിക് ടോക് നിരോധനം : ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു..ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക് നിരോധിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിയ്ക്ക് സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാനുള്ള തീരുമാനം. ഐ.ടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിചിരുന്നു. രാത്രിയോടെയാണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക് അപ്രത്യക്ഷമായത്.അശ്ലീലത പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധിക്കണമെന്ന ഉത്തരവിറക്കിയത്. അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുത്തുകുമാര്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. കുട്ടികളുടെ സുരക്ഷയ്ക്ക് പോലും ടിക് ടോക് ഭീഷണിയാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ടിക് ടോക് നിരോധിക്കാനും,ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ അടയ്ക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത്.ചെറുവീഡിയോകള്‍ നിര്‍മിക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കിയ ടിക് ടോക് ആപ്പിൽ ഇന്ത്യയിൽ 54 ലക്ഷത്തോളം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ചയാണ് ടിക് ടോക് നിരോധിക്കാൻ കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ടിക് ടോക് അശ്ലീലവീഡിയോകളെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാണ് മദ്രാസ് ഹൈക്കോടതി പറയുന്നത്. മാധ്യമങ്ങള്‍ ടിക് ടോക് വീഡിയോകള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. വിധിക്കെതിരെ ആപ്പ് ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചതാണ് നടപടികള്‍ വൈകാന്‍ കാരണം. ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ പല അപകടങ്ങളും മുന്‍പും ഉണ്ടായിട്ടുണ്ട്. ടിക് ടോക് ചെയ്യുന്നതിനിടയില്‍ സുഹൃത്തിന്റെ തോക്കില്‍ നിന്നും വെടിയുതിര്‍ന്ന് കഴിഞ്ഞദിവസവും ഒരു യുവാവ് മരണപ്പെട്ടിരുന്നു...


പി രാജീവ് കാപട്യമില്ലാത്ത രാഷ്ട്രീയകാരൻ

ഗുലാം നബി ആസാദ്, മായാവതി, അരുൺ ജെയ്റ്റ്ലി എന്നിവർ ഒരേ സ്വരത്തിൽ ശ്രീ പി രാജീവ് രാജ്യസഭയിൽ തുടരണമെന്ന് ആവശ്യപെട്ടപ്പോൾ തന്നെ ശ്രീ രാജീവിന്റെ വ്യക്തിത്വം രാജ്യമാകെ ബോധ്യപ്പെട്ടു കഴിഞ്ഞതാണ്. പി രാജീവ് കലകളോടും കലാകാരന്മാരോടും ആദരവും ഏറെ ബഹുമാനവുമുള്ള ഒരു വ്യക്‌തി കൂടിയാണ്. നാം നിരന്തരം കണ്ടുമുട്ടുന്ന കരിയറിസ്റ്റുകളായ കാപട്യം നിറഞ്ഞ രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വിഭിന്നൻ, കലാപ്രയോഗങ്ങളെ കുറിച്ച് ചരിത്രപരവും, സൗന്ദര്യശാസ്ത്രപരവും, സൈദ്ധ്ന്തികവുമായ ധാരണകളുള്ള പി. രാജീവ് പാർലിമെന്റിൽ എത്തിയാൽ, അത് കലാ സാഹിത്യ സാംസ്കാരിക മേഖലകളുടെ പ്രാതിനിധ്യം കൂടിയാകും. കലയുടെ കാര്യത്തിൽ മാത്രമല്ല സഹജീവികളായ ദളിത്‌, ട്രാസ്‌ജെന്റർ സമൂഹങ്ങളെ സമഭാവനയോടെ ചേർത്ത് നിർത്തുന്നതിനുള്ള രാജീവിന്റെ നിലപാട് എനിക്ക് നേരിട്ടറിയാവുന്ന സന്ദർഭങ്ങൾ നിരവധി, രാജീവ്‌ ജയിച്ചു വന്നാൽ പതിതരായ അവരുടെ നേർത്ത ശബ്ദവും പാർലിമെന്റിൽ മുഴങ്ങും. ചിത്രപ്രദര്ശനങ്ങളിൽ ചിത്രങ്ങൾക്ക് മുന്നിൽ എത്തുന്ന രാഷ്ട്രീയക്കാർ ചിത്രങ്ങളുടെ അർത്ഥം തിരക്കുകയാണ് സാധാരണ പതിവ്, എന്നാൽ രാജീവ്‌, ചിത്രങ്ങൾ മനസ്സിരുത്തി കാണുകയും ചിത്രകാരനുമായി ആശയ സംവാദത്തിനു തയ്യാറാക്കുന്നതും എന്റെ നേരനുഭവം. ചിത്രകലാക്യാമ്പുകളിൽ കലാകാരന്മാരോടൊപ്പം അദ്ദേഹം ദിവസങ്ങൾ ചിലവിട്ടതും ആശയവിനിമയങ്ങൾ നടന്നതും എന്റെ ഓർമകളിലുണ്ട്. പുസ്തകങ്ങൾ ഡ്രോയിങ് റൂമിൽ "പ്രദർശിപ്പിക്കുന്ന" രാഷ്ട്രീയക്കാർ നിരവധി, സ്വന്തം ഭിത്തിയിൽ ഒരു ചിത്രമുള്ളവർ വിരളം. രാജീവിന് ആഴമേറിയ വായനയും അദ്ദേഹത്തിന്റെ ഭിത്തിയിൽ ചിത്രങ്ങളുണ്ട്. മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ തുടങ്ങിയവർക്കു ശേഷമുള്ള മാർക്സിസ്റ്റു ധാരണകളെയും നൂതനമായ ചിന്താപദ്ധതികളേയും അടുത്തറിഞ്ഞു ധീഷണയുടെ തെളിമ വർധിപ്പിച്ചിട്ടുള്ള രാഷ്ട്രീയക്കാർ രാജീവിനെപ്പോലെ വിരളം. പുതിയ ചിന്താധാരകളെ അടുത്തറിയുന്നവരുടെ രാഷ്ട്രീയബോധവും, രാഷ്ട്രീയപ്രയോഗങ്ങളും നൂതനവും പ്രത്യാശാഭരിതമായ ഭാവനകളും കൊണ്ട് നിറഞ്ഞതായിരിക്കും, അതുകൊണ്ടാണ് പാർലിമെന്ററി പ്രവർത്തനങ്ങളിലും, സംഘടനപ്രവർത്തനങ്ങളിലും വൈവിധ്യമായ പ്രയോഗസാധ്യതകളുടെ വാതായനങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നിടുവാൻ രാജീവിന് കഴിഞ്ഞത്. കാലം കരുവാളിച്ചു നിന്ന നാളുകളിൽ പീഡനപർവങ്ങളെ തല ഉയർത്തി ചങ്കുറപ്പോടെ നേരിട്ട പോരാളിയയുടെ ആത്മബലമാണ്, ഉറച്ച കാൽവെപ്പുകളോടെ സമൂഹത്തെ, മുന്നിൽ നിന്ന്‌ നയിക്കാൻ രാജീവിനെ പ്രാപ്തനാക്കുന്നത്. പ്രത്യയശാസ്ത്ര ധാരണകൾ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും അന്യവൽക്കരിക്കാത്ത ഉത്തമ കമ്മ്യുണിസ്റ്റ് ആയത്കൊണ്ടാണ് വിഭാഗീയതയുടെ അഴുക്കു ചാലിൽ ആണ്ടു പോയ എറണാകുളംത്തെപാർട്ടിയെ , കമ്മ്യുണിസ്റ്റ് പ്രസ്ഥാനമായി വീണ്ടെടുക്കുന്നതിന്, ശ്രീ സി. എൻ മോഹനൻ തുടങ്ങിയ കമ്മ്യൂണിസ്റ്റുകളോടൊപ്പം നിന്ന് നേതൃത്വപരമായ പങ്കു നിർവഹിക്കുവാൻ രാജീവിന് കഴിഞ്ഞത്. അശാന്തൻ എന്ന ദളിത്‌ കലാകാരന്റെ മൃതദേഹത്തെ അപമാനിച്ചവർക്ക് നേരെ ഉയർന്ന രാജീവിന്റെ രൂക്ഷ വിമർശനം ഇന്നും കലാ സമൂഹം നന്ദി യോടെ സ്മരിക്കുന്നു. ഞാൻ ലളിതകലാ അക്കാദമിയുടെ സെക്രട്ടറി ആയിരുന്ന കാലം 2006-2011, എറണാകുളം ദർബാർ ഹാളിനോട് ചേർന്നുള്ള കെയർ എന്ന ലൈബ്രറി കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുവാൻ പണത്തിനായി വിഷമിക്കുന്ന നാളുകൾ, പതിനഞ്ചു ലക്ഷം രൂപയുണ്ടെങ്കിൽ പണി പൂർത്തിയാകും, ഗതികേട് കൊണ്ട് എം പി ഫണ്ട് ലഭിക്കുമോയെന്നുള്ള അന്ന്വേഷണം തുടങ്ങി. അക്കാലയളവിൽ എറണാകുളത്തു നിന്നും രാജ്യസഭാ - ലോകസഭാ പ്രതിനിധി കളായി മൂന്നു പേർ എം പി മാരായി വന്നുപോയി. ഫണ്ടിനായ് രണ്ടു ലോകസഭാംഗങ്ങളെയും, ഒരു രാജ്യസഭാംഗത്തിനെയും ഞാൻ സമീപിച്ചിരുന്നു ഫലമുണ്ടായില്ല. എന്റെ ശല്ല്യം തുടർന്നപ്പോൾ Ldf എം പി മാർ പാർട്ടി വഴി സമീപിക്കാൻ സൗമ്യമായി നിർദ്ദേശിച്ചു കൊണ്ട് എന്നെ ഒഴിവാക്കി. . പാർട്ടിയെ സമീപിച്ചു, എന്നാൽ അന്ന് പാർട്ടിയിൽ വിഭാഗീയതയുടെ ഭ്രാന്തു മൂർച്ഛിച്ച നാളുകളായിരുന്നു, ഗ്രൂപ്പ്‌ പരിഗണനകൾ മാത്രമായിരുന്നു എറണാകുളത്ത്‌ അന്ന് മാനദണ്ഡം. മെറിറ്റിനായിരുന്നില്ല. "ഇപ്പ ശരിയാക്കിത്തരാം" എന്ന കുതിരവട്ടം പപ്പു ശൈലിയിലുള്ള മറുപടിയായിരുന്നു കോൺഗ്രസ്‌ എം. പിയുടേത്. അങ്ങനെയിരിക്കെ ഒരു പത്രവാർത്ത. "പി രാജീവ്‌ രജ്യസഭ യിലേക്ക് " രാവിലെ വാർത്ത ശ്രദ്ധയിൽ പെട്ട ഉടനെതന്നെ ഞാൻ ശ്രീ രാജീവിനെ ഫോണിൽ വിളിച്ചു. എം . പി ആയാൽ ലളിത കലാ അക്കാദമിക്ക് 15 ലക്ഷം രൂപ തരണം. കാര്യങ്ങൾ ഫോണിലൂടെ ഞാൻ വിശദീകരിച്ചു. " നമുക്കു നോക്കാം " രാജീവിന്റെ മറുപടി. താമസിയാതെ രാജീവ്‌ രാജ്യസഭാംഗമായി. നാളുകൾക്കു ശേഷം പത്രങ്ങളിൽ വാർത്ത. " ലളിത കലാ അക്കാദമിക്ക് ബുക്ക്‌ ഗ്യാലറി പണിതു നൽകും, പി രാജീവ്‌ " രാജീവ് വാക്കു പാലിച്ചു. ബുക്ക്‌ ഗ്യാലറി യുടെ പണി നിർമ്മിതി ഏറ്റെടുത്തു. പിന്നീട് ദർബാർ ഹാളിൽ സംസ്ഥാന അവാർഡ് സമർപ്പണത്തിന്റെ സന്ദർഭം പി രാജീവ്‌ എം പി, ചിഫ് ഗസ്റ്റ്‌. ബുക്ക്‌ ഗാല്ലറിക്ക്‌ പണം നൽകിയതിന് ഞാൻ സ്വാഗത പ്രസംഗത്തിനിടെ രാജീവിനു നന്ദി പറഞ്ഞത്കൊണ്ട് ഒരു വിഷയം ശ്രദ്ധയിൽ പെടുത്തി, ഫണ്ട് അനുവദിക്കുന്ന MLA മാരും MP മാരും അവരവരുടെ പേരുകൾ മഞ്ഞയും കറുപ്പും നിറങ്ങളിൽ, കെട്ടിടത്തേക്കാൾ വലിപ്പത്തിൽ അക്ഷരവടിവിൽ എഴുതിനിറച്ചു വാസ്തുശില്പത്തിന്റെ ഭംഗി കെടുത്തുന്ന ആത്മരതി നിറഞ്ഞ സംസ്കാരത്തെ കുറിച്ചായിന്നു ഞാൻ പ്രസംഗമധ്യേ സൂചിപ്പിച്ചത്. ബുക്ക്‌ ഗാലറി പണി തീർന്നു, "തന്റെ പേര് ബുക്ക്‌ ഗ്യാലറി മന്ദിരത്തിൽ എഴുതരുതെന്നു " രാജീവ്‌ നിർമ്മിതി അധികാരികളോട് പറഞ്ഞു. പി രാജീവ്‌ എം. പി ആണ് പണം നൽകിയതെന്ന് അക്കാദമി, മാർബിൾ ഫലകത്തിൽ രേഖപ്പെടുത്തി കെട്ടിടമതിലിൽ പതിച്ചു. കലാധാരണകളെ ഉറപ്പിച്ചടുത്താൽ മാത്രമേ സമൂഹത്തിന്റെ ദൃശ്യശേഷി വളരുകയുള്ളൂ എന്ന ഉൾക്കാഴ്ച രാജീവിനുണ്ടായിരുന്നു. മേൽ സൂചിപ്പിച്ച അനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നത് വാക്കും പ്രവൃത്തിയും സംസ്കാരവും തത്വബോധവും ഇച്ഛാശക്തിയോടെ എങ്ങിനെ കീഴ് വഴക്കങ്ങളെ സൗമ്യമായി മറികടന്നുകൊണ്ട് ഒരു വ്യക്തിയിൽ സമ്മേളിച്ചു മുന്നോട്ടു പോകുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്. എറണാകുളത്തെ പ്രതിനിധീകരിച്ചു ലോകസഭയിൽ എത്തേണ്ടത് വാക്ക് പാലിക്കുന്ന, വ്യക്തിശുദ്ധിയും സഹജീവികളോട് കാരുണ്യമുള്ള സർവോപരി കലാബോധവും, വിഷ്വൽ സെൻസിബിലിറ്റിയുമുള്ള പി. രാജീവ്‌ തന്നെയാകണം. സാംസ്‌കാരിക പ്രവർത്തകരും, കലാകാരൻമാരും പി. രാജീവിന്റെ വിജയത്തിനായി പ്രവർത്തിക്കണമെന്ന് വിനീതമായി ഞാൻ അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം സത്യപാൽ