സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 83.4 ശതമാനം.ഉയർന്ന വിജയം ശതമാനം തിരുവനന്തപുരം സോണിലാണ്. 98.2 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ഡൽഹി സോണിൽ 91.87 ശതമാനം വിജയമാണ് ലഭിച്ചിരിക്കുന്നത്. 500 ൽ 499 മാർക്ക് കരസ്ഥമാക്കിയ രണ്ട് വിദ്യർത്ഥികളാണ് ഒന്നാം സ്ഥാനം പങ്കിട്ടെടുത്തത്. ഡിപിഎസ് സ്കൂളിലെ ഹന്‍സിക ശുക്ലയും മുസഫര്‍ നഗറിലെ വിദ്യാര്‍ഥിയായ കരിഷ്മ അറോറയുമാണ് ഒന്നാം സ്ഥാനം പങ്കിട്ടെടുത്ത വിദ്യാർത്ഥികൾ.
തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് സി ബി എസ് ഇ പരീക്ഷയില്‍ പെണ്‍കുട്ടികള്‍ ആദ്യ സ്ഥാനത്തെത്തുന്നത്. 497 മാര്‍ക്ക് നേടിയ 18 വിദ്യാര്‍ഥികളില്‍ 11 പേരും പെണ്‍കുട്ടികളാണ്. സിബി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലങ്ങൾ ലഭ്യമാണ്. ഫലങ്ങള്‍ മേയ് മൂന്നാം വാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നതെങ്കിലും നേരത്തെയാക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.