വിദ്യാരംഭം കുറിക്കാം നല്ലനാളേയ്ക്കായി

വിരൽ കൊണ്ട് അരിമണിയിലും സ്വർണത്താൽ നാവിലും ഹരി ശ്രീ, അറിവിന്റെ ലോകത്തേക്ക് ആയിരങ്ങൾ...

സരസ്വതീ! നമസ്‌തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേസദാ
പത്മപത്രവിശാലാക്ഷി! പത്മകേസരവർണ്ണിനീ
നിത്യം പത്മാലയാദേവി! സാമാംപാതു സരസ്വതീ!
അപർണ്ണാം നാമരൂപേണ ത്രിവർണ്ണാം പ്രാണവർത്തികാം
ലിപ്യാത്മനൈകപഞ്ചാശവർണ്ണാംവന്ദേ സരസ്വതിം
മുദ്ര, പുസ്‌തകഹസ്‌ത്യാഭ്യാം ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീ സരസ്വതി! നമോസ്‌തുതേ
വന്ദേ സരസ്വതീം ദേവി ഭുവനത്രയ മാതരം
യത്പ്രസാദാദൃതേ നിത്യം ജിഹ്വാന പരിവർത്തതേ...

ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ: നവഗ്രഹേഭ്യോ നമ:....
 ഹരിശ്രീ കുറിച്ചു വിദ്യാരംഭം നടത്തുന്നതു ഭക്തിനിർഭരമായ ഒരു സരസ്വതി പൂജയാണു.വിദ്യ, കലകൾ, ഞ്ജാനം,വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ ഉറവിടമായ സരസ്വതി ദേവി അക്ഷരങ്ങളുടെ ആത്മാവാണു. വിദ്യ എന്ന അറിവിന്റെ ആരംഭമാണു വിദ്യാരംഭം നവരാത്രി പൂജയുടെ അവസാന ദിവസമായ വിജയദശമി ദിവസമാണു വിദ്യാരംഭം നടത്തുന്നതു.കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന പാവനമായ ചടങ്ങാണീതു.കുട്ടികൾക്കു രണ്ടരവയസ്സു കഴിഞ്ഞു മൂന്നു വയസ്സ് തുടങ്ങുന്നതിനു മുൻപായി ഈ ചടങ്ങു നടത്തുന്നു.
 ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ: നവഗ്രഹേഭ്യോ നമ: ....ഈ മന്ത്രം അരിനിറച്ച തളികയിലോ പൂഴിമണലിലോ കുട്ടികളുടെ വിരൽ പിടിച്ചു എഴുതിച്ചാണു ഗുരുനാഥൻ വിദ്യാരംഭം കുറിക്കുന്നതു

വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്ന പാരമ്പര്യം കേരളത്തിൽ നൂറ്റാണ്ടുകളായുണ്ട്. അറിവിലേക്കുള്ള ആരംഭം എന്നർത്ഥത്തിലാണ് വിജയദശമി ദിനത്തെ വിദ്യാരംഭം എന്ന് കൂടി വിളിക്കുന്നത്. കുട്ടികളെ ആദ്യമായി അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നത്, ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് അവരുടെ നാവിൽ സ്വർണ്ണം കൊണ്ട് എഴുതിയാണ്. പിന്നീട് മണലിലോ നെല്ലിലോ അരിയിലോ ആ മന്ത്രം വീണ്ടുമെഴുതുന്നു.

നവരാത്രി പൂജയുടെ അവസാന ദിവസം നടത്തുന്ന വിദ്യാരംഭത്തിൽ കുറിക്കുന്ന ‘ഓം ഹരി ശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം, നാദരൂപിണിയും വിദ്യാദേവതയുമായ സരസ്വതി ദേവിയെ കുറിക്കുന്ന അക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യത്തേത് – ഹരി എന്നത് പരമാത്മാവിനെ പ്രതിനിധീകരിക്കുന്നു. ശ്രീ എന്നത് പരാശക്തിയെ അല്ലെങ്കിൽ ഐശ്വര്യത്തിന്റെ ദേവതയെയാണ് പ്രതിനിധീകരിക്കുന്നത്. ഗണപതി എന്നത് പ്രപഞ്ചത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഓം, പരാശക്തിയിൽ നിന്ന് ഉത്ഭവിക്കുന്ന പ്രണവ മന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്.

പരമ്പരാഗതമായി കുട്ടികളുടെ നാവിൽ തേനിൽ മുക്കിയ സ്വർണ്ണം കൊണ്ട് ‘ഹരിശ്രീ’ എന്ന് ഗുരുക്കന്മാരോ ആചാര്യന്മാരോ എഴുതുന്നതിന് പിന്നിൽ നിശബ്ദ പ്രാർത്ഥനയുമുണ്ട്. ഈ കുട്ടി പറയുന്നതെന്തും സ്വർണ്ണം പോലെ വിലമതിക്കട്ടെ എന്നാണ് അത് അർത്ഥമാക്കുന്നത്. ഓരോ കുട്ടിക്കും അറിവിന്റെ യാത്ര തടസ്സങ്ങളില്ലാതെ തുടരാൻ വിദ്യാദേവതയുടെ കൃപയേയും നിശബ്ദ പ്രാർത്ഥന വിളിച്ചോതുന്നു.

ആചാരങ്ങളിൽ നേരിയ വ്യത്യാസങ്ങളോടെ ജാതിമത ഭേദമന്യേ പലരും ഇന്ന് വിദ്യാരംഭം നടത്തുന്നുണ്ട്. അറിവ് എന്നത് അമൂല്യമാണെന്നും യോഗ്യനായ ഗുരു കുട്ടിയുടെ കൈപിടിച്ച് ആദ്യാക്ഷരങ്ങൾ എഴുതിക്കുന്നത് അറിവ് അവരിൽ വളരാൻ സാധിക്കുമെന്നും നമ്മുടെ പാരമ്പര്യം വിശ്വസിക്കുന്നു. ഗുരുവിലൂടെ പ്രവഹിക്കുമ്പോൾ മാത്രമേ അറിവ് പൂർണമായി ഗ്രഹിക്കുകയുള്ളൂ എന്നതാണ് വിദ്യാരംഭ ചടങ്ങുകൾക്ക് പിന്നിലുള്ള വിശ്വാസം.

ഗുരു ഈശ്വരനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ ഈ ആചാരങ്ങൾ പരമോന്നതത്തിലേക്കുള്ള സമ്പൂർണ്ണ കീഴടങ്ങൽ ആണ്. അറിവിലേക്കുള്ള പാതയിലെ തടസ്സങ്ങൾ മറികടക്കാൻ തന്റെ ശിഷ്യന് നിരുപാധികമായ പിന്തുണ നൽകുന്നതിന് ഗുരുവിനുള്ള പ്രതിബദ്ധതയും ഇതിൽ ഉൾപ്പെടുന്നു. ചൂണ്ടുവിരൽ അഹംബോധത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ഈ ചൂണ്ടുവിരലിൽ പിടിച്ചാണ് ഗുരു ഒരു കുട്ടിയെ തന്റെ ആദ്യ അക്ഷരങ്ങൾ എഴുതാൻ പഠിപ്പിക്കുന്നതും അവനെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതും. യഥാർത്ഥ അറിവും ജ്ഞാനവും നേടുന്നതിന് അഹന്തയുടെ ഭാരം ഉപേക്ഷിക്കാനുള്ള ഒരു ദൃഢനിശ്ചയവും ഇതിനു പിന്നിലുണ്ട്.



എല്ലാ വിദ്യാരംഭത്തിലും പ്രായഭേദമന്യേ എല്ലാവരും അടിസ്ഥാന അക്ഷരങ്ങളും പാഠങ്ങളും എഴുതുകയും ഉരുവിടുകയും ചെയ്യാറുണ്ട്. ഈ പാരമ്പര്യങ്ങളിലൂടെ ഉദ്ദേശിക്കുന്നത് എപ്പോഴും ഒരു തുടക്കക്കാരനായി തുടരേണ്ടതിന്റെ പ്രാധാന്യം, ജാഗ്രതയോടും ക്ഷമയോടും ഉത്സാഹത്തോടും കൂടി നിരന്തരം പഠിക്കാൻ കഴിയുന്ന ഒരു പുസ്തകമായി ജീവിതത്തെ സമീപിക്കേണ്ടതിന്റെ ആവശ്യകതയേയുമാണ്. ഒരു തുടക്കക്കാരന്റെ ഹൃദയത്തോടെ ചുറ്റുമുള്ള എന്തിൽ നിന്നും പഠിക്കാൻ ഉത്സുകനായിരിക്കുക എല്ലാറ്റിനെയും ബഹുമാനിക്കുക, എല്ലാവരോടും വിനയത്തോടെ വണങ്ങുക എന്ന ആശയവും ഈ ആചാരങ്ങൾ നൽകുന്നുണ്ട്.

മതേതരം 

 വിദ്യാരംഭത്തിന് കുട്ടികൾ എന്തെഴുതണമെന്നതിൽ അവരവരുടെ വിശ്വാസത്തിനനുസരിച്ച് രക്ഷിതാ ക്കൾക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. 

കണ്ണൂർ മട്ടന്നൂർ നഗരസഭ ഗ്രന്ഥശാലാ സമിതി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ  എഴുത്തി നിരുത്തൽ ചടങ്ങിന്റെ ഭാഗമായി ഇറക്കിയ നോട്ടീസിനെതിരെ നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവരാജൻ രാമചന്ദ്രന്റേതാണ് ഉത്തരവ് പുറപ്പെടുവിച്ചത് 

ഹരിശ്രീ ഗണപതയേ നമ:, അല്ലാഹു അക്ബർ, യേശുവേ സ്തുതി, അമ്മ, അച്ഛൻ, അ, ആ, ഇ, ഈ(അക്ഷരമാലകൾ), ഇംഗ്ലീഷ് അക്ഷരമാലകൾ തുടങ്ങിയവ വിദ്യാരംഭത്തിനായി തെരഞ്ഞെടുക്കാം എന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. 
എഴുത്തിനിരുത്ത് ഗ്രന്ഥശാലയിൽ നടക്കുന്നതിനാൽ മതപരമായ ചടങ്ങായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമങ്ങൾ ലംഘിക്കാതെ മതേതര ചിന്തയോടെ നടത്തുന്ന ഇത്തരമൊരു പരിപാടിയിൽ ഇടപെടാൻ കാരണങ്ങൾ കാണുന്നില്ല. മതബഹുസ്വരയുള്ള ഭൂമിയാണ് ഇന്ത്യയെന്നും കോടതി പറഞ്ഞു.

കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

കുഞ്ഞുങ്ങളുടെ വിദ്യാരംഭം പല പത്ര മാധ്യമ സ്ഥാപാനങ്ങളും ഏറ്റെടുത്ത് അവരുടെ കച്ചവടം വർധിപ്പിക്കാനുള്ള ഒരു ആഘോഷമാക്കിയിരിക്കുന്നു.
മാത്രമല്ല പ്രശസ്തിയും ഗ്ലാമറും ഉള്ളവരാണ് കുട്ടികളെ എഴുത്തിനിരുത്തേണ്ടത് എന്ന് പൊതുവെ സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു.
എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ഓർക്കണം. ഈ ചടങ്ങു വളരെ പവിത്രമായ ഒന്നാണ്. ഇത് പത്രമാദ്ധ്യമങ്ങൾ ആരംഭിച്ചതല്ല. ഋഷിമാർ ആരംഭിച്ചതാണ്.

പ്രാഥമിക വിദ്യാഭ്യാസ ത്തിന്റെ കാലഘട്ടം ഒരു വ്യാഴ വട്ടക്കാലം ആണ്. അതായത് 12 വര്ഷം. അതിന്റെ നാലില് ഒന്ന് പ്രായം ആയാല്കുഞ്ഞിനെ എഴുത്തിനു ഇരുത്താം. അതായത് 3 വയസ്സ്.കുട്ടികൾക് മൂന്നാംവയസ്സു തികയുന്നതിനു മുൻപ് ആണ് ഇത് നടത്താറ്.വിജയദശമി ദിവസം മുഹൂര്ത്തം നോക്കാതെയും മറ്റുദിവസങ്ങളില്മുഹൂര്ത്തം നോക്കിയും എഴുത്തിനിരുത്തുന്നു.

ഒരു കുട്ടിയെ എഴുത്തിനിരുത്തുന്നയാളുടെ, ജീവിതസംസ്കാരം, വാസന കുട്ടിയിലേക്കും പകരുന്നതാണെന്നു ഋഷീശ്വര സംസ്കാരം നമ്മെ പഠിപ്പിക്കുന്നു. അതിനാൽ തന്നെ കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത് പുണ്യസ്തലത്ത്, ആധ്യാത്മകേന്ദ്രങ്ങളിൽ വച്ച് പുണ്ണ്യത്മാക്കളെക്കൊണ്ടായിരികകണം.
കുട്ടികളെ എഴുത്തിനിരുത്തുന്നയാളുടെ ജീവിതശൈലിയും വളരെ പ്രധാനമാണ്. തലേ ദിവസംവരെ മദ്യവും മാംസവും സേവിച്ചുഉറങ്ങിയെഴുന്നേറ്റു വരുന്ന ഒരുസാഹിത്യകാരനല്ല ഒരു സിനിമാനടനല്ല,രാഷ്ദ്രിയ നേതാവല്ല, ഏതെങ്കിലും മേഖലയിൽ പ്രശസ്തനായ വ്യക്തിയല്ല കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത്. മറിച്ചു സാത്വികമായ വിശുദ്ധമായ ആചാരാനുഷ്ടനങ്ങളോടെ ഒരു സാധനാജീവിതം നയിക്കുന്ന വ്യക്തി തന്നെയാകണം കുട്ടികളുടെ വിദ്യാരംഭം നടത്തേണ്ടത്.



എഴുത്തിനിരുത്തുന്നത് വിദ്യാഭ്യാസം ഉള്ള രക്ഷിതാക്കള്ആണെങ്കില് പിതാവോ മാതാവോ ആയാല് വളരെ നന്ന് . കാരണം തന്റെ കുഞ്ഞിനു നല്ല വിദ്യ ഉണ്ടാകണം എന്ന് ആത്മാര്ഥമായി ആഗ്രഹിക്കുക രക്ഷിതാക്കള് തന്നെയാണ് സംശയം ഇല്ല. കുട്ടിയുടെ പിതാവ്, മുത്തച്ഛന് ഇവര്ക്കൊക്കെ ആചാര്യസ്ഥാനത്തിരുന്ന് വിദ്യയുടെ ആദ്യാക്ഷരങ്ങള് പകര്ന്നുകൊടുക്കാം.

അച്ഛന്റെയും അമ്മയുടെയും മടിയിലിരുന്നാണ് കുഞ്ഞ് ആദ്യാക്ഷരം കുറിക്കുന്നതെങ്കിൽ അതിനും നിയമങ്ങളുണ്ട്. അമ്മയാണെങ്കിൽ കുട്ടിയെ ഇടതുതുടയിലും അച്ഛനാണെങ്കിൽ വലതുതുടയിലും വേണം ഇരുത്താൻ. ആചാര്യന്റെ മടിയിലാണു കുട്ടി ഇരിക്കുന്നതെങ്കിൽ ആൺകുട്ടിയെ വലതുതുടയിലും (വശത്തും) പെൺകുട്ടിയെ ഇടതുതുടയിലും (വശത്തും) ഇരുത്തണം.
ക്ഷേത്രത്തില്പോയി കുട്ടിയെ തൊഴുവിച്ചു പ്രദക്ഷിണം വെപ്പിച്ചു വിഘ്നേശ്വരന്, സരസ്വതി, ശ്രീകൃഷ്ണന് എന്നിവരുടെ ചിത്രത്തിനു മുന്നില്ഭദ്രദീപം കൊളുത്തി വെച്ച് കുട്ടിയെ മടിയില് ഇരുത്തി നാക്കിൽ ഹരിശ്രീ ഗണപതയെ നമഃ എന്ന് സ്വര്ണം കൊണ്ട് എഴുതുക.

ആദ്യം കുട്ടിയുടെ നാവിൽ തേനിൽ മുക്കിയ സ്വർണം കൊണ്ടു വേണം അക്ഷരം കുറിക്കാൻ.
സ്വര്ണം ആയുസ്സാണെന്ന് വേദത്തില് പറയുന്നു. ഇവിടെ നാവിന്തുമ്പില് ഹരിശ്രീ കുറിക്കുമ്പോള് സ്വര്ണം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നു. തേന്പോലെ മധുരമുള്ള വാക്കായിരിക്കണം. ഒപ്പം സ്വര്ണം പോലെ വിലപിടിച്ച വാക്ക് ഉപയോഗിക്കുന്നവനുമാകണം ഈ കുട്ടി.
സാധാരണയായി മോതിരം ആണ് എഴുതാൻ ഉപയോഗിക്കുന്നത്. മാതാപിതാക്കളുടെ വിവാഹ മോതിരം ആയാല് വളരെ നന്ന്. മാതാ പിതാക്കള്ക്ക് അതിനു കഴിയില്ലെങ്കില് ഏതെങ്കിലും സാത്വിക ജീവിതം നയിക്കുന്ന അധ്യാപകനോ അധ്യാപികയോ കുട്ടിയെ എഴുത്തിനു ഇരുത്താം.

എഴുത്തിനു ഇരുത്തുന്ന ആചാര്യന് പ്രശസ്തന് ആകണമെന്നില്ല. ജീവിതത്തില് മൂല്യങ്ങള് കൈവെടിയാത്ത വ്യക്തി ആയിരിക്കണം, ഭക്തനും ആയിരിക്കണം.താന് കൊടുക്കുന്ന വിദ്യ കുട്ടിയുടെ ഭാവി ശോഭാനമാകുവാന് ഉള്ളതാകണം എന്ന ചിന്തയും ഉണ്ടായിരിക്കണം.

എഴുത്തിനിരുത്തുന്ന സ്ഥലങ്ങൾക്കുമുണ്ട് പ്രത്യേകത. പ്രധാനമായും കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിലും, കേരളത്തില് സരസ്വതീ ക്ഷേത്രങ്ങള്, കോട്ടയം പനച്ചിക്കാട്, പറവൂര് ദക്ഷിണ മൂകാംബികാ ക്ഷേത്രം, തൃശ്ശൂർ തിരുവുള്ളക്കാവ്, തിരൂര് തുഞ്ചന്പറമ്പ്, ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവിടങ്ങളിലും എഴുത്തിനിരുത്താറുണ്ട്. ചിലര് വീട്ടില് വെച്ചും നടത്തും. എഴുത്തിനിരുത്തൽ ബിസ്സിനസ്സ് നടത്തുന്ന പത്ര, കച്ചവട സ്ഥാപനങ്ങൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.
ദേവീ പൂജയ്ക്ക്ശേഷം മുന്വച്ച താമ്പാളത്തില്പരത്തിയിട്ട അരിയിന്മേല്കുട്ടിയുടെ വിരല്പിടിച്ച് ” ഹരിശ്രി ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ”എന്നെഴുതിക്കുന്നു.
എഴുത്തിനു ഇരുത്തുമ്പോൾ എന്ത് കൊണ്ടാണു “ഹരിശ്രീ ഗണപതയേ നമ:” എന്ന് ആദ്യം എഴുതുന്നതെന്ന് നോക്കാം. കടപയാദി സംഖ്യാ സമ്പ്രദായത്തിൽ ഹരിശ്രീഗണപതയേ നമ: എന്നതിന്റെ സംഖ്യ 51 ആണു.

ഹരി-28, ശ്രീ-2, ഗ-3, ണ-5, പ-1, ത-6, യേ-1, ന-0, മ-5
മലയാളത്തിലെ അക്ഷരങ്ങൾ 51 ആണല്ലോ. അതുകൊണ്ട് നവരാത്രിക്ക് എഴുത്തിനിരുത്തുമ്പോൾ ഹരിശ്രീ ഗണപതയേ നമ: എന്നെങ്കിലും എഴുതുക എഴുതിക്കുക.

വിജയദശമി ദിവസം ദശമി തീരുന്നതു വരെ എഴുത്തിനിരുത്തുന്നതിനു മുഹൂർത്തം നോക്കേണ്ടതില്ല. മൂന്നാമതായി അക്ഷരമെഴുത്താണ്. അതെഴുതുന്നതാകട്ടെ അരിയിലും. ഭാരതത്തില് എല്ലാം ഈശ്വരീയമാണ്. അറിവ് ആര്ജിക്കുന്നതും ഈശ്വരീയം തന്നെ. അതിന്റെ ഉത്തമ ഉദാഹരണമാണ് അരിയിലെഴുത്ത്. പുഴുങ്ങി ഉണക്കാത്ത അരിയിൽ കുട്ടിയുടെ ചൂണ്ടുവിരൽ കൊണ്ട് (വ്യാഴത്തെയാണ് ചൂണ്ടുവിരൽ പ്രതിനിധീകരിക്കുന്നത്) അക്ഷരം എഴുതിക്കേണ്ടത്. സരസ്വതി അക്ഷരമാലയാണെങ്കില് അത് ആദ്യം എഴുതിപ്പഠിക്കുന്നത് അരിയിലാണല്ലോ. അരി അന്നമാണ്. അന്നം ബ്രഹ്മമാണെന്ന് (അന്നം വൈ ബ്രഹ്മ) ഉപനിഷത്തുകളില് കാണാം.
ഓരോ അക്ഷരവും കുട്ടിയെക്കൊണ്ടു പറയിച്ച് എഴുതിക്കുന്നത് ആരാണോ അവർ വേണം അക്ഷരം മായ്ക്കുവാൻ. കുട്ടിയെക്കൊണ്ട് അതു ചെയ്യിക്കരുത്. ഹരിഃ ശ്രീഃ ഗണപതയേ നമഃ എന്നു വേണം എഴുതിക്കുവാൻ. ‘ഗണപതായേ’ എന്നു ‘ത’ യ്ക്കു ദീർഘം കൊടുത്ത് എഴുതിക്കരുത്. അടുത്ത ദിവസം വീട്ടിൽത്തന്നെ രക്ഷിതാക്കൾ കുട്ടിയെക്കൊണ്ട് എഴുതിക്കണം. അതും അരിയിൽത്തന്നെ വേണം. വ്യക്തിത്വം നേടാന് വിദ്യാഭ്യാസത്തോടൊപ്പം മധുരമായ വാക്കും നോക്കും കലര്ന്ന സംസ്‌കാരം വേണം. സുവര്ണപൂരിതമായ, മൂല്യമേറിയ വാഗ്‌വൈഭവം വേണം. അങ്ങനെ വ്യക്തി സുവര്_ണശോഭിതനായി സമൂഹത്തില്പ്രശോഭിക്കും. ഇതാണ് എഴുത്തിനിരുത്തുമ്പോള്നമുക്കുണ്ടാകേണ്ട കാഴ്ചപാട് . ഈ പവിത്രമായ കര്മ്മത്തിലൂടെ ധാര്മ്മികതയും പരമ്പരാഗതമായി ആചരിച്ചുവരുന്ന സംസ്‌കാരവുമാണ് പുതുതലമുറയിലേക്കു പകര്ന്നുകിട്ടുക.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click