നവരസ സാധനയിൽ ഗ്രോട്ടോസ്കി സ്പർശം

ഇരിങ്ങാലക്കുട നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന 'നവരസ സാധന' ശില്പശാലകളുടെ പരമ്പരകൾ ഇതിനകം കലാലോകത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 24-ന് ആരംഭിച്ച് ഫെബ്രുവരി 7-ന് സമാപിക്കുന്ന നൂറ്റി മുപ്പതാമത് ശില്പശാല പൂർണ്ണമായും ഫിലിമിൽ പകർത്തുവാൻ ഇറ്റലിയിൽ നിന്നും എത്തിച്ചേർന്നത് പ്രശസ്ത കലാപണ്ഡിതൻ ഡോ. വിറ്റോ ഡി. ബർണാടിയും ഡോ. ഫ്രാഞ്ചൻസ്കാ കറ്റാരിഷും ആണ്.

ഏതാണ്ട് മുപ്പത്തിയഞ്ച് മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ഡോകുമെന്റെഷനാണ് അവർ തയ്യാറാക്കി വരുന്നത്. ഇതിൽ ക്യാമറ കൈകാര്യം ചെയ്യുന്ന ഫ്രാഞ്ചൻസ്കാ ലോക നാടകവേദിയിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ സൈദ്ധാന്തികനും രംഗപ്രയോക്താവുമായ ജർസി ഗ്രോട്ടോസ്മിയുടെ ശിഷ്യ കൂടിയാണ്. ശില്പശാലയിൽ പങ്കെടുക്കുവാൻ ഇൻഡ്യയുടെ നാനഭാഗത്തു നിന്നും എത്തിച്ചേർന്ന പതിനെട്ട് യുവപ്രതിഭകൾക്കു വേണ്ടി ഗ്രോട്ടോസ്മിയുടെ അഭിനയ പരിശീലനത്തിൻ്റെ സവിശേഷതകൾ പങ്കുവച്ചു.

ഗ്രോട്ടോസ്കിയുടെ അവസാന നാളുകളിൽ രൂപം നൽകിയ 'തിയേറ്റർ ഓഫ് സോഴ്സസ് (ഉറവിടങ്ങളുടെ നാടകവേദി) അഭിനയാവിഷ്കാരത്തിന്റെ ആദിസങ്കല്പ്‌പങ്ങൾ അന്വേഷിക്കുന്നതയിരുന്നു. രാത്രി മുഴുവൻ പ്രകൃതിയുടെ സ്വാഭാവകിമായ വ്യതിയാനങ്ങൾ ഉൾക്കൊള്ളുക. മുൻവിധി കൂടാതെ ഏതാവസ്ഥയെയും നേരിടുക ഇങ്ങനെ അനവധി കഠിനങ്ങളായ പരിശിലനത്തിൻ്റെ ലക്ഷ്യം മനസ്സിൽ തോന്നുന്ന കാര്യങ്ങൾ സ്വതന്ത്രമായി പ്രകാശിപ്പിക്കുവാനുള്ള ശ്രമങ്ങളായിരുന്നു. ചില അഭിനയസങ്കേതങ്ങളുടെ പരിശീലനത്തിലൂടെ ഫ്രാഞ്ചൻസ്കാ വിശദീകരിച്ചു. ഫെബ്രുവരി 6-ന് വൈകുന്നേരം 6 മണിക്ക് ശില്പശാലയുടെ സമാപനം അഭിനേതാക്കൾ സ്വന്തം കലകൾ പ്രദർശിപ്പിക്കുന്ന നവരസോത്സവത്തോടുക്കൂടിയാണ്


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click