ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നൽകി വരുന്ന 'മാണിക്യശ്രി' പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രശസ്ത കൂടിയാട്ടം കുലപതി വേണുജി തൻറെ പ്രതികരണം അറിയിക്കുകയായിരുന്നു. കൂടിയാട്ടം എന്ന വിശിഷ്ട കല നൂറ്റാണ്ടുകൾ സംരക്ഷിച്ചത് ഇരിങ്ങാലക്കുടയിലെ ശ്രീ കൂടൽമാണിക്യം ക്ഷേത്രമാണ്. അമ്മന്നൂർ ചാക്യാർ കുടുംബത്തിന് തലമുറകളായി നൽകിയ സംരക്ഷണമാണ് ഈ കലയെ സംരക്ഷിച്ചു നിലനിർത്തിയത് വേണുജി അന്യം അഭിപ്രായപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ ഈ കല നിന്നുപോകുമെന്ന അവസ്ഥയിൽ ഉണർന്നു പ്രവർത്തിച്ച് പൈങ്കുളം രാമചാക്യാർ, അമ്മന്നൂർ മാധവചാക്യാർ എന്നീ അത്ഭുതപ്രതിഭകളെ ചിട്ടയോടു കൂടി പരിശിലിപ്പിച്ച് ഇന്നത്തെ തലമുറയെ സൃഷ്ടിക്കുവാൻ കാരണമായത് ഗുരു അമ്മന്നൂർ ചാച്ചുചാക്യരുടെ ജാഗ്രതയും മുൻകരുതലു മായിരുന്നു.
ശ്രീ കൂടൽമാണിക്യം ദേവസ്വം നൽകുന്ന മാണിക്യശ്രി പുരസ്‌കാരം ഒരു കൂടിയാട്ടം കലാകാരനെ സംബന്ധിച്ചിടത്തോളം പരമോന്നത ബഹുമതിയാണ്. ഇരിങ്ങാലക്കുടയിൽ അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലവും നടനകൈരളിയും സ്ഥാപിക്കുവാൻ നേതൃത്വം നൽകിയ വേണുജി അഭിപ്രായപ്പെട്ടു.
മാണിക്യശ്രീ പുരസ്ക്‌കാരം ലഭിച്ച വേണുജി തന്റെ പ്രതീകരണം അറിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.