തൃശൂർ: 62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ തുടർച്ചയായ 12-ാം തവണയും പരിചമുട്ട് മത്സരത്തിൽ എ ഗ്രേഡ് നേടി.
പരിചമുട്ട് കലാകാരന്മാരും മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികളുമായ ശ്രീ അതുൽ, ശ്രീ അനന്ദു എന്നിവരാണ് ഇത്തവണയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. സ്കൂളിലെ ഓഫീസ് ജീവനക്കാരനായ ജനിലാണ് കഴിഞ്ഞ 12 വർഷമായി പരിചമുട്ട് ടീമിനെ നയിക്കുന്നത്.
ജൂൺ മാസം സ്കൂൾ തുറന്നാൽ ആദ്യ ആഴ്ച മുതൽ ജനിലിൻ്റെ നേതൃത്വത്തിൽ പരിചമുട്ടിനായുള്ള പരിശീലനം ആരംഭിക്കും. നല്ല മെയ് വഴക്കം ആവശ്യമായ ഇനമായതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ കഠിന പരിശീലനമായിരിക്കും. തുടർന്ന് സബ്‌ജില്ലാ മത്സരത്തിനായി തയ്യാറെടുക്കും. സബ്‌ജില്ലാ മത്സരം കഴിഞ്ഞാൽ ജില്ലാ മത്സരത്തിനായുള്ള തീവ്ര പരിശീലനം നടത്തും. ഇതിനോടൊപ്പം സ്കൂളിൽ തന്നെ തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണവും ഉണ്ടായിരിക്കും. ജില്ലാ മത്സരം കഴിഞ്ഞാൽ സംസ്ഥാന മത്സരത്തിനായി പരിശീലനം തുടരും.
ഇത്തവണ അമർനാഥ് എ. ആർ., ദേവദത്തൻ കെ. എസ്., അദ്വൈദ് കിഷൻ പി. യു., കാർത്തിക് എം. എസ്., അർജുൻ ഐ. എസ്., മുഹമ്മദ് തമീം കെ. എച്ച്, പ്രണയ പ്രസാദ്, അദ്വൈദ് ഇ. ബി. എന്നിവരാണ് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ നിന്നു പരിചമുട്ട് മത്സരത്തിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.