വേൾഡ് കപ്പിന്റെ ആവേശത്തിൽ മൊട്ട ഗ്ലോബൽ തൃശൂരിൽ ഫ്രണ്ട്ലി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

തൃശൂർ: ഫിഫ വേൾഡ് കപ്പിന്റെ ആവേശത്തോടനുബന്ധിച്ച് Motta Global Foundation സംഘടിപ്പിച്ച എംജി വേൾഡ് കപ്പ് ഫ്രണ്ട്ലി ഫുട്ബോൾ മത്സരം കുട്ടനെല്ലൂർ സ്പോർട്ടേക്കർ ടർഫിൽ ആവേശകരമായി നടന്നു. ഷേവ്ഡ് ഹെഡ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പങ്കെടുത്ത മത്സരം കായിക മത്സരം എന്നതിലുപരി സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു.

മത്സര വിജയികൾക്ക് തൃശൂർ കോർപ്പറേഷൻ കൗൺസിലർ ഹരീഷ് മോഹൻ സമ്മാനങ്ങൾ വിതരണം ചെയ്ത് അനുമോദിച്ചു. ലോകത്ത് ആദ്യമായിരിക്കും ഇങ്ങനെ മുഴുവൻ തല മൊട്ടയടിച്ച ആളുകൾ മാത്രം പങ്കെടുത്ത ഫുട്ബോൾ മത്സരം അരങ്ങേറുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷനായി. സെക്രട്ടറി അരുൺ ജി. നായർ, വൈസ് പ്രസിഡന്റ് സുനീഷ് അടിമാലി, ട്രഷറർ ഡിറ്റോ പോൾ, ജിൽസ് ജോൺ, ഷാജി മരക്കാർ,ഫൈസൽ ചീരൻ,ബിജു ചിറ്റണ്ട,സന്തോഷ് തൃശൂർ, ലവ്ജോ ജോയ്, ജോബി മൈക്കിൾ എന്നിവർ സംസാരിച്ചു.

കായികമത്സരങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
വിവിധ ജില്ലകളിൽ നിന്നുള്ള അംഗങ്ങളുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.  ഇത്തരം കായിക വിനോദ പരിപാടികൾ ഭാവിയിലും കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. 

ദി ഹിന്ദു പോലുള്ള ദേശീയ ദിനപത്രം സംഘടനയെ കുറിച്ച്  വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. അതിനുശേഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മെമ്പർഷിപ്പിന് വേണ്ടി ആളുകൾ സമീപിക്കുന്നുണ്ടെന്നും, ഇതൊരു ആഗോള മലയാളി സംഘടനയായതിനാൽ അവരെ ചേർക്കുക നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല പക്ഷേ സംഘടനയെ കുറിച്ച് അവർ പങ്കുവെക്കുന്ന വാക്കുകൾ  മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ പ്രോത്സാഹന ജനകമാണെന്നും ഭാരവാഹികൾ അറിയിച്ചു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click