ഇത്തവണ ധോണിയില്ല; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.. ഇത്തവണയും ടീമിനെ നയിക്കുന്നത് നായകൻ വീരാട് കൊഹ്‌ലി തന്നെയായിരിക്കും. എന്നാൽ ടീമിൽ മഹേന്ദ്രസിംഗ് ധോണി ഇടംപിടിച്ചിട്ടില്ല. അതേസമയം ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോയ ശിഖര്‍ ധവാന്‍ കായികക്ഷമത തെളിയിച്ച് ടീമിലേക്ക് തിരിച്ചെത്തി. ടി 20യില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക. നവ്ദീപ് സൈനി, രാഹുല്‍ ചാഹര്‍ എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവർ ടി 20 ടീമിൽ ഇടം നേടിയിട്ടില്ല. കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍. അടുത്ത മാസം മൂന്നാം തീയതി നടക്കുന്ന ട്വന്റി20യോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.