കൊച്ചി: രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ സോഷ്യൽ വർക്ക്, സൈക്കോളജി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ അൽസൈമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (ARDSI) സഹകരണത്തോടെ *അൽസൈമേഴ്‌സ് മാസാചരണം 2026* സംഘടിപ്പിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസർ *ജോൺ ജോഷി കെ. ജെ.* പരിപാടി ഉദ്ഘാടനം ചെയ്തു. Aster Medcityയിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റും ARDSI ദേശീയ ട്രഷററുമായ *ഡോ. റെജി പോൾ* മുഖ്യാതിഥിയായി. അൽസൈമേഴ്‌സിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, മൈം തുടങ്ങിയ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
Still Me: Seeing the Person Beyond Alzheimer’s”* എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ARDSI സ്മൃതിപഥത്തിലെ Dementia Wellness Specialist *സുരേഷ് കുമാർ ഒ. പി. (PSW), ARDSI അഡ്മിനിസ്ട്രേറ്ററും സോഷ്യൽ വർക്കറുമായ **സിന്റോ എം. ഒ.* എന്നിവർ ക്ലാസുകൾ നയിച്ചു. അൽസൈമേഴ്‌സ് രോഗബാധിതരെ രോഗത്തിന്റെ പേരിൽ മാത്രം തിരിച്ചറിയാതെ, അവരുടെ വ്യക്തിത്വവും മാനുഷികതയും കാത്തുസൂക്ഷിച്ചുകൊണ്ട് പരിചരിക്കേണ്ടതിന്റെ പ്രാധാന്യം സെമിനാർ ചർച്ച ചെയ്തു.
Anger and Aggressive കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി *അൽസൈമേഴ്‌സ് ക്വിസ് മത്സരവും* സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ *ഡോ. ലാലി മാത്യു* അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ *ഗീതു ജോണി, ARDSI ജനറൽ മാനേജറും സോഷ്യൽ വർക്കറുമായ **സ്മിതേഷ് ജി.* എന്നിവർ ആശംസകൾ നേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.