'സഹകരണരത്‌നം' സഹകരണ റിയാലിറ്റിഷോ മാർച്ച് 7ന്

കോഴിക്കോട്: ടീം കോപ്പറേറ്റീവ് ലോകത്തിൽ ആദ്യമായി സംഘടിപ്പിച്ച സഹകരണരത്‌നം സഹകരണ റിയാലിറ്റിഷോയുടെ മൂന്നാം ഭാഗം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ മാർച്ച് 7ന് നടക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രാഥമിക സഹകരണ സംഘങ്ങൾ പങ്കെടുക്കുന്ന റീലിറ്റിഷോയിൽ സഹകരണ സ്‌ഥാപനങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ, പ്രതിസന്ധിയുടെ അതിജീവന കഥകൾ, പുതിയ സഹകരണ പാഠങ്ങൾ എന്നിവ വേദിയിൽ അവതരിപ്പിക്കും.

പാനൽ ബോർഡ് അംഗങ്ങളായ എസ്. സി. എസ്. ടി. ഐ. മുൻ ഡയറക്ടർ ബി. പി. പിള്ള, കൺസ്യൂമർ ഫെഡ് മുൻ എം. ഡി. ഡോ. എം. രാമനുണ്ണി,  മുൻ ജോയിന്റ്  രജിസ്ട്രാറും കേരള ദിനേശ് ചെയർമാനുമായ എം. കെ. ദിനേശ് ബാബു, ഐ. സി. എം. മുൻ ഡയറക്ടർ ശശികുമാർ എം. വി. എന്നിവർ തത്സമയം ബാങ്ക് പ്രതിനിധികളുമായി സംവദിക്കും.  തൃശ്ശൂരിൽ വെച്ച് നടന്ന റിയാലിറ്റിഷോയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചടങ്ങിൽ കേരളത്തിലെ പ്രമുഖ സഹകാരിയായ പാലേരി രമേശന് “സഹകരണരത്‌നം പുരസ്‌കാരം” നൽകി ആദരിക്കും.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click