രാജഗിരി മാക്ട റിഫ് രാജ്യാന്തര ചലച്ചിത്രമേള: ഹ്രസ്വചിത്ര മത്സരത്തിന് എൻട്രി ഒക്ടോബർ 5 വരെ നീട്ടി

കൊച്ചി: രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ വിഭാഗത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന രാജഗിരി അസോസിയേഷൻ ഓഫ് ഗ്രാഫിക് ആർട്സ് സംഘടിപ്പിക്കുന്ന രാജഗിരി രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പ് ഒക്ടോബർ 13, 14, 15 തീയതികളിൽ നടക്കും. മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മത്സരത്തിലേക്കുള്ള എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 5 വരെ നീട്ടി. കൂടുതൽ യുവസംവിധായകർക്കും ചലച്ചിത്രപ്രവർത്തകർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കുന്നതിനാണ് തീയതി നീട്ടിയത്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മത്സരത്തിലേക്ക് ലഭിക്കുന്ന എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ഹ്രസ്വചിത്രങ്ങൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. മത്സരത്തിലെ മികച്ച ചിത്രത്തിന് 25,000 രൂപയാണ് ഒന്നാം സമ്മാനം. 

രാജ്യാന്തര ചലച്ചിത്രമേളയിൽ 13 ചിത്രങ്ങളുടെ പ്രദർശനവും പ്രമുഖ സംവിധായകരുടെയും അഭിനേതാക്കളുടെയും സാന്നിധ്യവും ഉണ്ടായിരിക്കും. ചലച്ചിത്ര സംവിധായകൻ ജൂഡ് ആന്തണി ജോസഫ് മേള ഉദ്ഘാടനം ചെയ്യും. സംവിധായകൻ ജോൺ പോളിന്റെ പുസ്തകങ്ങൾ കൈമാറുന്ന ചടങ്ങും മേളയുടെ ഭാഗമായി നടക്കും. ഹ്രസ്വചിത്രരംഗത്തെ പുതിയ പ്രതിഭകൾക്ക് മികച്ച വേദിയൊരുക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click