റിഫ് ചലച്ചിത്രമേള ബ്ലസി ഉദ്ഘാടനംചെയ്തു.

കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗ് വിഭാഗം മാക്ടയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം, റിഫ് സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്തു. ഇൻഡസ്ട്രി അക്കാദമി ഉച്ചകോടി കോൺഫ്ലുവൻസ് 2.0യുടെ ഭാഗമായാണ് ചലച്ചിത്രോത്സവം .

പ്രശസ്ത സംവിധായകൻ കെ.ജി.ജോർജജിന്റെ 2ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രദർശനവും അനുസ്മരണവും സംഘടിപ്പിച്ചു. കെ.ജി ജോർജ്ജിന്റെ മകൾ താരാ കെ.ജോർജ്ജ് ഓർമ്മകൾ പങ്കുവച്ചു. ചടങ്ങിൽ കെ ജി ജോർജിന് 1975 - ൽ ലഭിച്ച ചലച്ചിത്ര പുരസ്ക്കാരം നഷ്ടപ്പെട്ടിരുന്നു അത് കണ്ടെത്തി മാക്ട അംഗങ്ങൾ മകൾക്കു കൈമാറി.

എസ്.എച്ച് പ്രൊവിഷ്യാൽ ഫാ. ബെന്നി നാൽക്കര സി.എം.ഐ.അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ ഡോ.മാത്യു വട്ടത്തറ സി. എം.ഐ., പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, മാക്ട ചെയർമാൻ ജോഷി മാത്യു ,അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ഗാനരചയിതാവ് ഷിബു ചക്രവർത്തി, പിന്നണി ഗായിക സോണി സായ്, മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗ് വകുപ്പധ്യക്ഷൻ രഞ്ജു എ. സി എന്നിവർ സംസാരിച്ചു.

രാജഗിരി അന്താരാഷ്ട്ര ചലച്ചിത്രോത്സവം(റിഫ്) 26ന് സമാപിക്കും. സമാപന സമ്മേളനത്തിൽ സിബി മലയിൽ, ലാൽ ജോസ് തുടങ്ങി ചലച്ചിത്ര ലോകത്തെ പ്രമുഖർ പങ്കെടുക്കും


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click