ജെയ്സൻ എലുവത്തിങ്കലിന്റെ നോവൽ പ്രകാശനം ചെയ്തു

തൃശൂർ: ജെയ്സൻ എലുവത്തിങ്കൽ രചിച്ച 'സ്‌നേഹക്കൂട്' എന്ന നോവൽ പ്രശസ്ത കവിയും സിനിമാഗാന രചയിതാവുമായ റഫീഖ് അഹമ്മദ്  പ്രകാശനം ചെയ്തു. സിനിമ ഗാന രചയിതാവ് ജ്യോതിഷ് കാശി പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ  വിജോ വിൻസന്റ്, വിമൽ കുമാർ, വിനീഷ് അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.

 ഒരു മനുഷ്യന്റെ ബാല്യം മുതൽ വൈവാഹിക ജീവിതം വരെയുള്ള യാത്രകളുടെ ഒരു കഥയാണിത്. ബാല്യം മുതൽ അവൻ അനുഭവിച്ച കഷ്ടതകളുടെയും യാതനകളുടെയും ദിനങ്ങൾ മാറി ഒരു നല്ല പുതുജീവിതം തനിക്കുണ്ടാകണമെന്ന് അവന്റെ ആത്മാർത്ഥമായ കഠിനപ്രയത്നത്തിന്റെ ഫലമായി ലഭിക്കുന്ന സുന്ദരമായ ജീവിതം. അതിനു താങ്ങായി അവന് ചുറ്റുമുള്ള ഒരു കൂട്ടം ആളുകളും അവന്റെ സഹപാഠികളും, അവന്റെ പ്രണയവും ഈ നോവലിൽ തുറന്നുകാട്ടുന്നു. പച്ചയായ ജീവിതസാഹചര്യങ്ങളുടെ ഒരു നേർക്കാഴ്ചയാണ്.

ഈ നോവൽ ജെയ്സൻ എലുവത്തിങ്കലിന്റെ നാലാമത്തെ പുസ്തകവും ആദ്യത്തെ നോവലും ആണ് ഈ കൃതി. സംഗീതരംഗത്തും സാന്നിധ്യം അറിയിച്ച വ്യക്തിയാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിൽ നല്ല ചിന്തകളും എഴുത്തുകളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. 
തിരുവനന്തപുരം കോർപ്പസ് ആണ് പ്രസാധകർ. പുസ്തകം ആമസോണിൽ ലഭ്യമാണ്


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click