"പിള്ളേര് പൊളിയാണ്" സജീഷ് കുട്ടനെല്ലൂർ സ്കൂളുകളിലേക്ക്....
സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സജീഷ് കുട്ടനെല്ലൂർ അവതരണം നിർവഹിക്കുന്ന "വിനോദ വിജ്ഞാന പ്രചോദന ഒറ്റയാൾ പരിപാടിയുടെ പേരാണ് "പിള്ളേര് പൊളിയാണ് "
പേര് കേട്ടാൽ തന്നെ അറിയാം ഇത് ഏറ്റവും പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള പരിപാടിയാണെന്ന്.
ലോകം ഏറ്റവും വേഗത്തിൽ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാലത്ത് വളർന്നു വരുന്ന പുത്തൻ തലമുറയെ മുന്നിൽ കണ്ട് രൂപപ്പെടുത്തിയ ഒരു ഒറ്റയാൾ പരിപാടിയാണിത്.
45 മിനിട്ടാണ് സമയ ദൈർഘ്യം.
മലയാളി, കേരളം, ലോകം,സംസ്കാരം ,മൂല്യങ്ങൾ, മോട്ടിവേഷൻ,ഇന്റർനെറ്റ്, ലഹരി തുടങ്ങി വിവിധങ്ങളായ വിഷയങ്ങളെ ചരടിൽ കോർത്തിണക്കി ഏകാഭിനയത്തിന്റെയും, സ്റ്റോറി ടെല്ലിങ്ങിന്റെയും, സ്റ്റാൻഡ് അപ്പ് കോമഡിയുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ പരിപാടിയുടെ അവതരണം നടക്കുന്നത്.
ഒറ്റവാക്കിൽ പറഞ്ഞാൽ "കുട്ടികൾക്ക് വേണ്ടിയുള്ള ചിരിയിലൂടെ ചിന്തയുണർത്തുന്ന വിനോദ വിജ്ഞാന പ്രചോദന പരിപാടിയാണിത്. കുട്ടികൾക്ക് ഇത് ഒരു പുതിയ അനുഭവം ആകും എന്നതിലും സംശയമില്ല.
കേരളത്തിലെ പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയനായ സജീഷ് കുട്ടനെല്ലൂർ 2011 ൽ "മലയാളപ്പെരുമ "എന്ന പരിപാടി കേരളത്തിലെ 100 വിദ്യാലയങ്ങളിൽ അവതരിപ്പിച്ചിരുന്നു.
അന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് ഡോ. സുകുമാർ അഴീക്കോട് ആയിരുന്നു. മഹാകവി അക്കിത്തം ആയിരുന്നു ഓരോ വിദ്യാലയത്തിലും ഉത്സവം സൃഷ്‌ടിച്ച മലയാളപ്പെരുമയുടെ മുഖ്യ ഉപദേഷ്ടാവ്.
2000 മുതൽ സ്റ്റേജ്, റേഡിയോ, ടി. വി, പത്രം, ഓൺലൈൻ മാധ്യമങ്ങളിലൂടെ സജീവമായി ഇടപെട്ടു വരുന്ന സജീഷ് കുട്ടനെല്ലൂർ ഇന്ത്യയിലും വിദേശരാജ്യങ്ങളുമായി 2500 ൽ അധികം വേദികളിൽ സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിച്ചിട്ടുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പ്രസംഗ പരിശീലന കളരികൾക്കും അവധിക്കാല ക്യാമ്പുകൾക്കും നേതൃത്വം വഹിച്ച സജീഷ് കുട്ടനെല്ലൂർ
മാതൃഭൂമി, ദീപിക പത്രങ്ങളിൽ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള കോളമിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമയുടെ സൺഡേ സപ്ലിമെന്റിലും ഫീച്ചറുകൾ എഴുതിയിട്ടുണ്ട്. "മൊട്ട ഗ്ലോബൽ " എന്ന സംഘടനയുടെ ഫൗണ്ടർ പ്രസിഡണ്ടാണ്.
2025 മെയ് മാസത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടിയുമായി സഞ്ചരിച്ചിട്ടുണ്ട്.
പ്രോഗ്രാമിനെ കുറിച്ച്
കൂടുതൽ വിവരങ്ങൾക്ക്:
9846391755
Sajeeshkuttanellur1@gmail.com
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.