കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ആദ്യദിനമായ ദീക്ഷാരംഭം നടത്തി. എം.ജി. യൂണിവേഴ്സിറ്റി ബിരുദ റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ്. ഉദ്ഘാടനം ചെയ്ത ചടങ്ങിന് രാജഗിരി സ്ക്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ഡോ. ജോയൽ ജോർജ്ജ് പുല്ലോലിൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു.
രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ് ഡയറക്ടർ റവ. ഫാ. അജീഷ് പുതുശ്ശേരി സി.എം.ഐ, പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, തേവര സേക്രട്ട് ഹാർട്ട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ റവ. ഫാ. സാബു തോമസ്, പ്ലേസ്മെന്റ് ഓഫീസർ അനിലാ മാത്യു, ഇംഗ്ലീഷ് വിഭാഗം വകുപ്പധ്യക്ഷ കവിതാ കൃഷ്ണദാസ്, സ്റ്റാഫ് സെക്രട്ടറി സായി പാർവ്വതി ഐ. ആർ. എന്നിവർ സംസാരിച്ചു. നവാഗത വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമായി 2000ലധികം പേർ പരിപാടിയുടെ ഭാഗമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.