ഡിമെൻഷ്യ പരിചരണത്തിന് സമൂഹാധിഷ്ഠിത ഇടപെടൽ അനിവാര്യം: ബെന്നി ബെഹനാൻ എം.പി

 

അങ്കമാലി: ഡിമെൻഷ്യ രോഗികളുടെ സാമൂഹിക പുനരധിവാസത്തിനായി സാമൂഹ്യപ്രവർത്തകർ സജീവമായി മുന്നോട്ടുവരണമെന്നും വീടുകളിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് ആവശ്യമായ സാമൂഹ്യ പിന്തുണ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ചാലക്കുടി എം.പി ശ്രീ. ബെന്നി ബെഹനാൻ അഭിപ്രായപ്പെട്ടു. സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷനും ഡിമെൻഷ്യ ഇന്ത്യ അലയൻസും സംയുക്തമായി അങ്കമാലി സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ ആസ്ഥാനത്ത് സംഘടിപ്പിച്ച 'ഡിമെൻഷ്യ പരിചരണവും മാനേജ്മെന്റും, സമൂഹാധിഷ്ഠിത ഡിമെൻഷ്യ പരിശോധനയും' ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രം 

(സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ ഡിമൻഷ്യ ഇന്ത്യാ അലയൻസിന്റെ സഹകരണത്തോടെ അങ്കമാലിയിൽ സംഘടിപ്പിച്ച 
 ഏകദിന ശില്പശാല  ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യുന്നു)

ഡിമെൻഷ്യയെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുക, രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനുള്ള സമൂഹാധിഷ്ഠിത പരിശോധനകൾ പ്രോത്സാഹിപ്പിക്കുക, രോഗബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

 

 

കൂടുതൽ അറിയാൻ ക്ലിക് ചെയ്യൂ

സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. സെമിച്ചൻ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസ് സോഷ്യൽ വർക്ക് വിഭാഗം കോഡിനേറ്റർ ഡോ. സ്മിജോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഡിമെൻഷ്യ ഇന്ത്യ അലയൻസ് ട്രെയിനർ ഡോ. പ്രിയ റോസ് കെ.ജെ വിഷയത്തിൽ പരിശീലന സെഷൻ നയിച്ചു.
ചടങ്ങിൽ  മാനേജിംഗ് ട്രസ്‌റ്റി ഡാലിൻ സയസ് ,മരിയ ബെന്നി, സാന്ദ്ര കെ.ജെ എന്നിവർ സംസാരിച്ചു. എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ്, രാജഗിരി കാക്കനാട് , നൈപുണ്യ കോളേജ് പൊങ്ങം, തൃക്കാക്കര കെ.എം.എം കോളേജ് എന്നിവടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സോഷ്യൽ വർക്ക് വിദ്യാർത്ഥികളും നിരവധി സാമൂഹ്യപ്രവർത്തകരും ശില്പശാലയിൽ പങ്കെടുത്തു.

For Smart India Foundation 
Dr.Semichan Joseph
±919947438515


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click