ദൃശ്യകലാകാരി കൂട്ടായ്മ വിജയകുമാർ മേനോൻ എൻഡോവ്മെന്റ് സ്കോളർഷിപ്പിന് ഒക്ടോബർ 24 വരെ അപേക്ഷിക്കാം

ദൃശ്യകലാകാരി കൂട്ടായ്മ (Women Visual Artists Collective), കലാചരിത്രാദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന ശ്രീ.വിജയകുമാർ മേനോന്റെ സ്മരണാർത്ഥം കലാവിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പിനുള്ള 2025 ലെ അപേക്ഷകൾ ക്ഷണിക്കുന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയകുമാർ മേനോൻ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് 2025 നവംബർ 1 ന് തൃശൂരിൽ സംഘടിപ്പിക്കുന്ന ‘വിജയകുമാർ മേനോൻ അനുസ്മരണദിന’ ചടങ്ങിൽ വച്ച് അവാർഡുസമർപ്പണം നടക്കുന്നതാണ്.

Click Here to Shop Now: www.fhcfinemills.com/shop

2023 മുതൽ ശ്രീ. വിജയകുമാർ മേനോൻ്റെ പേരിൽ നൽകിത്തുടങ്ങിയതാണ് ഈ സ്ക്കോളർഷിപ്പ്. കലാചരിത്രപരമായ ഊന്നലുള്ള അന്വേഷണങ്ങളും ആവിഷ്ക്കാരങ്ങളും നടത്തുന്ന കോളേജു വിദ്യാർത്ഥികളുടെ ലേഖനരൂപത്തിലുള്ള സൃഷ്ടികൾ ആയിരിക്കും തിരഞ്ഞെടുക്കുന്നത്. കലാചരിത്രം, പെയിൻ്റിങ്ങ്, ശില്പകല, എന്നിവ മാത്രമല്ല, വിഷ്വൽ ആർട്സ് എന്ന വ്യവഹാര പരിധിയിൽ ഊന്നിക്കൊണ്ട് നടത്തുന്ന സംസ്ക്കാരപഠനം, സിനിമാപഠനം തുടങ്ങിയ ഏതൊരു ഇൻ്റർ ഡിസിപ്ളിനറി പഠന മേഖലയിലുള്ളവർക്കും ഈ അവാർഡിനായി ലേഖനങ്ങൾ സമർപ്പിക്കാവുന്നതാണ്.

Click Here to Shop Now: www.fhcfinemills.com/shop

കേരളത്തിലെ കലാവിദ്യാഭ്യാസസ്ഥാപനങ്ങളിൽ BFA, MFA, PhD തുടങ്ങിയ ഔദ്യോഗിക പഠനങ്ങളിലേർപ്പെടുന്നവർക്കും, കേരളത്തിലെ യൂണിവേഴ്സിറ്റികളിലോ അഫിലിയേറ്റഡ് കോളെജുകളിലോ ദൃശ്യകലകളിൽ ഇൻ്റർ ഡിസിപ്ളിനറി ഗവേഷണം നടത്തുന്നവർക്കുമാണ് അവസരമുള്ളത്. സമർപ്പിക്കുന്ന ലേഖനം ഇംഗ്ളീഷിലോ മലയാളത്തിലോ ആകാം.
തിരഞ്ഞെടുക്കപ്പെടുന്ന ഒരു കലാവിദ്യാർത്ഥിക്ക് 10,000 രൂപ സ്ക്കോളർഷിപ്പും സർട്ടിഫിക്കറ്റുമാണ് നൽകുന്നത്.
2025 ഒക്ടോബർ 24 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
email: womenartistcollectivekerala@gmail.com

 

Click Here to View Original Post


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click