കൊച്ചി: അധ്യാപികയും ചിത്രകലാകാരിയുമായിരുന്ന മാലതി ചന്ദ്രഹാസന്റെ ചിത്രപ്രദർശനും വിൽപ്പനയും തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിലുള്ള കൂത്തമ്പലത്തിൽ വെച്ച് നടക്കും. 2025 ജനുവരി 24 മുതൽ 26 വരെയാണ് പ്രദർശനവും വിൽപ്പനയും നടക്കുന്നത്. 24ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ, പ്രഫ. കെജി പൗലോസ്, പ്രഫ. ജയരാമൻ, ശ്രീ സത്യപാൽ എന്നിവർ പങ്കെടുക്കും.
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം മാലതി ചന്ദ്രഹാസൻ സംഗീതവും ചിത്രകലയുമുൾപ്പെടേ പല കലകളും വശമാക്കി. ഇതിന്റെയെല്ലാം പ്രദർശനങ്ങൾക്ക് പല വേദികളും സാക്ഷിയായിട്ടുമുണ്ട്. ആഭരണങ്ങൾ, അലങ്കാര തുന്നൽ പണികൾ, ക്രോഷെ-നിറ്റിങ് പണികൾ, ചിത്ര രചനകൾ മുതലായവയുടെ പല പല പ്രദർശനങ്ങൾ കൊച്ചി, ഡൽഹി, അമേരിക്ക എന്നിവിടങ്ങളിലെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്.
അവസാനത്തെ ആറ് വർഷങ്ങൾ ഡെൽഹിയിൽ താമസിച്ചിരുന്ന സമയത്ത് ടീച്ചർ തന്റെ കലാ സൃഷ്ടികളുടെ പ്രദർശനങ്ങൾ വീട്ടിലും പുറത്തുമായെല്ലാം നടത്തിയിരുന്നു. ഡെൽഹിയിൽ അവസാനം 2017ൽ നടത്തിയ പ്രദർശനത്തിൽ നിന്നും കിട്ടിയ തുക, തൃപ്പൂണിത്തുറ ആർ.എൽ.വി. അക്കാദമിയിലെ അർഹയായ ഒരു വിദ്യാർഥിനിക്ക് കൈമാറുകയാണുണ്ടായത്.
ലോക്ഡൗൺ കാലത്ത് വരച്ച 96 ഛായാചിത്രങ്ങളാണ് ഇപ്പോൾ ചിത്രകാരിയുടെ മരണശേഷം പ്രദർശനത്തിന് വെക്കുന്നത്. കോവിഡ് പാൻഡമിക് കഴിഞ്ഞ് എല്ലാം സാധാരണ നിലയിലിൽ ആകുന്ന സമയത്ത് ഒരു പ്രദർശനം സംഘടിപ്പിക്കാമെന്നും, അതിൽ നിന്നും കിട്ടുന്ന വരുമാനം, കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ആരോഗ്യപ്രവർത്തകരുടെ കുടുംബത്തന് കൊടുക്കാമെന്നുമായിരുന്നു ചിത്രകാരിയുടെ ആഗ്രഹം.
പ്രസ്തുത ചിത്രങ്ങളാണ് സമ്പൂർണവും സമ്പന്നവുമായ ജീവനം എന്ന പേരിൽ മാലതി ചന്ദ്രഹാസന്റെ മക്കളും മറ്റ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിക്കുന്നത്.
ചിത്രകലയെ സ്നേഹിക്കുന്ന എല്ലാവരെയും ഈ കലാപ്രദർശനത്തിലേക്ക് സ്വാഗതം ചെയ്യുന്നു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.