തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സന്നദ്ധ സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ഒരു മാസം തുടർച്ചയായി നടത്തിയ ഹെൽത്ത് ക്യാമ്പയിൻ സമാപനം നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് നടന്നു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ജോർജ് ഉദ്ഘാടനം ചെയ്തു.
എയർപോർട്ട് വാർഡ് മെമ്പർ ജോളി റോയ്, മൊട്ട ഗ്ലോബൽ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ, സെക്രട്ടറി അരുൺ ജി നായർ, വൈസ് പ്രസിഡണ്ട് സുനീഷ് എം.എസ്, ട്രഷറർ ഡിറ്റോ പോൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിൽസ് ജോൺ വിജു കോരത്, ഷോയ് വർഗീസ്, സുദീപ്, നന്ദു നാരായണൻ, സ്റ്റിഫിൻ, മെന്റലിസ്റ്റ് രതീഷ്, രവിശങ്കർ, ഷാന്റോ കാലടി, സൂരജ് സോമൻ, സുരേഷ് കിഴക്കേതിൽ, ആഷിക് ചെർപ്പുളശ്ശേരി, വിനോദ് കുമാർ കല്ലമ്പലം, സുമേഷ് ഹരിഹരൻ, പോൾസൺ മുത്തിപീടിക, ബിനു ആലുവ എന്നിവർ സംസാരിച്ചു. പർവതാരോഹകൻ ബിനു മിത്രൻ, മാരത്തൺ റണ്ണർ സനൂപ് കരുമാലൂർ എന്നിവർ ഹെൽത്ത് ബോധവൽക്കരണ സന്ദേശം നൽകി.
40 രാജ്യങ്ങളിൽ 1,955 മലയാളി സന്നദ്ധ പ്രവർത്തകരുള്ള മൊട്ട ഗ്ലോബൽ അന്തർദേശീയ തലത്തിൽ നടത്തിയ "സ്റ്റോപ്പ് ബോഡി ഷേമിങ് "എന്ന ക്യാമ്പയിൻ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.