വിഷാദരോഗം: മനസ്സിന്റെ നിശ്ശബ്ദ വേദന തിരിച്ചറിയാം

“എനിക്ക് ഒന്നിനും താൽപര്യമില്ല… എപ്പോഴും ക്ഷീണം… ആരോടും സംസാരിക്കാൻ തോന്നുന്നില്ല…” ചിലപ്പോൾ ഇത്തരം അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാം. എന്നാൽ ഈ അവസ്ഥ ദിവസങ്ങളോളം, ആഴ്ചകളോളം തുടർന്നും ദൈനംദിന ജീവിതത്തെ ബാധിച്ചും വരുമ്പോൾ അത് വെറും വിഷമമോ മാനസിക സമ്മർദ്ദമോ മാത്രമാകണമെന്നില്ല. വിഷാദരോഗം (Depression) ആയിരിക്കാം കാരണം.

എന്താണ് വിഷാദരോഗം?

വിഷാദരോഗം ഒരു സാധാരണ മാനസികാരോഗ്യ പ്രശ്നമാണ്. ദീർഘകാലം തുടരുന്ന ദുഃഖഭാവം, മുമ്പ് സന്തോഷം നൽകിയ കാര്യങ്ങളോടുള്ള താൽപര്യക്കുറവ് എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഉറക്കത്തിലെ മാറ്റങ്ങൾ, വിശപ്പിലോ ഭാരത്തിലോ മാറ്റം, അമിതമായ ക്ഷീണം, ഏകാഗ്രതക്കുറവ്, ആത്മവിശ്വാസക്കുറവ്, കുറ്റബോധം, ഭാവിയെക്കുറിച്ചുള്ള നിരാശ എന്നിവയും ഉണ്ടാകാം. സാധാരണയായി ഇത്തരം ലക്ഷണങ്ങൾ ദിവസത്തിന്റെ ഭൂരിഭാഗവും ഏതാണ്ട് എല്ലാ ദിവസവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും തുടരുകയും ജീവിതത്തെ ബാധിക്കുകയും ചെയ്യുമ്പോൾ വിദഗ്ധ സഹായം തേടുന്നത് പ്രധാനമാണ്.

കൂടുതൽ അറിയാൻ ക്ലിക് ചെയ്യൂ

“ഇത് വെറും മനസ്സിന്റെ ബലഹീനതയാണ്” എന്ന ധാരണ തെറ്റാണ്…

വിഷാദരോഗം ഒരാളുടെ സ്വഭാവദൗർബല്യമോ ഇച്ഛാശക്തിയില്ലായ്മയോ അല്ല. ജൈവികവും മാനസികവും സാമൂഹികവുമായ നിരവധി ഘടകങ്ങൾ ഇതിന് കാരണമാകാം. നഷ്ടങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഏകാന്തത, ആഘാതകരമായ അനുഭവങ്ങൾ തുടങ്ങിയവയും മാനസികാരോഗ്യത്തെ ബാധിക്കാം. അതിനാൽ വിഷാദം അനുഭവിക്കുന്ന ഒരാളെ കുറ്റപ്പെടുത്തുന്നതിന് പകരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണ് വേണ്ടത്.

എപ്പോൾ സഹായം തേടണം?

കൂടുതൽ അറിയാൻ ക്ലിക് ചെയ്യൂ

സ്വയം എല്ലാം സഹിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനേക്കാൾ, ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സഹായം തേടുന്നത് ശക്തിയുടെ അടയാളമാണ്. വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുക, ആരോഗ്യകരമായ ഉറക്കവും ഭക്ഷണശീലവും പാലിക്കുക, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക എന്നിവ സഹായകരമാണ്. എന്നാൽ ലക്ഷണങ്ങൾ തുടരുകയോ ജീവിതത്തെ ഗൗരവമായി ബാധിക്കുകയോ ചെയ്താൽ സൈക്കോളജിസ്റ് , കൗൺസിലർ , സൈക്കിയാട്രിസ്‌റ് തുടങ്ങിയ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. വിഷാദരോഗത്തിന് ഫലപ്രദമായ സൈക്കോളജിക്കൽ ട്രീറ്റ്മെന്റ്സ് ലഭ്യമാണ്.

ഓൺലൈൻ കൗൺസിലിങ് - സഹായം ഇനി ഒരു ക്ലിക്ക് അകലെയോ?

നേരിട്ട് കൗൺസിലിങ് സെന്റർലെക്ക് പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് online counselling ഒരു സൗകര്യപ്രദമായ മാർഗമാകാം. ഫോൺ, വീഡിയോ കോൾ തുടങ്ങിയ മാർഗങ്ങളിലൂടെ വീട്ടിലിരുന്നുതന്നെ പരിശീലനം നേടിയ മെന്റൽ ഹെൽത്ത്‌ പ്രൊഫഷണലുമായി സംസാരിക്കാം. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട്, സമയം, സ്വകാര്യതയെക്കുറിച്ചുള്ള ആശങ്ക തുടങ്ങിയ കാരണങ്ങളാൽ നേരിട്ടുള്ള counselling ഒഴിവാക്കുന്നവർക്ക് ഓൺലൈൻ സെഷൻസ് ഒരു സാധ്യതയാണ്. 

എന്നിരുന്നാലും ഓൺലൈൻ കൗൺസിലിങ് തിരഞ്ഞെടുക്കുമ്പോൾ യോഗ്യതയുള്ളതും വിശ്വാസ്യതയുള്ളതുമായ മെന്റൽ ഹെൽത്ത്‌ പ്രൊഫഷണലിനെ  തിരഞ്ഞെടുക്കുകയും, ആവശ്യമായാൽ നേരിട്ടുള്ള സൈക്കിയേട്രിക് /മെഡിക്കൽ ചികിത്സ സ്വീകരിക്കുകയും ചെയ്യണം.

മനസ്സിന് സഹായം ആവശ്യപ്പെടുന്നത് തെറ്റല്ല…

“എന്നെ ആരും മനസ്സിലാക്കുന്നില്ല” എന്ന് തോന്നുന്ന സമയത്തും സഹായത്തിനുള്ള വഴികൾ ഉണ്ടെന്ന് ഓർക്കുക. മാനസികാരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കാവുന്നതാണ്. ശരീരത്തിന് ചികിത്സ ആവശ്യമുള്ളതുപോലെ മനസ്സിനും പരിചരണവും പിന്തുണയും ആവശ്യമാണ്.

 

മനസ്സിനെ കേൾക്കൂ. ലക്ഷണങ്ങളെ അവഗണിക്കരുത്. ആവശ്യമായപ്പോൾ സഹായം തേടൂ. ഒരു ചെറിയ സംഭാഷണം പോലും മാറ്റത്തിന്റെ തുടക്കമാകാം.

കൂടുതൽ അറിയാൻ ക്ലിക് ചെയ്യൂ

 

 


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click