മാനസികാരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനും ബന്ധങ്ങൾ നിലനിർത്താനും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും കഴിയുന്ന അവസ്ഥ കൂടിയാണ്. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മനസ്സിന്റെ ആരോഗ്യവും നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം നിർണയിക്കുന്ന പ്രധാന ഘടകമാണ്. നമുക്കറിയാം ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ സമ്മർദ്ദം പൂർണ്ണമായി ഒഴിവാക്കുക എളുപ്പമല്ല. ജോലി, പഠനം, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ, സോഷ്യൽ മീഡിയ, ഉറക്കക്കുറവ്, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ പല കാര്യങ്ങളും നമ്മുടെ മനസ്സിനെ ബാധിക്കുന്നു. ചെറിയ തോതിലുള്ള സമ്മർദ്ദം സ്വാഭാവികമാണെങ്കിലും, അത് തുടർച്ചയായി നിലനിൽക്കുമ്പോൾ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം
മനസ്സ് നൽകുന്ന മുന്നറിയിപ്പുകൾ
പലപ്പോഴും ശരീരം നൽകുന്ന സൂചനകൾ നമ്മൾ ശ്രദ്ധിക്കുന്നതുപോലെ മനസ്സ് നൽകുന്ന സൂചനകൾ ശ്രദ്ധിക്കാറില്ല. സ്ഥിരമായി ദുഃഖം തോന്നുക, അമിതമായ ടെൻഷൻ, ഒന്നിലും താൽപര്യമില്ലായ്മ, ഉറക്കത്തിലെ മാറ്റങ്ങൾ, വിശപ്പിലെ വ്യത്യാസം, എപ്പോഴും ക്ഷീണം തോന്നുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കുക, ചെറിയ കാര്യങ്ങൾക്കുപോലും ലക്ഷണങ്ങളാണ്.ഇത്തരം അമിതമായി ദേഷ്യം വരിക തുടങ്ങിയവ ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ തുടർച്ചയായി അനുഭവപ്പെടുകയും ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്. ദൈനംദിന
എല്ലാ രാത്രിയിലും ഒരുപാട് പേരെ കുഴിച്ചിടുന്ന ജോലിയാണ് മാം എനിക്ക്... Watch full video on YouTube
മനസ്സ് തളരുമ്പോൾ എന്തുചെയ്യണം?
ആദ്യം സ്വന്തം വികാരങ്ങളെ അംഗീകരിക്കണം. “എനിക്ക് പ്രശ്‌നമൊന്നുമില്ല” എന്ന് സ്വയം നിർബന്ധിക്കുന്നതിനുപകരം "എനിക്ക് ഇപ്പോൾ ബുദ്ധിമുട്ടുണ്ട്” എന്ന് തിരിച്ചറിയുന്നത് തന്നെ ഒരു പ്രധാന തുടക്കമാണ്. വിശ്വസിക്കുന്ന ഒരാളോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നതും സഹായകരമാണ്. ചിലപ്പോൾ ഒരു പരിഹാരം കണ്ടെത്തുന്നതിനേക്കാൾ നമ്മുടെ വികാരങ്ങൾ ആരെങ്കിലും ശ്രദ്ധയോടെ കേൾക്കുന്നത് തന്നെ ആശ്വാസം നൽകും.
സ്വന്തം ചിന്തകളുടെ പിടിയിലാണോ?... Watch full video
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ചില ടിപ്പുകൾ
• ഉറക്കത്തിന് പ്രാധാന്യം നൽകുക: ദിവസവും മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുന്നത് സഹായകരമാണ്.
• ശരീരം സജീവമായി നിലനിർത്തുക: ദിവസവും കുറച്ച് സമയം നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക. ശാരീരിക പ്രവർത്തനങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
• പോഷകാഹാരം ശീലമാക്കുക: കൃത്യമായ ഇടവേളകളിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. ഭക്ഷണക്രമത്തിലെ സ്ഥിരതയും മാനസികാരോഗ്യത്തിന് പ്രധാനമാണ്.
• സോഷ്യൽ മീഡിയയ്ക്ക് പരിധി നിശ്ചയിക്കുക: തുടർച്ചയായ സോഷ്യൽ മീഡിയ ഉപയോഗം താരതമ്യബോധവും മാനസിക സമ്മർദ്ദവും വർധിപ്പിക്കാം. ദിവസത്തിൽ കുറച്ച് സമയം ഡിജിറ്റൽ ബ്രേക്ക് എടുക്കുക.
• ഇഷ്ടപ്പെട്ട കാര്യങ്ങൾക്കായി സമയം കണ്ടെത്തുക: വായന, സംഗീതം, കല, ഗാർഡനിങ്, യാത്ര, സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കൽ തുടങ്ങിയ ഇഷ്ടപ്രവർത്തനങ്ങൾക്കായി സമയം മാറ്റിവയ്ക്കുക
• ശ്വസനവും റീലാക്‌സിയേഷൻ ടെക്‌നിക്ക്സ് -ഉം പരിശീലിക്കുക: കുറച്ച് മിനിറ്റ് ആഴത്തിൽ ശ്വാസമെടുക്കുന്നത് മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
• സഹായം തേടാൻ മടിക്കരുത്: മാനസിക ബുദ്ധിമുട്ടുകൾ തുടർന്നാൽ ഒരു സൈക്കോളജിസ്റ്റിനെയോ കൗൺസിലറെയോ സൈക്യാട്രിസ്റ്റിനെയോ സമീപിക്കുക.
കുട്ടിയോട് ഫോൺ മാറ്റിവെക്കാൻ പറയുന്നതിന് മുമ്പ് ഇത് അറിയൂ... Watch full video on YouTube
സഹായം തേടുന്നത് ബലഹീനതയല്ല
എല്ലാ പ്രശ്നങ്ങളും സ്വയം പരിഹരിക്കേണ്ടതില്ല. മാനസിക ബുദ്ധിമുട്ടുകൾ ദിവസങ്ങളോളം തുടരുകയോ പഠനം, ജോലി, ബന്ധങ്ങൾ, ഉറക്കം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയെ ബാധിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ വിദഗ്‌ധ സഹായം തേടുന്നത് ബലഹീനതയല്ല. അത് സ്വന്തം ആരോഗ്യത്തിന് നൽകുന്ന ഉത്തരവാദിത്തമാണ്. ശരീരത്തിന് അസുഖം വന്നാൽ ഡോക്ടറെ കാണുന്നതുപോലെ തന്നെ മനസ്സിന് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും ആവശ്യമായ സഹായം തേടണം.
ആരോഗ്യമുള്ള മനസ്സ്, സന്തോഷമുള്ള ജീവിതം
മാനസികാരോഗ്യത്തിന് ദിവസവും കുറച്ച് സമയം മാറ്റിവയ്ക്കാം. സ്വന്തം വികാരങ്ങളെ മനസ്സിലാക്കുകയും ശരീരത്തെയും മനസ്സിനെയും പരിചരിക്കുകയും ആവശ്യമുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധൻ്റെയോ, കൗൺസിലറുടെയോ സഹായം തേടുകയും ചെയ്യാം.
മനസ്സിനെ പരിചരിക്കുന്നത് ഒരു ആഡംബരമല്ല; ആരോഗ്യകരമായ ജീവിതത്തിന്റെ അനിവാര്യ ഭാഗമാണ്. ആരോഗ്യമുള്ള മനസ്സാണ് ആരോഗ്യമുള്ള ജീവിതത്തിന്റെ അടിസ്ഥാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.