വിദ്യാർത്ഥികൾ കലയിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കണം- ബോസ് കൃഷ്ണമാചാരി

 
കാക്കനാട്: വിദ്യാർത്ഥികൾ കലയിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കണമെന്ന് ചിത്രകാരനും  ക്യുറേറ്ററും ബിനാലെ ഫൗണ്ടറുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ വിദ്യാർത്ഥികളുമായുള്ള സംവാദത്തിലാണ് കലയെക്കുറിച്ചും കലയിലെ വിവിധ കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം വിശദമാക്കിയത്.  ഡിപ്പാർട്ട്മെൻ്റ് വെബ്സൈറ്റായ raga.org.in പ്രകാശനവും അസോസിയേഷൻ  ഉദ്ഘാടനവും ബോസ് കൃഷ്ണമാചാരി നിർവ്വഹിച്ചു . കോളേജ് ഡയറക്ടർ  റവ:ഫാ. മാത്യു വട്ടത്തറ സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ  ഡോ.ലാലി മാത്യു, വകുപ്പധ്യക്ഷൻ രഞ്ജു എ.സി. എന്നിവർ സംസാരിച്ചു.




Powered by Froala Editor


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click