കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്പളയിഡ് സയൻസസിൽ സെപ്റ്റംബർ 24,25,26 തീയതികളിൽ ആനിമേഷൻ ഗ്രാഫിക് ഡിസൈൻ ഡിപ്പാർട്മെന്റും മാക്ടയുമായി സഹകരിച്ചു അന്താരാഷ്ട്ര ചലച്ചിത്രമേള ‘മാക്ട റിഫ് 2025’ നടത്തപ്പെടുന്നു.
പ്രശസ്ത സംവിധായകൻ ബ്ലസി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കെ ജി ജോർജിൻ്റെ ഓർമ്മ ദിവസമായ 24 ന് ഒൻപതു മണിക്ക് പഞ്ചവടിപ്പാലം പ്രദർശനം, തുടർന്ന് നടക്കുന്ന അനുസ്മരണ യോഗത്തിൽ കെ ജി ജോർജിൻ്റെ മകൾ താര ജോർജ് സംബന്ധിക്കും. മൂന്ന് ദിവസങ്ങളിലായി മേളയോട് അനുബന്ധിച്ചു ദേശിയ അന്തർദേശിയ സിനിമകൾ, ഡോക്യൂമെന്ററികൾ എന്നിവയുടെ പ്രദർശനവും വിവിധ ചലച്ചിത്ര ചർച്ചകൾ, പരിശീലന ക്ലാസുകൾ എന്നിവയും നടത്തപ്പെടും.
മേളയിൽ സിബി മലയിൽ, ലാൽ ജോസ്, വേണു, സുന്ദർദാസ്, സിദ്ധാർഥ് ശിവ, സണ്ണി ജോസഫ്, വി കെ അനിൽകുമാർ, മധുപാൽ, ആശാ അച്ചി ജോസഫ്, ഷിബു ചക്രവർത്തി, കുക്കു പരമേശ്വരൻ, വി സജൻ , അപ്പു ഭട്ടതിരി, അപർണ രാജീവ്, ജോസ് തോമസ്, ആദം അയൂബ്, ഉദ്‌പ്പൽ നയനാർ, ബാബു പള്ളാശ്ശേരി തുടങ്ങിയവർ വിവിധ ചർച്ചകളും ക്ലാസ്സുകളും നയിക്കും. വിദ്യാർഥികൾക്കും പുറത്തുനിന്നുള്ളവർക്കും മേളയിൽ പ്രവേശനം ഉണ്ടായിരിക്കും.
രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9847043280 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.