ജലതരംഗം - നീന്തൽ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച (ഡിസംബർ 16 )

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ജലതരംഗം - നീന്തൽ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം  ശനിയാഴ്ച (ഡിസംബർ 16 ) ഉച്ചയ്ക്ക് 2 ന് കാരിക്കോട് ഗവ. യു.പി. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ദുരന്തനിവാരണ സമിതി മെമ്പർ സെക്രട്ടറി ശേഖർ എൽ. കുര്യാക്കോസ് നിർവഹിക്കും.


ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. കളക്ടർ എൻ. എസ്. കെ. ഉമേഷ് മുഖ്യാതിഥിയാകും. മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ഷാജി മാധവൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി പദ്ധതി വിശദീകരണം നടത്തും.




ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, സ്ഥിരം സമിതി അംഗങ്ങളായ റാണിക്കുട്ടി ജോർജ് , കെ.ജി. ഡോണോ, ആശ സനിൽ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷെഫീഖ്, ഡെപ്യൂട്ടി കളക്ടർ കെ. ഉഷാ ബിന്ദുമോൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. ഫാത്തിമ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.


ജില്ലാ പഞ്ചായത്തിന്റെ 2023 - 24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ ശാരീരിക-മാനസിക ആരോഗ്യം ഉള്ളവരാക്കുക, അപകടങ്ങളെ മനസാന്നിധ്യത്തോടെ നേരിടുവാൻ പ്രാപ്തരാക്കുക, നിശ്ചയദാർഢ്യത്തോടെ പെരുമാറാൻ കഴിവുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എട്ടു മുതൽ 11 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുക.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click