തെറിയുടെ കല അഥവാ കലയിലെ തെറി - സുനിൽ ലിനസ് ഡി

“തെറിയുടെ കല -അഥവാ കലയിലെ-തെറി ”

കേരള ലളിത കലാ അക്കാദമിയുടെ പങ്കാളിത്തത്തോടെ , എറണാകുളം ദർബാർ ഹാൾ ആർട്ട്‌ സെന്ററിൽ ഇപ്പോൾ നടക്കുന്ന (2025 ഒക്ടോബർ 18-നവംബർ 15 ) കലാപ്രദർശനം - “ESTRANGED GEOGRAPHIES ”കണ്ടതിനെ ആസ്പദമാക്കി എഴുതുന്ന കുറിപ്പ്.

വളരെ ശുഷ്കമായ ഈ പ്രദർശനത്തിൽ മൂന്ന് മലയാളി കലാകാർ ഉൾപ്പെടെ ഏഴു കലാകാർ പങ്കെടുക്കുന്നുണ്ട്.

Hanan Benammar എന്ന നോർവീജിയൻ കലാകാരിയുടെ “തെറി -തീട്ട” അഭിഷേക കലാരൂപം അങ്ങേയറ്റം ജുഗുപ്സാവഹമായ സൃഷ്ടിയായി തോന്നി. (പോസ്റ്റിലുള്ള കറുത്ത പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ -ദയവായി വായിക്കുക )

(കലാകാരിയുടെ പേരും മറ്റ് വിവരവും സൃഷ്ടി യോടൊപ്പം ചേർത്തിട്ടില്ല. അക്കാദമിയിൽ നിന്നും ചോദിച്ചറിഞ്ഞ വിവരമാണിത് )

ഏതു പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു കലാരൂപം ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് എന്നതിന് ക്യുറേറ്ററുടെ ഭാഗത്തുനിന്നോ കലാകാരിയുടെ ഭാഗത്ത് നിന്നോ ഒരു ചെറു കുറിപ്പ് പോലും സൃഷ്ടിയോട് ചേർത്ത് പ്രദർശിപ്പിച്ചിട്ടില്ല.

സർക്കാർ സംവിധാനത്തിലുള്ള ദർബാർ ഹാളിൽ ഇവ പ്രദർശിപ്പിക്കുമ്പോൾ, ഈ ആവിഷ്കാരത്തിന്റെ രാഷ്ട്രീയ സാമൂഹികമായ പശ്ചാത്തലം എന്താണെന്ന് അറിയാൻ കാഴ്ചക്കാരന് അവകാശമുണ്ട്.

Click Here to Shop Now: www.fhcfinemills.com/shop

ഈ കലാവിഷ്കാരത്തിനു അതിന്റെതായ പശ്ചാത്തലമുണ്ടെങ്കിൽ, രാഷ്ട്രീയമുണ്ടെങ്കിൽ അവയൊക്കെ ആസ്വാദകനുമായി പങ്കുവെക്കണ്ടേ? സംവദിക്കണ്ടേ?

ഇവിടെ എന്തു പശ്ചാത്തലമാണ് ഉള്ളത് ?

എന്താണ് സംവദിക്കുന്നത് ?

ഇന്ത്യയിലെ - കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ വിമർശിക്കാനായി, കേരളത്തിലെ കലാകാരന്മാർ ഇത്തരം നാല് നല്ല കിണ്ണം കാച്ചിയ തെറി എഴുതി ഫ്രെയിം ചെയ്തു കൊണ്ടു വന്നാൽ, ഭാവിയിൽ അക്കാദമി, അക്കാദമിയുടെ ഗാലറികളിൽ പ്രദർശിപ്പിക്കുമോ?

കഴിഞ്ഞ സ്റ്റേറ്റ് എക്സിബിഷനിൽ നിരന്തരം കല പ്രാക്ടീസ് ചെയ്യുന്ന കലാകാരന്മാരുടെ സൃഷ്ടികൾ , ജൂറിയുടെ മുൻപിൽ എത്തുന്നതിനു മുമ്പ് തന്നെ റിജക്റ്റ് ചെയ്യാനുള്ള “വലിയ ശുഷ്കാന്തി ” കാണിച്ച കലാ തെരഞ്ഞെടുപ്പുകാർ, ഈ “തെറി അഭിഷേക കല ” എക്സിബിഷനു വേണ്ടി തിരഞ്ഞെടുത്തത് എന്ത് തരം ശുഷ്കാന്തി മൂലമാണെന്ന് മനസ്സിലാവുന്നില്ല.

സർക്കാരിൻറെ പണവും അക്കാദമി ജീവനക്കാരുടെ അദ്ധ്വാനവും ഗാലറിയുടെ സമയവും ഉപയോഗിച്ച് ഏതാണ്ട് ഒരു മാസക്കാലം ഈ എക്സിബിഷൻ നടത്തുമ്പോൾ, വിദേശത്തുനിന്നുള്ള കലാസൃഷ്ടികൾ ഇവിടെ അവതരിപ്പിക്കുമ്പോൾ, അവയുടെ നിലവാരത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതല്ലെ?

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഈ തെറി അഭിഷേകമെങ്കിൽ, എന്താണ് അക്കാദമിയുടെ ഇക്കാര്യത്തിലുള്ള മാനദണ്ഡം ?

തെറിയുടെ മീറ്റർ എത്ര വരെ ആകാം?

ഇതിനോടകം ധാരാളം നിലവാരമുള്ള പ്രദർശനങ്ങൾ ഏറ്റെടുത്തു നടത്തിയിട്ടുള്ള ലളിതകലാ അക്കാദമിക്ക് ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? (ഇനി ഇത് എൻറെ മാത്രം സംശയമാണോ?)

സ്വദേശി കലാകാരന്മാരുടെ ആയാലും, വിദേശി കലാകാരൻമാരുടെ ആയാലും “ഷിറ്റ് എന്നും ഷിറ്റ് ”തന്നെ. അത് ഭാവിയിലെങ്കിലും മഹത്തായ ദർബാർ ഹാളിന്റെ ചുമരിൽ തേച്ചുപിടിപ്പിക്കാതിരിക്കാൻ അക്കാദമി ശ്രദ്ധിക്കുമല്ലോ.

ഈ പോസ്റ്റ്‌ വായിച്ചിട്ട് ചുരുളി സിനിമയുടെ ഉദാഹരണവുമായി ന്യായീകരിക്കാൻ വരുന്നവരോട് : ചുരുളി സിനിമ ഏതാനും സ്വകാര്യ വ്യക്തികൾ നിർമ്മിച്ചു, സ്വകാര്യ OTT പ്ലാറ്റുഫോമിൽ പ്രദർശിപ്പിച്ച സിനിമയാണ്. ദർബാർ ഹാൾ ആർട്ട്‌ സെന്റർ ആരുടെയും സ്വകാര്യ സ്വത്തല്ല എന്ന് കൂടി ഓർക്കുക.

കലയിലെ നഗ്നത ചൂണ്ടികാണിച്ചും Piero Manzoni ന്റെ Artist's shit കൊണ്ടും ഈ “തെറി“ച്ച കലാസൃഷ്ടിയെ ബാലൻസ് ചെയ്യാൻ ശ്രമിക്കരുതേ

(വാൽകഷ്ണം - നല്ല തെറി നാട്ടിൽ കിട്ടും എന്നിരിക്കെ നോർവീജിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്തിന് ??????)

Click Here to View Original Post


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click