മഹാരാജാസ് രാജ്യത്തെ മികച്ച സർക്കാർ സ്വയംഭരണ കോളേജ്

രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി എറണാകുളം മഹാരാജാസ്‌ കോളേജ്‌. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ കോളേജ്‌ റാങ്കിങ്ങിലാണ് മഹാരാജാസിന്റെ നേട്ടം.




കരിക്കുലം, വിദ്യാർഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമവും വികസനവും തുടങ്ങിയ മാനദണ്ഡങ്ങൾ പരി​ഗണിച്ചാണ് നേട്ടം. മഹാരാജാസ്‌ എല്ലാ മേഖലയിലും 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടി. ഹൈദരാബാദ് ​ഗവ. ഡി​ഗ്രി  വിമൻസ്‌ കോളേജിനാണ്‌ ഒന്നാം സ്ഥാനം.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ്‌ ഒരു സർക്കാർ സ്വയംഭരണ കോളേജ്‌ മികച്ച നേട്ടം സ്വന്തമാക്കിയത്‌.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click