പത്താംക്ലാസുകാരെ പാഠം പടിപ്പിക്കും

പത്താംക്ലാസുകാരെ പാഠം പടിപ്പിക്കും

ഒമ്പതാം ക്ലാസിൽ പഠിച്ചപാഠം ഇക്കൊല്ലത്തെ പത്താംക്ലാസുകാർ വീണ്ടും പഠിക്കണം. ഊർജതന്ത്രം പുസ്തകത്തിലാണ് കഴിഞ്ഞവർഷം ഒമ്പതിലായിരുന്ന പാഠം ഇക്കൊല്ലം അതേപടി പത്തിലേക്ക് മാറ്റിയത്.

പാഠപുസ്തകം പരിഷ്കരിച്ചപ്പോൾ പത്താംക്ലാസിലെ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലെ ഫിസിക്സ് പുസ്തകങ്ങളിൽ അഞ്ചുപേജുകൾ അതുപോലെ ആവർത്തിച്ചു.* വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ (Effects of electricity) എന്ന ഒന്നാം അധ്യായത്തിലാണിത്. ഇതിലെ പ്രതിരോധകങ്ങളുടെ ക്രമീകരണം സർക്യൂട്ടുകൾ (Arrangements of resistors in circuits) എന്ന ഭാഗം മുതലാണ് ആവർത്തനം. കഴിഞ്ഞവർഷത്തെ ഒമ്പതാംക്ലാസ് ഫിസിക്സിലെ ആറാമത്തെ അധ്യായത്തിൽ ഈ അഞ്ചുപേജുകളും ഉണ്ടായിരുന്നു. ഈവർഷം ഒമ്പതാംക്ലാസിലെ ഫിസിക്സ് പുസ്തകവും മാറിയതിനാൽ അടുത്തവർഷം പത്താംക്ലാസിൽ എത്തുന്ന കുട്ടിക്ക് ഇത് പ്രശ്നമാവില്ല.

 തരംഗചലനം ഇക്കൊല്ലത്തെ കുട്ടികൾ പഠിക്കില്ല

പാഠപുസ്തകം പരിഷ്കരിച്ചപ്പോൾ പത്താംക്ലാസിൽനിന്ന് തരംഗചലനം (wave motion) എന്ന അധ്യായം ഒഴിവാക്കിയത് തുടർപഠനത്തിന് ബുദ്ധിമുട്ടുണ്ടാക്കും.

തരംഗചലനത്തിലെ ആവൃത്തി (frequency), തരംഗദൈർഘ്യം (wave length) എന്നീ അടിസ്ഥാന സംജ്ഞകൾപോലും ഈ കുട്ടികൾക്ക് പഠിക്കാൻ കഴിയില്ല. *ഇവർ പ്ലസ് വണ്ണിന് എത്തുമ്പോൾ പ്രാഥമികപാഠംപോലും അറിയാതെ തരംഗചലനത്തിന്റെ അടുത്തഘട്ടം പഠിക്കേണ്ടിവരും.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click