​ചെന്നൈക്ക് എതിരാളി ഡൽഹി

ഐ പി എൽ ഫൈനലിലേക്ക് ഒരു പടി കൂടി  കടന്ന് ഡൽഹി ക്യാപിറ്റൽസ്‌. എലിമിനേറ്റർ മത്സരത്തിൽ ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി, രണ്ടാം ക്വാളിഫൈറിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടാൻ യോഗ്യത നേടി.
 ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് ഡൽഹി മറികടന്നത്. 

നാടകീയത അവസാനം നിമിഷം വരെ നിലനിന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്‌നിറങ്ങിയ ഹൈദ്രബാദിനു വേണ്ടി മുൻനിര ബാറ്റസ്മാൻമാർ ഭേദപെട്ട  പ്രകടനം കാഴ്ചവെച്ചു.ഹൈദ്രബാദിനു വേണ്ടി ഗുപ്റ്റിൽ 19 പന്തിൽ നിന്നും 36 റൺസ് നേടി മികച്ച തുടക്കം നൽകി.പിന്നീട് ക്രീസിൽ ഒത്തുചേർന്ന 
വില്യംസൺ - പാണ്ഡെ സഖ്യം അതിവേഗം റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത് ഹൈദ്രബാദിനു തിരിച്ചടിയായി.മനീഷ് പാണ്ഡെക്കു 36 പന്തിൽ നിന്നും 30 റൺസ് മാത്രം നേടിയപ്പോൾ 27 പന്തിൽ നിന്നും 28 റൺസായിരുന്നു വില്യംസന്റെ സംഭാവന. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിജയ് ശങ്കറും മുഹമ്മദ്‌ നബിയുമാണ് നിശിചിത ഓവറിൽ ഹൈദരാബാദിന് 162 റൺസ് നേടിക്കൊടുത്തത്. 
നന്നായി പന്തെറിഞ്ഞ ഡൽഹിക്കു വേണ്ടി കീമോ പോൾ 3 വിക്കറ്റും ഇഷാന്ത് ശർമ 2വിക്കറ്റും നേടി. 

163 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഡൽഹിക്കു തുടക്കത്തിൽ കാര്യങ്ങൾ എളുപ്പമായിരുന്നു.
ഓപ്പണർമാരായ ശിഖർ ധവാനും പൃഥ്വി ഷായും 7 ഓവറിൽ സ്കോർ 60 കടത്തി.38 പന്തിൽ നിന്നും 8 ബൗണ്ടറികളുൾപ്പെടെ 56 റൺസ് നേടി.മത്സരം അനായാസം കൈപ്പിടിയിൽ ഒതുക്കാൻ  കഴിയുമായിരുന്ന ഡൽഹിക്കു പിന്നീട് തുടരെ വിക്കറ്റുകൾ വീണത് സമ്മർദ്ദം കൂടി. 
റാഷിദ്‌ ഖാന്റെ മികച്ച ബോളിംഗ് പ്രകടനം ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.എന്നാൽ ഒരറ്റത്തു വിക്കറ്റുകൾ വീഴുമ്പോഴും ഒറ്റയാൾ പോരാട്ടവുമായി ഋഷഭ് പന്ത് ഡൽഹിക്കു വേണ്ടി 21 പന്തിൽ നിന്നും 49 റൺസ് നേടി പുറത്തായി. 
അവസാന ഓവറിൽ അമിത് മിശ്രയെ റൺ ഔട്ടാക്കിയത് മത്സരത്തിന്റെ ആവേശം കുട്ടിയെങ്കിലും കീമോ പോൾ ഡൽഹിക്കു വേണ്ടി വിജയ റൺ നേടി. 

മത്സരം വിജയിച്ച ഡൽഹി നാളെ നടക്കുന്ന രണ്ടാം ക്വാളിഫൈറിൽ ചെന്നൈയെ നേരിടും. 
വിജയിക്കുന്നവർക്കു  ഫൈനലിൽ മുംബൈയാണ് എതിരാളി.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click