മഞ്ജു വാര്യർ ബിജു മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം എത്തുന്നു
മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം വരുന്നു. മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മധു വാര്യര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചതും. ചിത്രത്തിന്റെ പേരോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്തും മികവ് തെളിയിച്ചിട്ടുള്ള താരമാണ് മധു വാര്യര്‍, വാണ്ടഡ്, കാമ്പസ്, നേരറിയാന്‍ സിബിഐ, പറയാം, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടി പുഴയോരത്ത്, ഹലോ, റോമിയോ, പത്താം അധ്യായം, സ്വ ലേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മധു വാര്യര്‍ ശ്രദ്ധേയനായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും മധു വാര്യര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിനുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.