ഇഷ്ടപെട്ട ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തണം. കിട്ടുന്നതെന്തും വാരിവലിച്ച് കഴിക്കരുത്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ചില ഭക്ഷണങ്ങൾ ഒരുമിച്ച് ചേരുമ്പോൾ അത് വിഷമയമാകാറുണ്ട്.
ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
പാലും ആന്റിബയോട്ടിക്കും: ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ പാലോ പാൽ ഉല്പന്നങ്ങളോ പരമാവധി ഒഴിവാക്കണമെന്നാണ് വൈദ്യന്മാർ പറയുന്നത്. കാരണം ആന്റിബയോട്ടിക്കുകൾ പാൽ ഉൽപന്നങ്ങളിലെ പോഷകങ്ങൾ ശരീരം ആഗീരണം ചെയ്യുന്നത് തടസ്സപ്പെടുത്തും.
നാരങ്ങയും പാലും: നാരങ്ങയും പാലും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കും. കാരണം നാരങ്ങാ ആസിഡ് ആണ്. അതിൽ പാൽ ചേരുമ്പോൾ പൽ പിരിയും , ഇത് ഒരുമിച്ച് കഴിച്ചാൽ ദഹന പ്രശ്നം, വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്ങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഒരമാവധി ഈ കോമ്പിനേഷൻ ഒഴിവാക്കണം.
ചായയും തൈരും : ചായയും തൈരും ഒന്നിച്ച് കഴിച്ചാൽ ദഹനപ്രശ്നങ്ങൾ ഉണ്ടാകും. അതിനാൽ ഇവ ഒരുമിച്ച് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.