വോൾവോയും സ്‌കാനിയ ബസുകളുമൊക്കെ ഒരുക്കിയ കെ എസ് ആർ ടി സി സർവീസിലെ കുടിവെള്ള വിതരണമാണ് ഇപ്പോൾ യാത്രക്കാർക്ക് കൂടുതൽ ആവേശം പകർന്നിരിക്കുന്നത്. കുമളി കൊന്നക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് കുടിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സിയുടെ കുമളി കൊന്നക്കാട് സൂപ്പർ ഫാസ്റ്റിലെ ബസ് ജീവനക്കാർ തന്നെയാണ് ഈ ചൂടുകാലത്ത് ബസ് യാത്രക്കാർക്ക് കുടിവെള്ള വിതരണമെന്ന പുതിയ ആശയവുമായി എത്തിയിരിക്കുന്നത്.
കുമളി കൊന്നക്കാട് റൂട്ടിൽ ലോങ്ങ് ട്രിപ്പ് നടത്തുന്ന ബസിലാണ് പുതിയ സൗകര്യമൊരുക്കി ബസ് ജീവനക്കാർ എത്തിയത്. കുമളിയിൽ നിന്നും വൈകുന്നേരം 5 മണിയ്ക്ക് പുറപ്പെടുന്ന ബസ് പുലർച്ചയോടെയാണ് കൊന്നക്കാട് എത്തുക. തിരിച്ച് കൊന്നക്കാട് നിന്നും വൈകുന്നേരമാണ് തിരിച്ച് ബസ് കുമളിക്ക് പുറപ്പെടുന്നത്. സാധാരണ ഗതിയില്‍ കെ എസ്ആര്‍ ടി സിയുടെ പ്രീമിയം സർവീസായ വോൾവോ, സ്‌കാനിയ ബസ്സുകളിലാണ് കുടിവെള്ളം നൽകാറുള്ളത്. എന്നാൽ സൂപ്പർ ഫാസ്റ്റ് പോലുള്ള ബസുകളിൽ രാത്രി യാത്രകൾക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് പലപ്പോഴും വെള്ളവും മറ്റും ലഭിക്കാറില്ല.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.