​കൊച്ചിയിൽ നിപ വൈറസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

എറണാകുളത്ത് പനി ബാധിച്ച് ചികിത്സ തേടിയ യുവാവിന്  നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. വടക്കൻ പറവൂർ സ്വദേശിയാണ് നിപ പിടിപെട്ടിരിക്കുന്ന യുവാവ്. യുവാവിനൊപ്പമുള്ള മൂന്ന് പേരടക്കം 86 പേർ നിരീക്ഷണത്തിലാണ്. എന്നാൽ നിപയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കമുള്ളവർ അറിയിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി കൂടുതൽ ഐസലേഷൻ വാർഡുകൾ ആരോഗ്യ വിദഗ്ദർ സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം രോഗത്തെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വ്യാജ പ്രചരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളിൽ അകപെടരുതെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click