തൈക്കൂടം ഇടവക 175 -)0വർഷത്തിലേക്ക്

തൈക്കൂടം ഇടവക 175 -)0വർഷത്തിലേക്ക് സ്നേഹത്തിലും സേവനത്തിലും പ്രവർത്തനനിരതമായ വിശ്വാസ സാക്ഷ്യത്തിന്റെ175-)0 (ശതോത്തര പ്ലാറ്റിനം ജൂബിലി) വർഷത്തിലേക്ക് തൈക്കൂടം വിശുദ്ധ റാഫേൽ മാലഖയുടെ ഇടവക പ്രവേശിക്കുകയാണ്.ഇതിനോടനുബന്ധിച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് വി. റാഫേൽമാലാഖയുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 29 മുതൽ 2020 സെപ്റ്റംബർ വരെ ഒരു വർഷം നീളുന്ന വിവിധങ്ങളായ ആത്മീയ -സാമൂഹ്യ-സാംസ്കാരിക ആഘോഷ പരിപാടികൾക്ക് ഇടവക ഒരുങ്ങുകയാണ്. 


1599 -ൽപോർച്ചുഗീസ് മിഷനറിമാർ വെണ്ടുരുത്തി യിൽ സ്ഥാപിച്ച ഇടവകയുടെ ഭാഗമായിരുന്നു തൈക്കൂടം ഇടവക . 1742-ൽ പെരുമാനൂർ ഇടവക രൂപീകൃതമായപ്പോൾ ഈ പ്രദേശങ്ങളെല്ലാം  ആ ഇടവകയുടെ കീഴിലായി തൈക്കൂട്ടത്തുകാരുടെ പറമ്പിൽ ഒരു കുരിശു നാട്ടി കുരിശുപള്ളിയുoപണിതിരുന്നു .1842 കുരിശുപള്ളി ഇരിക്കുന്ന സ്ഥലം കൂടാരപ്പിള്ളി തുമ്മി തോമൻ പള്ളിക്കു ദാനംചെയ്തു.  1884 -ൽ അന്നത്തെ മലബാർ വികാരി അപ്പസ്തോലിക ആയിരുന്ന ഫ്രാൻസിസ് സേവ്യർ പെസ്സെക് തോ മെത്രാൻ റെ പ്രത്യേക അനുമതിയോടെ ഇവിടെ ഒരു പള്ളി പണിതുയർത്തി. തൈക്കൂടം ഇടവകയുടെ ആരംഭം ഇതാണ് .

 ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ,2019 സെപ്റ്റംബർ 29-)0 തീയതി രാവിലെ 7 .00മണിക്ക് ഈ ഇടവകയുടെ അമ്മ പള്ളിയായ വെണ്ടുരുത്തി  വിശുദ്ധ പീറ്റർ & പോൾ ദേവാലയത്തിലെ തിരുവൾത്താരയിൽ നിന്നും ജൂബിലി ദീപം തെളിക്കുന്നു തുടർന്ന് ഇരുചക്ര വാഹനങ്ങളുടെയും വിശ്വാസികളുടെയും അകമ്പടിയോടെ ദീപശിഖാ പ്രയാണം എറണാകുളത്തുള്ള വരാപ്പുഴ  ആസ്ഥാന മന്ദിരത്തിൽ എത്തിച്ചേരുന്നു അവിടെവച്ച് ആശീർവദിച്ച ജൂബിലി പതാക എറണാകുളം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീമതി ജി പൂങ്കുഴലി ഫ്ലാഗ് ഓഫ് ചെയ്യുകയും തുടർന്ന് ദീപശിഖ ജൂബിലി പതാക പ്രയാണം തൈക്കൂടം ഇടവക ദേവാലയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു ആദരണീയ യായ ഒളിമ്പ്യൻ എം ഡി വത്സമ്മ ജൂബിലി ദീപശിഖാ- 'പതാകപ്രയാണത്തിന് ആരംഭം കുറിക്കുന്നു

പ്ലാസ്റ്റിക് നിർമ്മാർജ്ജന മിഷൻ ,പ്ലാസ്റ്റിക് മുക്ത -മാലിന്യമുക്ത ശുചിത്വ തൈക്കൂടം പദ്ധതി, വയോധികർക്ക് ഒത്തുചേർന്ന് യാത്ര ചെയ്യാനായി വിനോദ സായാഹ്നങ്ങൾ, വിദ്യാഭ്യാസ നിധി, വിവാഹ ധനസഹായ പദ്ധതി, ജൈവ പച്ചക്കറിക്കായി അടുക്കളത്തോട്ടങ്ങൾ, വൃക്ഷത്തൈ നടൽ മദ്യ-മയക്കുമരുന്ന് കൾക്കെതിരെ ബോധവൽക്കരണവുമായി ക്യാമ്പുകൾ, പഠനക്ലാസുകൾ, തെരുവുനാടകങ്ങൾ, ഭവന നിർമ്മാണ പദ്ധതി യായ സ്നേഹഭവനം എന്നിവ ഈ ഒരു വർഷ ആഘോഷപരിപാടികളുടെ ഭാഗമാണ്. 2018ലെ പ്രളയ ദുരിത ബാധിതർക്കായി തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി അഞ്ച് വീടുകൾ പണിതു നല്കിയ തൈക്കൂടം ഇടവക ഈ വർഷവും, പ്രളയ ദുരിതബാധിതർക്ക് തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി വീടുകൾ നൽകുന്നു   അതിൽ ആദ്യ വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ കണ്ണൂർ കട്ടക്കുളത്ത് പുരോഗമിക്കുന്നു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click