മാതൃദിനത്തിൽ മനോഹരമായ അമ്മപ്പാട്ടുമായി അമിതാഭ് ബച്ചൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
അഭിനയത്തില്‍ മാത്രമല്ല പാട്ടിലും സൂപ്പര്‍ ആണെന്ന് തെളിയിച്ച് ബിഗ് ബി അമിതാഭ് ബച്ചൻ. ലോക മാതൃ ദിനത്തോട് അനുബന്ധിച്ചാണ് ബിഗ് ബിയും സംവധായകന്‍ ഷൂജിത് സര്‍കാരും ചേര്‍ന്ന് ‘മാ’ എന്ന ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി അമ്മമാരുടെ ചിത്രങ്ങളും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് ഈ വീഡിയോ ഗാനത്തിന് ലഭിക്കുന്നത്.
അമിതാഭ് ബച്ചനും മാസ്റ്റര്‍ യജത് ഗാര്‍ഗും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലോകത്തെ എല്ലാ അമ്മമാര്‍ക്കുമുള്ള ഒരു സമര്‍പ്പണമാണ് ഈ ഗാനം. അനുജ് ഗാര്‍ഗ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. പുനിത് ശര്‍മ്മയാണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്.
അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘ചെഹരെ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ചെഹരേ’. റുമി ജാഫ്രെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.