​അറിയാം കാന്താരി മുളകിനെ

സാധാരണ ഭക്ഷണങ്ങളിൽ പൊതു ഘടകമായ കാന്താരിയ്ക്ക് നിരവധിയാണ് ഔഷധ ഗുണങ്ങൾ. കാന്താരി മുളകിന് ഗുണങ്ങൾ നൽകുന്നത് അതിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ എന്ന ഘടകമാണ്. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ കാപ്സിസിൻ ഒരു വേദനാസംഹാരികൂടിയാണ്.കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ ദഹനത്തെ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും കാന്താരി കഴിക്കുന്നത് ശീലമാക്കാം. വൈറ്റമിനുകളാൽ സമ്പുഷ്ടമാണ് കാന്താരി. കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയും കാന്താരിയിൽ അടങ്ങിയിട്ടുണ്ട്.

പ്രമേഹ രോഗികൾക്കും കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാന്താരിയ്ക്ക് സാധിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും, അമിതമായി വർധിക്കുന്ന ശരീരഭാരം കുറയ്ക്കാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.

ഹൃദയസംബന്ധമായ രോഗമുള്ളവർക്കും മിതമായ രീതീയിൽ കാന്താരി ഉപയോഗിക്കാം. ഫംഗസ്, ബാക്റ്റീരിയ എന്നിവയെ പ്രതിരോധിക്കാൻ ഒരു പരിധി വരെ കാന്താരിയ്ക്ക് കഴിയാറുണ്ട്


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click