2026 വെനീസ് ബിനാലെ ക്യൂറേറ്ററ്ററായി കോയോ കൂവോയെ നിയമിച്ചു

വെനീസ് ബിനാലെ 1895-ൽ ആരംഭിച്ചശേഷം എക്സിബിഷൻ നയിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ വനിതയായിരിക്കും കോയോ കൂവോ.

61 -മത് വെനീസ് ബിനാലെയുടെ തലപ്പത്ത് കോയോ കൂവോ എത്തുന്നത് കേപ് ടൗണിലെ സെയ്റ്റ്സ് മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് ആഫ്രിക്കയുടെ (സെയ്റ്റ്സ് മോക്കാ) എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിലാണ്. ആഫ്രിക്കൻ കലയുടെ ആഗോള പ്രദർശനത്തിനായി ഈ പദവി ഉപയോഗിച്ച കോയോ കൂവോ കാമറൂണിലാണ് ജനിച്ചത്.

ഒട്ടോബോംഗ് എൻകാംഗ, ട്രേസി റോസ്, മേരി ഇവാൻസ് എന്നിവരുൾപ്പെടെ ആഫ്രിക്കൻ/ആഫ്രിക്കൻ വംശജരായ ആർട്ടിസ്റ്റുകളുടെ സോളോ എക്സിബിഷനുകൾ കോയോയുടെ നേതൃത്വത്തിൽ മ്യൂസിയം നടത്തി. പെയിന്റിംഗിലെ “ബ്ലാക്ക് ഫിഗറേഷന്റെ ഒരു നൂറ്റാണ്ട്”എന്നായിരുന്നു 2022 മുതൽ 2023 വരെ നടന്ന ഈ പ്രദർശനങ്ങളുടെ വിഷയം.

വെനീസ് ബിനാലെ ഒരു നൂറ്റാണ്ടിലേറെയായി കലയുടെ പ്രധാന ആകർഷണ കേന്ദ്രമാണെന്ന് കൂവോ പറഞ്ഞു, 'നാം ഇപ്പോൾ ജീവിക്കുന്ന ലോകത്തിനും,  ഏറ്റവും പ്രധാനമായി നാം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നലോകത്തിനും അർത്ഥം നൽകുന്ന ഒരു പ്രദർശനമാണ് ഒരുക്കുകയെന്ന് കൂവോ കൂട്ടിച്ചേർത്തു. 

വെനീസ് ബിനാലെ ഒരു നൂറ്റാണ്ടിലേറെയായി ലോകത്തിന് വലിയ സംഭാവനകൾ നൽകി.  ലോകത്തിന് ഭാവിയുടെ കരുതലാകാൻ കഴിയുന്ന ഒരു പ്രദർശനമാണ് ഒരുക്കുകയെന്ന്  ബിനാലെ പ്രസിഡന്റ് പിയട്രാഞ്ചലോ ബട്ടഫൂക്കോ പറഞ്ഞു.

- കെ.എസ്. ദിലീപ്കുമാർ


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click