പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ. ചിത്രം ഈ മാസം 26ന് തീയറ്ററുകളിലെത്തും. ചിരി നിറച്ചുകൊണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന സിനിമയുടെ ട്രെയ്‌ലറും അടുത്തിടെ പുറത്തെത്തിയിരുന്നു.ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അഖില്‍ പ്രഭാകരനാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ നായക കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍ എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരുമുണ്ട് ചിത്രത്തില്‍.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.