ക്ഷമാപണമല്ല വേണ്ടത് സുതാര്യതയാണ്............... ബിനാലെ നടത്തിപ്പിലെ സുതാര്യമില്ലായ്മയും അധാർമ്മികമായ നിലപാടുകളും അഴിമതിയും തുറന്നുകാട്ടി ഞാൻ ഉൾപ്പെടെ അഞ്ചുപേർ കേരളത്തിലെ മന്ത്രിമാർക്കും അധികാരികൾക്കും നാലുമാസം മുൻപ് കത്തുകൾ അയച്ചിരുന്നു. തിരുവനന്തപുരം ഫൈനാൻസ് കോളേജ് പ്രിൻസിപ്പാളും മുൻ ലളിത കലാ അക്കാദമി സെക്രട്ടറിയുമായിരുന്ന അജയകുമാർ, ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനും പത്രപ്രവർത്തകനുമായ കെ എ ഫ്രാൻസിസ്, മുതിർന്ന ചിത്രകാരനായ ബി ഡി ദത്തൻ, കലാപ്രവർത്തകനും ഡോക്ടറുമായ അജിത് കുമാർ എന്നിവരാണ് എന്നെ കൂടാതെ കത്തുകളിൽ ഒപ്പു വച്ചിരുന്നവർ.
ബിനാലെക്ക് ഞങ്ങൾ ഒരിക്കലും എതിരല്ല. എന്നാൽ ബിനാലെ നടത്തിപ്പിലെ കൊള്ളയെ ഞങ്ങൾ എതിർക്കുന്നു. ഞാനും അജയകുമാറും ഇവർ ആലപ്പുഴയിൽ സംഘടിപ്പിച്ച "ലോകമേ തറവാട്" പ്രദർശനത്തിൽ പങ്കെടുത്തവരാണ്. ലോകമേ തറവാടിന്റെ പിന്നിൽ നടന്ന അവിഹിതമായ ഇടപാടുകൾ എനിക്കും അജയകുമാറിനും ബോധ്യപ്പെട്ടതാണ്. പണം കൊള്ളയടിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ബിനാലെ നടത്തിപ്പുകാരുടെ ലക്ഷ്യം. ബിനാലെ കേരളത്തിൽ ആവിഷ്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മറ്റൊരാളാണ് പ്രതിഭാധനനായ കലാകാരൻ റിയാസ് കോമു, റിയാസിനെ ബിനാലെ ഫൗണ്ടേഷനിൽ നിന്നും ചതിച്ചു പുറത്താക്കിയ മഹാനാണ് ബിനാലയ ഇപ്പോൾ കുളം തോണ്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബിനാലയിൽ പങ്കെടുക്കുന്ന 50 കലാകാരന്മാർ പരസ്യമായി നിലപാടെടുത്തപ്പോൾ ക്ഷമാപണവുമായി വന്നിരിക്കുകയാണ് ബിനാലെ മുതലാളി. ഞങ്ങൾ അഞ്ചു പേർ സർക്കാരിന് സമർപ്പിച്ച കത്തിന്റെ കോപ്പി കയ്യിൽ കിട്ടിയ "ബിനാലെ ഗുണ്ടാ തലവൻ" അഥവാ പോസോ* തന്റെ അനുയായി ഗുണ്ടകളെ അഥവാ ലക്കികളെ * കൊണ്ട് സർക്കാരിൽ കത്ത് സമർപ്പിച്ച കാരണത്താൽ ഞങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചെളി വാരി എറിയിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, വാരിയെറിയുന്ന ചെളി മുഴുവൻ ഈ അഭിനവ "പോസ്സോ"*യുടെ അഥവാ ഷൈലോക്ക് യജമാനന്റെ മുഖത്ത് വീണു നാറുന്ന ദയനീയമായ കാഴ്ചയാണ് കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്, ലക്കികൾ എഴുതുന്ന അപവാദങ്ങൾ ഗുണ്ടാനേതാവായ പോസോ വാട്സ് ആപ് വഴി പ്രചരിപ്പിക്കുന്നു, ആർടിസ്റ്റ് നമ്പൂതിരിക്കു വരെ പോസോ "ലക്കി സാഹിത്യം" അയച്ചുകൊടുത്തു, അദ്ദേഹം അതിനു മറുപടിയും കൊടുത്തു കഴിഞ്ഞു. പോസ്സൊയുടേയും ലക്കികളുടേയും നീച പ്രചാരവേലകൾ കൊണ്ടു ഞങ്ങളെ തടയാനാവില്ല. സർക്കാരിന്റെ പണം ജനങ്ങളുടെ പണമാണ്. ഷൈലോക്കിന്റെ സന്തതിയായ "യജമാനൻ" ബിനാലെ പ്രവർത്തനങ്ങൾ സുതാര്യമാക്കു ന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.......... * പോസോയും *ലക്കിയും സാമുവൽ ബക്കറ്റിന്റെ വെയിറ്റിംഗ് ഫോർ ഗോദോയിലെ കഥാപാത്രങ്ങളാണ്. മുൻ അക്കാദമി ചെയർമാൻ സത്യപാലിൻ്റെ ഫേസ്ബുക് പോസ്റ്റ് https://m.facebook.com/story.php?story_fbid=pfbid02NRzacymvkrNsJKfhbi6c2Ek6JhCRfk8334RKGALujPs4NT8XVkRjkjJuE4aHAqyKl&id=100017059067954&mibextid=Nif5o... Read more at: https://nethavu.com/news-details.php?newsid=563ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.