യു. എ. ഇ യിൽ 1000 പേർക്ക് ഇഫ്താർ വിരുന്ന് ഒരുക്കി മൊട്ട ഗ്ലോബൽ
മൊട്ട ഗ്ലോബൽ UAE ചാപ്റ്ററും മോഡൽ സർവീസ് സൊസൈറ്റിയും (MSS) ചേർന്ന് സജയിലെ ലേബർ ക്യാമ്പിൽ വെച്ച് 1000 പേർക്കുള്ള ഇഫ്താർ വിരുന്ന് നടത്തി. ചാപ്റ്ററിലെ സേവന സന്നദ്ധരായ അമ്പതോളം വരുന്ന മെമ്പേഴ്‌സ് മുൻ കൈ എടുത്താണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
മുഹമ്മദ് ഷാഫി, ഷിലിൻ ചന്ദ്രൻ,കബീർ, വിഷ്ണു ചന്ദ്രൻ, ദീപു, റാഫി ഇസ്മായിൽ, ശ്യാം, സിജിത്ത്, കൃഷ്ണ ചന്ദ്രൻ, മിഥുൻ, അരുൺ, കണ്ണൻ, ബക്കർ ഹംസ, ബിജു പാറക്കൽ, അരുൺ, മനോജ് കുമാർ, റോഷൻ എന്നീ മെമ്പേഴ്സ് പരിപാടിക്ക് നേതൃത്വം വഹിച്ചുകൊണ്ട് വളണ്ടിയർമാരായി പ്രവർത്തിച്ചു.
34 രാജ്യങ്ങളിലായി 1400 ൽ പരം അംഗങ്ങളുള്ള സംഘടന നേരത്തെ "സ്റ്റോപ്പ് ബോഡി ഷേമിങ് "എന്ന ക്യാമ്പയിനിലൂടെ അന്തർദേശീയ ശ്രദ്ധ നേടിയിരുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.