അഘോരികളുടെ നിഗൂഡമായ വിസ്മയ കാഴ്ചകൾക്കായി ഗുദാമിൻ്റെ അകത്തളങ്ങൾ ഒരുങ്ങുന്നു

അസാധാരണമായ ആചാരാനുഷ്ടാനങ്ങളും നിഗൂഡമായ ജീവിത രീതികളുമുള്ള ഒരു സന്യാസ സമൂഹമാണ് അഘോരികൾ. വിചിത്രമായ മൃഗമാംസങ്ങളും കഞ്ചാവ് ഭാംഗ് പോലുള്ള ലഹരികളും നിർബാധം ഉപയോഗിക്കുന്ന ഇവരെ വാരാണസിയിലെ തീർത്ഥാടന കേന്ദ്രങ്ങളിൽ കാണാറുണ്ട്. ദേഹമാസകലം ഭസ്മംപൂശി സഞ്ചരിക്കുന്ന ഇവർ പേടിപ്പെടുത്തുന്ന ഒരു സന്യാസ കൂട്ടമാണ് . ഇവർക്കൊപ്പം സഞ്ചരിച്ച് ഒളിഞ്ഞും പതിഞ്ഞും ഇവരുടെ ആചാരാനുഷ്ഠാനങ്ങൾ പകർത്തുക എന്നത് അതിസാഹസികമാണ്! 

പ്രശസ്ത ഫോട്ടോഗ്രാഫർ അൻഷാദ് ഗുരുവായൂർ പകർത്തിയ അഘോരികളുടെ നിഗൂഡ ലോകത്തിൻ്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള അത്യപൂർവ്വ ചിത്രങ്ങളുടെ ഒരു പ്രദർശനം 2024 ഡിസം : 15 മുതൽ 31 വരെ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലുള്ള ഗുദാം ആർട്ട് & ആൻ്റിക് ഗ്യാലറിയിൽ നടക്കുകയാണ്.

ഡിസം : 15 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൽത്തുത് മിഷ് എന്ന പ്രശസ്ത എഴുത്തുകാരൻ്റെ നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയും പ്രിയ ഗസൽ ഗായകൻ ഇദ്‌രീസ് മാമ്പി യുടെ ഗസൽ സന്ധ്യയും ഉണ്ടായിരിക്കും. ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത് കോഴിക്കോട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ജീതേഷ് sir ആണ്.

അതിശയകരവും അത്യപൂർവ്വവുമായ ആൻ്റിക് ശേഖരങ്ങളുടെ കലവറയായ ഗുദാം ആർട്ട് & ആൻ്റിക്കിൽ കാഴ്ചയുടെയും ആസ്വാദനത്തിൻ്റെയും രുചികളുടെയും  താളരസമുകുളങ്ങൾ വിരിയുന്ന സായാഹ്നത്തിലേക്ക് ഏവർക്കും സ്വാഗതം


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click