​കാണാനും കഴിക്കാനും ബെസ്റ്റാണ് സ്ട്രോബറി

വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് സ്‌ട്രോബറി. ദിവസവും രണ്ട് സ്‌ട്രോബറി വീതം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഹൃദയാരോഗ്യത്തിന് ഉത്തമമാണ് സ്‌ട്രോബറി. ശരീരത്തില്‍ അമിതമായ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ചെറുക്കാനും സ്‌ട്രോബറി നല്ലതാണ്. അതുകൊണ്ടുതന്നെ ഒരു പരിധിവരെ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സ്‌ട്രോബറി സഹായിക്കും. ധാരളം നാരുകള്‍ അടങ്ങിയിട്ടുണ്ട് ഇവയിൽ അതിനാല്‍ ദഹനം സുഗമമാക്കും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് സ്‌ട്രോബറി. കാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളുടെ വളര്‍ച്ചയെ തടയാനും സ്‌ട്രോബറിക്ക് ശേഷിയുണ്ട്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click