അർജുൻ റെഡ്‌ഡിയായി ഷാഹിദ് കപൂർ എത്തുന്ന ഏറ്റവും പുതിയ ചിത്രം കബീർ സിംഗിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഷാഹിദ് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും. അതേസമയം ഇന്ന് പുറത്തിറക്കിയ ട്രെയ്‌ലർ ഇതിനോടകം ഏഴ് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
ചിത്രത്തിന് വേണ്ടി താടിയും മീശയും വടിച്ച ഷാഹിദിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി ഒരുക്കിയ സന്ദീപ് വെങ്ങ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഡൽഹി ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥിയായണ് ഷാഹിദ് ചിത്രത്തിൽ പ്രത്യക്ഷപെടുന്നത്. എന്നാൽ പിന്നീട് കബീറിന്റെ ജീവിതം അടിമുടി മാറുന്നതും, ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പിന്നീട് ഏറ്റവും മോശം ജീവിതത്തിലേക്ക് എത്തുന്നതുമൊക്കെയാണ് ചിത്രം.
അതേസമയം അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പ് വർമ്മ എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. നടൻ വിക്രത്തിന്റെ മകൻ ധ്രുവ് വിക്രമാണ് ചിത്രത്തിൽ നായകനായി വേഷമിടുന്നത്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.