സ്കൈ ബ്ലൂ - ഷാഡോസ് ഓഫ് നാഗസാക്കി കലാപ്രദർശനം ഉൽഘാടനം നിർവ്വഹിച്ചു.

ഹിരോഷിമയുടെയും നാകാസാക്കിയുടെയും നീറുന്ന മുറിപ്പാടുകളുടെ ഓർമ്മകളുമായി  യുദ്ധത്തിനെതിരെ  സമാധാനത്തിനായി  സമർപ്പിക്കുന്ന     " സ്കൈ  ബ്ലൂ  - ഷാഡോസ് ഓഫ്  നാഗസാക്കി " ഓൺലൈൻ ദേശീയ കലാ പ്രദർശനം  നാഗാസ്സാക്കി ദിനത്തിൽ  ആരംഭിച്ചു.

 പ്രദർശനത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 75 കലാകാരൻമാരുടെ  150 കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു . പദ്മശ്രീ ശ്യാം ശർമ, മുത്തുക്കോയ, എസ്.  ജി വാസുദേവ്, യുസഫ്, റിയാസ് കോമു, ആർ.  എം  പളനിയപ്പൻ, വിപുൽ കുമാർ, പ്രണാം സിംഗ്, മനാസ് രഞ്ജൻ ജീന, രമേശ് റാവു, ശ്രീധർ അയ്യർ, സിദ്ധാർഥ് ഘോഷ്, വി സതീശൻ , വിശാഖ  ആപ്തെ  തുടങ്ങയ 75 പേർ  ഉൾപ്പെടുന്ന കലാ  പ്രദർശനത്തിൽ ചിത്രങ്ങളും ശില്പങ്ങളും ഫോട്ടോ ഗ്രാഫുകളും ഉൾപ്പെടുന്നു.  പ്രദർശനം ക്യുറേറ്റു ചെയ്തിരിക്കുന്നത് ചിത്രകാരൻ സത്യപാലാണ്.  സ്കൈ ബ്ലൂ പ്രദർശനം പ്രശസ്ത ചരിത്രകാരൻ  ഡോക്ടർ കല്ല്യാൺ കുമാർ ചക്രവർത്തി ഐ  എ  എസ്   പുലർച്ചെ ഒരുമണിക്ക് ഉൽഘാടനം ചെയ്തു.


മുൻ എം പി പി രാജീവ്   അധ്യക്ഷനാ  യിരുന്നു ബോസ് കൃഷ്ണമാചാരി, റിയാസ് കോമു,  സത്യപാൽ എന്നിവർ സംസാരിച്ചു. വൈറ്റ് റോസ് പൂമൂവ്മെൻറ്  ആണ്  പ്രദർശനത്തിന്റെ  സംഖാടകർ . വൈറ്റ് റോസ് മൂവേമെന്റ് സംഘടിപ്പിച്ച യുദ്ധത്തിനെതിരെയുള്ള ആദ്യ പ്രദർശനം "ബ്ലൂ സ്കൈ - ഷാഡോസ് ഓഫ് ഹിരോഷിമ " ഹിരോഷിമ ദിനമായ ഓഗസ്റ്റ് ആറിന് ആരംഭിച്ചു.  വൈറ്റ് റോസ് മൂവേമെന്റിന്റെ ഫേസ് ബുക്ക് പേജിലും, വെബ്സൈറ്റിലും, യൂട്യൂബിലും  ബ്ലോഗിലും പ്രദർശനം കാണാം.
                                                                                                                          





0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click