ഇനി പുസ്തകം ചുമക്കണ്ട

പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങൾ സൗജന്യമായി സ്വാന്തമാക്കാം 


അടുത്ത അധ്യയന   വർഷത്തിലെ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ഇനി സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പാഠപുസ്തകങ്ങൾ പി.ഡി.എഫ് രൂപത്തിൽ കേരള സർക്കാരിന്റെ സമഗ്ര പോർട്ടലിൽ ലഭ്യമാണ്.പ്രായ ബേധമില്ലായാതെ എല്ലാവർക്കും  പുസ്തകം ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 
9, 10 ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ലഭ്യമാണ്. നിലവിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നി ഭാഷകളിലാണ്  പുസ്തകങ്ങൾ ലഭ്യമാവുക. 

നിങ്ങൾ ചെയ്‌യേണ്ടത് ഇത്രമാത്രം 

https://samagra.kite.kerala.gov.in/index.php/auth/login/ എന്ന വെബ്സൈറ്റ് തുറന്ന്, ഹോം പേജിൽ കാണുന്ന ടെക്സ്റ്റ്‌ ബുക്ക്‌ എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. 
ആവശ്യമുള്ള ക്ലാസ്സ്‌ തിരഞ്ഞെടുത്തതിന് ശേഷം ഭാഷയും സെലക്ട്‌ ചെയ്യത് ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ പാഠപുസ്തകങ്ങൾ പി ഡി എഫ് രൂപത്തിൽ നിങ്ങൾക്കു സ്വന്തം. 
സ്വന്തമായി കമ്പ്യൂട്ടർ ഇല്ലാത്തവർക്ക് ഫോൺ വഴിയും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം. പ്ലേ സ്റ്റോറിൽ നിന്നും സമഗ്ര ആപ്പ് ഡൗൺലോഡ് ചെയ്ത് പാഠപുസ്തകങ്ങൾ സ്വന്തമാക്കാം. 

എല്ലാം ഡിജിറ്റൽ രൂപത്തിൽ പുനർജന്മമെടുക്കന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് പഠനം എളുപ്പമാകാൻ സഹായകരമാകും.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click