എല്ലാ അശുദ്ധികളില്‍ നിന്നും പാപങ്ങളില്‍ നിന്നും ധരിക്കുന്നയാളെ രക്ഷിക്കുന്നതാണ് രുദ്രാക്ഷം. എന്നിരുന്നാലും ആ രുദ്രാക്ഷത്തേയും മാസത്തില്‍ ഒരിക്കല്‍ ശുദ്ധി ചെയ്യേണ്ടതുണ്ട്.
തിളപ്പിച്ചാറിയ നാല്‍പ്പാമര കഷായത്തില്‍ നാലഞ്ചു മണിക്കൂര്‍ ഇട്ടു വച്ചിരുന്നാല്‍ രുദ്രാക്ഷം ശുദ്ധിയാകും. എല്ലാ മാസവും ഇത് ആവര്‍ത്തിക്കണം. നാല്‍പാമരം തൊലിയായോ പൊടിയായോ മരുന്നുകടകളില്‍ ലഭ്യമാണ്.
കഷായത്തില്‍ നിന്ന് എടുത്ത് ശുദ്ധജലത്തില്‍ കഴുകി ഉണക്കി എള്ളെണ്ണയില്‍ നിക്ഷേപിക്കണം. (ഇതിനാണ് തൈലാധിവാസം എന്ന് പറഞ്ഞിരിക്കുന്നത്) ആവശ്യത്തിന് എണ്ണ പിടിച്ചാല്‍ തുടച്ച് ഉണക്കി ധരിക്കാം.
അഴുക്ക് വിയര്‍പ്പ് ഇവ പറ്റിപ്പിടിച്ചിരിക്കുന്ന രുദ്രാക്ഷം ചെറു ചൂടുവെള്ളത്തില്‍ ഷാംപൂ ചേര്‍ത്ത് കഴുകി ബ്രഷ് ചെയ്യണം.
ശുദ്ധീകരണത്തിന് പഞ്ചഗവ്യം, കാടിവെള്ളം തുടങ്ങി ഒട്ടനവധി രീതികള്‍ ഉണ്ട്. ശുദ്ധീകരിക്കാതിരുന്നാല്‍ രുദ്രാക്ഷത്തിന്റെ ഫലസിദ്ധി കുറയാനിട വരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.