ഇരിങ്ങാലക്കുട നടനകൈരളിയിൽ നടന്നു വരുന്ന നവരസ സാധന ശിൽപ്പശാലയോടനുബന്ധിച്ചു കപില വേണു പൂതനാമോക്ഷം നങ്ങ്യാർകൂത്ത് ഒക്ടോബർ 23ന് വൈകുന്നേരം 6 മണിക്ക് അവതരിപ്പിക്കുന്നു. നങ്ങ്യാർകൂത്ത് എന്ന അഭിനയകലയുടെ പുനരുജ്ജീവന കാലഘട്ടത്തിൽ നാലു പതിറ്റാണ്ടിനു മുൻപ് നാട്യാചാര്യൻ അമ്മന്നൂർ മാധവ ചാക്യാരാണ് നങ്ങ്യാർകൂത്തിൽ പൂതനാമോക്ഷം ചിട്ടപ്പെടുത്തിയത്.
Click Here to Book your Adventure
കൊടുങ്ങല്ലൂർ കളരിയിൽ ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ്റെ കീഴിൽ അദ്ദേഹം അഭ്യസിച്ച നേത്രാഭിനയവും പ്രത്യേകിച്ചും മരണത്തിൻ്റെ സ്വരവായുവും ഒക്കെ ഉൾക്കൊണ്ട് ചിട്ടപ്പെടുത്തിയിട്ടുള്ള പൂതനാമോക്ഷം പിൽക്കാലത്ത് ഏറെ ശ്രദ്ധേയമായി. അഭിനയം പൂർണരൂപത്തിൽ പ്രകടമാക്കുവാൻ ചമയങ്ങളില്ലാതെ യാണിത് അവതരിപ്പിക്കുക. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും സരിത കൃഷ്ണകുമാർ താളത്തിലും പശ്ചാതല മേളം നൽകും. ശാസ്ത്രീയ അഭിനയത്തിലെ കൊടുങ്ങല്ലൂർ കളരിയുടെ സംഭാവനകളെ കുറിച്ച് വേണുജി ആമുഖ പ്രഭാഷണം നിർവഹിക്കും.
Natanakairali,
Ammannur Chakyar Madhom, Irinjalalakuda.
Email : natanakairali@gmail.com
Ph. : 9846452933
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.