ജനനി ശിശു സുരക്ഷാകാര്യ ക്രമം (JSSK) (അമ്മയും കുട്ടീം പദ്ധതി) അറിയാതെ പോകരുത്

അമ്മയുെടയും കുഞ്ഞി ന്റെയും  ആരോഗ്യസംരക്ഷണത്തിനായുള്ള സൗജന്യചികിത്സാപദ്ധതിയാണ് അമ്മയും കുഞ്ഞും  പദ്ധതി. സർക്കാരാശുപത്രിയിൽ ചികിത്സ തേടുന്ന എല്ലാഗർഭിണികളും 30 ദിവസം വരെയുള്ള നവജാതശിശുക്കളുമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ പദ്ധതിവഴിയുള്ള സേവനങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും  അവകാശമായി പരിഗണിക്കുന്നു.

 ഗർഭിണികൾįള്ള അവകാശങ്ങൾ

1. സൗജന്യ˗പ്രസവ ചികിത്സ, സൗജന്യസിസേറിയൻ
2. സൗജന്യ പരിശോധനകൾ, മരുന്നുകൾ
3. സൗജന്യ താമസവും ഭക്ഷണവും – സാധാരണ˗പ്രസവത്തിന് മൂന്നുദിവസം, സിസേറിയന് ഏഴുദിവസം (പേവാർഡ് ഉപയോഗിച്ചാൽ വാടക ഇതിൽ പെടുന്നില്ല)
4. സൗജന്യരക്തദാനം
5. പ്രസവത്തിനായി ആശുപത്രിയിലേക്കും  ˗പ്രസവാനന്തരം വീട്ടിേലക്കും  റഫർ ചെയ്യുമ്പോഴും  സൗജന്യ യാത്രസൗകര്യം.
6. എല്ലാ ആശുപത്രിചെലവുകളും  (ഒ.പി. ടിക്കറ്റ് ചാർജ് ഉൾെപ്പെട) സൗജന്യം.
7. പ്രസവാനന്തരം 42 ദിവസം വെര ചികിത്സാചെലവ്  സൗജന്യം

 ജനിച്ച് 30 ദിവസം വെര നവജാതശിശുക്കൾįള്ള അവകാശങ്ങൾ

1. സൗജന്യ മരുന്നും  മറ്റ്  പരിശോധന, ചികിത്സാ സൗകര്യങ്ങളും
2. വീട്ടിൽനിന്ന് ആശുപത്രിയിക്കും  റഫർ ചെയ്യുമ്പോൾ  മറ്റ് ആശുപതിയിലേക്കും 
തിരിച്ച് വീട്ടിലേക്കും  സൗജന്യയാത്ര 

 ആരോ ഗ്യവകുപ്പ്
കൂടുതൽ വിവരങ്ങൾക്ക്:

സ്റ്റേറ്റ് പ്രോഗ്രാം  മാേനജർ (എൻ എച്ച് എം)
ഹെൽത്ത് സർവ്വീസസ് ഡയറക്ടേററ്റ്,
ജനറൽ ആശുപത്രി  ജംഗ്ഷൻ, തിരുവനന്തപുരം
ഫോ ൺ: 0471-2301181, 9946105484


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click