ആർട്ട് ഗാലറിയിലെ തെറി എപ്പോഴാണ് കലയാകുന്നത്? - കെ. എസ്. ദിലീപ്കുമാർ

ആർട്ട് ഗാലറിയിലെ തെറി എപ്പോഴാണ് കലയാകുന്നത്? . ഗാലറിയിലെ കലാവസ്തുവിനെ കലയായി സമൂഹം സ്വീകരിക്കുമ്പോഴാണ് അത് കലയായും ക്രിയേറ്റിവിറ്റിയായും മാറുന്നത്. കഴിഞ്ഞനൂറ്റാണ്ടിലും ഈനൂറ്റാണ്ടിലുമായി ഗാലറികൾകേന്ദ്രീകരിച്ച് ഇത്തരം ഒത്തിരിഇടപെടലുകളുടെചരിത്രമുണ്ട് . മാർഷൽ ദുഷാമ്പ് , മറീന അബ്രമോവിച്ച് ,പിയർ മൻസോണിയുടെ “ആർട്ടിസ്റ്റ് ഷിറ്റ്” തുടങ്ങി നിരവധി സംഭവങ്ങൾ കലാചരിത്രത്തിലുണ്ട്. അതൊന്നും ഇവിടെ പരാമർശിക്കുന്നില്ല. പക്ഷേ ഇവയെല്ലാം കലയായി സമൂഹം സ്വീകരിച്ചതോടെ അവയുടെ കലാമൂല്യം ഇപ്പോഴും വളരുന്നു. എറണാകുളം ദാർബർ ഹാൾ ആർട്ട് ഗാലറിയിൽ ഫ്രഞ്ച്/ അൾജീരിയൻ കലാകാരി ഹനാൻ ബെനംമാറിന്റെ കലാസൃഷ്ടി തെറിയായി കേരളീയസമൂഹം സ്വീകരിച്ചിരിക്കുന്നു. അതോടെ അതിന്റെ കലാമൂല്യം കലാസ്വാദകരെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വം ഗാലറിയുടെയും ആർട്ടിസ്റ്റിന്റേതുമായി മാറുന്നു. കേരളത്തെനോക്കി ; “ കലാബോധമില്ലാത്ത സമൂഹം ” എന്നാടാച്ചാക്ഷേപിച്ച് നോർമൽസി ക്രീയേറ്റ് ചെയ്യാൻ അവർക്കാവില്ല.

യു. എസിൽ നടന്ന ഡയറ്റർ റോത്തിന്റെ Staple Cheese (A Race ) എന്ന പ്രദർശനം ടോക്സിക്കായി അനുഭവപ്പെട്ട ആരോഗ്യവകുപ്പ് പ്രദർശം അടച്ചുപൂട്ടാൻ ശ്രമിച്ചെങ്കിലും പൊതുസമൂഹം അത് കലയായി അംഗീകരിച്ചതോടെ അവർ പരാജയപ്പെട്ടു. ഹനാൻ ബെനംമാർ എന്ന യുവ ആർട്ടിസ്റ്റ് ഓസ്ലോയിൽ താമസിക്കുന്ന അൾജീരിയൻ/ഫ്രഞ്ച് കലാകാരിയാണ്. ഭൗമരാഷ്ട്രീയ, പരിസ്ഥിതി, സാമൂഹിക വിഷയങ്ങളിൽ കലാ പ്രവർത്തനം നടത്തുന്നു.

അവരുടെ കേരളത്തിലെ പ്രദർശനത്തിലെ വിവാദമായകലാവസ്തുവിനെക്കുറിച്ച് ഞാനേറെ ബഹുമാനിക്കുന്ന ഒരു ആർട്ടിസ്റ്റ് സംഘടകരോട് ചോദിച്ചപ്പോൾ അവർ കൊടുത്ത മറുപടി ഇതാണ് ; “ Racial Discrimination അനുഭവിക്കുന്ന Hana Benammar എന്ന കലാകാരിയുടെ Social Media accounts ൽ പലരും എഴുതി വക്കുന്ന പച്ച തെറി അവർ ശേഖരിച്ചു സൃഷ്ടിച്ചവയാണ് ആ തൂങ്ങി കിടക്കുന്ന വെള്ള തുണി installations....എന്നാണ്.“ എന്നാൽ ഹനയുടെ സോഷ്യൽമീഡിയ ഹാൻഡിലുകൾ പരിശോധിച്ചപ്പോൾ അവർ റേഷ്യൽ ഡിസ്ക്രിമിനേഷൻ നേരിടുന്നതിന്റെ തെളിവുകൾ ലഭിച്ചില്ല. എന്നാൽ ഇത്തരമൊരു ന്യായീകരണം സംഘാടകരിൽ നിന്നുണ്ടാകുന്നത് സമൂഹത്തിൽ ഭിന്നതയുണ്ടാക്കും. കലയ്ക്ക് അങ്ങനെയൊരു റോൾ ഇല്ല.

Click to View KS Dilipkumar's Facebook Post


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click