എടിഎം ഇടപാടുകള്‍ സൗജന്യം വിശദാംശങ്ങളറിയാം

പണം പിൻവലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക്.

ബാലൻസ് പരിശോധന 
ചെക്ക് ബുക്കിന് അപേക്ഷിക്കൽ 
നികുതി അടയ്ക്കൽ 
പണം കൈമാറ്റം ചെയ്യൽ 

എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം.

നിലവിൽ നിശ്ചിത എണ്ണത്തിൽ കൂടുതലുള്ള എല്ലാ എടിഎം ഇടപാടുകൾക്കും ബാങ്കുകൾ ചാർജ് ഈടാക്കിയിരുന്നു.

 വിശദവിവരങ്ങൾ അറിയാം: 

ഹാർഡ് വേർ, സോഫ്റ്റ് വേർ തുടങ്ങിയവയുടെ സാങ്കേതിക തകരാറുമമൂലം എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെവന്നാൽ അത് ഇടപാടായി കണക്കാക്കാൻ പാടില്ല. 

 എടിഎമ്മിൽ പണമില്ലാതെ വന്നതുമൂലം പണം ലഭിക്കാതെ വന്നാൽ അത് ഇടപാടായി കണക്കാക്കില്ല.

 നിലവിൽ അത് ഇടപാടായി കണക്കാക്കിയിരുന്നു.

നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതിൽതന്നെ എസ്ബിഐയിൽനിന്ന് അഞ്ചും മറ്റു ബാങ്കുകളിൽനിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്.
മെട്രോ നഗരങ്ങളിലല്ലാത്തവർക്ക് 10 സൗജന്യ ഇടപാടുകൾ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്.

 ഇതുവരെ പണം പിൻവലിക്കൽ അല്ലാതെയുള്ളവയും ഇടപാടായി കണക്കാക്കിയിരുന്നു.

 ഓഗസ്റ്റ് 14നുള്ള അറിയിപ്പിലാണ് എടിഎം ഇടപാടുസംബന്ധിച്ച പുതിയ തീരുമാനം റിസർവ് ബാങ്ക് പുറത്തുവിട്ടത്. 


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click