ന്യൂനപക്ഷക്ഷേമ വകുപ്പിൽ നിന്നും 2015-16, 2016-17 വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർഥികളുണ്ടെങ്കിൽ പാസ് ബുക്കിന്റെ കോപ്പി, 2015 മുതൽ 2018 വരെയുള്ള ബാങ്ക് സ്‌റ്റേറ്റ്‌മെൻറ്, അവാർഡ് ലിസ്റ്റിന്റെ കോപ്പി ഉൾപ്പെടെ ജൂലൈ 30ന് മുമ്പ് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ഇ-മെയിലിലൂടെയും തപാലിലൂടെയും അപേക്ഷ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. ഈ രേഖകൾ ഹാജരാകാത്തവർക്ക് ആനുകൂല്യം ലഭിക്കില്ല.
2015-16, 2016-17 വർഷങ്ങളിൽ സ്‌കോളർഷിപ്പ് ഫണ്ട് ഡയറക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് ആർ.ടി.ജി.എസ് വഴിയാണ് നൽകിയത്. ചില വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലെ പ്രശ്‌നങ്ങൾ കാരണം തുക ക്രെഡിറ്റാകാതെ മടങ്ങിവന്നിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ആക്ടീവാണെന്ന് വിദ്യാർഥികൾ ഉറപ്പുവരുത്തണം.
സി.എച്ച് മുഹമ്മദ്‌കോയ സ്‌കോളർഷിപ്പ് (ഫ്രഷ്, റിന്യൂവൽ), ഐ.ടി.സി ഫീ റീഇംബേഴ്‌സ്‌മെൻറ് സ്‌കീം, സി.എ/ഐ.സി.ഡബ്‌ളിയു.എ/സി.എസ് സ്‌കോളർഷിപ്പ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് ഫോർ ടാലന്റ്ഡ് സ്റ്റുഡന്റ്‌സ് എന്നീ സ്‌കോളർഷിപ്പുകളാണ് വകുപ്പ് നൽകിവരുന്നത്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.